മദനിയെ വിട്ടയക്കണം
“മദനിക്കെതിരായ മനുഷ്യാവകാശ ലംഘനം ജനാധിപത്യവിരുദ്ധമാണ്. ഇക്കാര്യങ്ങള്‍ പൊലീസിന്റെയും ഭരണകര്‍ത്താക്കളുടെയും ഭാഷ്യങ്ങളിലൂടെ മാത്രമെ മാധ്യമങ്ങള്‍പോലും ചിത്രീകരിക്കുന്നുള്ളൂ. ഇത് നിരാശാജനകമാണ്. അബ്ദുള്‍ നാസര്‍ മദനിക്കെതിരായ മനുഷ്യാവകാശ ലംഘനത്തിലൂടെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ ന്യൂനപക്ഷമതവിഭാഗങ്ങളെ രണ്ടാംതരത്തില്‍പ്പെട്ട പൗരന്‍മാരായി കണക്കാക്കുന്നുവെന്നതാണ് സൂചിപ്പിക്കുന്നത്.”
“മുസ്ലിം സമുദായത്തിലെ മതപണ്ഡിതന്‍ ആയതുകൊണ്ടാണ് മദനി ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നത്. ദലിതുകള്‍ക്കെതിരേയും ആദിവാസികള്‍ക്കെതിരേയും മതന്യൂനപക്ഷങ്ങള്‍ക്കെതിരേയും ഇത്തരത്തില്‍ ചമച്ച കള്ളക്കേസുകള്‍ എത്രയുംവേഗം പിന്‍വലിക്കണം.”
“ഭരണകൂടവും ഏജന്‍സികളും മുസ്ലിം സമുദായത്തെ മുഴുവന്‍ ഭീകരരായി മുദ്രചാര്‍ത്തുകയാണ്. ഇന്ത്യയിലെ ആയിരക്കണക്കിനു മുസ്ലിം യുവാക്കള്‍ അന്യായമായി കെട്ടിച്ചമയ്ക്കപ്പെട്ട കേസുകളില്‍ വിവിധ ജയിലുകളില്‍ കഴിയുന്നത് രാജ്യത്തെ നീതിവ്യവസ്ഥയ്ക്കും ജനാധിപത്യസംവിധാനത്തിനും ലജ്ജാകരമാണ്” – പ്രസ്താവന പറയുന്നു.