ഭോപാല്‍ കൂട്ടക്കൊലക്ക്  ഉത്തരവാദികളായ യൂനിയന്‍ കാര്‍ബൈഡിന്‍റെ ഇപ്പോളത്തെ ഉടമസ്ഥരായ  ഡൗ കെമിക്കല്‍സ് ലണ്ടന്‍  ഒളിമ്പിക്സിന്‍റെ സ്പോണ്‍സര്‍മാരായി തുടരും. ഇരകള്‍ക്ക് നഷ്ട പരിഹാരം നല്‍കാത്ത കമ്പനിയെ സ്പോണ്‍സര്‍ഷിപ്പില്‍നിന്ന് മാറ്റണമെന്ന ഇന്ത്യയുടെ അഭ്യര്‍ഥന അവഗണിച്ചാണ് ഇന്‍റര്‍നാഷനല്‍ ഒളിമ്പിക് കമ്മിറ്റി(ഐ.ഒ.സി)യുടെ തീരുമാനം. ഡൗ കെമിക്കല്‍സുമായി സഹകരിച്ച്  ഒളിമ്പിക്സ് നടത്തുന്നതില്‍ പ്രതിഷേധിച്ച് ഭോപാല്‍ ദുരന്തത്തിലെ ഇരകള്‍  രംഗത്തുവന്നതോടെയാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രശ്നത്തില്‍ ഇടപെട്ടത്. ഇരകളുടെ ആവശ്യത്തെ പിന്തുണച്ചു  ഒളിമ്പിക്സ് എത്തിക്സ് കമീഷണര്‍ മെരഡിത്ത് അലക്സാന്‍ഡര്‍  രാജിവെച്ചിരുന്നു. എന്നാല്‍ ഈ പ്രതിഷേധങ്ങള്‍ ഒളിമ്പിക് കമ്മിറ്റി പരിഗണിച്ചില്ല.

2000ലാണ് ഡൗ കെമിക്കല്‍സ് യൂനിയന്‍ കാര്‍ബൈഡിനെ  വാങ്ങുന്നതിനു

16 വര്‍ഷം മുമ്പുണ്ടായ ദുരതത്തില്‍  അവര്‍ക്ക് കമ്പനിക്കു പങ്കില്ലെന്നാണ്  ഐ.ഒ.സി തലവന്‍ ജാക്വസ് റോഗിന്‍റെ ന്യായീകരണം. വിഷവാതകച്ചോര്‍ച്ചയില്‍ ഡൗവിന് ഒരു പങ്കുമില്ല. 2000ലാണ് അവര്‍ യൂനിയന്‍ കാര്‍ബൈഡിനെ വാങ്ങുന്നത്.  ഇരകള്‍ക്ക് 470 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ നഷ്ടപരിഹാരം നലകുന്ന  കരാര്‍ സുപ്രീംകോടതി രണ്ടു തവണ ശരിവെച്ചതാണ്,  റോഗ് വാദിക്കുന്നു.

ലണ്ടനിലെ ഒളിംപിക്സ് സ്റ്റേഡിയം ആവരണം  ചെയ്യുന്നതിനാണ്  ഡൗ കെമിക്കല്‍സിന്റെ  7 ദശലക്ഷം ഡോളറിന്റെ സ്പോണ്‍സര്‍ഷിപ്പ്. 10 വര്‍ഷത്തേക്കുള്ള 100 ദശലക്ഷം ഡോളറിന്റെ മറ്റൊരു സ്പോണ്‍സര്‍ഷിപ്പ് ഇടപാടും അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുമായി ഡൗ കെമിക്കല്‍സിനുണ്ട്. വിഷ വാതക ദുരന്തത്തിന്റെ ഇരകള്‍ക്ക് ഡൗ കെമിക്കല്‍സ് ഇനിയും പൂര്‍ണ നഷ്ടപരിഹാരം നല്‍കാത്തതിനാല്‍ കമ്പനിയുടെ സ്പോണ്‍സര്‍ഷിപ്പ് റദ്ദാക്കണമെന്ന് ഇന്ത്യയിലും പുറത്തും ശക്തമായ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Related stories:

ഡൗ സ്പോണ്‍സര്‍ഷിപ്പ്: ഒളിംപിക്സ് എത്തിക്സ് കമീഷണര്‍ രാജിവെച്ചു

Print Friendly

Comments

comments