സിനിമ സ്വാതന്ത്ര്യത്തിന്റെ മാനങ്ങള്‍
, ‘കണ്ണാടിയില്‍ നോക്കുമ്പോള്‍ നമ്മുടെ പ്രതിബിംബം നമ്മെതന്നെ നോക്കുന്നു. കണ്ണാടിയില്‍ നിന്നു നാം മാറുമ്പോള്‍ അതു നമ്മോടൊപ്പം വരുന്നോ അതോ അതവിടെതന്നെ നില്‍ക്കുന്നോ”? വര്‍ഷങ്ങള്‍ നീണ്ട ജയില്‍വാസത്തിനിടയില്‍ തന്റെ സ്വകാര്യ ഡയറിയില്‍ ഇത്തരം ദാര്‍ശനികമായ ഏങ്കോണിപ്പുകളുള്ള ചിന്തകള്‍, ചില ഹൈക്കു രചനകള്‍ രാഘവന്‍ കോറിയിടുന്നുണ്ട്. നാം കാണുന്ന എല്ലാ സംഗതികളും രാഘവന്റെ കണ്ണില്‍ മറ്റൊരര്‍ഥത്തില്‍ കാണുന്നു. സ്വാതന്ത്ര്യത്തിന് അദ്ദേഹം നല്‍കുന്ന നിര്‍വചനങ്ങളും ഇതുപോലെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതുതന്നെ. എല്ലാവരും ജയില്‍വാസം വല്ലാത്ത മാനസിക സംഘര്‍ഷങ്ങള്‍ നിറഞ്ഞതായി കാണുമ്പോള്‍ രാഘവന് ഏറ്റവും സ്വാതന്ത്ര്യം നല്‍കുന്നത് ആ പാരതന്ത്ര്യകേന്ദ്രമാണ്. ഈ ലോകം അദ്ദേഹത്തിനു തുറന്ന ജയിലായി അനുഭവപ്പെടുന്നു.
മനുഷ്യാവസ്ഥയെയും അതിജീവനത്തെയും സംബന്ധിച്ച ആഴമേറിയ ചോദ്യങ്ങള്‍ കലയിലൂടെ ഉന്നയിച്ചത് റഷ്യന്‍ ഫിലിംമേക്കറായ ആന്‍ഡ്രി താര്‍ക്കോവ്‌സ്‌കിയായിരുന്നു. താര്‍ക്കോവ്‌സ്‌കിയുടെ ചലച്ചിത്രങ്ങളില്‍ മുഖ്യകഥാപാത്രങ്ങളുടെ ആത്മാവ് അസഹ്യമായ ‘ഭാരംചുമക്കുന്നതായി നാം കാണുന്നു. മനോവ്യാപാരങ്ങളെ ഞെരിച്ചമര്‍ത്തുന്ന ആ ഭാരത്തെ കുടഞ്ഞെറിയാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. ആ യത്‌നമാണ് അതിജീവനമെന്ന മഹത്തായ പ്രക്രിയയായി തന്റെ ആഖ്യാനങ്ങളിലൂടെ അദ്ദേഹം വരച്ചിട്ടത്.
പ്രശസ്ത ഛായാഗ്രഹകനായ വേണു സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം ”’മുന്നറിയിപ്പ്”’ മലയാള സിനിമയ്ക്ക് ഇത്തരമൊരു പുതുപരീക്ഷണമായിരുന്നു. എല്ലാം കണ്ടു തീര്‍ക്കാവുന്ന ഒരു
സി.കെ. രാഘവനെന്ന അദ്ദേഹത്തിന്റെ കേന്ദ്രകഥാപാത്രം വിചിത്രമായ മനോഘടനയും ഒരുപാട് സങ്കീര്‍ണതകളുമുള്ളയാളാണ്. നാം കാണുന്നതിന്റെയൊക്കെ മറുപുറം തേടിപോവുന്ന മറ്റൊരാള്‍. നമുക്കന്യനായ ഒരാള്‍. ”വെളിച്ചവും സത്യവുമൊക്കെ ഒരുപോലയാണ്. രണ്ടിനെയും നമുക്ക് മറച്ചുപിടിക്കാം പക്ഷേ, അതില്ലാതാവുന്നില്ല, ‘കണ്ണാടിയില്‍ നോക്കുമ്പോള്‍ നമ്മുടെ പ്രതിബിംബം നമ്മെതന്നെ നോക്കുന്നു. കണ്ണാടിയില്‍ നിന്നു നാം മാറുമ്പോള്‍ അതു നമ്മോടൊപ്പം വരുന്നോ അതോ അതവിടെതന്നെ നില്‍ക്കുന്നോ”? വര്‍ഷങ്ങള്‍ നീണ്ട ജയില്‍വാസത്തിനിടയില്‍ തന്റെ സ്വകാര്യ ഡയറിയില്‍ ഇത്തരം ദാര്‍ശനികമായ ഏങ്കോണിപ്പുകളുള്ള ചിന്തകള്‍, ചില ഹൈക്കു രചനകള്‍ രാഘവന്‍ കോറിയിടുന്നുണ്ട്. നാം കാണുന്ന എല്ലാ സംഗതികളും രാഘവന്റെ കണ്ണില്‍ മറ്റൊരര്‍ഥത്തില്‍ കാണുന്നു. സ്വാതന്ത്ര്യത്തിന് അദ്ദേഹം നല്‍കുന്ന നിര്‍വചനങ്ങളും ഇതുപോലെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതുതന്നെ. എല്ലാവരും ജയില്‍വാസം വല്ലാത്ത മാനസിക സംഘര്‍ഷങ്ങള്‍ നിറഞ്ഞതായി കാണുമ്പോള്‍ രാഘവന് ഏറ്റവും സ്വാതന്ത്ര്യം നല്‍കുന്നത് ആ പാരതന്ത്ര്യകേന്ദ്രമാണ്. ഈ ലോകം അദ്ദേഹത്തിനു തുറന്ന ജയിലായി അനുഭവപ്പെടുന്നു.
ഒരു കാരാഗ്രഹത്തില്‍ ജീവിക്കുന്നിടത്തോളം താന്‍ സ്വതന്ത്ര്യനാണെന്ന് ഒരാള്‍ക്കു പറയാനാവുമോ എന്നു ചോദിച്ചത് തത്വചിന്തകനായ ജിത്തു കൃഷ്ണമൂര്‍ത്തിയാണ്. എന്താണ് ശരി,തെറ്റ്, ചീത്ത, ഗുണകരം എന്നൊക്കെ മാതാപിതാക്കളും അധ്യാപകരും പുരോഹിതന്‍മാരും നാട്ടുകാരും പാരമ്പര്യങ്ങളുമാണ് നമ്മെ
ഉത്തരവാദിത്തങ്ങളില്‍ നിന്നുമുള്ള ഒളിച്ചോട്ടമാണ് സി.കെ. രാഘവനു സ്വാതന്ത്ര്യം എന്നുവേണമെങ്കില്‍ നമുക്കു വ്യാഖ്യാനിക്കാം. ഏതൊരു മനുഷ്യന്റെയും ജീവിതത്തെ സ്വാതന്ത്യത്തിന്റെ ആഖ്യാനമായി വ്യാഖ്യാനിച്ച മറ്റൊരു എഴുത്തുകാരന്‍ ആനന്ദ് ആണ്. അദ്ദേഹത്തിന്റെ ‘ആള്‍ക്കൂട്ടം” മുതലുള്ള രചനകളില്‍ നമുക്കിതു കാണാന്‍ കഴിയും. ആനന്ദിന്റെ ജൈവമനുഷ്യന്‍ ചര്‍ച്ച ചെയ്യുന്ന പ്രമേയവും ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടുന്ന വ്യക്തിയെ കുറിച്ചാണ്. സ്വതന്ത്രനാകാന്‍ വിധിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്ന മനുഷ്യനെ മുന്‍നിര്‍ത്തി, അവന്റെ ജീവിതത്തെ ചുറ്റിനില്‍ക്കുന്ന ശൂന്യതയെ മുന്‍നിറുത്തി നടത്തപ്പെട്ട അസ്തിത്വവാദ ചര്‍ച്ചകളാണ് ആനന്ദിന്റെ കാഴ്ചപ്പാടുകളെ സ്വാധീനിച്ചതെന്നു പലപ്പോഴും നിരൂപകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അത്തരം കാഴ്ചപ്പാടിന്റെ മറ്റൊരു ആഖ്യാനമാണ് സി.കെ. രാഘവനെന്ന മനുഷ്യനെ പരിചയപ്പെടുത്തുന്ന വേണുവിന്റെ മുന്നറിയിപ്പും. ഒരാള്‍ സന്യാസം സ്വീകരിക്കുന്നതുപോലും ഒരര്‍ഥത്തില്‍ ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. പക്ഷേ, രാഘവനെന്ന കൊലയാളി സമൂഹത്തില്‍ നിന്നും മാറിനടക്കാന്‍ തിരഞ്ഞെടുക്കുന്നത് ജയിലാണ്.
_____________________________________
പത്രപ്രവര്‍ത്തകരെ ഉന്നംവച്ചുള്ള ചില സംഭാഷണങ്ങളാണ് മറ്റൊന്ന്. ”കാഫ്ക ആഫ്രിക്കക്കാരനാണെന്നു തോന്നുന്നു’, ‘എയ് ആഫ്രിക്കക്കാരനല്ലെന്ന് എനിക്കറിയാം””കുന്നിക്കല്‍ നാരായണന്‍ ആരെന്നറിയുമോ” ഇത്തരം ചര്‍ച്ചകള്‍ പത്രക്കാരുടെ വെടിവട്ടങ്ങളിലെ സ്ഥിരം സംഭാഷണങ്ങളായി അവതരിപ്പിക്കുന്നതിലുമുണ്ട് അപാകതകള്‍ ഏറെയെന്നു പറയാതെ വയ്യ. ഏതായാലും തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷ്, ‘ഭൂതക്കണ്ണാടിയിലെ വാച്ച് റിപ്പയര്‍, അമരത്തിലെ അച്ചൂട്ടി തുടങ്ങിയ കഥാപാത്രങ്ങള്‍ക്കു ശേഷം മമ്മൂട്ടിക്കു ലഭിക്കുന്ന നല്ലൊരു വേഷംതന്നെയാണ് സി.കെ.രാഘവന്‍ എന്ന മനുഷ്യന്‍. സമീപകാല മലയാള സിനിമയില്‍ ഒരുപാട് വ്യാഖ്യാനങ്ങള്‍ക്കു വഴിതെളിക്കുന്നു ഈ ചിത്രം. –
_____________________________________
വ്യക്തികളും ബന്ധങ്ങളും അടിച്ചേല്‍പ്പിക്കുന്ന അധികാര പ്രയോഗങ്ങളോടു സമരസപ്പെടാന്‍ രാഘവന്റെ സ്വാതന്ത്ര്യബോധം അനുവദിക്കുന്നില്ല. സ്വന്തം ‘ഭാര്യയുടെ ബന്ധനം അയാള്‍ക്കു തടവറയായി തോന്നിയിരിക്കാം. തനിക്കു ജോലി തന്ന മാര്‍വാഡി കുടുംബത്തിലെ പെണ്‍കുട്ടിയുടെ അധികാരപ്രയോഗങ്ങളും അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥനാക്കിയിരിക്കാം. ഇവരെ കൊലപ്പെടുത്തിയ കേസിലാണ് രാഘവന്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. ഇരട്ടകൊലപാതകത്തിനു അയാള്‍ക്കു ല’ിച്ച ശിക്ഷ 12 വര്‍ഷത്തെ കഠിനതടവായിരുന്നു. എന്നാല്‍, ഈ കൊലപാതകങ്ങള്‍ ചെയ്തതു താനല്ലെന്നു അദ്ദേഹം ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാലോ ശിക്ഷയുടെ കാലയളവ് കഴിഞ്ഞിട്ടും പുറത്തുവരാന്‍ അദ്ദേഹത്തിനു താല്‍പ്പര്യവുമില്ല. കാരണം തുറന്ന സമൂഹമാണ് അദ്ദേഹത്തിന്റെ ചിന്തയില്‍ ജയില്‍. സൈക്കോപാത്ത് ആണ് ഈ രാഘവനെന്ന് സംവിധായകന്‍ വേണു തന്നെ സമ്മതിക്കുന്നു. തന്റെ സ്വകാര്യജീവിതത്തിലെ പല കുറ്റകരമായ സമീപനങ്ങളെയും പ്രവര്‍ത്തികളെയും വലിയ
ഇന്ത്യയില്‍ വളരെ പ്രശ്‌സ്തനായ ഒരാള്‍ സ്വന്തം ‘ഭാര്യയുടെ വ്യക്തിത്വം വകവച്ചുകൊടുക്കാതെ തന്റെ വിരള്‍തുമ്പില്‍ നിര്‍ത്തുന്നതു താന്‍ നേരിട്ടു കണ്ടിട്ടുണ്ട്. തന്റെ മനസ്സില്‍ വല്ലാത്ത സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച ആ സംഭവമാണ് സി.കെ. രാഘവനായി വികസിച്ചതെന്നു സംവിധായകന്‍ വേണു പറയുന്നു. സ്വകാര്യജീവിതത്തില്‍ പലരോടുമുള്ള സമീപനങ്ങളെ പുറംമോടികൊണ്ടു മറച്ചു പിടിക്കുന്ന ഒരാളുടെ ജീവിതം നേര്‍ക്കുനേര്‍ വരച്ചുകാണിക്കുകയാണ് ഈ ചിത്രത്തിലൂടെ വേണു ചെയ്യുന്നത്.
അജ്ഞലി അറയ്ക്കലെന്ന പത്രപ്രവര്‍ത്തകയ്ക്കു ജീവന്‍ നല്‍കിയത് അപര്‍ണാ ഗോപിനാഥ് ആണ്. മലയാള സിനിമയില്‍ അപൂര്‍വമായി മാത്രം കാണാവുന്ന വ്യക്തിത്വമുള്ള ഒരു സ്ത്രീകഥാപാത്രം തന്നെയാണ് അപര്‍ണയ്ക്കു കിട്ടിയിരിക്കുന്നത്. രാഘവന്റെ ആത്മകഥനം വായിക്കുന്ന പത്രപ്രവര്‍ത്തകയുടെ മുഖഭാവങ്ങളില്‍ നിന്നുമാണ് പ്രേക്ഷകന്‍ രാഘവനെയും സിനിമയെയും മനസ്സിലാക്കേണ്ടത്.
സിനിമ അവസാനിക്കുന്നിടത്തുനിന്ന് പ്രേക്ഷകന്‍ ആ കഥയെ കുറിച്ചു ചിന്തിക്കാന്‍ തുടങ്ങുന്ന അത്യപൂര്‍വമായ ഒരു ആഖ്യാനരീതി അവലംബിച്ചുവെന്നതാണ് ‘മുന്നറിയിപ്പിന്റെ’ പ്രത്യേകതകളില്‍ ഒന്ന്.
അതുപോലെ പത്രപ്രവര്‍ത്തകരെ ഉന്നംവച്ചുള്ള ചില സംഭാഷണങ്ങളാണ് മറ്റൊന്ന്. ”കാഫ്ക ആഫ്രിക്കക്കാരനാണെന്നു തോന്നുന്നു’, ‘എയ് ആഫ്രിക്കക്കാരനല്ലെന്ന് എനിക്കറിയാം””കുന്നിക്കല്‍ നാരായണന്‍ ആരെന്നറിയുമോ” ഇത്തരം ചര്‍ച്ചകള്‍ പത്രക്കാരുടെ വെടിവട്ടങ്ങളിലെ സ്ഥിരം സംഭാഷണങ്ങളായി അവതരിപ്പിക്കുന്നതിലുമുണ്ട് അപാകതകള്‍ ഏറെയെന്നു പറയാതെ വയ്യ.
ഏതായാലും തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷ്, ‘ഭൂതക്കണ്ണാടിയിലെ വാച്ച് റിപ്പയര്‍, അമരത്തിലെ അച്ചൂട്ടി തുടങ്ങിയ കഥാപാത്രങ്ങള്‍ക്കു ശേഷം മമ്മൂട്ടിക്കു ലഭിക്കുന്ന നല്ലൊരു വേഷംതന്നെയാണ് സി.കെ.രാഘവന്‍ എന്ന മനുഷ്യന്‍. സമീപകാല മലയാള സിനിമയില്‍ ഒരുപാട് വ്യാഖ്യാനങ്ങള്‍ക്കു വഴിതെളിക്കുന്നു ഈ ചിത്രം.
(തേജസ് ദിനപത്രത്തിലെ സീനിയര്‍ സബ്എഡിറ്ററാണ് ലേഖകന്‍)