സദാചാര അക്രമവും ഫാഷിസത്തിന്റെ രാഷ്ട്രീയ യുക്തിയും
കോഴിക്കോട് റെസ്റ്റോറെന്റ് തല്ലിത്തകര്‍ത്തതിനെ യുവമോര്‍ച്ച സദാചാര ഗുണ്ടകളുടെ ഇടപെടല്‍ മാത്രമായി കാണുന്ന വളരെ അധികം അവലോകനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടു. അത് ഒരു ലളിതവത്ക്കരണമായിട്ടാണ് തോന്നുന്നത്. ആ അക്രമം സദാചാര ഗുണ്ടായിസം മാത്രമായി കാണാനാവുകയില്ല. മുസ്ലീം യുവാക്കള്‍ നടത്തുന്ന ഹോട്ടലായിരുന്നു ആക്രമിക്കപ്പെട്ടത് എന്നത് യാദൃശ്ചികല്ല. തങ്ങള്‍ക്കു അധീശത്വമുണ്ടായിരുന്ന വ്യാപാരമേഖലയിലേക്ക് മുസ്ലീമുകളും മറ്റും കടന്നുവരുന്നതില്‍ ചിലര്‍ക്കുള്ള അഹസിഷ്ണുതയാണ് ഇത് എന്നാണ് തോന്നുന്നത്.
ഫാഷിസം വളരുന്നത് തന്നെ ചിലരെ അപരവത്കരിച്ചാണ്. അതിനു ഉപയോഗിക്കുന്ന ഒരു തന്ത്രം അപരര്‍ വൈദേശികരും അപരിഷ്‌കൃതരും താങ്കളുടെ തദ്ദേശീയമായ മൂല്യങ്ങളെ തകര്‍ത്തവരുമായി ചിത്രീകരിച്ചാണ്. അപരിഷ്‌കൃതരായ അവര്‍ക്ക് മനസ്സിലാവുന്ന ഏകഭാഷ ഹിംസയുടെതാണ് എന്നും പറഞ്ഞുവെക്കുന്നു.
നിരീക്ഷണം
________
കോഴിക്കോട് റെസ്റ്റോറെന്റ് തല്ലിത്തകര്‍ത്തതിനെ യുവമോര്‍ച്ച സദാചാര ഗുണ്ടകളുടെ ഇടപെടല്‍ മാത്രമായി കാണുന്ന വളരെ അധികം അവലോകനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടു. അത് ഒരു ലളിതവത്ക്കരണമായിട്ടാണ് തോന്നുന്നത്. ആ അക്രമം സദാചാര ഗുണ്ടായിസം മാത്രമായി കാണാനാവുകയില്ല. മുസ്ലീം യുവാക്കള്‍ നടത്തുന്ന ഹോട്ടലായിരുന്നു ആക്രമിക്കപ്പെട്ടത് എന്നത് യാദൃശ്ചികല്ല. തങ്ങള്‍ക്കു അധീശത്വമുണ്ടായിരുന്ന വ്യാപാരമേഖലയിലേക്ക് മുസ്ലീമുകളും മറ്റും കടന്നുവരുന്നതില്‍ ചിലര്‍ക്കുള്ള അഹസിഷ്ണുതയാണ് ഇത് എന്നാണ് തോന്നുന്നത്.
അവരുടെ യഥാര്‍ത്ഥ ലക്ഷ്യം തിരിച്ചറിയപ്പെടാതിരിക്കാനുള്ള ഒരു മറ മാത്രമായിരുന്നു ഈ സദാചാരം പറച്ചില്‍. ഇത് തിരിച്ചറിയപ്പെടാതെ പോയത് കൊണ്ടാണ് ഈ ആക്രമത്തെ സദാചാരഗുണ്ടായിസം മാത്രമായി വായിക്കുന്നത്. മുസ്ലീംങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക അഭിവൃദ്ധിയെക്കുറിച്ചുള്ള ‘ആശങ്ക’കള്‍ ചിലര്‍ പ്രകടിപ്പിക്കുന്നത് നേരത്തെ നേരിട്ട് തന്നെ കേട്ടിട്ടുണ്ട്. മുസ്ലീമുകള്‍ സ്ഥലം വാങ്ങി
ലാന്‍ഡ് മാഫിയയും കള്ളക്കടത്തും വരെയുമുള്ള ധാരാളം ആരോപണങ്ങള്‍ അതിനു ഉപോല്‍ഫലകമായി പറഞ്ഞു പരത്തുന്നുമുണ്ട്. എന്നാല്‍, ഗള്‍ഫ് കുടിയേറ്റവും അതിനെ തുടര്‍ന്നുണ്ടായ ബാങ്ക് റെമിറ്റെന്‍സുമാണ് കേരളത്തിലെ മുസ്ലീങ്ങളുടെ സാമ്പത്തിക അഭിവൃദ്ധിക്ക് കാരണമെന്ന് ഡെമോഗ്രാഫി (ജനസംഖ്യ) യെക്കുറിച്ചുള്ള പഠനങ്ങള്‍ പറയുന്നുണ്ട്.
ഫാഷിസം വളരുന്നത് തന്നെ ചിലരെ അപരവത്കരിച്ചാണ്. അതിനു ഉപയോഗിക്കുന്ന ഒരു തന്ത്രം അപരര്‍ വൈദേശികരും അപരിഷ്‌കൃതരും താങ്കളുടെ തദ്ദേശീയമായ മൂല്യങ്ങളെ തകര്‍ത്തവരുമായി ചിത്രീകരിച്ചാണ്. അപരിഷ്‌കൃതരായ അവര്‍ക്ക് മനസ്സിലാവുന്ന ഏകഭാഷ ഹിംസയുടെതാണ് എന്നും പറഞ്ഞുവെക്കുന്നു. ഇങ്ങനെയാണ് മുഗള്‍ കടന്നുകയറ്റം നശിപ്പിച്ച മഹത്തായ സംസ്‌കാരത്തെക്കുറിച്ചും ഇതിനെ എതിരിട്ട മറാത്ത വീരനായ ശിവജിയെക്കുറിച്ചുമുള്ള മിത്ത് രൂപപ്പെടുത്തിയത്. പുതിയ കാലത്ത് അത്തരം ഒരു മിത്ത് നിര്‍മ്മാണമാണ് ലാന്‍ഡ് മാഫിയായും കള്ളക്കടത്തു സഖ്യങ്ങളുടെ ആരോപണവും. ഇവ മുസ്ലീം സ്വത്വങ്ങള്‍ക്ക് മേല്‍ കെട്ടിവെക്കുന്നതിനൊപ്പം അതിനെ എതിരിടുന്ന വരേണ്യനും
ഗള്‍ഫ് കുടിയേറ്റവും ബാങ്ക് റെമിറ്റെന്‍സും എങ്ങനെ കേരളത്തെ സ്വാധീനിച്ചു എന്ന് വിശദമാക്കുന്നതാണ് കെ. സി. സക്കറിയായുടെയും ഇരുദയ രാജന്റെയും പഠനം. ആ പഠനം അനുസരിച്ച് പ്രതിവര്‍ഷം വിദേശത്ത് നിന്ന് ബാങ്ക് റെമിറ്റെന്‍സായി ഒരു മുസ്ലീം കുടുംബത്തിന് ഉള്ളത് ശരാശരി 135,111 രൂപായായിരുന്നെങ്കില്‍ അത് ക്രിസ്ത്യന്‍ കുടുംബത്തിന് 59,175 രൂപായും ഹിന്ദു കുടുംബത്തിന് ത് 38,489 രൂപയുമാണ്. പോരെങ്കില്‍ 2011 ല്‍ ഗള്‍ഫ് പ്രവാസികളില്‍ 44.3 ശതമാനം മുസ്ലീമുകളും 36.4 ശതമാനം ഹിന്ദുക്കളുമാണ് എന്നാണ് ആ പഠനം പറയുന്നത്.
അനാശാസ്യ പ്രവര്‍ത്തനം ആരോപിച്ച ‘ജയ്ഹിന്ദ്’ പുറത്തുവിട്ട് വാര്‍ത്തയോടുള്ള തന്റെ അഭിപ്രായം ആ ചാനല്‍ വളച്ചൊടിച്ചെന്നും തെറ്റായ കാര്യങ്ങള്‍ പറഞ്ഞാണ് എന്നെക്കൊണ്ട് അഭിപ്രായം പറയിപ്പിച്ചതെന്നും ‘അന്വേഷി’ പ്രസിഡന്റ് കെ. അജിത പറഞ്ഞതില്‍ നിന്നും ഗൂഡാലോചനയുടെ ഫലമായിരുന്നു ഈ തല്ലിത്തകര്‍ക്കല്‍ എന്ന് കരുതേണ്ടിവരും.
___________________________________
അജിത പറയുന്നു: ‘കോഴിക്കോട് പല ഹോട്ടലുകളും കേന്ദ്രമായി അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാണെന്നും കുട്ടികള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നും പറഞ്ഞു. ഇതൊരു ബിസിനസ് ആയി കണ്ടു ഇതിന് പ്രത്യേകമായി സ്വകാര്യ മുറിവരെയും ഒരുക്കിക്കൊടുക്കുന്നുണ്ടെന്നും പറഞ്ഞു. ഏതെങ്കിലും ഒരു പ്രത്യേക ഹോട്ടലിനെ പേരെടുത്ത് പറയാതെ ഇത് വ്യാപകമാണെന്നും പെണ്‍വാണിഭമാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള വിവരണത്തിന് ശേഷം ‘ഈ ഹോട്ടലുകള്‍ പൂട്ടേണ്ടതല്ലേ’ എന്നും ചോദിച്ചു. ഇതെല്ലാം നഗരത്തില്‍ വ്യാപകമാണെന്നറിയാമെന്നും എന്തെങ്കിലും പുതിയ നിയമലംഘനം നടക്കുന്നതായി വ്യക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ പോലീസ് നടപടിയെടുക്കണം എന്നാണ് എന്റെ അഭിപ്രായമെന്നും ഞാന്‍ പറഞ്ഞു. പിന്നീട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിന് ശേഷമാണ് ഞാന്‍ ഇത് സംബന്ധമായ എന്തെങ്കിലും വാര്‍ത്തകള്‍ കാണുന്നത് തന്നെ.
___________________________________
അപ്പോഴും ഈ വാര്‍ത്തയെ ഞാന്‍ ന്യായീകരിക്കുന്നതായി വന്ന പരമാര്‍ശം കണ്ടിരുന്നില്ല. അതിനുശേഷം ചില സുഹൃത്തുക്കള്‍ വിളിച്ച് പറഞ്ഞപ്പോഴാണ് എന്നോട് പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമായാണ് വാര്‍ത്തയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചതെന്നും എന്റേതായി വന്ന പ്രസ്താവന പോലും ഏറെ വളച്ചൊടിച്ചാണ് അവതരിപ്പിച്ചതെന്നും മനസ്സിലായത്. ഇത് കണ്ട ശേഷം എന്നെ വിളിച്ച ചാനല്‍ പ്രവര്‍ത്തകനോട് ഇക്കാര്യം വ്യക്തമാക്കിയെങ്കിലും അത് ചാനലില്‍ വന്നോ എന്നറിയില്ല’.
പോരെങ്കില്‍ ജയ്ഹിന്ദ് ടിവിയിലെ വിഷ്വലുകള്‍ വ്യാജമാണ് എന്നാണ് റെസ്റ്റോറെന്റ് ഉടമയും അവിടുത്തെ സ്ഥിരം സന്ദര്‍ശകരും ആരോപിക്കുന്നത്. അതിനെക്കുറിച്ച് ഇതുവരെ ജയ്ഹിന്ദ് ടിവി പ്രതികരിച്ചിട്ടില്ല. കേരളത്തില്‍ സോ കോള്‍ഡ് അനാശാസ്യം ആരോപിക്കപ്പെടുന്ന ആദ്യത്തെ സ്ഥാപനം അല്ല കോഴിക്കോട്ടെ റെസ്റ്റോറെന്റെ എന്നും ഓര്‍ക്കേണ്ടതുണ്ട്. ചില സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളും, തിരുവനന്തപുരത്തെ ഒരു പ്രമുഖ റെസ്റ്റോറെന്റുമടക്കം പല സ്ഥാപനങ്ങള്‍ക്ക് നേരെയും ഇത്തരം ആരോപണം മുന്‍പ് വന്നിട്ടുണ്ട്. അന്ന് ഒന്നും ഇത്തരം ഒരു സദാചാര ബോധോദയം യുവമോര്‍ച്ചയ്ക്ക് എന്തുകൊണ്ട് ഉണ്ടായില്ല.? പോരെങ്കില്‍ ഈ അക്രമത്തിന് പ്രചോദനമായ ചാനല്‍ റിപ്പോര്‍ട്ട് മോര്‍ഫ് ചെയ്തതാണ് എന്ന് റെസ്റ്റോറെന്റ് ഉടമ ആരോപിക്കുന്നുണ്ട്. ഉഭയകക്ഷി
_____________________________
1. Zachariah and S. Irudaya Rajan – Inflexion in Kerala’s Gulf Connection : Report on Kerala Migration Survey 2011, by K.C. – (CDS Working Paper No. 450 2012)
2. അജിതയുടെ പ്രതികരണം: ഡ്യൂല്‍ ന്യൂസ് ഒക്‌ടോബര്‍ 25
3. റെസ്റ്റോറെന്റ് ഉടമ ബാസില്‍ മൂസയുടെ പ്രതികരണം : മറുനാടന്‍ മലയാളി ഒക്ടോബര്‍ 25.
(പ്രമുഖ മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)