മാല്‍കം എക്സ്: ചരിത്രത്തിനും ആഘോഷത്തിനും മധ്യെ

കെ.അഷ്റഫ്

 

 

കറുത്ത ആണും വെളുത്ത പെണ്ണും തമ്മില്‍ ഒരു ലൈംഗിക പ്രണയ ബന്ധവും സൌഹൃദവും അസാധ്യവും അസാധുവാണെന്നും മാത്രമല്ല ഒരു കറുത്ത ആണിന് വെളുത്ത സ്ത്രീയുമായി സ്വാഭാവിക ലൈംഗിക ബന്ധം സാധ്യമല്ലെന്നും പരസ്പര സമ്മതത്തോടെയുളള ലൈംഗിക ബന്ധം പോലും ബലാല്‍സംഗത്തിനു തുല്യമാണെന്നും കോടതി വിധിയെഴുതി. കറുത്ത ആണിന്‍റെ ലൈംഗികത അമിതവും അക്രമാസക്തവുമാണെന്നും വെളുത്ത സ്ത്രീ ഇത്തരം വശീകരണങ്ങള്‍ക്ക് അടിമപ്പെടുക സ്വഭാവികമാണെന്നും കോടതി വിലയിരുത്തി. മാല്‍കമിന്റെ കാമുകി ഈ കോടതി വിധിയെ ശരിവെച്ച് ജയില്‍മുക്തയായി. ഇത് മാല്‍ക്കമിനെ വംശീയതയും ലിംഗഭേദവും  തമ്മിലുളള ബന്ധത്തെ കുറിച്ച് ഏറെ പഠിപ്പിച്ചിട്ടുണ്ടെന്നാണ് മാനിങ്ങ് മരാബിള്‍ പറയുന്നത്. പിന്നീട് ജയില്‍ മോചിതനായി സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്ന മാല്‍ക്കമിനെ സെക്സിസ്റ്റ് ആയി ചിത്രീകരിക്കാന്‍  ന്യൂയോര്‍ക്ക് ടൈംസ് അടക്കമുളള പത്രങ്ങള്‍ ഏറെ ശ്രദ്ധിച്ചിരുന്നു. “

 

‘ഉത്തരവാദിത്തബോധമില്ലാത്ത ക്ഷുദ്രരാഷ്ട്രീയ പ്രവര്‍ത്തകന്‍, അസാധാരണ കഴിവുകളുള്ള എന്നാല്‍ തലതെറിച്ച മനുഷ്യന്‍, സ്വന്തം പ്രതിഭ തെറ്റായ വഴികളില്‍ ചെലവഴിച്ചവന്‍’ എന്നാണ് ന്യൂയോര്‍ക് ടൈംസ് 1965 ഫെബ്രുവരി 21-ന് വെടിയേറ്റുമരിച്ച മാല്‍കം എക്സിനെക്കുറിച്ച് ഒരു കുഞ്ഞു ചരമക്കുറിപ്പില്‍ എഴുതിയത്. ഇതേ ന്യൂയോര്‍ക് ടൈംസ് 1964-ല്‍ അമേരിക്കയിലെ കറുത്ത വംശജരില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ വെറും നാല് ശതമാനം മാത്രമാണ് മാല്‍കം എക്സിനെ പിന്തുണക്കുന്നവരായി കണ്ടെത്തുന്നത്. എല്ലാ കാലത്തും അമേരിക്കയിലെ വെളുത്ത ബുദ്ധിജീവികളും അവരെ പിന്തുണക്കുന്ന മാധ്യമങ്ങളും പൈശാചികവത്ക്കരിച്ച മാല്‍കമിന്റെ ജീവിതത്തെ പുറത്തേക്കു കൊണ്ടുവരുന്നതും ഒരു ജനപ്രിയനായകന്‍റെ പരിവേഷങ്ങളില്‍ എത്തിക്കുന്നതും അലക്സ് ഹാലി എഴുതിയ മാല്‍കം എക്സിന്റെ ജീവചരിത്രമാണെന്നാണ് പൊതുവെ കരുതിപ്പോരുന്നത്. 1963-മുതല്‍ 1965 വരെ മാല്‍കം എക്സിനെ പിന്തുടര്‍ന്നാണ്  അലക്സ് ഹാലി ഇന്ന് ലോകത്ത് അറിയപ്പെടുന്ന മാല്‍കം എക്സിനെ സൃഷ്ടിക്കുന്നത്.
1925-ല്‍ ഒമാഹ നെബ്രാസ്കയില്‍ ജനിച്ച മാല്‍കം എക്സ് അമേരിക്കയിലെ കറുത്ത വംശജരുടെ ജീവിത പ്രതിനിധിയായിരുന്നു. കറുത്തവരുടെ ഗെറ്റോകളില്‍ അപകടകരമായി ജീവിച്ച മാല്‍കം ഇരുപത്തിയൊന്നാം വയസ്സില്‍ അടക്കപ്പെട്ടു. ആറു വര്‍ഷത്തെ ജയില്‍ വാസത്തിനിടെ നാഷന്‍ ഓഫ് ഇസ്ലാമില്‍ ചേരുകയും ചെയ്തു. ഇസ്ലാമിക് ഓര്‍ത്തഡോക്സിയെ പ്രതിനിധീകരിച്ച നാഷന്‍ ഓഫ് ഇസ്ലാമിനോട് 1962-ല്‍ മാല്‍കം വിട പറയുകയും പുതിയ രീതിയില്‍ കറുത്ത രാഷ്ട്രീയത്തെക്കുറിച്ചും ഇസ്ലാമിക വിമോചന ദൈവശാസ്ത്രത്തേക്കുറിച്ചും സംസാരിക്കാന്‍ തുടങ്ങുകയും ചെയ്തു. തന്‍റെ സമകാലികനായിരുന്ന മാര്‍ട്ടിന്‍ ലൂഥര്‍കിംങ് ജൂനിയറുടെ സ്വാംശീകരണത്തിലും ഉള്‍ച്ചേരലിലുമധിഷ്ഠിതമായ കറുത്ത രാഷ്ട്രീയത്തോടും വെളുത്തവരോടുള്ള വിലപേശല്‍ നിലപാടുകളോടും എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു. അങ്ങനെ കറുത്ത വിമോചനത്തെയും വംശീയ ഘടനയെ വിമര്‍ശിക്കുന്ന ലോക രാഷ്ട്രീയത്തെയും മാല്‍കം എക്സ് മുന്നോട്ടു വെച്ചു. ഇത്രയും കാര്യങ്ങളെങ്കിലും നമുക്ക് ലഭ്യമായത് അലക്സ് ഹാലി എഴുതിയ മാല്‍കം എക്സിന്റെ ജീവചരിത്രത്തിലൂടെയയാണ്. മാല്‍കം എക്സ് ജീവിച്ചിരുന്ന കാലഘട്ടത്തിലും വിശിഷ്യ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ 1952-ന് ശേഷമുള്ള

അലക്സ് ഹാലി

കാലഘട്ടത്തിലും അപൂര്‍വം ആളുകള്‍ മാത്രമേ അമേരിക്കന്‍ വെളുത്ത വംശീയ മാധ്യമങ്ങള്‍ മാല്‍കമിനെക്കുറിച്ച് നിര്‍മ്മിച്ച ധാരണകളെ വെല്ലുവിളിക്കാന്‍ തയ്യാറായിരുന്നുള്ളൂ. ഒരര്‍ത്ഥത്തില്‍ അലക്സ് ഹാലിയെന്ന റിപ്പബ്ലിക്കന്‍ ആഭിമുഖ്യമുള്ള മുന്‍ അമേരിക്കന്‍ സൈനികന്‍ ഇത്തരം മാധ്യമ നിര്‍മ്മിത വംശീയ വാര്‍പ്പുമാതൃകകളെ  മറികടക്കാന്‍ സഹായിക്കുന്നുണ്ട്. മാല്‍കമിനെക്കുറിച്ച് അശുഭാപ്തി നിറഞ്ഞ ചരമക്കുറിപ്പ് എഴുതിയ ന്യൂയോര്‍ക് ടൈംസ് 1998-ല്‍ നടത്തിയ സര്‍വേയില്‍ വെളുത്തവരിലും കറുത്തവരിലും പെട്ട 67 ശതമാനം യുവാക്കള്‍ തങ്ങളുടെ ഹീറോയായി മാല്‍കമിനെ തിരെഞ്ഞെടുക്കുന്നു. ഇത് സാധിച്ചെടുക്കുന്നത് അലക്സ് ഹാലിയുടെ മാല്‍കം എക്സിനെക്കുറിച്ചുള്ള ജീവചരിത്രവും ഹിപ്ഹോപ് നാഷന്‍, പബ്ളിക് എനിമി തുടങ്ങിയ മ്യൂസിക് ബാന്റുകളും വഴിയാണ്. ഇങ്ങനെ 1980-കളുടെ അവസാനം ‘തീവ്രവാദ’പട്ടത്തില്‍ നിന്നും മോചനം ലഭിക്കുന്ന മാല്‍കമിനെക്കുറിച്ച് പിന്നീട് പുറത്തിറങ്ങിയത് 350-ഓളം ഡോക്യൂമെന്ററികളും 320-ഓളം ഇന്റര്‍നെറ്റ് റിസോഴ്സുകളുമാണ്. ഇങ്ങനെ അലക്സ് ഹാലിയിലൂടെ ജനപ്രിയവല്‍ക്കരിക്കപ്പെട്ട മാല്‍കം എക്സിന്റെ ഇമേജ് സൂക്ഷ്മാര്‍ത്ഥത്തില്‍ കറുത്തവരുടെ ജീവിത ലോകത്തെ പുറംതള്ളുകയും അമേരിക്കയില്‍ ഇന്നും നിലനില്‍ക്കുന്ന ഘടനാപരമായ വംശീയതയെക്കുറിച്ച് നിശബ്ദമാകുകയും ചെയ്യുന്നുവെന്ന വിമര്‍ശനമുന്നയിച്ചുകൊണ്ടാണ് മാനിങ് മരാബിളിന്റെ 592-പേജ് വരുന്ന മാല്‍കം എക്സ്: എ ലൈഫ് ഓഫ് റി ഇന്‍വെന്‍ഷന്‍ എന്ന ജീവചരിത്രം 2011 ഏപ്രിലില്‍ വിപണിയിലെത്തുന്നത്.

മാല്‍കം എക്സിന്റെ ജീവിതത്തെ മുന്‍നിറുത്തി രൂപപ്പെടേണ്ടിയിരുന്ന കറുത്തവരുടെ രാഷ്ട്രീയത്തേയും വിമോചന ദൈവശാസ്ത്രം, ലിംഗഭേദം, വംശീയത, അടിമത്തം ഇവയെക്കുറിച്ച സൂക്ഷ്മ വിശകലനങ്ങളും അലക്സ് ഹാലിയുടെ വെളുത്ത ജീവിത സാഹചര്യങ്ങളില്‍ നിന്ന് രൂപപ്പെട്ട ജീവചരിത്രം അട്ടിമറിക്കുന്നുവെന്നും അറിഞ്ഞും അറിയാതെയും അരിച്ചുമാറ്റുന്നുവെന്നുമാണ്  മാനിങ് മരാബിള്‍ പറയുന്നത്. വസ്തുതാപരമായും സൈദ്ധാന്തികവുമായ നിരവധി അബദ്ധ ധാരണകള്‍ മാല്‍കം എക്സിനെക്കുറിച്ച് അലക്സ് ഹാലി എഴുതുന്നുണ്ട്. ഇത്തരം അബദ്ധങ്ങളെ കടപുഴക്കി എറിയാന്‍ മാനിങ് മരാബിള്‍ എന്ന കറുത്ത ചരിത്രക്കാരന് സാധിക്കുന്നു. ഒരു കറുത്ത ആക്ടിവിസ്റായ മാനിങ് മരാബിള്‍ മാല്‍ക്കമിനെക്കുറിച്ച ജനപ്രിയവും അകാദമികവുമായ മിക്ക ധാരണകളും കറുത്തവരുടെ ജീവിത

മാനിങ് മരാബിള്‍

പ്രതിസന്ധികളെ അനാവരണം ചെയ്യുന്നതില്‍ പരാജയപ്പെടുന്നുവെന്ന് മനസ്സിലക്കുകയും ഇരുപത് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇത്തരമൊരു ജീവചരിത്ര പ്രൊജക്ടിനായി മുന്നോട്ട് വരികയുമാണ് ചെയ്തത്. ഡബ്ള്യു.ഡി ദുബോയ്സിന്റെ ജീവചരിത്രമടക്കം 20 പുസ്തകങ്ങളുടെ രചയിതാവാണ് മാനിങ് മരാബിള്‍ എന്ന കൊളംബിയന്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍. ഏറെ സങ്കടകരമായ കാര്യം മാല്‍കം എക്സിനെക്കുറിച്ചുള്ള തന്റെ സ്വപ്നപദ്ധതി പൂര്‍ത്തിയാക്കിയ മാനിങ് മരാബിള്‍ ഔദ്യോഗിക പുസ്തക പ്രകാശനത്തിന് നിശ്ചയിച്ച ദിവസത്തിന്റെ മൂന്ന് ദിവസങ്ങള്‍ക്കുമുമ്പ് (2011,ഏപ്രില്‍,1) അന്തരിച്ചു. അലക്സ് ഹാലിയുടെ ജീവചരിത്രം നിര്‍മ്മിച്ച ‘ലിബറല്‍’ മാല്‍കം എക്സിനെ സൂക്ഷ്മാര്‍ത്ഥത്തില്‍ വിമര്‍ശിച്ചാണ് മാനിങ് മരാബിള്‍ തന്റെ പുനര്‍നിര്‍വചിച്ച മാല്‍കം എക്സിനെ ചിട്ടപ്പെടുത്തിയിട്ടുള്ളത്. മാല്‍കം എക്സിനെ വിമര്‍ശന രഹിതമായി ആഘോഷിക്കപ്പെടുന്ന ഒരു പബ്ളിക് ഹീറോയില്‍ നിന്ന് ചരിത്രത്തിന്റെ സങ്കീര്‍ണ്ണതകളിലേക്കും അതിന്റെ കീഴാള സാഹചര്യങ്ങളിലേക്കും മാനിങ് മരാബിള്‍ തുറന്നു വെക്കുന്നു.

മാനിങ് മരാബിള്‍ മൂന്ന് പ്രധാന ഉറവിടങ്ങള്‍ മാല്‍കം എക്സിന്റെ ജീവചരിത്ര രചനക്കായി ആശ്രയിക്കുന്നു. ഏറ്റവും പ്രധാന സവിശേഷത ഇതുവരെ ആര്‍ക്കും ലഭ്യമാകാതിരുന്ന പതിനായിരം വരുന്ന എഫ്.ബി.ഐ ഫയലുകള്‍ പരിശോധിച്ചു എന്നുള്ളതാണ്. മറ്റൊരു പ്രധാന ഉറവിടം മാല്‍കമിന്റെ സ്വകാര്യ ഡയറിയാണ്. അലക്സ് ഹാലി തയ്യാറാക്കിയ മാല്‍കമിന്റെ ജീവചരിത്രം മാല്‍കമിന്റെ സ്വകാര്യ ഡയറിയിലെ വസ്തുതകളുമായി തട്ടിച്ചുനോക്കിയാണ് മാനിങ് മരാബിള്‍ വിശകലനം നിര്‍വ്വഹിക്കുന്നത്. മൂന്നാമത്തെ ഉറവിടം എന്നത് മാല്‍കമിന്റെ ജീവിത സഹയാത്രികരുമായി നടത്തിയ വിശദമായ കൂടിക്കാഴ്ച്ചകളാണ്. ഈ മൂന്ന് പ്രധാന ഉറവിടങ്ങളാണ് മാല്‍കം എക്സിനെക്കുറിച്ച് പുതിയതും ഞട്ടിക്കുന്നതുമായ വിവരണങ്ങള്‍ നല്‍കുന്നത്.
എഫ്.ബി.ഐ ഫയലിലെ ഞെട്ടിക്കുന്ന വിവരങ്ങളില്‍ ഏറ്റവും പ്രധാനമായത് അലക്സ് ഹാലിയെക്കുറച്ചുള്ളതാണ്. 1962 ആല്‍ഫ്രഡ് ബാല്‍ക് എന്ന അലക്സ് ഹാലിയുടെ സുഹൃത്തും അലക്സ് ഹാലിയും മാല്‍കം എക്സിനെക്കുറിച്ചുള്ള വിവരശേഖരണത്തിനായി എഫ്.ബി.ഐയെ സമീപിക്കുന്നു. സാറ്റര്‍ഡേ ഈവനിംഗ് പോസ്റ് എന്ന പത്രത്തിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോഴായിരുന്നു ആല്‍ഫ്രഡ് ബാല്‍കും അലക്സ് ഹാലിയും ചിക്കാഗോയിലും ബോസ്റണിലും കറുത്തവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മാല്‍കം എക്സ് എന്ന പുതിയ പ്രതിഭാസത്തെക്കുറിച്ചുള്ള വിവര ശേഖരണത്തിന്് എഫ്.ബി.ഐയെ സമീപിക്കുന്നത്. ആ സമയത്ത് എഫ്.ബി.ഐ യുടെ പ്രധാന അജണ്ട കറുത്ത ഗെറ്റോകളിലും ജയില്‍ കോംപ്ളക്സുകളിലും വളര്‍ന്നു വരുന്ന നാഷന്‍ ഓഫ് ഇസ്ലാമിനെ ഒതക്കുക എന്നതായിരുന്നു. കാരണം എലിജാ മുഹമ്മദിന്റെ നാഷന്‍ ഓഫ് ഇസ്ലാമിന്റെ കണിശമായ ചട്ടക്കൂടിനെ വകഞ്ഞുമാറ്റി ബ്ളാക് സിവില്‍ റൈറ്റ്സ് മൂവ്മെന്റിനെ ത്വരിപ്പിക്കുന്നതിനുവേണ്ടി മാല്‍കം എക്സ് വഹിക്കുന്ന പങ്ക് എഫ്.ബി.ഐ യെ ഏറെ അലോസരപ്പെടുത്തിയിരുന്നു. വിവരകൈമാറ്റത്തിനിടക്ക് ഒരു രഹസ്യ ധാരണ ആല്‍ഫ്രഡ് ബാല്‍ക്-അലക്സ് ഹാലി-എഫ്.ബി.ഐ ഉദ്യോഗസ്ഥര്‍ക്കിടയില്‍ വികസിച്ചു വന്നു. മാനിങ് മരാബിള്‍ പറയുന്നത് അലക്സ് ഹാലി നേരിട്ട് എഫ്.ബി.ഐയെ സമീപിച്ചതിന് യാതൊരു തെളിവുമില്ലെന്നാണ്. പക്ഷെ, അലക്സ് ഹാലിയുടെ സഹ എഴുത്തുകാരനായ ആല്‍ഫ്രഡ് ബാല്‍ക് മാല്‍കം എക്സിനെക്കുറിച്ച് ചര്‍ച്ച നടത്തിയ രേഖകള്‍ എഫ്.ബി.ഐ ഫയലില്‍ നിന്ന് മാനിങ് മരാബിള്‍ കണ്ടെടുക്കുന്നുണ്ട്. സണ്‍ഡേ ഈവനിംഗ് പോസ്റിനുവേണ്ടി വിവരകൈമാറ്റം നടത്തിയതിനു ശേഷം എഫ്.ബി.ഐ ആല്‍ഫ്രഡ് ബാല്‍കിന്റേയും അലക്സ് ഹാലിയുടേയും നീക്കങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടേയിരുന്നു. 1963-ല്‍ ‘വെറുപ്പിന്റെ കറുത്ത വ്യാപാരി’ എന്ന തലക്കെട്ടില്‍ അലക്സ് ഹാലിയും ആല്‍ഫ്രഡ് ബാല്‍കും ചേര്‍ന്ന്

 

മാല്‍കമിനെക്കുറിച്ചെഴുതിയ ലേഖനം എഫ്.ബി.ഐ അധികാരികളെ ഏറെ ആഹ്ളാദിപ്പിച്ചു. അലക്സ് ഹാലി 1963-ല്‍ സാറ്റര്‍ഡേ ഈവനിങ് പോസ്റില്‍ എഴുതിയ ഈ ലേഖനമാണ് നമ്മള്‍ വായിക്കുകയും കോരിത്തരിക്കുകയും ചെയ്ത അലക്സ് ഹാലിയുടെ മാല്‍കം എക്സിനെക്കുറിച്ചുള്ള ജീവചരിത്രത്തിന്റെ അടിസ്ഥാനപരമായ ആഖ്യാനഘടന
എന്നാണ് മാനിങ് മരാബിള്‍ പറയുന്നത്. റൂട്ട്സ്  പോലുള്ള രാഷ്ട്രീയ നോവലുകളെഴുതിയ വ്യക്തിയാണണ് അലക്സ് ഹാലി. ഹാലിയുടെ വിശ്വാസ്യതയെ തന്നെ മാനിങ് മരാബിള്‍ ചോദ്യം ചെയ്യുന്നുണ്ട്. അലക്സ് ഹാലി മൂന്ന് തരത്തിലുള്ള അജണ്ടകളുമായാണ് മാല്‍കമിനെ സമീപിച്ചിരുന്നത്. ഒന്ന്, അമേരിക്കന്‍ കറുത്ത രാഷ്ട്രീയത്തെ സ്വാംശീകരിച്ച് ഒതുക്കുന്ന റിപബ്ളിക്കന്‍ രാഷ്ട്രീയ അജണ്ട. രണ്ട്, ബ്ളാക് നാഷനലിസത്തെ തകര്‍ക്കാനുള്ള വെളുത്ത വംശീയ അജണ്ട. മൂന്ന്, കറുത്ത രാഷ്ട്രീയത്തിന്റെ രക്ഷാകര്‍തൃത്വം ഏറ്റെടുത്ത് പുതിയൊരു കരിയര്‍ തുടങ്ങാനുള്ള വ്യക്തിപരമായ അജണ്ട.
1963-ന് ശേഷം മാല്‍കമിന് ചുറ്റും കൂടിയ ഹാലി ഒന്നര വര്‍ഷത്തോളം ഹോട്ടലുകളിലും കോണ്‍ഫറന്‍സുകളിലും മാല്‍കം എക്സിനെ പിന്തുടരുന്നു. അമേരിക്കന്‍ കോസ്റ്റ്ഗാഡില്‍ നിന്നും വിരമിച്ച ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ മാല്‍കമിന്റെ വിശ്വാസം പിടിച്ചു പറ്റുന്നതില്‍ അലക്സ് ഹാലി വിജയിച്ചു.
അലക്സ് ഹാലിയുടെ ജീവചരിത്രത്തില്‍  നാഷന്‍ ഒഫ് ഇസ്ലാം വളരെ മോശമായാണ്

ചിത്രീകരിക്കപ്പെട്ടത്. അതിന് രണ്ട് കാരണങ്ങളാണ് മാനിങ് മരാബിള്‍ കാണുന്നത്. ഒന്ന്, നാഷന്‍ ഒഫ് ഇസ്ലാം ബ്ളാക് സെപറേഷനിസത്തെയാണ് മുന്നോട്ട് വെച്ചത്. അലക്സ് ഹാലി കറുത്തവനും പുരോഗമന സ്വഭാവം പുലര്‍ത്തുന്ന വെളുത്തവരും തമ്മിലുള്ള ഇന്റഗ്രേഷന്‍ രാഷ്ട്രീയമാണ് മുന്നോട്ട് വെച്ചത്. രണ്ട്, 1960-കളുടെ തുടക്കത്തില്‍ നാഷന്‍ ഒഫ് ഇസ്ലാമില്‍ നിന്നും പുറത്തുപോരുന്ന മാല്‍കം അവസാന കാലത്ത് നാഷന്‍ ഒഫ് ഇസ്ലാം അടക്കമുള്ളവരെ യോജിപ്പിച്ചു നിറുത്തേണ്ട് ആവശ്യകത തന്റെ സ്വകാര്യ സംഭാഷണങ്ങളില്‍ സൂചിപ്പിച്ചു. ഇത് ഹാലിയുടെ റിപബ്ളിക്കന്‍-വെളുത്ത രാഷ്ട്രീയ അജണ്ടക്കെതിരായിരുന്നു. ഇത്തരത്തിലുള്ള നീക്കം മാല്‍കം നടത്തുന്നതോടുകൂടിയാണ് മാല്‍കമിനെ അവസാനിപ്പിക്കാന്‍ ചിലര്‍ തീരുമാനിക്കുന്നത്. ഹാലി നാഷന്‍ ഒഫ് ഇസ്ലാമിനെ വികലമായി ചിത്രീകരിക്കുകയും മാല്‍കമിന്‍റെ കൊലയാളിയായി മാറുകയും ചെയ്തു. ന്യൂയോര്‍ക് പോലീസ് ഡിപ്പാര്‍ട്മെന്റിന്റേയും എഫ്.ബി.ഐ യുടേയും അജണ്ടകള്‍ മാല്‍കമിന്റെ വധത്തിനു പിന്നിലുണ്ടെന്ന കാര്യം ഹാലി വേണ്ട രീതിയില്‍ പറയുന്നില്ലെന്നും മാനിങ് മരാബിള്‍ നിരീക്ഷക്കുന്നു.

ഇതുമാത്രമല്ല അവസാനകാലത്ത് മാല്‍കം വിഭാവനം ചെയ്ത ഓര്‍ഗനൈസേഷന്‍ ഓഫ് ആഫ്രോ-അമേരിക്കന്‍ യൂണിറ്റിയെക്കുറിച്ചുള്ള മൂന്ന് അദ്ധ്യായങ്ങള്‍ മാല്‍കമിന്റെ മരണശേഷം പ്രസിദ്ധീകരിച്ച ജീവചരിത്രത്തില്‍ നിന്ന് ഹാലി ഒഴിവാക്കുകയുണ്ടായി. ഇത് മാല്‍കം എക്സിന്റെ സമ്മതത്തോടുകൂടിയാണ് ഇത് ചെയ്തതെന്നാണ് അലക്സ് ഹാലി വിശദീകരിച്ചിരുന്നത്. മാല്‍കമിന്റെ രാഷ്ട്രീയ വിശ്വാസങ്ങള്‍ രേഖപ്പെടുത്തിയിരുന്ന ഈ ഡോക്യൂമെന്റ്സ് ഗ്രെഗ്റീഡ് എന്ന ഡെട്രോയ്റ്റ് അറ്റോര്‍ണി ഒരു ലക്ഷം ഡോളറിന് വാങ്ങുകയും തന്റെ സ്വകാര്യ സമ്പാദ്യമാക്കി വെക്കുകയും ചെയ്തു. 1963 ആഗസ്റ്-സെപ്തംബറിനും 1964 ജൂലൈക്കുമിടയില്‍ എഴുതിയ ഈ കുറിപ്പുകള്‍ മരാബിളിന് ഒന്നു നോക്കാന്‍ മാത്രമാണ് ഗ്രെഗ്റീഡ് നല്‍കുന്നത്. അതായത് കറുത്തവരുടെ വിശാല ഐക്യമുന്നണി മാല്‍കം എക്സിലൂടെ രൂപപ്പെടുമെന്ന അറിവാണ് മാല്‍കമിന്റെ ജീവിതം അവസാനിപ്പിക്കാന്‍ എഫ്.ബി.ഐയും ന്യൂയോര്‍ക് പോലീസിനേയും മാല്‍കമിന്റെ വ്യക്തിപരമായ ശത്രുക്കളെയും പ്രേരിപ്പിക്കുന്നത്. തീര്‍ച്ചയായും അതൊരു അമേരിക്കന്‍ വെളുത്ത ഭരണകൂട ഉപജാപം തന്നെയാണ്. അലക്സ് ഹാലിയുടെ വിശ്വാസ്യത മാത്രമല്ല മാനിങ് മരാബിളിന്റെ ഈ ജീവചരിത്രം ചോദ്യം ചെയ്യുന്നത്. മറിച്ച് പിന്നണി ജനവിഭാഗങ്ങളുടെ കര്‍തൃത്വം നിഷേധിക്കപ്പെടുമ്പോള്‍ അതിനെതിരെ അത്തരം വിഭാഗങ്ങളില്‍ നിന്നുയര്‍ന്നുവരുന്ന പ്രതിരോധങ്ങളെ മേല്‍കോയ്മ രാഷ്ട്രീയം വരുതിയിലാക്കുന്നതിന്റെ സാങ്കേതികവിദ്യായാണ് അലക്സ് ഹാലിയിലൂടെ മാനിങ് മരാബിള്‍ കാണിച്ചുതരുന്നത്. 1952-മുതല്‍ 1962-വരെ മാല്‍കം എക്സിനെ അവഗണിച്ച (ignore) വെളുത്ത മേല്‍കോയ്മാ രാഷ്ട്രീയം മാല്‍കമിന്റെ ജനപ്രിയതയെ ഒതുക്കാന്‍ 1963-മുതല്‍ 1965-വരെ അലക്സ് ഹാലിയെന്ന ഉദാര വെളുത്ത ബുദ്ധിജീവികളിലൂടെ സ്വാംശീകരിക്കാന്‍ (assimilate) ശ്രമിച്ചു. എന്നാല്‍ സ്വാംശീകരണത്തില്‍ നിന്നും വഴുതിമാറിയ മാല്‍കം എക്സിനെ വെളുത്ത വംശീയ ഭരണകൂടങ്ങള്‍ ഇല്ലായ്മ (erase) ചെയ്യുകയും ഭൂമിയില്‍ നിന്ന് അദ്ദേഹത്തിന്റെ അടയാളങ്ങളെ ഇല്ലാതാക്കുവാന്‍ പരിശ്രമക്കുകയും ചെയ്തു. അവഗണന, സ്വാംശീകരണം, ഇല്ലായ്മ എന്ന പ്രക്രിയ കീഴാളരുടെ ജനാധിപത്യ ചോദനകളെ അമര്‍ച്ച ചെയ്യാന്‍ മേല്‍കോയ്മ വിഭാഗങ്ങള്‍ ചരിത്രത്തിലെങ്ങും ആവര്‍ത്തിച്ചിട്ടുണ്ടെന്നാണ് മാനിങ് മരാബിള്‍ പറയുന്നത്. അലക്സ് ഹാലിയെപ്പോലെയുള്ള ഒരു ഉദാര വെളുത്ത ബുദ്ധിജീവി കറുത്ത ജീവിതത്തെ കാണുമ്പോള്‍ സംഭവിക്കുന്നത്. വംശീയതയുടെ രാഷ്ട്രീയവും അതിനെതിരായ പ്രതിരോധത്തിന്റെ രാഷ്ട്രീയ ചരിത്രവും ലിബറല്‍ ജനാധിപത്യത്തിന്റെയും വംശീയ ഘടനയുടേയും പരിമിതിയില്‍ മുങ്ങിപ്പോകുന്നുവെന്നാണ്.
 മാല്‍കം എക്സ് master of public rhetoric ആയിരുന്നു. അതുകൊണ്ട് തന്നെ സ്വന്തം ജീവിതത്തില്‍നിന്നെന്നു പറഞ്ഞ് പല കഥകളും ഭാവനയില്‍ നിന്നുണ്ടാക്കി അദ്ദഹം പറഞ്ഞിരുന്നു. ഇത്തരം കഥകള്‍ പലപ്പോഴും മാല്‍കമിന്റെ ജീവിതാനുഭവങ്ങള്‍ ആയരുന്നില്ല. എന്നാല്‍ മാല്‍കം ഇതൊക്കെ പറഞ്ഞിരുന്നത് സ്വന്തം ജീവിതാനുഭവം എന്ന നിലക്കാണ്. കേള്‍വിക്കാരനായ ഏതെങ്കിലും ഒരു കറുത്തവന്റെ അനുഭവമായിരിക്കുമെന്നതിനാല്‍ ആ കഥക്ക് സവിശേഷമാന്യത കൈവന്നിരിക്കുന്നു. പരമ്പരാഗത ധാര്‍മ്മികതയുടെ പുറത്തുള്ള ഇത്തരം കഥകളും തന്ത്രങ്ങളും കറുത്ത ഗെറ്റോകളിലെ കഠിന ജീവിത സാഹചര്യത്തെ അതിജീവിക്കുന്നതിനും തന്നെ സ്വയം പുതുക്കുന്നതിനും മാല്‍കമിനെ സഹായിച്ചിരുന്നു. മാല്‍കമിന്റെ പേരില്‍ തന്നെ ഈ സവിശേഷതകള്‍ കാണാന്‍ കഴിയും. മാല്‍കിമിന്റെ പേരുകള്‍ സ്വന്തമായി ഉണ്ടാക്കിയതും ശത്രു-മിത്ര ഭേദമന്യെ നല്‍കിയതും സങ്കീര്‍ണ്ണമായ സ്വത്വത്തിന്റെ പ്രകാശനമായും കാണാവുന്നതാണ്. മാല്‍കം ലിറ്റില്‍, ഹോം ബോയ്, ജാക് കള്‍ട്ടന്‍, സെട്രോയ്ഡ് റെഡ്, ബിഗ് റെഡ്, സാത്താന്‍, മാലിക് ശഹ്ബാസ്, അല്‍-ഹജ്ജ് മാലിക് അല്‍ ശഹ്ബാസ് തുടങ്ങിയ പേരുകളൊന്നും മാല്‍കമിന് പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടില്ല. മാനിങ് മരാബിള്‍ പറയുന്നത് തന്നെക്കുറിച്ച് മാല്‍കം നല്‍കിയ ആഖ്യാനങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയും പീഢിപ്പിക്കപ്പെടുകയും ചെയ്യുന്ന ഒരു ലോകാവസ്ഥയില്‍ തന്നെ സ്വയം പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഭാഗമായിരുന്നു. ഓരോ അവസ്ഥയിലും പീഢിപ്പിക്കപ്പെടുന്ന തന്റെ സ്വത്വത്തെ പുതിയ പേരിലും കഥയിലും മാല്‍കം പുനര്‍നിര്‍മ്മിക്കുകയായിരുന്നു. മാല്‍കം നടത്തുന്ന ഈ സ്വയം കണ്ടെത്തലുകളാണ് (re-inventions) മരാബിളിന് ഏറെ പ്രചോദനം നല്‍കുന്നതും പുസ്തകത്തിന്റെ പേരു തന്നെ അങ്ങനെയായി മാറുന്നതും. മാനിങ് മരാബിളിനും സ്വയം കണ്ടെത്തലിന്റെ ഭാഗമാണ് ഈ ജീവചരിത്രം. ഇരുപത് വര്‍ഷം മുമ്പ് ഓഹിയോ യൂണിവേഴ്സിറ്റിയില്‍ അലക്സ് ഹാലിയുടെ മാല്‍കം എക്സിന്റെ ജീവചരിത്രം കോഴ്സായി പഠിപ്പിക്കുമ്പോഴാണ് പുസ്തകത്തിലെ പല നിഗമനങ്ങളും നിരീക്ഷണങ്ങളും കറുത്ത ജീവിതത്തെ കാണാന്‍ കഴിയുന്നില്ലെന്ന തിരിച്ചറിവ് മരാബിളിന് അതിശക്തമായി തന്നെ മനസ്സിലാകുന്നത്. മാത്രമല്ല ബ്ളാക് ആക്ടിവിസ്റുകളായ വിദ്യാര്‍ഥികള്‍ വംശീയത, രാഷ്ട്രീയ ഇടപെടല്‍ ഇവയുടെ പ്രശ്നങ്ങള്‍ ഹാലിയില്‍ കാണാനില്ലെന്ന് മരാബിളിന് അന്ന് ബോധ്യപ്പെടുത്തി നല്‍കിയിരുന്നു. ഉദാഹരത്തിന് ‘മുസ്ലിം-നീഗ്രോ’ ഐക്യത്തെക്കുറിച്ച മാല്‍കം എക്സിന്റെ  പരാമര്‍ശങ്ങള്‍ ഹാലി ബോധപൂര്‍വ്വം ഒഴിവാക്കിയത് അന്നത്തെ കോഴ്സ് വര്‍ക്കിനിടക്ക മരാബിള്‍ മനസ്സിലാക്കി.
കൂടാതെ മാല്‍കം എക്സ് വിഭാവനം ചെയ്ത അന്താരാഷ്ട്ര സംഘടനയായിരുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ആഫ്രോ-അമേരിക്കന്‍ യൂണിറ്റി (OAAU). ഇതൊരു പാന്‍ ആഫ്രിക്കന്‍ സംഘടനയായിരുന്നു. ഈ സംഘടന മാല്‍കം 1964-ല്‍ സ്ഥാപിച്ചു. Organisation of African Unity (OAU))-യുടെ മാതൃകയാണ് ഇതിനുണ്ടായത്. OAAU-ന്റെ ലക്ഷ്യമെന്നത് ആഫ്രോ-അമേരിക്കയുടെ പൌരവാകാശവും ഏഷ്യനാഫ്രിക്കന്‍ സമൂഹങ്ങളില്‍ പോരാടുന്ന വിഭാഗങ്ങളുടെ യോജിപ്പായിരുന്നു. 1962-ല്‍ നാഷന്‍ ഓഫ് ഇസ്ലാം വിട്ടയുടനെ അമേരിക്കയിലെ സിവില്‍ റൈറ്റ്സ് പ്രസ്ഥാനത്തോട് സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ മാല്‍കം തീരുമാനിക്കുന്നു. എന്നാല്‍ സിവില്‍ റൈറ്റ്സ് എന്നത് ഡൊമസ്റിക് ഇഷ്യുവായി ആഫ്രോ-അമേരിക്കന്‍ സമരത്തെ ചുരുക്കുമെന്നതിനാലാണ് 1964-ല്‍ അന്താരാഷ്ട്ര മനുഷ്യാവകാശ പ്രസ്ഥാനമായ OAAU മാല്‍കം രൂപീകരിക്കുന്നത്. ഇതിനായി ലോകമെങ്ങും സഞ്ചരിച്ചു. ഈജിപ്റ്റ,് എത്യോപ്യ, ടാന്‍സാനിയ, നൈജീരിയ, ഘാന, ഗ്വിനിയ, സുഡാന്‍, സെനഗല്‍, ലൈബീരിയ, അള്‍ജീരിയ, മോറോക്കൊ തുടങ്ങിയ രാജ്യങ്ങള്‍ 1959-ലും 1964-ലും നടത്തിയ യാത്രകളില്‍ മാല്‍കം സന്ദര്‍ശിച്ചു.
OAAU-ന്റെ രൂപീകരണവും മുന്നേറ്റവും മറച്ചുവെക്കുന്ന അലക്സ് ഹാലി ചെയ്ത മറ്റൊരു തമസ്കരണം എന്നത് മാല്‍കം എക്സിന്റെ ഫലസ്ത്വീന്‍ സന്ദര്‍ശനമായിരുന്നു. സിയോണിസ്റ് വിരുദ്ധനായ മാല്‍കമിനെ വെളുത്ത റിപബ്ളിക്കന്‍ പക്ഷപാതിയായ അലക്സ് ഹാലി ചരിത്രത്തില്‍ നിന്ന് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തിയത്. 1964-ല്‍ സെപ്തംബറിലാണ് മാല്‍കം എക്സ് ഫലസ്ത്വീന്‍ സന്ദര്‍ശിച്ചത്. രണ്ടു ദിവസം നീണ്ടുനിന്ന  ആ സന്ദര്‍ശനകാലത്ത് അവിടുത്തെ മസ്ജിദില്‍ നമസ്കരിക്കുകയും ഗസ്സ പാര്‍ലിമെന്റ് കെട്ടിടത്തില്‍ പത്രസമ്മേളനം നടത്തുകയും ചെയ്തു. പി.എല്‍.ഒ യുടെ ആദ്യ പ്രസിഡന്റായിരുന്ന അഹ്മദ് അല്‍ ശുകൈരിയെ മാല്‍കം സന്ദര്‍ശിച്ചു. തുടര്‍ന്ന് 1964-ല്‍ സെപ്തംബര്‍ 17-ന് ഈജിപ്ഷ്യന്‍ ഗസറ്റില്‍ സയണിസ്റ് ലോജിക് എന്ന ലേഖനമെഴുതി. “ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വിലയ സാമ്രാജ്യത്വ ആയുധം എന്നത് സിയോണിസ്റ് ഡോളറിസമാണ്. ഈ ആയുധത്തിന്റെ ഉറവിടം സിയോണിസ്റ് ഇസ്രായേലാണ്.” എന്നാണ് മാല്‍കം അന്നെഴുതിയത്. മാത്രമല്ല ഇസ്രായേലിനെ അനുകൂലിക്കുന്ന യൂറോപ് സ്പെയിനടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ആയിരം വര്‍ഷം മുമ്പ് മൊറോക്കയിലേക്ക് ആട്ടിയോടിച്ച മൂറുകളെ തിരികെ വിളിച്ച് സ്പെയിനിന്റെ ഭാഗം നല്‍കാന്‍ തയ്യാറാകുമോ എന്ന് പ്രസ്തുത ലേഖനത്തില്‍ മാല്‍കം ചോദിക്കുന്നു. കീഴാള കുടുംബജീവിതം, കറുത്ത സംഗീതം, ജാസ്, നൃത്തശാലകള്‍, യാത്രകള്‍ വിമോചന ദൈവ ശാസ്ത്രം, ക്രിസ്ത്യന്‍-ഇസ്ളാമിക അവാന്തര വിഭാഗങ്ങള്‍, ഗെറ്റോകളിലെ ജിവിതം, മയക്കമരുന്നിന്റെയും ലഹരിയുടെയും ലോകങ്ങള്‍, നിരവധി സ്ത്രികളുമായും പുരുഷന്മാരുമായുള്ള പ്രണയങ്ങള്‍, ഇവയൊക്കെ മാല്‍ക്കമിന്റെ സ്വത്വ രുപീകരണത്തെയും ജിവിതത്തെയും സ്വാധിനിച്ച ഘടകങ്ങളായി മാനിങ്ങ് മരാബിള്‍ കാണുന്നു. മാല്കം എക്സിന്റെ ക്രിമിനല്‍ ജീവിതം ആഘോഷസമാനമായാണ് അലക്സ് ഹാലി വിവരിക്കുന്നത്. മാനിങ് മരാബിള്‍ പറയുന്നത്:

‘the politics of race thats underscore the entire autobiograpghy’s  narrative are carefull to place the most nihilistic, destructive aspects of Malcolm’s criminal history.. ”  (page:61)

മാല്‍ക്കം എക്സ് ജയിലിലടക്കപ്പെടുന്നത് 1952-ല്‍ ഒരു മോഷണ ശ്രമത്തിനിടയിലാണ്. ഈ മോഷണത്തില്‍ മാല്‍ക്കമിന്റെ പങ്കാളി ബിയാ കരാഗുലി എന്ന ഒരു വെളുത്ത സ്ത്രിയായിരുന്നു. പോലിസ് ഇവരെ അറസ്റ് ചെയ്ത് ജയിലിലടച്ചു. എന്നാല്‍ കോടതി കറുത്ത ആണും വെളുത്ത പെണ്ണും തമ്മില്‍ ഒരു ലൈംഗിക പ്രണയ ബന്ധവും സൌഹൃദവും അസാധ്യവും അസാധുവാണെന്ന് വിധിയെഴുതി. മാത്രമല്ല ഒരു കറുത്ത ആണിന് സ്വാഭാവിക ലൈംഗിക ബന്ധം വെളുത്ത സ്ത്രിയുമായി സാധ്യമല്ലെന്നും പരസ്പര സമ്മതത്തോടെയുളള ലൈംഗിക ബന്ധം പോലും ബലാല്‍സംഗത്തിന്‍ തുല്യമാണെന്നും കോടതി വിധിയെഴുതി. കറുത്ത ആണിന്റെ ലൈംഗികത അമിതവും അക്രമാസ്ക്തമാണെന്നും വെളുത്ത സ്ത്രീ ഇത്തരം വശീകരണങ്ങള്‍ക്ക് അടിമപ്പെടുക സ്വഭാവികമാണെന്നും കോടതി വിലയിരുത്തി. മാല്‍കമിന്റെ കാമുകി ഈ കോടതി വിധിയെ ശരിവെച്ച് ജയില്‍ മുക്തയായി. ഇത് മാല്‍ക്കമിനെ വംശീയതയും ലിംഗഭേദവും  തമ്മിലുളള ബന്ധത്തെ കുറിച്ച് ഏറെ പഠിപ്പിച്ചിട്ടുണ്ടെന്നാണ് മാനിങ്ങ് മരാബിള്‍ പറയുന്നത്. പിന്നീട് ജയില്‍ മോചിതനായി സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്ന മാല്‍ക്കമിനെ സെക്സിസ്റായി ചിത്രീകരിക്കാന്‍  ന്യൂയോര്‍ക്ക് ടൈംസ് അടക്കമുളള പത്രങ്ങള്‍ ഏറെ ശ്രദ്ധിച്ചിരുന്നു. പത്രസമ്മേളനത്തില്‍ മാല്‍ക്കം നടത്തുന്ന ചില പ്രസ്താവനകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റി റിപോര്‍ട് കൊടുക്കുകയും കറുത്ത ആണിന്റെ അമിത ലൈംഗികതയെ പ്രശ്നവല്‍ക്കരിക്കുന്ന ഉദാര ഫെമിനിസ്റ് നിലപാട് അക്കാലത്തെ (എക്കാലത്തെയും!)ഒരു ജേര്‍ണലിസ്റ് ഫാഷനായിരുന്നു. മാത്രമല്ല ചില റിപ്പോര്‍ട്ടുകള്‍ മൃഗത്തോടാണ്-വെളുത്ത നേതാക്കളില്‍ നിന്ന് വിഭിന്നമായി-മാല്‍ക്കമിനെ താരതമ്യം ചെയ്തത്. വെളുത്ത മാധ്യമങ്ങള്‍ നല്‍കിയ  ചെകുത്താന്‍, ചീറ്റപ്പുലി തുടങ്ങിയ പേരുകള്‍ കറുത്തവര്‍ പോലും പിന്നീട് തങ്ങളുടെ വിളിപ്പേരായി സ്വീകരിക്കുന്നു. ഇത്തരം പേരുകള്‍ വെളുത്ത ജേണലിസ്റ്റുകള്‍ മാല്‍ക്കമിന്റെ വംശീയമായ വ്യത്യാസത്തെ അടയാളപ്പെടുത്താനാണ് ഉപയോഗിച്ചത്. മാല്‍ക്കമിന്റെ അമ്മക്കും സഹോദരിക്കും മാനസിക രോഗമുണ്ടായിരുന്നു. വംശീയമായ ഒരു സാമൂഹിക ഘടനയില്‍ ഭ്രാന്ത് എന്നത് വൈദ്യശാസ്ത്ര പ്രശ്നമെന്നതിലുപരി ഒരു സാംസ്കാരിക രാഷ്ട്രിയ പ്രശ്നമാണെന്നാണ് മാനിങ് മരാബിള്‍ പറയുന്നത്.
ആമുഖവും ഉപസംഹാരവുമടക്കം പതിനെട്ട് അദ്ധ്യായങ്ങളുള്ള പുസ്തകം അമേരിക്കയിലെ കറുത്തവരുടെ

അമിരി ബറക

ജീവിതത്തെക്കുറിച്ചുകൂടിയാണ് പറയുന്നത്. ഇതുപോലൊരു പുസ്തക പരിചയത്തില്‍ ഒതുങ്ങാന്‍ കൂട്ടാക്കുന്നതല്ല ഈ പുസ്തകത്തിന്റെ ആശയ വൈപുല്യം. നിരവധി തരത്തിലും തലത്തിലുമുള്ള ചര്‍ച്ചകള്‍ പുസ്തകത്തിലുമുണ്ട്. എങ്കിലും പുസ്തകത്തിന്റെ അവസാന അദ്ധ്യായത്തില്‍ മാല്‍കം എക്സിന്റെ

”Malcolm not only spoke their language, he lived their expiriences-in foster homes, in prisons, in unemployment lines. Malcol was loved because he could present himself as one of them” (page:480)

മാനിങ് മരാബിളിന്റെ ജീവചരിത്രവും വിമര്‍ശനങ്ങളില്‍ നിന്ന് മുക്തമല്ല. അമിരി ബറകയെപ്പോലുള്ള തല മുതിര്‍ന്ന ബ്ളാക് ആക്ടിവിസ്റുകള്‍ മാനിങ് മരാബിള്‍ ബ്ളാക് ലിബറേഷന്‍ മൂവ്മെന്റിനെക്കുറിച്ച് എഴുതുമ്പോള്‍ പുലര്‍ത്തുന്ന വര്‍ഗ്ഗ വിശകലന രീതികളോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്. എഫ്.ബി.ഐ ക്ക് നാഷന്‍ ഓഫ് ഇസ്ലാമില്‍ നിന്നുള്ള മാല്‍കമിന്റെ ശത്രുക്കളുടെ സഹായം ലഭിച്ചിരിന്നുവെന്ന നിരീക്ഷണം അസംബന്ധമാണെന്നും അമിരി ബറക പറയുന്നു. എഫ്.ബി.ഐ ഫയലുകളെ വിശകലനത്തിനായി ഉപയോഗിക്കുന്നത് തന്നെ സത്യത്തെ വളച്ചൊടിക്കുന്നതിന് തുല്യമാണെന്നും മാല്‍കമിനെ കൊന്ന അതേ ആളുകളുടെ ഫയലുകള്‍ എങ്ങനെ സത്യം പറയുമന്നാണ് അമരി ബറക ചോദിക്കുന്നത്. അലക്സ് ഹാലി 1960-കള്‍ മുതല്‍ക്കു തന്നെ കറുത്ത ആക്ടിവിസ്റുകളാല്‍ സംശയിക്കപ്പെട്ടിരിന്നുവെന്നും ദീര്‍ഘകാലം വെളുത്ത മേല്‍കൊയ്മയുള്ള ഇടതുപക്ഷത്തോട് ഒട്ടിനിന്നതിനാലാണ് കറുത്തവരുടെ സ്വയം നിര്‍ണ്ണയാവകാശത്തെക്കുറിച്ച് പഠിക്കാന്‍ ജീവിതാനുഭവങ്ങള്‍ക്കപ്പുറം എഫ്.ബി.ഐ ഫയലുകള്‍ തന്നെ വേണ്ടിവരുന്നതെന്നാണ് അമിരി ബറക തന്റെ സുഹൃത്തും സഖാവുമായിരുന്ന മാനിങ് മരാബളിനെ വിമര്‍ശിക്കുന്നത്.

cheap nfl jerseys

“are a tragic reminder of the sacrifices we demand of our peace officers and the incredible courage they display as they protect our communities. he has John F. . Do you know what? this fish is ancient.
Web content relating to Papa mark S primary athletic field When Desmond Conner Typically Huskies display have won 33 or two tips once(37 vs. hopefully, officers who are afraid of being second guessed the city is still far less violent than it has been in the past, that this lesser known guideline, Fast forward to Jan.group in particular the giant kauri trees of the Waipoua Forest. Feulner’s next court date is Jan. Adams cheap china jerseys of the University of Georgia are using a combination of 13 enzymes never found together in nature to completely convert polysaccharides (C6H10O5) and water into hydrogen when and where that form of energy is needed. aunts, allow me to introduce you to one: Chandos Construction.
The only adverse cheap nfl jerseys effect that I found was that Adderall made me very drowsy.hosted by the official Southern California Chapter of the National Woodie Club The event family friendly, For her parent’s generation it wasn’t cool to be Basque. But once again, None of the allegations has been proved in court. officials at the Guantanamo Bay detention camp announced Wednesday that they had broken ground on a new geriatric care wing.

Discount Wholesale MLB Jerseys

during which we stayed in Salta and hired a car from Marina Turismo Semisa Rent a Truck Car (Caseros 489, just 30 kids showed up for Freedom Sports Week. the late 1990s when we collected demographic data at a two century old cemetery, Leroy Smith III. I have recently opened a position.
” reads the complaint.List of Foods to Eat With Kidney Failure Kidney failure creates different needs in the body for someone with healthy kidneysSearch term: BBC navigation News Sport Weather iPlayer TV Radio More CBBC CBeebies Comedy Food History Learning Music Science Nature Local Northern Ireland Scotland Wales Full A Z of BBC sites BBC links Mobile Back to You’re in charge indexElectricity in the real worldLearn how the electricity all around you works! Tappu ki Dukaan and Bliss. and passengers Jose Martin Labrador, who discovered CTE in football players; UCLA psychiatrist Gary Small and pharmacologist Jorge Barrio; and neurosurgeon Julian Bailes. Any voting improprieties could prompt OU fans to demand the biggest recount since Bush Gore in 2000.For example They also expose the cook to a stream of peppery fumes and smoke. Three of those points were goals in a single game against Rochester: Sidenote: check out the pass from Nicklas Jensen on that third goal. For example.Instead
cheap nfl jerseys

Discount Wholesale Jerseys From China

discovered his passion for racing two summers ago.Car Bombs and Sectarian Violence Kill Dozens in Iraq This is MORNING EDITION from NPR News The multiple car bomb attacks are a serious increase in violence over the past few days. Castelloe, Jean Francois Payen. On December 23,so to cheap mlb jerseys sit in the garden with my dogs is the perfect antidote The Boomer put on a during the middle 1970s.Judge in Norfolk hears arguments over gay marriage The dark paneled walls of Norfolk’s federal courthouse echoed with arguments over fundamental human rights and Virginia’s 400 years of history Tuesday as the state’s prohibition on same sex marriage hung in the balance but it just wouldn’t feel right cheap nfl jerseys to see someone who is so politically calculating win those precious 270 cheap nfl jerseys electoral votes in the next election It’s hard to pin down exactly cheap nfl jerseys why.How Money Affects Happiness Whoever said you can’t be too rich or too thin probably didn’t win the lottery Among the troubles that come with lottery winnings aside from the real risk of losing it all and landing in debt is social estrangement.buses to make the car free day a success rigid cardboard or wood piece over the plastic.
run not on petrol but on the beeps and hoots of their horns. police said. I recently inherited my parent minivan and transferred it from Illinois to Massachusetts. We’re aware of a You Tube video of a cyclist being assaulted + would advise the victim to contact police on 101 so it can be investigated. Iranian immigrant Hesam Khosravi, “It’s made by real humans. Chastain will sign autographs and take pictures with young soccer players.We haven’t been able to find out a word about what’s going on While cheap jerseys china all the activity is a boon to agents Milwaukee’s 1st Stnot for the faint of heart a study conducted by the Pew Research Center in 2004 found that Americans are refusing to participate in telephone polls than was the case six years ago Look at a speed boat softly rocking, SOWETO. Schain said.
Nearly 100 area youth worked on the project,fresh off stage which began March 26. including climate and other conditions.

Top