അവഗണിക്കപ്പെടുന്ന മലബാര്‍ കേരളത്തിന്റെ ഭാഗംതന്നെയാണ്

കെ.എ ജലീല്‍

 

“കേരളത്തിന്റെ വികസനമെന്നാല്‍ തിരുവിതാംകൂറിന്റെയും കൊച്ചിയുടേയും  അപൂര്‍ണമെങ്കിലും ഏകപക്ഷീയ വികസനമായിരുന്നു. കേരളവും ഇന്ത്യതന്നെയും അവഗണിച്ചു തള്ളിയ മലബാര്‍ ഇതരമാര്‍ഗങ്ങളിലൂടെയാണു വികസനവഴിയില്‍ സഞ്ചരിച്ചതെന്ന കാര്യവും മനസ്സിലാവും. ഐക്യ കേരള രൂപീകരണാനന്തരവും കേരളമെന്നാല്‍  തിരുവിതാംകൂറും കൊച്ചിയുമുള്‍പ്പെടുന്ന തെക്കന്‍ കേരളമാണെന്ന അബോധം കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ നേതൃത്വത്തെ നിര്‍ണയിച്ചിട്ടുണ്ടെന്ന വസ്തുതയാണ് കേരളത്തെ കുറിച്ചുളള പഠനങ്ങള്‍ തെളിയിക്കുന്നത്.”  

 

‘ഇന്‍ഡ്യന്‍ നാട്ടുരാജ്യങ്ങളില്‍ ആദ്യമായി ഒരു ലെജിസ്ളേറ്റീവ് ്കൌണ്‍സില്‍ രൂപീകരിച്ചത് 1888 ആഗസ്ത് 23-ാം തീയതി തിരുവിതാംകൂറിലാണ്. ആ സഭയുടെ പിന്‍തുടര്‍ച്ചയാണ് ഇന്നത്തെ കേരള നിയമസഭ. 2008ല്‍ കേരള സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച സൂവര്‍ണ ജൂബിലി സ്മരണിക ആരംഭിക്കുന്നതിങ്ങനെയാണ്.

കേരള നിയമസഭയുടെ ചരിത്രം ഓര്‍മിപ്പിക്കുന്ന വാചകമാണതെങ്കിലും കേരളത്തിലെ ജനപ്രതിനിധികളും ഭരണകൂടങ്ങളും പുരോഗതിയുടെയും വികസനത്തിന്റെയും കാര്യത്തില്‍ ഏതു മാതൃകയാണ് അനന്തരമെടുത്തതെന്ന് തെളച്ചു പറയുന്നുണ്ടത്. വികസനത്തിന്റെ നട്ടുച്ച നേരത്ത് കേരളം വെട്ടി ത്തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ മലബാര്‍ കറുത്തിരുണ്ടതായി തുടരുന്നുണ്ടെന്ന യാഥാര്‍ഥ്യം ഇതിനടിവരയിടുന്നു.ഐക്യ കേരള രൂപീകരണാനന്തരവും കേരളമെന്നാല്‍  തിരുവിതാംകൂറും കൊച്ചയുമുള്‍പ്പെടുന്ന തെക്കന്‍ കേരളമാണെന്ന അബോധം കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ നേതൃത്വത്തെ നിര്‍ണയിച്ചിട്ടുണ്ടെന്ന വസ്തുതയാണ് കേരളത്തെ കുറിച്ചുളള പഠനങ്ങള്‍ തെളിയിക്കുന്നത്. തീര്‍ത്തും വ്യ്ത്യസ്തമെന്ന് പറയാവുന്ന അസ്തിത്വങ്ങളായിരുന്ന വിവിധ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തൊരു സംസ്ഥാനം ചുട്ടെടുക്കുമ്പോള്‍ അതിന്റെ വികസന വിതരണത്തിന്റെ ‘ഭാവിയെ കുറിച്ച അസ്വസ്ഥതകള്‍ വേണ്ടത്ര ഉയര്‍ന്നിരുന്നില്ല. ‘ഭാഷാടിസ്ഥാനത്തിലുളള സംസ്ഥാനങ്ങളുടെ രൂപീകരണത്തിനു ശേഷം, ദേശീയ തലത്തില്‍ തന്നെ ഇത്തരം അസന്തുലിതത്വങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ ധാരാളമുണ്ടായിട്ടു പോലും കേരളത്തിനകത്ത്് വികസനം എങ്ങനെ വിതരണം ചെയ്യപ്പെടുന്നുവെന്നും അതിലെ നീതി, അനീതകളെ ക്കുറിച്ചുമുളള ചോദ്യമുയര്‍ന്നില്ലെന്നത്് ഈ അബോധത്തിന്‍റെ പ്രവര്‍ത്തന ഫലമായിട്ടാണ്. കേരളത്തിന്റെ വികസനത്തെക്കുറിച്ച്്് അതിനകത്തും പുറത്തും ധാരാളം പഠനങ്ങളും ചര്‍ച്ചകളും നടന്നെങ്കിലും എന്തുകൊണ്ട് ഇത്തരം ചോദ്യങ്ങള്‍ ഇന്ത്യയുടെ പൊതു അവസ്്ഥയില്‍ നിന്നും ‘ഭിന്നമായി കേരളത്തെ കുറിച്ച് ഉയര്‍ത്തപ്പെട്ടില്ല എന്നത്് ഏറെ പ്രസക്തമാണ്.

1956നു ശേഷമുളള കേരളത്തിന്റെ വികസനത്തിന്റെ കണക്കെടുത്ത് മേഖലാടിസ്ഥാനത്തില്‍ വിന്യസിച്ചാല്‍ ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യങ്ങള്‍ തെളിഞ്ഞുവരുന്നതു കാണാം. കേരളത്തിന്റെ വികസനമെന്നാല്‍ തിരുവിതാംകൂറിന്റെയും കൊച്ചിയുടേയും  അപൂര്‍ണമെങ്കിലും ഏകപക്ഷീയ വികസനമായിരുന്നു. കേരളവും ഇന്ത്യതന്നെയും അവഗണിച്ചു തള്ളിയ മലബാര്‍ ഇതരമാര്‍ഗങ്ങളിലൂടെയാണു വികസനവഴിയില്‍ സഞ്ചരിച്ചതെന്ന കാര്യവും മനസ്സിലാവും.  കേരളത്തിന്റെ തനതു വികസന മാതൃക (അങ്ങനെയൊന്നുന്നുണ്ടെങ്കില്‍)യുടെ വക്താക്കളും ജനാധിപത്യവല്‍ക്കരണത്തിന്റെ പ്രതിനിധികളുമൊക്കെ അഭിമുഖീകരിക്കേണ്ട, ഉത്തരം പറയേണ്ട ചോദ്യങ്ങളാണിവ. വിശകലനം ചെയ്യുന്ന ഏതേതു മേഖലയെടുത്താലും മലബാറിനോട് കാണിക്കുന്ന ഈ വിവേചത്തിന്റെ ‘ഭീകരത ബോധ്യമാവും. സാമ്പത്തികാവസ്ഥയാവട്ടെ, വിദ്യാഭ്യാാസവും യാത്രാ സൌകര്യങ്ങളുമാവട്ടെ, കൃഷിയും വ്യവസായവുമാവട്ടെ, ആരോഗ്യവും സാമൂഹ്യ ക്ഷേമ നടപടികളുമാവട്ടെ ജല വിതരണവും പൊതു വിതരണവുമാവട്ടെ, തൊഴിലും പ്രവാസവുമാവട്ടെ, കേരളത്തെ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിര്‍ത്താനോ വടക്കു നിന്നും ത്െകോട്ടൊരു നേര്‍ രേഖ വരക്കാനോ നമുക്കാവില്ല. സാമ്രാജ്യത്ത ശക്തികളുടെ നേരിട്ടുളള ‘ഭരണത്തിന്‍ കീഴിലായിരുന്ന പ്രദേശമായിരുന്നു സ്വാതന്ത്യ്രത്തിനു മുമ്പ് മലബാര്‍ അധിനവേശ താല്‍പര്യങ്ങളോടെ നടപ്പാക്കിയ പരിഷ്കാരങ്ങളും വികസനവുമാണ് മലബാറിനക്കാലത്തുണ്ടായിരുന്നത്. വിവേചനത്തിന്റെ നുകം പേറാന്‍ അന്നു തന്നെ വിധിക്കട്ടെവരായിരുന്നു പാലക്കാട് മുതല്‍ കാസര്‍കോഡ് വരെയുളള മലബാറലെ ജനങ്ങള്‍. സ്വാതന്ത്യ്ര പോരാട്ടത്തിന്റെ തീച്ചൂളയില്‍ അവരുരുകിയൊലിച്ചതും അതുകൊണ്ട് തന്നെ.

ഈയൊരു ത്യാഗത്തിന്, നഷ്ടത്തിന് പരിഹാരം ചെയ്യാന്‍ സ്വാത്ന്ത്യ്രനാന്തര കേരളത്തിന് ബാധ്യതയുണ്ടായിരുന്നു. അതുണ്ടായില്ല. ഒരു ജനതയുടെ സര്‍വതോന്മുഖമായ വികാസത്തില്‍ നിര്‍ണായകമായ സ്വാധീനമാണ് സാമ്പത്തികാവസ്ഥക്കുളളത്. കേരളത്തിലെ ജനങ്ങളുടെ  സാമ്പത്തികാവസ്ഥയെക്കുറിച്ചുളള പഠനങ്ങളില്‍ നിന്ന് വ്യകതമാകുന്ന കാര്യം മലബാറിലെ ജനങ്ങള്‍  അവശേഷിക്കുന്ന ജന വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സാമ്പത്തികമായി  പിന്നാക്കമാണെന്ന വസ്തുതയാണ്. ഒരു നാട്ടിലെ സാമ്പത്തികാവസ്ഥയും വികസനവും പരസ്പര ബന്ധിതമാണ്. വരുമാനവും അടിസ്ഥാനവശ്യങ്ങളുടെ നിര്‍വഹണവും വിവിധ ശേഷികള്‍ ആര്‍ജിച്ചെടുക്കലുമെല്ലാം  വികസനവുമായി പ്രത്യക്ഷമായും പരോക്ഷമായും ബന്ധപ്പെട്ടു നില്‍ക്കുന്നു. ദാരിദ്യ്രത്തിന്റെ അളവുകോലായി പരിഗണിക്കപ്പെടാറുളളതും ഇവയാണ്.  കേരളത്തിലെ ദാരിദ്യ്രത്തിന്റെ കണക്കെടുത്താല്‍ മലബാറിലെ ജില്ലകളാണ് പിറകില്‍ നില്‍ക്കുന്നത്.  ജനസംഖ്യാനുപാതികമായി 16% ആണ് തിരുകൊച്ചിയിലെ ദാരിദ്യ്രമെങ്കില്‍ മലബാറിലത് 30% ആണ്്.
ഒരു സമ്പദ്് വ്യവസ്ഥയുടെ പ്രാഥമിക മേഖലയിലെ കൃഷിയും അനുബന്ധ വ്യവസായങ്ങളില്‍നിന്നുതന്നെ തുടങ്ങാം. കേരളത്തിലെ മൊത്തം കാര്‍ഷികോല്‍പാദനത്തിന്റെ  40 ശതമാനത്തോളമാണ് മലബാര്‍ മേഖലയില്‍നിന്നുളളത്. എന്നാല്‍ കേരളത്തിലെ കൃഷി വികാസത്തിനുവേണ്ടി കൃഷി വകുപ്പു നടപ്പിലാക്കിയ സംവിധാനങ്ങളുടെ സാന്ദ്രത തിരുകൊച്ചിയിലാണു കൂടുതല്‍. കൃഷിക്കാവശ്യമായ മണ്ണു പരിശോധന, വിദഗ്ദരുടെ സേവനം എന്നിവ കര്‍ഷകര്‍ക്കുറപ്പുവരുത്തുന്ന സേവന സംവിധാനമാണ് മൊബൈല്‍ ലബോറട്ടറികള്‍. ഇങ്ങനെയുളള ഒമ്പത്് ലബോറട്ടറികളില്‍ അഞ്ചെണ്ണം തിരുകൊച്ചിയിലാണ്. കൃഷിയുമായി ബന്ധപ്പെട്ട വ്യവസായിക ഉല്‍പന്നങ്ങളുടെ ഗുണ നിലവാരം   ഉറപ്പു വരുത്താനുളള അഗ്്മാര്‍ക്ക് ഗ്രേഡിംഗ് ലബോറട്ടറികളില്‍ ഏഴെണ്ണം തിരുകൊച്ചിയിലും മൂന്നെണ്ണം മലബാറിലും. കര്‍ഷകര്‍ക്കാവശ്യമായ വിത്തുല്‍പാദനവും വിതരണവും സാധ്യമാക്കുന്ന സെയില്‍സ് കം സര്‍വീസ് ഡിപ്പോകള്‍ മലബാറിലെ രണ്ടു ജില്ലകളില്‍ മാത്രമാണുളളത്. തിരുകൊച്ചിയിലെ ആറുജില്ലകളില്‍ ഇതുണ്ട്.  കളകളെയും കീടങ്ങളെയും നശിപ്പിക്കുന്ന പ്രതിരോധ കീടങ്ങെളെ വളര്‍ത്തിയെടുക്കുന്ന  ഒമ്പത് ബ്രീഡിംഗ് സ്റ്റേഷനുകളില്‍ മലബാറില്‍ മൂന്നെണ്ണമാണുളളത്. അഞ്ച് ജൈവ സാങ്കേതികവിദ്യാ കേന്ദ്രങ്ങളില്‍ ഒരെണ്ണം മാത്രമാണ് മലബാറിലുളളത്. സംസ്ഥാന കൃഷി വകുപ്പിനു കീഴിലെ 51 ഫാമുകളില്‍ 20 എണ്ണം മലബാറിലും 31 എണ്ണം തിരുകൊച്ചി മേഖലയിലും.സംസ്്ഥാന തലത്തിലുളള വിത്തുല്‍പാദന കേന്ദ്രങ്ങളില്‍ തിരുകൊച്ചിയില്‍ 20 എണ്ണവും മലബാറില്‍ 14 എണ്ണവും. ജില്ലാടിസ്ഥാനത്തിലെ പത്ത് വിത്തുല്‍പാദന കേന്ദ്രങ്ങളില്‍  തിരുകൊച്ചിയില്‍ എഴെണ്ണവും മലബാറില്‍ മൂന്നെണ്ണവും. ആനുപാതികമായി കൃഷി വികാസത്തിനാവശ്യമായ സൌകര്യങ്ങള്‍ കാലങ്ങളായി മലബാറിന് നിഷേധിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ കാര്‍ഷികോല്‍പാദനത്തില്‍  മലബാറിന് ഏറെ മുന്നോട്ട് പോകുവാന്‍ സാധിക്കുമായിരുന്നെന്ന്് വ്യക്തമാണ്. വിദ്യാ‘്യാസത്തിന്റെ കാര്യമെടുക്കുക. തിരുകൊച്ചി മേഖലയിലുളള  വിദ്യാഭ്യാസ സൌകര്യങ്ങളുടെ പകുതി സൌകര്യം പോലും മലബാറിനു ലഭിച്ചിട്ടില്ല. പ്രൈമറി വിദ്യാഭ്യാസം മുതല്‍ ഉന്നത കലാശാല സംവിധാനങ്ങളുടെ കാര്യത്തില്‍ വരെ ഇതു പ്രകടമാണ്. 2010 ലെ കണക്കനുസരിച്ച് 2435 ഹൈസ്കൂളുകളില്‍ 817 എണ്ണമാണ് മലബാറിലുളളത്. വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ നേരിയ വ്യത്യാസം മാത്രം നിലനില്‍ക്കുമ്പോഴാണ്  സ്കൂളുകളുടെ കാര്യത്തില്‍ ഭീമമായ ഈ അന്തരം നിലനില്‍ക്കുന്നത്. കേരളത്തില്‍ സര്‍ക്കാര്‍ എയ്ഡഡ് മേഖലകളിലായി 190 കോളജുകളാണുളളത്. ഇതില്‍ 60 എണ്ണമാണ് മലബാറിനുലഭിച്ചത്.  130 എണ്ണവും തിരൂവനന്തപുരം മുതല്‍ തൃശൂര്‍ വരെയുളള ജില്ലകളിലാണ്. സര്‍വകലാശാല അധ്യാപകരുടെ വിന്യാസം നോക്കൂ. കേരള, മഹാത്മാഗാന്ധി കലാശാലകളിലായി 5576 അധ്യാപകരുണ്ട്. കാലിക്കറ്റ്, കണ്ണൂര്‍ കലാശാലകളില്‍ 3178 അധ്യാപകരും. ഇതില്‍ തൃശൂര്‍ ജില്ല കാലിക്കറ്റ് യൂനിവേഴ്സിറ്റിക്കു കീഴിലാണു വരുന്നത്. കൂടാതെ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി വിദ്യാഭ്യാസത്തിന് മേല്‍ നോട്ടം വഹിക്കുന്ന വിദ്യാഭ്യാസ ജില്ലകള്‍, വിദ്യാഭ്യാസ ഉപജില്ലകള്‍ എന്നിവയുടെ കാര്യത്തിലും മലബാറില്‍ ലഭ്യമായ സൌകര്യങ്ങളില്‍  അപര്യാപ്തതയുണ്ട്. ഇവ പരിഹരിക്കണമെന്നത് വര്‍ഷങ്ങളായി അധ്യാപക, വിദ്യാര്‍ഥി സംഘടനകളും വിദ്യാഭ്യാസ പ്രവര്‍ത്തകരും ആവശ്യപ്പെടാറുണ്ടെങ്കിലും മാറിമാറി കേരളം ‘രിച്ചവരോ മലബാറിലെ ജനപ്രതിനിധികളോ മുഖവിലക്കെടുത്തിട്ടില്ല. 22 വര്‍ഷം കേരളത്തിന്റെ വിദ്യാഭ്യാാസ മേഖല കൈകാര്യം ചെയ്തത് മലബാറില്‍ നിന്നുളള മന്ത്രിമാരായിരുന്നുവെന്നതാണ് ഇതിലെ വലിയ വിരോധാഭാസം. തിരുകൊച്ചിയില്‍ നിന്നുളള മന്ത്രിമാര്‍ തങ്ങളുടെ നാടിനേയും നാട്ടാരെയും വഴിവിട്ട് പരിഗണിച്ചിട്ടുപോലും കണ്ണുതുറക്കാന്‍ നിര്‍ഭാഗ്യവശാല്‍ മലബാറിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സാധിച്ചില്ല. സര്‍ക്കാറുകള്‍ അവയുടെ ഭരണം നടപ്പിലാക്കുന്ന ലഘു യൂണിറ്റുകളാണ് ജില്ല, താലൂക്ക്, വില്ലേജ് എന്നിവ. പഞ്ചായത്ത് രാജ് സംവിധാനത്തോടെ വികസനത്തിന്റെ അടിസ്ഥാന തലങ്ങളായി പഞ്ചായത്തുകളും ബ്ളോക്കുകളും മാറുകയും ചെയ്തു. എന്നാല്‍ ഇവയുടെ വിതരണത്തിലും മലബാര്‍ ബോധപൂര്‍വം അരിക്കാക്കപ്പെട്ടിട്ടുണ്ട്.  63 താലൂക്കുകളില്‍ 22 എണ്ണമാണ് മലബാറിലുളളത്. ജനബാഹുല്യം കാരണമായും ‘ഭൂമിശാസ്ത്രപരമായും വിസ്തൃതിയുടെ അടിസ്ഥാനത്തിലും മലബാറിലെ താലൂക്കുകള്‍ വിഭജ്ിക്കുകയും പുതുതായി പുനസംഘടിപ്പിക്കുകയും ചെയ്യണമെന്ന നിരന്തരാവശ്യത്തെ മുഖവിലക്കെടുക്കാന്‍ ഇനിയും ഭരണാധികാരികള്‍ക്ക്് സാധിച്ചിട്ടില്ലെന്നു മാത്രമല്ല, തിരുകൊച്ചിയില്‍ പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനുളള ചര്‍ച്ചകള്‍ സജീവമായി കൊണ്ടിരിക്കുകയും ചെയ്യുന്നു. വില്ലേജുകളുടെ കാര്യവും വ്യത്യസ്തമല്ല. കേരളത്തിലെ ബ്ളോക്ക് പഞ്ചായത്തുകളുടെ രൂപീകരണത്തിലും ഈ അസന്തുലിതത്വം ്പ്രകടമാണ്. 33% മാത്രമാണ് മലബാറിലെ ബ്ളോക്കുകളുടെ എണ്ണം. കേരളത്തിന്റെ ആതുരാരോഗ്യ രംഗം മലബാര്‍ വിവേചനത്തിന്റെ ക്രൂരമുഖം തെളിച്ചു കാണിക്കുന്നു. വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളിലായി കേരളത്തില്‍ 37021 ബെഡുകളാണുള്ളതെങ്കില്‍ 12811 ബെഡുകളാണ് മലബാറിനനുവദിച്ചത്. അഞ്ച് മെഡിക്കല്‍ കോളജുകളില്‍ ഒന്നു മാത്രമാണ് മലബാറിനുളളത്. അതാവട്ടെ 1958 ല്‍ സ്ഥാപിച്ചതും. ഇനി ദരിദ്രരായ പതിനായിരങ്ങള്‍ ആശ്രയിക്കുന്ന കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ 86 എണ്ണം മലബാറിലും 151 എണ്ണം തിരുകൊച്ചിയിലും. കേരളത്തില്‍ ലഭ്യമായ ഡോക്ടര്‍മാരുടെ എണ്ണത്തിനൊപ്പം മലബാറിനെത്തണമെങ്കില്‍ ഇനിയും പുതുതായി………….. തസ്്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തേണ്ടിവരും. പാരാ മെഡിക്കല്‍ സ്റാഫ്, ഇതര സൌകര്യങ്ങള്‍ എന്നിവയുടെ കാര്യത്തിലും വ്യത്യസ്തമായ ഒരനുഭവമല്ല ലഭിക്കുന്നത്. മലബാര്‍ മേഖല ഏറ്റവും പിന്നാക്കം നില്‍ക്കുന്നത് വ്യവസായ മേഖലയിലാണ്. കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സംരഭങ്ങള്‍, വിവിധ വ്യവസായ പ്രോല്‍സാഹനാര്‍ഥം രൂപപ്പെടുത്തിയ ജന്‍സികളുടെ പ്രവര്‍ത്തനം, സഹകരണ വ്യവസായ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ സംരഭങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ പശ്ചാതല സൌകര്യങ്ങള്‍ എന്നിവ പരിശോധിച്ചാല്‍ മലബാറിന്റെ വ്യവസായിക ദൈന്യത ബോധ്യപ്പെടും. മാത്രമല്ല, ഇത്തരം സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവരില്‍ 77% പേരും പ്രദേശവാസികളാണെന്നിരിക്കെ മലബാറിലെ സംരഭങ്ങളുടെ കുറവ് ഉണ്ടാക്കുന്ന വിവേചനത്തിന്റെ നിമ്നോന്നതികള്‍ മനസ്സിലാവുക. സഹകരണ മേഖലയില്‍ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന 29 സ്ഥാപനങ്ങളില്‍ 24 എണ്ണം തെക്കന്‍ കേരളത്തില്‍! 21 കേന്ദ്ര സ്ഥാപനങ്ങളില്‍ രണ്ടെണ്ണം മലബാറില്‍!! സംസ്ഥാന പൊതു മേഖല സ്ഥാപനങ്ങളില്‍ 73% തിരുകൊച്ചിയില്‍!!! കേന്ദ്ര,സംസ്ഥാന പൊതു മേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി രൂപീകരിക്കപ്പെട്ട ഏജന്‍സികളുടെ 90% കേന്ദ്രീകരിച്ചിരിക്കുന്നത്് ദക്ഷിണ കേരളത്തില്‍ തന്നെ. വിവിധ സന്ദര്‍‘ങ്ങളിലായി ല‘ിച്ച കേന്ദ്ര വിഹിതത്തിന്റെ 85% വും തെക്കന്‍ കേരളത്തിലാണ് ചെലവഴിച്ചത്.
ഗതാഗത മേഖലയിലേക്കു കടന്നു നോക്കിയാലും വികസനത്തിന്റെ വണ്ടി മലബാറിലേക്ക് പ്രവേശിക്കാന്‍ പച്ചക്കൊടി കാത്തി കഴിയുകയാണിപ്പോഴും. കേരള സര്‍ക്കാര്‍ സ്ഥാപനമായ കെ.എസ്്ആര്‍ടിസിയുടെ 20% സേവനമാണ് മലബാറില്‍ ല‘്യമാകുന്നത്. 5400 ബസുകളില്‍ 1147 എണ്ണം മലബാറിലോടുന്നു. 86 ഡിപ്പോ/സബ്ഡിപ്പോകളില്‍ 19 എണ്ണം മലബാറില്‍. മലബാറിലുളള സംസ്ഥാന ജില്ലാ റോഡുകളുടെ ഇരട്ടിയോടടുത്തുണ്ട് തിരുകൊച്ചിയ്ില്‍. റെയില്‍ ഗതാഗതത്തിന്റെ കാര്യത്തിലുളള അവഗണന ഇതിനകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. സ്വാതന്ത്യ്രത്തിനു മുമ്പ് നിര്‍മിച്ച പാതകള്‍ക്കപ്പുറം കാര്യമായൊന്നും മലബാറിലുണ്ടായിട്ടില്ല. വടക്കോട്ടുളള പാസഞ്ചര്‍,എക്സ്പ്രസ് വണ്ടികളുടെ എണ്ണവും തീരെ കൂറവു തന്നെ. കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് അവഗണനയുടെ മികച്ച മാതൃകയാണ്. ആവശ്യത്തിന് ആഭ്യന്തര സര്‍വീസ് ഇല്ലാത്തത് സമീപ പ്രദേശങ്ങളിലേക്കുളള വ്യവസായ സംരംഭ്ങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. പ്രവാസികള്‍ ഏറെ ആശ്രയിക്കുന്ന എയര്‍പ്പോര്‍ട്ടില്‍നിന്നും ആവശ്യത്തിനു അന്താരാഷ്ട്ര സര്‍വീസുകളുമില്ല. ടിക്കറ്റ് ചാര്‍ജാവട്ടെ ഏറെ കൂടുതലും. പൊതു വിതരണ രംഗത്തെ പ്രവര്‍ത്തനത്തിലും മലബാറിന്റെ പട്ടിണി രൂക്ഷമാണ്. 2010ലെ കണക്കനുസരിച്ച്് ജനസംഖ്യാനുപാതികമായ്ിട്ടല്ല എ.പി.എല്‍, ബി.പി.എല്‍ കാര്‍ഡുടമകള്‍ക്കായി പൊതുവിതരണ കേന്ദ്രങ്ങളില്‍ അരിയും ഗോതമ്പും വിതരണത്തിനെത്തിയിരിക്കുന്നത് അരിയും, ഗോതമ്പും കുറവാണ്.
കേരളത്തിന്റെ തൊഴില്‍ മേഖലയിലെ മലബാര്‍ പങ്കാളിത്തം നോക്കുക. 613113 കേരളീയര്‍ കേന്ദ്ര സര്‍ക്കാര്‍,സംസ്ഥാന സര്‍ക്കാര്‍, അര്‍ധ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്നു.മലബാര്‍ പ്രാതിനിധ്യമാവട്ടെ 186531. മലബാറിലുളളവരുടെ മാസാന്ത ആഭ്യന്തര വരുമാനം തിരുകൊച്ചിയിലുളളതിനേക്കാളും കുറവാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. തൊഴില്‍ രഹിതരുടെ എണ്ണം താരതമ്മ്യേന മലബാറില്‍ കുറവാണെന്ന് പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും പ്രവാസികളില്‍ 80%  മലബാറിലുളളവരാണെന്ന വസ്തുത ഈ കണക്കുകളെ അട്ടിമറിക്കുന്നു. എന്നാല്‍, ഗള്‍ഫില്‍ നിന്നുളള വരുമാനത്തിന്റെ കാര്യത്തിലും (കൂടുതല്‍ പേര്‍ മലബാറില്‍ നിന്നാണെങ്കിലും) മലബാര്‍ പിന്നില്‍തന്നെയാണ്. മലബാറില്‍ നിന്നും അഭ്യസത വിദ്യരല്ലാത്ത അവിദഗ്ദ തൊഴിലാളികളാണ് ഗള്‍ഫിലേക്ക് കുടിയേറിയതെന്നാണിത് സൂചിപ്പിക്കുന്നത്.
ഒരു നാടിനേയും അതിലെ ജനതയെയും അര നൂറ്റാണ്ടു കാലം ‘രണകൂടം പതിവുധാരണയുടെ ബലത്തില്‍ അടിച്ചമര്‍ത്തിയതിന്റെ ഏകദേശ കണക്കെടുപ്പാണിത്. സാമൂഹ്യ,സാംസ്കാരിക,‘ാഷാ തലങ്ങളിലും ഇതു പ്രകടമാണ്. ഈ അപായപ്പെടുത്തലില്‍, പക്ഷെ, തോക്കുകള്‍ ഗര്‍ജിച്ചിട്ടില്ല,വാളുകള്‍ മിന്നായം പാഞ്ഞിട്ടില്ല. നീതിയും സമ്ത്വവും രണ്ടുതരമെന്ന് കാലങ്ങളുലൂടെ നിര്‍വചിക്കപ്പെട്ടുവെന്നു മാത്രം. മലാബാറിലെ ജനങ്ങളുടെ ജാഗ്രതക്കുറവിലും അധികാരത്തിന്റെ കുബൂദ്ധിയിലുമാണ്് ഈ വിവേചന ‘ീകരത അരങ്ങേറിയത്. സ്വാതന്ത്യ്രത്തിനുവേണ്ടി, നീതിക്കുവേണ്ടി, അനീതിക്കും പാര്‍ശ്വവല്‍ക്കരണത്തിനുമെതിരെ ശബ്ദമുയര്‍ത്തുന്ന എത്രയെത്ര സാമൂഹ്യ,സാംസ്കാരിക പ്രവര്‍ത്തകരും പോരാളികളും നമുക്കുണ്ട്. എന്തേ, അവരാരും ഈ വിഷയം കാണാതെ പോയത്.

Top