രോഹിത് വെമുല ഉയര്‍ത്തുന്ന ചില രാഷ്ട്രീയ സമസ്യകള്‍

കാലാകാലങ്ങളിലായി സര്‍വ്വകലാശാല ക്യാമ്പസ്സുകളില്‍ പ്രത്യക്ഷമായും പരോക്ഷമായും നിനില്‍ക്കുന്ന ജാതീയതയുടെ ഇരയാണ് രോഹിത് എന്നതില്‍ ഒരൂ തര്‍ക്കവുമില്ല. ഒപ്പം ക്യാമ്പസ്സിലെ ഹൈന്ദവവത്കരണ ശ്രമങ്ങള്‍ക്കെതിരെയുള്ള രോഹിതിന്റെ പോരാട്ടത്തെ അരാഷ്ട്രീയവാദികളായ സര്‍വ്വകലാശാല അധികൃതരും ഭരണകൂടവും എങ്ങനെ നേരിട്ടു എന്നത് രോഹിതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യേണ്ടതാണ്. ആത്മഹത്യ വ്യക്തിപരമല്ലെന്നും സാമൂഹ്യമായും രാഷട്രീയമായും നിരവധി തലങ്ങള്‍ ഉണ്ടെന്നുമാണ് രോഹിതിന്റെ ആത്മഹത്യ ഉയര്‍ത്തുന്ന പ്രധാന സമസ്യകള്‍.

രോഹിത് വെമുലയുടെ വിയോഗവും കാവ്യാത്മകമായ കുറിപ്പും ചരിത്രത്തില്‍ മായത്തമുദ്രയായി നിലനില്‍ക്കും.ആ കുറിപ്പ് മനസ്സിനെ വല്ലാതെ അലട്ടികൊണ്ടിക്കുന്ന ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ അകാലവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ഉത്തരവാദികളായ സര്‍വ്വകലാശാലക്കും ഭരണകൂടത്തിനും എതിരെ ശബ്ദം ഉയര്‍ത്തുകയും ചെയ്യേണ്ടത് രാജ്യത്തെ പൗരന്‍ എന്ന നിലയിലും കീഴാള സമുദായങ്ങളുടെ പ്രതിനിധി എന്ന നിലയിലും ഒരു ഗവേഷക വിദ്യാര്‍ത്ഥി എന്ന നിലയിലും എന്റെ കടമയാണ്.

നിരവധി എഴുത്തുകള്‍ ഇതിനോടകം വന്നുകഴിഞ്ഞു. രോഹിതിന്റെ ആത്മഹത്യയുടെ കാരണങ്ങളെ ഹിന്ദുത്വ രാഷ്ട്രീത്തിലേക്ക് ചുരുക്കുന്നത് ശരിയല്ലന്ന വാദങ്ങള്‍ പലരും പങ്കുവെച്ചു കഴിഞ്ഞു. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍  ചരിത്രപരമായി ബ്രാഹ്മണികമായ ഇടങ്ങളാണ്. അധ്യാപകരില്‍ നിന്നും സഹപാഠികളില്‍നിന്നും ദളിത്‌വിദ്യാര്‍ത്ഥികള്‍ വിവേചനം നേരിടുന്നുവെന്ന പരാതികള്‍ ഉയരുന്നു. ഇതിനോടകം രോഹിത് ഉള്‍പ്പെട്ട പന്ത്രണ്ട് ദളിത്‌വിദ്യാര്‍ത്ഥികള്‍ ഇതേ കാമ്പസില്‍ ആത്മഹത്യ ചെയ്തതായി ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റ് സര്‍ക്കാരുകളുടെ കാലം തൊട്ട് നിലനിന്നിരുന്ന ജാതി വിവേചനത്തിന്റെ തുടര്‍ച്ചയായി രോഹിത്തിന്റെ വിയോഗത്തെയും കാണുവുന്നതാണ്.

എന്നാല്‍, ഹിന്ദുത്വം എന്ന രാഷ്ട്രീയ പദ്ധതിക്കെതിരെയും അവ അടിച്ചേല്‍പ്പിക്കുന്ന ബ്രാഹണികതക്കതിരെയും രോഹിതിന്റെ വ്യക്തിപരവും സംഘടനാപരവുമായ നിലപാടുകളും മുസ്ലീംപക്ഷ ഇടപാടുകളും മുസ്ലീം സംഘടനകളോടുള്ള ഐക്യവുമൊക്കെ മറ്റു ദളിത് ആത്മഹത്യകളുടെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളില്‍ നിന്നും വ്യത്യസ്തമായ നിമവധി ചോദ്യങ്ങള്‍ ബാക്കി വയ്ക്കുന്നു.

രോഹിതിന്റെ ആത്മഹത്യക്ക് മുമ്പ് നടന്ന നാടകീയമായ ഭരണ കൂടഇടപെടലുകളും അതിന്‌ശേഷം അവര്‍ നടത്തുന്ന ജനാധിപത്യപരമല്ലാത്ത പ്രസ്താവനകളും ഏതൊരു ഭരണകൂടവും ചെയ്യാന്‍ മടിക്കുന്നതാണ്. പ്രത്യേകിച്ച് ജാതി  എന്ന വൈകാരിക വിഷയത്തില്‍ ഇടപെടുമ്പോള്‍ ഉദാഹരണമായി, ദത്താത്രേയയുടെ നിര്‍ദ്ദേശപ്രകാരം സ്പ്യതിഇറാനി രോഹിതിനും സുഹൃത്തുകള്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് സര്‍വ്വകലാശാലയിലേക്ക് അഞ്ച് തവണ കത്ത് അയക്കുന്നു. രോഹിതിനെതിരെ ഉള്ള കേസ് വ്യാജമാണെന്ന പോലീസ് റിപ്പോര്‍ട്ട് പൂഴ്ത്തിക്കൊണ്ട് സസ്‌പെന്‍ഷന്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നു. രോഹിത്തിനും സുഹ്യത്തുകള്‍ക്കും സാമൂഹ്യഭ്രഷ്ട് കല്‍പ്പിക്കുന്നു. ആത്മഹത്യക്ക് ശേഷം രോഹിത്ത് ദളിതനല്ലന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നു, രാജ്യത്തിനകത്തും പുറത്തും വ്യാപകമായ പ്രതിഷേധങ്ങള്‍ നടക്കുന്നു.ഈ വസ്തുക്കളുടെ അടിസസ്ഥാനത്തില്‍ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് പ്രശ്‌നവത്കരിക്കപ്പെടുന്നത്.
1.    ഹിന്ദുത്വത്തിനെതിരെ രോഹിതും എഎസ്എയും നടത്തിയിട്ടുള്ള പ്രതിരോധങ്ങളും അദ്ദേഹത്തെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സാഹചര്യങ്ങളും പരസപരം എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു?
2.    രോഹിതിന്റെ വിയോഗം വ്യക്തിപരമായ ഒരു ക്യത്യത്തിനപ്പുറം ഒരു സാമൂഹ്യ/രാഷ്ട്രീയ ക്യത്യമായി മാറുന്നതെങ്ങനെ?
3.    രോഹിതിന്റെ ആത്മഹത്യയെക്കുറിച്ചും ജാതി വിവേചനത്തെ ക്കുറിച്ചുമുള്ള മാധ്യമ ചര്‍ച്ചകള്‍ പോലും ജാതിവിവേചന ഇടങ്ങളായും രക്ഷാകര്‍ത്തത്വ ഇടപെടലുകളായും മാറുന്നതെങ്ങനെ?

രോഹിതിന്റെ ഹിന്ദുത്വവിരുദ്ധ രാഷ്ട്രീയവും അതിനെതിരെയുള്ള ഭരണകൂട ഇടപെടലുകളും

ദളിതരെയും ആദിവാസികളെയും ഹിന്ദുമതത്തില്‍ നിന്നും അടര്‍ത്തിമാറ്റാന്‍ ദളിത്‌രാഷ്ട്രീയം ശ്രമിക്കുന്നുവെന്ന് ചാനല്‍ ചര്‍ച്ചകളില്‍ ബി.ജെ.പി നേതാക്കള്‍ ഉന്നയിക്കുന്നത് കണ്ടു. ഈ ആരോപണത്തിന്റെ  വസ്തുതകള്‍ പരിശോധിക്കുവാന്‍ ഹിന്ദുത്വം എന്ന രാഷ്ട്രീയ പദ്ധതിയുടെ ചരിത്രം ആമുഖമായി പറയേണ്ടതുണ്ട്. ഇതിനായി ബി.ആര്‍ അംബേദ്കറുടെ ‘ജാതി നിര്‍മൂലം’ എന്ന പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ താഴെ ഉദ്ധരിക്കുന്നു.
”പ്രഥമവും സര്‍വ്വപ്രധാനവും ആയി അംഗീകരിക്കരിക്കപ്പെടേണ്ടത് ഹിന്ദു സമൂഹം എന്നത് ഒരുമിത്താണന്ന കാര്യമാണ്. ഹിന്ദു എന്ന പേര് വൈദേശികമാണ്. മുഹമ്മദീയര്‍ തങ്ങളെ തദ്ദേശീയരില്‍ നിന്ന് വേര്‍തിരിച്ചറിയുക എന്ന ആവശ്യത്തിനായി തദ്ദേശീയര്‍ക്ക് കൊടുത്തതാണ് ആ പേര്. മുഹമ്മദീയരുടെ അധിനിവേശത്തിന് മുമ്പുള്ള ഒരു സംസ്‌കൃത രചനയിലും ആ പേര് കടന്നു വരുന്നില്ല.തങ്ങള്‍ ഒരു സമുദായമായി നിര്‍മ്മിക്കപ്പെടണമെന്ന ഭാവന ഇല്ലാതിരുന്നാല്‍ ഒരു പൊതുനാമത്തിന്റെ ആവശ്യകത അവര്‍ക്ക് അനുഭവപ്പെട്ടിരുന്നില്ല. ഹിന്ദു സമുദായം എന്ന ഒന്ന് നിലനില്‍ക്കുന്നില്ല. അത് ജാതികളുടെ ഒരു സമാഹാരം മാത്രമാണ്. ഓരോജാതിയും അതിന്റെ അസ്തിത്വത്തെ ക്കുറിച്ച് ബോധമുള്ളവരാണ്. അതിന്റെ അതിജീവനമാണ്  അസ്തിത്വത്തിലെ നിലനില്‍പ്പിന്റെ പ്രധാന കാര്യം. ജാതികള്‍ ചേര്‍ന്ന് ഒരു സംഘടന പോലും രൂപപ്പെടുന്നില്ല.

ഒരു ഹിന്ദു-മുസ്ലിം ലഹളയുണ്ടാകുമ്പോഴല്ലാതെ ഒരു ജാതിക്ക് മറ്റ് ജാതികളുമായി ബന്ധപ്പെട്ട ഒന്നാണന്ന വികാരം ഉണ്ടാകുന്നില്ല. മറ്റുള്ള എല്ലാ സന്ദര്‍ഭങ്ങളിലും ഓരോ ജാതിയും മറ്റ്ജാതികളില്‍ നിന്ന് സ്വയം വേര്‍പ്പെട്ട്‌നിന്നുകൊണ്ട് തിരിച്ചറിയപ്പെടാനാണ് പരിശ്രമിക്കുന്നത്. സൂസന്‍ ബെയിലി വിവരിക്കുന്നത് പോലെ “പരിഷ്‌കര്‍ത്താക്കള്‍ അവരെയും അവരുടെ സംഘടനകളെയും വിവരിക്കാന്‍ ഹിന്ദു എന്ന വാക്ക് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ വിഭജിക്കപ്പെട്ട ജനങ്ങളില്‍ നിന്നും ഏകീകരിക്കപ്പെട്ട ഒരു രാഷ്ട്രീയശരീരം നിര്‍മ്മിച്ചെടുക്കുക എന്നതില്‍ കവിഞ്ഞ് അതിനു  ഹിന്ദുമതവും ആയി ബന്ധപ്പെട്ടതൊന്നും നിര്‍വഹിക്കാന്‍ ഉണ്ടായിരുന്നില്ല”. ഇത് വെളിപ്പെടുന്നത് പരിഷ്‌കര്‍ത്താക്കളുടെ സ്ഥിരമായ ‘ഹിന്ദു രാഷ്ട്രം അല്ലെങ്കില്‍ ഹിന്ദു വംശം’ എന്നുള്ള പ്രയോഗത്തിലൂടെയാണ്. ഈ രാഷ്ടീയ ഹിന്ദൂയിസം പിന്നീട് ‘ഹിന്ദുത്വം’ എന്ന് വിളിക്കപ്പെട്ടു.

പിതാവ്- പിത്യത്വം; മാതാവ്-മാത്യത്വം; മനുഷ്യന്‍ – മനുഷ്യത്വം എന്ന മാത്യകയില്‍ ഭാഷാശാസ്ത്രപരമായല്ല ഹിന്ദുതത്തെ മനസ്സിലാക്കേണ്ടത്. രാഷ്ട്രീയമായിട്ടാണ്. ഹിന്ദുത്വം’ ഹൈന്ദവതയില്‍ നിന്നും വ്യത്യസ്തമാണന്നും അതൊരു സംസ്‌കാരമാണെന്നും സംഘപരിവര്‍ സ്ഥാപിക്കുന്നത് വലിയൊരു രാഷ്ട്രീയ പദ്ധതിയെ മറച്ച് പിടിക്കാനാണ്. ജാതി കൂട്ടങ്ങളായ ദളിതരെയും ഗോത്രവര്‍ഗ്ഗങ്ങളായ ആദിവാസികളെയും ഹിന്ദു എന്ന വാക്കിലേക്ക് കൂട്ടികെട്ടുന്നത് ‘ഹിന്ദുത്വം’ എന്ന രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായാണ്. ബി.ജെ.പി സര്‍ക്കാര്‍ പിന്തുടരുന്ന നയങ്ങളും ഭരണകൂട ഫാഷിസം ബ്രാഹ്മണിക മൂല്യത്തില്‍ ഊന്നിയ തീവ്ര ദേശീയതയുടെ സംസ്‌കാരിക ആധിപത്യത്തിന്റെയും പശ്ചാത്തലത്തിലാണ് മനസ്സിലാക്കേണ്ടതന്ന് പ്രാഫസര്‍ എ .കെ രാമക്യഷ്ണന്‍ അടുത്തിടെ പറയുകയുണ്ടായി. ഏതൊരു ഭരണകൂടവും ഹിംസ നടപ്പാക്കുന്നത് പ്രത്യയശാസ്ത്രത്തിലും  മര്‍ദ്ദനത്തിലും ആണന്ന് ഗ്രാംഷി, അല്‍തൂസര്‍ എന്നിവരെപ്പോലുള്ള നിയോമാര്‍ക്‌സിയര്‍ ചിന്തകര്‍ ആഴത്തില്‍ പഠിച്ചിട്ടുണ്ട്. ഹൈദ്രാബാദ് സര്‍വ്വകലാശാല ക്യാമ്പസില്‍ വിവേകാനന്ദജയന്തി ആഘോഷവും വല്ലഭായിപട്ടേലിന്റെ ജന്മദിനം ഏകതാദിവസമായി കൊണ്ടാടുന്നതെല്ലാം ബ്രാഹ്മണ്യവും തീവ്രദേശീയതയും അടിച്ചേല്‍പ്പിക്കുന്നതിന്റെ ഭാഗമായുള്ള ഹിന്ദുത്വ പ്രത്യയശാസ്ത്ര ഹിംസകളാണ്. ഇതിനെതിരെ രോഹിതും എഎസ്എയും ശക്തിയായി പ്രതിഷേധിച്ചിരുന്നു.

കാമ്പസിലെ വിവേകാന്ദ ജയന്തി ആഘോഷത്തിനെതിരെയും വിവേകാനന്ദന്റെ ആശയങ്ങള്‍ അശാസ്ത്രീയവും പുതുമയില്ലാത്തതു മാണെന്ന് വിമര്‍ശിക്കുന്ന, മരണത്തിന്റെ രണ്ടാഴ്ച മുമ്പുള്ള രോഹിത്തിന്റെ ഫേസിബുക്ക് പോസ്റ്റാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.

ഹിന്ദുത്വം എന്നത് ദേശബോധത്തിന്റെയും സംസ്‌കാരത്തിന്റെയും  നിര്‍വചനത്തിലേക്ക് ഒതുക്കി ക്രമേണ എല്ലാ ഇന്ത്യാക്കാരനെയും ഒരു അധീശബോധത്തിലേക്ക് തളച്ചിടുകയാണ് സംഘപരിവാറിന്റെ ലക്ഷ്യം. എതിരെയുള്ള എല്ലാ ഇടപാടുകളെയും ദേശവിരുദ്ധമായോ തീവ്രവാദമായോ മാറ്റേണ്ടത്  ഹിന്ദുത്വത്തിന്റെ ആവശ്യമാകുന്നു. യാക്കൂബ് മേമന്റെ വധശിക്ഷക്കെതിരെയുള്ള രോഹിത്തിന്റെ പ്രതിഷേധം ദേശവിരുദ്ധമാക്കുന്നത് ഈ സാഹചര്യത്തിലാണ്.ഒരുവശത്ത് എല്ലാവരെയും കപടദേശസ്‌നേഹികള്‍ ആക്കുകയും മറുവശത്ത്  എതിര്‍ക്കുന്നവരെ ദേശവിരുദ്ധരാക്കുകയും, എതിര്‍ ശബ്ദങ്ങള്‍ തമ്മിലുള്ള ഐക്യം ഇല്ലാതാക്കുകയും ചെയ്യുന്ന കുതന്ത്രമാണ് ഹിന്ദുരാഷ്ട്രീയത്തിന്റേത്. രോഹിതും അംബേദ്കര്‍ മുസ്ലീം ഐക്യ മൂവ്‌മെന്റും ദേശവിരുദ്ധമാക്കുന്നത് ഈ യുക്തിയിലാണ്.പ്രത്യയശാസത്ര ഇടപെടലുകള്‍ പരാജയപ്പെടുകയോ നുണക്കഥകള്‍ വേണ്ടത്ര ഏല്‍ക്കാതെ വരുകയോ ചെയ്യുന്ന അവസരത്തിലാണ് ഭരണകൂടനിയമത്തിന്റെ സങ്കേതികത ഉപയോഗിച്ച് മര്‍ദ്ദക തലത്തില്‍ ഹിന്ദുത്വം നടപ്പാന്‍ ശ്രമിക്കുന്നത്. ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ നടക്കുന്നത്  അത്തരം സംഭവ വികാസങ്ങളാണ്.

അടിച്ചമര്‍ത്തപ്പെട്ടവരുടെ ഐക്യത്തെയും അവരുടെ വിമോചന ഇടപെടലുകളെയും വ്യവസ്ഥതി എല്ലായ്‌പ്പോഴും ഭയപ്പെടുന്നു എന്നത് ഒരു വസ്തുതയാണ്. ഈ ഭയമാണ് ബ്രാഹ്മണിക മൂല്യബോധം സാവധാനം അടിച്ചേല്‍പ്പിച്ച് ഹിന്ദു എന്ന വ്യാജ ഐക്യത്തിലേക്ക് ദളിതരെയും പിന്നോക്കക്കാരേയുംമൊക്കെ കൊണ്ടുവരുവാന്‍ സംഘപരിവര്‍ ശക്തികളെ നിര്‍ബന്ധിതമാക്കുന്നത്.അവരുടെ സവിശേഷമായ ജീവിത രീതികളെയും അസ്തിത്വത്തെയും നിഷ്‌കാസനം ചെയ്തു കൊണ്ട് വിമോചന രാഷ്ട്രീയത്തിന്റെ ഇടപെടലുകളെ ഇല്ലാതാക്കുവാന്‍ അതിനെ ഒരു’കുറ്റകൃത്യമായി കാണേണ്ടത് ഭരണകൂടത്തിന്റെ ആവശ്യമാണ്. ‘കുറ്റകൃത്യങ്ങളുടെ’ അഭാവത്തെ പതോളജി (രോഗാവസ്ഥ) എന്നാണ് ദുര്‍ഖൈം വിളിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കുറ്റക്യത്യം എന്നത് സ്വാഭാവികമാണ്. കുറ്റക്യത്യം  ഇല്ലെങ്കില്‍ അവിടെ ജനാധിപത്യം ഇല്ലെന്നും വ്യവസ്ഥ കുറ്റം ചെയ്യുന്നുവെന്നുമാണ് മനസ്സിലാക്കേണ്ടത്. ഇങ്ങനെ ‘കുറ്റക്യത്യങ്ങള്‍’ എന്ന രാഷട്രീയ ഇടപെടലുകളെ  നിര്‍വീര്യമാക്കി രോഗാതുരമായ ഒരു അരാഷ്ട്രീയ സമൂഹത്തെ സ്യഷ്ടിക്കുവാനാണ് ബിജെപി ഭരണകൂടം  ശ്രമിക്കുന്നത്.

രോഹിതിന്റെ ആത്മഹത്യയും തുടര്‍ന്ന നടന്ന സംഭവ വികാസങ്ങളും ദേശീയ മാധ്യമങ്ങളില്‍ നിന്നും വ്യത്യസ്തമായിട്ടാണ് മലയാള ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ഹൈദരാബാദ് സര്‍വ്വകലാശാലയിലെ മലയാളി ദലിത് വിദ്യാര്‍ത്ഥിനികള്‍ വിമര്‍ശിക്കുന്നു. എഎസ്എയിലെ അംഗങ്ങള്‍ക്ക് പകരം  ആദ്യഘട്ടത്തില്‍ അവര്‍ തുടര്‍ച്ചയായി സമീപിച്ചത് ഒരു എസ്എഫ്ഐക്കാരിയെയായിരുന്നു. നിരാഹാര സമരം നടത്തിയ വൈഖരിയെപ്പോലുള്ള മലയാളി ദലിത് മുഖങ്ങളെയും അവര്‍ കണ്ടില്ലന്ന് നടിച്ചു. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആളിന്റെ ദ്യശ്യതയും സെലിബ്രിറ്റി പദവിയുമൊക്കെ വാണിജ്യ മൂല്യം കൂട്ടുമെന്ന വസ്തുത അംഗീകരിക്കുന്നു. എന്നാല്‍ ദലിത് വിഷയങ്ങളില്‍ പ്രതികരിക്കുവാന്‍ ക്യാമ്പസില്‍നിന്നും മറ്റ് മലയാളി ദലിത് ഗവേഷകര്‍ ഇല്ലാതിരുന്നതും വിമര്‍ശിക്കപ്പെടേണ്ടതാണ്. ജാതി വിവേചനം ചര്‍ച്ച ചെയ്യുന്ന വേദികള്‍ തന്നെ ജാതി വിവേചനത്തിന്റെ വേദികള്‍ ആകുന്നു.

ബിജെപിയുടെ പ്രത്യയശാസ്ത്ര ഇടപെടലുകളെ ചോദ്യം ചെയ്യാനാവാതെ, ഗ്രാംഷിയെയും അല്‍തൂസറെയുംമൊക്കെ ലജ്ജിപ്പിക്കുന്ന തരത്തില്‍ വിപ്ലവ തിരുവാതിരകളിലൂടെ സിപിഎം ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്ര ഉപകരണങ്ങള്‍ ബോധപൂര്‍വ്വം ഏറ്റുവാങ്ങുന്നു. ഹിന്ദുത്വത്തെ ജാതിയുടെ പര്യായമായി കാണുന്നതിനു പകരം ‘വര്‍ഗ്ഗീയത’ എന്ന് സാമാന്യവത്കരിക്കാനാണ് അവര്‍  ശ്രമിക്കുന്നത്. ‘വര്‍ഗ്ഗീയത’യെയും ജാതിയെയും രണ്ടായി മനസ്സിലാക്കേണ്ടതാണ്. സമൂഹികശാസ്ത്രം വര്‍ഗ്ഗീയതയെ നിര്‍വചിക്കുന്നതിങ്ങനെ: “ഏതെങ്കിലും ഒരു മത/ഗോത്ര വിഭാഗങ്ങള്‍ക്ക് തങ്ങളുടെ സഹജീവികളോട് മാത്രമായി തോനുന്ന സങ്കുചിതമായ കൂറ്, വികാരം എന്നിവയാണ്”.

പക്ഷെ ഹിന്ദുത്വം എന്ന രാഷട്രീയപദ്ധതി ബോധപൂര്‍വ്വം നടത്തുന്ന അധീശത്വ ഇടപെടലുകള്‍ക്കും ജാതിയുടെ അദൃശ്യമായ മര്‍ദന സ്വഭാവങ്ങള്‍ക്കും ‘വര്‍ഗ്ഗീയത’ എന്ന നാമം ഒരു മറയായി മാറുന്നു.വര്‍ഗ്ഗീയത ജാതിയുടെ വിളിപ്പേര് ആയി മാറുന്നത് അപകടമായ സ്ഥിതി വിശേഷമാണ്.

ഈ സങ്കീര്‍ണ്ണതകളെ ക്യത്യമാക്കി മനസ്സിലാക്കി രോഹിതും മമെയും നടത്തിയ സത്യസന്ധമായ വിമര്‍ശനങ്ങള്‍ അവരെ ഹിന്ദുത്വത്തിന്റെ ഏറ്റവും വലിയ ശത്രുക്കളാക്കി മാറ്റുന്നു. ആയതിനാലാണ് ഏതൊരു പുരോഗമന പ്രസ്ഥാനത്തെക്കാളും സംഘപരിവാര്‍ കൂടുതല്‍ ഭയപ്പെടുന്നത് അംബേദ്ക്കര്‍ മൂവ്‌മെന്റുകളേയാണ്.

വിദ്യാഭ്യാസം വാണിജ്യവത്കരിക്കപ്പെട്ട പുതിയ സാഹചര്യത്തില്‍ ബ്രാഹ്മണ്യം കലാലയങ്ങളില്‍ ജാതീയമായ എക്‌സ്‌ക്ലൂഷന്‍ നടപ്പാക്കുകയും പഠനമുറികളെ അരാഷ്ട്രീയവത്കരിക്കുകയും ചെയ്യുന്നു. ഈ വസ്തുതകള്‍ മനസ്സിലാക്കാന്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ഇനിയും ശ്രമിക്കുന്നില്ല. കാരണം, മറ്റൊരു തരത്തില്‍ അവരും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കള്‍ ആണ്. രോഹിത് ഉള്‍പ്പെടെ ആത്മഹത്യ ചെയ്ത ദളിതരില്‍ പലരും ശാസ്ത്രവിദ്യാത്ഥികള്‍ ആയിരുന്നു. പൊതുവേ ശാസ്ത്രവിദ്യാര്‍ത്ഥികള്‍ പൊളിറ്റിക്കല്‍ ആകാനുള്ള സാധ്യത കുറവാണ്. പ്രത്യേകിച്ച് ക്ലാസ്സ് മുറികളെ അരാഷ്ട്രീയവത്കരിക്കുകയും പഠനത്തെ യാന്ത്രികവുമാക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകള്‍. വാണിജ്യവത്കരിക്കപ്പെട്ട മാനവികേതര വിഷയങ്ങള്‍ ദളിതര്‍ ഉള്‍പ്പെടെയുള്ള ദരിദ്ര വിദ്യാര്‍ത്ഥികളെ പുറംതള്ളുന്നു. ജോലിക്കാവശ്യമായ മൂലധനം നല്കുക എന്നതില്‍ കവിഞ്ഞ് ഒരു രാഷ്ട്രീയപ്രവര്‍ത്തനവും അവ നടത്തുന്നില്ല. കൂടാതെ, പരമ്പരാഗതമൂല്യങ്ങള്‍ പേറുന്ന അരാഷ്ട്രീയ വാദികളായ അധ്യാപകര്‍ ഉളളപ്പോള്‍ സ്വാഭാവികമായും ഹിന്ദുത്വരാഷ്ട്രീയം ഏറ്റവും നന്നായി വിറ്റഴിയുന്ന ഉല്പന്നം ആയി മാറുന്നു.

ഇവിടെ രോഹിതിനെപോലെ ചുരുക്കം ചില ശാസ്ത്രവിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയവാദികള്‍ ആകുന്നത് മാനവിക വിഷയങ്ങളിലൂടെ നേടുന്ന അധികപാണ്ഡിത്യത്തിലൂടെയും സിലബസിന് പുറത്തുള്ള വായനയിലൂടെയാണ്. പ്രസ്തുത സാഹചര്യത്തില്‍ രോഹിതിനെപ്പോലുള്ളവരുടെ രാഷ്ട്രീയം അധ്യാപകര്‍ക്ക് കല്ല്കടിയാണ്. ഇത്തരം അധ്യാപകരും കോഴ്‌സുകളും ഹിന്ദുത്വരാഷ്ട്രീയത്തിന് പോറല്‍ ഏല്പിക്കാന്‍ സാധ്യതയില്ലാത്ത ഇടത്തേക്കാണത്രേ രോഹിതും സുഹൃത്തുക്കളും അംബേദ്കര്‍ രാഷ്ട്രീയവുമായി കടന്നുവരുന്നത്. രോഹിതിനും സുഹൃത്തുക്കള്‍ക്കുമെതിരെയുള്ള നടപടികള്‍ വിലയിരുത്തുമ്പോള്‍ ഹൈദരാബാദ് സര്‍വ്വകലാശാലയിലെ മാനവികേതരമായ ഈ അരാഷ്ട്രീയ ഇടങ്ങളും രോഹിതിന്റെ രാഷ്ട്രീയ ഇടപെടലുകളും തമ്മിലുള്ള ബന്ധം കാണാതെ പോകരുത്.

ആത്മഹത്യ വ്യക്തിപരമോ അതോ സാമൂഹികമോ?

അവസാന നിമിഷങ്ങള്‍ രോഹിത് എഴുതിയ കുറുപ്പിനെ ആത്മഹത്യ കുറിപ്പ് എന്ന് വിശേഷിപ്പിക്കാനാവില്ല. കാരണം ആത്മഹത്യ എന്ന വാക്ക് തന്നെ പുന: നിര്‍വചിക്കേണ്ടതുണ്ട്. ആത്മഹത്യ എന്നത് വ്യക്തിപരമായ ഒരു കൃത്യം അല്ല, അതൊരു സാമൂഹ്യകൃത്യം ആണെന്ന് സമൂഹശാസ്ത്രജ്ഞനായ എമിലിദുഖൈം അദ്ദേഹത്തിന്റെ ‘ആത്മഹത്യ’ എന്ന ഗ്രന്ഥത്തില്‍ സ്ഥാപിക്കുന്നുണ്ട്.
ആത്മഹത്യയിലേക്ക് ഒരു വ്യക്തിയെ നയിക്കുന്നത് സാമൂഹ്യഘടനാപരമായ കാരണങ്ങളാണ്. രോഹിതിന്റെ കുറിപ്പിനോട് ജനാധിപത്യവിരുദ്ധമായാണ് സ്മൃതി ഇറാനി ഉള്‍പ്പെടെയുള്ള ബി.ജെ.പി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ യാതൊരു കുറ്റബോധവും കൂടാതെ ഇതുവരെ പ്രതികരിച്ചിരിക്കുന്നത്.
രോഹിത്തിന്റെ കുറിപ്പില്‍ മരണത്തിന്റെ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്ന് പറഞ്ഞിട്ടുണ്ട്. ഏതെങ്കിലും വ്യക്തിയേയോ സംഘടനയേയോ പരാമര്‍ശിക്കുന്നതുമില്ല. ഈ വസ്തുതകള്‍ മാത്രം ചൂണ്ടിക്കാണിച്ചുകൊണ്ട് ഭരണകൂടവും ഹൈദരാബാദ് സര്‍വ്വകലാശാലയും തങ്ങള്‍ നടത്തിയ സാമൂഹ്യകുറ്റകൃത്യത്തെ വ്യക്തിപരമായി ഒതുക്കി രോഹിതിനെയും കുടുംബത്തേയും അപമാനിക്കുന്നു. രോഹിതിന്റെ മരണം ഒരു സാമൂഹ്യ കൃത്യം ആണ് എന്ന് സ്ഥാപിക്കുവാന്‍ വേണ്ടി മാത്രമാണ് ഇവിടെ ദുഖൈമിനെ ഉദ്ധരിക്കുന്നത്.
പൊതുവെ വ്യക്തിപരവും മനഃശാസ്ത്രപരവുമായി കണ്ടിരുന്ന ആത്മഹത്യയെ ദുഖൈം ആണ് ആദ്യമായി സാമൂഹികമായി വിലയിരുത്തുന്നത്. ആത്മഹത്യകള്‍ പലതരമുണ്ട്. ഈഗോയിസ്റ്റിക്, അല്‍ട്രൂയിസ്റ്റിക്, അനോമിക്, ഫേറ്റലിസ്റ്റിക്, ഇവയില്‍ ആദ്യത്തെ മൂന്നെണ്ണത്തിനാണ് ദുഖൈം പ്രാധാന്യം കൊടുക്കുന്നത്. സമൂഹത്തിന് എല്ലാ വ്യക്തികളേയും ഒരുപോലെ ഏകീകരിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ വ്യക്തികള്‍ സമൂഹത്തില്‍ നടക്കുന്ന പല കാര്യങ്ങളില്‍ വേണ്ടത്ര പ്രാതിനിധ്യം കിട്ടാതെ ഒറ്റപ്പെടുന്നു. പ്രസ്തുത സാഹചര്യത്തില്‍ ഈഗോയിസ്റ്റിക് ആത്മഹത്യകള്‍ കൂടുതലായി സംഭവിക്കുന്നു. അവിവാഹതിര്‍ക്കിടയില്‍ സംഭവിക്കുന്ന ആത്മഹത്യകള്‍ ഉദാഹരണം. മറുവശത്ത് ഈ ഏകീകരണ പ്രക്രിയ ആവശ്യത്തില്‍ അധികമാകുന്ന സാഹചര്യത്തില്‍ അല്‍ട്രൂയിസ്റ്റിക് ആത്മഹത്യകള്‍ കൂടുതലായിരിക്കും. ഇവിടെ സമൂഹത്തോട് വ്യക്തിക്ക് ആവശ്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം ഉണ്ടാകുന്നു. മുങ്ങുന്ന കപ്പലില്‍ നിന്നും രക്ഷപെടാന്‍ അവസരമുണ്ടായിട്ടും യാത്രക്കാരെ രക്ഷിക്കുന്നതിനിടയില്‍ കപ്പിത്താന്‍ കൊല്ലപ്പെടുന്ന അവസ്ഥ ഒരുദാഹരണം. ഇത്തരം സംഭവങ്ങള്‍ വിരളമായിട്ടായിരിക്കും സംഭവിക്കുന്നത്. ഇനി അനോമിക് ആത്മഹത്യകളുടെ സാഹചര്യങ്ങള്‍ ഒന്ന് പരിശോധിക്കാം. ദുഖൈമിന്റെ അഭിപ്രായത്തില്‍ ഒരു വ്യക്തിയുടെ ചിന്ത സാമൂഹികമായി രൂപം കൊള്ളുന്നതും അവനില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതുമാണ്. ഒരാളുടെ ജീവിതത്തില്‍ നിരന്തരം സ്വാധീനം ചെലുത്തുന്ന സാമൂഹിക നിര്‍മിതമായ ബോധത്തെ അദ്ദേഹമാണ് പൊതുബോധം (Collective conscious) എന്നു വിളിച്ചത്. സാമൂഹ്യ ക്രമത്തിന്റെ മൂല്യങ്ങളോട് ആളുകളെ താതാത്മ്യം പ്രാപിക്കുന്ന തരത്തില്‍ പൊതുബോധം ശക്തമായി പ്രവര്‍ത്തിക്കുന്ന കത്തോലിക്കര്‍ക്കിടയില്‍ ആത്മഹത്യാനിരക്ക് പൊതുവേ കുറവായി കണ്ടെത്തി. എന്നാല്‍ ഇതേ പൊതുബോധം പ്രൊട്ടസ്റ്റന്റുകളെ ആകുലരാക്കുകയും അവരുടെ അന്വേഷണത്വരയെയും, സ്വതന്ത്ര ചിന്തയെയും തടസപ്പെടുത്തുകയും ചെയ്തു. ഇവര്‍ക്കിടയില്‍ ആത്മഹത്യാ നിരക്ക് കൂടുതലായി കണ്ടെത്തി. ഇവിടെ വ്യക്തി സമൂഹത്തിന്റെ വ്യവസ്ഥാപിത മൂല്യങ്ങളോടോ അവ സൃഷ്ടിക്കുന്ന ത്വരിതമായ മാറ്റങ്ങളോടോ ഇടപെടലുകളോടോ പൊരുത്തപ്പെടാന്‍ കഴിയാതെ വരുന്നു. വ്യക്തിയും പൊതുബോധവും തമ്മിലുള്ള ഈ അന്തരത്തെ ദുഖൈം അനോമി എന്നു വിളിച്ചു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഈ അവസ്ഥ വല്ലാതെ മൂര്‍ച്ഛിക്കുന്നതായി ദുഖൈം പറയുന്നു. ആത്മഹത്യ വ്യക്തിപരമല്ലെന്നു ഖൈം സ്ഥാപിക്കുന്നത് പരസ്പര വിരുദ്ധമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ്.

രോഹിതിന്റെ ആത്മഹത്യയും തുടര്‍ന്ന നടന്ന സംഭവ വികാസങ്ങളും ദേശീയ മാധ്യമങ്ങളില്‍ നിന്നും വ്യത്യസ്തമായിട്ടാണ് മലയാള ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ഹൈദരാബാദ് സര്‍വ്വകലാശാലയിലെ മലയാളി ദളിത് വിദ്യാര്‍ത്ഥിനികള്‍ വിമര്‍ശിക്കുന്നു. എ.എസ്.ഐ യിലെ അംഗങ്ങള്‍ക്ക് പകരം  ആദ്യഘട്ടത്തില്‍ അവര്‍ തുടര്‍ച്ചയായി സമീപിച്ചത് ഒരു എസ്. എഫ്. ഐക്കാരിയെയിരുന്നു. നിരാഹാര സമരം നടത്തിയ വൈഖരിയെപ്പോലുള്ള മലയാളി ദളിത് മുഖങ്ങളെയും അവര്‍ കണ്ടില്ലന്ന് നടിച്ചു. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആളിന്റെ   ദ്യശ്യതയും സെലിബ്രിറ്റി പദവിയുമൊക്കെ വാണിജ്യമൂല്യം കൂട്ടുമെന്ന വസ്തുത അംഗീകരിക്കുന്നു.എന്നാല്‍ ദളിത് വിഷയങ്ങളില്‍ പ്രതികരിക്കുവാന്‍ ക്യാമ്പസില്‍നിന്നും മറ്റ് മലയാളി ദളിത് ഗവേഷകര്‍ ഇല്ലാതിരുന്നതും വിമര്‍ശിക്കപ്പെടേണ്ടതാണ്. ജാതി വിവേചനം ചര്‍ച്ച ചെയ്യുന്ന വേദികള്‍ തന്നെ ജാതി വിവേചനത്തിന്റെ വേദികള്‍ ആകുന്നു.

ഒരിടത്ത് സന്തോഷവാനായി കഴിയുന്ന ഒരാള്‍ പെട്ടെന്നുണ്ടാകുന്ന ധനനഷ്ടമോ അപമാനമോ കാരണം ആത്മഹത്യ ചെയ്യുന്നു. മറ്റൊരിടത്ത് ധനികന്‍ വിവാഹമോചനത്തെ തുടര്‍ന്നുള്ള വിഷമം മൂലം  ആതമഹത്യ ചെയ്യുന്നു. സമാനമായി കുറ്റം ചെയ്യാത്ത ഒരു പട്ടാളക്കാരന്‍ അകാരണമായി ശിക്ഷിക്കപ്പെടുമ്പോള്‍ ആത്മഹത്യ ചെയ്യുന്നു, മറ്റൊരിടത്ത് കുറ്റവാളി ശിക്ഷ ലഭിക്കാതെ വരുമ്പോള്‍ ആത്മഹത്യ ചെയ്യുന്നു. ഈ സംഭവങ്ങള്‍ ഒന്നും തന്നെ ആത്മഹത്യയുടെ പ്രത്യേക കാരണങ്ങള്‍ ആയി പറയാന്‍ കഴിയില്ല. അവര്‍ അങ്ങനെ കരുതുന്നുവെങ്കിലും യഥാര്‍ത്ഥത്തില്‍ സമൂഹത്തിന് വ്യക്തിക്ക് മേലുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതാകുന്ന ഇത്തരം സാഹചര്യത്തില്‍ ആണ് അനോമിക് ആത്മഹത്യകള്‍ കൂടുതലായി സംഭവിക്കുന്നത്. വിപരീതമായി വ്യക്തിക്ക് മേല്‍ സമൂഹത്തിന്റെ നിയന്ത്രണം ക്രമാതീതമായി കൂടുന്ന സാഹചര്യത്തില്‍ ഫേറ്റലിസ്റ്റിക്, ആത്മഹത്യകള്‍ കൂടുന്നു. പ്രാചീന കാലത്ത് അടിമകള്‍ക്കിടയിലുള്ള ആത്മഹത്യകള്‍ ഉദാഹരണം. എന്നാല്‍ മൂന്നു കാരണങ്ങള്‍ (ഈഗോയിസ്റ്റിക്, അല്‍ട്രൂയിസ്റ്റിക്, അനോമിക്) ഇടകലര്‍ന്നു  ആളുകളെ ആത്മഹത്യയിലേക്ക് നയിക്കാമെന്ന് ദുർഖൈം കൂട്ടിചേര്‍ക്കുന്നു.

രോഹിത് വെമൂലയുടെ  ആത്മഹത്യ മുകളില്‍ വിവരിക്കുന്ന ആത്മഹത്യകളുടെ ലിസ്റ്റില്‍ കൂട്ടികെട്ടാന്‍ അല്ല ഞാന്‍ ശ്രമിക്കുന്നത്. അവയില്‍ ചിലതുമായി സാമ്യമുണ്ടെങ്കിലും അവയിലേക്ക് ചുരുക്കുന്നത് അപകടമാണ്. കാരണം രോഹിത് അതില്‍ നിന്നുമൊക്കെ വ്യത്യസ്തമായ ചില രാഷ്ട്രീയ സമസ്യകള്‍ നമുക്ക് മുമ്പില്‍ ഉയര്‍ത്തുന്നു. അതുന്നയിക്കാന്‍ സിദ്ധാന്തങ്ങള്‍ പര്യാപ്തമാവില്ല. മാത്രവുമല്ല, ആത്മഹത്യയുടെ കാരണം സാമൂഹ്യഘടനാപരമാണ് എന്നു ദുഖൈം പറയുമ്പോഴും അതിനെ ഒരു സാമൂഹ്യ കുറ്റകൃത്യമായി അദ്ദേഹം എത്രത്തോളം വിലയിരുത്തുന്നു എന്നത് സംശയകരമാണ്. ഉദാഹരണമായി, ഇന്ത്യന്‍ സാഹചര്യത്തില്‍  സതി അനുഷ്ഠാനം അല്‍ട്രൂയിസ്റ്റിക് ആത്മഹത്യയുടെ ദൃഷ്ടാന്തമായി പലരും വ്യാഖ്യാനിക്കുന്നുണ്ട്. കേവലം അല്‍ട്രൂയിസ്റ്റിക് ആയി മാത്രമല്ലാതെ, സതിയെ ബ്രാഹ്മണികപുരുഷാധികാരമൂല്യങ്ങളുള്ള വ്യവസ്ഥിതി നടത്തുന്ന കൊലപാതകമായി കാണേണ്ടതുണ്ട്.

രോഹിത് അവസാന വാചകങ്ങളിലാണ് തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്ന് പറയുന്നത്. സര്‍വ്വകലാശാല അധികൃതരും ഭരണകൂടവും എടുത്തുപറയുന്നതും ഇതു തന്നെ. ആരെയും ബുദ്ധിമുട്ടിക്കരുതെന്ന് രോഹിത് പറയുന്നതില്‍ നിന്നും അദ്ദേഹത്തിന്റെ മാന്യതയും സത്യസന്ധതയുമാണ് വെളിവാകുന്നത്. അതുപോലും മനസ്സിലാക്കാന്‍ കഴിയാതെ അവര്‍ തീര്‍ത്തും ജനാധിപത്യവിരുദ്ധമായ ഒരു രാഷ്ട്രീയമാണ് മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ മറ്റു വരികളിലൂടെ പലതും വായിച്ചെടുക്കാന്‍ കഴിയുമെന്നത് അവര്‍ ബോധപൂര്‍വ്വം വിസ്മരിക്കുന്നു.
മനസ്സും ശരീരവും തമ്മിലുള്ള അന്തരം വലുതാക്കപ്പെടുന്നതില്‍ ഇപ്പോഴുള്ള രാഷ്ട്രീയം പ്രധാന പങ്കുവഹിക്കുന്നുവെന്ന് രോഹിതിന്റെ കുറിപ്പിലൂടെ വായിച്ചെടുക്കാന്‍ കഴിയും. ഹൃദയസ്പര്‍ശിയായ ഇത്തരം വാക്കുകളിലൂടെ രോഹിതിന്റെ മനസ്സിനെ പെട്ടെന്ന് വികാരഭരിതമാക്കിയ ബാഹ്യഘടകങ്ങളെയാണ് യാഥാര്‍ത്ഥ്യത്തില്‍ ഇവര്‍ വിലയിരുത്തേണ്ടത്.


രോഹിത് ചൂണ്ടിക്കാണിക്കുന്ന ആ രാഷ്ട്രീയം നിലനില്ക്കുന്ന ബ്രാഹ്മണിക വ്യവഹാരങ്ങള്‍ക്കെതിരെയുള്ളതാണ്. ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ സമയത്ത് തൂക്കുകയറോ വിഷമോ നല്കണമെന്ന് ആവശ്യപ്പെട്ട് വിസിക്ക് രോഹിത് എഴുതിയ കത്ത്, ബഹിഷ്‌കരിക്കപ്പെടുന്ന ദളിത് വിദ്യാര്‍ത്ഥി അനുഭവങ്ങള്‍ ചൂണ്ടിക്കാണിച്ച്  അധികൃര്‍ക്കെതിരെ രോഹിത് നടത്തിയ കൃത്യമായ വിമോചന ഇടപെടലുകളുടെ ദൃഷ്ടാന്തമാണ്. ക്യാമ്പസിലെ വിവേകാനന്ദ ജയന്തി ആഘോഷത്തിനെതിരെ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് അടുത്ത ഉദാഹരണം. കൂടാതെ, ‘മുസാഫിര്‍നഗര്‍ കിബാക്കിഹേ’ എന്ന ഡോക്യുമെന്ററി പ്രദര്‍ശനവുമായി ബന്ധപ്പെട്ട വിവാദവും യാകൂബ് മേമന്റെ വധശിക്ഷക്കെതിരെയുള്ള പ്രതിഷേധവും ഹിന്ദുത്വ രാഷ്ട്രീയത്തെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയിട്ടുള്ളത്. ഇവയെല്ലാം എടുത്തുപറഞ്ഞുകൊണ്ട് ബി.ജെ.പി നേതാക്കള്‍ രോഹിതിനെയും സുഹൃത്തുക്കളെയും ദേശദ്രോഹികളായും തീവ്രവാദികളായും ചിത്രീകരിക്കുന്നു. തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ, ഈ വസ്തുതകള്‍ രോഹിതിന്റെ ആത്മഹത്യ അദ്ദേഹത്തിന്റെ വിമോചന ഇടപെടലുകളോട് ഹിന്ദുത്വ രാഷ്ട്രീയം നടത്തുന്ന പ്രതിരോധവുമായി ബന്ധപ്പെട്ടതാണെന്നു തെളിയിക്കുന്നു.

ഈ സംഭവങ്ങള്‍ക്കെതിരെയുള്ള തന്റെ രാഷ്ട്രീയചെറുത്തു നില്‍പ്പും സസ്‌പെന്‍ഷന്‍ ഉണ്ടാക്കിയ അതിജീവന പ്രശ്‌നങ്ങളെല്ലാം വരികള്‍ക്കിടയിലൂടെ വായിക്കേണ്ടതാണ്. ഉദാഹരണം, മനസ്സും ശരീരവും തമ്മിലുള്ള അന്തരത്തെപ്പറ്റിയും, ഒരാളുടെ മൂല്യം അയാളുടെ സ്വത്വത്തിലേക്കും ഏറ്റവും സമീപത്തുള്ള സാധ്യതകളിലേക്കും ചുരുക്കപ്പെടുന്ന എന്ന പ്രസ്താവന രോഹിത് ദളിത് അല്ലെന്നും ഒ.ബി.സി ആണന്നുമാണ് അവരുടെ മറ്റൊരു വാദം. രോഹിത്തിന്റെ അച്ചന്‍ വദേരയും അമ്മ മാലജാതിക്കാരിയുമാണ്. അഞ്ചുവയസ്സിന് ശേഷം അവരെ ഒരു വദേര കുടുംബം ദത്തെടുക്കുകയായിരുന്നുവെന്ന്  അമ്മ പറയുന്നു. ആ തെറ്റുദ്ധാരണയിലാണോ രോഹിത്തിന്റെ കുടുംബവുമായി  അകന്നു കഴിയുന്ന മുത്തശ്ശിയുടെ വീഡിയോ പുറത്തുവരുന്നത്. ഇനി രോഹിത്ത് ഒ.ബി.സി തന്നെയാണന്ന് കരുതുക. അപ്പോഴും വിഷയം ഭരണകൂട ഹിംസ അല്ലാതാകുന്നതെങ്ങനെ?. ഒ.ബി.സിയാണങ്കില്‍ തങ്ങളുടെ ഇഷ്ടത്തിന് ആരെയും കൊല്ലാമെന്നാണോ?. രോഹിത്തിന് പുറമെ  പുറത്താക്കപ്പെട്ട മറ്റ് നാല് പേരും ദളിതരാണല്ലൊ. ഇനി അവരില്‍ ഒരാളുടെ ആത്മഹത്യക്ക് നാം കാത്തിരിക്കണം എന്നാണോ സ്മൃതി ഇറാനിയും ദത്താത്രെയയുമെക്കെ പറയുന്നത്. അതോ ഇനി അവരും ഒ.ബി.സി കള്‍ ആണന്ന് പറഞ്ഞ് പുതിയ പ്രചരണങ്ങള്‍ ഉണ്ടാകുമോ?
രോഹിതിന്റെ ആത്മഹത്യഹത്യയിലേക്കുവരുമ്പോള്‍ മറ്റ് ആത്മഹത്യകളില്‍ നിന്നും വ്യത്യസ്തമായി രാഷ്ട്രീയമായ തലം കൂടി ഉയരുന്നു. അദ്ദേഹത്തിന്റെ മൃതശരീരം പോലീസിന് വിട്ടു കൊടുക്കാതെ ഹോസ്റ്റലില്‍ തടഞ്ഞ് വച്ചിരുന്നു. മ്യതദേഹം വിട്ടുകിട്ടിയ ഉടനെ തന്നെ സംസ്‌കരിച്ചത് വിവാദമായിരുന്നു. ഹൈദരാബാദ് സര്‍വ്വകലാശാലയിലെ  ഒരു ഗവേഷകന്‍ പറയുന്നു. “രോഹിത്തിന്റെ  കുടുംബം താമസിക്കുന്നത് ഗുണ്ടൂരിലെ വാടക വീട്ടിലാണ്. രോഹിത്തിന്റെ ബോഡി ഗുണ്ടൂരിലേക്ക് കൊണ്ടു പോകുവാന്‍ പല തടസ്സങ്ങളും പോലീസിന് ഉണ്ടായിരുന്നു. ബോഡി അവിടെ എത്തിയാല്‍ അതൊരു പൊളിറ്റിക്കല്‍ ബോഡിയായി മാറുമെന്ന് പോലീസിന് അറിയാം. കാരണം അവിടെയും സര്‍വ്വകലാശാലയില്‍  കണ്ടത് പോലെ ദളിത് അക്ടിവിസ്റ്റുകളുടെയും  നാട്ടുകാരുടെയുമൊക്കെ ശക്തിയായ  പ്രതിഷേധം ഉണ്ടായേനെ. അതിനിടെ സമരത്തിന് മറ്റൊരു രാഷട്രീയ മുഖം കൈവന്നേനെ, ഇതിനെ തടയുവാന്‍ വീട്ടുടമസ്ഥനെ ഭയപ്പെടുത്തിയാണ് പോലീസ് ധ്യതിയില്‍ കാര്യങ്ങള്‍ നടത്തിയത്.(ടെലിഫോണ്‍ സംഭാഷണം)”.

ഇവിടെ രോഹിത്തിന്റെ ആത്മഹത്യ പൊളിറ്റിക്കല്‍ ആകുന്നു; മ്യതദേഹം പൊളിറ്റിക്കല്‍ ആകുന്നു. ആത്മഹത്യ ചെയ്യാന്‍ ഉപയേഗിച്ച മുറിവരെ പൊളിറ്റിക്കല്‍ ആകുന്നു.

മാധ്യമങ്ങളും വാദപ്രതിവാദങ്ങളും

രോഹിതിന്റെ ആത്മഹത്യയും തുടര്‍ന്ന നടന്ന സംഭവ വികാസങ്ങളും ദേശീയ മാധ്യമങ്ങളില്‍ നിന്നും വ്യത്യസ്തമായിട്ടാണ് മലയാള ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ഹൈദരാബാദ് സര്‍വ്വകലാശാലയിലെ മലയാളി ദളിത് വിദ്യാര്‍ത്ഥിനികള്‍ വിമര്‍ശിക്കുന്നു. എ.എസ്.ഐ യിലെ അംഗങ്ങള്‍ക്ക് പകരം  ആദ്യഘട്ടത്തില്‍ അവര്‍ തുടര്‍ച്ചയായി സമീപിച്ചത് ഒരു എസ്. എഫ്. ഐക്കാരിയെയിരുന്നു. നിരാഹാര സമരം നടത്തിയ വൈഖരിയെപ്പോലുള്ള മലയാളി ദളിത് മുഖങ്ങളെയും അവര്‍ കണ്ടില്ലന്ന് നടിച്ചു.
ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആളിന്റെ   ദ്യശ്യതയും സെലിബ്രിറ്റി പദവിയുമൊക്കെ വാണിജ്യമൂല്യം കൂട്ടുമെന്ന വസ്തുത അംഗീകരിക്കുന്നു.എന്നാല്‍ ദളിത് വിഷയങ്ങളില്‍ പ്രതികരിക്കുവാന്‍ ക്യാമ്പസില്‍നിന്നും മറ്റ് മലയാളി ദളിത് ഗവേഷകര്‍ ഇല്ലാതിരുന്നതും വിമര്‍ശിക്കപ്പെടേണ്ടതാണ്. ജാതി വിവേചനം ചര്‍ച്ച ചെയ്യുന്ന വേദികള്‍ തന്നെ ജാതി വിവേചനത്തിന്റെ വേദികള്‍ ആകുന്നു. ഈ വിഷയത്തില്‍ സനല്‍ മോഹന്‍ മാത്യഭൂമി ആഴ്ചപതിപ്പില്‍ (ഒകാടോബര്‍ ആദ്യവാരം 2015) പ്രതികരിച്ചത് നോക്കുക: ”നമ്മുടെ സാമൂഹ്യ ജീവിതത്തില്‍ ജനാധിപത്യം കൂടുതല്‍ ആഴത്തില്‍ വേരോടുകയും സാമ്പത്തിക മണ്ഡലത്തില്‍ അസമത്വം ചുരൂങ്ങി വരുകയും ചെയ്യുമ്പോള്‍  ദളിതരാല്ലാത്തവര്‍ ദളിതരെ പ്രതിനിധാനം ചെയ്യുന്നതില്‍ ഞാന്‍ ഒരു കുഴപ്പവും കാണുന്നില്ല. എതിര്‍ക്കപ്പെടേണ്ടത്   ദയാദാക്ഷിണ്യ ത്തോടെയും ക്യപാകടാക്ഷത്തോടെയുമുള്ള സമീപനമാണ്.”എന്നാല്‍ ദളിതരോട് ഐക്യപ്പെടുകയും  അവരുടെ താല്‍പ്പര്യങ്ങള്‍ ഹനിക്കാതെയുമായിരിക്കണം എന്ന് മാത്രം. ഇക്കാര്യത്തില്‍ അദളിതര്‍ ചിലമുന്‍കരുതല്‍ എടുക്കേണ്ടതുണ്ട്.എത്ര മുന്‍ കരുതല്‍ എടുത്താലും ചില സമീപങ്ങള്‍ മനപൂര്‍വ്വമല്ലാത്ത രക്ഷാകര്‍ത്തൃത്തിലേക്ക് നയിച്ചേക്കാം.’മര്‍ദിതരുടെ ബോധന ശാസ്ത്രം’എന്ന ഗ്രന്ഥത്തിലെ ഒരു ഉദ്ധരണി ഇവിടെ കൂറിക്കുന്നു. ” ഒരു മര്‍ദിത സമൂഹത്തിന്റെ  ഭീതിമായ അവസ്ഥ മനസ്സിലാക്കാന്‍ അവരെക്കാള്‍ നന്നായി തയ്യാറെടുത്തവര്‍ ആരാണ്?. അടിച്ചമര്‍ത്തലിന്റെ ഫലം അനുഭവിക്കാന്‍ കഴിയുന്നതാര്‍ക്കാണ്.”


പരമ്പരാഗതമായ വിദ്യാഭ്യാസം  സംരക്ഷകമൂല്യങ്ങളുടെ കലവറയാണന്ന്  അദ്ദേഹം സ്ഥാപിക്കുന്നു. അധ്യാപര്‍ തങ്ങള്‍ക്കാ ശരിയാണന്ന് തോന്നുന്നതും മര്‍ദ്ദക വിഭാഗങ്ങള്‍ രൂപപ്പെടുത്തിയതുമായ വിജ്ഞാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ മര്‍ദ്ദിത വാഭാഗത്തിന്റെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നു. ഇവിടെ അധ്യാപകര്‍ അറിവിന്റെ ആധികാരിക വക്താക്കളും വിദ്യാര്‍ത്ഥികള്‍ അജ്ഞരും അറിവിന്റെ സ്വാകര്‍ത്താക്കളും മാത്രമാണെന്ന ഒരു മിത്ത് സ്യഷ്ടിക്കപ്പെടുന്നു. ഈ അധ്യാപക/വിദ്യാര്‍ത്ഥി ദ്വന്തത്തിന്റെ യുക്തിയിലാണ് ദളിതര്‍ക്ക് വേണ്ടിയുള്ള ചര്‍ച്ചകളും കൂട്ടായ്മകളും സംഘടിപ്പിക്കപ്പെടുന്നത്. ഈ ദുരന്തത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍, രക്ഷാകര്‍തൃത്തം ഒരു പെരുമാറ്റമോ, സമീപനമോ എന്നതിനേക്കാളുപരി ഒരു മനോനിലകൂടിയാണ്. തന്നെ വിജ്ഞാനത്തിന്റെ നിഘണ്ടുവായും മറ്റുള്ളവരെ അജ്ഞാനു വര്‍ത്തികളായും കാണുന്ന ഒരു ഫ്യൂഡല്‍ മനോനില.

ഒരു ജനതയുടെ ആവശ്യങ്ങളെ പ്രതിനിധാനം ചെയ്യാത്ത പദ്ധതികളും സമരമുറകളും പ്രസംഗങ്ങളുമൊക്കെ അധിനിവേശ, രക്ഷാധികാര താത്പര്യങ്ങളെ സാധൂകരിക്കുക മാത്രയൂള്ളൂവെന്ന് ഫ്രിയാരെ പറയുന്നു. പരമ്പരാഗതമായ വിദ്യാഭ്യാസം  സംരക്ഷകമൂല്യങ്ങളുടെ കലവറയാണന്ന്  അദ്ദേഹം സ്ഥാപിക്കുന്നു. അധ്യാപര്‍ തങ്ങള്‍ക്കാ ശരിയാണന്ന് തോന്നുന്നതും മര്‍ദ്ദക വിഭാഗങ്ങള്‍ രൂപപ്പെടുത്തിയതുമായ വിജ്ഞാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ മര്‍ദ്ദിത വാഭാഗത്തിന്റെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നു. ഇവിടെ അധ്യാപകര്‍ അറിവിന്റെ ആധികാരിക വക്താക്കളും വിദ്യാര്‍ത്ഥികള്‍ അജ്ഞരും അറിവിന്റെ സ്വാകര്‍ത്താക്കളും മാത്രമാണെന്ന ഒരു മിത്ത് സ്യഷ്ടിക്കപ്പെടുന്നു. ഈ അധ്യാപക/വിദ്യാര്‍ത്ഥി ദ്വന്തത്തിന്റെ യുക്തിയിലാണ് ദളിതര്‍ക്ക് വേണ്ടിയുള്ള ചര്‍ച്ചകളും കൂട്ടായ്മകളും സംഘടിപ്പിക്കപ്പെടുന്നത്. ഈ ദുരന്തത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍, രക്ഷാകര്‍തൃത്തം ഒരു പെരുമാറ്റമോ, സമീപനമോ എന്നതിനേക്കാളുപരി ഒരു മനോനിലകൂടിയാണ്. തന്നെ വിജ്ഞാനത്തിന്റെ നിഘണ്ടുവായും മറ്റുള്ളവരെ അജ്ഞാനു വര്‍ത്തികളായും കാണുന്ന ഒരു ഫ്യൂഡല്‍ മനോനില. ഇത്തരം രക്ഷാകര്‍ത്യത്തമനോനിലകള്‍ പോറുന്നവര്‍ അധ്യാപകന്‍, ഡോക്ടര്‍, പുരുഷന്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, തൊഴിലുടമ, മാനേജര്‍ തുടങ്ങിയവരെല്ലാം അവരുടെ പ്രവര്‍ത്തിയിടങ്ങളില്‍ അപരന്റെ വാക്കുകളെയും ചിന്തകളെയും നിശബ്ദമാക്കുവാന്‍ ‘മിടുക്കരാണ്.’ ഇത്തരം മനോനിലകളാണ് ആദ്യം കുടഞ്ഞ് കളയേണ്ടത്. അല്ലങ്കില്‍ അവരുടെ ഇടപെടലുകള്‍  സ്വഭാവികമായും അധീശത്വപരമായിരിക്കും.

വിദ്യാര്‍ത്ഥികളുടെ സവിശേഷ ജീവിത സാഹചര്യങ്ങളുമായി സംവദിക്കുന്ന, അവരുമായി കൂടിയാലോചന നടത്തുന്ന,വിജ്ഞാന നിര്‍മ്മാണത്തില്‍ അധ്യാപരെ പോലെ തന്നെ പ്രധാന പങ്കു വഹിക്കുന്ന വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തുന്ന, അനൗപചാരികമായ ഒരു വിമോചന വിദ്യാഭ്യാസമാണ് ഫ്രിയരെ മുന്നോട്ട് വെക്കുന്നത്. സിദ്ധാന്തങ്ങള്‍ സാമൂഹിക പരിഷ്‌കരണത്തിന് ഉപയോഗിക്കു ന്നതിനോടൊപ്പം സിദ്ധാന്തങ്ങളെയും പരിഷ്‌കരിക്കേണ്ടതുണ്ട്. ഒപ്പം സിദ്ധാന്തങ്ങളിലെ നന്മ ഉള്‍ക്കൊണ്ട് വ്യത്യസ്ത സാഹചര്യങ്ങളില്‍ ഗവേഷകരും ആക്ടിവിസ്റ്റുകളുമൊക്കെ നിലനില്‍ക്കുന്ന വിജ്ഞാന മണ്ഡലങ്ങളെ പരിഷകരിക്കുകയോ ചോദ്യം ചെയ്യുകയോ വേണം.

അല്ലെങ്കില്‍ സിദ്ധാന്തങ്ങള്‍ നിലവിലുള്ള അധികാരഘടനയെ/ബന്ധങ്ങളെ നിലനിര്‍ത്തുന്ന അധീശക്ത ഇടപെടലുകള്‍  മാത്രമായി അവശേഷിക്കും. യാതൊരു പരിഷ്‌കരണവും ഉണ്ടാക്കാതെ, ജീവിതത്തിലെ പ്രധാനപ്പെട്ട പല നിമിഷങ്ങളില്‍പ്പോലും രക്ഷാകര്‍തൃത്ത ഇടപെടലുകള്‍ വളരെ സജീവമാണ്.  ഉദാഹരണം: വിവാഹം പോലുള്ള സന്ദര്‍ഭങ്ങളില്‍ ക്ഷണക്കത്ത് ഏത് രൂപം തയ്യാറാക്കണം, എത്രപേരെ ക്ഷണിക്കണം, ആരെയൊക്കെ ക്ഷണിക്കണം തുടങ്ങിയ കാര്യങ്ങളില്‍ ചെറുക്കന്റെയും പെണ്ണിന്റെയും താല്‍പ്പര്യം ആയിരിക്കണം പരമ പ്രധാനം. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ സഹായ ഹസ്തവുമായി വരുന്ന ബന്ധുക്കള്‍ തന്നിഷ്ട പ്രകാരം എല്ലാം തീരുമാനിക്കുന്ന സാഹചര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകാം. യഥാര്‍ത്ഥത്തില്‍, അവരുടെ താത്പര്യങ്ങള്‍ ആരായാതെ എല്ലാം ചെയ്ത  കെടുക്കുന്ന വീട്ടുകാരുടേയും ബന്ധുക്കളുടെയും മനോനിലയിലാണ് ദളിത് വിഷയങ്ങളില്‍ ചര്‍ച്ചകളും സംവാദങ്ങളും നടത്തുന്നവര്‍. ഇത്തരം രക്ഷാകര്‍തൃത്ത സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ അദളിതര്‍ ദളിതരുമായി ചില കൂടിയാലോചനകള്‍ നടത്തേണ്ടതുണ്ട്. അവരുടെ താത്പര്യങ്ങള്‍ എന്താണന്ന് സ്വയം തീരുമാനിക്കുന്നതിന് പകരം അവ എന്താണന്ന് അറിയുവാന്‍ അവരുടെ സ്ഥിരം വായനക്കാരോ ശ്രോതാക്കളോ ആവേണ്ടതാണ്. ദളിതര്‍ക്കുവേണ്ടി നടത്തുകയും അവരുടെ അസാന്നിദ്ധ്യത്തില്‍ സംസാരിക്കുന്നതിന് ചെയ്യുന്നതിന് പകരം ദളിതര്‍ നടത്തുന്ന പരിപാടികളില്‍ അവരുടെ താല്‍പ്പര്യങ്ങള്‍ ഹനിക്കാതെ അവരോടൊപ്പം പങ്കാളികള്‍ ആകാനും  സംസാരിക്കാനും അദളിതര്‍ ശ്രമിക്കണം. ഏറ്റെടുക്കലും ഐക്യപ്പെടലും തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇതൊക്കെയാണ്. ഓട്ടോ-എത്തനോഗ്രാഫി, റിഫ്‌ലളെക്ടിവിറ്റി എന്നൊക്കെ അറിയപ്പെടുന്ന രീതിശാസ്ത്രങ്ങള്‍ ഈ വ്യത്യാസങ്ങള്‍ തിരിച്ചറിയേണ്ട ആവശ്യകത ചൂണ്ടികാണിക്കുന്നു.

ദളിതരുടെ കണ്ണിലൂടെ തങ്ങളെ തന്നെ നോക്കി മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതു സമൂഹം തങ്ങളില്‍ അന്തര്‍ലീനമായിട്ടുള്ള ജാതീയമായ പ്രകൃതങ്ങളെ (Habitues) നിരന്തരം വിലയിരുത്തി അവരുടെ പ്രവര്‍ത്തി മണ്ഡലം നിരന്തരം പരിഷ്‌കരിക്കേണ്ടതുണ്ട്. നിരവധി പാശ്ചാത്യചരിത്രകാരും നരവംശശാത്രജ്ഞരുമൊക്കെ ആഫ്രിക്കയിലെയും ഏഷ്യയിലെയും ഗോത്രവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ ഫീല്‍ഡ് വര്‍ക്ക് നടത്തിയാണ് ഇത്തരംമുന്‍കരുതല്‍ എടുത്തിട്ടുള്ളത്

ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിവിധ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഒരാളിലേക്ക് മാത്രം മാധ്യമങ്ങളുടെ ശ്രദ്ധ പതിയുന്നത് എന്തുകൊണ്ടെന്ന് വിമര്‍ശിക്കപ്പെടേണ്ടതാണ്. തന്റെ അനുഭവങ്ങള്‍ വ്യത്യസ്തമാണന്നും ജന്മനാ ലഭിക്കുന്ന ജാതി പ്രതീകങ്ങളെ പറിച്ചെറിയാന്‍ ശ്രമിക്കുന്നവെന്ന് പലരും അവകാശപ്പെടുന്നുണ്ട്. ജാതി-പ്രതീകങ്ങള്‍ (symbolic capital) പറിച്ചെറിയാം എന്നു കരുതുന്നത് തന്നെ പ്രശ്‌നമാണ്. പറിച്ചറിയേണ്ടത് രക്ഷാകര്‍ത്തത്വ മനോനിലകളാണ്.പരമ്പരാഗതമൂല്യങ്ങള്‍ ഉപേക്ഷിച്ച പുരോഗമനക്കാരിയായ  ഏതൊരാളെയും   കുടുംബവും അവരുടെ സമുദായവും ഒറ്റപ്പെടുത്തുന്നു എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുന്നു.
എന്നാല്‍ ജാതി പ്രതീകങ്ങള്‍ ഉപേക്ഷിക്കുവാന്‍ ശ്രമിക്കുന്ന സാമൂഹ്യ/സാംസ്‌കാരിക മൂലധനം ഉള്ള സര്‍വണരെ സമൂഹം ഉപേക്ഷിക്കില്ല. എന്നാല്‍, ദളിതര്‍ക്ക് ജാതി സത്വം വിനിമയശേഷിയുള്ള മൂലധനം ആകുന്നില്ല. ആയതിനാല്‍ ദളിതരുടെ അവസ്ഥ മറിച്ചാണ്. എല്ലാ വിഷയങ്ങളിലും ചര്‍ച്ച ചെയ്യാന്‍ മാധ്യമങ്ങള്‍ കൂടുതലായി അദളിതരെ ക്ഷണിക്കുന്നു. എന്നാല്‍ ദളിത് ബിദ്ധിജീവികളെ ദളിത് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാത്രമാണ് മാധ്യമങ്ങള്‍ വല്ലപ്പോഴും ക്ഷണിക്കുന്നത്.

ഒരു പ്രാദേശിക സമൂഹത്തില്‍ അധികാര ബന്ധങ്ങള്‍ നിലനില്‍ക്കുന്നത് പലതരം മൂലധനങ്ങളുടെ കൈമാറ്റത്തിലൂടെയും വിപേശലില്‍ കൂടിയുണ്ടെന്നു ബേര്‍ദ്ദിയൂ വാദിക്കുന്നുണ്ട്. ഇവിടെയാണ് ജാതി പ്രതീകങ്ങള്‍ ഉപേക്ഷിക്കാന്‍ കഴിയാത്ത ഒന്നാണെന്നു വ്യക്തമാകുന്നത്. രോഹിഹിതിന്റെ ആത്മഹത്യയെപ്പറ്റിയും   തുടര്‍ന്നുള്ള വിവാദങ്ങളെക്കുറിച്ചുമുള്ള ഒരു  ടെലിവിഷന്‍ ചര്‍ച്ച അത്ഭുതപ്പെടുത്തി. ദളിത് രാഷട്രീയം പറയുന്ന ഒരാള്‍ പോലും  ചര്‍ച്ചയില്‍ ഇല്ലായിരുന്നു. ആകെയുള്ള ദളിതന്‍ ആകട്ടെ, സംഘപരിവാര്‍ രാഷട്രീയത്തിന്റെ വാക്താവും. അദിളതരായ രണ്ടുപേര്‍ ഭരണ കൂടത്തിനെതിരെയും സര്‍വ്വകലാശാലക്കെതിരെയും   ശക്തമായി പ്രതികരിച്ചുവെന്നത മറക്കുന്നില്ല. എന്നാല്‍ ദളിത് രാഷട്രീയം പറയുന്ന ദളിതരുടെ അസാന്നിദ്ധ്യ ഹിന്ദു രാഷ്ട്രീയത്തെ സാധൂകരിക്കുന്ന അവസ്ഥയുണ്ടാകുന്നത് അപകടമാണ്.
ഫാസിസ്റ്റുകള്‍ എന്നു മുദ്ര കുത്തി അവതാരകര്‍ ഉത്തരം മുട്ടിക്കുമ്പോള്‍ സംഘപരിവാറിന്റെ ആള്‍ക്കാര്‍ പ്രതിരോധത്തിന് വേണ്ടി എതിര്‍പക്ഷത്തെ ഫാസിസം ചൂണ്ടി  കാണിക്കുകയാണ് പതിവ്: ഉദാഹരണം ടി.പി വധം, കൈവെട്ട് തുടങ്ങിയവ.

ഫാസിസം എന്നത് എല്ലാവരും ചെയ്യുന്ന ഒരു കാര്യമായി പ്രേക്ഷകര്‍ക്കു മുന്നില്‍ എറിഞ്ഞ് കൊടുത്തിട്ട് ചര്‍ച്ച അവസാനിക്കും. എന്നാല്‍ ദളിത്ബുദ്ധി ജീവികള്‍ ചര്‍ച്ചയില്‍ പങ്കെടുത്താല്‍ അവരുടെ കുറിക്കു കൊള്ളുന്ന ചോദ്യങ്ങള്‍ക്കു മുമ്പില്‍ സംഘപരിവാറിനു എത്രത്തോളം പ്രതിരോധിക്കാനാകും. ദളിത് രാഷ്ട്രീയത്തില്‍ ഫാസിസത്തിന്റെ കറ പുരണ്ടിട്ടില്ല. ആയതിനാല്‍ അതില്‍ നിന്നും ഫാസിസത്തിന്റെ സാമ്പിളുകള്‍ ഉയര്‍ത്താന്‍ അവര്‍ക്ക് കഴിയില്ല. ഇവിടെ ദളിതരുടെ അസാന്നിദ്ധ്യം ചാതുര്‍വര്‍ണ്യത്തിന്റെ യുക്തിയില്‍ മാത്രമല്ല മനസ്സിലാക്കേണ്ടത്. മറിച്ച് ഹിന്ദുത്വ ഫാസിസത്തെ സാമാന്യവത്കരിച്ചു കൊണ്ട് വിമര്‍ശനത്തിന്റെ യഥാര്‍ത്ഥ ശബ്ദങ്ങളെ റദ്ദ് ചെയ്യുന്ന ഒരിടമായി ചില ചാനല്‍ ചര്‍ച്ചകള്‍ മാറുന്ന അപകടകരമായ സ്ഥതി വിശേഷമായിട്ടു കൂടി കാണേണ്ടതുണ്ട്.

സംഗ്രഹം

കാലാകാലങ്ങളിലായി സര്‍വ്വകലാശാല ക്യാമ്പസ്സുകളില്‍ പ്രത്യക്ഷമായും പരോക്ഷമായും നിനില്‍ക്കുന്ന ജാതീയതയുടെ ഇരയാണ് രോഹിത് എന്നതില്‍ ഒരൂ തര്‍ക്കവുമില്ല. ഒപ്പം ക്യാമ്പസ്സിലെ ഹൈന്ദവവത്കരണ ശ്രമങ്ങള്‍ക്കെതിരെയുള്ള രോഹിതിന്റെ പോരാട്ടത്തെ അരാഷ്ട്രീയവാദികളായ സര്‍വ്വകലാശാല അധികൃതരും ഭരണകൂടവും എങ്ങനെ നേരിട്ടു എന്നത് രോഹിതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യേണ്ടതാണ്. ആത്മഹത്യ വ്യക്തിപരമല്ലെന്നും സാമൂഹ്യമായും രാഷട്രീയമായും നിരവധി തലങ്ങള്‍ ഉണ്ടെന്നുമാണ് രോഹിതിന്റെ ആത്മഹത്യ ഉയര്‍ത്തുന്ന പ്രധാന സമസ്യകള്‍.

◾️

ഇംഗ്ലണ്ട് മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയിലെ  ഫാക്കല്‍റ്റി ഓഫ് എഡ്യുക്കേഷനിൽ പിഎച്ച്ഡി റിസേര്‍ച്ച് ‌സ്‌കോളറാണ്  ലേഖകൻ. 

Top