കേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജനം സാധ്യമാണ്

പ്ലാസ്റ്റിക്കും ലോഹങ്ങളും യന്ത്രസഹായത്താല്‍ വേര്‍തിരിച്ച് ജൈവമാലിന്യങ്ങള്‍ പ്ലാസ്റ്റിക് രഹിത ജൈവവളമാക്കി മാറ്റുന്ന  മാലിന്യ സംസ്കരണ പ്ലാന്‍റ് കഴിഞ്ഞ മൂന്നുവര്‍ഷമായി ഈ കേരളത്തില്‍ത്തന്നെ പ്രവര്‍ത്തിച്ചുവരുമ്പോഴാണ് ശാസ്ത്ര സാഹിത്യ പരിഷത്തും ശുചിത്വമിഷനും ഇങ്ങനെ ജനങ്ങളെയും സര്‍ക്കാരിനെയും പറ്റിച്ചുകൊണ്ടിരിക്കുന്നത്. കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയിലെ ആ പ്ലാന്‍റിനെപ്പറ്റി  ഈ ‘വിജ്ഞാനി’കള്‍ നിരന്തരമായ നുണപ്രചാരണവും നടത്തുന്നു എന്നതാണു കൂടുതല്‍ ഗുരുതരമായ സംഗതി. കെ ബി ജോയി (ജോയി ബാലകൃഷ്ണന്‍) എന്ന എടവിലങ്ങുകാരനായ യുവ എന്‍ജിനീയര്‍ തദ്ദേശീയമായി വികസിപ്പിച്ച യന്ത്രസംവിധാനമുപയോഗിച്ചാണ് ആ പ്ലാന്‍റ് പ്രവര്‍ത്തിക്കുന്നത്. ആയിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളാണ് ആ പ്ലാന്‍റിന്‍റെ പരിസരത്ത് യാതൊരുവിധ പരാതികളുമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പരിസരത്തെവിടെയും ദുര്‍ഗന്ധമോ ഈച്ച-കൊതുകു ശല്യമോ ഇല്ല. കഴിഞ്ഞ മൂന്നു കൊല്ലത്തിലധികമായി വളരെ വിജയകരമായി പ്രവര്‍ത്തിക്കുന്ന ഈ പ്ലാന്‍റ് കാണാനോ അതിനെക്കുറിച്ച് അന്വേഷിക്കാനോ നമ്മുടെ ഭരണാധികാരികള്‍ തയ്യാറായിട്ടില്ല.

കേരളം പോലെ ജനസാന്ദ്രമായ ഒരു പ്രദേശത്ത് കേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജന പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതു പ്രായോഗികമാണെന്ന് വിളപ്പില്‍ശാലയുടെയും ഞെളിയന്‍പറമ്പിലെയും മറ്റും അനുഭവം വച്ച് ഇന്നത്തെ കാലത്ത് ആരും പറയാനിടയില്ല. ദുര്‍ഗന്ധവും ഈച്ച-കൊതുകു ശല്യവും ഭുഗര്‍ഭ ജലം മലിനമാകലും കൊണ്ടു പൊറുതി മുട്ടിയതുകൊണ്ടാണ് ഹൈക്കോടതിവിധിയെപ്പോലും

വെല്ലുവിളിച്ചുകൊണ്ട് അവിടങ്ങളിലെ ജനങ്ങള്‍  സമരരംഗത്തിറങ്ങിയത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരും (ശുചിത്വ മിഷനും) ചില സന്നദ്ധ സംഘടനകളും മുന്നോട്ടുവച്ച ‘അവരവരുടെ മാലിന്യം അവരവര്‍ തന്നെ സംസ്കരിക്കുക’ എന്ന ആശയം തികച്ചും ആകര്‍ഷകവും സ്വീകാര്യവുമാവുന്നതു സ്വാഭാവികം തന്നെയാണ്. അങ്ങനെയാണ് ബയോഗ്യാസ് പ്ലാന്‍റും പൈപ്പ് കമ്പോസ്റ്റുമുള്‍പ്പെടെയുള്ള നിരവധി ഗാര്‍ഹിക മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ 75 മുതല്‍ 90 ശതമാനം വരെ സബ്സിഡി നല്‍കി നടപ്പാക്കാന്‍ പോവുന്നത്. എല്ലാ ഗ്രാമപഞ്ചായത്തുകളും മാലിന്യ നിര്‍മാര്‍ജനത്തിന് ഇത്തരം പദ്ധതികള്‍ അവരവരുടെ കരടു പദ്ധതിരേഖയില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്.

ഇവിടെ ബോധപൂര്‍വമോ അല്ലാതെയോ നാം മറന്നുപോകുന്ന ഒരു യാഥാര്‍ഥ്യമുണ്ട്. മാലിന്യം നമ്മുടെ രാജ്യത്തു മാത്രമുള്ള പ്രശ്നമല്ല. ലോകത്തെവിടെയും മാലിന്യപ്രശ്നമുണ്ട്. അവിടങ്ങളില്‍ ‍, വിശേഷിച്ച് വികസിത രാജ്യങ്ങളില്‍ എങ്ങനെയാണു മാലിന്യം കൈകാര്യം ചെയ്യുന്നതെന്ന് ഇന്നുവരെ നാമാരും ചിന്തിച്ചിട്ടില്ലെന്നതാണു വാസ്തവം. വീടുകളില്‍ ബയോഗ്യാസ് പ്ലാന്‍റുകളും പൈപ്പ് കമ്പോസ്റ്റും നല്‍കിയല്ല അവിടങ്ങളില്‍ മാലിന്യപ്രശ്നം പരിഹരിക്കുന്നത്. ബയോഗ്യാസ് പ്ളാന്‍റുകളില്‍ നിന്നു പുറത്തുവരുന്ന,രോഗാണുക്കള്‍ അടങ്ങിയ സ്ളറി (slurry) രോഗാണുമുക്തമാക്കാതെ അങ്ങനെതന്നെ പുറത്തേക്കൊഴുക്കുന്ന ഏര്‍പ്പാടു് അവിടങ്ങളിലില്ല. അതുകൊണ്ടാണ് അവിടെ ഗാര്‍ഹിക ജൈവമാലിന്യ പദ്ധതികള്‍ ഒരു പരിഹാരമായി അവതരിപ്പിക്കാത്തത്.  മറിച്ച് ബയോഗ്യാസ് പ്ലാന്‍റില്‍ നിന്നു വരുന്ന, രോഗാണുമുക്തമാക്കാത്ത സ്ലറി, അങ്ങനെതന്നെ ചെടികള്‍ക്കു വളമായി ഉപയോഗിക്കാമെന്ന സന്ദേശമാണ്  കേരളത്തിലെ ശുചിത്വമിഷന്‍ നല്‍കുന്നത്. ഭൂഗര്‍ഭ ജലം വ്യവസ്ഥാപിതമായ രീതിയില്‍ മലിനമാക്കി ബഹുരാഷ്ട്ര കുത്തകകളുടെ

പ്രകൃതിമലിനീകരണമില്ലാത്ത, വന്‍ വിലയുള്ള വഹന ഇന്ധനമാണ് ജൈവവാതകം‍. എന്നാല്‍ നമ്മുടെ നാട്ടിലെ മാലിന്യ നിര്‍മാര്‍ജന ‘വിജ്ഞാന’ത്തിന്‍റെ മൊത്തക്കുത്തകക്കാരായ ശാസ്ത്രസാഹിത്യ പരിഷത്തും ശുചിത്വമിഷനുമെല്ലാം പ്രചരിപ്പിക്കുന്നത് മാലിന്യം തരം തിരിക്കാതെ സംസ്കരിക്കാന്‍ സാധ്യമല്ലെന്നാണ്. നഗരങ്ങളില്‍ മാത്രമല്ല നാട്ടിന്‍പുറങ്ങളിലും പ്ലാസ്റ്റിക് കിറ്റുകളിലാക്കിയാണ് ഇപ്പോള്‍ ആളുകള്‍ മാലിന്യം പുറന്തള്ളുന്നത്. അത് അങ്ങനെതന്നെ സംസ്കരിക്കാനുള്ള സാങ്കേതിക വിദ്യ ലഭ്യമല്ല എന്നാണ് ഇപ്പോഴും ഈ ‘വിജ്ഞാനി’കള്‍ പ്രചരിപ്പിക്കുന്നത്. വിളപ്പില്‍ശാലയിലായാലും ഞെളിയന്‍പറമ്പിലായാലും മറ്റെവിടെയായാലും മാലിന്യത്തില്‍ പ്ലാസ്റ്റിക് കലരുന്നതാണ് അതു സംസ്കരിക്കുന്നതിനുള്ള മുഖ്യ തടസ്സമായി പറഞ്ഞുപോരുന്നത്.

കുപ്പിവെള്ളം മാത്രം കുടിവെള്ളമായി ഉപയോഗിക്കേണ്ട ഗതികേടായിരിക്കും അന്തിമമായി ഇത്തരമൊരു നീക്കത്തിന്‍റെ പരിണതഫലമെന്നു ന്യായമായും സംശയിക്കാവുന്നതാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍  പ്ളാസ്റ്റിക് വേര്‍തിരിച്ച മാലിന്യം ജലവും ചേര്‍ത്ത് സ്ളറി രൂപത്തില്‍ ആക്കി ബയോ റിയാക്ടറുകളില്‍ സംസ്ക്കരണത്തിനു വിധേമയമാക്കുകയാണു ചെയ്യുന്നത്.ദിവസം 60 ടണ്‍ നഗരമാലിന്യത്തില്‍ നിന്നു പ്ളാസ്റ്റിക് വേര്‍തിരിച്ച് ജൈവമാലിന്യം സംസ്ക്കരിക്കുന്ന ഒരു യന്ത്രത്തിന് 5 കോടി രൂപയോളം  വിലയുണ്ട് ജര്‍മനിയില്‍.  ബയോ റിയാക്ടറുകളിലെ പാസ്ചറൈസറിലൂടെ രേഗാണുമുക്തമായി പുറത്തു വരുന്ന സ്ളറി ഉത്തമ ജൈവവളമാണ്. അത് ടാങ്കര്‍ ലോറികളില്‍ കൃഷിയിടങ്ങളില്‍ കൊണ്ടുപോയി വില്‍പ്പന നടത്തിയാണ് സ്വീഡന്‍, ജര്‍മനി മുതലായ  യുറോപ്യന്‍ രാജ്യങ്ങളില്‍ മാലിന്യസംസ്ക്കരണ ശാലകള്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നത്.

പ്രകൃതിമലിനീകരണമില്ലാത്ത, വന്‍ വിലയുള്ള വഹന ഇന്ധനമാണ് ജൈവവാതകം‍.
എന്നാല്‍ നമ്മുടെ നാട്ടിലെ മാലിന്യ നിര്‍മാര്‍ജന ‘വിജ്ഞാന’ത്തിന്‍റെ മൊത്തക്കുത്തകക്കാരായ ശാസ്ത്രസാഹിത്യ പരിഷത്തും ശുചിത്വമിഷനുമെല്ലാം പ്രചരിപ്പിക്കുന്നത് മാലിന്യം തരം തിരിക്കാതെ സംസ്കരിക്കാന്‍ സാധ്യമല്ലെന്നാണ്. നഗരങ്ങളില്‍ മാത്രമല്ല നാട്ടിന്‍പുറങ്ങളിലും പ്ലാസ്റ്റിക് കിറ്റുകളിലാക്കിയാണ് ഇപ്പോള്‍ ആളുകള്‍ മാലിന്യം പുറന്തള്ളുന്നത്. അത് അങ്ങനെതന്നെ സംസ്കരിക്കാനുള്ള സാങ്കേതിക വിദ്യ ലഭ്യമല്ല എന്നാണ് ഇപ്പോഴും ഈ ‘വിജ്ഞാനി’കള്‍ പ്രചരിപ്പിക്കുന്നത്. വിളപ്പില്‍ശാലയിലായാലും ഞെളിയന്‍പറമ്പിലായാലും മറ്റെവിടെയായാലും മാലിന്യത്തില്‍ പ്ലാസ്റ്റിക് കലരുന്നതാണ് അതു സംസ്കരിക്കുന്നതിനുള്ള മുഖ്യ തടസ്സമായി പറഞ്ഞുപോരുന്നത്. ലോകത്തെവിടെയെങ്കിലും യന്ത്രസഹായത്താല്‍ പ്ലാസ്റ്റിക്കും ലോഹങ്ങളും വേര്‍തിരിക്കുന്ന സംവിധാനങ്ങളുണ്ടോ എന്നൊന്നും  ഈ വേന്ദ്രന്മാര്‍ അന്വേഷിക്കുന്നില്ല.പരിഷത്തും ശുചിത്വമിഷനും പറഞ്ഞതിനപ്പുറം ചിന്തിക്കാന്‍ സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളും തയ്യാറല്ലാത്തതുകൊണ്ട് അവരും അതൊന്നും അന്വേഷിക്കുന്നില്ല.
പ്ലാസ്റ്റിക്കും ലോഹങ്ങളും യന്ത്രസഹായത്താല്‍ വേര്‍തിരിച്ച് ജൈവമാലിന്യങ്ങള്‍ പ്ലാസ്റ്റിക് രഹിത ജൈവവളമാക്കി മാറ്റുന്ന  മാലിന്യ സംസ്കരണ പ്ലാന്‍റ് കഴിഞ്ഞ മൂന്നുവര്‍ഷമായി ഈ കേരളത്തില്‍ത്തന്നെ പ്രവര്‍ത്തിച്ചുവരുമ്പോഴാണ് പരിഷത്തും ശുചിത്വമിഷനും ഇങ്ങനെ ജനങ്ങളെയും സര്‍ക്കാരിനെയും പറ്റിച്ചുകൊണ്ടിരിക്കുന്നത്. കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയിലെ ആ പ്ലാന്‍റിനെപ്പറ്റി  ഈ ‘വിജ്ഞാനി’കള്‍ നിരന്തരമായ നുണപ്രചാരണവും നടത്തുന്നു എന്നതാണു കൂടുതല്‍ ഗുരുതരമായ

കെ ബി ജോയി(ജോയി ബാലകൃഷ്ണന്‍)

സംഗതി. കെ ബി ജോയി(ജോയി ബാലകൃഷ്ണന്‍) എന്ന എടവിലങ്ങുകാരനായ യുവ എന്‍ജിനീയര്‍ തദ്ദേശീയമായി വികസിപ്പിച്ച യന്ത്രസംവിധാനമുപയോഗിച്ചാണ് ആ പ്ലാന്‍റ് പ്രവര്‍ത്തിക്കുന്നത്. ആയിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളാണ് ആ പ്ലാന്‍റിന്‍റെ പരിസരത്ത് യാതൊരുവിധ പരാതികളുമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പരിസരത്തെവിടെയും ദുര്‍ഗന്ധമോ ഈച്ച-കൊതുകു ശല്യമോ ഇല്ല. കഴിഞ്ഞ മൂന്നു കൊല്ലത്തിലധികമായി വളരെ വിജയകരമായി പ്രവര്‍ത്തിക്കുന്ന ഈ പ്ലാന്‍റ് കാണാനോ അതിനെക്കുറിച്ച് അന്വേഷിക്കാനോ നമ്മുടെ ഭരണാധികാരികള്‍ തയ്യാറായിട്ടില്ല. തൊട്ടടുത്തു കിടക്കുന്ന വടക്കന്‍ പറവൂരെ നഗരസഭയോ ബ്ലോക്ക് പഞ്ചായത്തോ പോലും കൊടുങ്ങല്ലൂരിലെ പ്ലാന്‍റിനെപ്പറ്റി കേട്ടിട്ടില്ലെന്നറിയുമ്പോള്‍ ‍(മാതൃഭൂമി വാര്‍ത്ത കാണുക) തമസ്കരണത്തിന്‍റെ ശക്തി എത്രമാത്രമാണെന്നു മനസ്സിലാവുമല്ലോ. എവിടെയെങ്കിലും ആ പ്ലാന്‍റ് സ്ഥാപിക്കുന്നതിനെ അട്ടിമറിക്കാനും അതിനെതിരെ വ്യാജ പ്രചാരണങ്ങളഴിച്ചുവിടാനുമാണ് ശുചിത്വമിഷനും (അജയകുമാര്‍ വര്‍മയും) ശാസ്ത്രസാഹിത്യ പരിഷത്തും (ആര്‍.വി.ജി.മേനോനും) ശ്രമിക്കുന്നത്.
ജോയിയുടെ പ്ലാന്‍റ് സ്ഥാപിക്കാനുള്ള സ്ഥലവും കെട്ടിടവും വൈദ്യുതിയും ജോലിക്കാരെയും മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏര്‍പ്പാടാക്കേണ്ടതുള്ളൂ. പ്ലാന്‍റ് സ്ഥാപിക്കലും പരിപാലനവും ജോയിയുടെ സ്ഥാപനം സൌജന്യമായി ചെയ്തു തരും. (പ്രതിഫലമില്ലെന്നല്ല, അതും ഭരണാധികാരികള്‍ക്കു തലവേദനയില്ലാത്ത നിര്‍ദേശമാണ്. പ്ലാന്‍റിലുണ്ടാകുന്ന ജൈവവളവും പ്ലാസ്റ്റിക്കും വില്പന നടത്തുന്നതിനെക്കുറിച്ചും നീക്കം ചെയ്യുന്നതിനെക്കുറിച്ചും തല പുണ്ണാക്കേണ്ട. അത് ജോയിക്കു നല്‍കിയാല്‍ മതി. അതാണ് അദ്ദേഹം ആവശ്യപ്പെടുന്ന ഏക പ്രതിഫലം. തന്‍റെ നാട്ടിലെ കൃഷിയെ രാസവളമുക്തമാക്കുക എന്ന മഹത്തായ ലക്ഷ്യവും ജോയിക്കുണ്ട്).എന്നാല്‍ ജോയിയുടെ പ്രൊപ്പോസലിനെ അവഗണിച്ചുകൊണ്ട്  കോടിക്കണക്കിനു രൂപ ചെലവു വരുന്ന സ്വിസ് പദ്ധതികള്‍ ‍(മനോരമ വാര്‍ത്ത കാണുക) നടപ്പാക്കാനും നാടെങ്ങും പൈപ്പ് കമ്പോസ്റ്റുകളും ബയോഗ്യാസ് പ്ലാന്‍റുകളും സ്ഥാപിച്ച് മണ്ണിനെ മലിനമാക്കാനുമാണു സര്‍ക്കാര്‍ ‍(ശുചിത്വമിഷന്‍) ശ്രമിക്കുന്നത്.
ജോയിയുടെ പ്ലാന്‍റിനെപ്പറ്റി  ബൈജു ജോണ്‍ എന്ന പത്രപ്രവര്‍ത്തകന്‍ എഴുതിയ ഒരു ഫീച്ചര്‍ മറുനാടന്‍ മലയാളി (രാജ്യത്തിന് മാതൃകയാകേണ്ട  മാലിന്യ സംസ്ക്കരണ പദ്ധതി അട്ടിമറിച്ചത് ശാസ്ത്ര സാഹിത്യ പരിഷത്ത്; യുവ ഗവേഷകന്റെ വെളിപ്പെടുത്തല്‍) എന്ന വെബ് മാഗസിനില്‍ പ്രസിദ്ധീകരിച്ചിരുന്നു ഈയിടെ. അതില്‍ ശാസ്ത്രസാഹിത്യ പരിഷത്തിനെപ്പറ്റി ജോയി പറഞ്ഞ ആരോപണങ്ങള്‍ക്കു് മലയാളം  എന്ന മറ്റൊരു വെബ് മാഗസിനില്‍ (ഐ.ആര്‍.റ്റി.സി.യും ജോയിയുടെ യന്ത്രവും) ആര്‍.വി.ജി.മേനോന്‍ മറുപടിയും എഴുതിയിരുന്നു. വസ്തുതാപരമായി തെറ്റായ കാര്യങ്ങളാണ് ജോയിയുടെ പ്ലാന്‍റിനെപ്പറ്റി മേനോന്‍ അതിലെഴുതിയിരുന്നത്.ജനങ്ങളുടെയിടയില്‍ ശാസ്ത്രബോധമുണ്ടാക്കാനും തദ്ദേശീയ സാങ്കേതികവിദ്യകള്‍ പ്രചരിപ്പിക്കാനും ശ്രമിക്കുന്നുവെന്നു വീമ്പടിക്കുന്ന ഒരു സംഘടനയാണ്, തദ്ദേശീയവും ചെലവുകുറഞ്ഞതും ശാസ്ത്രീയവുമായ മാലിന്യ നിര്‍മാര്‍ജന പ്ലാന്‍റിനെതിരെ നട്ടാല്‍ മുളക്കാത്ത നുണകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നോര്‍ക്കണം! ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ ഈ

ജനങ്ങളുടെയിടയില്‍ ശാസ്ത്രബോധമുണ്ടാക്കാനും തദ്ദേശീയ സാങ്കേതികവിദ്യകള്‍ പ്രചരിപ്പിക്കാനും ശ്രമിക്കുന്നുവെന്നു വീമ്പടിക്കുന്ന ഒരു സംഘടനയാണ്, തദ്ദേശീയവും ചെലവുകുറഞ്ഞതും ശാസ്ത്രീയവുമായ മാലിന്യ നിര്‍മാര്‍ജന പ്ലാന്‍റിനെതിരെ നട്ടാല്‍ മുളക്കാത്ത നുണകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നോര്‍ക്കണം! ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ ഈ സാമൂഹിക ദ്രോഹ നിലപാടു മൂലമാണു വാസ്തവത്തില്‍ ജോയി നേരത്തെ ഈ പ്ലാന്‍റ് സ്ഥാപിച്ച ഗുരുവായൂരും തളിപ്പറമ്പിലും വടകരയിലും പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കേണ്ടിവന്നത്. നഗരസഭകളിലും പഞ്ചായത്തുകളിലും അംഗങ്ങളായ ഇടത് (സിപിഎം) അംഗങ്ങളെയും എന്‍.ജി.ഓ യൂണിയന്‍കാരായ ഉദ്യോഗസ്ഥരെയും പരിഷത്തുകാര്‍ തന്നെയായ പ്ലാന്‍ കോഓഡിനേറ്റര്‍മാരെയും ഉപയോഗിച്ചാണ് ഈ അട്ടിമറി നടത്തുന്നത്.

സാമൂഹിക ദ്രോഹ നിലപാടു മൂലമാണു വാസ്തവത്തില്‍ ജോയി നേരത്തെ ഈ പ്ലാന്‍റ് സ്ഥാപിച്ച ഗുരുവായൂരും തളിപ്പറമ്പിലും വടകരയിലും പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കേണ്ടിവന്നത്. നഗരസഭകളിലും പഞ്ചായത്തുകളിലും അംഗങ്ങളായ ഇടത് (സിപിഎം) അംഗങ്ങളെയും എന്‍.ജി.ഓ യൂണിയന്‍കാരായ ഉദ്യോഗസ്ഥരെയും പരിഷത്തുകാര്‍ തന്നെയായ പ്ലാന്‍ കോഓഡിനേറ്റര്‍മാരെയും ഉപയോഗിച്ചാണ് ഈ അട്ടിമറി നടത്തുന്നത്.

എന്താണ് ജോയിയുടെ പ്ലാന്‍റിനെതിരായ പരിഷത്തിന്‍റെ (മേനോന്‍റെ) ആരോപണങ്ങള്‍‍ ? ആര്‍ ‍.വി.ജി മേനോന്‍ എഴുതുന്നു :”നഗരമാലിന്യം വന്‍തോതില്‍‍ കംപോസ്റ്റിങ് ചെയ്യുമ്പോള്‍‍ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. കംപോസ്റ്റിങ്ങിനു മുന്‍പ് തന്നെ പ്ലാസ്റ്റിക്കും മറ്റും വേര്‍‍തിരിക്കണം. വിന്‍ഡ് റോകളില്‍‍ നിന്ന്‌ ഒലിച്ചുവരുന്ന മലിനജലം സംസ്കരിക്കുന്നതിനുള്ള സംവിധാനം ഉണ്ടാകണം. അതുപോലെ തന്നെ കംപോസ്റ്റിങ്ങ് കഴിഞ്ഞ് അവശേഷിക്കുന്ന ഖരവസ്തുക്കള്‍‍ തൃപ്തികരമായി സംസ്കരിക്കുന്നതിനുള്ള സാനിട്ടറി ലാന്‍ഡ്‌ ഫില്ലും തയാറാക്കേണ്ടതുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും ഈ കാര്യങ്ങളിലാണ് വീഴ്ചയുണ്ടായത്. അല്ലാതെ അത് കംപോസ്റ്റിങ് എന്ന സാങ്കേതിക വിദ്യയുടെ തകരാറല്ല.”
ജോയിയുടെ പ്ലാന്‍റ് ഒരു പ്രാവശ്യമെങ്കിലും പോയി കണ്ടിട്ടുള്ള ആരും തന്നെ ഇതുപോലത്തെ വിഡ്ഢിത്തം എഴുതില്ല. നഗര മാലിന്യത്തില്‍ നിന്നു പ്ളാസ്റ്റിക് വേര്‍‍തിരിച്ചു സംസ്കരിക്കാന്‍ കഴിവുള്ളവയാണു ജോയിയുടെ മാലിന്യ സംസ്കരണ യന്ത്രങ്ങള്‍ ‍‍.മണിക്കൂറില്‍‍ ഒരു ടണ്‍ മുതല്‍ മൂന്നു ടണ്‍ വരെ മാലിന്യം അതില്‍ സംസ്കരിക്കാം. മലിനജലം ഭൂമിയിലേക്ക് ഒഴുക്കുന്നില്ലെന്നുമാത്രമല്ല ഈച്ച-കൊതുകു ശല്യവുമില്ല. കളച്ചെടികളുടെ വിത്തു നശിപ്പിച്ച് പ്രകൃതിദത്തമായ രീതിയില്‍ മാലിന്യം സംസ്കരിച്ചു കമ്പോസ്റ്റ് നിര്‍‍മിക്കുകയാണവിടെ. പ്ലാസ്റ്റിക് സംസ്കരിക്കാനുള്ള സംവിധാനം കൂടി ഏര്‍പ്പെടുത്തിയാല്‍ സീറോ വെയ്സ്റ്റാണ് ആ പ്ലാന്‍റിനുള്ളത്. അത്തരമൊരു പ്ലാന്‍റിനെപ്പറ്റി യാതൊന്നും മനസ്സിലാക്കാതെയാണ് തങ്ങളുടെ പഴകിപ്പുളിച്ച ‘വിജ്ഞാനം’ മേനോന്‍ വിളമ്പുന്നത്.ഇനി ജോയിയുടെ പ്ലാന്‍റിനെപ്പറ്റിയുള്ള മേനോന്‍റെ

സ്കൂളും പ്ലാന്‍റ് മതിലും

മുഖ്യ ആരോപണം പരിശോധിക്കാം. മേനോന്‍ എഴുതുന്നു: “മുനിസിപ്പല്‍ വേസ്റ്റില്‍ നിന്ന്‌ കാറ്റ് അടിപ്പിച്ചു പ്ലാസ്റ്റിക് വേര്‍‍തിരിക്കുന്ന ഒരു യന്ത്രവും പിന്നെ ജൈവ മാലിന്യങ്ങള്‍ അരച്ചു കുഴമ്പു പരുവത്തില്‍‍ ആക്കുന്ന ഒരു യന്ത്രവും ആണ്‌ അവിടെ ഉണ്ടായിരുന്നത്. ഈ കുഴമ്പ് തന്നെ ഒരു ജൈവവളം ആണെന്നാണ് കെ ബി ജോയി അവകാശപ്പെട്ടത്. അതിനോട്‌ ഞങ്ങള്‍‍ക്ക് യോജിക്കാനായില്ല.ജൈവമാലിന്യം അരച്ചു കുഴമ്പാക്കുന്നത് ഒരു ട്രീറ്റ്മെന്‍റ് അല്ല; പ്രീട്രീറ്റ്മെന്‍റ് മാത്രമാണ്. മാലിന്യത്തില്‍‍ കലര്‍‍ന്നേക്കാവുന്ന രോഗാണുക്കളും മറ്റും അങ്ങനെ തന്നെ അവശേഷിക്കും. അത് അപകടകരവും ആണ്‌. അതിനാല്‍‍ അത് ഓക്സിജന്‍ ഇല്ലാത്ത അന്തരീക്ഷത്തില്‍‍ ജൈവവിഘടനത്തിന് വിധേയമാക്കണം. അതാണു ബയോഗ്യാസ് പ്ലാന്‍റില്‍‍ സംസ്കരിക്കുമ്പോള്‍‍ സംഭവിക്കുന്നത്. അതിന് സഹായിക്കുന്ന ബാക്റ്റീരിയയും ചാണകത്തില്‍‍ ഉണ്ട്. അവയുടെ പ്രവര്‍‍ത്തനഫലമായി ബയോമെഥനേഷനിലൂടെ അത് ജൈവവളം ആയി മാറും.”

നഗരമാലിന്യത്തില്‍നിന്നു യന്ത്രസഹായത്താല്‍ പ്ളാസ്റ്റിക് വേര്‍തിരിച്ചു ജൈവവളം നിര്‍മിക്കുന്ന യന്ത്രങ്ങള്‍ 1997 -ലാണു കെ. ബി. ജോയ് വികസിപ്പിച്ചെടുത്തത്. വാഷിങ്ടണ്‍ യൂണിവേഴ്സിറ്റിയുടെ ‘ഫണ്ഡമെന്‍റല്‍സ് ഓഫ് കമ്പോസ്റ്റ്’, ജോസഫ് ജെങ്കിന്‍സിന്‍റെ ‘ഹാന്‍ബുക്ക് ഓഫ് ഹുമന്യുര്‍ ഓഫ് കമ്പോസ്റ്റ് ”The Humanure Handbook – A Guide to Composting Human Manure, 3rd edition(http://www.josephjenkins.com/books_humanure.html), ‘ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ് 9569’ എന്നീ ആധികാരിക ഗ്രന്ഥങ്ങളിലെ സംസ്കരണരീതികള്‍ അടിസ്ഥാനമാക്കിയാണു ജോയിയുടെ പ്ലാന്‍റില്‍ ജൈവവളം നിര്‍മിക്കുന്നത്. പ്ളാന്‍റില്‍ ദുര്‍ഗന്ധമോ ഈച്ചയുടെ ശല്യമോ മാലിനജല ശല്യമോ ഇല്ല. ജോയിയുടെ പ്ലാന്‍റിലെ ജൈവമാലിന്യമുപയോഗിച്ചു ഗ്യാസുണ്ടാക്കാനുള്ള പദ്ധതിയും നഗരസഭയും ജോയിയും തമ്മിലുള്ള കരാറിലുണ്ടു്. പക്ഷേ അത്തരം പല സൌകര്യങ്ങളും അവിടെ നഗരസഭ ഒരുക്കിക്കൊടുത്തിട്ടില്ല എന്നതാണു സത്യം. എന്നുവച്ച് സ്ലറിയിലെ രോഗാണുക്കള്‍ നശിപ്പിക്കപ്പെടുന്നില്ലെന്നര്‍ഥമില്ല. സ്ലറിയില്‍ നിന്നുള്ള മലിന ജലം ഒഴുകി ട്രീറ്റ്മെന്‍റ് പ്ലാന്‍റിലേക്കെത്തും. ഖരവസ്തുക്കളുടെ കൂനയിലുണ്ടാകുന്ന ഊഷ്മാവില്‍ ബാക്റ്റീരിയകളും കളച്ചെടികളും നശിക്കും. അങ്ങനെ തികച്ചും അപായരഹിതമായ ജൈവവളമാണ് ജോയിയുടെ പ്ലാന്‍റില്‍ നിന്നു ലഭിക്കുന്നത്.

വിളപ്പില്‍ശാല , കൊല്ലം ,വടവാതൂര്‍ – കോട്ടയം, ആലപ്പുഴ, ബ്രഹ്മപുരം, ലാലൂര്, ഞെളിയംപറമ്പ് എന്നീ നഗരമാലിന്യ സംസ്കരണ പ്ളാന്‍റുകള്‍ക്കെതിരെ ജനം പ്രതിഷേധിക്കുന്നതിന്‍റെ പ്രധാനകാരണം, ഈ പ്ളാന്‍റില്‍ നിന്നു പുറത്തുവരുന്ന വന്‍ ദുര്‍ഗന്ധവും  ഈച്ച ശല്യവും വന്‍തോതിലുള്ള മലിന ജലവുമാണ്. ഈ പ്ളാന്‍റുകളില്‍ വന്‍തോതില്‍ മലിനജലം പുറത്തേക്കൊഴുകുവാന്‍ കാരണം മാലിന്യത്തിന്‍റെ 85 ശതമാനവും കുഴിച്ചുമൂടുന്നതാണ്. കൊടുങ്ങല്ലൂര്‍ മാലിന്യ സംസ്കരണശാലയില്‍ പ്ളാസ്റ്റിക് ,റബ്ബര്‍ മുതലായവ ഓട്ടോമാറ്റിക് ആയി വേര്‍തിരിച്ച് ജൈവവസ്തുക്കള്‍ 95 ശതമാനവും ജൈവവളമായി രൂപാന്തരപ്പെടുത്തുന്നു. മാലിന്യ സംസ്കരണ നിയമം 2000 ഷെഡ്യൂള്‍ 2 പ്രകാരം മാലിന്യം സംസ്കരിച്ച് ഷെഡ്യൂള്‍ 4 പ്രകാരം ജൈവവള ഗുണമേന്മ ഉറപ്പുവരുത്തി പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യയിലെ ഏക സ്ഥാപനമാണത്. കൊടുങ്ങല്ലൂരില്‍ നിര്‍മിച്ച ജൈവവളത്തിന്‍റെ ഗുണമേന്‍മ കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. മാലിന്യ സംസ്കരണ രംഗത്തെ വിദഗ്ധരായ ഡോ.മാലെയും ആന്ധ്രാ ഗവണ്‍മെന്‍റിന്‍റെ മാലിന്യ സംസ്കരണ പദ്ധതി നിര്‍വഹണ സ്ഥാപനത്തിലെ ജോതികുമാര്‍ , ബ്രഹ്മപുരം ,ആലപ്പുഴ എന്നീ മാലിന്യ സംസ്കരണ പ്ളാന്‍റിലെ പ്ളാന്‍റ് എന്‍ജിനീയര്‍ സജികുമാര്‍ എന്നിവര്‍ കൊടുങ്ങല്ലൂര്‍ പ്ളാന്‍റ് ഇന്‍ഡ്യയിലെ ഏറ്റവും മികച്ച മാലിന്യസംസ്കരണ പ്ളാന്‍റായി അംഗീകരിക്കുന്നവരാണ്.
മൈസൂര്‍ ‍, കോയമ്പത്തൂര് ‍, കോഴിക്കോട്, ലാലൂര്‍, കൊടുങ്ങല്ലൂര്‍, ബ്രഹ്മപുരം, കോട്ടയം, കൊല്ലം, വിളപ്പില്‍ശാല എന്നീ മാലിന്യ സംസ്ക്കരണ ശാലകളെല്ലാം എയറോബിക് കമ്പോസ്റ്റിങ് പ്രോസസിലൂടെയാണ് മാലിന്യം സംസ്ക്കരിച്ചു ജൈവവളം ഉല്‍പ്പാദിപ്പിക്കുന്നത്.കേരളത്തിലെ ട്രോപ്പിക്കല്‍ കാലാവസ്ഥയില്‍ മാലിന്യത്തില്‍ നിന്നു പ്രകൃതിദത്തമായി ജൈവവളം ലഭിക്കുവാന്‍ എട്ടു മാസത്തിലധികം സമയം ആവശ്യമാണ്. ഈ സമയ ദൈര്‍ഘ്യം 45 ദിവസമായി കുറച്ചുകൊണ്ട് കമ്പോസ്റ്റ് ഉല്‍പ്പാദിപ്പിക്കുന്നതിനുവേണ്ടി കൊടുങ്ങല്ലൂരില്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ മാലിന്യഭോജിയായ ഡെലോകോക്കോയ്ഡ്സ് എത്തനോജിന്‍സ് [സ്റ്റ്രെയിന്‍ 195] (http://microbewiki.kenyon.edu/index.php/Dehalococcoides_ethenogenes) എന്ന കൃത്രിമ ബാക്ടീരിയയോ മറ്റേതെങ്കിലും മാലിന്യഭോജിയായ ബാക്ടീരിയയോ അടങ്ങിയ ലായനി(ഇനോകുലം) ഉപയോഗിക്കേണ്ടിവരുന്നു. അമേരിക്കയില്‍  1994 ല്‍ നിര്‍മിച്ച  മാലിന്യഭോജിയായ ഈ ബാക്ടീരിയയുടെ വിപരീത പരിണതഫലം മൂലം 1996 മുതല്‍ അമേരിക്ക അതിന്‍റെ ഉപയോഗം അവസാനിപ്പിച്ചതാണ്. ജൈവവളം സ്റ്റെറിലൈസ് ചെയ്യാത്തതുകൊണ്ട് ജൈവവളത്തോടൊപ്പം കൃഷിയിടത്തില്‍ എത്തുന്ന എഞ്ചിനിയേര്‍ഡ് ബാക്ടീരിയ കൃഷിയിടത്തിലെ ജൈവ വൈവിധ്യം നശിപ്പിക്കും.

ഈ മാലിന്യഭോജിയായ കൃത്രിമ ബാക്ടീരിയ ഉപയോഗിച്ചിട്ടുപോലും  മൈസൂര്‍, കോയമ്പത്തൂര്‍, കോഴിക്കോട്, ലാലൂര്‍,  ബ്രഹ്മപുരം, കോട്ടയം, കൊല്ലം, വിളപ്പില്‍ശാല ഇവിടങ്ങളിലെ ജൈവവള ഉല്‍പ്പാദനം 14 ശതമാനത്തില്‍ താഴെയാണ്.  ബാക്കി 86 ശതമാനം മാലിന്യവും കുഴിച്ചു മൂടുകയാണ്. രോഗാണുക്കള്‍ നിറഞ്ഞതും ദുര്‍ഗന്ധപൂരിതവുമായ ജല-വായു മലിനീകരണം അവിടങ്ങളില്‍ ഉണ്ടാകുന്നത് ഈ കുഴിച്ചുമൂടല്‍ മൂലമാണ്.
കൊടുങ്ങല്ലൂരിലെ പേറ്റന്‍റ് ചെയ്യപ്പെട്ട സാങ്കേതിക വിദ്യയുടെയും  യന്ത്രങ്ങളുടെയും ഉപയോഗം മൂലം മാലിന്യത്തിന്‍റെ 90-95 ശതമാനവും ജൈവവളമായി മാറ്റപ്പെടുന്നു. സംസ്ക്കരിക്കപ്പെടാതെ അവശേഷിക്കുന്നതു പ്ളാസ്റ്റിക് മാത്രമാണ്. (ജോയിക്കും അദ്ദേഹത്തിന്‍റെ പ്ലാന്‍റിനുമെതിരായി നടക്കുന്ന വ്യാപകമായ പ്രചാരണത്തിന്‍റെ ഫലമായാവണം നഗരസഭ കൂടുതല്‍ പണം ആ പ്ലാന്‍റിനും അനുബന്ധ സൌകര്യങ്ങള്‍ക്കും വേണ്ടി മുടക്കാന്‍ മടിക്കുന്നതെന്നു തോന്നുന്നു.)
യന്ത്രങ്ങള്‍ തന്നെയാണ് അവിടെ പ്ളാസ്റ്റിക് വേര്‍തിരിച്ചു സ്ളറിയുണ്ടാക്കുന്നത്.ആ സ്ലറി പ്രകൃതിദത്ത സംസ്കരണത്തിനു വിധേയമാക്കുന്നതിലൂടെ 100% പ്ളാസ്റ്റിക് രഹിതമായ ജൈവവളമാണ് ഉണ്ടാകുന്നത്.തങ്ങള്‍ക്കു പേറ്റന്‍റുള്ള ആ യന്ത്രങ്ങള്‍ ഏതു നഗരസഭക്കും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും സൌജന്യമായി നല്‍കുവാനും അവയുടെ പരിപാലനം ഏറ്റെടുക്കുവാനും  ഇക്കോ ഹെല്‍ത്ത് സെന്‍റര്‍ എന്ന  ജോയിയുടെ സ്ഥാപനം തയ്യാറാണ്. ആകെ അവരാവശ്യപ്പെടുന്നത് അവിടത്തെ ഉല്‍പ്പന്നങ്ങളായ ജൈവവളവും പ്ളാസ്റ്റിക് ഉല്‍പ്പന്നങ്ങളും പ്രതിഫലമായി കമ്പനിക്കു ലഭിക്കണമെന്നു മാത്രമാണ്.

എന്നാല്‍ ഭരണാധികാരികള്‍ക്ക് കോടികള്‍ ചെലവുവരുന്ന പദ്ധതികളിലാണു നോട്ടം. ശുചിത്വമിഷനാണെങ്കില്‍ ബയോഗ്യാസ് പ്ലാന്‍റും പൈപ്പ് കമ്പോസ്റ്റും നല്‍കി മണ്ണിലും ജലത്തിലും അപകടകാരികളായ അണുക്കളെ തുറന്നുവിടുന്നതിലുമാണു താത്പര്യം.
യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ഡിലുള്ള 10 ടണ്‍ ബയോഗ്യാസ് പ്ളാന്‍റുകള്‍ നഗരങ്ങളില്‍ സ്ഥാപിക്കുകയെന്നതു കേരളത്തില്‍ പ്രായോഗികമായ മാലിന്യ സംസ്ക്കരണ പദ്ധതിയാണ്.അവിടെനിന്നുണ്ടാകുന്ന  ജൈവവാതകം 250 നഗരവാസികള്‍ക്കു പാചകത്തിനു നല്‍കുവാനും പാസ്ചറൈസ് ചെയ്ത ലിക്കിഡ് മാനുവര്‍ കുറഞ്ഞ ചെലവില്‍ കൃഷിക്കാര്‍ക്കു വിതരണം ചെയ്യുവാനും സാധിക്കും. വേര്‍തിരിക്കുന്ന പ്ളാസ്റ്റിക്കാണെങ്കില്‍ നഗരത്തിനു പുറത്തു കൊണ്ടുപോയി സംസ്ക്കരിക്കുവാനും കഴിയും. ഒരു പ്ളാന്‍റ് എന്തെങ്കിലും കാരണവശാല്‍ ഒരു ദിവസം പ്രവര്‍ത്തിച്ചില്ലെങ്കില്‍ ആ ദിവസത്തെ മാലിന്യം മറ്റു പ്ളാന്‍റുകളിലെത്തിച്ചു സംസ്ക്കരിക്കുവാന്‍ കഴിയുമെന്നത് ഇത്തരം ചെറിയ പ്ളാന്‍റുകളുടെ നേട്ടമാണ്.

പക്ഷേ കേരളത്തിലെ നഗരസഭകള്‍ക്ക്  5 കോടി രൂപയോളം മുതല്‍മുടക്കി അത്തരം പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ സാധിക്കില്ല.അതുകൊണ്ട് സൌജന്യമായി ലഭിക്കുന്ന കൊടുങ്ങല്ലൂരിലെ സാങ്കേതിക വിദ്യയേയും യന്ത്രങ്ങളെയും  ആശ്രയിക്കുകയായിരിക്കും കേരളത്തിലെ മാലിന്യസംസ്ക്കരണത്തിന് അഭികാമ്യമായ പ്രായോഗിക ബുദ്ധി.യന്ത്രത്തിനു മുതല്‍ മുടക്കേണ്ടതില്ല, പരിപാലനവും ആവശ്യമില്ല.. തൊഴിലാളികളുടെ വേതനം മാത്രമേ നഗരസഭകള്‍ക്കു ബാധ്യതയാകുകയുള്ളൂ.

ഭരണാധികാരികള്‍ മാത്രമല്ല മാധ്യമങ്ങളും തദ്ദേശീയമായി വികസിപ്പിച്ചതും മികച്ച റിസള്‍ട്ടു തരുന്നതുമായ ഈ പ്ലാന്‍റിനെയും ജോയിയെയും അവഗണിക്കുകയാണ്. കേരളത്തിന്‍റെ കാലാവസ്ഥയ്ക്കും സാമ്പത്തികസ്ഥിതിക്കും യോജിച്ച ജോയിയുടെ പ്ലാന്‍റ് കാണാതെ മുഖ്യധാരാ മാധ്യമങ്ങള്‍ മൈസൂരിലെ പ്ലാന്‍റിനെപ്പറ്റി ഫീച്ചറെഴുതുന്ന തിരക്കിലാണ്. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക് സൈറ്റുകളിലാണെങ്കില്‍,ആര്‍.വി.ജിയെ മാത്രം വിശ്വാസത്തിലെടുത്തുകൊണ്ട്, ഒരിക്കല്‍പ്പോലും പ്ലാന്‍റ് സന്ദര്‍ശിക്കുകയോ അതേപ്പറ്റി മനസ്സിലാക്കുകയോ ചെയ്യാതെ പ്ലാന്‍റിനും ജോയിക്കുമെതിരെ അപവാദ പ്രചാരണമാണു നടക്കുന്നത്. നമ്മുടെ നാട്ടിലെ പരിസ്ഥിതിവാദികളും അവരുടെ ശിങ്കിടികളായ പത്രക്കാരും ചില പ്രത്യേക സമുദായങ്ങളില്‍പ്പെട്ടവരാണു കൂടുതലും. ജോയി ആ വിഭാഗത്തില്‍പ്പെട്ടയാളല്ല. അതുകൊണ്ടാവുമോ ജോയിയോടും അദ്ദേഹത്തിന്‍റെ പ്ലാന്‍റിനോടും ഈ അവഗണന?

(ഇതിലെ സാങ്കേതിക വിവരങ്ങള്‍ക്കു് എഞ്ജിനിയേഡ് ബാക്റ്റീരിയകളെ വളര്‍ത്തുന്നതിനും നിരീക്ഷിക്കുന്നതിനും പഠിക്കുന്നതിനും വേണ്ടിയുള്ള കമ്പ്യൂട്ടറൈസ്ഡ് ഉപകരണങ്ങളുടെ വില്പന നടത്തുന്നയാളും റഷ്യ, യൂറോപ്പ് ഇവിടങ്ങളില്‍ നിരന്തരം സന്ദര്‍ശനം നടത്തുന്നയാളുമായ സുധീഷ് മേനോനോട് കടപ്പാട്)

Top