മൈതാനം ആരുടെ ഇടമാണ്?
ഒഴിവാക്കലുകളുടെ ചരിത്രം എല്ലാപുരുഷ കേന്ദ്രീകൃത കളികളുടെയും പൊതുസ്വഭാവമാണ്. വനിതകളെ പോലെ മറ്റു സാമൂഹിക ന്യൂനപക്ഷങ്ങള്‍ക്കും ഫുട്‌ബോള്‍ പോലുള്ള കളികളില്‍ തങ്ങളുടെ ഇടത്തെക്കുറിച്ച് സംശയങ്ങള്‍ ഉണ്ടാവുന്നുണ്ട്.
സ്‌പോര്‍ട്‌സ് രാഷ്ട്രീയ ബാഹ്യമായ ഒരു നിഷ്പക്ഷ ഇടമാണ് എന്ന് തീര്‍ത്തും നിഷ്‌കളങ്കമെന്നു തോന്നിക്കുന്ന പൊതുബോധം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ നിഷ്‌കളങ്കമെന്നു തോന്നിക്കുന്ന ആ പൊതു ബോധം അത്ര നിഷ്‌കളങ്കമാണോ? ഈ അടുത്ത കാലത്ത് നമ്മുടെ ഓണ്‍ലൈന്‍ ഇടങ്ങളില്‍ സജീവമായി നിന്ന മറിയ ഷറപ്പോവ, സച്ചിന്‍ വിവാദം എടുക്കാം. നമ്മുടെ സച്ചിനും അപരയായ
രാമചന്ദ്രഗുഹയുടെ ലേഖനം എസ്. സഞ്ചീവ് വിവര്‍ത്തനം ചെയ്ത്തില്‍ നിന്നും ചില ഭാഗങഅങള്‍ ഇവിടെ ചേര്‍ക്കുന്നു.
”പക്ഷേ, ബോംബയില്‍ വംശീയമായ അതിരുകള്‍ കുറെക്കൂടി കര്‍ക്കശമായിരുന്നു. ഉദഹരണത്തിന് 1990 കളില്‍ ”ഭാവിയുള്ള കളിക്കാരായ” കുറച്ച് ഇന്ത്യന്‍ കാതോലിക്കാ ചെറുപ്പക്കാര്‍ക്ക് ഒരു ടീമിലും ഇടം കിട്ടാത്തപ്പോള്‍ ഹിന്ദു ജിംഖാന ഒരു ക്രിസ്ത്യന്‍ ടീമായി അവരെ പുനഃസംഘടിപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബോംബെ ജിംഖാന വഴങ്ങിയില്ല. …………………………… ബോംബെ ജിംഖാനയിലെ വെള്ളക്കാരായ ബ്രാഹ്മണര്‍ക്ക് വെള്ളക്കാര്‍ അല്ലാത്തവര്‍ ടീമില്‍ ചേര്‍ത്താല്‍ തങ്ങളുടെ ജാതി പോകുമെന്ന് ഭയമായിരുന്നു. ഒഴിവാക്കലുകളുടെ കാര്യത്തില്‍ ഹിന്ദു സമുദായവും ഒട്ടും മോശമായിരുന്നില്ല. ജാതികളും ഉപജാതികളും തമ്മിലുള്ള അതിര്‍വരമ്പുകളാല്‍
___________________________
ക്രിക്കറ്റും കൊളോണിവല്‍ക്കരണവും തമ്മിലുള്ള ബന്ധത്തെ കുറിച്ചും, അംബേദ്കറിനൊപ്പം പൂനാകരാറില്‍ ഒപ്പുവെച്ച ചമര്‍ സമുദായക്കാരനായ പി. ബല്ലു എന്ന ദളിത് ക്രിക്കറ്റ് കളിക്കാരനെക്കുറിച്ചും എങ്ങനെ ജാതീയമായ കാരണങ്ങളാല്‍ ബല്ലു ഹിന്ദു ടീമിന്റെ ക്യാപ്റ്റനാവുന്നതില്‍ നിന്നും ഒഴിവാക്കപ്പെട്ടു എന്നതിനെക്കുറിച്ചും, അദ്ദേഹത്തിന്റെ സഹോദരങ്ങളായ ശിവറാം, ഗണപത്, വീത്തല്‍ എന്നിവരുടെ ക്രിക്കറ്റ് സംഭാവനകള്‍ എന്ത് എന്നും, നീണ്ട പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ എങ്ങനെ വീത്തല്‍ ഹിന്ദു ടീമി ന്റെ ക്യാപ്റ്റനായി എന്നും ഈ ലേഖനം വിവരിക്കുന്നുണ്ട്. കൂടാതെ അംബേദ്കര്‍ ബല്ലുവിന്റെ ഉയര്‍ച്ചയില്‍ വഹിച്ച നിര്‍ണ്ണായകമായ പങ്കിനെക്കുറിച്ചും ഗുഹ സൂചിപ്പിക്കുന്നു.
___________________________
ക്രിക്കറ്റും കൊളോണിവല്‍ക്കരണവും തമ്മിലുള്ള ബന്ധത്തെ കുറിച്ചും, അംബേദ്കറിനൊപ്പം പൂനാകരാറില്‍ ഒപ്പുവെച്ച ചമര്‍ സമുദായക്കാരനായ പി. ബല്ലു എന്ന ദളിത് ക്രിക്കറ്റ് കളിക്കാരനെക്കുറിച്ചും
ഒഴിവാക്കലുകളുടെ ചരിത്രം എല്ലാപുരുഷ കേന്ദ്രീകൃത കളികളുടെയും പൊതുസ്വഭാവമാണ്. വനിതകളെ പോലെ മറ്റു സാമൂഹിക ന്യൂനപക്ഷങ്ങള്‍ക്കും ഫുട്‌ബോള്‍ പോലുള്ള കളികളില്‍ തങ്ങളുടെ ഇടത്തെക്കുറിച്ച് സംശയങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഫ്രാന്‍സു ദേശീയടീം എങ്ങനെയാണ് അതിലെ കറുത്തവര്‍ഗ്ഗക്കാരും അറബ് വംശജരുമായ കളിക്കാരെ പ്രതിനിധീകരിക്കാതെ പോവുന്നത് എന്ന് രാഹിബ് ആലാമഡൈന്‍ സൂചിപ്പിക്കുന്നുണ്ട്.
ഇത്തരം ഒഴിവാക്കലുകള്‍ നടക്കുന്നത് കൃത്യമായ ഒരു പദ്ധതിയുടെ ഭാഗമായാണ്.. ഫ്രഞ്ച് ഫുട്‌ബോള്‍
ആ ലേഖനത്തില്‍ അലാമഡൈന്‍ ഫ്രഞ്ച് സൂപ്പര്‍ താരം കരീം ബെന്‍സേമയെ ഉദ്ധരിക്കുന്നുണ്ട്. ബെന്‍സേമ പറയുന്നു: ”ഞാന്‍ ഗോളടിച്ചാല്‍ ഞാന്‍ ഫ്രഞ്ചുകാരനാണ്. അല്ലെങ്കില്‍ ഞാന്‍ അറബിയും.”
1982 ല്‍ ആഫ്രിക്കന്‍ രാജ്യമായ അല്‍ജീറിയ പ്രീക്വാര്‍ട്ടര്‍ കാണാതിരിക്കാന്‍ യൂറോപ്യന്‍രാജ്യങ്ങളായ ജര്‍മനിയും ആസ്‌ട്രേലിയയും ഒത്തു കളിച്ചതാണ് ഇത്തരം ഒഴിവാക്കലുകള്‍ക്ക് മറ്റൊരു ഉദാഹരണം. കളിക്കാരെക്കുറിച്ച് എന്നതുപോലെ കാണികളെക്കുറിച്ചും ഇത് ആരുടെഇടമാണ് എന്ന ചോദ്യം പ്രസക്തമാണ്.
________________________________
ബ്രസീലിലെ ലോകകപ്പ് കാണികള്‍ക്കിടയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ അഭാവത്തെ കുറിച്ചു ഫെലിപേ അരൗജോ തന്റെ ഒരു ലേഖനത്തില്‍ പറയുന്നുണ്ട്. ബ്രസീലിലെ ഏറ്റവും ആഫ്രോ സെന്‍ട്രിക് നഗരമാണ് സാവോപോളോ. ജനസംഖ്യയില്‍ 60 ശതമാനത്തിലേറെ കറുത്തവരോ, സങ്കരവര്‍ഗ്ഗക്കാരോ ആ നഗരത്തിലെ കാണികളില്‍ കറുത്തവര്‍ഗ്ഗക്കാരുടെ അഭാവമാണ് അരൗജോ പറഞ്ഞു വെക്കുന്നത്. അതിനുള്ള കാരണവും.. ബ്രസീലിലെ കറുത്ത വര്‍ഗ്ഗക്കാരില്‍ അധികവും ദരിദ്രരാണ്.
________________________________
എന്നാല്‍ ഈവാദത്തിന്റെ ആധികാരികത ചിലര്‍ ചോദ്യം ചെയ്യുന്നുണ്ട്. കിംഗ് ഓഫ് ദി വേള്‍ഡ് എന്ന മുഹമമദ് അലിയുടെ ജീവിതചരിത്രം എഴുതിയ ഡേവിഡ് റേമനിക്ക് പറയുന്നത് വസ്തുത എന്നതിനെക്കാള്‍ ഒരു രാഷ്ട്രീയ പ്രഖ്യാപനമായി അത് വായിക്കണ മെന്നാണ്.
ഇത്തരം രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ കളികളത്തില സാമൂഹിക ന്യൂനപക്ഷങ്ങളുടെ ഭാഗത്ത് നിന്ന് പിന്നീടും ഉണ്ടായിട്ടുണ്ട്.
1976 ലെ മോണ്‍ട്രിയോള്‍ ഒളിംബിക്‌സില്‍ ഒരു തിരിച്ചടി നേരിട്ടു. അതാണ് ചരിത്ര പ്രസിദ്ധമായ ബ്ലാക്ക് സല്യൂട്ട്. 200 മീറ്ററില്‍ ഒന്നും മൂന്നും സ്ഥാനം നേടിയ കറുത്ത യുവാക്കള്‍ ടമി സ്മിത്തും ജോണ്‍ കാര്‍ലോസും മെഡല്‍ ദാനവേളയില്‍ അമേരിക്കന്‍ രാഷ്ട്രപതാകയെ കറുത്ത കയ്യുറ ധരിച്ച് സല്യൂട്ട് ചെയ്തു. വര്‍ണവെറിയുടെ കായിക രാഷ്ട്രീയത്തിനെതിരെ പ്രതിഷേധിച്ച അവരെ ആജീവനാന്തം വിലക്കി കൊണ്ടാണ് കായിക മേലാളന്മാര്‍ അതിനോട് പ്രതികരിച്ചത്.
ലേഖനത്തിന്റെ ആരംഭത്തില്‍ പറഞ്ഞ പൊതുബോധത്തിലേക്ക് മടങ്ങിവരാം. സ്‌പോര്ട്‌സിന് ഒരു സാര്‍വ്വ ലൗകിക സ്വത്വം അത് കല്പിച്ചു നല്കുന്നുണ്ട്. ജാതി, മത, ലിംഗ പരിഗണനകള്‍ക്കു അപ്പുറമാണ് അത് എന്ന് പൊതുബോധം പറയുന്നു. ഇത്തരം ഒരു സാര്‍വ്വ ലൗകിക സ്വത്വമാരുടേതാണ് എന്നും വിഭജിത സ്വത്വങ്ങളെ അത് എങ്ങനെ കാണുന്നു എന്നുമുള്ള ചോദ്യം പ്രസക്തമാണ്.
_____________________________________
സൂചനകള്‍
1: സാമൂഹ്യപഠന കേന്ദ്രത്തിന്റെ സംവാദം ദൈ്വമാസിക ജൂലൈ-ഓഗസ്റ്റ് 1999
2:htt://www.newrepublic.com/article/118315/what-if-all-french-born-arbas-opted-play-less-bleus
3: http://www.theguardian.com/commentisfree/2014/jul/01/brazil-black-faces-crowd-rainbow-nation-world-cup
(ഡെക്കാണ്‍ ക്രോണിക്കിളിലില്‍ തിരുവനന്തപുരം ബ്യൂറോയിലെ പത്രപ്രവര്‍ത്തകനാണ് ലേഖകന്‍)