രാഷ്ട്രീയ സംവരണം പ്രാവര്‍ത്തികമോ? ആര്‍ക്ക്?

രാഷ്ട്രീയ സംവരണം വികസനത്തെ ദുര്‍ബലപ്പെടുത്തുകയാണോ പ്രോത്സാഹിപ്പിക്കുകയാണോ ചെയ്യുന്നത്? ആര്‍ക്കാണ് അത് ഗുണം ചെയ്യുക? ചരിത്രപരമായി പിന്നോക്കം നില്‍ക്കുന്ന പട്ടിക വര്‍ഗക്കാര്‍ക്കുള്ള സംവരണത്തെ, ഇൻഡ്യയിലെ പട്ടിക വിഭാഗങ്ങളുടെ നിലവിലെ അവസ്ഥകളെ വിശകലനം ചെയ്തുകൊണ്ട് അവതരിപ്പിക്കുകയാണ് ഇവിടെ. രാഷ്ട്രീയ സംവരണത്തെ കുറിച്ച് സാദ് ഗുൽസാർ, നിക്കോളാസ് ഹാസ്, ബെഞ്ചമിൻ പാസ്ക്വേൽ എന്നിവർ ചേർന്ന് നടത്തിയ പഠനം.

രാഷ്ട്രീയ സംവരണം വികസനത്തെ ദുര്‍ബലപ്പെടുത്തുകയാണോ പ്രോത്സാഹിപ്പിക്കുകയാണോ ചെയ്യുന്നത്? ആര്‍ക്കാണ് അത് ഗുണം ചെയ്യുക? ചരിത്രപരമായി പിന്നോക്കം നില്‍ക്കുന്ന പട്ടിക വര്‍ഗക്കാര്‍ക്കുള്ള (scheduled tribes) സംവരണത്തെ, ഇൻഡ്യയിലെ പട്ടിക വിഭാഗങ്ങളുടെ നിലവിലെ അവസ്ഥകളെ വിശകലനം ചെയ്തുകൊണ്ട് അവതരിപ്പിക്കുകയാണ് ഈ പഠനം. എം.എന്‍.ആര്‍.ഈ.ജെ.എയുടെ കണ്ടെത്തലുകളെ കേന്ദ്രീകരിച്ചുക്കൊണ്ട്, സംവരണം പൊതുവിൽ മോശമായ ഫലങ്ങളൊന്നും നല്‍കുന്നില്ല എന്ന് ലേഖനം പറയുന്നു. മറ്റ് ന്യൂനപക്ഷങ്ങളെക്കാൾ നിരന്തരം ഉന്നതരാൽ തഴയപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് വലിയ നേട്ടങ്ങളുണ്ട്. ഇൻഡ്യയില്‍ നടപ്പാക്കിപ്പോരുന്ന രാഷ്ട്രീയ സംവരണത്തെ പുതിയ അധികാര പരിധികളിലേക്കും വിവിധ സാമൂഹിക ഗ്രൂപ്പുകളിലേക്കും വ്യാപിപ്പിക്കണമെന്ന് ആഗ്രഹിക്കുകയും, അതിനായി ആളുകളെ അണിനിരത്തുകയും അപ്രകാരം സംവരണത്തെ ദുര്‍ബലമാക്കുകയും എതിർക്കുകയും ചെയ്യുന്നവർ വളരെക്കാലമായി വിവാദങ്ങൾ ഉയർത്തിക്കൊണ്ടിരിക്കുന്നു. ഈ വിഷയത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങള്‍ക്ക് പ്രയോജനപ്രദമായ നടപടികള്‍ സ്വീകരിക്കുകയും, സംവരണം നടപ്പിൽ വരുത്താൻ സംസ്ഥാനങ്ങള്‍ക്കുള്ള ബാധ്യതയെക്കുറിച്ച് ഇൻഡ്യന്‍ ഭരണഘടനയില്‍ പ്രതിപാദിക്കുന്ന വിവരങ്ങള്‍ സുപ്രീംകോടതി വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. അനേകം ചര്‍ച്ചകൾക്ക് വിഷയീഭവിക്കുകയും, രാഷ്ട്രീയമായി ഏറെ വിവേചനം നേരിടുന്നതുമായ ഈ നയത്തെ എങ്ങനെയാണ് നമ്മള്‍ വിലയിരുത്തേണ്ടത്?

എതിരാളികളുടെ അവകാശവാദങ്ങളോട് വിമര്‍ശനാത്മകമായി ഇടപെടുക എന്നതാണ് ചെയ്യാവുന്ന ഒരു മാര്‍ഗം. സംവരണം നടപ്പാക്കേണ്ടതില്ല എന്നാവശ്യപ്പെടുന്നവര്‍ പ്രധാനമായും രണ്ട് വാദങ്ങളാണ് ഇതിനായി ഉന്നയിക്കുന്നത്. സംവരണം നടപ്പാകുന്നത് മൂലം കഴിവു കുറഞ്ഞ ആളുകള്‍ക്ക് പ്രാധാന്യം ലഭിക്കുകയും, കഴിവുള്ള ആളുകളുടെ അവസരം നഷ്ടപ്പെടുകയും, അതുമൂലം വികസനം മന്ദീഭവിക്കുകയും ചെയ്യും എന്നതാണ് ഒരു വാദം. രണ്ട്, ശ്രദ്ധേയരായ ഒരു പ്രത്യേക വിഭാഗത്തിന് ആനുകൂല്യങ്ങള്‍ ലഭിക്കുമ്പോള്‍, അവരോട് മത്സരിക്കുന്ന മറ്റ് ദുര്‍ബല വിഭാഗങ്ങളുടെ ചിലവിലായിരിക്കും ആ നേട്ടങ്ങൾ വരിക. അവരാകട്ടെ നിലവിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നവരെക്കാൾ താഴേക്കിടയിലുള്ളവരും ആയിരിക്കും.

ഈ വാദങ്ങൾ വിലയിരുത്തുക ബുദ്ധിമുട്ടാണ്. കാരണം, സംവരണത്തിന്റെ പൊതുവായ ഫലങ്ങളെക്കുറിച്ച് മാത്രമല്ല, സമൂഹത്തിലുള്ള വിവിധ ന്യൂനപക്ഷങ്ങളെക്കുറിച്ചും, അവർക്കിടയിൽ സംവരണത്തിന്റെ ഗുണഫലങ്ങൾ എങ്ങനെ വിതരണം ചെയ്യാമെന്നതിനെക്കുറിച്ചും വിലയിരുത്തേണ്ടത് അത്യാവശ്യമായി വരും. അത്തരമൊരു വിലയിരുത്തലിനു വേണ്ടി ഞങ്ങള്‍ നടത്തിയ പുതിയ ഗവേഷണത്തില്‍ (ഗുല്‍സാറും സഹപ്രവര്‍ത്തകരും, 2020) സംവരണ സന്ദേഹവാദികളുടെ വാദങ്ങൾക്ക് വിരുദ്ധമായ ഫലങ്ങളാണ് ഉരുത്തിരിഞ്ഞത്. വികസനത്തിനോ ദുര്‍ബല സമൂഹങ്ങളുടെ ഉന്നമനത്തിനോ തടസ്സമാകാത്ത രീതിയില്‍ രാഷ്ട്രീയവും സാമ്പത്തികവുമായ അധികാരങ്ങളെ പുനര്‍വിതരണം ചെയ്യാന്‍ സ്ഥിരീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് (affirmative action) കഴിയുമെന്ന് ഈ പഠനത്തിലൂടെ കണ്ടെത്തി.

രാഷ്ട്രീയ സംവരണവും വികസനവും

പഞ്ചായത്തിലെ പകുതി നേതൃസ്ഥാനങ്ങളും (ഗ്രാമ കൗണ്‍സിലുകള്‍) ചരിത്രപരമായി പിന്നോക്കം നില്‍ക്കുന്ന പട്ടിക വര്‍ഗക്കാര്‍ക്ക് സംവരണത്തിലൂടെ കരുതിവെച്ചിരിക്കുന്ന ഇൻഡ്യയിലെ പട്ടികവര്‍ഗ മേഖലകളെക്കുറിച്ച്‌ ഞങ്ങള്‍ പഠനം നടത്തി. അയൽ ഗ്രാമങ്ങളിലെ ഭരണനിർവഹണ കേന്ദ്രങ്ങളുമായി താരതമ്യ പഠനം നടത്തുകയാണ് ചെയ്തത്. പട്ടികജാതി ഏരിയകളായി തീരുമാനിച്ചിരിക്കുന്ന പ്രദേശങ്ങളൊഴിച്ചാല്‍ താരതമ്യഫലം കഴിയുന്നത്ര സമാനമാകുമെന്ന് പ്രതീക്ഷിക്കുന്ന ഗ്രാമങ്ങളാണിവ. ലോകത്തിലെ ഏറ്റവും വലിയ തൊഴിലുറപ്പ് പദ്ധതിയായ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MNREGA) നടപ്പാക്കുകയാണ് ഈ വിലയിരുത്തലിന്റെ പ്രാഥമിക ലക്ഷ്യം. പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ സാമ്പത്തികമായും രാഷ്ട്രീയമായും ശാക്തീകരിക്കുന്നതിനാണ് എം.എന്‍.ആര്‍.ജി.എയും ഷെഡ്യൂള്‍ഡ് ഏരിയ ക്വാട്ടയും ലക്ഷ്യമിടുന്നത്. ഈ ഇടപെടലുകളെ പഠിക്കുക എന്നത് സംവരണ സന്ദേഹവാദികൾക്ക് ശക്തമായ പരീക്ഷണം തന്നെയാണ്. എസ്.ടി വിഭാഗക്കാരുടെ പ്രാതിനിധ്യം നിയന്ത്രിക്കുന്നതില്‍ ഇവ സ്വയം പരാജയപ്പെട്ടു പോകുമോ എന്നും, അവരെ ശാക്തീകരിക്കുന്നതിനായി രൂപകല്‍പന ചെയ്ത നടപടികൾ മൊത്തം ജനസംഖ്യയുടെ സാമ്പത്തിക സാധ്യതകളെ നശിപ്പിക്കുന്നുണ്ടോ എന്നും ഇത്‌ വിലയിരുത്തുന്നു. ക്വാട്ട (പട്ടികവർഗം), ടാര്‍ഗറ്റു ചെയ്യപ്പെടാത്ത ന്യൂനപക്ഷ ഗ്രൂപ്പ് (പട്ടികജാതി), താരതമ്യേന പ്രിവിലേജുകളുള്ള ഇതര വിഭാഗങ്ങൾ (നോണ്‍-എസ്.സി/എസ്.ടി) എന്നിവയുടെ മൊത്തത്തിലുള്ള ഫലങ്ങള്‍ വിലയിരുത്താനും എം.എന്‍.ആര്‍.ജി.എ ഡാറ്റ സഹായിക്കുന്നു. ഇൻഡ്യയിൽ ഉടനീളമുള്ള എം.എന്‍.ആര്‍.ഇ.ജി.എയുടെ നടപ്പാക്കലിനും, രാജ്യത്ത് ഷെഡ്യൂള്‍ഡ് ഏരിയകള്‍ എവിടെയാണെന്ന് നിർണയിക്കുന്നതിലും ഗണ്യമായ വ്യത്യാസങ്ങളുണ്ടെന്ന് ചുവടെയുള്ള ചിത്രം വ്യക്തമാക്കുന്നു.

ഇൻഡ്യയിലെ ഷെഡ്യൂള്‍ഡ് ഏരിയകളിലെയും (വലത്) മറ്റിടങ്ങളിലെയും (ഇടത്) എം.എൻ.ആർ.ഇ.ജി.എ പ്രവൃത്തിദിനങ്ങളിലെ വ്യതിയാനം.

ഷെഡ്യൂള്‍ഡ് ഏരിയകളില്‍ ഇരുപത്തിനാല് ശതമാനത്തിലധികം പ്രവൃത്തിദിനങ്ങള്‍ ടാര്‍ഗറ്റു ചെയ്യപ്പെട്ട ന്യൂനപക്ഷങ്ങള്‍ക്ക് (എസ്.ടി) ലഭിക്കുന്നതായും, എം.എന്‍.ആര്‍.ഇ.ജി.എ തൊഴിൽ ലഭ്യത ഗണ്യമായി മെച്ചപ്പെടുന്നതായും ഞങ്ങള്‍ കണ്ടെത്തി. 11.5% കുറവ് പ്രവൃത്തിദിനങ്ങള്‍ ലഭിക്കുന്ന എസ്.സി/എസ്.ടി ഇതര വിഭാഗങ്ങളുടെ തൊഴിലിലാണ് പ്രധാനമായും പുരോഗതി കാണപ്പെടുന്നത്. ടാര്‍ഗറ്റു ചെയ്യപ്പെടാത്തതും ചരിത്രപരമായി പിന്നോക്കം നില്‍ക്കുന്നതുമായ ന്യൂനപക്ഷങ്ങള്‍ക്ക് (എസ്.സി) തൊഴില്‍ മാറ്റങ്ങൾക്ക് ക്വാട്ട കാരണമാകുന്നു എന്നതിന് തെളിവുകളൊന്നും ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. മൊത്തത്തില്‍, ഫലങ്ങള്‍ സൂചിപ്പിക്കുന്നത് ഷെഡ്യൂള്‍ഡ് ഏരിയകളിലെ സര്‍ക്കാര്‍ പരിപാടികളുടെ വിതരണം ഷെഡ്യൂള്‍ ചെയ്യാത്ത മേഖലകളെക്കാള്‍ മോശമല്ല എന്നാണ്.

ഷെഡ്യൂൾഡ് ഏരിയകളിൽ എം.എന്‍.ആര്‍.ഇ.ജി.എ തൊഴിൽ വിതരണം ജനസംഖ്യയോട് അനുരൂപകമാണെന്ന് ഞങ്ങള്‍ കാണിക്കുന്നു.

അതിർത്തി ഫലങ്ങൾ

താരതമ്യ പഠനം നടത്തിയാല്‍ ഞങ്ങളുടെ കണ്ടെത്തലുകള്‍ സ്ഥിരീകരണ പ്രവര്‍ത്തന നയങ്ങളെ (affirmative action) വിമര്‍ശിക്കുന്നതായി കാണാം. ടാര്‍ഗറ്റു ചെയ്യപ്പെട്ട പാര്‍ശ്വവത്കൃത ഗ്രൂപ്പുകള്‍ ക്വാട്ടയില്‍ നിന്ന് പ്രയോജനം നേടുന്നു. ടാര്‍ഗറ്റു ചെയ്യപ്പെടാത്ത പാര്‍ശ്വവത്കൃത ഗ്രൂപ്പുകള്‍ കൂടുതല്‍ മോശമല്ല. ഇത് മൊത്തത്തിലുള്ള വികസന ഫലങ്ങളെ ബാധിക്കുന്നുമില്ല. എം.എന്‍.ആര്‍.ഇ.ജി.എയില്‍ ഞങ്ങള്‍ നിരീക്ഷിക്കുന്ന ഫലങ്ങള്‍ക്കപ്പുറം തെരഞ്ഞെടുപ്പ് ക്വാട്ട സ്ഥാപിക്കുന്നതിന്റെ സൂചനകളുണ്ടോ? തെരഞ്ഞെടുപ്പ് ക്വാട്ടകള്‍ ദരിദ്ര സമൂഹങ്ങള്‍ക്ക് മെച്ചപ്പെട്ട ഫലങ്ങള്‍ നല്‍കുമെന്ന ഞങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും, മറ്റ് സര്‍ക്കാര്‍ പരിപാടികളുടെ ചിലവില്‍ മെച്ചപ്പെട്ട എം.എന്‍.ആര്‍.ഇ.ജി.എ നടപ്പാക്കുന്നതിൽ ഉണ്ടാകാനിടയുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനും, മറ്റ് രണ്ട് പദ്ധതികളുടെ അടിസ്ഥാനത്തിൽ ക്വാട്ടയെ ഞങ്ങൾ പരിശോധിക്കുന്നു.

ആദ്യം, ഗ്രാമങ്ങളുടെ എല്ലാ റോഡുകളും ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2000ല്‍ ആരംഭിച്ച പ്രധാന്‍ മന്ത്രി ഗ്രാമ സടക് യോജന (പി.എം.ജി.എസ്.വൈ) പദ്ധതിയുടെ ഫലങ്ങൾ ഞങ്ങള്‍ പരിശോധിക്കുന്നു. ‘പഞ്ചായത്ത് എക്സ്റ്റന്‍ഷന്‍ ടു ഷെഡ്യൂള്‍ഡ് ഏരിയ’ (പെസ) നിയമപ്രകാരം സംവരണത്തിന്റെ വരവ് കൂടുതല്‍ റോഡ് ബന്ധങ്ങൾക്ക് കാരണമാകുമെന്ന് ഞങ്ങള്‍ കണ്ടെത്തി. കൂടാതെ തെരഞ്ഞെടുപ്പ് നടന്നാല്‍ മാത്രമേ ആ ഫലങ്ങള്‍ ഉണ്ടാവുകയുള്ളൂ എന്നും, ഇത് തെരഞ്ഞെടുപ്പ് സംവരണത്തിന് കാരണമാകുമെന്നും സൂചിപ്പിക്കുന്നു.

റോഡുകളില്‍ ഇലക്ടറല്‍ ക്വാട്ട (പെസ) തെരഞ്ഞെടുപ്പ് ആരംഭിച്ചതിന്റെ ഫലം.

രണ്ടാമതായി, ദരിദ്ര സമൂഹങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന വിശാലമായ പൊതു ചരക്കുകളുടെ വിതരണത്തില്‍ പട്ടിക വിഭാഗ ഏരിയകളുടെ ഫലങ്ങള്‍ പരിഗണിക്കപ്പെടുകയും, റോഡുകള്‍, ജലം, ആശയവിനിമയം, വിദ്യാഭ്യാസം എന്നിവയുടെ ശരാശരി വ്യവസ്ഥ മെച്ചപ്പെടുകയും ചെയ്യുന്നു. വിശാലമായ ഫലങ്ങളെ കുറിച്ചുള്ള ഞങ്ങളുടെ വിശകലനം സൂചിപ്പിക്കുന്നത് സംവരണത്തിന്റെ ഫലങ്ങള്‍ എം.എന്‍.ആര്‍.ഇ.ജി.എ പ്രോഗ്രാമില്‍ മാത്രമായി പരിമിതപ്പെടുന്നില്ല എന്നാണ്. കൂടാതെ പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങളുടെ ക്ഷേമത്തിനായി സംവരണം രാഷ്ട്രീയക്കാരുടെ കീഴില്‍ കൂടുതല്‍ നിക്ഷേപം നടത്തുകയും ചെയ്യുന്നു.

എന്താണ് അടുത്ത പടി? 

നയരൂപകര്‍ത്താക്കള്‍ പലപ്പോഴും സാമ്പത്തികവും രാഷ്ട്രീയവുമായ സംവരണ ശ്രമങ്ങളെ ഒറ്റപ്പെടുത്തുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും, അല്ലെങ്കില്‍ പൊതുസമൂഹത്തിന് തന്നെയോ അധിക ബാധ്യത കൂടാതെമെച്ചപ്പെട്ട ഫലങ്ങള്‍ എത്തിക്കാൻ രാഷ്ട്രീയ സ്ഥിരീകരണ പ്രവര്‍ത്തനവും മറ്റ് വികസന പരിപാടികളും പരസ്പര പൂരകങ്ങളായേക്കുമെന്ന് ഞങ്ങള്‍ വാദിക്കുന്നു.

സ്ഥിരീകരണ നടപടിയെ ചുറ്റിപ്പറ്റിയുള്ള സംവാദങ്ങളില്‍ ഞങ്ങളുടെ പഠനങ്ങൾ എന്ത് സ്വാധീനമാണ് സൃഷ്‌ടിക്കുക? അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണ്? രാഷ്ട്രീയ മേഖലയിലെ തുറന്ന മത്സരം മികച്ച രാഷ്ട്രീയക്കാരെ മുന്നിലെത്തിക്കുന്നുവെന്ന് ഇവര്‍ പതിവായി വാദിക്കുന്നു. എന്നിരുന്നാലും, ഞങ്ങളുടെ ഫലങ്ങള്‍ മറിച്ചാണ്. പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നും യോഗ്യതയുള്ള വ്യക്തികളെ തെരഞ്ഞെടുക്കുന്നതിൽ നിന്നും അത്തരം സമുദായങ്ങളെ കൂടുതല്‍ ഫലപ്രദമായി പ്രതിനിധീകരിക്കുന്നതില്‍ നിന്നും സ്റ്റാറ്റസ്-ക്വോ സ്ഥാപനങ്ങള്‍ തടയുമെന്ന് ഇത് സൂചിപ്പിക്കുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍, ‘ഷെഡ്യൂള്‍ഡ് ഏരിയാസ് ക്വാട്ട’ പോലുള്ള സ്ഥിരമായ രാഷ്ട്രീയ സ്ഥിരീകരണ നടപടികളില്‍, ഐഡന്റിറ്റി ഗ്രൂപ്പിനെ മാറ്റി സ്ഥാപിക്കുന്നതിലൂടെ ഇന്നത്തെ സമാനമായ രാഷ്ട്രീയ ഘടനകള്‍ക്ക് കാരണമാകാം. കൂടുതല്‍ പഠിക്കേണ്ടുന്ന മൂല്യവത്തായ ചോദ്യമായാണ് ഞങ്ങള്‍ ഇതിനെ കണക്കാക്കുന്നത്.

പിൻകുറിപ്പ്: ഗ്രാമീണ അവിദഗ്ധ മേഖലയിൽ തൊഴില്‍ ചെയ്യാനാഗ്രഹിക്കുന്ന മുതിര്‍ന്ന ആളുകള്‍ക്ക് സംസ്ഥാന തലത്തില്‍ നിശ്ചയിച്ചിട്ടുള്ള മിനിമം വേതനം നല്‍കി 100 ദിവസത്തെ തൊഴില്‍ ദിനങ്ങള്‍ എം.എന്‍.ആര്‍.ജി.എ ഉറപ്പുനല്‍കുന്നു.

കടപ്പാട്: അമേരിക്കൻ പൊളിറ്റിക്കൽ സയൻസ് റിവ്യൂ.

വിവർത്തനം: നിലീന പി.

  • Saad Gulzar, Nicholas Haas and Benjamin Pasquale (2020), 'Does Political Affirmative Action Work, and for Whom? Theory and Evidence on India's Scheduled Areas', American Political Science Review, 5 August 2020.
Top