#മീറ്റൂ: ജാതിയും സമുദായവും കൂടി പരിഗണിക്കണം

ദലിത് സ്ത്രീകളെന്ന നിലയില്‍, അങ്ങേയറ്റം ബുദ്ധിമുട്ടേറിയതും കുഴഞ്ഞുമറിഞ്ഞതുമായ ഒരു സമയത്താണ് ഈ കുറിപ്പെഴുതുന്നത്. #metoo എന്നതിലെ ‘me’ ആരാണെന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. പ്രസ്തുത ‘me’യില്‍ ഞങ്ങള്‍ക്ക് ഞങ്ങളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. #metoo കാമ്പയിനിലൂടെ പേരു പുറത്തായ ലൈംഗിക കുറ്റവാളികള്‍ പ്രാഥമികമായി ഉയര്‍ന്ന ജാതി പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരാണ്; ജാതി അധികാരത്താല്‍ കെട്ടിപ്പടുത്തതാണ് അവരുടെ ഉദ്യോഗ പദവികള്‍. ഈ ബോധ്യം ഘടനാപരമായ അടിച്ചമര്‍ത്തലിനെതിരെയുള്ള ഏതൊരു ചെറുത്തുനില്‍പ്പ് പോരാട്ടത്തിനും അത്യന്താപേക്ഷികമാണ്.

ലൈംഗികാതിക്രമങ്ങളെ അതിജീവിച്ച എല്ലാവര്‍ക്കും ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അവരോരുത്തര്‍ക്കും തങ്ങളുടെ അനുഭവങ്ങള്‍ തുറന്നുപറയാനും അവര്‍ പറയുന്നത് കേള്‍ക്കപ്പെടാനും അത് വിശ്വാസത്തിലെടുക്കപ്പെടാനും നീതി ലഭിക്കാനും ആത്മാഭിമാനത്തോടെ ജീവിക്കാനുമുള്ള അവകാശമുണ്ടെന്ന് ഞങ്ങള്‍ ഉറപ്പിച്ചു പറയുന്നു.

ലൈംഗികാതിക്രമങ്ങളെ അതിജീവിച്ചവര്‍ക്കെതിരെ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നുള്ള ആളുകള്‍ നടത്തിയ പ്രസ്താവനകള്‍ തികച്ചും അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. ഈ സമയത്തും മൗനം പാലിച്ചിരിക്കുന്നവര്‍ യഥാര്‍ഥത്തില്‍ കുറ്റകൃത്യത്തില്‍ പങ്കാളികളാവുകയാണ് ചെയ്യുന്നതെന്നും ഈ അവസരത്തില്‍ ഉണര്‍ത്തുകയാണ്.

ദലിത് സ്ത്രീകളെന്ന നിലയില്‍, അങ്ങേയറ്റം ബുദ്ധിമുട്ടേറിയതും കുഴഞ്ഞുമറിഞ്ഞതുമായ ഒരു സമയത്താണ് ഈ കുറിപ്പെഴുതുന്നത്. #metoo എന്നതിലെ ‘me’ ആരാണെന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. പ്രസ്തുത ‘me’യില്‍ ഞങ്ങള്‍ക്ക് ഞങ്ങളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. കൂട്ടായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യത്യസ്ത രൂപത്തിലുള്ള ഹിംസകളുമായി ബന്ധപ്പെട്ട ഞങ്ങളുടെ ഇടപെടലുകള്‍ എല്ലായ്‌പ്പോഴും ഉണ്ടായിട്ടുള്ളത്. ജാതി അധിഷ്ഠിത സമൂഹം ഒരുപാടു കാലത്തോളം ഞങ്ങളുടെ വ്യക്തിത്വത്തെ താറടിച്ചു, ഞങ്ങളുടെ ജീവിതങ്ങള്‍ കേവലം ശേഖരിക്കപ്പെട്ട വിവരങ്ങളായോ അല്ലെങ്കില്‍ കഥകളായോ മാത്രമാണ് എല്ലായ്‌പ്പോഴും പരിഗണിക്കപ്പെട്ടത്.

ജാതി വിഭജനങ്ങള്‍ രൂഢമൂലമായ ഒരു സമൂഹത്തില്‍ ഒരു ലിംഗ സമത്വ ലോകം സങ്കല്‍പിച്ച് തുടങ്ങാന്‍ പോലും കഴിയുന്നില്ലെന്ന് ആവര്‍ത്തിച്ചു പറയാനാണ് ഈ പ്രസ്താവനയിലൂടെ ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

#metoo കാമ്പയിനിലൂടെ പേരു പുറത്തായ ലൈംഗിക കുറ്റവാളികള്‍ പ്രാഥമികമായി ഉയര്‍ന്ന ജാതി പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരാണ്; ജാതി അധികാരത്താല്‍ കെട്ടിപ്പടുത്തതാണ് അവരുടെ ഉദ്യോഗ പദവികള്‍. ഈ ബോധ്യം ഘടനാപരമായ അടിച്ചമര്‍ത്തലിനെതിരെയുള്ള ഏതൊരു ചെറുത്തുനില്‍പ്പ് പോരാട്ടത്തിനും അത്യന്താപേക്ഷികമാണ്.

#metoo കാമ്പയിനിലൂടെ പേരു പുറത്തായ ലൈംഗിക കുറ്റവാളികള്‍ പ്രാഥമികമായി ഉയര്‍ന്ന ജാതി പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരാണ്; ജാതി അധികാരത്താല്‍ കെട്ടിപ്പടുത്തതാണ് അവരുടെ ഉദ്യോഗ പദവികള്‍. ഈ ബോധ്യം ഘടനാപരമായ അടിച്ചമര്‍ത്തലിനെതിരെയുള്ള ഏതൊരു ചെറുത്തുനില്‍പ്പ് പോരാട്ടത്തിനും അത്യന്താപേക്ഷികമാണ്.

ദലിത് സ്ത്രീകളെന്ന നിലയില്‍, ചൂഷകര്‍ക്കെതിരെ ഞങ്ങള്‍ ഒരുപാടു കാലം ചെറുത്തുനിന്നിട്ടുണ്ട്, അവരില്‍ ഉയര്‍ന്ന ജാതി പുരുഷന്‍മാരും മിശ്രജാതി പുരുഷന്‍മാരും സ്വന്തം ജാതിയില്‍ നിന്നു തന്നെയുള്ള പുരുഷന്‍മാരും മേല്‍ജാതി സ്ത്രീകളും ഉള്‍പ്പെടും. ഞങ്ങളുടെ പോരാട്ടങ്ങളോടുള്ള സമീപനങ്ങള്‍ വ്യത്യസ്തങ്ങളായിരിക്കാം, പക്ഷേ ഭാഷ എല്ലായ്‌പ്പോഴും ഒന്നാണ്, കൂട്ടായ പരിവര്‍ത്തനമാണ് അത് ലക്ഷ്യം വെക്കുന്നത്. ജാതി വിരുദ്ധ ഫെമിനിസ്റ്റുകളെന്ന നിലയില്‍ ജാതിയെ ഉന്മൂലനം ചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യം. ലിംഗ സമത്വത്തിന് വേണ്ടി തോളോടുതോള്‍ ചേര്‍ന്ന് പോരാടുന്ന ഒരു ലോകമാണ് ഞങ്ങള്‍ വിഭാവനം ചെയ്യുന്നത്.

ജാതിക്കെതിരെയുള്ള യുദ്ധം വിജയിക്കുന്നതിന് മുന്‍പു തന്നെ ലിംഗ സമത്വത്തെ കുറിച്ച് സംസാരിക്കുന്നതിന്റെ പേരില്‍ ഞങ്ങളെ ആക്ഷേപിക്കുന്നവരോട് പറയാനുള്ളത് എന്താണെന്നാല്‍, ഘടനാപരമായ ഹിംസയെ ഒരിക്കലും വേര്‍തിരിച്ചു കാണാന്‍ കഴിയില്ല; വിശകലനത്തിനായാലും ശരി, നടപടി എടുക്കാനാണെങ്കിലും ശരി. ജാതിയുടെയും ലിംഗത്തിന്റെയും വിഭജനപരമായ ആഘാതം പലതരമാണ്. അതിനോടുള്ള ഉചിതമായ പ്രതികരണം ബഹുമുഖമാണ്.

#metoo കാമ്പയിനിലൂടെ ലൈംഗികാതിക്രമങ്ങളെ കുറിച്ചും ചൂഷണങ്ങളെ കുറിച്ചും ധീരമായ തുറന്നുപറച്ചിലുകള്‍ നടത്തിയ എല്ലാവരോടുമായി പറയാനുള്ളത്, നിങ്ങള്‍ എന്തില്‍ നിന്നാണോ നേട്ടമുണ്ടാക്കിയത് അതേ ജാതി അധികാരങ്ങളുടെ പൊളിച്ചെഴുത്തിലാണ് നിങ്ങളുടെ തന്നെ വിമോചനത്തിലേക്കുള്ള വഴി കുടികൊള്ളുന്നത് എന്നാണ്. പുരുഷാധിപത്യ ജാതീയതയെ ഒറ്റപ്പെടുത്തേണ്ടതുണ്ട്.

ജാതിയുടെയും പുരുഷാധിപത്യത്തിന്റെയും അടിസ്ഥാനത്തിലുള്ള വേര്‍തിരിവുകളെ തുറന്നുകാട്ടാതെ ഒരു #metoo കാമ്പയിനിനും ദലിത് സ്ത്രീകളുടെ ജീവിതത്തില്‍ ഒരര്‍ഥവും ഉണ്ടാവാന്‍ പോകുന്നില്ലെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.

ജാതിയുടെയും പുരുഷാധിപത്യത്തിന്റെയും അടിസ്ഥാനത്തിലുള്ള വേര്‍തിരിവുകളെ തുറന്നുകാട്ടാതെ ഒരു #metoo കാമ്പയിനിനും ദലിത് സ്ത്രീകളുടെ ജീവിതത്തില്‍ ഒരര്‍ഥവും ഉണ്ടാവാന്‍ പോകുന്നില്ലെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.

പുരുഷാധിപത്യത്തിന്റെയും ജാതീയതയുടെയും ദുര്‍ഗന്ധം നിറഞ്ഞ സ്ഥാപനങ്ങള്‍ പൊളിച്ചുപണിയുക എന്നത് ജാതി വിരുദ്ധ ഫെമിനിസത്തെയും (അശക്തരും ശാക്തീകരിക്കപ്പെട്ടവരുമായ) എല്ലാ സ്ത്രീകളെയും സംബന്ധിച്ചിടത്തോളം ഒരു വലിയ കടമ്പ തന്നെയാണ്. ആ കടമ്പ കടക്കാന്‍ കഴിഞ്ഞാല്‍, ഒരു മെച്ചപ്പെട്ട ലോകത്തിലെ ജീവിതം നമുക്കെല്ലാവര്‍ക്കും സാധ്യമാകും. ജയ് ഭീം.

 

ജാതിയുടെ പേരില്‍ ആക്രണത്തിന് ഇരയായവര്‍ക്കും അതിജീവിച്ചവര്‍ക്കും നീതി ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള അവകാശ പോരാട്ടങ്ങളെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ദലിത്  സ്ത്രീ കൂട്ടായ്മയാണ് ‘ദലിത് വുമണ്‍ ഫൈറ്റ്’.

അവലംബം: maktoobmedia.com

മൊഴിമാറ്റം: ഇർഷാദ് കാളാച്ചാൽ

Top