ഭോപ്പാല്‍ വിഷ വാതക കൂട്ടക്കൊലക്ക് ഇരകളായവര്‍ക്ക് നഷ്ട പരിഹാരം നല്‍കാത്ത  ഡൗ കെമിക്കല്‍സ് ഒളിംപിക്സ് സ്പോണ്‍സര്‍ ചെയ്യുന്നതില്‍ പ്രതിഷേധിച്ചു 2012 ലണ്ടന്‍ ഒളിംപിക്സ് എത്തിക്സ് കമീഷണര്‍ മെരഡിത്ത് അലക്സാണ്ടര്‍ രാജിവെച്ചു.

ലണ്ടനിലെ ഒളിംപിക്സ് സ്റ്റേഡിയം ആവരണം

ചെയ്യുന്നതിനാണ്  ഡൗ കെമിക്കല്‍സിന്റെ  7 ദശലക്ഷം ഡോളറിന്റെ   സ്പോണ്‍സര്‍ഷിപ്പ്. 10 വര്‍ഷത്തേക്കുള്ള 100 ദശലക്ഷം ഡോളറിന്റെ   മറ്റൊരു സ്പോണ്‍സര്‍ഷിപ്പ് ഇടപാടും അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുമായി ഡൗ കെമിക്കല്‍സിനുണ്ട്. ഡൗ കെമിക്കല്‍സുമായുള്ള ഇടപാടിനെ 2012 ലണ്ടന്‍ ഒളിംപിക്സ് സംഘാടക സമിതി ചെയര്‍മാന്‍ ലോര്‍ഡ്‌ കോ ന്യായീകരിച്ചതിന് പിന്നാലെയാണ്  എത്തിക്സ് കമീഷണറുടെ രാജി.
1984 ലെ വിഷ വാതക ദുരന്ത ത്തിന്റെ ഇരകള്‍ക്ക് ഡൗ കെമിക്കല്‍സ് ഇനിയും പൂര്‍ണ നഷ്ട പരിഹാരം നല്‍കാത്തതിനാല്‍ കമ്പനിയുടെ സ്പോണ്‍സര്‍ഷിപ്പ് റദ്ദാക്കണമെന്ന് ഇന്ത്യയിലും പുറത്തും ശക്തമായ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ലണ്ടനിലുംമനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇതേ അവശ്യം ഉയര്‍ത്തിയിരുന്നു.
ഡൗ കെമിക്കല്‍സ് സ്പോണ്‍സര്‍ ചെയ്യുന്ന ഒളിംപിക്സില്‍ ഇന്ത്യ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടു ദുരന്തത്തിന് ഇരകളായവര്‍ കഴിഞ്ഞ ഡിസംബര്‍ 3നു ദുരന്ത വാര്‍ഷിക ദിനത്തില്‍ ഭോപാലില്‍ വന്‍ പ്രതിഷേധ റാലികള്‍ നടത്തിയിരുന്നു .
വാതക ദുരന്തം നടന്ന ഫാക്ടറി നടത്തിയിരുന്ന Union Carbide കമ്പനിയെ അമേരിക്കയിലെ ഡൗ കെമിക്കല്‍സ് ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ഇരകള്‍ക്ക് പൂര്‍ണമായി നഷ്ട പരിഹാരം നല്കാന്‍ കമ്പനി ഇത് വരെ തയ്യാറായിട്ടില്ല.

Print Friendly

Comments

comments