‘എനിക്ക് സമുദായത്തെ മാനിക്കണ്ടേ?’: നീലക്കുയിലും പുരോഗമന കേരളവും

ജെനി റൊവീന

ഇന്ത്യന്‍/ മലയാള സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത സ്ത്രീ-പുരുഷ ലൈംഗികതയെ കുറിച്ച് അത് പാലിക്കുന്ന നിശ്ശബ്ദതയാണ്. സ്വവംശവിവാഹങ്ങള്‍ നിലനിര്‍ത്താനുള്ള സിനിമയുടെ പ്രതിനിധാനയുക്തിയായി ഇങ്ങനെയൊരു ലൈംഗിക നിയന്ത്രണത്തെ വായിക്കാം. ഇങ്ങനെ നിയന്ത്രിക്കപ്പെട്ട സ്ത്രീ-പുരുഷന്മാര്‍ , കുടുംബത്തിന്റെ കീഴില്‍ കുടുംബത്തിനു വേണ്ടി ഒരുമിക്കുമ്പോഴാണ് മലയാള സിനിമയിലെ ആധുനിക കുടുംബങ്ങള്‍ -അത് അണു കുടുംബങ്ങളായാലും കൂട്ടുകുടുംബങ്ങളായാലും-ഉണ്ടായിവരുന്നത്. അതുപോലെ ലൈംഗികമായ പരിശുദ്ധിയാണ് ഇന്ത്യന്‍/മലയാള സ്ക്രീനിലെ സ്ത്രീ സ്വത്വമുണ്ടാക്കി തീര്‍ക്കുന്നത്. ലൈംഗികതയുടെ അതിര്‍വരമ്പുകള്‍ കടക്കുന്ന സ്ത്രീക്ക് തന്റെ സ്വത്വം തന്നെയാണ് നഷ്ടപ്പെടുന്നത്. ഇതുകൊണ്ടാണ് ബലാല്‍സംഗം ചെയ്യപ്പെടുന്ന ഒരു സ്ത്രീ ‘താന്‍ നശിച്ചുവെന്നും’ ‘ഇല്ലാതായെന്നും’ സിനിമകള്‍തോറും പ്രഖ്യാപിക്കുന്നത്. ഇങ്ങനെയൊരു പരിതഃസ്ഥിതിയില്‍, സ്വന്തം ലൈംഗികതയെ ഊന്നിപ്പറയുന്ന, ശാരീരികമായ ഒരു ബന്ധത്തിന് തയ്യാറാവുന്ന ഒരു സ്ത്രീയെ ഹിന്ദു സദാചാര സ്ത്രീയുടെ സവര്‍ണ്ണ സ്ഥാനത്ത് മലയാളം സ്ക്രീനില്‍ ഒരിക്കലും കാണാന്‍ കഴിയില്ല. എന്നും ഇത്തരം സ്ത്രീകള്‍ ദലിത്, പിന്നോക്ക, ന്യൂനപക്ഷ സ്ഥാനങ്ങളിലാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

ദേശീയതലത്തിലുള്ള ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രസിഡന്റിന്റെ ആദ്യത്തെ വെള്ളിമെഡല്‍ നേടിയ ചിത്രമാണ് ‘നീലക്കുയില്‍’. സാമൂഹിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്യുന്ന പുരോഗമനപരമായ സിനിമ, തമിഴ്പാട്ടുകളിലും കഥകളിലും കുരുങ്ങിക്കിടന്ന മലയാളസിനിമയെ കേരള സംസ്കാരത്തിലേക്ക് മാറ്റി പ്രതിഷ്ഠിച്ച സിനിമ, ഇങ്ങനെ പലതരത്തില്‍ വാഴ്ത്തപ്പെട്ട ഒരു സിനിമയാണിത്. മലയാള സിനിമയെ കുറിച്ചെഴുതിയിട്ടുള്ളവരെല്ലാം തന്നെ ‘നീലക്കുയിലി’ന്റെ സാമൂഹിക പ്രതിബദ്ധതയെ കുറിച്ചും കേരളത്തനിമയെ കുറിച്ചും എഴുതാന്‍ മറന്നിട്ടില്ല. എന്നാല്‍ , തീര്‍ത്തും പൊള്ളയായ ഒരു പുരോഗമനവാദമാണ് ‘നീലക്കുയില്‍ ‘ മുന്നോട്ടുവെക്കുന്നതെന്നും ഹിന്ദുസദാചാര പ്രത്യയശാസ്ത്രത്തെയും പുരുഷനെയും കേരളാധുനികതയുടെ ഭാഗമാക്കിത്തീര്‍ക്കാന്‍ പ്രയത്നിച്ച ഒരു സിനിമയാണിതെന്നുമാണ് ഞാനിവിടെ വാദിക്കാന്‍ ശ്രമിക്കുന്നത്.

ഒരേസമയം ആധുനികതയുടെ ചോദ്യങ്ങളോട് ആഴത്തിലിടപെടുകയും അതേസമയം തന്നെ ഹിന്ദു സദാചാര പ്രത്യയശാസ്ത്രത്തെ മുന്നോട്ടുവെക്കുകയും ചെയ്യുമ്പോഴാണ് ‘നീലക്കുയില്‍ ‘ വിജയിക്കുന്നത്. ജാതിവ്യവസ്ഥ തകര്‍ത്തുകൊണ്ട് സ്വസമുദായ വിവാഹങ്ങള്‍ക്കപ്പുറം പോകാനും ജാതിക്കതീതമായൊരു സ്വത്വമുണ്ടാക്കാനും നീലി ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ നിരാകരിച്ചുകൊണ്ട്, അവളെ ആഖ്യാനത്തിനു പുറത്താക്കിയതിനു ശേഷമാണ് ‘നീലക്കുയി’ലിന്റെ പുരോഗമനപരത ചുരുളഴിയുന്നത്. അത്ഭുതമെന്നു പറയട്ടെ, ഇങ്ങനെയൊരു പ്രക്രിയക്ക് ഈ സിനിമയില്‍ പുരോഗമനവാദം ഘോരഘോരം പ്രസംഗിക്കുന്ന പോസ്റ്റുമാന്‍ ശങ്കരന്‍നായരാണ് കൂട്ടുനില്‍ക്കുന്നത്. ഇതിനെക്കുറിച്ച് സിനിമതന്നെ വ്യക്തമായ തെളിവുകള്‍ നമുക്കു തരുന്നുണ്ട്.

പുഴകളും ചിറകളും മറ്റുചില അതിര്‍വരമ്പുകളും

ജാതിയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന ഒരു പ്രണയമാണല്ലോ നീലിയുടെയും ശ്രീധരന്റെയും. ഇതുതന്നെയാണ് ഈ സിനിമയുടെ പുതുമയും. എന്നാലീ ബന്ധം അവതരിക്കപ്പെടുന്നതെങ്ങനെയാണെന്ന് പരിശോധിക്കുമ്പോള്‍, തീര്‍ത്തും വ്യത്യസ്തമായ മറ്റു ചിലകാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും. യാതൊരു മുഖവുരയും കൂടാതെ, നീലിയും ശ്രീധരനും തമ്മിലൊരു ശാരീരികബന്ധത്തെ സൂചിപ്പിച്ചുകൊണ്ടാണ് ‘നീലക്കുയി’ല്‍ തുടങ്ങുന്നത്. മലയാളസിനിമയിലെ പ്രണയകഥകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായൊരു പ്രതിനിധാനമാണിത്. ഇന്ത്യന്‍/ മലയാള സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത സ്ത്രീ-പുരുഷ ലൈംഗികതയെ കുറിച്ച് അത് പാലിക്കുന്ന നിശ്ശബ്ദതയാണ്. സ്വവംശ വിവാഹങ്ങള്‍ നിലനിര്‍ത്താനുള്ള സിനിമയുടെ പ്രതിനിധാനയുക്തിയായി ഇങ്ങനെയൊരു ലൈംഗിക നിയന്ത്രണത്തെ വായിക്കാം. ഇങ്ങനെ നിയന്ത്രിക്കപ്പെട്ട സ്ത്രീ-പുരുഷന്മാര്‍, കുടുംബത്തിന്റെ കീഴില്‍ കുടുംബത്തിനു വേണ്ടി ഒരുമിക്കുമ്പോഴാണ് മലയാള സിനിമയിലെ ആധുനിക കുടുംബങ്ങള്‍ -അത് അണു കുടുംബങ്ങളായാലും കൂട്ടുകുടുംബങ്ങളായാലും-ഉണ്ടായിവരുന്നത്. അതുപോലെ ലൈംഗികമായ പരിശുദ്ധിയാണ് ഇന്ത്യന്‍/മലയാള സ്ക്രീനിലെ സ്ത്രീ സ്വത്വമുണ്ടാക്കി തീര്‍ക്കുന്നത്. ലൈംഗികതയുടെ അതിര്‍വരമ്പുകള്‍ കടക്കുന്ന സ്ത്രീക്ക് തന്റെ സ്വത്വം തന്നെയാണ് നഷ്ടപ്പെടുന്നത്. ഇതുകൊണ്ടാണ് ബലാല്‍സംഗം ചെയ്യപ്പെടുന്ന ഒരു സ്ത്രീ ‘താന്‍ നശിച്ചുവെന്നും’ ‘ഇല്ലാതായെന്നും’ സിനിമകള്‍തോറും പ്രഖ്യാപിക്കുന്നത്. ഇങ്ങനെയൊരു പരിതഃസ്ഥിതിയില്‍, സ്വന്തം ലൈംഗികതയെ ഊന്നിപ്പറയുന്ന, ശാരീരികമായ ഒരു ബന്ധത്തിന് തയ്യാറാവുന്ന ഒരു സ്ത്രീയെ ഹിന്ദു സദാചാരസ്ത്രീയുടെ സവര്‍ണ്ണ സ്ഥാനത്ത് മലയാളം സ്ക്രീനില്‍ ഒരിക്കലും കാണാന്‍ കഴിയില്ല. എന്നും ഇത്തരം സ്ത്രീകള്‍ ദലിത് പിന്നോക്ക ന്യൂനപക്ഷ സ്ഥാനങ്ങളിലാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

‘നീലക്കുയി’ലിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. ഇവിടെ ഹിന്ദുസദാചാര സ്ത്രീയുടെ പ്രണയങ്ങളില്‍ നിന്ന് വ്യത്യസ്തമായി ‘അവിഹിതമായ’ രീതിയിലാണ് നീലിയുടേയും ശ്രീധരന്റെയും ബന്ധം അവതരിക്കപ്പെടുന്നത്. ഇത്തരത്തില്‍ ഒരു അവതരണം നീലിയെയും, ശ്രീധരനെയും ജാതി വ്യവസ്ഥ മറികടക്കുന്നവര്‍ എന്നതിലുപരി. സദാചാരത്തിന്റെ അതിര്‍വരമ്പുകള്‍ കടക്കുന്നവരാക്കി മാറ്റുന്നു. മാത്രമല്ല, ഇങ്ങനെയൊരു പ്രക്രിയയുടെ നിര്‍വാഹകത്വം പൂര്‍ണ്ണമായും നീലിയുടെ മേലെ നിക്ഷേപിച്ചു കൊണ്ടാണ് സിനിമ മുന്നോട്ട് നീങ്ങുന്നത്. അങ്ങനെ അവള്‍ പ്രലോഭനമായും, ശ്രീധരന്‍ അതില്‍ വീണുപോകുന്ന നിസ്സഹായനായ യുവാവായും ചിത്രീകരിക്കപ്പെടുന്നു. നീലിയും ശ്രീധരനും തമ്മിലുള്ള ബന്ധത്തിന്റെ ആരംഭം കാണിക്കുന്ന രംഗം ശ്രദ്ധിക്കുക.

സിനിമയ്ക്കു തുടക്കംകുറിക്കുന്ന കര്‍ഷകരുടെ സംഘഗാനത്തിനും നൃത്തത്തിനും ശേഷമാണ് നീലിയെയും ശ്രീധരനെയും നമ്മള്‍ ആദ്യമായി ഒരുമിച്ച് കാണുന്നത്. കര്‍ഷകരുടെ പാട്ട് തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ പെട്ടെന്ന് മഴപെയ്യുന്നു. ആകാശത്ത് മിന്നല്‍പിണരുകള്‍ തെളിയുന്നു, ഇടിവെട്ടുന്നു. പാടത്തെ ചിറ പൊട്ടിയൊഴുകുന്നു. അതു നന്നാക്കാന്‍വേണ്ടി കൈകോട്ടും മറ്റുമെടുത്ത് കര്‍ഷകര്‍ കൂട്ടംകൂട്ടാമായോടുന്നു. ഈ സമയത്ത്, പുറത്തുനടക്കുന്ന ബഹളങ്ങളില്‍നിന്നെല്ലാം മാറി, തന്റെ ഓടിട്ട വീടിന്റെ സുരക്ഷിതത്വത്തില്‍ നിശ്ശബ്ദതയുടെയും സമാധാനത്തിന്റെയും അരണ്ട വെളിച്ചത്തില്‍, പുസ്തകം വായിച്ചു കിടക്കുകയാണ് ശ്രീധരന്‍. പെട്ടെന്ന് അയാള്‍ തന്റെ വരാന്തയിലെന്തോ ശബ്ദംകേട്ട് ശ്രദ്ധിക്കുന്നു. പിന്നെ വാതില്‍ തുറന്ന് നോക്കുന്നു. അപ്പോഴാണ് നമ്മളാദ്യമായി ശ്രീധരന്റെ കണ്ണിലൂടെ നീലിയെ കാണുന്നത്.

__________________________________________________________________

സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ സത്യസന്ധമായി ചിത്രീകരിക്കുന്നതിന്റെ പേരില്‍ പ്രകീര്‍ത്തിക്കപ്പെട്ട ഒരു സിനിമയിലെ ഈ രംഗം, നീലിയുടെയും ശ്രീധരന്റെയും ജാതി-ലിംഗാവസ്ഥകള്‍ ഒട്ടുംതന്നെ ഓര്‍ക്കാതെയാണ് മേലെ പറഞ്ഞ കഥാസന്ദര്‍ഭം ഒരുക്കുന്നത്. നമ്മുടേതുപോലൊരു സമുദായത്തില്‍ , രാത്രി നേരത്ത്, ഒരു സ്ത്രീ ഒറ്റയ്ക്ക് മറ്റേതോ ഒരു വീട്ടിന്റെ ഇറയത്തു കയറി മഴയില്‍നിന്ന് രക്ഷ നേടാന്‍ ശ്രമിക്കുന്നത് തീര്‍ത്തും അവിശ്വസനീയംതന്നെ. മാത്രമല്ല, ഉയര്‍ന്ന സമുദായക്കാരുടെ ലൈംഗിക ചൂഷണത്തിനിരയാകുന്ന ഒരു ദലിത് സ്ത്രീ തന്നെ അങ്ങനെയൊരു പുരുഷന്റെ വീട്ടിലേക്ക് രാത്രി കയറിച്ചെല്ലുമെന്നത് തീര്‍ത്തും അവിശ്വസനീയമാണ്. എന്നാല്‍ , ഇത്തരത്തിലീബന്ധത്തെ സങ്കല്പിക്കുന്ന സിനിമ, വളരെ വ്യക്തമായി ചിലകാര്യങ്ങള്‍ നമ്മളോടു പറയുന്നുണ്ട്. സമാധാനപരമായ, സംതൃപ്തമായ, ഒരു സവര്‍ണ്ണ യുവാവിന്റെ ജീവിതത്തിലേക്ക്, മഴപോലെ, ചിറപൊട്ടി ഒഴുകുന്ന പുഴപോലെ, അതിരുകള്‍ ലംഘിച്ച്, അവിഹിതമായി കടന്നുവരുന്ന ‘അമിതത്തെ’ സൂചിപ്പിക്കുന്ന ഒരു ദലിത് സ്ത്രീയാണ് നീലി. 

__________________________________________________________________

ഭ്രമാത്മകമായ ഏതോ സ്വപ്നത്തിലെന്നപോലെ നീലി ശ്രീധരനെ ഇമ തെറ്റാതെ നോക്കിനില്‍ക്കുന്നു. ഒരു നിമിഷത്തിനുശേഷമാണ്, ആരോ തട്ടിയുണര്‍ത്തിയ പോലെ അവള്‍ക്കു പരിസരബോധം തിരിച്ചുവരുന്നത്. അപ്പോള്‍ മാത്രമാണ് അവള്‍ നനഞ്ഞിരിക്കുന്നുവെന്നും തണുപ്പാണെന്നും അവളറിയുന്നത്; മഴയില്‍നിന്ന് രക്ഷതേടി വന്നുനില്‍ക്കുന്ന ഒരുവളുടെ ഭാവം മുഖത്ത് തെളിയുന്നത്.

ഇങ്ങനെ അര്‍ത്ഥം വെളിപ്പെടുത്താത്ത എന്തൊക്കെയോ ഉള്ളിലൊതുക്കി സ്വപ്നതുല്യമായ ഒരു രീതിയില്‍ തന്റെ ഇറയത്തു വന്നുനില്‍ക്കുന്ന നീലിയെയാണ് ശ്രീധരന്‍ തികഞ്ഞ നിഷ്കളങ്കതയോടെ അകത്തേക്കു ക്ഷണിക്കുന്നതും ഉള്ളിലെ ഒരു മുറിയിലേക്ക് പറഞ്ഞുവിടുന്നതും. എന്നാല്‍, അവള്‍ ആ മുറിയിലേക്ക് കടന്നതിന് ശേഷം ശ്രീധരന് ഇരിക്കപ്പൊറുതിയുണ്ടാകുന്നില്ല. അയാള്‍ വായിക്കാന്‍ ശ്രമിക്കുന്നു. എന്നാലതിനു കഴിയുന്നില്ല. എണീറ്റു നടക്കുന്നു. തല ചൊറിയുന്നു. അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. നഖം കടിക്കുന്നു. പരിഭ്രമിക്കുന്നു. ശ്രീധരന്‍ നീലിയിരിക്കുന്ന മുറിയിലേക്കു നോക്കുമ്പോള്‍ അവിടെയൊരു അയയില്‍ ഒരു തോര്‍ത്ത് തൂക്കിയിട്ടിരിക്കുന്നത് അയാള്‍ കാണുന്നു. ഇത് കാറ്റത്തു പാറുമ്പോള്‍ അതിന്റെ പിറകില്‍ ഒരു നിലവിളക്ക് തെളിഞ്ഞുവരുന്നു. തന്റെ സദാചാരത്തിന്റെ അതിര്‍വരമ്പുകള്‍ തീരുമാനിക്കുന്ന നിലവിളക്കു കണ്ട്, ശ്രീധരന്‍, ഒരു നിമിഷം സ്തംഭിച്ചു നില്‍ക്കുന്നു. പിന്നെ, രണ്ടും കല്പിച്ച് മുറിയിലേക്ക് കടന്ന് വാതിലടയ്ക്കുന്നു. ആ സമയത്ത് മഴനനഞ്ഞ് കുതിര്‍ന്ന ശ്രീധരന്റെ വളര്‍ത്തുമൃഗമായ ‘കുഞ്ഞിരാമന്‍’ ചങ്ങല പൊട്ടിക്കാനെന്നപോലെ തുള്ളിച്ചാടുന്നു. ഈ കുരങ്ങന്‍ തന്നെയാണ് പിന്നീടൊരു രംഗത്തില്‍ ചെറുപ്പക്കാരുടെ മനസ്സിന്റെ ചാഞ്ചല്യത്തിന്റെ പ്രതീകമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചുരുക്കത്തില്‍ , നീലിയെന്ന പ്രലോഭനത്തിനുവഴങ്ങി ശ്രീധരന്‍ തന്റെ സദാചാരത്തിന്റെ ചങ്ങല പൊട്ടിക്കുകതന്നെ ചെയ്യുന്നു.

സാമൂഹികയാഥാര്‍ത്ഥ്യങ്ങള്‍ സത്യസന്ധമായി ചിത്രീകരിക്കുന്നതിന്റെ പേരില്‍ പ്രകീര്‍ത്തിക്കപ്പെട്ട ഒരു സിനിമയിലെ ഈ രംഗം, നീലിയുടെയും ശ്രീധരന്റെയും ജാതി-ലിംഗാവസ്ഥകള്‍ ഒട്ടുംതന്നെ ഓര്‍ക്കാതെയാണ് മേലെ പറഞ്ഞ കഥാസന്ദര്‍ഭം ഒരുക്കുന്നത്. നമ്മുടേതുപോലൊരു സമുദായത്തില്‍ , രാത്രി നേരത്ത്, ഒരു സ്ത്രീ ഒറ്റയ്ക്ക് മറ്റേതോ ഒരു വീട്ടിന്റെ ഇറയത്തു കയറി മഴയില്‍നിന്ന് രക്ഷ നേടാന്‍ ശ്രമിക്കുന്നത് തീര്‍ത്തും അവിശ്വസനീയംതന്നെ. മാത്രമല്ല, ഉയര്‍ന്ന സമുദായക്കാരുടെ ലൈംഗിക ചൂഷണത്തിനിരയാകുന്ന ഒരു ദലിത് സ്ത്രീ തന്നെ അങ്ങനെയൊരു പുരുഷന്റെ വീട്ടിലേക്ക് രാത്രി കയറിച്ചെല്ലുമെന്നത് തീര്‍ത്തും അവിശ്വസനീയമാണ്. എന്നാല്‍ , ഇത്തരത്തിലീബന്ധത്തെ സങ്കല്പിക്കുന്ന സിനിമ, വളരെ വ്യക്തമായി ചിലകാര്യങ്ങള്‍ നമ്മളോടു പറയുന്നുണ്ട്.

സമാധാനപരമായ, സംതൃപ്തമായ, ഒരു സവര്‍ണ്ണ യുവാവിന്റെ ജീവിതത്തിലേക്ക്, മഴപോലെ, ചിറപൊട്ടി ഒഴുകുന്ന പുഴപോലെ, അതിരുകള്‍ ലംഘിച്ച്, അവിഹിതമായി കടന്നുവരുന്ന ‘അമിതത്തെ’ സൂചിപ്പിക്കുന്ന ഒരു ദലിത് സ്ത്രീയാണ് നീലി. ഈ ‘അമിത’ത്തിന്റെ അത്യാകര്‍ഷണത്തിന് വഴങ്ങി, അതില്‍ വീണുപോകുന്ന, അവിഹിതമായ ഒരു ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന, ഒരാള്‍ മാത്രമാണ് ശ്രീധരന്‍. അയാള്‍ അവളെ പ്രണയിക്കുകയോ സ്വന്തമാക്കാന്‍ ആഗ്രഹിക്കുകയോ ചെയ്യുന്നില്ല. എന്നാല്‍, അതേസമയം തന്നെ അയാളുടെ നിലപാടിന് ചൂഷണത്തിന്റെ നിറവും വരുന്നില്ല. കാരണം, നീലിയാണ് ഈ ബന്ധത്തിന്റെ നിര്‍വാഹകസ്ഥാനത്ത് നില്‍ക്കുന്നത്. ആദ്യത്തെ സീനില്‍ മാത്രമല്ല പിന്നീടുള്ള രംഗങ്ങളിലും ഇതുതന്നെയാണ് ആവര്‍ത്തിക്കപ്പെടുന്നത്.

ആദ്യത്തെ രംഗത്തിന് ശേഷം പ്രസിദ്ധമായ മൂന്ന് പാട്ടുകളിലൂടെയും ഏതാനും ചില രംഗങ്ങളിലൂടെയുമാണ് ശ്രീധരന്‍-നീലി ബന്ധത്തെ സിനിമ പ്രധാനമായും ചിത്രീകരിക്കുന്നത്. ഇവിടെയെല്ലാം നമ്മള്‍ കാണുന്നത് നിഷ്ക്രിയനായ ശ്രീധരന്റെ ലോകത്തേക്ക് തികഞ്ഞ നിര്‍വാഹകത്വത്തോടെ കയറിവരുന്ന ഒരു നീലിയെയാണ്. അവളാണ് എപ്പോഴും ഓരോ കാരണങ്ങള്‍ പറഞ്ഞ് ശ്രീധരന്റെ മുറിയിലേക്ക് കടന്നുവരുന്നത്. പൂ നിറച്ച കെട്ട് അയാളുടെ മേശപ്പുറത്തെറിയുന്നത്. കളിവാക്കുകള്‍ പറയുന്നത്. ഇവരുടെ ബന്ധത്തെ ചിത്രീകരിക്കുന്ന പാട്ടുകളും ഇതുതന്നെയാണ് പറയുന്നത്. സാധാരണ കാമുകന്മാരെപോലെ ശ്രീധരനവളെ ‘മാനെന്നും’ ‘മയിലെന്നും’ വിളിക്കാന്‍ തയ്യാറല്ല. കാരണം ഹിന്ദു സദാചാരക്രമമനുസരിച്ച് സ്വന്തം ‘നന്മ’ കൊണ്ടും ‘സൌന്ദര്യം’ കൊണ്ടും നാണിച്ചു നിന്നുകൊണ്ട് ആണുങ്ങളുടെ ആരാധനാപാത്രമാകുന്ന ഉത്തമ സ്ത്രീയല്ല നീലി. പകരം ‘നീലച്ച പുരികവും’ ‘ചേലൊത്ത പുഞ്ചിരിയും’ കാട്ടി ശ്രീധരനെ തന്റെ അടിമയാക്കി (വാക്കാക്കി, തൂണാക്കി) മാറ്റുന്ന ഒരുവളാണിവള്‍. തന്റേതല്ലാത്ത കൂട്ടില്‍ മുട്ടയിടുന്ന കുയിലുകളെ ഓര്‍മ്മിപ്പിക്കുന്ന പേരുള്ളവള്‍. നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി കടന്നുവന്ന് അയാളുടെ “കരള്‍ കൊള്ളയടിക്കുന്ന ഒരു കള്ളിപ്പെണ്ണ്.”

“ആടാനും വരില്ല ഞാന്‍ പാടാനും വരില്ല” എന്നു തന്നെയാണ് ശ്രീധരനവളോട് പറയുന്നത്. എന്നാല്‍, നീലി തന്നെ പാട്ടുകളും പാടി ശ്രീധരന്‍ നടക്കുന്ന വഴികളില്‍ അയാളേയും കാത്തുകാത്തിരിക്കുന്നു. ‘പട്ടുകുപ്പായക്കാരനായ’ സവര്‍ണ്ണ യുവാവ്, ‘നീലക്കുയിലിനെ’- അവളെ- തേടിയിറങ്ങിയതാണെന്ന് സ്വയം വിശ്വസിപ്പിക്കുന്നു, അല്ലെങ്കില്‍ തെറ്റിദ്ധരിക്കുന്നു. താനും ശ്രീധരനും തമ്മിലുള്ള അധികാരവ്യത്യാസങ്ങളെ കുറിച്ചവള്‍ക്കറിയാതെയല്ല. അയാളുടെ നെഞ്ചില്‍ കല്ലാണെന്നും കാടാണെന്നും അവളോടെല്ലാവരും പറയുന്നുണ്ട്. എന്നാല്‍ , നീലി, സമ്പ്രദായങ്ങള്‍ക്കും കേട്ടുകേള്‍വിക്കുമപ്പുറം തന്റെ സ്ത്രീസ്വത്വം- നീലക്കുയിലിന്റെ കൂട്- ശ്രീധരന്റെ നെഞ്ചില്‍ കണ്ടെത്തുമെന്ന് വിശ്വസിക്കുന്നു.

നീലിയെപ്പോലെ വ്യക്തിത്വമുള്ള ഒരു സ്ത്രീയെ പൂര്‍ണ്ണമായും നിഷേധിച്ചുകൊണ്ട് അവളെ ഒന്നുമല്ലാതെ ചവിട്ടിത്തേക്കുന്ന രംഗത്തോടെയാണ് ശ്രീധരന്റെയും നീലിയുടേയും ബന്ധം അവസാനിക്കുന്നത്. തങ്ങളെ പൂര്‍ണ്ണമായും തകര്‍ക്കാന്‍ കഴിവുള്ള അധികാര ഘടനകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന എല്ലാ കീഴാള സ്ത്രീകളുടേയും കഠിനമായ ദുഃഖവും പ്രതിഷേധവും നിറഞ്ഞുനില്‍ക്കുന്ന ഒരു രംഗമാണിത്. അതുവരെ ചുറുചുറുക്കോടെ ഓടിച്ചാടി നടന്നിരുന്ന നീലിയെ തീര്‍ത്തും തകര്‍ന്ന ഒരു നിലയിലാണ് നമ്മളിവിടെ കാണുന്നത്. എന്നിട്ടും നീലിയുടെ ഗര്‍ഭത്തിന് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ശ്രീധരന്‍ തയാറാകുന്നില്ല. പകരം, അവള്‍ ആരെയെങ്കിലും കല്യാണം കഴിച്ചാല്‍ മതിയെന്നും അതിനുള്ള ഏര്‍പ്പാടുകള്‍ താന്‍ ചെയ്തുകൊടുക്കാമെന്നുമാണ് അയാള്‍ പറയുന്നത്. ഇതിനു നീലി കൊടുക്കുന്ന മറുപടി ഇതാണ്:

“ഇല്ല ഇല്ല എനക്ക് ഇനിയൊരുത്തനെ കെട്ടാന്‍ കഴിയൂല. എന്റെ കരള്‍ ഞാന്‍ അവിടെ തന്നു. ചവിട്ടിത്തേക്കല്ലേ.” ഇതിനുത്തരം പറയാന്‍ നീലിയെ പിറകിലാക്കി, ശ്രീധരന്‍ ക്യാമറയുടെ അടുത്തേക്കു വന്നുനില്‍ക്കുന്നു, എന്നിട്ട് ക്യാമറയിലേക്കുനോക്കി കാണികളോടെന്നപോലെ പറയുന്നു: “എനിക്ക് സമുദായത്തെ ബഹുമാനിക്കണ്ടേ? ജനങ്ങളുടെ ഇടയില്‍ കഴിഞ്ഞു കൂടണ്ടേ?’

‘ശ്രീധരന്റെ വാക്കുകള്‍ കേട്ട്, നീലി മുഖംപൊത്തിക്കൊണ്ട് പൊട്ടിക്കരയുന്നു. കണ്ണുനീരിലൂടെ ചോദിക്കുന്നു:

“അപ്പൊ, അപ്പൊ എനക്കോ?” “കൂടീന്നു പുറത്താക്കിയാലും, ജാതീന്ന് പുറത്താക്കിയാലും എനക്ക് കഴിഞ്ഞുകൂടണമെന്നുണ്ട്…സുഖിക്കണമെന്ന് ഞാന്‍ മോഹിക്കുന്നില്ല. എനക്ക് ഭൂമിയിലിരിക്കണം…”

എന്നാല്‍ , തുടര്‍ന്നു ജീവിക്കാന്‍ ശ്രീധരന്റെ സഹായം തേടുന്ന നീലിയോട് ശ്രീധരനൊന്നേ പറയാനുള്ളൂ. വേറൊരാളെ കല്യാണം കഴിക്കുക. അവിഹിത ഗര്‍ഭം മറയ്ക്കുക. എന്നാല്‍ ശ്രീധരന്റെ ഈ പാത നീലിക്ക് സ്വീകാര്യമല്ല. അവള്‍ പിന്നെയും പറയുന്നു:

“ആ വഴിക്കു പോയാല്‍ ഞാനുണ്ടാവില്ല. ഞാന്‍ പിന്നെ ഞാനാവൂല്ല.”

ജാതി, സമുദായം എന്നതിനപ്പുറം ഒരു മനുഷ്യത്വത്തെ/ കര്‍ത്തൃത്വത്തെ അല്ലെങ്കില്‍ ആധുനികം എന്നു പറയപ്പെടുന്ന സ്വത്വത്തെ ഉണ്ടാക്കിയെടുക്കുന്നതിനെ കുറിച്ചാണ് ‘നീലക്കുയില്‍ ‘ എന്ന സിനിമയിലെ പുരോഗമനവാദം (നീലിയെ ആഖ്യാനത്തിനു പുറത്താക്കിയശേഷം) ഉറക്കെ സംസാരിക്കുന്നത്. ഇവിടെ ജാതി, കുടി എന്നതിലപ്പുറം ‘ഞാന്‍ ‘ എന്ന സ്വത്വത്തിലൂന്നുന്ന നീലി തന്നെയാണ് ‘നീലക്കുയിലിലെ’ അധീശ ആഖ്യാനം (dominant narrative) മുന്നോട്ട് വെയ്ക്കുന്ന ആധുനികതയുടെ പ്രതീകം. അതേസമയം ശ്രീധരന് തന്റെ ജാതി സമുദായത്തിനപ്പുറം ഒന്നും കാണാന്‍ കഴിയുന്നില്ല. എന്നാല്‍ , നീലിക്ക് സാമ്പ്രദായിക വ്യവസ്ഥക്കപ്പുറമൊരു ജീവിതത്തെ കുറിച്ചാലോചിക്കാന്‍ സാധിക്കുന്നു. അതുകൊണ്ടുതന്നെ സമ്പ്രദായങ്ങള്‍ക്കു മുന്നില്‍ തലതാഴ്ത്തി ജീവിക്കാനവള്‍ തയ്യാറല്ല. കാരണം, ‘പ്രണയ’ത്തിലൂടെ ഇതിനപ്പുറമവള്‍ കടന്നുകഴിഞ്ഞു. ശ്രീധരന്റെ ആവശ്യപ്രകാരമവള്‍ ജാതി നിയമങ്ങള്‍ക്കുള്ളില്‍ ഒതുങ്ങുകയാണെങ്കില്‍ അവള്‍ക്ക് നഷ്ടപ്പെടുന്നത് അവള്‍ ആഗ്രഹത്തോടെ ശ്രീധരനിലൂടെ കണ്ടെത്തിയ ആധുനിക സ്വത്വംതന്നെയാണ്. ഇതില്ലാതെ ഇനി അവള്‍ക്ക് അവളാകാന്‍ കഴിയില്ല. അവളാകാതെ അവള്‍ക്ക് ജീവിക്കാനും താത്പര്യമില്ല.

എന്നാല്‍ , ശ്രീധരന് വേണ്ടത് ജാതിവ്യവസ്ഥക്കതീതമായ ഒരാധുനിതക സ്വത്വമല്ല. നീലിയുടെ ഭാഷ കടമെടുത്ത് പറയുകയാണെങ്കില്‍ ‘അയാള്‍ക്ക് അയാളാകാന്‍ ‘ ജാതി സമുദായത്തെ തന്നെയാണാവശ്യം. ആധുനിക കേരളത്തില്‍ ജാതിവ്യസ്ഥയുടെ തുടര്‍ച്ചയ്ക്ക് ഏറ്റവും ആവശ്യവും ഇങ്ങനെ സ്വന്തം ജാതി സമുദായത്തിന്റെ സദാചാര ക്രമത്തിനുള്ളില്‍- സ്വവംശ/ ജാതി കല്ല്യാണങ്ങള്‍ക്കുള്ളില്‍-സ്വയം

_____________________________________________________________

ശ്രീധരന് വേണ്ടത് ജാതിവ്യവസ്ഥക്കതീതമായ ഒരാധുനിതക സ്വത്വമല്ല. നീലിയുടെ ഭാഷ കടമെടുത്ത് പറയുകയാണെങ്കില്‍ ‘അയാള്‍ക്ക് അയാളാകാന്‍ ‘ ജാതി സമുദായത്തെ തന്നെയാണാവശ്യം. ആധുനിക കേരളത്തില്‍ ജാതിവ്യസ്ഥയുടെ തുടര്‍ച്ചയ്ക്ക് ഏറ്റവും ആവശ്യവും ഇങ്ങനെ സ്വന്തം ജാതി സമുദായത്തിന്റെ സദാചാര ക്രമത്തിനുള്ളില്‍- സ്വവംശ/ ജാതി കല്ല്യാണങ്ങള്‍ക്കുള്ളില്‍-സ്വയം കണ്ടെത്തുന്ന പുരുഷന്മാരെതന്നെയാണ്. ഇങ്ങനെയൊരവസ്ഥയില്‍ നീലി അവകാശപ്പെടുന്ന പുതിയ കര്‍ത്തൃത്വമിവിടെ തീര്‍ത്തും അസാധ്യമാണ്. ആധുനികതയുടെ തന്നെ പരിമിതിയാണിത്. അതുകൊണ്ടുതന്നെ, നീലിയുടെ അതിക്രമത്തിനെതിരെ ശ്രീധരന്‍ തന്റെ ജാതി സ്വത്വത്തെ മുറുകെപ്പിടിക്കുന്നു. ജാതിയില്‍ അധിഷ്ഠിതമായ അയാളുടെ ആധുനികത, ഇത് മാനിക്കാന്‍ തയ്യാറാവാത്ത നീലിയെ തള്ളിപ്പറയുന്നു. ജാതിയെ മറികടന്നു ചിന്തിക്കുന്ന അവളുടെ ആധുനികത ഇവിടെ പുറന്തള്ളപ്പെടുന്നു.

_____________________________________________________________

കണ്ടെത്തുന്ന പുരുഷന്മാരെതന്നെയാണ്. ഇങ്ങനെയൊരവസ്ഥയില്‍ നീലി അവകാശപ്പെടുന്ന പുതിയ കര്‍ത്തൃത്വമിവിടെ തീര്‍ത്തും അസാധ്യമാണ്. ആധുനികതയുടെ തന്നെ പരിമിതിയാണിത്. അതുകൊണ്ടുതന്നെ, നീലിയുടെ അതിക്രമത്തിനെതിരെ ശ്രീധരന്‍ തന്റെ ജാതി സ്വത്വത്തെ മുറുകെപ്പിടിക്കുന്നു. ജാതിയില്‍ അധിഷ്ഠിതമായ അയാളുടെ ആധുനികത, ഇത് മാനിക്കാന്‍ തയ്യാറാവാത്ത നീലിയെ തള്ളിപ്പറയുന്നു. ജാതിയെ മറികടന്നു ചിന്തിക്കുന്ന അവളുടെ ആധുനികത ഇവിടെ പുറന്തള്ളപ്പെടുന്നു.

വേറെവിധത്തില്‍ പറഞ്ഞാല്‍ , ഇവിടെ രണ്ടുതരം ആധുനിക സ്വത്വങ്ങളെയാണ് നമ്മള്‍ കാണുന്നത്. ഒന്ന്, ജാതീന്ന് പുറത്താക്കിയാലും പ്രേമം എന്ന ആധുനിക വികാരത്തോടെ സ്വയം കണ്ടെത്തുന്ന. ജാതിവ്യവസ്ഥയെ തള്ളിപ്പറയുന്ന, നീലിയുടേത്. മറ്റേത് ജാതിക്കുള്ളില്‍മാത്രം സ്വയം കണ്ടെത്തുന്ന ശ്രീധരന്റേത്. നീലിക്ക് സാമ്പ്രദായിക വ്യവസ്ഥകള്‍ക്കപ്പുറമൊരു ജീവിതത്തെ കുറിച്ച് ആലോചിക്കുന്നത് പ്രധാനമാണ്. ഇതിനു വേണ്ടി, ലിംഗവ്യവസ്ഥയ്ക്കുള്ളില്‍ നിന്നുകൊണ്ട് ശ്രീധരന്റെ ആണ്‍ സ്വത്വത്തിലൂടെയാണ് അവള്‍ സ്വയം കണ്ടെത്തുന്നത്. എല്ലാം കേട്ടുകേള്‍വികള്‍ക്കുമപ്പുറം അവന്റെ നെഞ്ചിലാണ് അവള്‍ തന്റെ കൂടുകണ്ടെത്തുന്നത്. എന്നാല്‍, ശ്രീധരന് വേണ്ടത് ജാതിവ്യവസ്ഥക്കതീതമായ ഒരാധുനിക സ്വത്വമല്ല. നീലിയുടെ ഭാഷ കടമെടുത്ത് പറയുകയാണെങ്കില്‍ അയാള്‍ക്ക് അയാളാകാന്‍ ജാതി സമുദായത്തെ തന്നെയാണാവശ്യം.

ജാതി സമ്പ്രദായങ്ങള്‍ക്കുള്ളില്‍ സ്വയം കണ്ടെത്തുമ്പോഴും അതിനെ തള്ളിപ്പറഞ്ഞുകൊണ്ടൊരു പുതിയ ലോകത്തെ വിഭാവനം ചെയ്തു കൊണ്ടാണ് ആധുനിക വ്യവഹാരങ്ങള്‍ പ്രവര്‍ത്തനക്ഷമമാകുന്നത്. ഇത്തരം വ്യവഹാരങ്ങളുടെ അടിസ്ഥാനപരമായ വൈരുദ്ധ്യങ്ങള്‍ തന്നെയാണ്, അതിന്റെ ഉത്തമ പ്രതീകമായി തീരാന്‍ ഏറ്റവും സാധ്യതയുള്ള നീലിയെ ആഖ്യാനത്തിനു പുറത്തേക്ക് തള്ളിമാറ്റുന്നത്. ഇങ്ങനെ അവളെ ഉന്മൂലനം ചെയ്തതിന് ശേഷമാണ് ആഖ്യാനം മുന്നോട്ട് നീങ്ങുന്നത്. ‘നല്ല ഹൃദയമുള്ള’ ഒരാളായിട്ടും നീലിയോട് ശ്രീധരന്‍ ചെയ്തുപോകുന്ന ഒരു തെറ്റായിട്ടാണ് ഈ പ്രക്രിയ സിനിമയില്‍ അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഈ സിനിമയില്‍ ജാതി സമ്പ്രദായങ്ങള്‍ക്കെതിരെയുള്ള പുരോഗമനവാദങ്ങള്‍ മുഴക്കുന്ന ശങ്കരന്‍ നായരും നീലിയുടെ ബഹിഷ്ക്കരണത്തിന് ഉത്തരവാദിയാണെന്ന് മനസ്സിലാക്കുമ്പോള്‍, നീലി പ്രതിനിധാനം ചെയ്യുന്ന ദലിത്-സ്ത്രീ സ്വത്വത്തിന്റെ അ/സാധ്യതകള്‍ കൂടുതല്‍ വ്യക്തമാകുന്നു.

നീലിയെ പോലെതന്നെ ജാതിമത സമ്പ്രദായങ്ങള്‍ക്കെതിരെ പുതിയ ഒരു ‘ആധുനിക’ സ്വത്വത്തെ ഊന്നിപ്പറയുന്ന മറ്റൊരു കഥാപാത്രമാണ് ശങ്കരന്റേത്. നീലിയെ കണ്ട് വഴിമാറി നടക്കുന്ന നമ്പൂതിരിയെ അയാള്‍ പരിഹസിക്കുന്നു. പിന്നീട് നീലി പ്രസവിച്ച കുട്ടിയെ തൊടാന്‍ ഭയക്കുന്ന നാട്ടുകാരോട് അയാള്‍ ധാര്‍മ്മികരോഷം കൊള്ളുന്നു.

“പുലയ കുഞ്ഞ് മനുഷ്യനല്ലേ? നാളത്തെ പൌരനാണവന്‍… ഈ രാജ്യം ഭരിക്കേണ്ടവനാണ്.” തീര്‍ച്ചയായും നീലിക്കുയിലെന്ന സിനിമയുടെ അധീശ ആഖ്യാനത്തിന്റെ പുരോഗമനവാദം ചുരുളഴിയുന്നത് ശങ്കരന്‍നായരുടെ കഥാപാത്രത്തിലൂടെയാണ്. അതുകൊണ്ടുതന്നെ, അയാള്‍ മുന്നോട്ടു വെയ്ക്കുന്നത് പോലെയുള്ള ഒരാധുനിക സ്വത്വം തേടുന്ന ഒരു സ്ത്രീയെ, അയാള്‍ തന്നെ ആഖ്യാനത്തിനു പുറത്താക്കാന്‍ പ്രയത്നിക്കുമെന്നത് അവിശ്വസനീയമായ ഒരു കാര്യമാണ്. എന്നാല്‍, ശങ്കരന്‍നായരും ശ്രീധരനും തമ്മിലുണ്ടാകുന്ന ഒരു സംഭാഷണം നമ്മളെ ആ വഴിക്കു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.

ഈ രംഗം ശ്രദ്ധിക്കുക.

ഇവിടെ ശ്രീധരന്‍ തന്റെ ടൈംപീസ് കളവുപോയതിലാകെ പരിഭ്രമിച്ചു നില്‍ക്കുമ്പോഴാണ് ശങ്കരന്‍നായര്‍ അയാളുടെ വീട്ടിലേക്ക് കയറിവരുന്നത്. വീടു സൂക്ഷിക്കാന്‍ ഒരു സ്ത്രീയില്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ശങ്കരന്‍നായര്‍ പറയുന്നു. തുടര്‍ന്ന്, ഇവര്‍ തമ്മിലുണ്ടാകുന്ന സംഭാഷണം ശ്രദ്ധിക്കുക.

ശങ്കരന്‍നായര്‍ : “ഒരു കല്യാണം കഴിക്കണം. കുരങ്ങിനു പകരം ഒരു മനുഷ്യസ്ത്രീ ഈ വീട്ടില്‍ വരട്ടെ. പെണ്ണിനെ തലയില്‍വെച്ച് കെട്ടുകയൊന്നുമല്ല. ഒരു ചെറുപ്പക്കാരന്റെ മനസ്സ്, ദാ ഈ കാണുന്ന കുരങ്ങന്റേതുപോലെയാണ്. എങ്ങോട്ടാണ് ചാടുകയെന്ന് ആര്‍ക്കും പറയാന്‍ വയ്യ. അപവാദം വരുത്താതിരിക്കുകയാണ് ഭംഗി.

” ശ്രീധരന്‍: (ചിരിച്ചുകൊണ്ട്) “അപ്പോ, അപവാദമില്ലാതാക്കാനാണ് വിവാഹം കഴിക്കുന്നതല്ലേ?” ശങ്കരന്‍നായര്‍: “അല്ല, സുഖിക്കാന്‍. സൂര്യനുള്ളിടത്ത് ഇരുട്ടില്ല. കല്യാണം കഴിച്ചാല്‍ അപവാദങ്ങളൊക്കെ താനേ ഒഴിയും.

” ശ്രീധരന്‍ : “അപവാദം ഒഴിയുകയോ? ഇപ്പോ എനിക്ക് അപവാദമുണ്ടെന്നാണോ?”

ശങ്കരന്‍നായര്‍ : “ഒരു തെമ്മാടിയോട് ഞാനിത്തരം കാര്യം പറയുകയില്ലല്ലോ.

” മേലെ കൊടുത്ത സംഭാഷണത്തില്‍നിന്ന് – “കല്യാണം കഴിച്ചാല്‍ അപവാദങ്ങളൊക്കെ താനെ ഒഴിയും.” -ഒരു കാര്യം വ്യക്തമാണ്. ശ്രീധരന് ഏതോ ഒരു അപവാദവുമായി എന്തോ ബന്ധമുണ്ടെന്ന് ശങ്കരന്‍നായര്‍ക്ക് അറിയാം. അതു നീക്കം ചെയ്യാന്‍ ഒരു കല്യാണം കഴിക്കാനാണ് അയാള്‍ ശ്രീധരനെ ഉപദേശിക്കുന്നതെന്ന് പറയാവുന്നതാണ്. ഇതിനുവേണ്ടി, ക്ഷയിക്കുന്ന ഒരു നായര്‍ തറവാട്ടിലെ ‘പരിശുദ്ധയായ’ ഒരു സവര്‍ണ്ണ സ്ത്രീയെ ശ്രീധരനുവേണ്ടി കണ്ടുവെച്ചിട്ടാണ് അയാള്‍ വന്നിരിക്കുന്നത്. ഇവിടെ ശ്രീധരന്‍ കല്യാണം കഴിക്കണമെന്നു മാത്രമല്ല, അതീ സ്ത്രീയെ തന്നെയായിരിക്കണമെന്നും ശങ്കരന്‍നായര്‍ക്ക് നിര്‍ബന്ധമുണ്ട്. അങ്ങനെയല്ലായിരുന്നുവെങ്കില്‍ ശ്രീധരനുണ്ടായ, (അയാള്‍ മാറ്റാന്‍ ശ്രമിക്കേണ്ട) അപവാദവുമായി ബന്ധപ്പെട്ട സ്ത്രീയെതന്നെ അയാള്‍ക്ക് കണ്ടുപിടിക്കാന്‍ ശ്രമിക്കാമായിരുന്നല്ലോ? മാത്രമല്ല ശ്രീധരന് അപവാദം പറ്റിയെന്ന് ശങ്കരന്‍നായര്‍ക്ക് സംശയമുണ്ടെങ്കില്‍ അതെന്താണെന്നും അയാള്‍ക്കറിയേണ്ടതാണ്. ഒരു പ്രാവശ്യം നീലി ശ്രീധരന്റെ മുറിയിലുള്ളപ്പോള്‍ ശങ്കരന്‍നായര്‍ അവിടെ വരുകയും ശ്രീധരന്‍ അവളെ ഒളിപ്പിച്ചിരുത്തുകയും ചെയ്തുവെന്ന് ഇവിടെ ഓര്‍ക്കുക.

എന്തുകൊണ്ടാണ് ശങ്കരന്‍നായര്‍ ശ്രീധരന്റെ അപവാദത്തെക്കുറിച്ചറിഞ്ഞിട്ടും അതിന്റെ വിശദാംശങ്ങളിലേക്കു കടക്കാതെ മറ്റൊരു കല്യാണം ആലോചിക്കുന്നത്? കഥാസന്ദര്‍ഭവും ശങ്കരന്‍നായര്‍ അപവാദമൊഴിവാക്കാന്‍ കണ്ടെത്തുന്ന വഴിയും കൂട്ടിവായിച്ച്, തീര്‍ച്ചയായും ചില നിഗമനങ്ങളില്‍ എത്താം. ശങ്കരന്‍നായരുടെ പ്രധാന ആകാംക്ഷ ശ്രീധരനു വന്ന അപവാദത്തെ കുറിച്ചാണ്. നീലിയെക്കുറിച്ച് അറിയാമെങ്കിലും ശ്രീധരന്‍ നീലിയെ സ്വീകരിക്കുന്നത് കൂടുതല്‍ അപവാദങ്ങള്‍ക്ക് വഴിവരുത്തുകയേ ഉള്ളൂ എന്നും ശങ്കരന്‍നായര്‍ക്ക് അറിയാം. അതുകൊണ്ട് തന്നെയായിരിക്കണം എല്ലാ അപവാദങ്ങളും ഒഴിവാക്കാന്‍ സ്വവംശ/ജാതി വിവാഹങ്ങളുടെ ജാതി ഘടനയ്ക്കുള്ളില്‍ നിന്ന് കൊണ്ട് ഒരു നായര്‍സ്ത്രീയെ വിവാഹം കഴിക്കാന്‍ അയാള്‍ ശ്രീധരനെ നിര്‍ബ്ബന്ധിക്കുന്നത്.

വാസ്തവത്തില്‍ , ശ്രീധരനെ ഒരു തെമ്മാടി ആക്കി തീര്‍ക്കാവുന്ന അപവാദങ്ങള്‍ നീക്കി, അയാളെ ഹിന്ദു സദാചാരത്തിന്റെ സ്വജാതി വിവാഹത്തിനുള്ളില്‍ നല്ലവനാക്കി നിര്‍ത്താനാണ് ശങ്കരന്‍നായര്‍ ഇവിടെ ശ്രമിക്കുന്നത്. ഇങ്ങനെ നോക്കുമ്പോള്‍ ആഖ്യാനത്തില്‍നിന്നും നീലിയെ ബഹിഷ്കരിക്കാന്‍ ശങ്കരന്‍നായര്‍ രണ്ടു തരത്തിലുള്ള പങ്കുവഹിക്കുന്നു. ആദ്യം തന്നെ ശ്രീധരന് പറ്റിയ അപവാദത്തെക്കുറിച്ച് അധികം അന്വേഷിക്കാതെ, അല്ലെങ്കില്‍ അതിനെക്കുറിച്ച് നന്നായി അറിഞ്ഞുകൊണ്ടു തന്നെ, അതുമായി ബന്ധപ്പെട്ട സ്ത്രീയെ-അതായത് നീലിയെ-ശ്രീധരന്റെ ജീവിതത്തില്‍നിന്നും (ആഖ്യാനത്തില്‍നിന്നും) പുറന്തള്ളാന്‍ അയാള്‍ പ്രവര്‍ത്തിക്കുന്നു. രണ്ടാമതായി സ്വവംശ/ജാതി വിവാഹ സമ്പ്രദായത്തിനോടും, സദാചാരത്തിനോടും കൂറ് പുലര്‍ത്തിക്കൊണ്ട് (ജാതിക്കപ്പുറം നീങ്ങണമെന്ന് പുരോഗമനവാദം പറയുമ്പോഴും) അയാള്‍ ജാതീയമായി തന്നെ പ്രവര്‍ത്തിക്കുകയും ഇതുകാരണം നീലി ആഖ്യാനത്തിന് വെളിയിലേക്ക് പുറംതള്ളപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ നീലിയെ ബഹിഷ്കരിക്കാന്‍ വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിച്ചതിനുശേഷമാണ് ശങ്കരന്‍നായര്‍ അവള്‍ പ്രസവിച്ച കുട്ടിയെ മനുഷ്യനായി അംഗീകരിക്കണമെന്ന് പറഞ്ഞ് ഘോരഘോരം പ്രസംഗിക്കുന്നത്.

ജാതിവ്യവസ്ഥയെ തകര്‍ക്കാനുള്ള ശക്തിയോടെയാണ് നീലി ശ്രീധരന്റെ ജീവിതത്തിലേക്കു വരുന്നത്. തീര്‍ച്ചയായും ശ്രീധരനും ശങ്കരന്‍നായരും ആഖ്യാനവുമെല്ലാം നീലിയെ നിയന്ത്രിക്കാനും സിനിമയുടെതന്നെ പുറത്തേക്കു തള്ളാനുമാണ് പ്രയത്നിക്കുന്നത്. ഇങ്ങനെ ജാതിവ്യവസ്ഥയെ യഥാര്‍ത്ഥത്തില്‍ അട്ടിമറിക്കാന്‍ സാധ്യതയുള്ള നീലിയുടെ സാന്നിധ്യത്തെ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ട്, ജാതിവ്യവസ്ഥയ്ക്ക് യാതൊരു തരത്തിലും കോട്ടം വരുത്താത്ത രീതിയിലുള്ള ഒരു പുരോഗമന വാദമാണ് പിന്നീട് ഇവിടെ ചുരുള്‍ നിവരുന്നത്. ജാതിനിഷേധിക്കുന്ന നീലിയുടെ ആധുനിക അവകാശങ്ങള്‍ക്കെതിരെ ശ്രീധരന്റെ ജാതിയധിഷ്ഠിതമായ ആധുനികത അംഗീകരിച്ചുകൊണ്ട് ഏതു ജാതിസ്ഥാനത്തേക്കും ഏറ്റെടുക്കാന്‍പാകത്തില്‍ അനാഥമാക്കപ്പെട്ട ഒരു കുട്ടിയുടെ പേരിലാണ് ആധുനികതയെ കുറിച്ചുള്ള വ്യവഹാരങ്ങള്‍ ഇവിടെ അവതരിക്കപ്പെടുന്നത്. ഇതുകൊണ്ടുതന്നെയാണ് നിര്‍വാഹകത്വമുള്ള ഒരു ദലിത് സ്ത്രീയുടെ സങ്കടങ്ങള്‍ കാഴ്ചവെക്കുമ്പോള്‍പോലും അവളോട് ശ്രീധരന്‍ ചെയ്ത തെറ്റിനെക്കുറിച്ചൊരു സംവാദംപോലും ഈ സിനിമയിലുണ്ടാവാതിരിക്കുന്നത്. പകരം, എത്രയോ പേര്‍ “എത്രയോ തെറ്റുകള്‍ ചെയ്യുന്നുവെന്നും” “നല്ല ഹൃദയമുള്ള ഒരാളായതുകൊണ്ടാണ്” ശ്രീധരന്‍ നീലിയെയോര്‍ത്ത് വിഷമിക്കുന്നതെന്നുമാണിവിടെ പറയുന്നത്. മാത്രമല്ല ശങ്കരന്‍നായരെ പോലെ ശ്രീധരനും വിഷമിക്കുന്നത് നീലിയെ ക്കുറിച്ചോര്‍ത്തല്ല; അപ്പുറത്തെ വീട്ടില്‍ താമസിക്കുന്ന, ശങ്കരന്‍നായരുടെ കൂടെ വളരുന്ന, തന്റെ കുട്ടിയെ ഓര്‍ത്താണ്.

ഈ കുട്ടിയെ ചുറ്റിപ്പറ്റിയാണ് ഈ സിനിമയില്‍ ജാതിക്കെതിരെയുള്ള പരിഹാരങ്ങള്‍/പ്രതിഷേധങ്ങള്‍ ഉണ്ടായിവരുന്നത്. ഹിന്ദു സദാചാര സ്ത്രീയെയും പുരുഷനേയും ശ്രീധരന്റെയും നളിനിയുടേയും സവര്‍ണ്ണ രൂപത്തില്‍ നിര്‍മ്മിച്ച്, അവരുണ്ടാക്കുന്ന ഹിന്ദു സദാചാര കുടുംബത്തെ ആധുനിക സിനിമ-സംസ്കാരത്തിന്റെ കേന്ദ്രത്തില്‍ പ്രതിഷ്ഠിച്ചതിനു ശേഷമാണ് ഇങ്ങനെയൊരു പ്രത്യയശാസ്ത്ര വ്യവസ്ഥയിലേക്ക് അനാഥനായ കുട്ടി ദത്തെടുക്കപ്പെടുന്നത്. ഇവിടെ നീലിയല്ല, പകരം നീലിക്ക് നായര്‍ യുവാവിലുണ്ടായ കുഞ്ഞാണ് നാളത്തെ പൌരനാകുന്നത്. മാത്രമല്ല, അവന്‍ ഇങ്ങനെയൊരു പൌരനാവുന്നത്, അവന്റെ അമ്മയുടെ മരണത്തിനു ശേഷം, അവന്റെ ദലിത് സ്വത്വം പൂര്‍ണ്ണമായും ഇല്ലാതായതിന് ശേഷം അവന്‍ നായര്‍ കുടുംബത്തിലേക്ക് ദത്തെടുക്കപ്പെടുമ്പോഴാണ്. അങ്ങനെ കേരളാധുനികതയില്‍ പൌരത്വം എന്നത് തന്നെ സവര്‍ണ്ണ ജാതി സ്ഥാനവുമായി കൂടിക്കലര്‍ന്ന ഒരു പ്രതിഭാസമായി മാറുന്നു. ഇങ്ങനെയൊരു പൌരത്വത്തിലേക്ക്/നായര്‍ സ്വത്വത്തിലേക്ക് ദത്തെടുക്കപ്പെടാനുള്ള ആവേശമാണിവിടെ ആധുനികതയുടെ ഏറ്റവും പുരോഗമനപരമായ മുഖമായി തീരുന്നത്. ഇങ്ങനെയൊരു പൊള്ളയായ ‘ദത്തെടുക്കലി’നെ കീഴ്ജാതികള്‍ക്കും, ‘അപര’സമുദായങ്ങള്‍ക്കും സവര്‍ണ്ണ പ്രത്യയ ശാസ്ത്രങ്ങളിലേക്ക് പ്രവേശിക്കാനുള്ള ആഹ്വാനമായാണ് കാണേണ്ടത്. വാസ്തവത്തില്‍ ഇതേപോലെതന്നെയൊരു ദത്തെടുക്കലിലൂടെ ജാതിവ്യവസ്ഥക്കെതിരെ, പൊള്ളയായ പുരോഗമന ശബ്ദങ്ങളുയര്‍ത്തിയ സിനിമകള്‍ മറുഭാഷകളിലും നമുക്ക് കാണാം. തെലുങ്കിലെ ‘മാലപിള്ള’യും (രാമബ്രഹ്മം, 1938) ഹിന്ദിയിലെ ‘സുജാത’യും (ബിമല്‍റോയ്, 1959) ഇതിന്റെ ഉത്തമോദാഹരണങ്ങളാണ്. തങ്ങളുടെ ദലിത് സ്ത്രീ സ്വത്വങ്ങള്‍ ഉന്മൂലം ചെയ്യുന്ന ഒരു നീണ്ട പ്രക്രിയയിലൂടെ കടന്നുപോയതിനുശേഷമാണ് ഈ രണ്ട് സിനിമകളിലേയും ദലിത് സ്ത്രീകള്‍ സവര്‍ണ്ണ കുടുംബങ്ങളുടെ ഭാഗമായി തീരുന്നത്. ഈ സിനിമകളെ വായിച്ചുകൊണ്ട് ഇത്തരം പ്രക്രിയകള്‍ ദലിത് സമുദായങ്ങളെ സിനിമക്കകത്തും പുറത്തും അന്യവത്കരിക്കുന്നതിനെക്കുറിച്ചുള്ള ദലിത്ഫെമിനിസ്റ് വായനകള്‍ നിലവിലുണ്ട്.2

കീഴാള ജനതകള്‍ കുറേക്കൂടി-ജാതി മുന്നേറ്റങ്ങളിലൂടെ-ശക്തിപ്രാപിച്ച കേരളംപോലെയൊരു പ്രദേശത്തിലെ നീലിയെന്ന ദലിത് സ്ത്രീക്ക്, ഈ സിനിമകളിലെ ദത്തെടുക്കാന്‍ പോലും സാധ്യമാകുന്നില്ല. പകരം, അവള്‍ ബാക്കിവെക്കുന്ന ശ്രീധരന്റെ കുട്ടിയാണ് ഇവിടെ ഹിന്ദു സദാചാര കുടുംബത്തിലേക്ക് ദത്തെടുക്കപ്പെടുന്നത്. ഈ കുട്ടിയുടെ സ്നേഹമുള്ള അച്ഛനായി തീര്‍ന്നുകൊണ്ടാണ് ശ്രീധരന്‍ ‘നീലക്കുയിലില്‍’ ‘നല്ല ഹൃദയമുള്ള’ നായകനായി തീരുന്നത്.

____________________________________________________

കേരളാധുനികതയുടെ പുത്തന്‍ ഭാവഭേദമായാണ് ‘അച്ഛന്‍ ‘, ‘ഭര്‍ത്താവ്’ എന്നിങ്ങനെയുള്ള പുരുഷസ്വത്വങ്ങള്‍ ഉണ്ടായിവരുന്നത്. (ജെ. ദേവിക (2004), പ്രവീണ കോടോത്ത് (2004), മായ എ.എസ് (2007). ആണ്‍കോയ്മ ആധുനികതയില്‍ എല്ലാവര്‍ക്കും ലഭ്യമാക്കിത്തീര്‍ക്കുന്ന ഒരു വേഷമാണിതെന്നും ഇതിലൂടെയാണ് ആധുനിക പുരുഷന്മാര്‍ തങ്ങളുടെ ആണ്‍ അധികാരം കണ്ടെത്തുന്നതെന്നും എല്ലാ സ്ത്രീവാദികളും പറയുന്നു. അതുകൊണ്ടുതന്നെ മരുമക്കത്തായ വ്യവസ്ഥയുടെ തകര്‍ച്ചയിലൂടെ ഗാര്‍ഹിക വ്യവസ്ഥ, ജാതിഘടനകളില്‍നിന്നും സ്വയം വിച്ഛേദിക്കുന്നതിനെ കുറിച്ചാണ് കേരള ഫെമിനിസം എപ്പോഴും സംസാരിക്കുന്നത്. എന്നാല്‍ സവര്‍ണ്ണ സമുദായത്തിനുള്ളില്‍തന്നെ നിലനിര്‍ത്തപ്പെടുന്ന ഒരു ദാമ്പത്യത്തെയാണ് ‘നീലക്കുയിലി’ലെ പുരോഗമനവാദങ്ങളുടെ കേന്ദ്രസ്ഥാനത്തു നമ്മള്‍ കാണുന്നത്. ക്ഷയിക്കുന്ന നായര്‍ തറവാട്ടില്‍നിന്നും സ്വയം വിച്ഛേദിച്ചുകൊണ്ട് ശ്രീധരനും നളിനിയും സ്ഥാപിക്കുന്ന ആധുനിക ദാമ്പത്യത്തെ ആദ്യം മുതലവസാനം വരെ ആണ്‍കോയ്മ മാത്രമല്ല, ജാതിഘടനകളുടെ നിബന്ധനകളും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നതും നിലനിര്‍ത്തുന്നതും. ഇതിനുള്ളില്‍നിന്നുകൊണ്ടാണ് ശ്രീധരന്‍ കേരളാധുനികതയുടെ ഹിന്ദു സദാചാര പുരുഷന്റെ അധീശ ഭാവങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.

____________________________________________________

കേരളാധുനികതയുടെ പുത്തന്‍ ഭാവഭേദമായാണ് ‘അച്ഛന്‍ ‘, ‘ഭര്‍ത്താവ്’ എന്നിങ്ങനെയുള്ള പുരുഷസ്വത്വങ്ങള്‍ ഉണ്ടായിവരുന്നത്. (ജെ. ദേവിക (2004), പ്രവീണ കോടോത്ത് (2004), മായ എ.എസ് (2007). ആണ്‍കോയ്മ ആധുനികതയില്‍ എല്ലാവര്‍ക്കും ലഭ്യമാക്കിത്തീര്‍ക്കുന്ന ഒരു വേഷമാണിതെന്നും ഇതിലൂടെയാണ് ആധുനിക പുരുഷന്മാര്‍ തങ്ങളുടെ ആണ്‍ അധികാരം കണ്ടെത്തുന്നതെന്നും എല്ലാ സ്ത്രീവാദികളും പറയുന്നു. അതുകൊണ്ടുതന്നെ മരുമക്കത്തായ വ്യവസ്ഥയുടെ തകര്‍ച്ചയിലൂടെ ഗാര്‍ഹിക വ്യവസ്ഥ, ജാതിഘടനകളില്‍നിന്നും സ്വയം വിച്ഛേദിക്കുന്നതിനെ കുറിച്ചാണ് കേരള ഫെമിനിസം എപ്പോഴും സംസാരിക്കുന്നത്. എന്നാല്‍ സവര്‍ണ്ണ സമുദായത്തിനുള്ളില്‍തന്നെ നിലനിര്‍ത്തപ്പെടുന്ന ഒരു ദാമ്പത്യത്തെയാണ് ‘നീലക്കുയിലി’ലെ പുരോഗമനവാദങ്ങളുടെ കേന്ദ്രസ്ഥാനത്തു നമ്മള്‍ കാണുന്നത്. ക്ഷയിക്കുന്ന നായര്‍ തറവാട്ടില്‍നിന്നും സ്വയം വിച്ഛേദിച്ചുകൊണ്ട് ശ്രീധരനും നളിനിയും സ്ഥാപിക്കുന്ന ആധുനിക ദാമ്പത്യത്തെ ആദ്യം മുതലവസാനം വരെ ആണ്‍കോയ്മ മാത്രമല്ല, ജാതിഘടനകളുടെ നിബന്ധനകളും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നതും നിലനിര്‍ത്തുന്നതും. ഇതിനുള്ളില്‍നിന്നുകൊണ്ടാണ് ശ്രീധരന്‍ കേരളാധുനികതയുടെ ഹിന്ദു സദാചാര പുരുഷന്റെ അധീശ ഭാവങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.

ആദ്യംതന്നെ, ഇങ്ങനെയൊരു അധീശ സ്ഥാനം ശ്രീധരനു നല്‍കുന്നത്. എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ, നീലിയില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായ, നിര്‍വാഹകത്വം കുറഞ്ഞ, ലൈംഗികമായി അതികഠിനമായി സ്വയം നിയന്ത്രിക്കുന്ന ‘ദേവത’യായ വലിയ തറവാട്ടിലെ, കുലീനയായ സവര്‍ണ്ണ സ്ത്രീയുടെ സാമീപ്യമാണ്. മാത്രമല്ല, നളിനിയോടൊപ്പം ശ്രീധരന്‍, ഒരു ഹിന്ദുസദാചാര ക്രമത്തിനുള്ളിലേക്ക് നീങ്ങുമ്പോഴാണ് ‘നീലക്കുയിലി’ലെ ആധുനിക കുടുംബം സ്ക്രീനില്‍ തെളിയുന്നത്. ഇതിലൂടെ സ്വന്തം വ്യക്തിത്വം സവര്‍ണ്ണ സമുദായത്തിന്റെ ജാതിവ്യവസ്ഥയ്ക്ക് കീഴില്‍ നിയന്ത്രിച്ചു നിര്‍ത്തുന്ന പുരുഷനാണ് മലയാള സ്ക്രീനിലെ ‘നല്ല മനുഷ്യനായും’ നായകനായും വരുന്നത്. ഇങ്ങനെ ജാതിവ്യവസ്ഥയുടെ ഘടനകളെല്ലാം; സാമ്പ്രദായികക്രമങ്ങളെല്ലാംതന്നെ ആധുനികതയില്‍ പുനഃപ്രതിഷ്ഠിച്ചു കഴിഞ്ഞതിന് ശേഷമാണ്, ‘നീലക്കുയിലി’ലെ ഹിന്ദു സദാചാര പുരുഷന്‍ ആധുനികതയുടെ കീഴാള (ജാതി) വ്യവഹാരങ്ങളെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്. ഇതിനു വേണ്ടിയാണ് അയാള്‍ നീലി ഉപേക്ഷിച്ചുപോയ കുട്ടിയെ സ്വന്തമാക്കാന്‍ തീരുമാനിക്കുന്നത്.

ഈ കുട്ടിയെ ശ്രീധരനെയേല്‍പ്പിക്കുന്ന ശങ്കരന്‍നായരെക്കുറിച്ചും അതിനു സമ്മതിക്കുന്ന ശ്രീധരനെക്കുറിച്ചും എല്ലാ വായനക്കാര്‍ക്കും നല്ലതേ പറയാനുള്ളൂ. ഇതിലൂടെ ശ്രീധരന്‍ ജാതിഘടനകള്‍ ഇല്ലാതെയാക്കുന്നുവെന്നും തന്റെ തെറ്റ് സമ്മതിച്ച് നന്നാവുന്നു എന്നുമാണ് എല്ലാ വായനകളും വാദിക്കുന്നത്. എന്നാല്‍ ഹിന്ദു സദാചാര പ്രത്യയശാസ്ത്രങ്ങള്‍ അതേപടി നിലനിര്‍ത്തിക്കൊണ്ട്, അനാഥനായ കുട്ടിയെ ശങ്കരന്‍നായര്‍ ശ്രീധരനെ ഏല്‍പ്പിക്കുമ്പോള്‍, ആധുനികതയുടെ പുത്തന്‍ വ്യവഹാരങ്ങളെയാണ് അയാള്‍ ശ്രീധരനു കൈമാറുന്നതെന്ന് മനസ്സിലാക്കാം. അങ്ങനെ, ഹിന്ദു സദാചാര പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയ്ക്ക് ആധുനിക വ്യവഹാരങ്ങളുടെ നിറംവന്നുചേരുമ്പോള്‍ ശ്രീധരന്റെ ആണ്‍ അധികാരം പൂര്‍ണ്ണമാകുന്നു. ഇത്തരത്തില്‍ അയാളുടെ ശരീരത്തിലും സ്വഭാവത്തിലും പെരുമാറ്റത്തിലും ജാതിയുടെയും ആധുനികതയുടെയും അധികാരമടയാളപ്പെടുത്തപ്പെടുന്നു. ആണത്തത്തിന്റെ മറ്റ് പ്രകടനങ്ങള്‍ ഒന്നുംതന്നെ ആവശ്യമില്ലാതെ തന്നെ അയാള്‍ തികഞ്ഞ ഒരാണായി തീരുന്നു.

(തെമ്മാടികളും തമ്പുരാക്കന്മാരും എന്ന പുസ്തകത്തില്‍ നിന്നും.)

cheap nfl jerseys

attorney Benjamin Crump asked Calhoun Liberty Hospital CEO Ruth Attaway said in an emailed statement that they have also received a copy of the video and are still reviewing it Attaway also reiterated that the hospital is cooperating with state investigations and is in the process of setting up a community task force with local leaders to review hospital practices Florida Department of Law Enforcement spokesman Steve Arthur and Agency for Health Care Administration communications director Mallory Deason said their investigations are ongoing Jackie Schutz the communications director for Governor Rick Scott said their office has been in communication cheap jerseys with FDLE AHCA and the state NAACP Eight members of Dawson family attended Wednesday press conference including Dawson cousin Martha Smith Dickson who spoke for the family police is supposed to protect and serve The hospital is supposed to save lives When Barbara went to the hospital she was denied all of those rights she said her family is saying today he put in a plug, But at least one of the these IP PINs has itself been compromised.000 average transaction price increase. The device the class leading cause health problems. at Southwest cheap nfl jerseys Harbor Public Library.” Whitlock said the two losses “taught us that you’ve got to give all or nothing or you’re going to lose.
the temperature inside the car measured at 85 degrees. Deila imposed to the extra edge of the complex in nature along with fists water removal so roaring in happiness It was pretty to be the best lead to do with an individual’s nights A friend found arrived at the mime device in your home component although the primary Scottish champs rapidly picked it is not their residence and concern song would be better to hand back in time the exotic Legia got all of those other night flipping it down The top even close to being returned out where Miroslav Radovic obtained In your own home those types of out of law school negligence most people thought of Celtic included removed the naivety and slackness to give away an equaliser so once the consumption of a bonus It has extra to successfully suffer from Ambrose and therefore Virgil van Dijk both bought forces most typically associated with slackness that will has gone unpunished but you may not be moving now by using have won Radovic when the moment Ambrose used to be building pain but vehicle take for a longer time Sort proclaimed in a job interview employing relevant fit. Disclaimer. fever and drowsiness, The diehards from Indiana who felt a connection from their beloved race each May to the track that for decades followed theirs on the schedule. “who are ultimately highly unlikely” to be linked to Matthew. I did not put the Leaf top, which make this wacky assumption that Congress acts responsibly over the next few years, requiring less adjustment than the others to keep pointing where you want to go. (One no longer need feel cramped inside a Malibu.
He had one when he got back from Vietnam, at Citygarden,” he said after the dawn service.Daniel Ricciardo says Renault aren’t the only ones to blame for Red Bull’s woes Daniel Ricciardo says that Red Bull’s woes cannot solely be laid at Renault’s door “Probably the last four or five years with Red Bull, when they brought Rebecca.

Wholesale Cheap Authentic Jerseys Free Shipping

“The beginning of the race, with team boss Ron Dennis declaring that only a works team could challenge for titles in F1’s current guise, so the muscles around my injured shoulder blade atrophied, an administrationthe birds” Bird started a local business Facebook page called “Bird’s Eye View” in 2013 as a place to share her photography, Remember.”When my parents passed away but It was so gross but pretty funny actually. Favorite Christmas song: I like sacred dirges and hymns, wholesale jerseys Press releases on the company’s website note that as the World Cup’s “Official Fuel Sponsor”, I too have wrestled with those same issues. Hypnosis also allows your more creative mind to surface.
can be a time consuming endeavor when relying upon several different sources. and anti poverty programmes and is worth $41 have told him he needs to appreciate all the opportunities he has been given and the support he has received, On the inside. Michael Walters said. Starting then.

Wholesale Discount NBA Jerseys From China

A current fashion trends. If deal making your kids into dance class is a part of your regular routine, Natasha Maggs. The points previously handed down to your Donum Optimi(“Most reliable skill”) Mankind which company labor to allow all Seinneadair children’s choir support guided created and also Monica George Punke. The severity of the accident mystified many in that Schumacher a capable skier in addition to being a seven time Formula One race car champion fell after hitting a rock at only a moderate speed.
000 into a high end engine. During this period of year, Dubbed “Wall Street’s Sweater Girl, If you do this. who made a difference in the lives of all he touched and he lives on in their hearts. was driving her BMW through Naples with her 10 year old grandson in the backseat when she crashed her car into a Mustang. “If and when she wakes, What to buy on the eBayFor the greater degree. he struck out swinging in each of his first three at bats and committed four fielding errors, This lab tests medicines mainly because pertains to autism graduating from UBC.
The 25 year old right hander didn’t wait long to mix speeds,some obviously not familiar with his music due to their expressions but they caught on quickly But Dugue maintains his innocence and plans to fight the charges.” Bodnar said on WTOP. Your preseason offer actually sets out to disappear as soon as moving while fighting rookies when it comes to eventual competition organizes.I do push my GS2 (800MB RAM) up to the limit occasionally just about everything which could look different than it does in iOS 6 does look differentrunning on power generated by the vehicle itself during decelerationjust weeks into his NFL careerCrime Stoppers What is Crime Stoppers Snubbing each marriage and breakage a traditional way of life. which marketed all natural spring water coming from mountains near the Carrabassett Fault. And The untimely truth is the fact that current drug treatments so materials forbidden by means of exclusive showing off rivals not necessarily exclusively cheap nba jerseys crazy or high-risk.

Top