ഉത്തര്‍പ്രദേശിലെ ബഹുജന്‍ രാഷ്ട്രീയത്തിന്റെ കണക്കെടുപ്പ് – മിത്തും യാഥാര്‍ത്ഥ്യവും

നഗരങ്ങളില്‍ ദിവസംപ്രതി അവസരങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനാല്‍ കൂടുതല്‍ മികച്ച ജോലികള്‍ അന്വേഷിച്ച ദലിതര്‍ ഗ്രാമങ്ങള്‍ ഉപേക്ഷിച്ചുകൊണ്ടിരിക്കുന്നു. തത്ഫലമായി ഗ്രാമങ്ങളില്‍ പണം കടംകൊടുക്കുന്നവരെയും ഭൂപ്രഭുക്കളെയും ഇപ്പോളവര്‍ ആശ്രയിക്കുന്നില്ല. നേരേ മറിച്ച്, ദിവസവേതനക്കാരുടെ എണ്ണം കുറയുകയും തന്‍മൂലം തൊഴിലാളികള്‍ക്ക് ഡിമാന്റ് വര്‍ദ്ധിക്കുകയും ചെയ്യുന്നു. വിലപേശാനുള്ള ദലിതരുടെ കഴിവ് ഉണര്‍ന്നുകൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ മേഖലയിലെ സംവരണത്തെ മനുവാദി പാര്‍ട്ടികളും സംഘടനകളും എതിര്‍ത്തുകൊണ്ടിരിക്കുകയാണല്ലോ.

ഉത്തര്‍പ്രദേശ് മറ്റു പലസംസ്ഥാനങ്ങളേക്കാള്‍ സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്നതാണ്. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കൂടുതലാണ് ഇവിടെ ദാരിദ്ര്യം. പക്ഷെ ദാരിദ്ര്യമല്ല ഇവിടത്തെ പ്രധാനപ്രശ്‌നം. സാമൂഹികമായ അസമത്വമാണ് ഈ സംസ്ഥാനത്തെ വളരെയധികം അലട്ടുന്നത്. പക്ഷെ സന്തോഷകരമായ സംഗതിയെന്തെന്നാല്‍ ആ സാമൂഹികാസമത്വം അവിടെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നുവെന്നതാണ്. ഏതാനും വര്‍ഷം മുമ്പ്‌വരെ മേല്‍ജാതി വിവാഹങ്ങള്‍ക്ക് ദലിതര്‍ക്ക് ഭക്ഷണം പ്രത്യേകമാണ് വിളമ്പിയിരുന്നത്. പൂര്‍വ യു.പി. യിലെ 77.3 % ഗ്രാമങ്ങളിലും ഒരു കാലത്ത് ഈ പ്രവണതയായിരുന്നു. ഇന്നത് 8.9% ഗ്രാമങ്ങളില്‍ മാത്രമേയുള്ളൂ. പശ്ചിമ യു.പി. യിലെ 73.1 % ഗ്രാമങ്ങളിലുണ്ടായിരുന്ന ആ അവസ്ഥ ഇന്ന് 17.9 % ആയി ചുരുങ്ങി.

പൂര്‍വ്വ യു.പി. യില്‍ മറ്റ് ജാതികളിലെ 72.5% പേര് ദലിതരുടെ കൈയ്യില്‍ നിന്ന് ഭക്ഷണവും വെള്ളവും വാങ്ങുന്നു. മുന്‍പ് ഇത് 1.7 % മാത്രമായിരുന്നു. പശ്ചിമ യു. പി യില്‍ അത് 3.6% ത്തില്‍നിന്ന് 47.8% ആയി ഉയര്‍ന്നിട്ടുണ്ട്. അന്തരിച്ച ബാബു ജഗ്ജീവന് റാം, അടിമത്തത്തിന്റെ അവശിഷ്ടം എന്നു വിളിച്ച കൂലിയടിമ സമ്പ്രദായം, യു.പി യിലെ മിക്കവാറും ഗ്രാമങ്ങളില്‍ വളരെയധികം സജീവമായിരുന്നു. 32.1% ഗ്രാമങ്ങളിലുണ്ടായിരുന്ന ആ സമ്പ്രദായം ഇന്ന് കേവലം 1.1% ത്തില്‍ മാത്രമാണുള്ളത്.

ദിവസ വേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവരായിരുന്നു കിഴക്കന്‍ യു.പി യിലെ ഏതാണ്ട് 76% ദലിതരും. അതിപ്പോള്‍ 45.6% ആയി കുറഞ്ഞിട്ടുണ്ട്. കിഴക്കന്‍ യു.പി യില്‍ അത് 46.1 ല്‍ നിന്ന 20.5% ആയും ചുരുങ്ങി. അതേസമയം, ദലിതരുടെ കാര്‍ഷികഭൂമിയുടമസ്ഥത കിഴക്കന്‍ യു.പി യില്‍ 16.6% ല്‍ നിന്ന് 28.4% ആയും പടിഞ്ഞാറന് യു.പിയില്‍ 50.5% ല്‍ നിന്ന് 67.6% ആയും വര്‍ദ്ധിച്ചു. ആദ്യകാലങ്ങളില്‍, മേല്‍ജാതിക്കാരുടെ ഭൂമിയിലെ ദിവസവേതനക്കാരായിരുന്നു ദലിതര്‍. പക്ഷെ ഇന്ന് വിളവിന്റെ ഒരു പങ്കിനുവേണ്ടി ജോലി ചെയ്യുക എന്ന പ്രവണതയാണ്.

മേല്‍ജാതി ഭൂപപ്രഭുക്കളുടെ ഭൂമി പണിചെയ്യാനായി അവര്‍ പാട്ടത്തിനെടുക്കുന്നു. ഈ പ്രവണത കിഴക്കന്‍ യു.പി.യില്‍ 16.7% ല്‍ നിന്ന് 31.4% ആയും പടിഞ്ഞാറന്‍ യു.പി യില്‍ 4.9% ല്‍ നിന്ന് 11.4% ആയും വര്‍ദ്ധിച്ചിട്ടുണ്ട്.

ചത്ത മൃഗങ്ങളെയും കനകാലികളെയും കൊണ്ടുപോകല്‍ ദലിതര്‍ക്ക് സംവരണം ചെയ്ത ജോലിയായിരുന്നു. ഇന്ന് ഇത്തരം പണികള്‍ ചെയ്യുന്നവരുടെ എണ്ണം 72.6% ല്‍ നിന്ന് 5.3% ആയി കുറഞ്ഞു.

പണ്ട് എരുമകളെ ഉപയോഗിച്ചായിരുന്നു ദലിതര്‍ മേല്‍ജാതിക്കാരുടെ പാടത്ത് ഉഴുതിരുന്നത്. ഇന്നവര്‍ സ്വന്തം ഭൂമിയില്‍ മേല്‍ജാതിക്കകാര്‍ ഓടിക്കുന്ന ട്രാക്റ്ററുകള്‍ ഉപയോഗിച്ച് ഉഴവ് നടത്തുന്നു.

നഗരങ്ങളില്‍ ദിവസംപ്രതി അവസരങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനാല്‍ കൂടുതല്‍ മികച്ച ജോലികള്‍ അന്വേഷിച്ച ദലിതര്‍ ഗ്രാമങ്ങള്‍ ഉപേക്ഷിച്ചുകൊണ്ടിരിക്കുന്നു. തത്ഫലമായി ഗ്രാമങ്ങളില്‍ പണം കടംകൊടുക്കുന്നവരെയും ഭൂപ്രഭുക്കളെയും ഇപ്പോളവര്‍ ആശ്രയിക്കുന്നില്ല. നേരേ മറിച്ച്, ദിവസവേതനക്കാരുടെ എണ്ണം കുറയുകയും തന്‍മൂലം തൊഴിലാളികള്‍ക്ക് ഡിമാന്റ് വര്‍ദ്ധിക്കുകയും ചെയ്യുന്നു. വിലപേശാനുള്ള ദലിതരുടെ കഴിവ് ഉണര്‍ന്നുകൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ മേഖലയിലെ സംവരണത്തെ മനുവാദി പാര്‍ട്ടികളും സംഘടനകളും എതിര്‍ത്തുകൊണ്ടിരിക്കുകയാണല്ലോ.

എന്നാല്‍ ദലിത് കുടുംബങ്ങളില്‍ നിന്ന സംവരണത്തെ ആശ്രയിക്കുന്നവര്‍ യു.പി യില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മുമ്പൊക്കെ സര്‍ക്കാര്‍ ആശുപത്രിയിലെ മേല്‍ജാതിക്കാരായ നേഴ്‌സ്മാര് (മിഡ് വൈഫുമാര്) ദലിത് വീടുകളിലെ പ്രസവം എടുക്കുന്നതു വളരെ അപൂര്‍വ്വമായിരുന്നു. ഇന്നു പക്ഷെ, ദലിത് വീടുകളില്‍ അവരുടെ സേവനം കിഴക്ക് 1.1% ല്‍ നിന്ന് 89.9% ആയും പടിഞ്ഞാറ് പൂജ്യത്തില്‍ നിന്ന 3.6% ആയും വര്‍ദ്ധിച്ചിട്ടുണ്ട്. സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികളുടെ നിരക്ക് കിഴക്കന്‍ യു.പി യിലെ 10% ല്‍ നിന്ന് 58.7% ആയും പടിഞ്ഞാറ് 6.8% ല്‍ നിന്ന് 56.9% ആയും വര്‍ദ്ധിച്ചിരിക്കുന്നു. സാമൂഹിക പുരോഗതിയുടെ അടയാളമെന്നോണം, ദലിതരും ഉയര്‍ന്നതരം ജീവിതശൈലി വര്‍ധമാനമായി സ്വീകരിച്ചുകൊണ്ടിരിക്കുന്നു. ടൂത്ത് പെയ്സ്റ്റ്, ഷാംപൂ, സുഗന്ധമുള്ള എണ്ണകള്‍ ഇവയുടെ ഉപയോഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. വിവാഹഘോഷയാത്രകളില്‍ കിഴക്ക് 33% ദലിതര്‍ വധുവിനെയും വരനെയും കൊണ്ടുപോകാനായി ജീപ്പുകള്‍ ഉപയോഗിച്ചിരുന്നു. പടിഞ്ഞാറ് ആരും അതുപയോഗിച്ചിരുന്നില്ല. പക്ഷെ ഇന്ന് മിക്കവാറും എല്ലാ ദലിതരും വിവാഹവേളകളില്‍ ജീപ്പും കാറും ഉപയോഗിക്കുന്നു. അതുപോലെ വിവാഹവേളകളില്‍ ലഡുവിതരണം ചെയ്തിരുന്നത് കിഴക്ക് 33% പേരും പടിഞ്ഞാറ് 2.7% ഇന്ന് ലഡുവോ മറ്റ് മധുരപലഹാരങ്ങളോ ഇല്ലാത്ത ദലിത് വിവാഹങ്ങള്‍ കാണാനേ കഴിയില്ല. ഓലമേഞ്ഞ കുടിലുകളില്‍ നിന്ന് കോണ്‍ക്രീറ്റ് വീടുകളിലേക്ക് കിഴക്ക്, 18.1% ല്‍ നിന്ന് 64.4% ആയും പടിഞ്ഞാറ് 38.4% ല്‍ നിന്ന് 94.6% ആയും ഇത് വര്‍ദ്ധിച്ചു.

ടി.വി. ഉപയോഗിക്കുന്നവര്‍ കിഴക്ക് പൂജ്യത്തില്‍ നിന്ന് 22.2% ആയും പടിഞ്ഞാറ് പൂജ്യത്തില്‍ നിന്ന് 46% ആയും കൂടി. സെല്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍: കിഴക്ക് പൂജ്യത്തില്‍ നിന്ന് 36.3% ആയും പടിഞ്ഞാറ് പൂജ്യത്തില്‍ നിന്ന് 32.5% ആയും വര്‍ദ്ധിച്ചു.

സൈക്കിളുള്ളവര്‍: കിഴക്ക് 46.4% ല്‍ നിന്ന് 84.1ജ്% ആയും പടിഞ്ഞാറ് പൂജ്യത്തില്‍ നിന്ന് 12.3% ആയും കൂടി.

______________________________
ഇന്ത്യ മുഴുവനും ദലിതര്‍ ഭൂരഹിത തൊഴിലാളികളാണ്. പക്ഷേ യു.പിയില്‍ ഭൂരഹിത തൊഴിലാളികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പടിഞ്ഞാറന്‍ യു.പി. യില്‍ അവരുടെ എണ്ണം 76% ല്‍ നിന്ന് 45.6% ആയും കിഴക്കന്‍ യു.പി യില്‍ 46.1% ല്‍ നിന്ന് 20.5% ആയും കുറഞ്ഞിരിക്കുന്നു. ഭൂരഹിത തൊഴിലാളികളായ ദലിതര്‍ കാര്‍ഷിക ജോവികളില്‍ നിന്ന് കൂടുതല്‍ സ്വാതന്ത്ര്യം നല്കുന്ന അവരുടെ പാരമ്പര്യത്തില്‍പ്പെടാത്ത തൊഴിലുകളായ നിര്‍മ്മാണതൊഴില്‍, ടെയ്‌ലറിങ്, പ്ലാസ്റ്ററിങ്, ഡ്രൈവിങ്, പെയ്ന്റിങ്, മരപ്പണി മുതലായ വയിലേക്ക് വന്‍തോതില്‍ മാറിക്കൊണ്ടിരിക്കുകയാണ്. അത്തരം തൊഴിലാളികളുടെ എണ്ണം കിഴക്ക് 14% ല്‍ നിന്ന് 37% ആയും പടിഞ്ഞാറ് 9.3% ല്‍ നിന്ന് 42.1% ആയും വര്‍ദ്ധിച്ചു. തല്‍ഫലമായി നഗരങ്ങളിലേക്കുള്ള കുടിയേറ്റവും ഉയര്‍ന്നുകൊണ്ടിരിക്കുന്നു. പടിഞ്ഞാറ് കുടിയേറ്റനിരക്ക് 14% ല്‍നിന്ന് 50.5% ആയും കിഴക്ക് 6.1% ല്‍ നിന്ന് 28.6% ആയും കൂടി.
______________________________ 

മേല്‍ജാതിക്കാരായ പലിശക്കാരുടെ അടുത്ത് തങ്ങളുടെ ചെറിയ ആഭരണങ്ങളും, ചെമ്പ്, പിച്ചള പാത്രങ്ങളും പണയം വയ്ക്കുക എന്നത് ദലിതരുടെ സ്ഥിരം ഏര്‍പ്പാടായിരുന്നു. ഈ പാരമ്പര്യം ഇപ്പോള്‍ അവസാനിച്ചുകൊണ്ടിരിക്കുകയാണ്. കിഴക്ക് അത് 75.8% ല്‍ നിന്ന് 29.3% ആയും പടിഞ്ഞാറ് 64.6% ല്‍ നിന്ന് 21.2% ആയും കുറഞ്ഞിരിക്കുന്നു. പൊടിയരിക്കഞ്ഞിയും മുളകുവെള്ളവും ഉപയോഗിക്കുന്ന പതിവ് ദലിതര്‍ക്കുണ്ടായിരുന്നു. ഇന്നവര്‍ നല്ല ഗുണനിലവാരമുള്ള അരിയും പരിപ്പും തക്കാളിയും ഉപയോഗിക്കുന്നു. പൊടിയരി ഉപയോഗിക്കുന്നവരുടെ എണ്ണം കിഴക്ക് 54% ല്‍ നിന്ന് 2.6% ആയും പടിഞ്ഞാറ് 22.7% ല്‍ നിന്ന് 1% ആയും കുറഞ്ഞിരിക്കുന്നു. താഴ്ന്ന വിഭാഗക്കാരാണ് റൊട്ടിയും ചട്‌നിയും ഉപയോഗിക്കുന്നവര്‍ എന്നാണ് ഇന്നുപോലും പൊതുവെയുള്ള ധാരണ. അത്തരക്കാരുടെ എണ്ണം കിഴക്കന്‍ യു.പി.യില്‍ 82%ല്‍ നിന്ന് 2% ആയും പടിഞ്ഞാറ് 9% ആയും കുറഞ്ഞു. രാത്രിയിലെ ഭക്ഷണം രാവിലെ കുട്ടികള്‍ക്കുകൊടുക്കുന്നത് പാവപ്പെട്ടവരുടെ ഇടയില്‍ സാധാരണമായിരുന്നു. ഈ പരിപാടി ഇന്ന് യു.പി യില്‍ 95.9% ല്‍ നിന്ന് 16.2% ആയി കുറഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ പരിപ്പ് വിളവ് ഗുരുതരമാം വിധം താഴേക്ക് പോന്നിട്ടുണ്ട്. പക്ഷെ യു.പിയില്‍ പരിപ്പ് ഉപയോഗിക്കുന്നത് കൂടിയിരിക്കുകയാണ്. പടിഞ്ഞാറ് അത് 31% ല്‍നിന്ന് 90% ആയും കിഴക്ക് 60.1% ല്‍ നിന്ന് 96.9% ആയും വര്‍ദ്ധിച്ചിരിക്കുകയാണ്. പാക്കറ്റ് ഉപ്പ്, ഏലം, തക്കാളി എന്നിവയുടെ ഉപയോഗവും ദലിതരുടെ ഇടയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു . സാമ്പത്തികപരിഷ്‌ക്കാരങ്ങള്‍ ദലിതരുടെയും പാവപ്പെട്ടവരുടെയും ജീവിതം തകര്‍ത്തുതരിപ്പണമാക്കിയെന്നു നിരവധിപ്പേര്‍ വാദിക്കുന്നുണ്ട്. എന്നാല്‍ യു.പിയില്‍ ദലിതരുടെ അനുഭവം വ്യത്യസ്തമാണ്. പടിഞ്ഞാറന്‍ യു.പിയിലെ 61%പേരും കിഴക്കന്‍ യു.പിയിലെ 38% പേരും പറയുന്നത് ഭക്ഷണശീലങ്ങളിലും വസ്ത്രധാരണത്തിലും തങ്ങള്‍ക്ക് വളരെയധികം വികാസം നേടാനായി എന്നാണ്.

ഇന്ത്യ മുഴുവനും ദലിതര്‍ ഭൂരഹിത തൊഴിലാളികളാണ്. പക്ഷേ യു.പിയില്‍ ഭൂരഹിത തൊഴിലാളികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പടിഞ്ഞാറന്‍ യു.പി. യില്‍ അവരുടെ എണ്ണം 76% ല്‍ നിന്ന് 45.6% ആയും കിഴക്കന്‍ യു.പി യില്‍ 46.1% ല്‍ നിന്ന് 20.5% ആയും കുറഞ്ഞിരിക്കുന്നു. ഭൂരഹിത തൊഴിലാളികളായ ദലിതര്‍ കാര്‍ഷിക ജോവികളില്‍ നിന്ന് കൂടുതല്‍ സ്വാതന്ത്ര്യം നല്കുന്ന അവരുടെ പാരമ്പര്യത്തില്‍പ്പെടാത്ത തൊഴിലുകളായ നിര്‍മ്മാണതൊഴില്‍, ടെയ്‌ലറിങ്, പ്ലാസ്റ്ററിങ്, ഡ്രൈവിങ്, പെയ്ന്റിങ്, മരപ്പണി മുതലായ വയിലേക്ക് വന്‍തോതില്‍ മാറിക്കൊണ്ടിരിക്കുകയാണ്. അത്തരം തൊഴിലാളികളുടെ എണ്ണം കിഴക്ക് 14% ല്‍ നിന്ന് 37% ആയും പടിഞ്ഞാറ് 9.3% ല്‍ നിന്ന് 42.1% ആയും വര്‍ദ്ധിച്ചു. തല്‍ഫലമായി നഗരങ്ങളിലേക്കുള്ള കുടിയേറ്റവും ഉയര്‍ന്നുകൊണ്ടിരിക്കുന്നു. പടിഞ്ഞാറ് കുടിയേറ്റനിരക്ക് 14% ല്‍നിന്ന് 50.5% ആയും കിഴക്ക് 6.1% ല്‍ നിന്ന് 28.6% ആയും കൂടി.

ദലിത് ബിസിനസ് സംരംഭങ്ങള്‍ : ഏറ്റവും വലിയ വിപ്ലവം, ബിസിനസ് സംരംഭങ്ങളിലേര്‍പ്പെട്ടിട്ടുള്ള ദലിത് കുടുംബങ്ങളുടെ എണ്ണം കിഴക്ക് 4.2% ല്‍ നിന്ന് 11% ആയും പടിഞ്ഞാറ് 6% ല്‍ നിന്ന് 36.7% ആയും ഉയര്‍ന്നിട്ടുണ്ട് എന്നതാണ്.

2010-11 കാലത്ത് ഇന്ത്യയുടെ ആഭ്യന്തരാ വളര്‍ച്ചാനിരക്ക് ഏതാണ്ട് 7% ആയിരുന്നു. യു.പിയില്‍ അത് 6.29% ആയിരുന്നു. ജിഡിപിയേക്കാള്‍ അല്പം താഴെ മാത്രം . എന്നാല്‍ പ്രതിശീര്‍ഷവരുമാനം നെഹൃു, ഇന്ദിരാ കാലത്തെ അപേക്ഷിച്ച് പതിന്‍മടങ്ങായി വര്‍ദ്ധിച്ചിട്ടുണ്ട്. ഈ നേട്ടമുണ്ടായത് പ്രധാനമായും ദലിതരുടെ ചലനാത്മകമായ പങ്കാളിത്തം കൊണ്ടാണ്. സ്വാമിനാഥന്‍ എസ്. അങ്കലേസരിയാ അയ്യര്‍ പറയുന്നു ”1990-2008 കാലമാണ് ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ അസാധാരണമായ പുരോഗതി ദര്‍ശിച്ച കാലം. ദലിതരുടെ സാമ്പത്തികപുരോഗതിയുടെ പിന്നിലെ ഏറ്റവും അനുകൂലമായ ശക്തിയായിരുന്നു. നാലുപ്രാവശ്യം മുഖ്യമന്ത്രിയായ മായാവതി, ദലിതരുടെ വികസനത്തിനുവേണ്ടി മുഴുവന്‍ ബ്യൂറോക്രസിയിലും മറ്റ് ലോബികളിലും ശരിയായിത്തന്നെ ഇടപെടുകയുണ്ടായി. ദലിതര്‍ക്ക് സാമ്പത്തികാനുകൂല്യങ്ങളും അവസരങ്ങളും അര്‍ഹമായ രീതിയില്‍ ലഭിക്കാന്‍നവേണ്ടി വളരെ വലിയ പങ്കാണ് അവരുടെ ഭരണം നിര്‍വ്വഹിച്ചത്. തല്‍ഫലമായി ഇന്ന്, ദലിതരുടെ ഇടയില്‍ ടിവി, സെല്‍ഫോണ്‍, ഉപഭോക്താക്കഴളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായെന്നുമാത്രമല്ല, മേല്ജാതിക്കാരുമായി ഒരൊത്തുതീര്‍പ്പിനുള്ള ശക്തിയും അവര്‍ ആര്‍ജ്ജിച്ചിരിക്കുകയാണ്. ഭൂതകാലത്തെ ഒന്നും തന്നെ ഇനി ആവര്‍ത്തിക്കില്ല. ”റ്റൈംസ് ഓഫ് ഇന്‍ഡ്യ, 26-09-2010).

_____________________________

* ദേവേഷ് കപൂര്‍, സി.ബി. പ്രസാദ്, ലെന്‍താ പ്രിന്‍ഷേ, ശ്യാം ബാബു എന്നിവരടങ്ങുന്ന ടീം നടത്തിയ ”അസമത്വത്തെക്കുറിച്ചുള്ള പുനരാലോചന- വിപണി പരിഷ്‌കാരത്തിന്റെ ഈ കാലത്തെ യൂപിയിലെ ദലിതര്‍”എന്ന സര്‍വ്വേ റിപ്പോര്‍ട്ടില്‍നിന്നും എടുത്തതാണ് ഈ വിശദാംശങ്ങളൊക്കെ.

(ബി എസ് പി ദേശീയ കോ ഓഡിനേറ്ററായ ലേഖകന്‍ എഴുതിയ ‘അംബേഡ്കറൈറ്റ് സാമ്പത്തികശാസ്ത്രം’ എന്ന ചെറുപുസ്തകത്തിന്റെ അനുബന്ധമായി കൊടുത്തിട്ടുള്ളതാണ് ഈ ലേഖനം. പുസ്തകത്തിന്റെ മലയാള പരിഭാഷ അടുത്തുതന്നെ പ്രസിദ്ധീകരിക്കുന്നതാണ്. വിവ.- സുദേഷ്)

Top