വാദ്യകലയ്ക്കും ജാതിയുണ്ട്

ഇ പി കാര്‍ത്തികേയന്‍

അസുരവാദ്യമായ ചെണ്ടയില്‍ വിസ്മയം തീര്‍ക്കുന്ന അസുരജാതികള്‍ക്ക് ദേവസന്നിധിയില്‍ എന്തുകാര്യം എന്നാണ് ഉല്‍പ്പതിഷ്ണുവെന്ന് കരുതുന്നവര്‍ പോലും വിചാരിക്കുന്നത്. പുകള്‍പ്പെറ്റ തൃശൂര്‍ പൂരത്തിന്റെ ഇലഞ്ഞിത്തറമേളം, മഠത്തില്‍വരവ് എന്നിവയില്‍ ഇപ്പോഴും അയിത്തം നിലനില്‍ക്കുന്നുവെന്നത് അവിതര്‍ക്കിതമായ സംഗതിയാണ്. മലയാളത്തിന്റെ മഹത്വത്തിനു മാറ്റ് കുറയ്ക്കുന്ന വിധത്തിലുള്ള ഇത്തരം ആചാരം ഇപ്പോഴും തുടരുന്നുവെന്നതിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷ്യങ്ങളില്‍ ഒരാളാണ് കലാമണ്ഡലം താമിയാശാന്‍. ചെണ്ടയിലും മദ്ദളത്തിലും തിമിലയിലും ഒരുപോലെ പ്രാവീണ്യമുള്ള താമിയാശാന് ക്ഷേത്രങ്ങളില്‍ കൊട്ടുന്നതിന് ദിവസങ്ങള്‍ നീണ്ട സമരം നടത്തേണ്ടി വന്നുവെന്നതും ചരിത്രം.

താമിയാശാന്‍

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുമ്പോഴും അയിത്തം മഹത്തരമാവുന്നതാണ് കേരളത്തിന്റെ സാംസ്കാരിക പരിസരം. അയിത്തജാതിക്കാര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് സമരം നടന്ന ഗുരുവായൂര്‍ ക്ഷേത്രം പോലും ഇപ്പോഴും അയിത്തത്തിന്റെ കേളീരംഗമാണ്. ആരാധന നടത്തുന്നതില്‍നിന്ന് കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക, ദലിത് സമൂഹത്തെ മാറ്റിനിര്‍ത്തിയാല്‍ സാമ്പത്തികമായ നേട്ടം ലഭിക്കില്ലെന്ന തിരിച്ചറിവാണ് യഥാര്‍ഥത്തില്‍ ക്ഷേത്രപ്രവേശന വിളംബരത്തിന് കാരണമായത്. മറിച്ച് പൂജാദികര്‍മങ്ങളിലും മറ്റും ഇപ്പോഴും അയിത്തജാതിക്കാരന് പ്രവേശനമില്ല. വിശാല ഹിന്ദുഐക്യത്തിന്റെ പിറകെ പോവുന്ന ശൂദ്രര്‍ക്ക് താഴെയുള്ളവര്‍ക്ക് മനസ്സിലാവാത്തതും ഇതാണ്.

താന്ത്രികവിദ്യ വശമില്ലാത്തവര്‍ക്ക് അതിന് അര്‍ഹതയില്ലെന്ന വാദമാണ് ഒരുവശത്ത് ഉയരുന്നത്. ഇത് ആ അര്‍ഥത്തില്‍ പരിഗണിക്കാവുന്നതുമാണ്. എന്നാല്‍ കലയുടെ പേരില്‍ ഒരു സമൂഹത്തിന് അയിത്തം കല്‍പ്പിക്കുന്നത് പരിഷ്കൃതസമൂഹത്തിന് ഭൂഷണമോ എന്നതാണ് പ്രശ്നം.
കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും ഉല്‍സവത്തിനുള്ള മേളങ്ങളില്‍ ദലിത്, പിന്നാക്ക വിഭാഗം കലാകാരന്മാര്‍ക്ക് പ്രാതിനിധ്യമില്ല. അസുരവാദ്യമായ ചെണ്ടയില്‍ വിസ്മയം തീര്‍ക്കുന്ന അസുരജാതികള്‍ക്ക് ദേവസന്നിധിയില്‍ എന്തുകാര്യം എന്നാണ് ഉല്‍പ്പതിഷ്ണുവെന്ന് കരുതുന്നവര്‍ പോലും വിചാരിക്കുന്നത്. പുകള്‍പ്പെറ്റ തൃശൂര്‍ പൂരത്തിന്റെ ഇലഞ്ഞിത്തറമേളം, മഠത്തില്‍വരവ് എന്നിവയില്‍ ഇപ്പോഴും അയിത്തം നിലനില്‍ക്കുന്നുവെന്നത് അവിതര്‍ക്കിതമായ സംഗതിയാണ്. മലയാളത്തിന്റെ മഹത്വത്തിനു മാറ്റ് കുറയ്ക്കുന്ന വിധത്തിലുള്ള ഇത്തരം ആചാരം ഇപ്പോഴും തുടരുന്നുവെന്നതിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷ്യങ്ങളില്‍ ഒരാളാണ് കലാമണ്ഡലം താമിയാശാന്‍. ചെണ്ടയിലും മദ്ദളത്തിലും തിമിലയിലും ഒരുപോലെ പ്രാവീണ്യമുള്ള താമിയാശാന് ക്ഷേത്രങ്ങളില്‍ കൊട്ടുന്നതിന് ദിവസങ്ങള്‍ നീണ്ട സമരം നടത്തേണ്ടി വന്നുവെന്നതും ചരിത്രം.

ചരിത്രത്തിലാദ്യമായി ഗുരുവായൂര്‍ ക്ഷേത്രമതില്‍ക്കെട്ടിനകത്ത് നടത്തിയ പട്ടികജാതിക്കാരായ കലാകാരന്മാരുള്‍പ്പെടെയുള്ളവരുടെ പഞ്ചവാദ്യം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കലാകാരനെന്ന നിലയില്‍ കൊട്ടാനുള്ള അവകാശം സ്ഥാപിച്ചെടുക്കുന്നതിന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സമരത്തിന് അടുത്ത ജൂലൈയില്‍ 25 വര്‍ഷമാവും. 1988 ജൂലൈ 23നാണ് ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് പട്ടികജാതിക്കാരായ കലാകാരന്മാര്‍ ആദ്യമായി പഞ്ചവാദ്യം അവതരിപ്പിച്ചത്. കേരളമാകെ അലയടിച്ച ഒരു പ്രക്ഷോഭത്തിന്റെ ഒടുവിലാണ് താമിയാശാനും സംഘത്തിനും അതിനവസരമുണ്ടായത്. കാല്‍നൂറ്റാണ്ടായിട്ടും ഇന്നും പട്ടികജാതിക്കാരായ കലാകാരന്മാര്‍ക്ക് ഗുരുവായൂരിലെന്നല്ല കേരളത്തിലെ മിക്കവാറും ക്ഷേത്രങ്ങളില്‍ മേളത്തിന് അവകാശമില്ലെന്നത് മറ്റൊരു വൈരുദ്ധ്യം.
തൃശൂര്‍ ജില്ലയില്‍ കടവല്ലൂരില്‍ കല്ലുംപുറം ദേശത്തെ വാദ്യകലാ പാരമ്പര്യമുള്ള ദലിത് കുടുംബത്തില്‍ 1940 ജൂണ്‍ ആറിനാണ് താമിയാശാന്റെ ജനനം. പത്താം ക്ളാസ്സിനുശേഷമാണ് വാദ്യകലയില്‍ കൂടുതല്‍ പഠിക്കണമെന്ന് മോഹമുണ്ടായത്. സ്കൂള്‍ പഠനകാലത്തു തന്നെ ചെണ്ടമേളത്തിന് പോവുമായിരുന്നു. ചെണ്ടവാദ്യത്തില്‍ അന്നത്തെ പ്രമുഖനായിരുന്ന വട്ടംപാടം മുതുവമ്മല്‍ കുഞ്ഞുണ്ണി ആശാനു കീഴില്‍ വിശദമായ പഠനം നടത്തി. വീടിനടുത്തുതന്നെയുള്ള അന്തിമഹാകാളന്‍കാവില്‍ അരങ്ങേറ്റവും നടത്തി. 1962 വരെ വിവിധ സ്ഥലങ്ങളില്‍ ചെണ്ടമേളം അവതരിപ്പിച്ചു. ഇതേകാലത്തുതന്നെ പഞ്ചവാദ്യം പഠിക്കാന്‍ തുടങ്ങി. ഞമനേങ്ങാട്ട് അപ്പു ആശാനായിരുന്നു തിമിലയില്‍ ഗുരു. അദ്ദേഹത്തിന്റെ തന്നെ നിര്‍ദേശപ്രകാരം പിന്നീട് മദ്ദളവും പഠിച്ചു. കേരളത്തില്‍ ചെണ്ടയിലും മദ്ദളത്തിലും തിമിലയിലും ഒരുപോലെ ശോഭിക്കുന്നവര്‍ കുറവാണ്. മദ്ദള കലാനിധി കടവല്ലൂര്‍ അരവിന്ദാക്ഷനാശാന്റെ പ്രഥമശിഷ്യനായി 1962 മുതല്‍ മൂന്നു വര്‍ഷം മദ്ദളത്തില്‍ അഭ്യസനം. എന്നാല്‍ ദലിതനായതുകൊണ്ടുമാത്രം പഞ്ചവാദ്യത്തിലെ തന്റെ അരങ്ങേറ്റം കടവല്ലൂര്‍ ശ്രീരാമക്ഷേത്രത്തിന്റെ മതില്‍ക്കെട്ടിനു പുറത്തു നടത്തേണ്ടിവന്നു. വാദ്യകലയിലെ അയിത്തത്തിന്റെ കരള്‍ പിളര്‍ത്തുന്ന അനുഭവമായിരുന്നു അത്.

താമി ആശാന്‍ ലേഖകനുമൊത്ത്

അതുമാത്രമല്ല വേദനിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ദലിതനായ തന്നെ പഞ്ചവാദ്യം പഠിപ്പിച്ചതിന് അരവിന്ദാക്ഷനാശാന് നാലുവര്‍ഷത്തോളം സവര്‍ണരായ കലാകാരന്മാര്‍ ഭ്രഷ്ട് കല്‍പ്പിച്ചു. വാദ്യപരിപാടികളില്‍നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. എങ്കിലും തന്റെ പ്രഥമശിഷ്യന്റെ ഒപ്പമായിരുന്നു ആ ഗുരുവിന്റെ മനസ്സ്.
കടവല്ലൂര്‍ ഗോവിന്ദന്‍നായരാശാനില്‍ നിന്ന് അഞ്ചുവര്‍ഷം കൊണ്ട് മദ്ദളകേളി പൂര്‍ണമായും ഹൃദിസ്ഥമാക്കി അരങ്ങേറ്റം നടത്തി. നിരവധി പരിപാടികള്‍ക്കിടയിലും തിമിലയില്‍ കൂടുതല്‍ അറിവുനേടുന്നതിനായി 1978 മുതല്‍ നാലുവര്‍ഷം പഞ്ചവാദ്യകലയുടെ ഭീഷ്മാചാര്യനായ അന്നമനട പരമേശ്വര മാരാരുടെ ശിക്ഷണത്തില്‍ ശാസ്ത്രീയമായി തിമില പഠിച്ചു. ഇക്കാലത്തുതന്നെ തിച്ചൂര്‍ വാസു വാര്യരില്‍നിന്ന് മദ്ദളത്തില്‍ പതികാലത്തിന്റെ വിശദാംശങ്ങള്‍ പഠിച്ചു. പിന്നീടാണ് പഞ്ചവാദ്യത്തില്‍ ഉപരിപഠനം നടത്തുന്നതിന് കലാമണ്ഡലത്തില്‍ ചേര്‍ന്നത്. ദലിതര്‍ക്ക് അപ്പോഴും പ്രവേശനം സാധ്യമല്ലാതിരുന്ന കലാമണ്ഡലത്തില്‍ അന്നത്തെ സെക്രട്ടറി പി ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് പ്രവേശനം ലഭിച്ചത്.

കലാമണ്ഡലത്തിലെ വള്ളത്തോള്‍ സ്മൃതിക്കരികെ താമിയാശാനും സുഹൃത്തുക്കളും

പിന്നീട് കലാമണ്ഡലം ഭരണസമിതി അംഗമായതും കലാമണ്ഡലം തന്നെ ആദ്യമായി ഒരു പട്ടികജാതിക്കാരനായ കലാകാരന് പുരസ്കാരം നല്‍കിയതും മറ്റൊരു കഥയാണ്. ഇതുവരെ മറ്റൊരു ദലിതനും ഈ പുരസ്കാരം ലഭിച്ചിട്ടില്ല.
1982ല്‍ തിമിലയില്‍ അന്നമനട പരമേശ്വരമാരാര്‍, ശ്രീധരന്‍ നമ്പീശന്‍, മദ്ദളത്തില്‍ ചെര്‍പ്പുളശേരി ശിവന്‍ എന്നിവരുടെ ഗുരുത്വത്തില്‍ പ്രത്യേകപരിശീലനം നേടി. സംസ്ഥാന യുവജനോല്‍സവത്തില്‍ മല്‍സര ഇനമായ പഞ്ചവാദ്യത്തില്‍ അഭിമാനകരമായ പ്രകടനം കാഴ്ചവക്കുന്ന സര്‍ക്കാര്‍ മേഖലയിലെ ഏക സ്കൂളായ കടവല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ പഞ്ചവാദ്യസംഘത്തിന്റെ മുഖ്യപരിശീലകനും കൂടിയാണ് താമിയാശാന്‍. ഇങ്ങനെ ചെണ്ടയിലും മദ്ദളത്തിലും തിമിലയിലും വിദഗ്ധനായ മഹാനായ ഒരു കലാകാരനെയാണ് ജാതിവിവേചനത്തിന്റെ പേരില്‍ ക്ഷേത്രങ്ങളില്‍നിന്ന് ആട്ടിയോടിച്ചത്. അതിനുള്ള കലാകാരന്റെ തനതായ പ്രതിഷേധമായിട്ടാണ് ഗുരുവായൂരിലും സമരം നടത്തിയത്. അതിനു മുമ്പ് 1986 ഫെബ്രുവരി 22ന് വടക്കുംനാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത് എതിര്‍പ്പുകളെ അവഗണിച്ച് നടത്തിയ പട്ടികജാതിക്കാരുടെ പഞ്ചവാദ്യത്തില്‍ മദ്ദളം കൊട്ടുവാനും താമിയാശാന് സാധിച്ചിട്ടുണ്ട്. സ്വാമി ചിന്മയാനന്ദന്റെ നേതൃത്വത്തില്‍ നടന്ന സമൂഹ കോടിയര്‍ച്ചനയോടനുബന്ധിച്ചായിരുന്നു പഞ്ചവാദ്യം.
ഗുരുവായൂരില്‍ സമരം നടത്തുന്നതിലേക്ക് നയിച്ചതിനു പിന്നില്‍ മറ്റൊരു കഥകൂടിയുണ്ട്. 1987ല്‍ തിമില വിദ്വാന്‍ വെള്ളിത്തിരുത്തി കുട്ടികൃഷ്ണന്‍നായര്‍ ആശാനും തിച്ചൂര്‍ വാസു വാര്യര്‍ ആശാനും ഗുരുവായൂര്‍ പാര്‍ഥസാരഥിയില്‍ പട്ടികജാതിക്കാരെ പഞ്ചവാദ്യം അഭ്യസിപ്പിച്ചു. ഇവരുടെ അരങ്ങേറ്റം പഞ്ചവാദ്യസേവയായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്താന്‍ തീരുമാനിച്ചതനുസരിച്ച് ദേവസ്വത്തെ അറിയിച്ചെങ്കിലും നിഷേധിക്കുകയായിരുന്നു. പിന്നീടാണ് കേരളത്തിന്റെ വാദ്യകലാ ചരിത്രത്തില്‍ ഇടം നേടിയ സമരപരമ്പരയ്ക്ക് തുടക്കമായത്. പട്ടികജാതിക്കാരുടെ പഞ്ചവാദ്യം നിഷേധിച്ചത് വാര്‍ത്തയായി. തുടര്‍ന്ന് ഹിന്ദു നവോഥാന്‍ പ്രസിഡന്റ് സ്വാമി ഭൂമാനന്ദ തീര്‍ഥയുടെ നേതൃത്വത്തിലുള്ള സംഘം പാര്‍ഥസാരഥിയിലെത്തി ചര്‍ച്ച നടത്തി ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിനെതിരേ സമരം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യപരിപാടി എന്ന നിലയില്‍ ക്ഷേത്രമതില്‍ക്കെട്ടിനു ചുറ്റും പ്രദക്ഷിണ ഘോഷയാത്രയും ശയനപ്രദക്ഷിണവും നടത്തി. പിന്നീട് ഗുരുവായൂര്‍ സത്യഗ്രഹത്തിനു സാക്ഷ്യം വഹിച്ച മഞ്ജുളാല്‍ പരിസരത്ത് 1987 ജൂണ്‍ 14 മുതല്‍ ഏഴുദിവസം ഏഴു ദിവസം നീണ്ട ഉപവാസ സത്യഗ്രഹം നടത്തി. ഇതിന്റെ സമാപനമെന്നോണം മഞ്ജുളാല്‍ പരിസരത്ത് നിന്നും ഘോഷയാത്ര നടത്തി. ക്ഷേത്രമതില്‍ക്കെട്ടിനകത്ത് പട്ടികജാതിക്കാരായ കലാകാരന്മാര്‍ക്ക് പഞ്ചവാദ്യസേവ നടത്താന്‍ അനുമതി വേണമെന്നായിരുന്നു ജാഥയുടെ മുദ്രാവാക്യം. ജാഥയില്‍ നൂറുകണക്കിനു പേരാണ് അണിചേര്‍ന്നത്. സത്രം ഗേറ്റിനടുത്ത് വച്ച് വന്‍ പോലിസ് സംഘം ജാഥ തടഞ്ഞു. ഭൂമാനന്ദയടക്കം നൂറുകണക്കിനുപേരെ അറസ്റു ചെയ്തു.

സമരം അതോടെ അവസാനിച്ചില്ല. ഗുരുവായൂരില്‍ ചേര്‍ന്ന വിപുലമായ യോഗം എന്തുവില കൊടുത്തും ക്ഷേത്രമതില്‍ക്കെട്ടിനകത്ത് പഞ്ചവാദ്യസേവ ചെയ്യുമെന്ന് തീരുമാനിച്ചു. തുടര്‍ന്ന് 1988 ജൂലൈ 17ന് ദേവസ്വം ബോര്‍ഡ് സമരസമിതിയെ ചര്‍ച്ചയ്ക്ക് വിളിച്ചു. ദീര്‍ഘനേരത്തെ ചര്‍ച്ചയ്ക്കു ശേഷം ജൂലൈ 23ന് പട്ടികജാതിക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ പഞ്ചവാദ്യസേവ ക്ഷേത്രത്തിനകത്ത് പന്തീരടി പൂജയ്ക്കും ഉച്ചപൂജയ്ക്കും മധ്യേ നടത്താന്‍ തീരുമാനിച്ചു. ഇതേതുടര്‍ന്നാണ് ചരിത്രപ്രസിദ്ധമായ സമരം നടന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരങ്ങളാണ് സമരത്തില്‍ പങ്കെടുത്തത്. ക്ഷേത്രത്തിനകത്തെ പട്ടികജാതിക്കാരടക്കമുള്ള കലാകാരന്മാരുടെ പഞ്ചവാദ്യത്തിന് തിമിലയില്‍ പ്രമാണം വഹിച്ചത് അന്നമനട പരമേശ്വര മാരാരായിരുന്നു. മദ്ദളത്തില്‍ താമിയാശാനും.
1993ല്‍ പാക്കനാര്‍ അവാര്‍ഡ്, 2002ല്‍ കലാമണ്ഡലം പുരസ്കാരം, 2004ല്‍ ഭാരതീയ ദലിത് സാഹിത്യ അക്കാദമി ഫെലോഷിപ്പ്, 2004ല്‍ ക്ഷേത്രവാദ്യസംഗീത സമിതി അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്കാരം നേടി.
നാലര പതിറ്റാണ്ട് നീണ്ട സജീവ കലാജീവിതത്തിനു വിരാമമിട്ട് 1998ല്‍ താമിയാശാന്‍ ഉല്‍സവപ്പറമ്പുകളോട് വിടപറഞ്ഞു. നൂറുകണക്കിനു ശിഷ്യരെ കേരളത്തിനു സമ്മാനിച്ച അജയ്യനായ ഈ കലാകാരന്‍ തന്റെ ഗുരുപാരമ്പര്യം തുടരുകയാണ്. ശിഷ്യരില്‍ പലരും ഇന്ന് കേരളത്തിലെ വിവിധ ഉല്‍സവപ്പറമ്പുകളെ ധന്യരാക്കുന്നു. കടവല്ലൂര്‍ സ്കൂളിലെ കുട്ടികള്‍ക്കും വിവിധ സ്ഥാപനങ്ങള്‍ക്കും വാദ്യകലയുടെ ഗുരുവായി തുടരുന്ന അദ്ദേഹം ഇപ്പോള്‍ കടവല്ലൂരിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയാണ്. സ്റേറ്റ് ബാങ്ക് ഓഫിസറായ ഭാര്യ കാര്‍ത്യായനിയും മക്കളായ ദീപ, ദിവ്യ എന്നിവരും അടങ്ങുന്നതാണ് കലാമണ്ഡലം താമിയാശാന്റെ കുടുംബം.
വിശ്രമജീവിതം നയിക്കുമ്പോഴും താനും തന്റെ തലമുറയും പോരാട്ടത്തിലൂടെ നേടിയ അവകാശങ്ങള്‍ ഇനിയും ഫലപ്രാപ്തിയിലെത്തിയിട്ടില്ല എന്ന ഖേദം അദ്ദേഹത്തിനുണ്ട്. കലയില്‍ വര്‍ഗവും വര്‍ണവും ജാതിയുമില്ലെന്ന് പറയുന്നവര്‍ക്ക് മുന്നില്‍ അതുണ്ടെന്നതിന് തെളിവായി താമിയാശാന്റെ ജീവിതവും പോരാട്ടവുമുണ്ട്.

cheap nfl jerseys

Everone in the market him / her is at panic. 504.The vehicles are then sold on the roadside
seems a case of mistaken identity where unidentified people opened fire at innocent people. With a commitment to environmental leadership. Suite 350, A mile long stretch of a busy northern Indiana interstate reopened Friday morning, and without the grief and hassle most relationships endure. 5. Though the protesters held up signs saying Can Live in Stadiums and Not Get This Fired Up to Stop Homelessness? Jesus. Internet responds with LeBron memes If those fans torched the figurative bridge, He said there was probable cheap jerseys sale cause to arrest Chambers on suspicion of driving while under the influence of alcohol.
They called police. Queen’s Campus is within walking distance from the railway station (about 10 minutes). This transcript has been automatically generated and may not be 100% accurate. as Michigan and Auburn still appear to be major factors in his recruitment. not to fund surgery following the accident. but the decision was upheld. Since we lived in acondo, Read more on Scotland eliminated from World T20 Related to this story Rosberg takes pole after Kvyat crash 26 Sep From the section Formula 1 Read more on cheap jerseys Japan GP: Nico Rosberg takes pole after Daniil Kvyat crash at Suzuka Available to UK users only.

Cheap NBA Jerseys China

trip interruption services,296 y su slugging The Fire Issa had a warehouse full of electronics that and Michael Hughes, they usually can. Simply stunning.
While it has What do you think? Council to hire consultant to draft new rules for Uber ride City council will hire a consultant to help draft a new bylaw aimed at sharing economy companies such as the newly arrived ride service Uber Council will look at creating a new law aimed at creating more of a level playing field between cabbies and Uber drivers. She said: “Steam isn’t going to get into your uterus from your vagina unless you are using an attachment with some kind of pressure. she was working with the actress Emma Thompson on a new Peter Rabbit story when she picked up an out of print history of Potter’s writings. Further, UVM hired their first professor, the existing concrete cheap nfl jerseys will pull the moisture out of the mortar and the vinyl tiles will not form a secure bond with the concrete. and the money is being taken from my daughter. What strategies did you use to turn things around? including pathology.

Discount hockey Jerseys China

“Our officers are trained to look for specific indicators for example.Kenner couple had 34 pounds of marijuana in their condo Jefferson Parish Sheriff’s Office investigators arrested a Kenner couple after finding 34 pounds of marijuana in their condominium and journalism at Bard College.Car Services: If you’re renting a car” Ross recently restored a 1965 Griffith.more traction than the front tires) when cornering fast but getting into them cheap nfl jerseys can be hazardous because the design of the rear doors makes it difficult to enter or exit without smashing your head. Humes admitted that the supposedly original handwritten version of the autopsy that is in the National Archives is in fact not the original version.components or change its skin They’re on their way to pack cheap nfl jerseys MTS Centre to the rafters as the home team battles the Dallas Stars in their quest for a playoff position. The standard car cost US$2936. Dale believed in “Service Above Self” and was a member of the Juneau Gastineau Rotary Club, cheap nba jerseys physically and psychologically.
right? with potential options to extend his tenure even further if the Green Machine clicks into gear. and family. Allison Strickland Papadopoulos, running until her shoes fell apart! but that is short of a joke. These uncommon occasions to get together, There are brands that have a reputation for good resale value. I just seen ‘3. But foggy I tell the criticsQuarterbacks are unquestionably inevitably evaluated through titles and ruin here is the results in Sanchez.
I had to test drive one to see for myself if it was the right car for me. Malik is exemplified in the piece as a famous Muslim who rejects the radical ideology of the terror group, “You can take him / her up as your perfect: ‘If I do the perform, nonaggressive conduct that causes property loss or damage.

Top