മുത്തോറന്റെ ജീവിത യാത്രകള്‍
സമകാലിക ഇന്ത്യയിലെ നൂറു കണക്കിനു ചെറുപ്പക്കാരുടെ ജീവിതനൈരാശ്യം മുത്തോറന്റെ മറുപടിയിലുണ്ട്. വര്‍ഷങ്ങള്‍ നീണ്ട ജയില്‍വാസത്തിനു ശേഷം തന്റെ കുടുംബത്തെ അന്വേഷിച്ചു പോവുന്ന മുത്തോറന് തന്റെ ഉറ്റവരെക്കുറിച്ചുള്ള ഏക വിവരം അവര്‍ ചെങ്ങറ ഭൂസമരത്തില്‍ പങ്കെടുത്തവരാണെന്നതു മാത്രമാണ്. ചെങ്ങറ ഭൂസമരത്തില്‍ പങ്കെടുത്തവര്‍ക്കു സര്‍ക്കാര്‍ നല്‍കിയ ഭൂമി അന്വേഷിച്ചുള്ള മുത്തോറന്റെ യാത്രയില്‍ ചെറുപ്പക്കാരും പങ്കാളികളാവുന്നു. മലയും കുന്നും താണ്ടി ദുരിതപൂര്‍ണമായ അവരുടെ യാത്രയിലൂടെ സമൂഹത്തിനു മുന്നില്‍ വലിയ ചോദ്യങ്ങള്‍ ഹര്‍ഷദ് ഉയര്‍ത്തുന്നുണ്ട്. അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ ഭൂസമരത്തില്‍ പങ്കെടുത്തവര്‍ക്കു കിട്ടിയ തുണ്ടുകഷണം ഭൂമിയെ കുറിച്ച് ആ സമരത്തെ പ്രോല്‍സാഹിപ്പിച്ചവരോ പിന്തുണച്ചവരോ വ്യാകുലപ്പെടുന്നില്ലെന്ന സന്ദേശം ദായോം പന്ത്രണ്ടും പ്രേക്ഷകരോടു പങ്കുവയ്ക്കുന്നു.
സിനിമാലോകത്ത് അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു ആവിഷ്‌കാരരീതിയാണ് റോഡ് മൂവികള്‍. യാത്രയും കാഴ്ചയും ജീവിതവും പ്രണയവും ബന്ധങ്ങളുമൊക്കെ പലപ്പോഴും റോഡ് മൂവികള്‍ക്കു പ്രമേയങ്ങളായിട്ടുണ്ട്. അസ്തിത്വവും ജീവിതാനുഭവങ്ങളും തേടി യാത്രപുറപ്പെടുന്ന സഞ്ചാരപ്രിയരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമ നിര്‍മിച്ചവര്‍ അപൂര്‍വം. പൂര്‍ണമായും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി പ്രമുഖ തിരക്കഥാകൃത്ത് ജോണ്‍പോളിന്റെ ശിഷ്യന്‍ നവാഗതനായ ഹര്‍ഷദ് ഒരുക്കിയ ദായോം പന്ത്രണ്ടും എന്ന ചിത്രവും ഒരു സുഹൃദ്‌സംഘത്തിന്റെ യാത്ര ആവിഷ്‌കരിക്കുകയാണ്. കേരളത്തിന്റെ ഉള്‍നാടുകളിലും തീരപ്രദേശങ്ങളിലും പ്രചാരത്തിലുള്ള നാടന്‍പകിടകളിയാണ് ദായോം പന്ത്രണ്ടും. എല്ലാ പകിടകളികളും പോലെ അനിശ്ചിതവും സങ്കീര്‍ണവുമായ കളിനിയമങ്ങളുള്ള ഒന്ന്. സിനിമയുടെ പേരുപോലെ പ്രമേയവും ഈ കളിനാമത്തില്‍നിന്ന് കടംകൊണ്ടിരിക്കുന്നു. പകിട പോലെത്തന്നെ ജീവിതവും അനിശ്ചിതത്വങ്ങളുടെ അക്ഷാംശങ്ങള്‍ക്കിടയില്‍ ചലിച്ചുകൊണ്ടിരിക്കുകയാണെന്ന് സിനിമ പറയുന്നു. നാലു ചെറുപ്പക്കാരും അവരുടെ നേതാവും നടത്തുന്ന യാത്രയാണ് സിനിമയുടെ ഇതിവൃത്തം. സുഹൃദ്‌സംഘത്തിന്റെ നേതാവ് ബുള്ളറ്റിലും മറ്റു നാലുപേര്‍ കാറിലുമാണ് സഞ്ചാരം. സിനിമാസ്വപ്‌നവും തലയിലേറ്റി നടക്കുന്ന അഞ്ചു പേര്‍. ജീവിതത്തെ ഗൗരവമായെടുക്കാത്തവരും വ്യത്യസ്ത മനുഷ്യരെ ഉള്‍ക്കൊള്ളാനാവാത്തവരുമൊക്കെ സംഘത്തിലുണ്ട്. ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുന്നതിനുള്ള മുന്നൊരുക്കങ്ങളോടെയാണ് യാത്ര. പകര്‍ത്തുന്ന ദൃശ്യങ്ങള്‍ പിന്നീട് ഏതെങ്കിലും അവസരത്തില്‍ ഉപകരിക്കുമെന്ന് അവര്‍ വിചാരിക്കുന്നു. അപ്രതീക്ഷിതമായതിനെ എപ്പോഴുമവര്‍ പ്രതീക്ഷിക്കുന്നുമുണ്ട്. മുന്നില്‍ ബുള്ളറ്റില്‍ സഞ്ചരിക്കുന്ന തലവന്‍ ലിഫ്റ്റ് ചോദിക്കുന്ന ഓരോ വഴിയാത്രക്കാരെയും തന്റെ വാഹനത്തില്‍ കയറ്റുന്നു. ആ യാത്രയില്‍ യാദൃശ്ചികമെന്നോണം ജയില്‍വാസം കഴിഞ്ഞുവരുന്ന
_________________________________
ഹ്രസ്വ സിനിമകളുടെ ലോകത്തു നിന്നുള്ള അനുഭവങ്ങളുമായാണ് ഹര്‍ഷദ് ബിഗ് സ്‌ക്രീനിലേക്കെത്തുന്നത്. ഷോര്‍ട്ട് ഫിലിമുകള്‍ ഇന്നത്തേതു പോലെ സജീവമാവുന്നതിനു മുന്‍പ് വിനോദത്തിനുവേണ്ടിയല്ലാതെ ശക്തമായ രാഷ്ട്രീയം വിഷയമാക്കി അഞ്ചോളം ഷോര്‍ട്ട് ഫിലിമുകള്‍ ഇദ്ദേഹത്തിന്റേതായി ഉണ്ടായിട്ടുണ്ട്. പീസ് പ്രോസസ്, ലാന്‍ഡിയ, വാര്‍ ഓണ്‍ ടറര്‍, യെല്ലോ ഗ്ലാസ്സ്, കുഞ്ഞാണി തുടങ്ങിയവ. ഹര്‍ഷദിന്റെ ആദ്യ ഷോര്‍ട്ട് ഫിലിം പിസ് പ്രോസസ്, പിന്നീടു വന്ന വാര്‍ ഓണ്‍ ടറര്‍, യെല്ലോ ഗ്ലാസ്സ് എന്നിവയൊക്കെ ഏറെ നിരൂപക ശ്രദ്ധ പിടിച്ചുപറ്റുകയും പലവേദികളില്‍ നിന്നും അന്താരാഷ്ട്ര അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും ചെയ്തവയാണ്. സിനിമയുടെ രാഷ്ട്രീയവും ഭാഷയും അറിയുന്ന നല്ലൊരു തിരക്കഥാകൃത്തും സംവിധായകനുമാണ് താനെന്നു തന്റെ ആദ്യചിത്രത്തിലൂടെ തന്നെ ഹര്‍ഷദ് മലയാളികളെ ബോധ്യപ്പെടുത്തിയിരിക്കുന്നു.
_________________________________
മലയും കുന്നും താണ്ടി ദുരിതപൂര്‍ണമായ അവരുടെ യാത്രയിലൂടെ സമൂഹത്തിനു മുന്നില്‍ വലിയ ചോദ്യങ്ങള്‍ ഹര്‍ഷദ് ഉയര്‍ത്തുന്നുണ്ട്. അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ ഭൂസമരത്തില്‍ പങ്കെടുത്തവര്‍ക്കു കിട്ടിയ തുണ്ടുകഷണം ഭൂമിയെ കുറിച്ച് ആ സമരത്തെ പ്രോല്‍സാഹിപ്പിച്ചവരോ പിന്തുണച്ചവരോ വ്യാകുലപ്പെടുന്നില്ലെന്ന സന്ദേശം ദായോം പന്ത്രണ്ടും പ്രേക്ഷകരോടു പങ്കുവയ്ക്കുന്നു. നവലോകക്രമത്തിന്റെ ദുരിതാവസ്ഥകളെ ഇങ്ങനെ ബോധ്യപ്പെടുത്തുകയാണ് ഹര്‍ഷദ് തന്റെ പ്രഥമ സംരഭത്തിലൂടെ. കേരളത്തിലെ പല സാമൂഹിക-രാഷ്ട്രീയ സംഭവങ്ങളുടെയും ശക്തമായ സൂചനകള്‍ ചിത്രത്തിലുട നീളമുണ്ട്. എന്നാല്‍, ഒന്നിലേക്കും ആഴത്തില്‍ പ്രവേശിക്കുന്നുമില്ല. എങ്കിലും കേരളത്തിലെ ആദിവാസി-ദലിത് രാഷ്ട്രീയാവസ്ഥകളുടെ വേദനയും വീര്യവും ഇതില്‍ നിറഞ്ഞുനില്‍ക്കുന്നു. നാടോടിയായ
ഹ്രസ്വ സിനിമകളുടെ ലോകത്തു നിന്നുള്ള അനുഭവങ്ങളുമായാണ് ഹര്‍ഷദ് ബിഗ് സ്‌ക്രീനിലേക്കെത്തുന്നത്. ഷോര്‍ട്ട് ഫിലിമുകള്‍ ഇന്നത്തേതു പോലെ സജീവമാവുന്നതിനു മുന്‍പ് വിനോദത്തിനുവേണ്ടിയല്ലാതെ ശക്തമായ രാഷ്ട്രീയം വിഷയമാക്കി അഞ്ചോളം ഷോര്‍ട്ട് ഫിലിമുകള്‍ ഇദ്ദേഹത്തിന്റേതായി ഉണ്ടായിട്ടുണ്ട്. പീസ് പ്രോസസ്, ലാന്‍ഡിയ, വാര്‍ ഓണ്‍ ടറര്‍, യെല്ലോ ഗ്ലാസ്സ്, കുഞ്ഞാണി തുടങ്ങിയവ. ഹര്‍ഷദിന്റെ ആദ്യ ഷോര്‍ട്ട് ഫിലിം പിസ് പ്രോസസ്, പിന്നീടു വന്ന വാര്‍ ഓണ്‍ ടറര്‍, യെല്ലോ ഗ്ലാസ്സ് എന്നിവയൊക്കെ ഏറെ നിരൂപക ശ്രദ്ധ പിടിച്ചുപറ്റുകയും പലവേദികളില്‍ നിന്നും അന്താരാഷ്ട്ര അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും ചെയ്തവയാണ്. സിനിമയുടെ രാഷ്ട്രീയവും ഭാഷയും അറിയുന്ന നല്ലൊരു തിരക്കഥാകൃത്തും സംവിധായകനുമാണ് താനെന്നു തന്റെ ആദ്യചിത്രത്തിലൂടെ തന്നെ ഹര്‍ഷദ് മലയാളികളെ ബോധ്യപ്പെടുത്തിയിരിക്കുന്നു.
_________________________
തേജസ് ദിനപത്രത്തിലെ സീനിയര്‍ സബ് എഡിറ്റര്‍ ആണ് ലേഖകന്‍