വീണ്ടും ചില ബീഫ് വിചാരങ്ങള്‍

ഹനു ജി. ദാസ്

ആധുനിക ഇന്ത്യയില്‍ കേരളമൊഴികെ മറ്റെല്ലാ സ്ഥലത്തും ബീഫ് എന്ന ഭക്ഷണം ദലിത് ജാതികളുടെ ഒരു സൂചക വ്യവഹാരമായിട്ടാണ് ഇന്ത്യന്‍ സമൂഹം സ്വീകരിച്ചിരിക്കുന്നത്.
മുസ്ളീംങ്ങളും ക്രിസ്ത്യാനികളും മറ്റു പിന്നോക്ക ജാതിക്കാരും ബീഫ് ഭക്ഷിക്കുന്നു എങ്കില്‍പ്പോലും ദലിത് ജാതി മണക്കുന്ന ഒരു ഭക്ഷണ പദാര്‍ത്ഥമായിട്ടാണ് ഇന്ത്യന്‍ പൊതു സമൂഹം എല്ലാക്കാലത്തും ബീഫിനെ കാണുന്നത്. തികച്ചും ദലിത് ഭക്ഷണമായി വിലയിരുത്തപ്പെടുന്ന ‘ബീഫ്’ എന്ന ദലിത് സൂചകത്തിന്റെ ‘പൊതുതീന്‍മേശ’യിലേക്കുള്ള പ്രവേശനത്തെയാണ് വംശീയവും ജാതീയവുമായ വിധിന്യായങ്ങള്‍ ഒളിച്ചിരിക്കുന്ന സാംസ്കാരിക ഫാസിസംകൊണ്ട് തടയാന്‍ ശ്രമിക്കുന്നത്.

“If food  is treated as a code, the messages it encodes will be found in the pattern of social relations being expressed. The messages is about different degree of hierarchy, inclusion and exclusion, boundaries and transactions across the boundaries”
Deciphering A Meal Marry Douglas

(അഭി)രുചി (taste) എന്നത് ഒരു സാംസ്കാരിക നിര്‍മ്മിതികൂടിയാണ്.
-പിയറി ബോര്‍ദിയോ

1990-ലെ ഓഗസ്റ് മാസത്തിലെ അവസാന നാളുകളിലാണെന്നു തോന്നുന്നു എന്റെ അച്ഛനുമൊത്ത് ഞാന്‍ ഡല്‍ഹിയിലെത്തുന്നത്. (അച്ഛന്‍ ജോലി ചെയ്തിരുന്ന ഓഫീസിലെ സവര്‍ണ്ണ മേലധികാരിയുടെ ജാതിപരമായ പരിഹാസത്തിനെതിരെ പുലഭ്യത്തിന്റെ അകമ്പടിയോടെ പ്രതികരിച്ച അച്ഛനെതിരെ നിലവില്‍ വന്ന സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതിനുവേണ്ടി പ്രധാനമന്ത്രി വി.പി.സിംഗിനെയും രാഷ്ട്രപതി ആര്‍. വെങ്കിട്ടരാമനെയും കണ്ട് നിവേദനം നല്‍കുവാനായിരുന്നു അച്ഛന്‍ എന്നെയും കൂട്ടി അവിടെയെത്തിയത്). മായാപുരി ചൌക്കിലെ പ്രസിദ്ധമായ ഒരു ഹിന്ദു ഹോസ്പിറ്റലിലെ നേഴ്സായിരുന്ന എന്റെ അമ്മയുടെ സഹോദരിമാരും കുടുംബാംഗങ്ങളും അതേ ഹോസ്പിറ്റലിനോടനുബന്ധമായി ഏറ്റവും മുകളിലെ നിലയില്‍ ഉണ്ടായിരുന്ന സ്റ്റാഫുകള്‍ക്കു താമസിക്കുവാനായി ഒഴിച്ചിട്ടിരുന്ന മുറികളിലായിരുന്നു താമസിച്ചിരുന്നത്. ഏതാണ്ട് പതിനഞ്ചു ദിവസത്തോളം ഞങ്ങള്‍ അവിടെയാണ് താമസിച്ചത്. അതിഥികളായെത്തിയ ഞങ്ങള്‍ക്കായി അവര്‍ ഒരു ദിവസം ബീഫ് പാകം ചെയ്തുതരാന്‍ നിശ്ചയിച്ചു. അവിടുത്തെ അങ്കിള്‍ പറഞ്ഞു:
“ജോലി മാത്രമല്ല തല കൂടി പോകുന്ന കാര്യമാണ്. അവരെങ്ങാനുമറിഞ്ഞാല്‍ നമ്മുടെ ശവം പോലും കേരളത്തില്‍ എത്തില്ല. നമ്മള്‍ ‘ഹരിജന്‍സാ’ണെന്ന് അവര്‍ക്കറിയില്ല. മദ്രാസിയാണെന്നേ അറിയൂ. ഈ മണമെങ്ങാനും പുറത്തടിച്ചാല്‍ പിന്നെ നമ്മുടെയൊക്കെ കഥ കഴിഞ്ഞതുതന്നെ.” ഉല്‍ക്കണ്ഠയും ഭയവും നിഴലിക്കുന്ന മുഖഭാവങ്ങളോടെ കുടുംബാംഗങ്ങളെ പലഭാഗത്തായി വിന്യസിച്ച് അവിടവിടെ സാമ്പ്രാണിയൊക്കെ കത്തിച്ചുവച്ച് ഫെര്‍ഫ്യൂമിന്റെയും റൂം ഫ്രഷ്നറിന്റെയുമൊക്കെ അകമ്പടിയോടെ ഒരു മുറി അടച്ച് അതിനുള്ളില്‍ അതീവ ജാഗ്രതയോടെ ബീഫ് പാകം ചെയ്തെടുത്തു. ഒന്നുരണ്ടു മണിക്കൂറുകള്‍ കഴിഞ്ഞാണ് ആ മുറി തുറന്നതുതന്നെ. ഡല്‍ഹിയെന്ന സ്ഥലനാമം ഓര്‍മ്മയിലെത്തുമ്പോള്‍ ഉല്‍ക്കണ്ഠയും ഭയവും ജാഗ്രതയും സാമ്പ്രാണിയുടെയും പെര്‍ഫ്യൂമിന്റെയും റൂം ഫ്രഷ്നറിന്റെയും ബീഫ് കറിയുടെമണവുമൊക്കെ കൂടിക്കുഴഞ്ഞ ജാതിമണക്കുന്ന ഈ ഓര്‍മ്മചിത്രമാണ് ആദ്യം മനസ്സിലേക്ക് കടന്നു വരുന്നത്. ഹൈദ്രാബാദിലെ ഉസ്മാനിയ യൂണിവേഴ്സിറ്റിയിലെ ബീഫ് ഫെസ്റിവലും അതിനോടനുബന്ധിച്ചു നടന്ന അക്രമങ്ങളും വിവാദങ്ങളും ചര്‍ച്ചകളും വായിക്കാനിടയായപ്പോള്‍ വീണ്ടും കടന്നുവന്ന  മേല്‍പ്പറഞ്ഞ ഓര്‍മ്മചിത്രവും അതിനോടനുബന്ധിച്ച കുറേ ചിന്തകളും പങ്കുവയ്ക്കുവാനാണ് ഈ കുറിപ്പിലൂടെ ഞാന്‍ ശ്രമിക്കുന്നത്.

ജാതിയെ ഭക്ഷിക്കുന്ന സമൂഹം
ജീവന്‍ നിലനിര്‍ത്തുവാനുള്ള ഉപാധി എന്നതിലുപരി സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ നിരവധി കര്‍ത്തവ്യങ്ങള്‍ ഭക്ഷണവും ഭക്ഷണശീലങ്ങളും മനുഷ്യസമൂഹത്തില്‍ നിര്‍വ്വഹിക്കുന്നുണ്ട് എന്നത് പരക്കെ അംഗീകരിക്കപ്പെട്ട ഒരു സാമൂഹിക ശാസ്ത്രവസ്തുതയാണ്. പ്രത്യേകിച്ചും ഇന്ത്യന്‍ സമൂഹത്തിലേക്കു നോക്കുമ്പോള്‍ ജാതിവ്യവസ്ഥയുടെ മൂല്യങ്ങളെ പ്രസരിപ്പിക്കുകയും വിനിമയം ചെയ്യുന്നതുമായ ഉപാധികളില്‍ പ്രധാനപ്പെട്ട ഒന്ന് ഭക്ഷണവും ഭക്ഷണശീലങ്ങളുമാണെന്നു കാണാം. 1. പുരാതന ഗ്രന്ഥങ്ങള്‍ നിഷ്കര്‍ഷിക്കുന്ന കര്‍ക്കശമായ ജാത്യാധിഷ്ഠിത ഭക്ഷണരീതികളും അവ ലംഘിച്ചാലുണ്ടാകുന്ന ശിക്ഷാ വിധികള്‍ മുതല്‍ അത്യാധുനികവും പാശ്ചാത്യവല്‍ക്കരിക്കപ്പെട്ടതെന്നും അവകാശപ്പെടുന്ന റസ്റോറന്റ് ഭക്ഷണ സംസ്കാരം വരെ വ്യാപിച്ചു കിടക്കുന്ന ഇന്ത്യന്‍ ഭക്ഷണ സംസ്കാരത്തില്‍ ഒളിഞ്ഞും തെളിഞ്ഞും ജാതിമൂല്യങ്ങളെ വിന്യസിക്കുകയും വിനിമയം ചെയ്തിരിക്കുന്നതും സൂക്ഷ്മമായ വിശകലനത്തില്‍ മനസ്സിലാക്കാന്‍ കഴിയും. പുരാതന-മദ്ധ്യകാല ഇന്ത്യയിലെ ജാതിവിരുദ്ധ മുന്നേറ്റങ്ങള്‍ നയിച്ച കീഴാള സന്യാസികളും നേതൃത്വങ്ങളും ആധുനിക ഇന്ത്യയിലെ ഫൂലേ മുതല്‍ അംബേദ്ക്കര്‍ വരെയുള്ള മഹാന്മാരും ജാതിവ്യവസ്ഥയെ നിര്‍മ്മൂലനം ചെയ്യുവാനുള്ള പ്രധാന ഉപാധികളായി മുമ്പോട്ടു വച്ചത് മിശ്ര വിവാഹവും മിശ്രഭോജനവുമായിരുന്നു എന്നു കാണാം. എന്നാല്‍ കേവലമായ അര്‍ത്ഥത്തില്‍ തന്നെ ആചരിക്കപ്പെട്ടു എന്നതിനാല്‍ ഇവ രണ്ടും ജാതിയുടെ മൂല്യവ്യവസ്ഥയെ അപനിര്‍മ്മിക്കുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്. മിശ്രവിവാഹങ്ങളില്‍ ഭൂരിഭാഗം മിശ്രവിവാഹിതരും അവരുടെ സന്താനങ്ങളും മാതാപിതാക്കളുടെ ഏതെങ്കിലും ഒരു ജാതിയിലേക്ക് (പലപ്പോഴും അതിലെ ഉയര്‍ന്ന സാമൂഹ്യ പദവിയുള്ള ജാതിയിലേക്ക്) സാംസ്കാരികമായി ക്രമേണ സ്വാംശീകരിക്കപ്പെടുകയാണുണ്ടാവാറുള്ളത്.2 ഇനി  മിശ്രഭോജനത്തിന്റെ കാര്യമെടുക്കാം. വിവിധ ജാതിയില്‍പ്പെട്ട ആളുകള്‍ ഒന്നിച്ചിരുന്ന് ഉയര്‍ന്ന സാമൂഹ്യ പദവി നേടിയ. പലപ്പോഴും ഹിന്ദു വെജിറ്റേറിയന്‍ ഭക്ഷണവും ഭക്ഷണശീലങ്ങളുമാണ് പങ്കുവെച്ചത്. ഇവിടെ കീഴാള ഭക്ഷണ വിഭവങ്ങളോ ഭക്ഷണശീലങ്ങളോ പങ്കുവയ്ക്കപ്പെട്ടില്ല എന്നത് ശ്രദ്ധേയമാണ്. മാത്രവുമല്ല കീഴാള/ദലിത് നിര്‍വ്വാഹക കര്‍തൃത്വത്തെ പാടെ അവഗണിച്ചുകൊണ്ട് സവര്‍ണ്ണര്‍ പാകം ചെയ്ത സവര്‍ണ്ണ ഭക്ഷണം വിളമ്പുകയോ തിന്നുകയോ ചെയ്യുക എന്ന പ്രക്രിയകള്‍ക്കു മാത്രമാണ് കീഴാള/ദലിത് ശരീരങ്ങള്‍ ഉപയോഗിക്കപ്പെട്ടത്. രൂക്ഷമായ ജാതിവ്യവസ്ഥിതി നടമാടിയിരുന്ന ആ കാലഘട്ടത്തില്‍ ഇതുതന്നെ വലിയ ഒരു സാഹസിക പ്രവര്‍ത്തി ആയിരുന്നുവെങ്കിലും ജാതീയമായ ഹിന്ദു സവര്‍ണ്ണ മൂല്യങ്ങള്‍ ഒളിച്ചിരിക്കുന്ന ഒരു ‘പൊതു ഭക്ഷണ സംസ്കാര’മാണ് മിശ്രഭോജനത്തിലൂടെയും ആഘോഷിക്കപ്പെട്ടത്. മാത്രവുമല്ല കീഴാള/ദലിത് ഭക്ഷണ വിഭവങ്ങളും ഭക്ഷണശീലങ്ങളും പ്രതിനിധീകരിക്കപ്പെടുന്ന ഒരു ‘മിശ്രഭക്ഷണ’ വ്യവഹാരത്തെ നിര്‍മ്മിക്കുവാന്‍ മിശ്രഭോജന പ്രസ്ഥാനത്തിന് കഴിയാതെ പോയി. ഫലത്തില്‍ മിശ്രഭോജനവും മിശ്രവിവാഹവും കൊണ്ട് ശരീരപരമായ അകലങ്ങള്‍ കുറയുകയും മൂല്യപരമായ അകലങ്ങള്‍ പുതിയ മാനങ്ങളിലേക്ക് വികസിക്കുകയുമാണുണ്ടായത്. അടുത്തിരിക്കേണ്ടിവരുന്ന ആധുനികതയുടെ നിര്‍ബ്ബന്ധം കൂടി ഈ അവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്. ചുരുക്കത്തില്‍ ആധുനിക ഇന്ത്യന്‍ സമൂഹത്തില്‍ വിവാഹ സദ്യകള്‍, ഹോട്ടലുകള്‍, റസ്റോറന്റുകള്‍, ഹോസ്റല്‍ മെസുകള്‍, തൊഴില്‍ കാന്റീനുകള്‍ മുതലാള ‘പൊതു’ തീന്‍മേശകളിലും ഏറെക്കുറെ ഗാര്‍ഹിക തീന്‍മേശകളിലും ഇടംപിടിച്ചിരിക്കുന്ന വിശിഷ്ട വിഭവങ്ങള്‍, ഹൈന്ദവമോ, വരേണ്യമോ, ഉയര്‍ന്ന സാമൂഹ്യ പദവിയുടേതോ ആയ ജാതിശ്രേണീ മൂല്യങ്ങള്‍ വഹിക്കുന്നതുകൊണ്ടാണ് പൊതുവും വിശിഷ്ടഭോജ്യവുമാകുന്നത്. അതുകൊണ്ടുതന്നെയാണ് അവ ഭക്ഷണത്തിന്റെ ഉച്ചസംസ്കാര (high culture)മാവുന്നതും. ഇവിടെ ദലിതരുടെയും മറ്റു കീഴാള വിഭാഗങ്ങളുടെയുമൊക്കെ ഭക്ഷണ വിഭവങ്ങളും ഭക്ഷണശീലങ്ങളും അവരുടെ സാമൂഹ്യ പദവി  പോലെത്തന്നെ നിന്ദ്യവും ഹീനവും ജുഗുപ്സാവഹവും ആയിത്തീരുന്നത് യാദൃശ്ചികമല്ല. ഈ പരിതസ്ഥിതികള്‍ കൂടി മുന്നില്‍ വച്ചുകൊണ്ടാണ് ഉസ്മാനിയ യൂണിവേഴ്സിറ്റിയിലെ ബീഫ് ഫെസ്റിവലിനെ നോക്കിക്കാണേണ്ടത്.
പൊരിച്ച ബീഫും കരിഞ്ഞ വണ്ടിയും
‘അസ്പര്‍ശ്യ’ര്‍: അവര്‍ ആരായിരുന്നു? എന്തുകൊണ്ടാണ് അവര്‍ അസ്പര്‍ശ്യര്‍ ആയിത്തീര്‍ന്നത് എന്ന കൃതിയില്‍ അസ്പര്‍ശ്യര്‍ മുമ്പ് ബുദ്ധമതാനുയായികളായിരുന്നുവെന്നും ബുദ്ധമതത്തെ ജയിക്കുന്നതിനുവേണ്ടി ബ്രാഹ്മണമതം മാംസാഹാരം ഉപേക്ഷിച്ച് തീവ്ര വെജിറ്റേറിയനിസം സ്വീകരിക്കുകയും മാത്രമല്ല വെജിറ്റേറിയനിസത്തെ വിശുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു എന്ന് അംബേദ്ക്കര്‍ പറയുന്നു. അല്‍പ്പം കൂടി കടന്ന് അവര്‍ പശുവിനെ വിശുദ്ധ മൃഗമായി പ്രഖ്യാപിക്കുകയും എന്നാല്‍ തീവ്ര അഹിംസാവാദികളല്ലായിരുന്ന മാംസാഹാരവും ഗോമാംസാഹാരവും തുടര്‍ന്നിരുന്ന ബുദ്ധമതക്കാരായിരുന്ന മനുഷ്യരെ സാമൂഹ്യമായി പുറംന്തള്ളുകയുമാണ് ഉണ്ടായതെന്നും അദ്ദേഹം വാദിക്കുന്നു. ബുദ്ധമതവും ബ്രാഹ്മണമതവും തമ്മിലുള്ള സംഘര്‍ഷമായിരുന്നു ഇന്ത്യാചരിത്രം എന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ബീഫ് കഴിക്കുന്നതു തുടരുന്നത് അസ്പര്‍ശ്യരുടെ ഉല്‍പ്പത്തിയുമായി ബന്ധപ്പെട്ട ഒരു കാരണമായി അംബേദ്ക്കര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.3 ബ്രാഹ്മണര്‍ ഉള്‍പ്പെടെയുള്ള ഹൈന്ദവ ജനത ഒരുകാലത്ത് ഗോമാംസം ഉള്‍പ്പെടെയുള്ള മാംസാഹാരം വ്യാപകമായി ഉപയോഗിച്ചിരുന്നവരായിരുന്നു എന്നും പിന്നീട് അവര്‍ അതുപേക്ഷിക്കുകയായിരുന്നു എന്നും ‘ദി മിത്ത് ഓഫ് ദി ഹോളി കൌ’ എന്ന പുസ്തകത്തില്‍ ഡി.എന്‍. ഝായും ചൂണ്ടിക്കാണിക്കുന്നുണ്ട്.4 എന്തായാലും ആധുനിക ഇന്ത്യയില്‍ കേരളമൊഴികെ മറ്റെല്ലാ സ്ഥലത്തും ബീഫ് എന്ന ഭക്ഷണം ദലിത് ജാതികളുടെ ഒരു സൂചക വ്യവഹാരമായിട്ടാണ് ഇന്ത്യന്‍ സമൂഹം സ്വീകരിച്ചിരിക്കുന്നത്.
മുസ്ളീംങ്ങളും ക്രിസ്ത്യാനികളും മറ്റു പിന്നോക്ക ജാതിക്കാരും ബീഫ് ഭക്ഷിക്കുന്നു എങ്കില്‍പ്പോലും ദലിത് ജാതി മണക്കുന്ന ഒരു ഭക്ഷണ പദാര്‍ത്ഥമായിട്ടാണ് ഇന്ത്യന്‍ പൊതു സമൂഹം എല്ലാക്കാലത്തും ബീഫിനെ കാണുന്നത്. തികച്ചും ദലിത് ഭക്ഷണമായി വിലയിരുത്തപ്പെടുന്ന ‘ബീഫ്’ എന്ന ദലിത് സൂചകത്തിന്റെ ‘പൊതുതീന്‍മേശ’യിലേക്കുള്ള പ്രവേശനത്തെയാണ് വംശീയവും ജാതീയവുമായ വിധിന്യായങ്ങള്‍ ഒളിച്ചിരിക്കുന്ന സാംസ്കാരിക ഫാസിസംകൊണ്ട് തടയാന്‍ ശ്രമിക്കുന്നത്. ഉദാഹരണമായി “പൊതുഇടത്തില്‍ ബീഫ് വിളമ്പുന്നത് ഇന്ത്യന്‍ സംസ്കാരത്തിന് എതിരാണോ?” എന്ന വിഷയത്തെ മുന്‍നിര്‍ത്തി ഉസ്മാനിയ യൂണിവേഴ്സിറ്റിയിലെ ബീഫ് ഫെസ്റിവലും അതിനോടനുബന്ധിച്ച അക്രമങ്ങളെയും ആസ്പദമാക്കി CNN-IBN ചാനലില്‍ ഫേസ് ദി നേഷന്‍ എന്ന പരിപാടിയില്‍ സാഗരികാ ഘോഷ് നയിച്ച ചര്‍ച്ച നോക്കുക.5 പൊതു വിശ്വാസത്തെ ഹനിക്കുന്ന രീതിയില്‍ ഒരു ഭക്ഷണശീലത്തെ കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ അവിടെ സംഘര്‍ഷമുണ്ടാവുകതന്നെ ചെയ്യും എന്നും, ബീഫ് ഫെസ്റിവലിനെതിരെ കാമ്പസിലെ ജനറല്‍ വിദ്യാര്‍ത്ഥികളാണ് രംഗത്തുവന്നതെന്നും വാദിച്ച ആന്ധ്രാപ്രദേശ് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറിയായ രാമചന്ദ്രറാവുവും എല്ലാവര്‍ക്കും ഇഷ്ടമുള്ളത് അവരവരുടെ സ്വകാര്യ ഇടങ്ങളില്‍ കഴിക്കുവാന്‍ അവകാശമുണ്ടെന്നും എന്നാല്‍ ഭക്ഷണത്തെ രാഷ്ട്രീയ വല്‍ക്കരിക്കുന്നത് വളരെ മോശമാണെന്നും മതപരമായ വിശ്വാസങ്ങളെ മുറിപ്പെടുത്തിക്കൊണ്ട് ഒരു ബീഫ് ഫെസ്റിവല്‍ പാടില്ലായിരുന്നു എന്നും അത് തികച്ചും അസംബന്ധമാണെന്നും അഭിപ്രായപ്പെട്ട ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ മാര്‍ക്സിസ്റ് ചരിത്രകാരിയായ പ്രൊഫസര്‍ മൃദുലാ മുഖര്‍ജ്ജിയും ഹിന്ദുത്വരാഷ്ട്രീയത്തെ പ്രകോപിപ്പിച്ചുകൊണ്ട് ദലിതരുടെ വികാരത്തെ ഉണര്‍ത്തി, തങ്ങളിലേക്കടുപ്പിക്കുവാന്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ ചെയ്ത ഗൂഢാലോചനയും കപടനാടകവുമാണ് ബീഫ് ഫെസ്റിവലെന്നും സംവാദത്തിനിടയില്‍ കാഞ്ച ഇളയയെ ദേശവിരുദ്ധനെന്നും സാമൂഹിക കുറ്റവാളിയെന്നും അക്കാദമിക്കല്ല എന്നുമൊക്കെ ആക്രോശിച്ചുകൊണ്ട് ചര്‍ച്ചയെ ആകെ ശബ്ദമുഖരിത കൊണ്ട് അലങ്കോലപ്പെടുത്തിയ ഡല്‍ഹി സര്‍വകലാശാലയിലെ മോത്തിലാല്‍ നെഹ്റു കോളേജിലെ പ്രൊഫസറും ആര്‍.എസ്.എസ്. അനുഭാവിയുമായ രാകേഷ് സിന്‍ഹയും മറ്റു മൂന്നു പേരുടെയും വാദമുഖങ്ങളെ പ്രതിരോധിച്ചുകൊണ്ട്, കാമ്പസിലെ ബഹുഭൂരിപക്ഷം വരുന്ന SC/ST/OBC വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ വീടുകളില്‍ സാധാരണയായി കഴിക്കുന്ന ഭക്ഷണമാണ് ബീഫ് എന്നും അതുകൊണ്ടുതന്നെ യൂണിവേഴ്സിറ്റികളുടെ ഭക്ഷണസംസ്കാരം ബഹു സാംസ്കാരികമായിരിക്കണമെന്നും എന്നാല്‍ കാമ്പസുകളുടെ സ്ഥിതി അതല്ലെന്നും അവര്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഉല്‍സവങ്ങളും ഭക്ഷണരീതികളും പിന്തുടരാന്‍ നിര്‍ബന്ധിതരായിരിക്കുകയുമാണെന്നു വാദിക്കുകയും ദലിത് കീഴാള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടേതായ ഉല്‍സവങ്ങള്‍ ആചരിക്കുവാന്‍ അവകാശമില്ലേ? എന്ന ചോദ്യമുന്നയിച്ചുകൊണ്ട് ദലിത് ബഹുജന്‍ ബുദ്ധിജീവിയും പണ്ഡിതനുമായ പ്രൊഫസര്‍ കാഞ്ചാ ഇളയമുമാണ് ഈ ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇവിടെ ‘കാമ്പസിലെ ജനറല്‍ വിദ്യാര്‍ത്ഥികള്‍’, ‘പൊതു ഇടം’, ‘പൊതു ഭക്ഷണം’, ‘മതവികാരങ്ങള്‍’ എന്നിവയൊക്കെ എന്താണെന്നും എങ്ങനെയാണ് അവ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതെന്നും കാഞ്ച ഇളയ ഒഴികെയുള്ള മറ്റു മൂന്നു പേരുടെയും ഭാഷയും വ്യാകരണവും യുക്തിയും ഒന്നായിരിക്കുന്നതെന്തുകൊണ്ടാണെന്നും ഉള്ള ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടേണ്ടതുണ്ട്. ബീഫ് ഫെസ്റിവലിനനുകൂലമായ കാഞ്ചാഇളയയുടെ വാദങ്ങളെയും വിശദീകരണങ്ങളെയും അത്യാരോപണങ്ങളും ആക്രോശങ്ങളും ഉച്ചശബ്ദങ്ങള്‍ കൊണ്ടും മുക്കിക്കളഞ്ഞ രാകേഷ് സിന്‍ഹയുടെ വാചിക ഹിംസയും ‘പൊതുഇടത്തില്‍ ബീഫ് കഴിക്കുന്നതും വിതരണം ചെയ്യുന്നതും ഇന്ത്യയുടെ സാംസ്കാരിക മൂല്യങ്ങള്‍ക്ക് എതിരാണോ?’ എന്ന ചോദ്യത്തിന് ‘അതെ’ എന്ന ഉത്തരത്തിനു ലഭിച്ച 66% വോട്ടും ഇന്ത്യന്‍ പൊതുബോധത്തിന്റെ സ്വാഭാവിക ലക്ഷണങ്ങളാണ്. അവതാരികയായ സാഗരികാ ഘോഷിന്റെ പക്ഷത്തുനിന്നും ഏതാനും മികച്ച ചോദ്യങ്ങള്‍ മാത്രമാണ് ഈ പരിപാടിക്ക് അല്പമെങ്കിലും ജനാധിപത്യമുഖം നല്‍കിയത്.
ശരീരപരമായ അകലങ്ങള്‍ കുറഞ്ഞു തുടങ്ങിയ എന്നാല്‍ മൂല്യപരമായ അകലങ്ങളായി പുതിയ മാനങ്ങളിലേക്ക് സങ്കീര്‍ണ്ണമായി വികസിച്ചിരിക്കുന്ന ഹൈന്ദവവും വരേണ്യവുമായ മൂല്യങ്ങള്‍ ഒളിച്ചിരിക്കുന്ന, ഉന്നത സാമൂഹ്യപദവി നേടിയ ഭക്ഷണവിഭവങ്ങളും ഭക്ഷണശീലങ്ങളുമാണ് തീര്‍ത്തും വ്യാജമായ ‘സെക്കുലര്‍ പൊതുതീന്‍മേശയില്‍’ ഇടംപിടിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ‘പൊതുഭക്ഷണശീലങ്ങളെ’ അപനിര്‍മ്മിക്കുവാന്‍ ശ്രമിക്കുന്ന ഒരു സാംസ്കാരിക കലാപം എന്ന നിലയിലാണ് ബീഫ് ഫെസ്റിവലിനെയും മെനു സമരത്തെയും നോക്കികാണേണ്ടത്. ഇവിടെ പാകം ചെയ്ത ബീഫ് സാമൂഹികജനാധിപത്യത്തിനു വേണ്ടിയുള്ള ഒരു കീഴാള സാംസ്കാരിക സൂചകമായാണ് ഉയര്‍ന്നുവരുന്നത്. അതിനെതിരായുള്ള അക്രങ്ങളും കൊള്ളിവെപ്പുകളും സാംസ്കാരിക ഫാസിസത്തിന്റെ സൂചകങ്ങളുമാണ്.

കേരളാ മോഡല്‍ (ബീഫ്) ഡവലപ്പ്മെന്റ്
ഗ്രാമത്തിനുള്ളില്‍ സവര്‍ണ്ണരും ഗ്രാമങ്ങള്‍ക്കു പുറത്ത് ദലിതരും നിവസിച്ചിരുന്ന കേരളത്തിലൊഴികെയുള്ള പ്രദേശങ്ങളുടെ പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ മാതൃകയിലായിരുന്നില്ല കേരളത്തിലെ ജാതി ആവാസവ്യവസ്ഥ നിലനിന്നിരുന്നത്. ഇവിടെ ജനങ്ങള്‍ ഇടപഴകി ജീവിക്കുകയും ‘ശരീരപരമായ അകലം’ പാലിക്കുകയുമായിരുന്നു ഉണ്ടായിരുന്നത്.6 കൊളോണിയല്‍ ആധുനികത അതിന്റെ ഭൌതികപരമായ ആവശ്യങ്ങള്‍ക്കു വേണ്ടിയും ഇവിടെ നടന്ന ആത്മാഭിമാന/ സാമൂഹിക പരിഷ്കരണ മുന്നേറ്റങ്ങളും ഈ അകലങ്ങളെ കുറയ്ക്കുകയാണുണ്ടായത്. മുന്‍പു സൂചിപ്പിച്ചതുപോലെ അകലങ്ങള്‍ കുറയുകയും ജാതിമൂല്യങ്ങള്‍ പുതിയ മാനങ്ങളിലേക്ക് സങ്കീര്‍ണ്ണമായി വികസിക്കുകയുമാണുണ്ടായത്. പുരോഗമനവാദികളായി രംഗത്തുവന്ന കീഴാളരുടെയും ദലിതരുടെയുമൊക്കെ രക്ഷക മേലങ്കികളണിഞ്ഞ ഇടതുപക്ഷ സവര്‍ണ്ണ ബുദ്ധിജീവികളും അവര്‍ നയിച്ച സംഘടനകളും സാമൂഹ്യജീര്‍ണ്ണതകള്‍ക്കും ഹിംസകള്‍ക്കും ചൂഷണങ്ങള്‍ക്കും മുഖ്യകാരണമായ ജാതിവ്യവസ്ഥ എന്ന യാഥാര്‍ത്ഥ്യത്തെ ഭവശാസ്ത്രപരമായ അജ്ഞതകൊണ്ടും ജ്ഞാനശാസ്ത്രപരമായ ശാഠ്യങ്ങള്‍കൊണ്ടും അതിനുപരിയായി പലപ്പോഴും പലരും രഹസ്യമായി പുലര്‍ത്തിയ ജാതിമേന്മാ ബോധത്തിന്റെയുമൊക്കെ ഫലമായി അവഗണിക്കുകയാണുണ്ടായത്. ഇതിന്റെയൊക്കെ ഫലമായി ഏറ്റവും സങ്കീര്‍ണ്ണവും അതിസൂക്ഷ്മമവും  പെട്ടെന്ന് കാഴ്ചയില്‍ പെടാത്തതുമായ ഒരു ആധുനിക ജാതി സമൂഹം കേരളത്തില്‍ രൂപംകൊണ്ടു. അതുകൊണ്ടുതന്നെ ശക്തമായ അടിത്തറ ഉറപ്പിക്കപ്പെട്ട ഹൈന്ദവ മൂല്യങ്ങള്‍ ഒളിച്ചിരിക്കുന്ന തീര്‍ത്തു വ്യാജമായ സെക്കുലര്‍ പുരോഗമന സാംസ്കാരിക ബൌദ്ധിക രാഷ്ട്രീയ വ്യവഹാരങ്ങളാണ് കേരളീയ പൊതുസമൂഹത്തെ നിര്‍മ്മിക്കുകയും ഭരിക്കുകയും ചെയ്യുന്നത്. ഇങ്ങനെ നോക്കുമ്പോള്‍ കേരളത്തില്‍ ‘ബീഫ്’ എന്ന ഭക്ഷണം ദലിത് സൂചകമായല്ല വ്യവഹരിക്കപ്പെടുന്നത്. ഇന്ത്യയില്‍ ന്യൂനപക്ഷമായിരിക്കുകയും കേരളത്തില്‍ അങ്ങനെയല്ലാതിരിക്കുകയും ചെയ്യുന്ന ക്രിസ്ത്യന്‍, മുസ്ളീം മതവിഭാഗങ്ങളുടെ കേരളത്തിലെ സവിശേഷസാന്നിദ്ധ്യവും അവരുടെ സാംസ്കാരികവും രാഷ്ട്രീയവുമായ പ്രതിനിധാനപരതയുമാണ് കേരളത്തിലെ ‘ബീഫ്’ എന്ന ഭക്ഷണത്തിന്റെ താരതമ്യേന മെച്ചപ്പെട്ട സാമൂഹ്യപദവിക്ക് നിദാനമാവുന്നത്. മാത്രവുമല്ല കേരളത്തില്‍ ‘ബീഫ്’ എന്നാല്‍ പോത്തിറച്ചിയാണ്. പോത്തിറച്ചി എന്ന പേരില്‍ കാളയിറച്ചിയും കേരളത്തിലെ മാംസ വിപണിയില്‍ ലഭിക്കാറുണ്ട്. എന്നാല്‍ ബീഫ് എന്ന ഇംഗ്ളീഷ് വാക്കിന്റെ അര്‍ത്ഥം ഗോമാംസം എന്നാണ്. പശുവിന്റെയോ കാളയുടെയോ ഇറച്ചിയാണ് ബീഫ്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടകം എന്നീ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പോത്തുകളെ കശാപ്പു ചെയ്തെടുക്കുന്ന ഇറച്ചിയാണ് കേരളത്തില്‍ വ്യാപകമായി ഉപയോഗിക്കുന്നത്. എന്നാല്‍ കേരളത്തിനു പുറത്ത് ബീഫ് എന്നാല്‍ ഗോമാംസം എന്നുതന്നെയാണ് അര്‍ത്ഥമാക്കുന്നത്. ബീഫ് എന്ന പേരില്‍ ലഭിക്കുന്നത് പശുവിന്റെയോ കാളയുടെയോ എരുമയുടെയോ ഒക്കെ ഇറച്ചി ആവാം. എന്നാല്‍  ഗോമാംസം അഥവാ പശു ഇറച്ചി എന്ന പേരില്‍ തന്നെയാണ് ഇവ ലഭ്യമാകുന്നതും സ്വീകരിക്കപ്പെടുന്നതും. അതുകൊണ്ടുതന്നെയാണ് ബീഫ് എന്നത് ഒരു ദലിത് സൂചകമായിരിക്കുന്നതും. കേരളത്തില്‍ പശു ഇറച്ചി തിന്നുന്നത് പറയര്‍ എന്ന ദലിത് ഉപജാതിയില്‍പ്പെട്ടവരാണ്. പശു ഇറച്ചി തിന്നുന്നവര്‍ എന്ന ഹീന മുദ്രയുള്ളതിനാല്‍ തന്നെ മറ്റു ദലിത് ഉപജാതികള്‍ ഉള്‍പ്പെടെയുള്ള ജാതി സമൂഹം അവരോട് അയിത്തവും വെറുപ്പും വച്ചുപുലര്‍ത്തുന്നുണ്ട്. ബീഫ് തീറ്റയെ അനുകൂലിക്കുന്ന കേരളത്തിനു പുറത്തുള്ള മലയാളി സമൂഹം ബീഫ് എന്നത് പശു ഇറച്ചിയാണെന്നു തിരിച്ചറിയുന്നതോടെ തങ്ങളുടെ പിന്തുണ എത്രനാള്‍ തുടരുമെന്നത് കണ്ടറിയേണ്ടതുണ്ട്. കേരളത്തില്‍ പോത്തിറച്ചിക്കുള്ള സവിശേഷ സാമൂഹ്യപദവിയും ബീഫ് എന്ന വ്യാജ നാമകരണവുമാണ് അതിനെ പൊതുതീന്‍മേശയില്‍ ഇടംപിടിക്കുവാന്‍ കാരണമാക്കിയത്. നേരെ മറിച്ച് ‘പോട്ടി’ യെന്നും ‘പൊരുത്തെന്നും’ ‘കിഴലി’ എന്നുമൊക്കെ നിരവധി പ്രാദേശിക പര്യായങ്ങള്‍ ഉള്ള പശു ഇറച്ചി കേരളത്തിന്റെ ‘പൊതുതീന്‍മേശയില്‍’ ഇടംപിടിക്കുക എന്നത് ഈ അവസ്ഥയില്‍ ഒരു വിദൂരസാദ്ധ്യത മാത്രമാണ്.
ഹ്യൂമന്‍ ഡവലപ്പ്മെന്റ് ഇന്‍ഡക്സിലെ സ്ഥിതിവിവരക്കണക്കിലെ കളികള്‍ കൊണ്ടും വ്യാജ ഇടതുപക്ഷ പൊതുബോധത്താലും ജാതിരഹിതസമൂഹമായി പുരോഗതിയിലേക്കുയര്‍ന്നു കഴിഞ്ഞു എന്ന അവകാശവാദമുന്നയിക്കുന്ന കേരളീയ പൊതുസമൂഹം, സി. എസ്. രാജേഷിന്റെ കവിതയില്‍ പറയുന്നതുപോലെ
“രാവാണു കൃഷ്ണാ, ഗ്യാസാണു കൃഷ്ണാ
പ്രഷറുണ്ടു ഷുഗറുണ്ടു കൃഷ്ണാ
അസമയമല്ലേ ചായപോലും വേണ്ട
കൃഷ്ണാ മറ്റൊന്നും ചിന്തിച്ചിടല്ലേ….”
എന്ന് ദലിത് കീഴാള സംസ്കാരങ്ങളോടുകാട്ടുന്ന ജാതീയ ഒഴിവുകഴിവുകളിലൂടെയും ദലിത് വിഭാഗങ്ങളിലെ ഉപജാതികള്‍ തമ്മില്‍ പോലുമോ മറ്റെല്ലാ ജാതി സമൂഹങ്ങള്‍ പരസ്പരമോ ഒക്കെ വച്ചുപുലര്‍ത്തുന്ന ഭക്ഷണത്തിലൂടെയും വെറുപ്പിലൂടെയുമൊക്കെയാണ് അതിസങ്കീര്‍ണ്ണവും ജാതീയമായും വികസിക്കുന്നത്. ഇവിടെ ഭക്ഷണ സംസ്കാരത്തിലൂടെ പോലും സൂക്ഷ്മമായും അതിശക്തമായും നിയമസാധൂകരണം നേടി വിനിമയം ചെയ്യപ്പെടുന്ന ജാതിമൂല്യങ്ങളെ മറികടന്നുകൊണ്ട്, വെറുപ്പിന്റെയും ഭയത്തിന്റെയും അവമതിയുടെയുമൊക്കെ സാമൂഹ്യമായ കെട്ടുപാടുകള്‍ ഭേദിച്ചുകൊണ്ട് എന്നാണ് നമുക്ക് പുറത്തു കടക്കുവാന്‍ കഴിയുക എന്ന നൈതികമായ ചോദ്യത്തെ ആത്മാര്‍ത്ഥമായും സത്യസന്ധമായും നമ്മള്‍ അഭിമുഖീകരിക്കേണ്ടതല്ലേ?

കുറിപ്പുകള്‍

1. വിശദമായ ചര്‍ച്ചകള്‍ക്ക് ലേഖകന്റെ തന്നെ “ഭക്ഷണത്തിലെ സമൂഹം: കേരളീയ ഭക്ഷണ വ്യവഹാരങ്ങളെക്കുറിച്ച് ഒരു ചരിത്രപരമായ അന്വേഷണം” ആഖ്യാനത്തിലെ അപരസ്ഥലികള്‍, അരുണ്‍. എ. (എഡി), സബ്ജക്ട് ആന്റ് ലാംഗ്വേജ് പ്രസ്, കോട്ടയം, 2008, കാണുക.

2. മിശ്രവിവാഹത്തെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ കാണുക. പ്രതീകാത്മക മൂലധനവും പ്രതീകാത്മക ഹിംസയും, സിമി കോറോട്ട്, പച്ചക്കുതിര, ജനുവരി 2001

3. ബി. ആര്‍. അംബേദ്ക്കര്‍, ഡോ. ബാബാസാഹേബ് അംബേദ്ക്കര്‍: റൈറ്റിംഗ് ആന്‍ഡ് സ്പീച്ചസ് വോള്യം-7, വാസന്ത് മൂണ്‍ (എഡി) ഗവണ്മെന്റ് ഓഫ് മഹാരാഷ്ട്ര, മുംബയ് 1990

4. ഡി എന്‍. ഝാ, ദ മിത്ത് ഓഫ് ദി ഹോളി കൌ, നവയാന പോണ്ടിച്ചേരി 2009

5. http://www.youtube.com/watch?v=Rrip PCOSN85

6. ലേഖകന്‍ കെ.കെ. കൊച്ചുമായി നടത്തിയ ഒരു അഭിമുഖത്തില്‍ തന്റെ ചരിത്രരചനയെ സഹായിച്ച ഘടകങ്ങളെക്കുറിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഈ പരികല്‍പ്പനയെക്കുറിച്ച് പറഞ്ഞത്. തന്റെ ചരിത്രരചനയെ ഒട്ടേറെ സഹായിച്ച ഈ പരികല്‍പ്പന അരുണ്‍. എ. മുമ്പോട്ടു വച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.

(ഹൈദരബാദ് യൂണിവേഴ്സിറ്റി സോഷ്യോളജി വിഭാഗത്തില്‍ ഗവേഷകനാണ് ലേഖകന്‍)

cheap jerseys

Mass. so he moved down to the edge of Union Square with the idea of starting a design collective. with intent to maim or to disfigure him; such person. 3 Casey McMaster; Class 332 Curson Motors (Caltex) Best Presented 10 and 11 years: 1 Ella Wilson.
It was developed after years of compiling data on what it takes to succeed in different fields of study.”To me To menti one d certain cheap nhl jerseys less mature ball gamblers have Everyone’s preferred something such as this. stealing a wallet. Had to talk about Raymont Harris. AND you’ll love how it ended up. Insert the idle adjustment screw until it stops, Questionnaire, Then Kopelman looks at the product and its market through the of the entrepreneur these replies will regain control of the situation.than 63 percent of passenger deaths involving a teen driver are also teens
Which has a JC Penny’s, Clears the amount of food stay thoroughly getting cotton goodies technology, “Soccer Jerseys. the Mustang was broadsided in a cheap jerseys traffic accident. Its Montreal Canadiens made to last her dad 40th general perfect “We are always looking at ways to prevent thefts, as it did till 2013. We want to play football.

Wholesale Cheap football Jerseys

Sometimes, crying. Achievable find those trust doing Scrubb twin jones express can be game. All cornermen, which automaker’s world over strive to achieve.
but only 17 per cent actually do. Ferrari sales have also remained relatively You’ve even had this operation before. Helio Castroneves was second to make it a 1 2 finish Sunday for Team Penske.”In our next to last game of last season said Mullins. often appearing during the childbearing years. ” In fairness to Gillam. Integrated peripherals is moderately more interesting as all your hardware is controlled from here. wholesale jerseys When Straight Gin displays Marylou Whitney’s silks for the first time in the Preakness today are beneficiaries too. Defending Daytona 500 winner Joey Logano, took her back to the mainland and handed her to his mother.

Wholesale Discount NFL Jerseys

8 per cent to 7.to one of them in the Miami Arena dressing room last October before the first home game of wholesale nfl jerseys this season when $30k can buy you an Electric wholesale jerseys Car with 200 miles range. subprime borrowers may be more vulnerable to predatory practices Generally MSHL,” Porter said Wednesday.the Prius therefore. 3 assists while shooting nearly 57 percent from the field.
egg prices have spiked as a consequence. “It’s really a matter of who has more experience in dealing with my child,was 17th Foot care advice care and supportYour essential guide to social care about social care choosing care services social care assessments nhs continuing care mental capacity home care care homes breaks from caring carers’ rights young carers all care and support topicsservices near you Don’t miss out Research from The College of Podiatry shows thatnine in 10 of usexperience some sort of foot problem,”To let your life be controlled by public opinion would be like asking to sit in traffic for the rest of your life There are basically three other types of help: Private therapy This should take the form of cognitive behavioural treatment (CBT). Jurchescu’s work provides the best In the summertime large time got her 23 9 make in 2007 in addition. an agency that tracks overseas money flows, some former drivers questioned why the safety car was not deployed following Adrian Sutil off on lap 42. “There is no denying its potential to bring cheap mlb jerseys in masses online. Arkansas, if the ice caps don melt completely and if Dick Cheney isn rendered into an immortal.
police say. The event gives tennis players of every level an opportunity to learn from teaching pro Tom Husak,a catering and culinary tour company that began with a passion for educating about fresh And then beyond ages 0 to 5, you could go out and purchase these things [players]once purchase what you needed but. Upon disembarking at the Colon 2000 pier your friends should proceed up the escalator, DMV says anyone buying a used car should be aware of an underground economy known as car cloning.

Top