സ്‌നേഹമില്ലാത്ത ഒരുമ്മ
ഒട്ടും സ്‌നേഹമില്ലാതെ, ചുണ്ടോട് ചുണ്ട് ചേര്‍ത്തുകൊണ്ടുതന്നെ, സമാനമായ ആശയങ്ങള്‍ കോര്‍ത്തുവെച്ച് കൊണ്ടുതന്നെ, ഉച്ചനീചത്വങ്ങളില്ലാത്ത മനുഷ്യര്‍ പ്രതിഷേധിക്കട്ടെ. തെരുവുകളില്‍ ഒളിക്യാമറകളുമായി, കാമം പരതുന്നവര്‍, പാവാടയുടെ നീളക്കുറവ് മൂലം സിനിമാ ഹാളുകളില്‍ പ്രവേശനം നിഷേധിക്കുന്നവര്‍, നിന്റെ അമ്മയെയും പെങ്ങളെയും ഉമ്മ വെയ്ക്കാന്‍ തെരുവിലേക്കിറക്കുമോ എന്ന് ആക്രോശിക്കുന്നവര്‍ എല്ലാം ആ നിമിഷം ഒന്നു പകച്ചുനിന്ന്, പിന്നെ സംസ്‌കാരത്തെച്ചൊല്ലി വിലപിച്ച്, പിന്നെ നിശ്ശബ്ദരായി, മരണപ്പെടട്ടെ.
ഷക്കീലയുടെ ആത്മകഥയില്‍ കിന്നാരത്തുമ്പികളില്‍ അഭിനയിച്ചതിനുശേഷം അവര്‍ക്കും സഹനടനും ഉണ്ടായ അനുഭവത്തെക്കുറിച്ച് അവര്‍ ഇങ്ങനെ പറയുന്നു.
‘നാണക്കേട് സഹിക്കാന്‍ കഴിയാതെ സഞ്ജു (സഹനടന്‍) നാടുവിട്ടെന്നാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്. തമിഴിലും തെലുങ്കിലുമെല്ലാം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അന്നൊന്നും കേള്‍ക്കാത്ത അപമാനകരമായ കാര്യങ്ങളാണ് പിന്നീട് കേള്‍ക്കുന്നത്. എനിക്കാണ് അന്ന് മലയാളികളുടെ സൈക്കോളജി മനസ്സിലായത്. ഇന്ത്യയിലെ ഏറ്റവും ബുദ്ധിയുള്ളവരും സംസ്‌കാരസമ്പന്നരുമാണ് മലയാളികള്‍ എന്നാണ് വെപ്പ്. അവര്‍ വിശാലമനസ്‌കരാണെന്നും പറയപ്പെടുന്നു. കലയ്ക്കും സാഹിത്യത്തിനുമെല്ലാം
ഷക്കീലയുടെ അഭിപ്രായം അസ്ഥാനത്തല്ലെന്ന് സംശയമില്ലാതെ പറയാം. രഞ്ജിനി ഹരിദാസിനോടും കാലങ്ങളായി മലയാളി ചെയ്തുകൊണ്ടിരിക്കുന്നത് ഈ അസൂയ കലര്‍ന്ന അവഹേളനമാണ്. സമകാലീന സംഭവങ്ങളുടെ വെളിച്ചത്തില്‍ മലയാളിയിലെ
ഡൗണ്‍ടൗണ്‍ റെസ്റ്ററന്റില്‍ നടന്ന യുവമോര്‍ച്ച ആക്രമണത്തിനെതിരായി നടന്ന ഉമ്മസമരത്തോട് വിയോജിക്കാന്‍ പല കാരണങ്ങളും ഉണ്ടായിരുന്നു. അതിന് പ്രേരിപ്പിച്ച സംഭവത്തിലെ മുസ്ലീം വിരുദ്ധതയെ കണ്ടില്ലെന്ന് വയ്ക്കാതെ അതിനും ഇടം (സ്‌പേസ്) കൊടുക്കാന്‍ സമരം പരാജയപ്പെട്ടിരുന്നു. സദാചാര പോലീസിംഗിനെതിരായ സമരത്തില്‍ അതിനെ എതിര്‍ക്കുന്ന എല്ലാവര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന രീതിയിലുള്ള മാര്‍ഗ്ഗം സ്വീകരിക്കുന്നതായിരിക്കും ഉചിതം എന്നും വിശ്വസിക്കുന്നു. പരസ്യമായി ഉമ്മ വയ്ക്കാന്‍ സാധിക്കാത്തവര്‍ക്കും സമരത്തില്‍
____________________________
രണ്ടുപേര്‍ തമ്മില്‍ ചേര്‍ന്നുനിന്ന് ചുംബിച്ചാല്‍ തകര്‍ന്നുപോകുന്ന സംസ്‌കാരത്തെ തള്ളിപ്പറയാന്‍ രാജ്യമൊട്ടും ആളുകള്‍ ആദ്യമായി ആര്‍ജ്ജവം കാണിക്കുന്നു. ഇവിടെയാണ് ഉമ്മ സമരത്തിന്റെ വിജയം. അത് നിഷേധിക്കാനാവാത്ത ‘ഇന്നാ’ണ്. നാളെ റെസ്റ്റോറന്റിലോ റോഡിലോ രണ്ടുപേര്‍ ഉമ്മ വെച്ചാല്‍ അത് അശ്ലീലമല്ലെന്നും ഒളിഞ്ഞുനോട്ടത്തിനുള്ള ലക്ഷണമല്ലെന്നും വ്യക്തമാക്കുന്ന ‘ഇന്ന്’.
ഉമ്മയെ ഉള്‍ക്കൊണ്ട് സമരങ്ങള്‍ ദ്രുതഗതിയില്‍ മുന്നേറുമ്പോഴും ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. കിസ് ഓഫ് ലവ് എന്ന പേര് ഒരു രാഷ്ട്രീയ പരിസരത്തില്‍ അഭികാമ്യമല്ല. സ്‌നേഹിക്കുന്നവര്‍ തമ്മിലുള്ള ഉമ്മകളല്ല ഇത്.
____________________________
ഇതുവഴി ഉമ്മസമരത്തിന് അതുവരെയില്ലാതിരുന്ന രാഷ്ട്രീയമാനം കൈവരികയാണുണ്ടായത്. ഇത് കേരളത്തിനും മേല്‍പ്പറഞ്ഞ സംസ്‌കാരസമ്പന്നമായ ഭാരതത്തിനും സംഭവിക്കാവുന്നതില്‍ വെച്ചേറ്റവും മഹത്തായ ഒരു വിജയമാണ്.
ഉമ്മയെ ഉള്‍ക്കൊണ്ട് സമരങ്ങള്‍ ദ്രുതഗതിയില്‍ മുന്നേറുമ്പോഴും ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. കിസ് ഓഫ് ലവ് എന്ന പേര് ഒരു രാഷ്ട്രീയ പരിസരത്തില്‍ അഭികാമ്യമല്ല. സ്‌നേഹിക്കുന്നവര്‍ തമ്മിലുള്ള ഉമ്മകളല്ല ഇത്. ഉമ്മ വെയ്ക്കാന്‍ അതിന്റെ ആവശ്യവുമില്ല. സ്‌നേഹത്തിലൂടെ വെറുപ്പിനെ കീഴടക്കുന്നു എന്ന കാല്‍പ്പനികതയില്‍ കുരുക്കേണ്ട ഒന്നല്ല ഈ സമരം. അതിന്റെ പ്ലാക്കാര്‍ഡുകളിലും പോസ്റ്ററുകളിലും ചുണ്ടുകളല്ല വേണ്ടത്. കാരണം ഉമ്മ ഉമ്മ മാത്രമല്ല. ഇന്ന് അതൊരായുധമാണ്. സദാചാരവാദികളെ കണക്കിന് മുറിവേല്‍പ്പിക്കാന്‍ ശക്തിയുള്ള ഒന്ന്. ഒന്നാലോചിച്ചുനോക്കൂ. ഒരാളേയും വേദനിപ്പിക്കാതെ, കുത്താതെ, കൊല്ലാതെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നു. ആ വൃണങ്ങള്‍ക്ക് വേദനയല്ല, ഉണങ്ങാന്‍ കൂട്ടാക്കാത്ത
_________________________
- ചുംബനസമരത്തോടുള്ള എതിര്‍ വാദങ്ങളും ‘ഉത്തരകാല’ത്തില്‍ ഉടന്‍ പ്രസിദ്ധീകരിക്കും.
- പ്രതീക്ഷിക്കുക
__________ - 1. ചുംബനസമരം അസന്നിഹിതമാക്കുന്നത് – കെ. കെ. ബാബുരാജ്
- 2. ബൈനറികളുടെ സദാചാരം – മുഹമ്മദ് ഷാ എസ്.
- 3. എ. എസ്. അജിത്കുമാര്‍, കെ. അഷ്‌റഫ്, ജെനി റൊവീന- എന്നിവരുടെ ലേഖനങ്ങള്‍