‘ദുരൂഹ’മായി മരിച്ചുവീഴുന്നവര്‍

ശവം കേവലമായ മരണത്തിന്റെ അടയാളമല്ല. ഒരു വ്യക്തിയുടെ മരണത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദത്തെയും ആ വ്യക്തിയുടെ ശവത്തിലേക്കുള്ള കാഴ്ച്ചക്കാരന്റെ നോട്ടത്തെയും വരെ നിര്‍ണയിക്കുന്നത് മരിച്ച ശരീരത്തിന്റെ സാമുദായിക പദവിയാണ്. ഇത്തരം ജാതിപരമായ സാമൂഹിക ബോധ്യങ്ങളുടെ നടുവിലാണ് ഈ മ യൗവിലെ വാവച്ചന്റെ ശരീരം ‘ദുരൂഹ’മായി കിടക്കുന്നത്. യാക്കോബ് തോമസ് എഴുതുന്നു.

കേരളീയ ആധുനികതയുടെ പരിവര്‍ത്തനങ്ങളുടെ നടുവില്‍ രണ്ടു ശവശരീരങ്ങള്‍ കാണാം. ജീവിച്ചിരിക്കുന്ന കാലത്ത് ജാതി കാരണം ശരീരങ്ങളായി ഗണിക്കപ്പെടാത്ത രണ്ടു കീഴാള ശരീരങ്ങള്‍. ആദ്യത്തേത് 1859/77 കാലത്തെ ഘാതകവധം എന്ന നോവലിലെ ജന്മിയാല്‍ കൊല്ലപ്പെടുന്ന പൗലൂസ് എന്ന പുലയന്റെ മകന്റെ ശരീരമാണ്. കൊലപാതകത്തില്‍ മനം നൊന്ത പൗലൂസ് ശക്തമായി പ്രതിഷേധിച്ചുകൊണ്ട് ജന്മിയെ വിട്ടുപോകുന്ന സംഭവങ്ങളുണ്ടാകുന്നു. ഒരുപക്ഷേ ജന്മിത്വത്തിനെതിരെ ഉണ്ടാകുന്ന ആദ്യത്തെ ഭാവനാ പ്രതിഷേധങ്ങളിലൊന്ന്. രണ്ടാമത്തെ ശരീരം, സരസ്വതീവിജയം എന്ന നോവലിലെ, പാട്ടുപാടിയതിന്റെ പേരില്‍ ജന്മിയുടെ കാര്യസ്ഥന്‍ തൊഴിച്ചു ‘കൊന്ന’ പുലയ ബാലന്റെ ശരീരമാണ്. ബ്രാഹ്മണ്യത്തിന്റെ അടിസ്ഥാനത്തെ തന്നെ ആധുനിക നിയമവും പൊലീസും കോടതിയും ചോദ്യം ചെയ്യുന്ന പ്രക്രിയക്ക്‌ ആ ശരീരം നിമിത്തമാകുന്നിടത്താണു ശവം കേരളീയ ആധുനികതയിലെ സവിശേഷ പ്രശ്നമായി മാറുന്നത്. കേരളീയ ആധുനികതയില്‍ ശരീരം കേന്ദ്രസ്ഥാനത്തു വരുന്ന വ്യവഹാരങ്ങളെക്കൂടി ഈ ശരീരങ്ങള്‍ അടയാളപ്പെടുത്തുന്നുണ്ടെന്നുകാണാം. കൊളോണിയല്‍/ക്രൈസ്തവ സദാചാര സംഹിതകള്‍ ശരീരത്തെ മനസിനു കീഴെയാക്കി പ്രതിഷ്ഠിച്ച് ഫ്യൂഡല്‍ ശരീരത്തെ വിച്ഛേദിക്കുന്നതിന്റെ മുഴക്കവും അക്കാലത്തെ മരണങ്ങളില്‍ കാണാം. കൊളോ​ണിയല്‍ വ്യക്തിവാദം ഓരോ ശരീരത്തെയും ജാതിപരമായി കാണുന്ന ഫ്യൂഡല്‍ കാഴ്ചയെ റദ്ദാക്കി.

ജാതിക്കുപരിയായി എല്ലാശരീരങ്ങള്‍ക്കും ആത്മാവുണ്ടെന്നും അതിനാല്‍ ഈ ആത്മാവുകളെ നേടുന്നതിനായി ശരീരങ്ങളെ ഭംഗിയായി സംസ്കരിക്കണമെന്നുമുള്ള ആശയാവലികളാണ് മരണം എന്ന ജീവിത പ്രക്രിയയെ ആധുനീകരിക്കുന്നത്. ജാതിപ്രകാരമുള്ള ആചാരങ്ങള്‍ ചെയ്യാനുള്ള ഒന്നായിരുന്നു ഫ്യൂഡല്‍ ശവസംസ്കാരമെങ്കില്‍ വ്യക്തിയെ നഷ്ടപ്പെട്ട, മാനസികമായ വിലാപത്താലും ദുഃഖത്താലും മരണത്തെ നിറയ്ക്കുന്ന അനുഭവമാണ് ആധുനികതയുടേത്. അവിടെയാണ് വിലാപ കവിതകള്‍ ഉറവെടുത്തത്. പ്രണയം, സൗഹൃദം, വാത്സല്യം ഒക്കെ നഷ്ടപ്പെട്ടതിന്റെ തീവ്രമായ മാനസിക വേദനയുടെ വ്യവഹാരമായി മരണം മാറുന്നു. വീണപൂവ്, കണ്ണുനീര്‍ത്തുള്ളി പോലെ മരണം വ്യഥകളുടെ കൂമ്പാരമായി മാറുന്നു. അവനിവാഴ്വ് കിനാവു കഷ്ടം എന്നൊക്കെയുള്ള ബോധ്യങ്ങള്‍ ജീവിതത്തെക്കുറിച്ചുള്ള ജാതിവ്യവസ്ഥാ വിരുദ്ധമായ നവോത്ഥാനത്തെ മരണത്തിലേക്കു കൊണ്ടുവരുന്നു. മരണം, ആത്മാവിനെക്കുറിച്ചും ദൈവത്തെക്കുറിച്ചുമുള്ള സവിശേഷ പറച്ചിലുകളാണെന്നും മരണാനന്തരജീവിതത്തിനു വലിയ പ്രാധാന്യമുണ്ടെന്നും ഇവ പറഞ്ഞു.

എന്നാല്‍ ആധുനികതയിലും മരണത്തിന്റെ ‘ഭൗതികത’ കേരളത്തില്‍ മിക്കപ്പോഴും പ്രകാശിതമായത് കേരളത്തിലെ സാമൂഹികതയുടെ ജാതി, ലിംഗ, വര്‍ഗ കള്ളിക്കകത്താണെന്നു കാണാം. അന്തരിച്ചു, മരിച്ചു, നാടുനീങ്ങി, കാലം ചെയ്തു, ചത്തു തുടങ്ങിയ മരണവ്യഹാരങ്ങൾ പോലും മരിച്ച വ്യക്തിയുടെ പദവികളെ അടയാളപ്പെടുത്തുന്നു. അതിലുപരി, മരിച്ച ശരീരത്തിന്റെ സാമുദായികത മരിച്ച ശരീരത്തെ സംസ്കരിക്കുന്നതിനുള്ള ഭൗതിക പ്രശ്നമായി മാറുന്നതു കാണാം. പൊതു ശ്മശാനങ്ങളും മറ്റും വ്യാപിക്കുമ്പോഴും കീഴാള ജനവിഭാഗങ്ങള്‍ക്ക് മരിച്ച ആളിന്റെ ശരീരം അടക്കുന്നതിനുള്ള ഇടം കിട്ടാത്തത് മരണത്തെ സവിശേഷ സാമൂഹിക പ്രശ്നമാക്കി മാറ്റുന്നുണ്ട്. ദലിതര്‍ക്കു സ്ഥലമില്ലാഞ്ഞ് വീടിനുള്ളില്‍ ശവം അടക്കേണ്ടിവന്ന സംഭവങ്ങള്‍ അടുത്ത കാലത്തും കേരളത്തിലുണ്ടായിട്ടുണ്ട്. അപ്പന്റെ ശരീരം സ്ഥലമില്ലാഞ്ഞു കായലില്‍ കെട്ടിത്താഴ്ത്തിയ രണ്ടിടങ്ങഴിയിലെ കോരന്റെ കഥ ഇതിന്റെ ചരിത്രപരായ വേരാണ്. മരിച്ച ശരീരത്തെ പൂജനീയമായി കാണുന്ന ക്രൈസ്തവര്‍ തന്നെ സെമിത്തേരിയില്‍ തെമ്മാടിക്കുഴിയെ സ്ഥാപിച്ച് ശരീരങ്ങളെ വര്‍ഗീകരിച്ചതും ഈ ചരിത്രപരതയ്ക്കുള്ളിലാണു നില്‍ക്കുന്നത്. സഭയെ ബഹുമാനിക്കാത്തവരെ, അംഗീകരിക്കാത്തവരെ മരിക്കുമ്പോള്‍ തെമ്മാടിക്കുഴിയിലടക്കി സഭ പ്രതികാരം ചെയ്ത സംഭവങ്ങള്‍, എം പി പോളിനെപ്പോലുള്ളവരോടു വരെ ക്രൈസ്തവസഭ ചെയ്തിട്ടുണ്ട്. ചുരുക്കത്തില്‍ ശവം കേവലമായ മരണത്തിന്റെ അടയാളമല്ല മറിച്ച് സങ്കീര്‍ണമായ സാമൂഹികതയുടെ പ്രശ്നവല്കരണമാണ്.

ഒന്ന്.
ലിജോ പെല്ലിശേരിയുടെ ഈ മ യൗ എന്ന സിനിമ മരണത്തിന്റെ സമകാലികതയെ ലത്തീന്‍ കത്തോലിക്ക സാമുദായികതയില്‍ നിന്നു നോക്കിക്കാണുകയാണ്. ശാന്തമായ കടലിന്റെ പശ്ചാത്തലത്തില്‍ ഒരു ശവസംസ്കാര ഘോഷയാത്ര തിരശീലയിലൂടെ കടന്നുപോകുന്നിടത്താണു സിനിമ ആരംഭിക്കുന്നത്. ചിട്ടയും ക്രമവുമുള്ള മനോഹരമായ ആഡംബര ശവഘോഷയാത്ര. ഈ ഘോഷയാത്രയ്ക്കു വിരുദ്ധമാണ് തുടര്‍ന്നു സിനിമയില്‍ വരുന്ന മരണം. ഒരു മരണമല്ല മൂന്നു മരണങ്ങളാണ് ഈ സിനിമ. കുഴിവെട്ടുകാരന്‍, പട്ടി, തുടങ്ങിയവരുടെ മരണം. മൂന്നു മരണവും സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരുടേതാണ്. ചത്തു എന്നു പറയാവുന്ന മരണങ്ങള്‍. പക്ഷേ സിനിമയുടെ കേന്ദ്രം വാവച്ചന്റെ മരണമാണ്. ഒരു വൈകുന്നേരം തന്റെ രണ്ടാം ഭാര്യയുടെ സമീപത്തുനിന്ന് പെണ്ണമ്മയുടെയും മകന്‍ ഈശിയുടെയും അടുത്തേക്കുവരുന്ന വാവച്ചന്‍ മകനോടൊത്തുള്ള മദ്യപാനവും വര്‍ത്താനം പറച്ചിലിനും ശേഷം വീഴുകയും മരണമടയുകയും ചെയ്യുന്നു. കൂട്ടനിലിവിളിയുയരുന്നു. നാട്ടുകാരെല്ലാം ഒത്തുകൂടുന്നു. പിന്നെ നടക്കുന്നത് ശവമടക്കാനുള്ള ഒരുക്കങ്ങളാണ്. ശവപ്പെട്ടി, ശവമണിയിക്കാനുള്ള വസ്ത്രങ്ങള്‍ തുടങ്ങി നൂറുകൂട്ടം കാര്യങ്ങള്‍ വീട്ടുകാരും നാട്ടുകാരും ചെയ്യുന്നതിന്റെ ആഖ്യാനമാണു സിനിമ. രാത്രിയിലാണ് മരണം നടക്കുന്നത്. രാത്രിയില്‍ നിന്നു പകലിലേക്കു വരുകയും ശവമടക്ക് പ്രശ്നത്തിലേക്കു വഴുതുകയും ചെയ്യുന്നു. സാമ്പത്തികമായ തകര്‍ച്ചയിലാണു വാവച്ചന്റെ കുടുംബം. അപ്പന്റെ ശവമടക്കു നടത്താന്‍ ഭാര്യയുടെ താലിമാല പണയം വയ്ക്കുകയാണ് ഈശി. ഈശിയും സുഹൃത്തായ വാര്‍ഡ് മെംബര്‍ അയ്യപ്പനും കൂടിയാണു കാര്യങ്ങളെല്ലാം മുന്നോട്ടുകൊണ്ടുപോകുന്നത്. ഇതിനിടെ ഈ മരണത്തില്‍ ചില ദുരൂഹതകള്‍ പലരുടെയും സംസാരത്തിലുണ്ടാകുകയും അതു പലരൂപത്തില്‍ ഉറപ്പിക്കപ്പെടുകയും പള്ളീലച്ചനില്‍ എത്തിച്ചേരുകയും ചെയ്യുന്നു. തലയിലെ മുറിവാണു പ്രധാന പ്രശ്നം. പുരോഹിതന്‍ രാത്രി തന്നെ പ്രാര്‍ഥനയ്ക്കായി എത്തിച്ചേരുകയും മുറിവു പരിശോധിക്കാന്‍ വേണ്ടി മാത്രം തന്ത്രപൂര്‍വം പ്രാര്‍ഥന നടത്തുകയും ചെയ്യുന്നു. തുടര്‍ന്ന് പുരോഹിതന്‍ തന്നെ പലരോടും ഇക്കാര്യം പറയുന്നു.

അന്തരിച്ചു, മരിച്ചു, നാടുനീങ്ങി, കാലം ചെയ്തു, ചത്തു തുടങ്ങിയ മരണവ്യഹാരങ്ങൾ പോലും മരിച്ച വ്യക്തിയുടെ പദവികളെ അടയാളപ്പെടുത്തുന്നു. അതിലുപരി, മരിച്ച ശരീരത്തിന്റെ സാമുദായികത മരിച്ച ശരീരത്തെ സംസ്കരിക്കുന്നതിനുള്ള ഭൗതിക പ്രശ്നമായി മാറുന്നതു കാണാം. പൊതു ശ്മശാനങ്ങളും മറ്റും വ്യാപിക്കുമ്പോഴും കീഴാള ജനവിഭാഗങ്ങള്‍ക്ക് മരിച്ച ആളിന്റെ ശരീരം അടക്കുന്നതിനുള്ള ഇടം കിട്ടാത്തത് മരണത്തെ സവിശേഷ സാമൂഹിക പ്രശ്നമാക്കി മാറ്റുന്നുണ്ട്. ദലിതര്‍ക്കു സ്ഥലമില്ലാഞ്ഞ് വീടിനുള്ളില്‍ ശവം അടക്കേണ്ടിവന്ന സംഭവങ്ങള്‍ അടുത്ത കാലത്തും കേരളത്തിലുണ്ടായിട്ടുണ്ട്. അപ്പന്റെ ശരീരം സ്ഥലമില്ലാഞ്ഞു കായലില്‍ കെട്ടിത്താഴ്ത്തിയ രണ്ടിടങ്ങഴിയിലെ കോരന്റെ കഥ ഇതിന്റെ ചരിത്രപരായ വേരാണ്. മരിച്ച ശരീരത്തെ പൂജനീയമായി കാണുന്ന ക്രൈസ്തവര്‍ തന്നെ സെമിത്തേരിയില്‍ തെമ്മാടിക്കുഴിയെ സ്ഥാപിച്ച് ശരീരങ്ങളെ വര്‍ഗീകരിച്ചതും ഈ ചരിത്രപരതയ്ക്കുള്ളിലാണു നില്‍ക്കുന്നത്. സഭയെ ബഹുമാനിക്കാത്തവരെ, അംഗീകരിക്കാത്തവരെ മരിക്കുമ്പോള്‍ തെമ്മാടിക്കുഴിയിലടക്കി സഭ പ്രതികാരം ചെയ്ത സംഭവങ്ങള്‍, എം പി പോളിനെപ്പോലുള്ളവരോടു വരെ ക്രൈസ്തവസഭ ചെയ്തിട്ടുണ്ട്.

ഇതിന്നിടെ അടക്കത്തിനുള്ള മിക്ക ക്രമീകരണവും പൂര്‍ത്തിയാകുന്നു. പെട്ടി വന്നു, മുറ്റത്തു പന്തലായി, സംസ്കാര വസ്ത്രങ്ങളായി, നാട്ടുകാരെല്ലാം വന്നു. രാവിലെ ശരീരം പന്തലിലേക്ക് ഇറങ്ങുമ്പോഴേക്കും മഴയുടെ ലക്ഷണങ്ങള്‍ കാണുന്നു. ആ സമയത്താണ് അദ്ദേഹത്തിന്റെ രണ്ടാം വിവാഹത്തിലെ ഭാര്യയും മക്കളും വരുന്നതും ശരീരത്തിലെ മുറിവ് വലിയ വിഷയമാകുന്നതും. അതോടെ ശവസംസ്കാരം പ്രതിസന്ധിയിലേക്കു നീങ്ങുന്നു. മഴ തകര്‍ത്തു പെയ്യാന്‍ തുടങ്ങുന്നു. ഇതിനിടെ അയ്യപ്പന്‍ പലതലത്തില്‍ പ്രശ്നപരിഹാരത്തിനു ശ്രമിക്കുന്നെങ്കിലും അതെല്ലാം തകരുന്നു. ഈശി വലിയ മാനസിക സംഘര്‍ഷത്തിലേക്കു നീങ്ങുന്നു. ഇതിനിടെ ഇതിനെച്ചൊല്ലിയുണ്ടാകുന്ന തര്‍ക്കം ചെറിയ കശപിശയിലേക്കു നീങ്ങുകയും ഇടയില്‍ കയറിവന്നു സംസ്കാരം സാധ്യമല്ലെന്നു പറഞ്ഞ അച്ചനെ ഈശി തല്ലുകയും ചെയ്യുന്നു. അതോടെ പുരോഹിതന്‍ സ്ഥലം വിടുന്നു. രംഗമാകെ വഷളാകുന്നു. മഴ കനക്കുന്നു. മുറ്റത്തെ പന്തല്‍ ഇതിന്നിടെ തകരുന്നു. എല്ലാരും കൂടി പൂര്‍വസ്ഥിതിയിലാക്കുന്നു.

ശവസംസ്കാരം പള്ളിയിലെ സെമിത്തേരിയില്‍ നടക്കില്ലെന്നുറപ്പാകുന്നു. ഇതിനിടെ പ്രശ്നം പരിഹരിക്കാന്‍ പോലീസിന്റെ ഇടപെടലിനായി അയ്യപ്പന്‍ ശ്രമിക്കുന്നെങ്കിലും അതും പരാജയപ്പെടുന്നു. ഈ സമയത്ത് ഈശി കടുത്ത നടപടകളിലേക്കു കടന്നു. അപ്പന്റെ ആഗ്രഹം പോലെ ആഘോഷപൂര്‍വം സംസ്കാരം നടത്താനായി, വിലകൂടിയ പെട്ടിയൊക്കെ വാങ്ങിയ ഈശി മറ്റുള്ളവരുടെ വാക്കുകള്‍ കേള്‍ക്കാതെ പിക്കാസുമെടുത്തു മുറ്റത്തു കുഴിവെട്ടുന്നു. തടയാന്‍ ചെന്നവരെയെല്ലാം ഭയപ്പെടുത്തി, കായികമായി നേരിട്ട അയാള്‍ കുഴിവെട്ടു പൂര്‍ത്തിയാക്കി അപ്പന്റെ ശരീരം സംസ്കരിക്കുന്നു.

ലിജോ ജോസ് പെല്ലിശ്ശേരി

തുടക്കത്തിലേ കാണിച്ച, കടല്‍ത്തീരത്തു കൂടിയുള്ള ശവഘോഷയാത്രയ്ക്കു സമാന്തരമായി അവസാന ഭാഗത്ത് മരിച്ച വാവച്ചനും കുഴിവെട്ടുകാരനും പട്ടിയും അയഥാര്‍ഥമായ കടല്‍ത്തീരത്തു വരുന്ന കപ്പലുകളെ നോക്കി കാത്തിരിക്കുന്നിടത്താണു സിിനിമ അവസാനിക്കുന്നത്. ക്രൈസ്തവികമായ അക്കരനാട്ടിലേക്കുള്ള യാത്രയുടെ ചിഹ്നവല്കരണമാണ് ഈ യാത്രയും കടല്‍ത്തീരവും കാത്തിരിപ്പും കപ്പലുകളും അതിലെ വിളക്കുകളും. ക്രിസ്ത്യാനികള്‍ക്ക് ജീവിതവും മരണവും ഒരു യാത്രയാണ്. ഈ ഭൂമിയിലെ യാത്രയും അക്കരെ സ്വര്‍ഗനാട്ടിലേക്കുള്ള യാത്രയും. സ്വര്‍ഗത്തിലെത്തിയ ശേഷമാണു ശരിയായ വിശ്രമമുള്ളത്. ഇത്തരം ഇമേജറികളുടെ ചിഹ്നഭാഷയെ സവിശേഷം ഒളിപ്പിച്ചാണു സിനിമ മരണത്തെ ആഖ്യാനിക്കുന്നത്. മധ്യവര്‍ഗത്തിലോ മറ്റോ പെട്ട ശവഴമായിരുന്നങ്കില്‍ ആ മുറിവ് ഇവിടെ പ്രശ്നമുണ്ടാക്കിയവരാല്‍ത്തന്നെ സമര്‍ഥമായി മറയ്ക്കപ്പെടുമായിരുന്നു; അടക്കം ഭംഗിയായി നടക്കുമായിരുന്നു. ആദ്യം കാണിക്കുന്ന മനോഹരമായ ശവഘോഷയാത്രയ്ക്കു വിരുദ്ധമാണ് വാവച്ചന്റെ കാര്യത്തില്‍ സംഭവിക്കുന്നത്.

രണ്ട്.
അപ്പന്റെ ശരീരം വീട്ടുമുറ്റത്തെ കുഴിയിലടക്കി അതിനു മുകളിലൊരു കുരിശു നാട്ടുന്നുണ്ട് ഈശി. അടക്കം ഭംഗിയായി നടക്കുമായിരുന്നു. ബലമില്ലാത്ത കമ്പുകള്‍ കൂട്ടിക്കെട്ടിയ കുരിശ്. പള്ളിയിലെ അടക്കത്തിന് ഉപയോഗിക്കുന്നതും കല്ലറയില്‍ വയ്ക്കുന്നതും പലതരം ലോഹക്കുരിശുകളൊ കോണ്‍ക്രീറ്റ് കുരിശോ ആണ്. ആ കുരിശിന്റെ യുക്തിയെയും വിശ്വാസതലത്തെയും അട്ടിമറിക്കുകയാണ് ഇവിടെ കമ്പുകൊണ്ടുള്ള കുരിശ്. പെസഹ പെരുന്നാളിന് കഴുതയുമായി യേശു മാര്‍ച്ച് ചെയ്തപ്പോള്‍ ഒലിവിലകളുമായിട്ടു ഹോശന്നാ പാടിയ ജനക്കൂട്ടത്തിന്റെ രാഷ്ട്രീയസ്വഭാവം ഇവിടെക്കാണാം. പുരോഹിതമതത്തിന്റെ അധികാര പ്രമത്തതയ്ക്കും ജനവിരുദ്ധതയ്ക്കും എതിരെ, സഞ്ചരിക്കുന്ന ജനകീയ ബോധ്യത്തിന്റെ അടയാളമാണ് ഈ കുരിശെന്നു പറയാം. ക്രിസ്തുവിശ്വാസത്തെ തള്ളിപ്പറയുകയല്ല, അതിനു പുതിയ ചിഹ്നഭാഷ രൂപപ്പെടുത്തുകയാണ് ഈശിയുടെ വിശ്വാസം. പുരോഹിതനെ തല്ലാന്‍ പ്രേരിപ്പിച്ച വികാരം കേവലമായ മരണസമയത്തെ വികാര വിക്ഷുബ്ധതയല്ല മറിച്ച് കീഴാളരോടും ദരിദ്രരോടും കാലങ്ങളായി സഭയുടെ അധികാരം കാണിക്കുന്ന അനീതിയുടെ ശക്തമായ സ്പര്‍ശം അതിലുണ്ടെന്നതാണ്. അച്ചന്റെ വെന്തീഞ്ഞ ഇന്നാ എന്ന വടുതലക്കഥകലിലെ സവര്‍ണക്രൈസ്തവ പൗരോഹിത്യ നിരാസം പോലെ ചരിത്രപരമായ വേരുകളുള്ള ഒന്നാണത്. അതാണ് ആ കമ്പുകൊണ്ടുള്ള കുരിശ് അടയാളപ്പെടുത്തുന്നത്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഹൈറേഞ്ചിലെ മധ്യവര്‍ഗ ക്രിസ്ത്യാനിയുടെ മരണത്തെ ആഖ്യാനിക്കുന്ന, പലനിലകളിലും സാദൃശ്യം പുലര്‍ത്തുന്ന ശവം എന്ന സിനിമയുമായി ഈ മ യൗ തെറ്റിപ്പിരിയുന്നത്. ഇവിടെ, ഇതിലെ ആവര്‍ത്തിക്കുന്ന കടല്‍, മഴ എന്നിവ സവിശേഷമായ ബിംബങ്ങളായി മാറുന്നത്. സംസാരമാം സാഗരം എന്നൊക്കെ ജീവിതത്തെ കേവലമായി അടയാളപ്പെടുത്തുന്ന ചിഹ്നങ്ങളില്‍ നിന്ന് കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിന്റെ ആധാരമായ കടലാണ് ഇവിടെ ദൃശ്യപ്പെടുന്നത്.

പള്ളിയിലെ അടക്കത്തിന് ഉപയോഗിക്കുന്നതും കല്ലറയില്‍ വയ്ക്കുന്നതും പലതരം ലോഹക്കുരിശുകളൊ കോണ്‍ക്രീറ്റ് കുരിശോ ആണ്. ആ കുരിശിന്റെ യുക്തിയെയും വിശ്വാസതലത്തെയും അട്ടിമറിക്കുകയാണ് ഇവിടെ കമ്പുകൊണ്ടുള്ള കുരിശ്. പെസഹ പെരുന്നാളിന് കഴുതയുമായി യേശു മാര്‍ച്ച് ചെയ്തപ്പോള്‍ ഒലിവിലകളുമായിട്ടു ഹോശന്നാ പാടിയ ജനക്കൂട്ടത്തിന്റെ രാഷ്ട്രീയസ്വഭാവം ഇവിടെക്കാണാം. പുരോഹിതമതത്തിന്റെ അധികാര പ്രമത്തതയ്ക്കും ജനവിരുദ്ധതയ്ക്കും എതിരെ, സഞ്ചരിക്കുന്ന ജനകീയ ബോധ്യത്തിന്റെ അടയാളമാണ് ഈ കുരിശെന്നു പറയാം. ക്രിസ്തുവിശ്വാസത്തെ തള്ളിപ്പറയുകയല്ല, അതിനു പുതിയ ചിഹ്നഭാഷ രൂപപ്പെടുത്തുകയാണ് ഈശിയുടെ വിശ്വാസം. പുരോഹിതനെ തല്ലാന്‍ പ്രേരിപ്പിച്ച വികാരം കേവലമായ മരണസമയത്തെ വികാര വിക്ഷുബ്ധതയല്ല മറിച്ച് കീഴാളരോടും ദരിദ്രരോടും കാലങ്ങളായി സഭയുടെ അധികാരം കാണിക്കുന്ന അനീതിയുടെ ശക്തമായ സ്പര്‍ശം അതിലുണ്ടെന്നതാണ്.

കേരളത്തിലെ ക്രിസ്ത്യാനികളിലെ ജാതിയുടെ ഇരകളാണ് ലത്തീന്‍ കത്തോലിക്കര്‍. സുറിയാനികള്‍ തങ്ങളുടെ ബ്രാഹ്മണ്യ പാരമ്പര്യം കാരണം പൂര്‍ണമായും തീണ്ടാപ്പാടകലെ നിര്‍ത്തുന്നവര്‍. ഓഖി ദുരന്തം കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ആഞ്ഞുവീശിയപ്പോള്‍ മത്സ്യത്തൊഴിലാളികളെക്കുറിച്ച്, അതിലെ ഭൂരിപക്ഷം വരുന്ന ലത്തീന്‍കാരെക്കുറിച്ച് കേരളത്തിന്റെ പൊതുബോധത്തിന് ഒരുത്കണ്ഠയുമില്ലായിരുന്നുവെന്ന് പലകോണുകളിലൂടെ വിമര്‍ശിക്കപ്പെട്ടതാണ്. ജാതിപരമാണ് ആ ഉത്കണ്ഠയില്ലായ്മ. ഈ സാമൂഹിക ബോധ്യങ്ങളുടെ നടുവിലാണു വാവച്ചന്റെ ശരീരം ‘ദുരൂഹ’മായി കിടക്കുന്നത്. ഈ ദുരൂഹതകള്‍ക്കെതിരെ ഉയരുന്ന പ്രതിരോധം കൂടിയാണ് ഈശിയുടെ ‘അക്രമോത്സുകത’യെന്നു കാണണം. പുരുഷന്റെ കരുത്തിലുള്ള വിശ്വാസം പല പെല്ലിശേരി സിനിമകളിലും കടന്നുവരുന്നതു ശ്രദ്ധിക്കണം. ആണിന്റെ രക്ഷകവേഷത്തിലുള്ള അമിതമായ ഊന്നലുകളോടു വിയോജിക്കുമ്പോള്‍ത്തന്നെ അനിവാര്യമായ പ്രതിരോധമാകുന്നതിനാല്‍ ആ ‘അക്രമം’ പീഡിതരോടു പക്ഷം ചേരുന്ന ക്രൈസ്തവികതയുടെ ഭാഗവുമാകുന്നു എന്നു പറയേണ്ടതുണ്ട്. ഈ ക്രൈസ്തവികത, സവര്‍ണഹിന്ദു, തറവാടിത്ത ആഖ്യാനങ്ങളില്‍ അഭിരമിക്കുന്ന മലയാള പൊതുബോധ സിനിമാബോധ്യങ്ങളെയും ദൃശ്യവല്കരണങ്ങളെയും കീറിമുറിക്കുന്ന കാഴ്ചയുമായും മാറുന്നു. ന്യൂനപക്ഷാത്മകതയുടെ പുതിയ രൂപങ്ങള്‍ സുഡാനി പോലുള്ളവയിലൂടെയും പെല്ലിശേരി സിനിമകളിലൂടെയും മലയാളസിനിമയെ ഭൂതം പോലെ ആവേശിക്കുകയാണ്. സംഘപരിവാര്‍ക്കാലത്ത് ഇതിന്റെ രാഷ്ട്രീയം ഏറെ പ്രസക്തവുമാണ്.

Top