ജെ.എന്‍.യുവിലെ സംഘ്‌പരിവാര്‍ പ്രചാരവേലകളും ഇടതുപക്ഷം മായ്ച്ചുകളയുന്ന പ്രതിരോധങ്ങളും

ജെ.എന്‍.യുവിലെ മുസ്‌ലിം വിരുദ്ധ പ്രചാരവേലകള്‍ക്ക് കേരളത്തിലെ പ്രമുഖരുടെ മുസ്‌ലിം വിരുദ്ധ പ്രസ്താവനകളും പത്രമാധ്യമങ്ങളുടെ ‘ലൗ ജിഹാദ്’ കെട്ടുകഥകളും സംഘ്പരിവാര്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇരുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളം മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രമാകുമെന്ന വി.എസ് അച്യുതാനന്ദന്റെ പ്രസ്താവന കൊണ്ട് സംഘ്പരിവാറിന് ഡോക്യുമെന്ററി ആരംഭിക്കാന്‍ കഴിയുന്നത് കേരളത്തിലെ മുസ്‌ലിം ജീവിതത്തെക്കുറിച്ച് ഇടതുപക്ഷവും സംഘ്പരിവാറും വെച്ചുപുലര്‍ത്തുന്ന നിലപാടുകളുടെയും ആശങ്കളുടെയും പൊതുബോധ പാരസ്പര്യം കാരണമാണെന്ന് ലേഖകന്‍ സമര്‍ത്ഥിക്കുന്നു.

ഒരു ഡോക്യുമെന്ററിയും അതിനെത്തുടര്‍ന്നുള്ള സംവാദങ്ങളും ജെ.എന്‍.യു-വില്‍ നിലനില്‍ക്കുന്ന വ്യത്യസ്ത നിലപാടുകളെ ചോദ്യം ചെയ്തുകൊണ്ടാണു മുന്നേറുന്നത്. വിവേകാനന്ദ വിചാര്‍ മഞ്ചും ഗ്ലോബല്‍ ഇന്ത്യന്‍ ഫൗണ്ടേഷനും ചേര്‍ന്ന് ജെ.എന്‍.യു സബര്‍മതി ധാബയില്‍ സംഘടിപ്പിച്ച, സുദിപ്‌തോ സെന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി പ്രദര്‍ശനത്തിന്റെ ലക്ഷ്യം സംഘ് പ്രോപഗണ്ട പ്രചാരണമായിരുന്നു. ‘In the Name of Love: Melancholy of God’s Own Country’ (ഇൻ ദ് നെയിം ഒഫ് ലവ് : മെലങ്കലി ഒഫ് ഗോഡ്സ് ഓൺ കണ്ട്രി) എന്ന തലക്കെട്ടോടു കൂടിയ ഈ ഡോക്യുമെന്ററിയുടെ ടാഗ്‌ലൈന്‍ ‘ആയിരക്കണക്കിനു കേരള പെണ്‍കുട്ടികളുടെ മതപരിവര്‍ത്തനവും ലൗജിഹാദ് വിഷയവും’ എന്നതാണ്. കേരളത്തില്‍ ഈയടുത്തായി നടന്ന ഇസ്‌ലാം ആശ്ലേഷണവുമായി ബന്ധപ്പെട്ട ആശങ്കകളും ഹിന്ദുത്വ ഇരവാദവുമാണ് കൃത്യമായ ഇസ്‌ലാമോഫോബിയയും സ്ത്രീ വിരുദ്ധതയും ഉള്‍ക്കൊള്ളുന്ന ഈ ഡോക്യുമെന്ററിയുടെ പശ്ചാത്തലം.

സുദിപ്തോ സെന്‍

‘ലൗ ജിഹാദ്’ എന്ന പദപ്രയോഗത്തില്‍ അടങ്ങിയിരിക്കുന്ന മുസ്‌ലിം വിരുദ്ധതയെ പരമാവധി ചൂഷണം ചെയ്തുകൊണ്ടാണ് സുദിപ്‌തോ സെന്‍ തന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഈ ഡോക്യുമെന്ററി ആരംഭിക്കുന്നത് മുന്‍ കേരള മുഖ്യമന്ത്രിയും സി.പി.ഐ.എം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ 2010-ലെ അഭിമുഖത്തോടെയാണ്. ഇരുപതു വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളം  മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രമാവുമെന്ന വി.എസ് അച്യുതാനന്ദന്റെ ആശങ്കയുടെ യാഥാര്‍ഥ്യങ്ങള്‍ നിരീക്ഷിച്ചുകൊണ്ട് സുദിപ്‌തോ സെന്‍ പറയുന്നത് അടുത്ത പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളം ഇസ്‌ലാമിക രാഷ്ട്രമാവുമെന്നാണ്. വി.എസ്സിന്റെ വാദങ്ങളുടെ വസ്തുതാന്വേഷണം മാത്രമാണു താന്‍ ഈ ഡോക്യുമെന്ററിയിലൂടെ നിര്‍വഹിച്ചതെന്നു സുദിപ്‌തോ തുറന്നു പറയുന്നു. ‘ഞാന്‍ വ്യക്തിപരമായി ‘ലൗ ജിഹാദില്‍’ വിശ്വസിക്കുന്നില്ല. എന്റെ ഫിലിം മതപരിവര്‍ത്തനത്തെക്കുറിച്ചാണ്. അത് ആധാരമാക്കുന്നത് ഇസ്‌ലാമിലേക്കു മതപരിവര്‍ത്തനം ചെയ്തതോ അല്ലെങ്കില്‍ മിഡിലീസ്റ്റിലേക്കു കടത്തപ്പെട്ടതോ ആയ 33,000 പെണ്‍കുട്ടികളുടെ സ്റ്റാറ്റിസ്റ്റിക്‌സ് ആണ്.’

ഈ ഡോക്യുമെന്ററിയില്‍ ഉടനീളം പ്രദര്‍ശിപ്പിക്കുന്നത് കേരളത്തിലെ പ്രമുഖരായ രാഷ്ട്രീയ നേതാക്കളുടെയും സാമൂഹ്യശാസ്ത്രജ്ഞന്‍മാരുടെയും ഘര്‍വാപസി പ്രവര്‍ത്തകരുടെയും അഭിമുഖങ്ങളാണ്. കേരളത്തിലെ ഇസ്‌ലാമാശ്ലേഷണത്തെക്കുറിച്ചുള്ള അത്യുക്തി നിറഞ്ഞ കണക്കുകളും ‘ലൗ ജിഹാദ്’ എന്ന നിര്‍മിതിയുടെ കെട്ടുകഥകളും ഉത്ഭവിച്ചത് കേരളത്തിലെ മുഖ്യധാരാ പത്രമാധ്യമങ്ങളില്‍ നിന്നും പ്രമുഖരുടെ നാക്കിന്‍ തുമ്പില്‍ നിന്നുമാണെന്ന യാഥാര്‍ഥ്യം ഇപ്പോള്‍ വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. 2009 മുതല്‍ തുടര്‍ച്ചയായി ‘ലൗ ജിഹാദി’നെക്കുറിച്ചും ‘ലൗ ബോംബി’നെക്കുറിച്ചും സാങ്കല്‍പിക ഭാവനകള്‍ കുത്തിനിറച്ച ലേഖനങ്ങളും കണക്കുകളും പ്രസിദ്ധീകരിച്ച പ്രമുഖ പത്രങ്ങള്‍ മുസ്‌ലിം വിരുദ്ധതയെ കേരളത്തില്‍ വ്യാപിപ്പിക്കുകയായിരുന്നു. പിന്നീട് ‘ഘര്‍വാപസി’യായും ‘ഹിന്ദു ജാഗ്രതാ സമിതി’കളായും ഈ പ്രചാരണങ്ങള്‍ രൂപം മാറിയപ്പോഴും ഇവര്‍ പിന്തുണയേകുന്നു. കേരളത്തില്‍ മുസ്‌ലിം ജീവിതത്തെക്കുറിച്ചുള്ള ഇടതുപക്ഷത്തിന്റെ നിലപാടുകളും ആശങ്കകളും സംഘ്പരിവാറിനും ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നു എന്നത് അവര്‍ പങ്കുവെക്കുന്ന ‘പൊതുബോധ’ (സംഘബോധം) പാരസ്പര്യത്തിന്റെതാണെന്ന് അടിവരയിടുന്നു. ഹാദിയയുടെ ഇസ്‌ലാമാശ്ലേഷണവും അതിന്റെ പിന്തുടര്‍ച്ചകളും കേരളത്തിലും ഇന്ത്യയിലുടനീളവും ലെഫ്റ്റ്-ലിബറല്‍ സംഘടനകളെ പ്രതിരോധത്തിലാക്കിയത് മൂടുറച്ചുപോയ സവര്‍ണതയുടെ ‘ഇസ്‌ലാം പേടി’ താത്ത്വികതലത്തില്‍ത്തന്നെ സ്വാധീനിച്ചതിന്റെ ഫലമായിരുന്നു.

കേരളത്തിലെ ഇസ്‌ലാമാശ്ലേഷണത്തെക്കുറിച്ചുള്ള അത്യുക്തി നിറഞ്ഞ കണക്കുകളും ‘ലൗ ജിഹാദ്’ എന്ന നിര്‍മിതിയുടെ കെട്ടുകഥകളും ഉത്ഭവിച്ചത് കേരളത്തിലെ മുഖ്യധാരാ പത്രമാധ്യമങ്ങളില്‍ നിന്നും പ്രമുഖരുടെ നാക്കിന്‍ തുമ്പില്‍ നിന്നുമാണെന്ന യാഥാര്‍ഥ്യം ഇപ്പോള്‍ വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. 2009 മുതല്‍ തുടര്‍ച്ചയായി ‘ലൗ ജിഹാദി’നെക്കുറിച്ചും ‘ലൗ ബോംബി’നെക്കുറിച്ചും സാങ്കല്‍പിക ഭാവനകള്‍ കുത്തിനിറച്ച ലേഖനങ്ങളും കണക്കുകളും പ്രസിദ്ധീകരിച്ച പ്രമുഖ പത്രങ്ങള്‍ മുസ്‌ലിം വിരുദ്ധതയെ കേരളത്തില്‍ വ്യാപിപ്പിക്കുകയായിരുന്നു. പിന്നീട് ‘ഘര്‍വാപസി’യായും ‘ഹിന്ദു ജാഗ്രതാ സമിതി’കളായും ഈ പ്രചാരണങ്ങള്‍ രൂപം മാറിയപ്പോഴും ഇവര്‍ പിന്തുണയേകുന്നു. കേരളത്തില്‍ മുസ്‌ലിം ജീവിതത്തെക്കുറിച്ചുള്ള ഇടതുപക്ഷത്തിന്റെ നിലപാടുകളും ആശങ്കകളും സംഘ്പരിവാറിനും ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നു എന്നത് അവര്‍ പങ്കുവെക്കുന്ന ‘പൊതുബോധ’ (സംഘബോധം) പാരസ്പര്യത്തിന്റെതാണെന്ന് അടിവരയിടുന്നു.

യഥാര്‍ഥത്തില്‍, ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ‘ലൗ ജിഹാദി’നെക്കുറിച്ചുള്ള വ്യവഹാരങ്ങളെല്ലാം ‘മതപരിവര്‍ത്തനം’ എന്ന മൗലികാവകാശത്തെ മറച്ചുപിടിക്കാനുള്ള കേവല പ്രോപഗണ്ടകളാണ്. സംഘ്പരിവാര്‍ ആഗ്രഹിക്കുന്നത് ‘ഇസ്‌ലാമാശ്ലേഷണം’ എന്ന ഡിബേറ്റിനെ ‘പ്രചോദനം, പ്രണയം, തെരഞ്ഞെടുപ്പ്’ എന്നീ പദാവലികളില്‍ മാത്രം ചര്‍ച്ച ചെയ്യാനാണ്. ഇസ്‌ലാമാശ്ലേഷണത്തിന്റെ ‘വിമോചനം, മോക്ഷം, ജാതിവിരുദ്ധത, ദൈവശാസ്ത്രം, ദൈവസ്‌നേഹം’ എന്നീ മാനങ്ങളെയാണ് ഹാദിയ അടക്കമുള്ള പരിവര്‍ത്തിത മുസ്‌ലിംകള്‍ ഊന്നിപ്പറയുന്നത്. ഇത്തരത്തിലുള്ള വിപ്ലവാത്മക ബോധ്യങ്ങളെ അടയാളപ്പെടുത്താത്ത ഏതുതരം വ്യവഹാരങ്ങളും സംഘ്പരിവാരത്തിന്റെ പ്രോപഗണ്ടാ വ്യവസായത്തിന്റെ പ്രതിനിധാനങ്ങള്‍ മാത്രമാണ്. ഇന്ത്യയിലുടനീളം രൂപം കൊള്ളുന്ന വാദ-പ്രതിവാദങ്ങളുടെ അജണ്ടകള്‍ ആരു രൂപപ്പെടുത്തുന്നു എന്നതും അതിന്റെ രാഷ്ട്രീയത്തെ തുറന്നുകാണിക്കുവാനുള്ള ദൗര്‍ബല്യവുമാണ് ഇന്നു ജെ.എന്‍.യു-വില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ‘ലൗ ജിഹാദ്’ വിവാദങ്ങള്‍.

തന്റെ ഡോക്യുമെന്ററി ‘ഇസ്‌ലാമാശ്ലേഷണത്തിന്റെ പ്രശ്‌നങ്ങള്‍’ മുഖ്യപ്രമേയമാക്കി നിര്‍മ്മിച്ചതാണെന്നു സംവിധായകന്‍ തന്നെ തുറന്നുപറയുമ്പോള്‍, നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സംവാദങ്ങള്‍ ഈയൊരു കേന്ദ്രബിന്ദുവിനെ പൂര്‍ണമായി അവഗണിച്ചുകൊണ്ട്, കേവലമായ വാചാടോപങ്ങളാല്‍ വിരസമായിരിക്കുന്നു. ഒരുവശത്ത് എ.ബി.വി.പി-യുടെ ‘ലൗ ജിഹാദ്’ ആരോപണങ്ങളും മറുവശത്ത് ജെ.എന്‍.എസ്.യു അടക്കമുള്ള ലെഫ്റ്റ്-ലിബറലുകളുടെ അമൂര്‍ത്ത പ്രണയവും (Abstract Love), Choice Talk-കളും ചുറ്റിത്തിരിയുന്നത് സംഘ്പരിവാര്‍, ഇസ്‌ലാമാശ്ലേഷണത്തിനെതിരില്‍ അഴിച്ചുവിടുന്ന അക്രമത്തെ (Violence) നിശ്ശബ്ദവല്‍ക്കരിച്ചുകൊണ്ടാണ്. ഇസ്‌ലാം ആശ്ലേഷിക്കുന്നവര്‍ക്കെതിരായി നടത്തപ്പെടുന്ന ഭരണകൂട ഹിംസയും (State Violence) ഘര്‍വാപസി കേന്ദ്രങ്ങളാല്‍ നടത്തപ്പെടുന്ന ഹിന്ദുത്വ ഹിംസയും (Hindutva Violence) ചര്‍ച്ച ചെയ്യപ്പെടാതെ കേവലമായ ‘പ്രണയ വര്‍ത്തമാനങ്ങള്‍’ കൊണ്ടു ഫാസിസത്തെ വെല്ലുവിളിക്കാമെന്നത് ലെഫ്റ്റ്-ലിബറലുകളുടെ വ്യാമോഹം മാത്രമാണ്. ഡോക്യുമെന്ററി പ്രദര്‍ശനം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടു മുന്നോട്ടുവന്ന ‘പിഞ്ച്‌റാ തോഡ്’ അടക്കമുള്ള ഇടതു സംഘടനകള്‍ സംഘ്പരിവാറിന്റെ ‘ഇരവാദ’ത്തെ പ്രോത്സാഹിപ്പിക്കുകയാണു യഥാര്‍ഥത്തില്‍ ചെയ്തത്. നിരവധി ആഗോള അവാര്‍ഡുകള്‍ നേടിയ ഈ മുസ്‌ലിം വിരുദ്ധ ഡോക്യുമെന്ററിയെ ജെ.എന്‍.യു എന്ന കാമ്പസില്‍ തടയുകയും എന്നാല്‍ ഇതേ ഡോക്യുമെന്ററിയിലെ ഇടതുപക്ഷ നേതാക്കളുടെ പ്രസ്താവനകളെക്കുറിച്ചു മൗനമവലംബിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. മറ്റൊന്ന്, ഇന്ത്യയിലുടനീളം മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കും ആദിവാസികള്‍ക്കും എതിരെ ആക്രമണങ്ങള്‍ നടത്തുന്ന സംഘ്പരിവാരത്തിനോട് കേവല മുദ്രാവാക്യങ്ങളാല്‍ എതിര്‍ത്തു നില്‍ക്കുക സാധ്യമല്ല. ആ ‘മുദ്രാവാക്യങ്ങള്‍’ നിശ്ശബ്ദമാക്കുന്ന സമകാലീന പ്രശ്‌നങ്ങളില്‍ തങ്ങളും പങ്കാളികളാണെന്ന ബോധ്യം കരുതിക്കൂട്ടി മറന്നുകൊണ്ട് ‘രക്ഷകവേഷം’ കെട്ടാന്‍ തയ്യാറായവരും സംഘ്പരിവാറും നടത്തുന്നത് ‘A Fight between Two Oppressors’  (എ ഫൈറ്റ് ബിറ്റ്വീൻ റ്റൂ ഒപ്രെസേർ്സ്) ആണ്.  (Shyamolie Singh). ഇവിടെ നിശ്ശബ്ദമാക്കപ്പെടുന്ന ചോദ്യങ്ങള്‍ ഇന്ത്യയിലെ മുസ്‌ലിം ജീവിതത്തിന്റെ പ്രതിസന്ധികളെ വ്യക്തമാക്കുന്നു.

ഒരുവശത്ത് എ.ബി.വി.പി-യുടെ ‘ലൗ ജിഹാദ്’ ആരോപണങ്ങളും മറുവശത്ത് ജെ.എന്‍.എസ്.യു അടക്കമുള്ള ലെഫ്റ്റ്-ലിബറലുകളുടെ അമൂര്‍ത്ത പ്രണയവും (Abstract Love), Choice Talk-കളും ചുറ്റിത്തിരിയുന്നത് സംഘ്പരിവാര്‍, ഇസ്‌ലാമാശ്ലേഷണത്തിനെതിരില്‍ അഴിച്ചുവിടുന്ന അക്രമത്തെ (Violence) നിശ്ശബ്ദവല്‍ക്കരിച്ചുകൊണ്ടാണ്. ഇസ്‌ലാം ആശ്ലേഷിക്കുന്നവര്‍ക്കെതിരായി നടത്തപ്പെടുന്ന ഭരണകൂട ഹിംസയും (State Violence) ഘര്‍വാപസി കേന്ദ്രങ്ങളാല്‍ നടത്തപ്പെടുന്ന ഹിന്ദുത്വ ഹിംസയും (Hindutva Violence) ചര്‍ച്ച ചെയ്യപ്പെടാതെ കേവലമായ ‘പ്രണയ വര്‍ത്തമാനങ്ങള്‍’ കൊണ്ടു ഫാസിസത്തെ വെല്ലുവിളിക്കാമെന്നത് ലെഫ്റ്റ്-ലിബറലുകളുടെ വ്യാമോഹം മാത്രമാണ്. ഡോക്യുമെന്ററി പ്രദര്‍ശനം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടു മുന്നോട്ടുവന്ന ‘പിഞ്ച്‌റാ തോഡ്’ അടക്കമുള്ള ഇടതു സംഘടനകള്‍ സംഘ്പരിവാറിന്റെ ‘ഇരവാദ’ത്തെ പ്രോത്സാഹിപ്പിക്കുകയാണു യഥാര്‍ഥത്തില്‍ ചെയ്തത്. നിരവധി ആഗോള അവാര്‍ഡുകള്‍ നേടിയ ഈ മുസ്‌ലിം വിരുദ്ധ ഡോക്യുമെന്ററിയെ ജെ.എന്‍.യു എന്ന കാമ്പസില്‍ തടയുകയും എന്നാല്‍ ഇതേ ഡോക്യുമെന്ററിയിലെ ഇടതുപക്ഷ നേതാക്കളുടെ പ്രസ്താവനകളെക്കുറിച്ചു മൗനമവലംബിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്.

ഡോക്യുമെന്ററി പ്രദര്‍ശനവേളയില്‍ എ.ബി.വി.പി ഗുണ്ടകള്‍ പ്രതിഷേധക്കാര്‍ക്കെതിരെയും വിദ്യാര്‍ഥികള്‍ക്കെതിരെയും വലിയതോതില്‍ അക്രമങ്ങളഴിച്ചു വിട്ടു. കല്ലും മുട്ടയും എറിയുകയും മര്‍ദിക്കുകയും ചെയ്തുകൊണ്ട് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ച എ.ബി.വി.പി, ചില വിദ്യാര്‍ഥികളെ ഉന്നംവെച്ചു കൊലവിളി മുഴക്കി. മുന്‍ ജെ.എന്‍.യു.എസ്.യു പ്രസിഡന്റും ‘United Against Hate’ (യുനൈറ്റഡ് എഗെൻസ്റ്റ് ഹെയ്റ്റ്)  നേതാവുമായ മോഹിത് പാണ്ഡെയെ ക്രൂരമായി മര്‍ദ്ദിച്ചു. BAPSA (ബാപ്സ) നേതാവ് രാഹുല്‍ സോംപിമ്പ്‌ളെക്കെതിരെ വധഭീഷണി മുഴക്കുകയും ബലാത്സംഗ ഭീഷണി നടത്തി എന്ന ആരോപണം പ്രചരിപ്പിക്കുകയും ചെയ്യുന്നു. BASO (ബാസോ) പ്രവര്‍ത്തകനായ ആമിര്‍ മാലിക്കിനെതിരെയും എ.ബി.വി.പി ഗൂഢാലോചനകള്‍ നടത്തി. രാഹുലും ആമിറും ഫേസ്ബുക്ക് പോസ്റ്റിലൂടെ ‘തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എ.ബി.വി.പി ഉത്തരവാദിയായിരിക്കും’ എന്ന മുന്നറിയിപ്പു നല്‍കുന്നു. നജീബ് അഹ്മദിന്റെ തിരോധാനത്തില്‍ ആരോപണം.

രാഹുല്‍ സോംപിമ്പ്ളെ

വിധേയരായവര്‍ തന്നെയാണ് ഇപ്പോഴും കാമ്പസില്‍ അഴിഞ്ഞാടുന്നത്. ഇതില്‍ ജെ.എന്‍.യു അഡ്മിനുള്ള പങ്ക് വളരെ വ്യക്തമാണ്. ഇത്തരം പരിപാടികള്‍ക്ക് അനുമതി നല്‍കുകയും എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കു സൗകര്യമൊരുക്കുകയും ചെയ്യുന്ന അഡ്മിന്‍ സംഘ്പരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കുകയാണ്. ഇത്തരം അജണ്ടകളുടെ പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നത് ആത്യന്തികമായി കാമ്പസിലെ മുസ്‌ലിം വിദ്യാര്‍ഥികള്‍ തന്നെയാണ്. തങ്ങള്‍ക്കിടയില്‍ നിന്നുതന്നെ നജീബിനെ മര്‍ദ്ദിച്ചു തട്ടിക്കൊണ്ടുപോയ എ.ബി.വി.പി ഗുണ്ടകള്‍ കാമ്പസില്‍ വിഹരിക്കുമ്പോള്‍ നീതിയും സുരക്ഷയും മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കു് പ്രതീക്ഷ മാത്രമാണ്.

സംഘ്പരിവാര്‍ രൂപകല്‍പ്പന ചെയ്യുന്ന വ്യവഹാരങ്ങള്‍ക്കകത്തു സ്വയം പ്രതിഷ്ഠിക്കാതെ , ക്രിയാത്മക വിമര്‍ശനങ്ങളും സംവാദങ്ങളുമാണു കാമ്പസ് ആവശ്യപ്പെടുന്നത്. സമകാലീന യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊണ്ടു കൊണ്ടുള്ള, ലെഫ്റ്റ്-റൈറ്റ് ബൈനറികള്‍ക്കപ്പുറത്തു നിന്നുകൊണ്ടു വിശകലനം ചെയ്യുവാന്‍ ശേഷിയുള്ള  വിദ്യാര്‍ഥി മുന്നേറ്റം കാമ്പസുകളില്‍ രൂപപ്പെട്ടു വരുന്നുണ്ട്. തങ്ങളുടെ ശബ്ദമുഖരിതമായ മുദ്രാവാക്യങ്ങളാല്‍ മുഖ്യധാര മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന യാഥാര്‍ഥ്യങ്ങളെ വെളിച്ചത്തു കൊണ്ടുവരുവാന്‍ നിശ്ശബ്ദരാക്കപ്പെട്ടവര്‍ മുന്നോട്ടു വരുമ്പോള്‍ മാത്രമാണ് കാമ്പസുകള്‍ക്ക് ബൈനറികളില്‍ നിന്നു മോചിതരായി                                                                         വൈവിധ്യങ്ങളെ സ്വീകരിക്കുവാന്‍ സാധ്യമാകുക.

Top