

377 വിധി: സ്വവർഗലൈംഗികത എന്ന സ്വത്വരാഷ്ട്രീയത്തിന് അനുകൂലമോ?
ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 377 എടുത്തു കളഞ്ഞെന്ന സുപ്രീം കോടതി വിധി മാധ്യമങ്ങളും സോഷ്യൽ മീഡിയയും ആഘോഷിക്കുകയാണ്. സ്വവര്‍ഗാനുരാഗം ഇനി മുതല്‍ രാജ്യത്ത് ക്രിമിനല്‍ കുറ്റമല്ലെന്ന രീതിയില്‍ പുകമറ സൃഷ്ടിച്ചു കൊണ്ടാണ് ആഘോഷങ്ങള്‍ നടക്കുന്നത്. കമ്യൂണിറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആരും തന്നെ ഈ വിഷയത്തിലെ യാഥാര്‍ഥ്യങ്ങളെയും അവയുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ തയ്യാറായിട്ടില്ല. രാജ്യത്ത് സ്വവര്‍ഗ അനുരാഗമെന്നതിനെ ഒരു സ്വത്വമായോ വിഭാഗമായോ ഭരണകൂടം ഒരിക്കലും അംഗീകരിച്ചിട്ടില്ല. ആഷ്‌ലി ടെല്ലിസ് എഴുതുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 377 എടുത്തു കളഞ്ഞെന്ന സുപ്രീം കോടതി വിധി 2009ലെ പോലെ തന്നെ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. സ്വവര്‍ഗാനുരാഗം ഇനി മുതല്‍ രാജ്യത്ത് ക്രിമിനല്‍ കുറ്റമല്ലെന്ന തലക്കെട്ടോടു കൂടി; 2009ലെ ഡല്‍ഹി ഹൈകോടതി വിധിയെ ആഘോഷിച്ച പോലെ തന്നെ, തികച്ചും പുകമറ സൃഷ്ടിച്ച് കൊണ്ട് രാജ്യത്തെ മാധ്യമങ്ങള്‍ കൊട്ടിഗ്ഘോഷിക്കുകയാണ്. യഥാർഥത്തിൽ ഇതെല്ലാം തന്നെ തെറ്റിദ്ധാരണാജനകവും സത്യങ്ങളെ വളച്ചൊടിക്കുന്ന തരത്തിലുള്ളതുമാണ്. ഇത്തവണയും നിലവിൽ കമ്യൂണിറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആരും തന്നെ ഈ വിഷയത്തിലെ യാഥാര്‍ഥ്യങ്ങളെയും അവയുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ തയ്യാറായിട്ടില്ല. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കപ്പെട്ടിട്ടില്ല.


ആഷ്‌ലി ടെല്ലിസ്
ഈ വിഷയത്തിലെ ഏറ്റവും ആദ്യത്തെയും പ്രധാനപ്പെട്ടതുമായ യാഥാര്‍ഥ്യം, ഈ വിധിയിലൂടെ ഇന്ത്യയില്‍ സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കപ്പെട്ടുവെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വ്യാജവും തെറ്റിദ്ധാരണാ ജനകവുമാണെന്നതാണ്. സ്വവര്‍ഗലൈംഗികത കുറ്റകൃത്യമല്ലാതാക്കപ്പെട്ടിട്ടില്ല. കാരണം രാജ്യത്ത് സ്വവര്‍ഗ അനുരാഗമെന്നതിനെ ഒരു സ്വത്വമായോ വിഭാഗമായോ ഭരണകൂടം ഒരിക്കലും അംഗീകരിച്ചിട്ടില്ല. മാത്രമല്ല സെക്ഷന്‍ 377 പ്രകാരം പോലും ഇത്തരമൊരു വിഭാഗം ഇന്ത്യയില്‍ തിരിച്ചറിയപ്പെട്ടിട്ടില്ല എന്നതാണു സത്യം (2013ല്‍ ഏറെ ചർച്ചയ്ക്കു വഴിവെച്ച സുപ്രീംകോടതി വിധി ചൂണ്ടികാട്ടിയതുപോലെ). അതായത് ഇന്ത്യയില്‍ സ്വവര്‍ഗാനുരാഗം ഒരിക്കലും കുറ്റകൃത്യമാക്കപ്പെട്ടിട്ടില്ല എന്നതാണു യാഥാര്‍ഥ്യം. സെക്ഷന്‍ 377 പ്രകാരം, പ്രകൃതി വിരുദ്ധമായ പ്രവൃത്തികള്‍ മൊത്തമാണു ക്രിമിനല്‍ കുറ്റകൃത്യമാക്കപ്പെട്ടിരിക്കുന്നത്. പുനരുല്‍പാദനം നടക്കാത്ത രീതിയിലുള്ള ലൈഗിംക ബന്ധങ്ങള്‍ പ്രകൃതി വിരുദ്ധമാണെന്ന ക്രിസ്തീയ യുക്തിയില്‍ നിന്നുണ്ടാക്കപ്പെട്ട ഒരു ബ്രിട്ടീഷ് നിയമമാണ് സെക്ഷന്‍ 377. ഈ നിയമത്തില്‍ ഒരിക്കല്‍പ്പോലും സ്വവര്‍ഗ അനുരാഗമെന്നോ, സ്വവര്‍ഗ ലൈംഗികതയെന്ന വാക്കോ ഒരിക്കല്‍ പോലും പരാമര്‍ശിക്കപെട്ടിട്ടില്ല. ഇതില്‍ ഗുദഭോഗം പരാമര്‍ശിക്കപെടുന്നുണ്ട്, എന്നാല്‍ ഗുദഭോഗം ഒരു രീതിയിലും സ്വവര്‍ഗരതിയെയോ അത്തരത്തിലുള്ളവരുടെ സ്വത്ത്വത്തെയോ പരാമര്‍ശിക്കുന്ന ഒന്നല്ല.
സെക്ഷന്‍ 377നെതിരായ ആദ്യ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നത് 1990ലാണ്. എയ്ഡ്‌സ് ബിധവാ വിരോദി ആന്തോളന്‍(എ.ബി.വി.എ) എന്ന പേരില്‍ ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് 1990ല്‍ ആദ്യമായി ഈ സെക്ഷനെതിരെ രംഗത്തെത്തിയത്. എ.ബി.വി.എയുടെ പ്രധാന പ്രവര്‍ത്തനങ്ങൾ എച്ച്.ഐ.വി/എയ്ഡ്‌സ് ബാധിതര്‍ക്കിടയിലും സ്ത്രീ ലൈംഗിക തൊഴിലാളികൾക്കിടയിലുമായിരുന്നു. എന്നാല്‍ ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള ഇവരുടെ ഐക്യപ്പെടലായിരുന്നു ഇത്തരത്തിലുള്ള നീക്കത്തിനു പിന്നില്‍ (‘Less than a Gay’ എന്ന പേരിലുള്ള ഇവരുടെ റിപ്പോര്‍ട്ടില്‍ ഇവര്‍ വ്യക്തമാക്കിയതനുസരിച്ച്). ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയപ്പെടണമെന്നും സെക്ഷന്‍ 377 എന്ന കൊളോണിയല്‍ നിയമം പൂര്‍ണമായി എടുത്തു മാറ്റണമെന്നും ഇവര്‍ വാദിച്ചു. എന്നാല്‍ 2001ല്‍ ഉഭയകക്ഷി സമ്മതത്തോടെയുള്ള സ്വവര്‍ഗാനുരാഗത്തെ ഈ സെക്ഷന്റെ പരിധിയില്‍ നിന്നൊഴിവാക്കണമെന്ന് നാസ് ഫൗണ്ടേഷനെന്ന എന്‍.ജി.ഒ ദില്ലി ഹൈകോടതിയില്‍ ഹരജി നല്‍കിയതോടെ, സെക്ഷന്‍ പൂര്‍ണമായി ഇല്ലാതാക്കണമെന്ന ആവശ്യം ചുരുക്കി. 2009ലെ ദില്ലി ഹൈകോര്‍ട്ട് വിധി പ്രകാരം സെക്ഷന്‍ 377 നെ ചുരുക്കി, ഉഭയകക്ഷി സമ്മതപ്രകാരം സ്വകാര്യമായ ഇടങ്ങളിലുളള രണ്ടു വ്യക്തികള്‍ ( ഹെട്രൊ -ഹോമോസെക്ഷ്വല്‍ വ്യത്യാസങ്ങളില്ലാതെ) തമ്മിലുള്ള ലൈംഗിക ബന്ധം ഇതില്‍ നിന്ന് ഒഴിവാക്കുകയാണുണ്ടായത്. ഈ വിധി ഒരിക്കലും സ്വവര്‍ഗലൈംഗികതയെ കുറ്റവിമുക്തമാക്കുന്ന ഒന്നല്ല. എന്നിട്ടും രാജ്യവ്യാപകമായ തലക്കെട്ടുകള്‍ കൊട്ടിഗ്ഘോഷിക്കുന്നത് അന്നും ഇന്നും സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലാതാക്കിയെന്നാണ്. ഇതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ടതും എന്നാല്‍ ഒരിക്കല്‍പ്പോലും പരാമര്‍ശിക്കപ്പെടാത്തതുമായ കാര്യം സ്വവര്‍ഗലൈംഗികതയെന്ന സ്വത്വരാഷ്ട്രിയ ചര്‍ച്ച ഇന്ത്യൻ ജനതയുടെ പൊതുബോധത്തിലേക്കെത്തിച്ച രീതിയെക്കുറിച്ചാണ്. സവര്‍ണരും സമ്പന്നരുമായ പുരുഷ താല്‍പര്യങ്ങളെ സംരക്ഷിക്കുകയെന്ന ഉദ്ദേശത്തിലാണ് ഈ മുന്നേറ്റങ്ങള്‍ രൂപപ്പെടുന്നതെന്ന് ഈ രീതി പരിശോധിച്ചാല്‍ വ്യക്തമാകുന്നതാണ്. കാരണം നാളുകളായി നടത്തിപ്പോരുന്ന ലൈംഗിക ന്യൂനപക്ഷ മുന്നേറ്റങ്ങള്‍ ജനങ്ങള്‍ക്കു മുന്നിലെത്തേണ്ടത് സ്വവര്‍ഗാനുരാഗികളുടെ സ്വത്വം അംഗീകരിക്കപ്പെടുക എന്ന ഉദ്ദേശ്യം ഉറപ്പിക്കുന്ന രീതിയിലാണ്. അതല്ലാതെ പ്രായപൂര്‍ത്തിയായ രണ്ടു വ്യക്തികളുടെ സ്വകാര്യമായ സ്വവര്‍ഗ ലൈംഗികബന്ധം അംഗീകരിക്കപ്പെടുകയെന്ന ആവശ്യമായി അതു ചുരുങ്ങിപ്പോകരുത്.
സവര്‍ണരും സമ്പന്നരുമായ പുരുഷ താല്‍പര്യങ്ങളെ സംരക്ഷിക്കുകയെന്ന ഉദ്ദേശത്തിലാണ് ഈ മുന്നേറ്റങ്ങള്‍ രൂപപ്പെടുന്നതെന്ന് ഈ രീതി പരിശോധിച്ചാല്‍ വ്യക്തമാകുന്നതാണ്. കാരണം നാളുകളായി നടത്തിപ്പോരുന്ന ലൈംഗിക ന്യൂനപക്ഷ മുന്നേറ്റങ്ങള്‍ ജനങ്ങള്‍ക്കു മുന്നിലെത്തേണ്ടത് സ്വവര്‍ഗാനുരാഗികളുടെ സ്വത്വം അംഗീകരിക്കപ്പെടുക എന്ന ഉദ്ദേശ്യം ഉറപ്പിക്കുന്ന രീതിയിലാണ്. അതല്ലാതെ പ്രായപൂര്‍ത്തിയായ രണ്ടു വ്യക്തികളുടെ സ്വകാര്യമായ സ്വവര്‍ഗ ലൈംഗികബന്ധം അംഗീകരിക്കപ്പെടുകയെന്ന ആവശ്യമായി അതു ചുരുങ്ങിപ്പോകരുത്.
സ്വവര്‍ഗലൈംഗിക രാഷ്ട്രീയത്തിന്റെ അടിസ്ഥാനം സ്വകാര്യതയല്ല. പ്രായപൂര്‍ത്തിയായ രണ്ടു വ്യക്തികള്‍ തമ്മിലുള്ള ഉഭയകക്ഷി സമ്മതത്തോടെയുള്ള, സ്വകാര്യമായ സ്വവര്‍ഗലൈംഗിക ബന്ധം കുറ്റമായി കണക്കാക്കാവുന്ന ഒന്നല്ലെന്നാണ് 2009ലെ ദില്ലി ഹൈകോടതി വിധി. എന്നാല്‍ ഇവയെല്ലാം തന്നെ പ്രകടനങ്ങളാണ്, സ്വത്വമല്ല. സ്വവര്‍ഗലൈംഗികതയെന്നത്
ഭരണകൂടം ഒരിക്കലും ഒരു സ്വത്വമായി അംഗീകരിച്ചിട്ടില്ല. നാളുകളായി നടക്കുന്ന സമരങ്ങളെല്ലാം തന്നെ സ്വത്വമായി അംഗീകരിക്കപ്പെടാന്‍ വേണ്ടി തന്നെയാണ്. എന്നാല്‍ കോടതി വഴി സ്വകാര്യതയെയും ലൈംഗികതയെയും മുന്‍നിര്‍ത്തി ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഈ പിന്‍വാതില്‍ പ്രവേശനം, സ്വവര്‍ഗലൈംഗികതയുടെ രാഷ്ട്രീയത്തിലെ നാഴികകല്ലായാണ് ആഘോഷിക്കപ്പെടുന്നത്.
സ്വകാര്യതയെന്ന അവകാശം ചിലര്‍ക്കു മാത്രം ഉപകാരപ്പെടുന്ന ഒന്നാണ്. വഴിയരികില്‍ ലൈംഗിക തൊഴിലിലേര്‍പ്പെടുന്ന ഹിജഡകള്‍ക്ക് ഒരിക്കലും ഈ പറയപ്പെടുന്ന സ്വകാര്യത ലഭ്യമാവുകയില്ല. എന്നാല്‍ വരേണ്യ ഗേ അഭിഭാഷകര്‍ 377 ചുരുക്കാന്‍ വേണ്ടി നാസ് പെറ്റീഷനില്‍ ഇവരെയും ഉപയോഗപ്പെടുത്തിയിരുന്നു. ഉയര്‍ന്ന ജാതി -വര്‍ഗ ശ്രേണിയിലുള്ള പ്രവിലിജ്ഡ് സ്വവര്‍ഗലൈംഗികാനുരാഗികള്‍ക്ക് (സ്വന്തമായി കിടപ്പു മുറികളുള്ളവര്‍ക്ക്) സ്വകാര്യത എപ്പോഴും ലഭ്യമായിരുന്നുവെന്നതാണു വസ്തുത. അതുകൊണ്ടു തന്നെ ഇതിനെ സംരക്ഷിക്കാന്‍ വേണ്ടി ഇത്തരത്തിലുള്ള നീണ്ടുനില്‍ക്കുന്ന നിയമയുദ്ധങ്ങൾ നമുക്ക് ആവശ്യമില്ല. മാത്രമല്ല സ്വകാര്യതയെന്നത് എപ്പോഴും ഇരുതലമൂര്‍ച്ചയുള്ള വാളാണെന്നത് ഹാദിയയുടെ കേസില്‍ രാജ്യം തന്നെ കണ്ടതാണ്. സ്വകാര്യതയെന്നത് കുടുംബങ്ങള്‍ക്കു പൊലീസിനെയും ആധുനികവൈദ്യശാസ്ത്രത്തെയും ഉപയോഗിച്ച് ലൈംഗിക ന്യൂനപക്ഷങ്ങളുടെ മേല്‍ അതിക്രമം കാണിക്കാനുള്ള ഉപാധികൂടെ തുറന്നു വെക്കുന്നുണ്ട്.
നമുക്ക് എപ്പോഴും ആവശ്യമുണ്ടായിരുന്നതും നിലവില്‍ ആവശ്യമുള്ളതും സ്വവര്‍ഗ ലൈംഗികതയെ ഒരു രാഷ്ട്രീയ- സാമൂഹിക സ്വത്വമായി അംഗീകരിക്കണമെന്ന ആവശ്യമുന്നയിച്ചു കൊണ്ടുള്ള സംയുക്ത ബഹുജന മുന്നേറ്റങ്ങള്‍ തന്നെയാണ്. ലൈംഗിക ന്യൂനപക്ഷ അവകാശങ്ങള്‍ പൊതുവായ അവകാശങ്ങളാണ്, അല്ലാതെ സ്വകാര്യമായ ഒന്നല്ല. ദലിത്, ആദിവാസി, മുസ്‌ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടേതെന്ന പോലെയുള്ള ഒന്നാണത്. അതവര്‍ക്കു സ്വകാര്യതയില്‍ ദലിതാവാനോ ആദിവാസിയാവാനോ മുസ്‌ലിമാവാനോ വേണ്ടിയല്ല.
നമുക്ക് എപ്പോഴും ആവശ്യമുണ്ടായിരുന്നതും നിലവില്‍ ആവശ്യമുള്ളതും സ്വവര്‍ഗ ലൈംഗികതയെ ഒരു രാഷ്ട്രീയ- സാമൂഹിക സ്വത്വമായി അംഗീകരിക്കണമെന്ന ആവശ്യമുന്നയിച്ചു കൊണ്ടുള്ള സംയുക്ത ബഹുജന മുന്നേറ്റങ്ങള്‍ തന്നെയാണ്. ലൈംഗിക ന്യൂനപക്ഷ അവകാശങ്ങള്‍ പൊതുവായ അവകാശങ്ങളാണ്, അല്ലാതെ സ്വകാര്യമായ ഒന്നല്ല. ദലിത്, ആദിവാസി, മുസ്‌ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടേതെന്ന പോലെയുള്ള ഒന്നാണത്. അതവര്‍ക്കു സ്വകാര്യതയില്‍ ദലിതാവാനോ ആദിവാസിയാവാനോ മുസ്‌ലിമാവാനോ വേണ്ടിയല്ല. അവര്‍ ഇതുവരെ പോരാടിയതും പോരാടിക്കൊണ്ടിരിക്കുന്നതും അരികുവല്‍ക്കരിക്കപ്പെട്ട സ്വത്വങ്ങളുടെ പൊതുസമ്മതിക്കു വേണ്ടി കൂടിയാണ്. അവര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത് രാജ്യത്തെ പൗരനെന്ന നിലയിലെ അവകാശങ്ങള്‍ക്കു വേണ്ടിയാണ്. ഈ സമരം ആവശ്യപ്പെടുന്നത് പൊതുബോധങ്ങളോടും സദാചാരങ്ങളോടുമുള്ള സംവാദങ്ങളാണ്, അവിടെയാണു നാം ജീവിക്കുന്നത്. ഭരണകൂട സദാചാരങ്ങള്‍ എടുത്തു കളയുക വഴി പൊതുബോധങ്ങള്‍ മാറ്റിയെഴുതുക സാധ്യമല്ല. ഭരണഘടനയുടെ നിര്‍മാതാവായ ഡോ. ബി.ആര്‍ അംബേഡ്കര്‍ ചൂണ്ടിക്കാട്ടിയതു പോലെ ആഴത്തിലുള്ള അസമത്വങ്ങള്‍ വേരോടിയ, കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന ഭൂമിയുടെ മേല്‍മണ്ണു മാത്രമാണ്
മാറുകയില്ല. അതേസമയം നിയമങ്ങള്‍ അത്യാവശ്യമുള്ള ഒന്നു തന്നെയാണ്. എന്നാല്‍ അവ ഉയര്‍ന്നു വരേണ്ടത് സമൂഹത്തിലെ താഴെത്തട്ടില്‍ നിന്നായിരിക്കണം. അല്ലാതെ സാമ്പത്തികമായും ജാതീയമായും ഉയര്‍ന്ന ശ്രേണിയിലുള്ളവരായ ‘നാസ്’ പോലുള്ള കുറുക്കുവഴിയിലൂടെയാകരുത്. നിലവിലെ ഈ രണ്ടു വിധിപ്രസ്താവങ്ങളും വളരെ വിവാദങ്ങളുയര്‍ത്തുന്നതും വികാരമുയര്‍ത്തുന്നതുമെല്ലാമായിരിക്കാം, എന്നാല്‍ ഇതിനു സമൂഹവുമായി വളരെ കുറച്ചു ബന്ധം മാത്രമാണുള്ളത്. നിയമങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പരിഗണനകള്‍ സമൂഹത്തില്‍ നിന്നു ലഭിക്കണമെങ്കില്‍ അതു സമൂഹത്തിന്റെ താഴേത്തട്ടില്‍ നിന്നുമുയര്‍ന്നു വരുന്ന, രാഷ്ട്രീയ ബോധ്യത്തോടെയുള്ള, കൂട്ടമായ പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയമ യുദ്ധത്തിലൂടെയായിരിക്കണം. സ്ത്രീധന നിരോധന നിയമത്തിനു ലഭിച്ച സാമൂഹിക സ്വീകാര്യത ഉദാഹരണമാണ്. കാരണം ഈ നിയമുണ്ടായത് സമൂഹത്തിന്റെ അടിത്തട്ടിലുണ്ടായ സ്ത്രീ മുന്നേറ്റങ്ങളിലൂടെ തന്നെയാണ്. സ്ത്രീധനമെന്ന പ്രശ്‌നം നമുക്കു കാണിച്ചു തരുന്നത് പൊതുബോധങ്ങളോടുള്ള സമരങ്ങള്‍ ഒട്ടും എളുപ്പമല്ലെന്നതാണ്. അതൊരു നീണ്ട സമരമാണ്, അതിനു വേണ്ടി നാം തയ്യാറാവുക തന്നെ വേണം. നിയമങ്ങള്‍ ഒരിക്കലും തന്നെ സാമൂഹികമായ മാറ്റങ്ങള്‍ക്കുള്ള കുറുക്കു വഴികളല്ല; വിശേഷിച്ച് ഇത്തരത്തിലുള്ള പാതി വെന്ത നിയമങ്ങള്‍. ഈ ആഘോഷങ്ങളൊക്കെ തന്നെയും തെറ്റായ വിവരങ്ങളുടെ പുറത്താണ്. ഈ വരേണ്യ നിയമങ്ങള്‍ സംരക്ഷിക്കുന്നത് വരേണ്യ വിഭാഗങ്ങളുടെ അവകാശങ്ങള്‍ മാത്രമാണ്. അതിപ്രധാനമായി, നിയമങ്ങള്‍ ഒരിക്കലും തന്നെ സാമൂഹികമായ മാറ്റങ്ങള്‍ ഉണ്ടാക്കുകയില്ല. ന്യൂനപക്ഷാവകാശങ്ങളെ സംരക്ഷിക്കുകയെന്നതാണ് നിയമത്തിന്റെ കര്‍ത്തവ്യം. അതിനാല്‍ത്തന്നെ നമ്മുടെ പ്രാഥമികമായ സമരങ്ങള്‍ നിസ്സംശയമായും ആ അവകാശങ്ങള്‍ക്കു വേണ്ടി തന്നെയാണ്.
കടപ്പാട് : https://bit.ly/2NWm3IW
മൊഴിമാറ്റം: പി. കെ ജാസ്മിൻ
LGBH, വര്‍ഗീയ വിരുദ്ധ, ഫെമിനിസ്റ്റ്, ശിശുക്ഷേമ, ദലിത്, ആദിവാസി, ന്യൂനപക്ഷാവകാശ പ്രവര്‍ത്തകനാണ് ലേഖകന്‍. ഹൈദരാബാദില്‍ താമസിക്കുന്നു.