അരുന്ധതിറോയിക്ക് ഒരു തുറന്ന കത്ത്.

ഡോ.ബി.ആര്‍ അംബേദ്കറുടെ ജാതി നിര്‍മ്മൂലനം (Annihilation of caste) എന്ന കൃതി അരുന്ധതിറോയി എഴുതിയ ആമുഖത്തോടെ നവയാന പബ്ലികകേഷന്‍സ് പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രസ്തുത ആമുഖം ദലിത് ബുഹജന്‍ ബുദ്ധിജീവികള്‍ക്കിടയില്‍ വലിയ പ്രതികരണമുളവാക്കിയിരിക്കുകയാണ്. ‘ഉത്തരകാലം’ ഈ വിവാദങ്ങളില്‍ ഇടപെട്ടുകൊണ്ട് ദലിത് ക്യാമറ ഉന്നയിച്ച ചോദ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. തുടര്‍ന്ന് അരുന്ധതിറോയി നല്‍കിയ മറുപടിയും അതിനുശേഷം പ്രവീണ താളി, സണ്ണി എം.കപിക്കാട് എന്നിവര്‍ ഈ വിഷയത്തില്‍ നടത്തിയ ഇടപെടലുകളും പ്രസിദ്ധീകരിക്കുന്നതാണ്.

______________________________________
അരുന്ധതിറോയിക്ക് ഒരു തുറന്ന കത്ത്.- ദലിത് ക്യാമറ:-
___________________________________

പ്രിയപ്പെട്ട അരുന്ധതിറോയ്,
‘ജാതി നിര്‍മൂലനം’ എന്ന ഡോ.ബി.ആര്‍.അംബേദ്ക്കറുടെ പുസ്തകം നിങ്ങളുടെ ആമുഖത്തോടുകൂടി ‘നവയാന’ പബ്ലിക്കേഷന്‍ പുറത്തിറക്കാന്‍ തീരുമാനിക്കുകയും എന്നാല്‍ അതിന്റെ പ്രകാശനം നിറുത്തി വെച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ പടര്‍ന്ന അപവാദങ്ങളില്‍ ഞങ്ങളുടെ ഭാഗം വെളിപ്പെടുത്താനുമാണ് ഈ കത്ത് എഴുതുന്നത്.  ഹൈദരാബാദിലെ ദലിത് ബുദ്ധിജീവികളും ആക്റ്റിവിസ്റ്റുകളും പുസ്തക പ്രകാശന പരിപാടി തടസ്സപ്പെടുത്താന്‍ ശ്രമിച്ചു എന്ന ആരോപണമാണ് അപവാദമായി പ്രചരിച്ചത്.  തത്ഫലമായി ഇംഗ്ലീഷ് ആന്റ് ഫോറിന്‍ലാംഗ്വേജ് യൂണിവേഴ്‌സിറ്റിയിലെയും മറ്റു സ്ഥലങ്ങളിലെയും പരിപാടി റദ്ദു ചെയ്തു.  മുദ്ദസിര്‍ കര്‍മ്മാന്റെ ഓര്‍മ്മ പുതുക്കുന്ന പരിപാടിയില്‍ നിങ്ങള്‍ വരുമെന്ന് വിചാരിച്ചിരുന്നു.  ഇഫ്‌ളു യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രസ്തുത ചടങ്ങിന് അംഗീകാരം നല്‍കാത്തത് അറിഞ്ഞിരിക്കുമല്ലോ. സുന്ദരയ്യ വിജ്ഞാന കേന്ദ്രയിലും ലാ മക്കാനിലും നടക്കേണ്ടതായിരുന്ന പുസ്തക പ്രകാശനവും പ്രസാധകര്‍ പിന്‍വലിച്ചിരിക്കുന്നു.
വളരെ കൃത്യമായ രീതിയില്‍ നടന്ന ഈ വ്യാജപ്രചാരണത്തെ ഞങ്ങള്‍ നിഷേധിക്കുന്നു. ഹൈദരാബാദില്‍ എന്നല്ല എവിടെയും ദലിത് ആക്ടിവിസ്റ്റുകള്‍ ഈ പുസ്തക പ്രസാധനത്തിന് തടസ്സം നിന്നിട്ടില്ല. ചില ഉപരിപ്ലവമായ ധാരണകള്‍ കൊണ്ടല്ല ഞങ്ങള്‍ ഈ പുസ്തക പ്രകാശനത്തെ അപ്രിയമായി കാണുന്നത്. ഞങ്ങളുടെ ഉദ്ദേശ്യമെന്നത് ഈ പുസ്തകം തയ്യാറാക്കിയതില്‍ ഉണ്ടായ അലംഭാവങ്ങളേയും താങ്കള്‍ എഴുതിയ ആമുഖത്തെക്കുറിച്ചും ചില വിമര്‍ശനങ്ങള്‍ ഉന്നയിക്കുക എന്നതാണ്. ഞങ്ങള്‍ അടക്കമുള്ള ധാരാളം ദലിത് ആക്റ്റിവിസ്റ്റുകള്‍ താങ്കളുടെ ആമുഖത്തില്‍ അതൃപ്തരാണ്. അതോടൊപ്പം പുസ്തകപ്രസാധനത്തിന് താങ്കളുടെ പ്രശസ്തിയും താരമൂല്യവും കൂട്ടിച്ചേര്‍ക്കുന്നതും അത്ര കാര്യമാക്കുന്നില്ല. ചില ആക്റ്റിവിസ്റ്റുകള്‍ ‘നവയാന’യുടെ എഡിറ്ററായ ആനന്ദിനോട് തന്നെ ഈ കാര്യം അറിയിച്ചതാണ്. പുസ്തക പ്രസാധന പരിപാടി തടയുകയെന്നതോ താങ്കളുടെ കാഴ്ചപ്പാടിനെ ഇല്ലാതാക്കുക എന്നതോ ഞങ്ങളുടെ ലക്ഷ്യമേയല്ല. മറിച്ച് ‘ജാതി നിര്‍മൂലനം’ എന്ന പുസ്‌കതകത്തിനോട് നീതി പുലര്‍ത്താന്‍ താങ്കള്‍ക്ക് കഴിഞ്ഞില്ല എന്ന കാര്യം വെളിപ്പെടുത്തേണ്ടതുണ്ട്.
ദലിത് ആക്ടിവിസ്റ്റുകള്‍ നിങ്ങളുടെ ആമുഖത്തില്‍ അങ്ങേയറ്റം വിമര്‍ശനമാണ് പുലര്‍ത്തുന്നത്. ‘കാരവനി’ലും ‘ഔട്ട്‌ലുക്കി’ലും  വന്ന ആ ആമുഖത്തെ ഉദ്ധരിച്ച് കൊണ്ടാണ് ഈ ചര്‍ച്ചകള്‍ തുടങ്ങുന്നത്. ‘ജാതി നിര്‍മൂലനം’ എന്ന പുസ്തകം പരിചിതമായ എല്ലാവര്‍ക്കും അറിയാം; ആ ആമുഖം അംബേദ്കറുടെ പുസ്തകത്തെ ഉള്‍ക്കൊള്ളുന്നില്ല എന്നത്. ഒന്നെങ്കില്‍ ഗാന്ധിയെ ഉയര്‍ത്തുകയോ അല്ലെങ്കില്‍ ഗാന്ധിയെയും അംബേദ്കറിനേയും കുറിച്ചുപറഞ്ഞ് ജാതി നിര്‍മൂലനത്തിലെ യഥാര്‍ത്ഥ പ്രശ്‌നത്തെ അവഗണിക്കുകയുമാണത്.

__________________________________
1. “The Doctor and The saint” എന്ന ലേഖനം എഴുതുവാനുള്ള ഉദ്ദേശ്യമെന്താണ്? ‘ജാതി നിര്‍മൂലനം’ എന്ന അംബേദ്ക്കറുടെ പുസ്തകത്തിന്റെ ആമുഖമാണോ ഇത്?

2.  ‘ജാതിനിര്‍മൂലനം’ എന്ന അംബേദ്ക്കറുടെ ക്ലാസ്സിക് പുസ്തകത്തിന് താങ്കള്‍ എഴുതിയ ആമുഖം അതിന്റെ ഉദ്ദേശം പൂര്‍ത്തീകരിക്കുന്നില്ല. ഈ പുസ്തകത്തിന്റെ ചരിത്രപരമായ പ്രാധാന്യം, പബ്ലിക്കേഷന്‍, പ്രചാരണം ഉള്‍പ്പടെ ഇന്ത്യന്‍ സമൂഹത്തിലെ അതിന്റെ പ്രാധാന്യത്തെ നിങ്ങള്‍ക്ക് അടയാളപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ഈ പുസ്തകത്തില്‍ ആമുഖമെഴുതാന്‍ നിങ്ങള്‍ അര്‍ഹയാണെന്ന് തോന്നാന്‍ കാരണമെന്താണ്?

3. ദലിത് ആക്ടിവിസ്റ്റുകളും ചിന്തകരുമാണ് ജാതിനിര്‍മൂലനം എന്ന പുസ്തകത്തിന് ആമുഖമെഴുതാന്‍ കൂടുതല്‍ അര്‍ഹരായിട്ടുള്ളത്. കാരണം അംബേദ്ക്കറുടെ ആശയവും ജീവിതാനുഭവങ്ങളുമായി കൂടുതല്‍ ബന്ധപ്പെടുന്നത് അവരാണ്.  ഈ കാഴ്ചപ്പാടിനെ താങ്കള്‍ എങ്ങനെ കാണുന്നു?

4. ദലിത് സമൂഹത്തിന്റെ ചരിത്രത്തെക്കുറിച്ച് താങ്കള്‍ ഗവേഷണം ചെയ്തിട്ടുണ്ടോ? ദലിത് പ്രസ്ഥാനങ്ങളുടെ ഭാഗമായിട്ടുണ്ടോ? ഞങ്ങള്‍ ഈ  ചോദ്യങ്ങള്‍ ചോദിക്കാനുള്ള കാരണം, പല ദലിത് ആക്ടിവിസ്റ്റുകളും ചിന്തകരും അംബേദ്ക്കറോടുള്ള നിങ്ങളുടെ രക്ഷാകര്‍തൃത്വ മനോഭാവത്തെ വിമര്‍ശിക്കുന്നതുകൊണ്ടാണ്………………………

__________________________________

‘ജാതി നിര്‍മൂലനം’ എന്നപുസ്തകം ഗാന്ധിയും അംബേദ്കറും തമ്മിലുള്ള ചര്‍ച്ചയല്ല എന്ന കാര്യം അറിയുമോ? പക്ഷേ, താങ്കള്‍ ചെയ്തത് അംബേദ്കറുമായി താരതമ്യം ചെയ്തു ഗാന്ധിയെ വീണ്ടും മൂല്യനിര്‍ണ്ണയം ചെയ്ത് ഉയര്‍ത്തുകയാണ്. ചരിത്രപരമായി ജാതിനിര്‍മൂലനത്തിന്റെ ഗുണപരമായ നിരൂപണമോ സാഹചര്യത്തെയോ താങ്കള്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഈ പുസ്തകത്തിന്റെ ചരിത്രപ്രാധാന്യം, അതിന്റെ പ്രചാരണത്തില്‍ ആരൊക്കെ മുതല്‍മുടക്കി എന്നിവയെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്ലാത്ത ആ ആമുഖം വായിച്ചപ്പോള്‍ ദുഃഖം തോന്നി.  ആന്ധ്രപ്രദേശില്‍ അടക്കം ഇന്ത്യയിലെ മറ്റു പല പ്രദേശങ്ങളിലും ദലിത് ആക്റ്റിവിസ്റ്റുകള്‍ ‘ജാതി നിര്‍മൂലനം’ പ്രാദേശിക ഭാഷകളില്‍ വിവര്‍ത്തനം ചെയ്യുകയും വിലയിടാതെ വിതരണം നടത്തുകയും  ചെയ്തിട്ടുണ്ട്.  ദലിതുകളുടെ ഇത്തരത്തിലുള്ള മുതല്‍മുടക്കുകള്‍ താങ്കളുടെ ആമുഖത്തില്‍ കാണാനില്ല. ഡോ. അംബേദ്കറുടെ ആശയങ്ങളോടും മൂവ്‌മെന്റിനോടുമുള്ള താങ്കളുടെ ഇടപെടല്‍ വളരെ ചുരുങ്ങിപ്പോയി.
ദലിത് വിമര്‍ശനത്തെ ”സ്ത്രീ വിരുദ്ധത” ”റാഡിക്കലിസം” ”അസഹിഷ്ണുത” തുടങ്ങിയ നിന്ദിതമായ പദങ്ങളിലൂടെയാണ് ഉപരിവര്‍ഗ്ഗ ബുദ്ധിജീവികള്‍ കാണുന്നതെന്നു അറിയാമല്ലോ. മുഖ്യധാരാ മാധ്യമങ്ങള്‍ വളരെ വെറുപ്പോടുകൂടിയാണ് ഡോ. അംബേദ്കറിനെ അവതരിപ്പിക്കുന്നത്. തെലുങ്ക് പത്രത്തിലെ താങ്കളുടെ ആര്‍ട്ടിക്കിള്‍ തന്നെ ഉദാഹരണമായി എടുത്താല്‍, ‘ആന്ധ്രാജ്യോതി’ പത്രം താങ്കളുടെ ആമുഖത്തിന്റെ തലക്കെട്ട് വിവര്‍ത്തനം ചെയ്തപ്പോള്‍, അംബേദ്കറിനെ ഡോക്ടറായും ഗാന്ധിയെ പ്രവാചകനുമായി മാറ്റിയിരുന്നു. ദലിത് ആക്റ്റിവിസ്റ്റുകള്‍ പ്രതിഷേധിച്ചതിന്റെ ഭാഗമായി ആ പത്രം മാപ്പ് പറഞ്ഞുകൊണ്ട് ചെറിയ കുറിപ്പ് കൊടുത്തിരുന്നു. അതിനുശേഷം ഹിന്ദു പത്രത്തില്‍ വന്ന വാര്‍ത്തയില്‍ താങ്കളുടെ ആമുഖത്തെയും നവയാനയെയും വിമര്‍ശിക്കുന്നവര്‍ ഹിന്ദുത്വ ശക്തികളാണെന്ന് പറയുകയുണ്ടായി.  ദലിത്‌വിമര്‍ശനത്തെ ഹിന്ദുത്വശക്തികളുടെ വിമര്‍ശനമായി താങ്കള്‍ തെറ്റിദ്ധരിച്ചിട്ടുണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നു.
ഞങ്ങള്‍ ഹൈദരാബാദില്‍ വെച്ച് താങ്കളുടെ ഇന്റര്‍വ്യു പ്ലാന്‍ ചെയ്യാന്‍ ആനന്ദില്‍ നിന്ന് സമയം വാങ്ങിയിരുന്നു. പക്ഷേ പരിപാടി  റദ്ദുചെയ്തതിലൂടെ ഞങ്ങളുടെ വിമര്‍ശനം നേരിട്ട് അറിയിക്കാനുള്ള അവസരം നഷ്ടമായി.  താഴെ പറയുന്ന അറിയിപ്പാണ് പ്രസാധകരില്‍നിന്നും ലഭിച്ചത്.
”പുസ്തകത്തിന്റെ വിതരണത്തില്‍ ഇവിടെ കുറച്ച് പ്രയാസങ്ങള്‍ നേരിട്ടിരിക്കുകയാണ്. ഹൈദരാബാദ്, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ പുസ്തകം ഇപ്പോഴും ലഭ്യമായിട്ടില്ല. ഈ പുസ്തകം വായിച്ചുനോക്കാതെ ധാരാളം പേര്‍ ശത്രുതാപരമായ രീതിയില്‍ വിമര്‍ശനം നടത്തുന്നുണ്ട്.  പുസ്തകം ലഭ്യമാകുന്നതുവരെയും പ്രകാശനപരിപാടി മാറ്റിവെച്ചിരിക്കുന്നു.”
ഡല്‍ഹി ‘ജാമിയ മില്ലിയ’ യിലും മുംബൈയിലും പുസ്തകത്തിന്റെ കോപ്പി ലഭ്യമല്ലാതെ തന്നെ നവയാന പ്രസാധനപരിപാടി നടത്തി. ഡല്‍ഹിയില്‍ ബുദ്ധിജീവികള്‍ക്കിടയില്‍ പടര്‍ന്ന കിംവദന്തികളില്‍നിന്ന് ഞങ്ങള്‍ക്ക് അറിയാന്‍ സാധിച്ചത,് ദലിത് ഭീഷണികൊണ്ടാണ് പ്രോഗ്രാം നിര്‍ത്തിവെച്ചത് എന്നാണ്.
ഇത്തരം കിംവദന്തികളെക്കുക്കുറിച്ചും നിങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള മുറവിളികളെക്കുറിച്ചും നിങ്ങള്‍ക്ക് എത്രമാത്രം ബോധ്യമുണ്ടെന്ന് അറിയില്ല. ഞങ്ങളുടെ വിമര്‍ശനങ്ങളും കാഴ്ചപ്പാടുകളും ഹൈദരാബാദിലെ പുസ്തകപ്രകാശനത്തില്‍ എത്തിയാല്‍ നിങ്ങളോട് പങ്കിടാമെന്നും നേരിട്ട് സംസാരിക്കാമെന്നും കരുതിയിരുന്നു,  ഹൈദരാബാദില്‍ താങ്കള്‍ വരുമ്പോള്‍ അഭിമുഖത്തിന് വേണ്ടി തയ്യാറാക്കിയ ചോദ്യങ്ങള്‍ ഈകത്തിനൊപ്പം ചേര്‍ക്കുന്നു. ഹൈദരാബാദില്‍ താങ്കളെ കാണാന്‍ പറ്റാത്തതിനാല്‍ ദലിത് ആക്റ്റിവിസ്റ്റുകള്‍ പലരുംചേര്‍ന്ന് തയ്യാറാക്കിയതാണ് ഈ ചോദ്യങ്ങള്‍. താങ്കള്‍ ഇതിനു മറുപടി നല്‍കിയാല്‍ ഞങ്ങള്‍ക്ക് സന്തോഷമാവും. മുഖ്യധാരാ പത്രത്തിലോ മാഗസിനിലോ നിങ്ങള്‍ക്ക് മറുപടി പബ്ലീഷ് ചെയ്യാവുന്നതാണ്.
അരുന്ധതി റോയിയോടുള്ള ചോദ്യങ്ങള്‍

  • _______________________________
  • 1. “The Doctor and The saint” എന്ന ലേഖനം എഴുതുവാനുള്ള ഉദ്ദേശ്യമെന്താണ്? ‘ജാതി നിര്‍മൂലനം’ എന്ന അംബേദ്ക്കറുടെ പുസ്തകത്തിന്റെ ആമുഖമാണോ ഇത്?
  • 2.  ‘ജാതിനിര്‍മൂലനം’ എന്ന അംബേദ്ക്കറുടെ ക്ലാസ്സിക് പുസ്തകത്തിന് താങ്കള്‍ എഴുതിയ ആമുഖം അതിന്റെ ഉദ്ദേശം പൂര്‍ത്തീകരിക്കുന്നില്ല. ഈ പുസ്തകത്തിന്റെ ചരിത്രപരമായ പ്രാധാന്യം, പബ്ലിക്കേഷന്‍, പ്രചാരണം ഉള്‍പ്പടെ ഇന്ത്യന്‍ സമൂഹത്തിലെ അതിന്റെ പ്രാധാന്യത്തെ നിങ്ങള്‍ക്ക് അടയാളപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ഈ പുസ്തകത്തില്‍ ആമുഖമെഴുതാന്‍ നിങ്ങള്‍ അര്‍ഹയാണെന്ന് തോന്നാന്‍ കാരണമെന്താണ്?
  • 3.     ദലിത് ആക്ടിവിസ്റ്റുകളും ചിന്തകരുമാണ് ജാതിനിര്‍മൂലനം എന്ന പുസ്തകത്തിന് ആമുഖമെഴുതാന്‍ കൂടുതല്‍ അര്‍ഹരായിട്ടുള്ളത്. കാരണം അംബേദ്ക്കറുടെ ആശയവും ജീവിതാനുഭവങ്ങളുമായി കൂടുതല്‍ ബന്ധപ്പെടുന്നത് അവരാണ്.  ഈ കാഴ്ചപ്പാടിനെ താങ്കള്‍ എങ്ങനെ കാണുന്നു?
  • 4.     ദലിത് സമൂഹത്തിന്റെ ചരിത്രത്തെക്കുറിച്ച് താങ്കള്‍ ഗവേഷണം ചെയ്തിട്ടുണ്ടോ? ദലിത് പ്രസ്ഥാനങ്ങളുടെ ഭാഗമായിട്ടുണ്ടോ? ഞങ്ങള്‍ ഈ  ചോദ്യങ്ങള്‍ ചോദിക്കാനുള്ള കാരണം, പല ദലിത് ആക്ടിവിസ്റ്റുകളും ചിന്തകരും അംബേദ്ക്കറോടുള്ള നിങ്ങളുടെ രക്ഷാകര്‍തൃത്വ മനോഭാവത്തെ വിമര്‍ശിക്കുന്നതുകൊണ്ടാണ്.
  • 5.     നിങ്ങളുടെ ലേഖനം അംബേദ്കറെ ഉപയോഗിച്ച് ഗാന്ധിയെ വീണ്ടും പുകഴ്ത്താനും പരാമര്‍ശിക്കുന്നതിനുവേണ്ടിയും മാത്രമായി ചുരുങ്ങിപ്പോകുന്നു. താങ്കളുടെ പ്രതികരണം?
  • 6.     പല വിഷയങ്ങളിലും അംബേദ്ക്കറെ തെറ്റായി വായിക്കുന്നതിലൂടെ താങ്കള്‍ അംബേദ്കറിന്റെ പുസ്തകത്തോട് അനീതി കാണിക്കുന്നതിനുള്ള സാധ്യതയുണ്ടാക്കുകയല്ലേ ചെയ്യുന്നത്?
  • 7.     നിങ്ങള്‍ക്ക് അംബേദ്ക്കറെപ്പറ്റി ആധികാരികമായി നിലപാട് സ്വീകരിക്കാനാവുമോ (ദലിത് രാഷ്ട്രീയത്തില്‍ നടത്തിയ ഗവേഷണത്തിന്റെയും ഇടപെടലുകളുടേയും ഫലമായി) മുതലാളിത്തം, ആദിവാസികള്‍, ബ്രാഹ്മണിസം, ജാതി തുടങ്ങിയ വിഷയങ്ങളില്‍ അംബേദ്ക്കറിന്റെ നിലപാടുകള്‍ക്കുള്ള പ്രാധാന്യത്തെ തിരിച്ചറിയുന്നതായി താങ്കള്‍ വിചാരിക്കുന്നുണ്ടോ?
  • 8.     അംബേദ്ക്കറുടെ എഴുത്തുകളും ഇടപെടലുകളുമായും ചരിത്രപരമായി സംവദിക്കാതെ എങ്ങനെയാണ് അംബേദ്ക്കര്‍ക്ക് എതിരായുള്ള താങ്കളുടെ വിമര്‍ശനത്തെ ന്യായീകരിക്കാന്‍ കഴിയുക? ജാതിനിര്‍മൂലനം വായിച്ചതുകൊണ്ടുമാത്രം എങ്ങനെയാണ് മുതലാളിത്തം, ആദിവാസികള്‍ തുടങ്ങിയവയില്‍ അംബേദ്ക്കറുടെ കാഴ്ചപ്പാടുകള്‍ തിരിച്ചറിയാനാവുക? താങ്കളുടെ സമീപനംതന്നെ മൗലികമായി തകരാറുള്ളതായി  തോന്നുന്നില്ലേ?
  • 9.     അംബേദ്ക്കറുടെ കൂടെ ഗാന്ധിയെ വായിക്കുക എന്ന തന്ത്രം വരേണ്യരുടേയും സവര്‍ണ്ണരുടേയും മാതൃകയാണ് എന്നതിനെകുറിച്ച് താങ്കള്‍ക്ക് അറിയില്ലേ? ഈ അടുത്തകാലത്ത് പ്രസിദ്ധീകരിച്ച അംബേദ്ക്കര്‍ എഴുത്തുകളുടെ സമാഹാരമായ The Essential Writings of B.R.Ambedkar (edited by Valerian Rodrigues) എന്ന പുസ്തകത്തിന്റെ ആമുഖത്തിലും അംബേദ്ക്കറെ അവതരിപ്പിച്ചത് ഗാന്ധിയെ മുന്‍നിര്‍ത്തിയാണ്. എന്തുകൊണ്ട് അംബേദ്ക്കറുടെ ആശയങ്ങളിലൂടെ അദ്ദേഹത്തെ കാണാന്‍ പറ്റുന്നില്ല?
    10. ‘ജാതിനിര്‍മൂലനത്തെ’യും അംബേദ്ക്കറെയും പൊതു ചര്‍ച്ചകളില്‍ എങ്ങനെയാണ് നിങ്ങള്‍ കൊണ്ടുവരിക? നിങ്ങളുടെ ആമുഖം മാറ്റി ഗാന്ധിയെകുറിച്ചോ ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ചോ ഉള്ള പഠനമായി പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശമുണ്ടോ?
    11. ജാതിനിര്‍മൂലനം എന്ന പുസ്തകം ഉപയോഗിച്ച് താങ്കള്‍ക്കും നവയാനയ്ക്കും എല്ലാ മാധ്യമശ്രദ്ധയും (ദി ഹിന്ദു, ഔട്ട്‌ലുക്ക്, വിദ്യാജ്യോതി) കിട്ടിയതിലൂടെ ദലിതര്‍ വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കുന്നു. ഇതൊരു അധാര്‍മ്മിക കാര്യമായി തോന്നുന്നുണ്ടോ?
    12. അവസാന ചോദ്യം: പുസ്തക പ്രകാശനത്തിന്റെ പോസ്റ്ററില്‍ താങ്കളുടെ ആമുഖത്തെ ഫോക്കസ് ചെയ്തിരിക്കുന്നത് ബോജ താരകവുമായിട്ടുള്ള സംഭാഷണത്തിലാണ്. ഈ ചര്‍ച്ചക്ക് അംബേദ്ക്കറെയോ ദലിത് ബുദ്ധിജീവികളെയോ നിങ്ങള്‍ക്ക് ആവശ്യമില്ലേ?
    __________________________
    (വിവ. ഹാഷിര്‍ കെ. മുഹമ്മദ്)
Top