തൊഴില്‍ അന്വേഷകരാകാതെ തൊഴില്‍ ദാതാക്കളാവുക

ആദിവാസികളും ദളിതരും എക്കാലവും തൊഴിലിനും കൂലി വര്‍ധനക്കും വേണ്ടിയാണു സമരം ചെയ്യേണ്ടതെന്ന പരമ്പരാഗത ധാരണകളെ അട്ടിമറിക്കുന്നതാണ് ദളിത്‌ വ്യവസായികളുടെയും സംരംഭകരു ടെയും  കൂട്ടായ്മയായ ദളിത് ഇന്‍ഡ്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് & ഇന്‍ഡസ്ട്രീസ് (DICCI). മൂലധന രൂപീകരണത്തിലും വ്യവസായ- വാണിജ്യ മേഖലയിലും പാര്‍ശ്വവല്‍കൃത  ജനവിഭാഗങ്ങള്‍ക്കും പങ്കാളിത്തം വഹിക്കാന്‍ കഴിയും എന്നാണ് ഡിക്കി വിജയകരമായി തെളിയിച്ചുകൊണ്ടിരിക്കുന്നത്. 

  • മാത്തന്‍ പുല്‍പ്പള്ളി

വര്‍ളിയിലെ തന്റെ വാടക ഫ്ളാറ്റില്‍ പ്രശ്നഭരിതമായ ഭൂതകാലത്തെ പാടേ ഉപേക്ഷിച്ച്, കഴിയുകയായിരുന്നു നവീന്‍ ഭായി കമാനി. പൈതൃകസ്വത്തായി കിട്ടിയ കമാനി ട്യൂബ് ലിമിറ്റഡ് (കെടിഎല്‍ ) തൊഴിലാളി പ്രശ്നങ്ങളില്‍ തകര്‍ന്നപ്പോള്‍ വെറുത്തുപേക്ഷിച്ചിട്ട് വര്‍ഷം പതിമൂന്നായി. അങ്ങനെയിരിക്കെയാണ് അതിന്റെ പുതിയ മുതലാളി കല്‍പന സരോജ് ഒരു ദിവസം പരാധീനത നിറഞ്ഞ നവീന്‍ ഭായിയുടെ ഫ്ളാറ്റിലേക്ക് കടന്നുവന്ന് 51ലക്ഷം രൂപയുടെ ചെക്ക് എഴുതിക്കൊടുത്തത്.
1988ല്‍ നവീന്‍ഭായി തൊഴിലാളികള്‍ക്ക് വിട്ടുകൊടുത്ത സ്ഥാപനം പഴേതിലും ദുര്‍ബലമായപ്പോഴാണ് നിലനില്‍പ്പിനായുള്ള സമരത്തില്‍ തൊഴിലാളികള്‍ കല്‍പന സരോജിന്റെ കൂട്ടുപിടിച്ചത്.

ഇപ്പോള്‍ ആരോഗ്യം വീണ്ടെടുത്ത കെ ടി എല്‍ ലാഭത്തിലേക്ക് കുതിക്കുകയാണ്. തീരെ പ്രതീക്ഷിക്കാതെ കമാനി ട്യൂബ്സിലെ തന്റെ മുന്‍കാല സേവനങ്ങള്‍ക്ക് ഒരു വന്‍തുക പരിഹാരമായി തന്ന ഈ വനിത ഒരു ദളിത് ആണെന്നത് അതിലേറെ ആശ്ചര്യകരമായിരുന്നു നവീന്‍ ഭായിക്ക്.
116 കോടി കടബാധ്യതയുണ്ടായിരുന്ന ഫെറോസിമന്റ് പൈപ്പ് നിര്‍മ്മാണ കമ്പനിയെ അത്യാസന്നനിലയില്‍ നിന്ന് പിടിച്ചുയര്‍ത്തിയ ഈ ദളിത് സ്ത്രീക്ക് കല്‍പന സരോജ് ആന്റ് അസോസിയേറ്റ്സ് എന്ന പേരില്‍ പഞ്ചസാര ഫാക്ടറിയും വൈദ്യുതോല്‍പാദനവും റിയല്‍ എസ്റ്റേറ്റും ഖനനവുമായി വ്യാപിച്ച് കിടക്കുന്ന ബൃഹത്തായ പ്രസ്ഥാനമുണ്ട്.

കല്‍പന സരോജ്

കല്‍പന സോരജിനെക്കുറിച്ചു ഇക്കണോമിക് ടൈംസില്‍ നരേന്‍ കരുണാകരന്റെ ലേഖനം പറയുന്നത് വിദൂര മഹാരാഷ്ട്രിയന്‍ ഗ്രാമത്തില്‍ ജനിച്ച ഈ ദളിത് പെണ്‍കുട്ടി, ചെറുപ്പത്തിലെ സ്കൂള്‍ നഷ്ടപ്പെട്ട ഒരു ബാലവധുവായിരുന്നെന്നാണ്. മുംബൈയിലെ ചേരിജീവിതത്തില്‍ നിന്ന് ആത്മഹത്യയെ അതിജീവിച്ച് വളര്‍ന്നുയര്‍ന്ന കല്‍പന ഇന്ന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളും രാഷ്ട്രീയ മോഹങ്ങളുമുള്ള ഒരു വ്യവസായിയും സംരംഭകയുമാണ്.
കഴിഞ്ഞ നവംബറില്‍ മുംബൈയില്‍ നടന്ന Dalit Indian Chamber of Commerce & Industry (DICCI) യുടെ സമ്മേളനത്തില്‍ ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയോടൊപ്പം വേദി പങ്കിട്ട കല്‍പന സരോജിനെ കണ്ടപ്പോള്‍ ഇത്ര ഞെട്ടിപ്പിക്കുന്ന ഒരു ജീവിതചരിത്രം ഇവര്‍ക്കുണ്ടെന്ന് എനിക്കറിയില്ലായിരുന്നു.
കല്‍പന സരോജിനെപ്പോലെ നൂറുകണക്കിനാളുകളെ ഉദാരവല്‍കരണാനന്തരം വ്യവസായ ഇന്ത്യയില്‍ തങ്ങളുടെ ഭാഗധേയത്വവും അവകാശവും ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന നൂറുകണക്കിനു ദളിത് വ്യവസായ പ്രമുഖരെ ഇന്നു കാണാന്‍ കഴിയും.

__________________________________________

ദളിത് ഇന്‍ഡ്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് & ഇന്‍ഡസ്ട്രീസ്
2005 ഏപ്രില്‍ 14ന് രൂപംകൊണ്ട ഡിക്കിക്ക് ഇന്ന് 1200 ദളിത് വ്യവസായ സംരംഭകര്‍ അംഗങ്ങളായുണ്ട്. “തൊഴില്‍ അന്വേഷകരാകാതെ തൊഴില്‍ ദാതാക്കളാവുക” എന്ന ലക്ഷ്യമാണ് ഡിക്കി ദളിത് സമൂഹത്തിന് മുന്‍പില്‍ വരുന്നത്.” ഇന്ത്യന്‍ വ്യവസായികളുടേതായ സംഘാടനത്തേക്കാള്‍ എന്തുകൊണ്ടും  പ്രധാനമാണ് ദളിത് വ്യവസായികളുടേത് മാത്രമായ സംഘാടനം. വ്യാപാര വ്യവസായരംഗത്ത് കാര്യമായി സ്വാധീനവും ചരിത്രവും ഇല്ലാത്ത സമൂഹമെന്നിരിക്കെ ഈ സംഘാടനം വളരെ അത്യാവശ്യമാണ്.” ഡിക്കിയുടെ സ്ഥാപകനും ചെയര്‍മാനുമായ മിലിന്ദ് കാംബ്ളെ പറയുന്നു.

__________________________________________

ദളിത് ഇന്‍ഡ്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് & ഇന്‍ഡസ്ട്രീസ്
2005 ഏപ്രില്‍ 14ന് രൂപംകൊണ്ട ഡിക്കിക്ക് ഇന്ന് 1200 ദളിത് വ്യവസായ സംരംഭകര്‍ അംഗങ്ങളായുണ്ട്. “തൊഴില്‍ അന്വേഷകരാകാതെ തൊഴില്‍ ദാതാക്കളാവുക” എന്ന ലക്ഷ്യമാണ് ഡിക്കി ദളിത് സമൂഹത്തിന് മുന്‍പില്‍ വരുന്നത്.
“ഇന്ത്യന്‍ വ്യവസായികളുടേതായ സംഘാടനത്തേക്കാള്‍ എന്തുകൊണ്ടും  പ്രധാനമാണ് ദളിത് വ്യവസായികളുടേത് മാത്രമായ സംഘാടനം. വ്യാപാരവ്യവസായരംഗത്ത് കാര്യമായി സ്വാധീനവും ചരിത്രവും ഇല്ലാത്ത സമൂഹമെന്നിരിക്കെ ഈ സംഘാടനം വളരെ അത്യാവശ്യമാണ്.” ഡിക്കിയുടെ സ്ഥാപകനും ചെയര്‍മാനുമായ മിലിന്ദ് കാംബ്ളെ പറയുന്നു.
മെക്കാനിക്ക് എഞ്ചിനീയറായി തൊഴില്‍ രംഗത്ത് തുടക്കമിട്ട മിലിന്ദ് കാംബ്ളെക്ക് ഇന്ന് ഭൂമി ഇടപാട്, കെട്ടിടനിര്‍മ്മാണം, കയറ്റുമതി എന്നീ മേഖലകളിലായി 80 കോടിയുടെ ബിസിനസുണ്ട്.
അന്തര്‍ദേശീയ ഉരുക്കുവ്യവസായ ഭീമന്‍ ലക്ഷ്മി മിത്തലിന്റെ റഷ്യന്‍ പരിഭാഷകനായിരുന്ന രാജേഷ് സരാകിയയുടെ യു. കെ. കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന “സ്റ്റീല്‍മോല്പ്” ന് 2000 കോടി രൂപയുടെ വരുമാനമുണ്ട്.
ഗുജറാത്തിലെ മക്വാന ഗ്രൂപ്പിന് 200 കോടിയിലേറെ വരുമാനമുണ്ട്. ഇങ്ങനെ ലക്ഷങ്ങളില്‍ തുടങ്ങി കോടികളിലെത്തി നില്‍ക്കുന്ന നിരവധി പേരെ ഡിക്കി സമ്മേളനങ്ങളില്‍ കണ്ടെത്താന്‍ കഴിയും – ഏതാണ്ട് എല്ലാവരും തന്നെ സ്വപ്രയത്നത്താല്‍ ഉയര്‍ന്നുവന്നവര്‍.

സംഭരണവൈവിധ്യം (Supply diversity)
ഇന്ത്യയിലെ ദളിത് വ്യവസായ സംരംഭകര്‍ ലക്ഷ്യമിടുന്ന സംഭരണ വൈവിധ്യ നയം Supply diversity വ്യാപനമാണ് 1969ല്‍ നിക്സണ്‍ ഭരണകൂടം അമേരിക്കയില്‍ തുടക്കമിട്ട ‘ബ്ളാക്ക് ക്യാപ്പിറ്റലിസം ഇനീഷേറ്റീവിന്റെ’ ചുവടുപിടിച്ചാണ് ഇന്ത്യയില്‍ Supply diversity Scheme കല്പുവരുന്നത്. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരുടെ ഇടയില്‍ വളര്‍ന്നുവരുന്ന വ്യവസായ സംരംഭകരെക്കുറിച്ച് പഠനം നടത്തിയ ദളിത് അക്കാദമിക്ക് ചന്ദ്രഭാന്‍ പ്രസാദിന്റെ ലേഖനമാണ് അതിന് വഴിമരുന്നായത്.
“എന്റെ ലേഖനം കണ്ട അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി അര്‍ജുന്‍ സിങ് എന്നെ വിളിച്ചു. 2002-ല്‍ അര്‍ജുന്‍ സിങ് മധ്യപ്രദേശില്‍ ‘സംഭരണ വൈവിധ്യം’ നടപ്പാക്കി,” ചന്ദ്രഭാന്‍ പ്രസാദ് പറയുന്നു.
ഗവണ്‍മെന്റ് നല്‍കുന്ന നിര്‍മ്മാണ കരാറുകളുടേയും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള സാധനങ്ങള്‍ വാങ്ങിക്കുന്നതിലും രണ്ട് ലക്ഷം വരെയുള്ള ഇടപാടുകളില്‍ മുപ്പത് ശതമാനം ദളിത് വിഭാഗത്തില്‍ പെട്ട കരാറുകാര്‍/കച്ചവടക്കാര്‍ക്കായി നീക്കിവെക്കണമെന്നതായിരുന്നു മധ്യപ്രദേശ് നിയമത്തിലെ നിബന്ധന.
“കമ്പോള സമ്പദ് വ്യവസ്ഥയില്‍ പങ്കെടുക്കാന്‍ ദളിത്, ആദിവാസി വിഭാഗങ്ങളും പ്രാപ്തരാക്കുന്നതിന്, മൂലധനത്തെ ജനാധിപത്യവത്ക്കരിച്ച് ഈ വിഭാഗങ്ങളുടെ ആനുപാതിക വിഹിതം ഉറപ്പുവരുത്തണം” എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യമായി വച്ചത്.
നിരക്ഷരയായിരുന്ന കമലാഭായി ലക്ഷക്കണക്കിനു രൂപ വരുമാനമുള്ള കെട്ടിടനിര്‍മ്മാണ കരാറുകാരിയായി ഉയര്‍ന്നത് ഈ പദ്ധതിയിലൂടെയാണെന്ന് ഫോര്‍ബ്സ് മാസികയില്‍ വന്ന ദിനേശ് നാരായണന്ന്റെ ലേഖനത്തില്‍ പറയുന്നു.

Planning Commission deputy chair Montek Singh Ahluwalia, left, businesswoman Kalpana Saroj, center, and activist Chandra Bhan Prasad, right, attended a party to celebrate Dalit entrepreneurs.

ഇന്ന് എസ്. യു. വി.യില്‍ 16 റൌണ്ട് വെടിയുതിര്‍ക്കാന്‍ കഴിയുന്ന റിവോള്‍വറുമായി ബിസിനസ് ശത്രുക്കളെ നേരിടാന്‍ റോന്ത് ചുറ്റുന്ന കമലാഭായി എം.എല്‍ .എ. പദവി ലക്ഷ്യം വെക്കുന്നു.

Public Procurement Policy (പൊതു സംഭരണ നയം)

ഈ പദ്ധതിയുടെ വികസിത രൂപം കഴിഞ്ഞ കേന്ദ്രബജറ്റില്‍ യു. പി. എ. സര്‍ക്കാര്‍ നടപ്പാക്കി. എല്ലാ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും നാല് ശതമാനം കരാറുകള്‍ സംഭരണം ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്ക് നല്‍കണമെന്ന Public Procurement Policy (പൊതു സംഭരണ നയം) ഭേദഗതി കഴിഞ്ഞ ഏപ്രിലില്‍ രാജ്യവ്യാപകമായി നിലവില്‍ വന്നു. കണക്കുകളനുസരിച്ച് ദളിത്/ആദിവാസി വ്യവസായ സംരംഭങ്ങള്‍ക്ക് ഇത് നല്‍കുന്നത് വര്‍ഷം 10,000 കോടി രൂപയുടെ ബിസിനസ് അവസരമാണ്.

_________________________________________________________

“അവകാശ രഹിത സമൂഹങ്ങളില്‍ വ്യവസായ സംരംഭകത്വം വളര്‍ത്തിയെടുക്കാന്‍ ഗവണ്‍മെന്റിന് വ്യവസായ ലോകത്തിന്മേല്‍  ചില നിയമനിബന്ധനകള്‍ നല്‍കാവുന്നതാണ്” പറയുന്നത് മറ്റാരുമല്ല. 3,80,000 കോടി രൂപ വാര്‍ഷിക വരുമാനമുള്ള ടാറ്റാ ഗ്രൂപ്പിന്റെ തലവന്‍ രത്തന്‍ ടാറ്റ. “അത്തരം ഏതു നിയമത്തെയും ഞാന്‍ പിന്‍തുണക്കും. ഗുണമേന്മയും വിലയും തുല്യമാകുന്ന പക്ഷം 5-10% വരെ അസംസ്കൃത വസ്തുക്കള്‍ (raw materials) ദളിത്/ആദിവാസി വ്യവസായ സംരംഭകരില്‍ നിന്നാകാന്‍ സ്വകാര്യമേഖലയില്‍ നിയമം കൊണ്ടു വരേണ്ടതാണ്.” അദ്ദേഹം പറയുന്നു.

_________________________________________________________

ഇത് വ്യവസായത്തിന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന സ്വകാര്യമേഖലയിലേക്ക് കൂടി വ്യാപിച്ചാലോ? ടാറ്റാ ഗ്രൂപ്പ് പോലെയുള്ള വന്‍ കോര്‍പറേറ്റ് ഹൌസുകള്‍ ഇതിന് തുടക്കമിട്ടുകഴിഞ്ഞു. “അവകാശങ്ങള്‍ നിരസിക്കപ്പെട്ട സമൂഹങ്ങളില്‍ വ്യവസായ സംരംഭകത്വം വളര്‍ത്തിയെടുക്കാന്‍ ഗവണ്‍മെന്റിന് വ്യവസായ ലോകത്തിന്മേല്‍  ചില നിയമ നിബന്ധനകള്‍ വെക്കാവുന്നതാണ്” പറയുന്നത് മറ്റാരുമല്ല. 3,80,000 കോടി രൂപ വാര്‍ഷിക വരുമാനമുള്ള ടാറ്റാ ഗ്രൂപ്പിന്റെ തലവന്‍ രത്തന്‍ ടാറ്റ. “അത്തരം ഏതു നിയമത്തെയും ഞാന്‍ പിന്‍തുണക്കും. ഗുണമേന്മയും വിലയും തുല്യമാകുന്ന പക്ഷം 5-10% വരെ അസംസ്കൃത വസ്തുക്കള്‍ (raw materials) ദളിത്/ആദിവാസി വ്യവസായ സംരംഭകരില്‍ നിന്നാകാന്‍ സ്വകാര്യമേഖലയില്‍ നിയമം കൊണ്ടു വരേണ്ടതാണ്.” അദ്ദേഹം പറയുന്നു.
അമേരിക്കയിലെ ‘National Minority Supplier Development Council’ (WMSDC) യുടെ 36 പ്രാദേശിക കൌണ്‍സിലുകളിലായി 16,000ല്‍ പരം ന്യൂനപക്ഷ വ്യവസായ സംരംഭങ്ങളാണ്. (ഏഷ്യന്‍ , ബ്ളാക്ക്, ഹിസ്പാനിക്, റെഡ് ഇന്ത്യന്‍ വിഭാഗങ്ങളാണ് ന്യൂനപക്ഷങ്ങള്‍ ).  ഫോര്‍ഡും, ഹോല്പയും, ലോക്ഹീസ് മാര്‍ട്ടിനും അടക്കമുള്ള 3500 വന്‍കിട കമ്പനികള്‍ ‘സംഭരണ വൈവിധ്യം’ ഉറപ്പാക്കിക്കഴിഞ്ഞു. 2010ല്‍ മാത്രം പിന്നോക്ക വിഭാഗ കമ്പനികളില്‍ നിന്ന് ഇവര്‍ വാങ്ങിയ ഉല്‍പന്ന/സേവന/അസംസ്കൃത വസ്തു മൂല്യം 100 ബില്യണ്‍ കോളര്‍ (അഞ്ച് ലക്ഷം കോടി രൂപ) വരും.
അതിന്റെ മാറ്റം അമേരിക്കന്‍ സാമൂഹ്യ രംഗത്തുമുണ്ട്. 34% വരുന്ന ന്യൂനപക്ഷത്തിന് പങ്ക് 21%. അമേരിക്കയില്‍ ലക്ഷത്തിന് മേല്‍ ബ്ളാക്ക് മില്യണയേഴ്സ് ഉണ്ടെന്ന് ചില കണക്കുകള്‍ പറയുന്നു.

ഡിക്കി എസ് എം ഇ ഫണ്ട്
വീണ്ടും തിരിച്ച് ഇന്ത്യയിലേക്ക് വരാം. ഇങ്ങനെ 10,000 കോടിയുടെ ബിസിനസ് അവസരം ശരിയാം വിധം മുതലെടുക്കാനുള്ള പ്രാപ്തി ദളിത്/ആദിവാസി വ്യവസായ സംരംഭകര്‍ക്കുണ്ടോ? ഒരു കോടിയിലേറെ വരുമാനമുള്ള ദളിത് സ്ഥാപനങ്ങള്‍ മിക്കവാറും 200ല്‍ താഴെയാവും ഗവണ്‍മെന്റിന്റെ പൊതു സംഭരണ നയത്തോടൊപ്പം ടാറ്റാ സ്ഥാപനങ്ങളുടെ ഗോദ്റെജ്, ഫോര്‍ബ്സ് തുടങ്ങിയ കമ്പനികളുടെ നടപടികള്‍.
ജാതിബന്ധങ്ങളെ തകര്‍ക്കുന്നതിന് ഉദാരവത്കരണത്തിനുള്ള മൌലികമായ ശേഷികള്‍ എല്ലാം മുന്നോട്ട് വെക്കുന്നത് കോടിക്കണക്കിന് രൂപയുടെ ഭാവി അവസരങ്ങളാണ്.
തങ്ങളുടെ ചെറിയ കണക്കുപുസ്തകങ്ങള്‍ക്ക് എടുത്താല്‍ പൊങ്ങാത്ത വലിയ അവസരങ്ങളിലേക്ക് വളരാന്‍ ചെറിയ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ 500 കോടിയുടെ ‘വെഞ്വര്‍ ക്യാപിറ്റല്‍ ഫണ്ട്’ (വ്യവസായ മൂലധന നിധി) യാണ് ഡിക്കി തുടങ്ങുന്നത്. സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ഈ ഫണ്ടിന് കഴിഞ്ഞ ആഴ്ച അനുമതി നല്‍കിക്കഴിഞ്ഞു.
” നൂറു ഇന്ത്യന്‍ ബില്യണയേഴ്സിനെ (100 കോടി വരുമാനമുള്ളവര്‍ ) സൃഷ്ടിക്കുകയാണ് എന്റെ ലക്ഷ്യം’, പറയുന്നത് ഡിക്കി എസ് എം ഇ ഫണ്ട് മാനേജറും വര്‍ഹാദ് ക്യാപിറ്റല്‍സ് ലിമിറ്റഡ് എം. ഡി യുമായ പ്രസാദ് ദഹാപുട്ടെ. ഡിക്കിയുടെ നാഷണല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് ദഹാപുട്ടെ.

Mr. Prasad Dahapute

സാമഗ്രി നിര്‍മ്മാണ രംഗത്ത് ഉള്ളവര്‍ക്ക് മാത്രമല്ല സാധാരണ ബിസിനസുകളിലേര്‍പെടുന്നവര്‍ക്ക് Supply diversityയിലൂടെ വളരാന്‍ കഴിയുമെന്ന് ദഹാപുട്ടെ. പത്ത് ലക്ഷത്തില്‍ താഴെ മാത്രം വിറ്റുവരവുണ്ടായിരുന്ന ബിസിനസ് നടത്തിയിരുന്ന പൂനയിലെ ഒരു ദളിത് വ്യാപാരി-ഫാക്ടറികളില്‍ ഭക്ഷണ സാധനമെത്തിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ബിസിനസ് – ടാറ്റാ മോട്ടോഴ്സിന്റെ കോണ്‍ട്രാക്ട് ലഭിച്ചതോടെ അഞ്ചു മടങ്ങ് വളര്‍ന്നു. ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് അദ്ദേഹം ദഹാപുട്ടെയെ വിളിച്ചത്. “ഇപ്പോള്‍ അദ്ദേഹം പറയുന്നത് സോലാപൂരില്‍ പുതുതായി തുടങ്ങിയ എന്‍ടിപിസി വൈദ്യുത പ്ളാന്റിലേക്കുള്ള ഭക്ഷണസാധനങ്ങളുടെ വിതരണകരാര്‍ നേടിയെടുക്കണമെന്നാണ്.” ഫോണ്‍ സംഭാഷണം അവസാനിപ്പിച്ച ശേഷം ദഹാപുട്ടെ ഈ ലേഖകനോട് പറഞ്ഞു.

ദളിത് വ്യവസായികളും കേരളവും
ഡിക്കി തുടങ്ങി ഏഴ് വര്‍ഷമായെങ്കിലും കേരളത്തില്‍ നിന്ന് കാര്യമായ അന്വേഷണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ചെയര്‍മാന്‍ മിലിന്ദ് കാംബ്ളെ. ഒരു മലയാളി പോലും 1200 ഡിക്കി അംഗങ്ങളില്‍ ഉള്ളതായി അറിവില്ല. നിലനില്‍പ്, വിദ്യാഭ്യാസം, രാഷ്ട്രീയ സാന്നിദ്ധ്യം ഇവക്കപ്പുറം സാമ്പത്തിക മൂലധന രൂപീകരണത്തിലേക്കും ദളിത്/ആദിവാസി പ്രസ്ഥാനങ്ങളുടെ ചിന്തയും പ്രവര്‍ത്തനവും വ്യാപിക്കുന്നത് ഒരു വഴിത്തിരിവിന് വഴിമരുന്നിടും.

*കല്‍പനാ സരോജിനെ ‘ദളിതുകളുടെ ഓപ്രാ വിന്‍ഫ്രി’ എന്നു ഒരല്‍പം നര്‍മം കലര്‍ത്തി വിളിക്കാറുണ്ട്. അമേരിക്കന്‍ ബ്ളാക്ക് ബില്യണയേഴ്സില്‍ ഒന്നാമതുള്ള ഓപ്രാ വിന്‍ഫ്രി, ടോക് ഷോ അവതാരകയും അഭിനേതാവും മാത്രമല്ല – സ്വന്തമായി വീഡിയോ പ്രൊഡക്ഷന്‍ കമ്പനിയുള്ള മാധ്യമവ്യവസായി കൂടിയാണ്. ഒമ്പതാം വയസില്‍ മാനഭംഗത്തിനിരയായ – 14-ാം വയസില്‍ അമ്മയായ വിന്‍ഫ്രി ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ആഫ്രിക്കന്‍-അമേരിക്കന്‍ ബില്യണയറിന് – ആസ്തി 2.7 ബില്യണ്‍ (ഉദ്ദേശം 14,200 കോടി രൂപ)
*’Persuit of happyness’ എന്ന ഹോളിവുഡ് ചിത്രം കാണാത്തവരുണ്ടെങ്കില്‍ നിര്‍ബന്ധായും കണ്ടിരിക്കണം. വില്‍ സ്മിത്ത് അവതരിപ്പിക്കുന്നത് ഭവനരഹിതവും പരമദരിദ്രനുമായി ജീവിതം തുടങ്ങി ഗള്‍ഡ്നര്‍ റിച്ച് കമ്പനിയുടെ സി. ഇ. ഒ. ആയി മാറിയ ക്രിസ് ഗാര്‍ഡ്നറുടെ ത്രസിപ്പിക്കുന്ന ജീവിതകഥയാണ്.

Top