വിശ്വരൂപവും ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആലോചനകളും
എ.എസ് അജിത്കുമാര്‍, കെ.അഷ്‌റഫ്
_______________________________________
പൊതുയിടത്തില്‍ സിനിമ പ്രദര്‍ശിക്കപ്പെടുന്നത് കേവലമായ ഒരു ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പുറത്തല്ല. സെന്‍സര്‍ ബോര്‍ഡ് എന്ന ഭരണകൂട സ്ഥാപനത്തിന്റെ മാര്‍ഗനിര്‍ദേങ്ങളിലൂടെ കടന്നു വന്ന് ഒരു നിയന്ത്രിതമായ ചട്ടകൂടിലാണ് സിനിമ പ്രദര്‍ശനത്തിനു എത്തുന്നത്. അപ്പോള്‍ ഒരുതരം അദൃശ്യമായ ‘നിരോധനം’ എല്ലാ സിനിമക്കുമുണ്ട്. ഈ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ ഒരു സിനിമക്ക് പ്രദര്‍ശനാനുമതി ലഭിക്കില്ല. ഭരണകൂടത്തിന് സിനിമ നിരോധിക്കാനും അനുമതി നല്‍കാനുമുള്ള അധികാരം ഉണ്ടെങ്കില്‍ ഭരണകൂടത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ആവിഷ്കാര സ്വാതന്ത്ര്യക്കുറിച്ചുള്ള സങ്കല്പം വളരെ പരിമിതവും നിയന്ത്രിതവുമാവില്ലെ? ഇങ്ങിനെയൊരു പരിമിതവും നിയന്ത്രിതവുമായഭരണകൂട സ്ഥാനത്തു നിന്നാണ് മറ്റൊരു അധികാരമായ മതം (ഇവിടെ ഇസ്ലാം) ഉണ്ടാക്കുന്ന ഹറാം ( വിലക്ക്)/ ഹലാല്‍ (അനുവദനീയം) തുടങ്ങിയ നിയന്ത്രണങ്ങളെ വിമര്‍ശിക്കുന്നത്. എന്തുകൊണ്ട് ആധുനിക ഭരണ നിര്‍വഹണത്തിന്റെ നിയന്ത്രണങ്ങള്‍ വളരെ വേഗം മാറുന്നു?
_____________________________________
വിശ്വരൂപം സിനിമയെ കുറിച്ച് സംവാദത്തിനു ഒരുങ്ങുമ്പോള്‍ ഒരു നിര്‍ണ്ണായകബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുണ്ട്.ഒരു ചോദ്യം നമുക്കെതിരെഎറിയപ്പെടുന്നു “നിങ്ങള്‍ നിരോധനത്തെ അനുകൂലിക്കുന്നുണ്ടോ?”.ഈസംവാദത്തിലേക്കു പ്രവേശിക്കപ്പെടണമെങ്കില്‍ നിരോധനത്തെക്കുറിച്ചുള്ള നമ്മുടെനിലപാട് അനിവാര്യമാക്കപ്പെടുന്നു. ഇത് സിനിമയും അതിനെതിരെഉയര്‍ന്ന പ്രതിഷേധങ്ങളുടെയും സങ്കീര്‍ണതകളെ മറച്ചു പിടിക്കുന്നു. ഈ സിനിമയെസംബന്ധിച്ച ചര്‍ച്ചകള്‍ “നിരോധനം”,ആവിഷ്കാര സ്വാതന്ത്ര്യം”, “മത ഭ്രാന്തു” തുടങ്ങിയ വിഷയങ്ങളില്‍ ചുറ്റി തിരിയുന്നത് കാണാം. കമല്‍ ഹാസന്‍
ദല്‍ഹി പ്രക്ഷോഭങ്ങളെ കുറിച്ച് ഇംഗ്ളീഷ് പത്രങ്ങള്‍ തന്നെ വിശേഷിപ്പിച്ചത് ‘നാഷണല്‍ ഔട്രേജ്’ (national outrage) എന്നാണു. ഔട്രേജ് എന്നത് നല്ല ‘മര്യാദയുള്ള ജനാധിപത്യപരമായ’ സമരങ്ങളെ വിശേഷിപ്പിക്കുന്ന ഒരു പ്രയോഗമല്ല. ഈ സമരങ്ങളെ സാധുവാക്കുന്നത് ‘മതേതര’മായ
______________________________________
വധ ശിക്ഷക്കെതിരെ ശക്തമായ വാദങ്ങള്‍ ലോകത്ത് ഉയര്‍ന്നു വരുന്ന ഈ കാലഘട്ടത്തില്‍ ഈ മുറവിളി മാധ്യമങ്ങള്‍ക്കോ ‘ആവിഷ്കാര സ്വാതന്ത്ര്യ‘വാദികള്‍ക്കോ പ്രശ്നമായി തോന്നിയില്ല. ഈ വാദത്തെ ബലാത്സംഗത്തിന്നെതിരായ ഒരു സാമൂഹിക വികാരമായി മനസിലാക്കപ്പെട്ടു. ബലാത്സംഗക്കാരെ കൊല്ലാനും, അംഗ വിച്ചേദനം നടത്താനുമൊക്കെ ടി വി പരിപാടികളിലും വൈകാരിക പ്രകടനങ്ങള്‍ നടന്നു. അവയും ഇത്തരത്തില്‍ സാമൂഹിക വികാരത്തിന്റെ പേരില്‍ സാധൂകരിക്കപ്പെട്ടു. സൂര്യ ടിവി യില്‍ ശ്രീ കണ്ഠന്‍ നായര്‍ ഷോയില്‍ ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി “ഞാനാണെങ്കില്‍ വെടിവെച്ച് കൊല്ലുമായിരുന്നു” എന്ന് പറഞ്ഞതും ആക്രമണത്തിനുള്ള ഒരു ആഹ്വാനമായി കണക്കപ്പെടാതെ സാമൂഹിക വികാരമായി സാധൂകരിക്കപ്പെട്ടു എന്ന് വേണം കരുതാന്‍ .
______________________________________
സൂര്യ ടിവി യില്‍ ശ്രീ കണ്ഠന്‍ നായര്‍ ഷോയില്‍ ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി “ഞാനാണെങ്കില്‍ വെടിവെച്ച് കൊല്ലുമായിരുന്നു” എന്ന് പറഞ്ഞതും ആക്രമണത്തിനുള്ള ഒരു ആഹ്വാനമായി കണക്കാക്കപ്പെടാതെ സാമൂഹിക വികാരമായി സാധൂകരിക്കപ്പെട്ടു എന്ന് വേണം കരുതാന്‍.
ഈ ചര്‍ച്ചകളില്‍
വിശ്വരൂപത്തിനു എതിരായ എല്ലാ പ്രതിഷേധങ്ങളും അസാധുവാക്കപ്പെടുന്നു? എന്ത് കൊണ്ട് ഈ ആഹ്വാനത്തിന് ഒരു സാമൂഹിക വികാരം ഉണ്ടാകാമെന്ന് മനസ്സിലാക്കപ്പെടുന്നില്ല? ഈ “വൈകാരിക പ്രകടനം” സിനിമയെ കുറിച്ച് എന്താണ്പറയാന്‍ ശ്രമിക്കുന്നത് എന്ന് കേള്‍ക്കാന്‍ നമ്മള്‍ തയ്യാറാണോ? ഈ “വൈകാരിക പ്രകടനങ്ങളിലേക്ക്” നയിക്കുന്ന സാമൂഹിക സാഹചര്യമെന്തായിരിക്കും?
സിനിമാ നിരോധനത്തിന് വേണ്ടിയുള്ള ആഹ്വാനം ജനാധിപത്യ വിരുദ്ധമെന്ന നിലയില്‍ എതിര്‍ക്കാം. എന്നാല്‍ ഈ ആഹ്വാനം അത് മാത്രമായിരിക്കുമോ? അത് സിനിമയെന്ന ശക്തമായ സ്ഥാപനത്തോടുള്ള ഒരു ഇടപടലും സെന്‍സര്‍ ബോര്‍ഡ് എന്ന ഭരണകൂട സ്ഥാപനത്തിന്റെ അധീശത്വതെയും പരിമിതികളെയും വിവേചനങ്ങളെയും തുറന്നുകാട്ടുന്ന ഒരു സാമൂഹ്യ ഇടപെടല്‍ കൂടിയല്ലേ? ഈ ചോദ്യങ്ങളെ വിശദീകരിക്കാന്‍ ശ്രമിക്കാം.
സിനിമയും സെന്‍സര്‍ ബോര്‍ഡും
പൊതുയിടത്തില്‍ സിനിമ പ്രദര്‍ശിക്കപ്പെടുന്നത് കേവലമായ ഒരു ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പുറത്തല്ല. സെന്‍സര്‍ ബോര്‍ഡ് എന്ന ഭരണകൂട സ്ഥാപനത്തിന്റെ മാര്‍ഗനിര്‍ദേങ്ങളിലൂടെ കടന്നു വന്നു ഒരു നിയന്ത്രിതമായ ചട്ടക്കൂടിലാണ് സിനിമ പ്രദര്‍ശനത്തിനു എത്തുന്നത്. അപ്പോള്‍ ഒരുതരം അദൃശ്യമായ ‘നിരോധനം’ എല്ലാ സിനിമക്കുമുണ്ട്. ഈ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ ഒരു സിനിമക്ക്
ണ്ടിയുള്ള ആഹ്വാനം? ഇവിടെ സെന്‍സര്‍ ബോര്‍ഡിന്റെ നിലനില്‍പ്പ് ജനാധിപത്യപരമാവുകയും ചില സിനിമകളുടെ പ്രദര്‍ശനാനുമതി നല്കാതിരിക്കുന്നത് ജനാധിപത്യ ധ്വംസനമാകുകയും ചെയ്യുന്നതായി കണക്കാക്കപ്പെടുമ്പോള്‍ മുസ്ലീം സംഘടനകളുടെ നിരോധനത്തിന് വേണ്ടിയുള്ള ആഹ്വാനം ജനാധിപത്യ വ്യവസ്ഥയോടുള്ള ആഹ്വാനമായി എങ്ങിനെ മാറുന്നു?ആത്യന്തികമായി സിനിമയുടെ മേലുള്ള നിയന്ത്രണത്തിന് ഭരണകൂടത്തിനു മാത്രമാണ് അധികാരം എന്നാണോ?
സിനിമയുടെയും പ്രേക്ഷകരുടെയും അധികാരങ്ങള്‍
സിനിമ നിര്‍മ്മിക്കപ്പെടുന്നതും പ്രദര്‍ശിപ്പിക്കപ്പെടുന്നതും ആസ്വദിക്കപ്പെടുന്നതും സങ്കീര്ണ്ണമായ ഒട്ടേറെ ഘടകങ്ങള്‍ പരസ്പരം കൂട്ടി മുട്ടുകയും കൂടിക്കുഴയുകയും ചെയുന്ന വ്യവഹാരങ്ങള്‍ക്കുള്ളിലാണെന്നതു കൊണ്ട് കേവലമായ “ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ” തലത്തില്‍ നിന്നുകൊണ്ട് പ്രശ്നങ്ങളെ കാണാന്‍ കഴിയില്ല. ഇന്ത്യന്‍ സിനിമയിലെ ആര്‍ട്ട്/കൊമേഷ്യല്‍ വിഭജനങ്ങള്‍ക്കിടയിലും അവയുടെ നേരിയ അതിര്‍വരമ്പുകള്‍ക്കും കൂടിക്കൊഴയലുകള്‍ക്കും ഇടയില്‍ ജാതി, മത മാനങ്ങളും സംഘര്ഷങ്ങളും കാണാം. മലയാള സിനിമയുടെ മേല്‍ജാതി ഹിന്ദു കാഴ്ച വളരെയധികം പഠനങ്ങള്‍ തുറന്നുകാട്ടിയിട്ടുണ്ട്. മലയാള സിനിമയുടെ നായക/നായിക സങ്കല്പ്പങ്ങളെയും,കേന്ദ്ര കഥാപാത്രങ്ങളെയും സിനിമ പരിസരത്തെയും മേല്ജാതി ഹിന്ദു വ്യവഹാരങ്ങളും നിറ സങ്കല്പ്പങ്ങളും എങ്ങനെ നിര്ണ്ണയിക്കുന്നു എന്നതും വെളിവാക്കപ്പെട്ടിട്ടുണ്ട്. ഗുണ്ടകളും വേലക്കാരും അപ്രധാന കഥാപാത്രങ്ങളായും ദലിതര്‍/കറുത്ത ശരീരങ്ങള്‍ കടന്നു വരുമ്പോള്‍ “തീവ്രവാദികളും” “മത ഭ്രാന്തന്മാരുമായി” മുസ്ലീങ്ങളെ കുറിച്ചുള്ള വാര്പ്പുമാതൃകളും നിര്മ്മിക്കപ്പെടുന്നുണ്ട്.
______________________________________
സിനിമനിര്മ്മിക്കപ്പെടുന്നതും പ്രദര്ശിപ്പിക്കപ്പെടുന്നതും ആസ്വദിക്കപ്പെടുന്നതും സങ്കീര്ണ്ണമായ ഒട്ടേറെ ഘടകങ്ങള്‍ പരസ്പരം കൂട്ടി മുട്ടുകയും കൂടികുഴയുകയും ചെയുന്ന വ്യവഹാരങ്ങള്‍ക്കുള്ളിലാണെന്നതുകൊണ്ട് കേവലമായ “ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ” തലത്തില്‍ നിന്നുകൊണ്ട് പ്രശ്നങ്ങളെ കാണാന്‍കഴിയില്ല. ഇന്ത്യന്‍ സിനിമയിലെ ആര്‍ട്ട്/കൊമേഷ്യല്‍ വിഭജനങ്ങള്‍ക്കിടയിലും അവയുടെ നേരിയ അതിര്വരമ്പുകള്ക്കും കൂടിക്കൊഴലുകള്‍ക്കും ഇടയില്‍ ജാതി, മത മാനങ്ങളും സംഘര്ഷങ്ങളും കാണാം. മലയാളസിനിമയുടെ മേല്ജാതി ഹിന്ദു കാഴ്ച വളരെയധികം പഠനങ്ങള്‍ തുറന്നുകാട്ടിയിട്ടുണ്ട്. മലയാള സിനിമയുടെ നായക/നായിക സങ്കല്പ്പങ്ങളെയും, കേന്ദ്ര കഥാപാത്രങ്ങളെയും സിനിമ പരിസരത്തെയും മേല്ജാതി ഹിന്ദു വ്യവഹാരങ്ങളും നിറ സങ്കല്പ്പങ്ങളും എങ്ങനെ നിര്ണ്ണയിക്കുന്നു എന്നതും വെളിവാക്കപ്പെട്ടിട്ടുണ്ട്. ഗുണ്ടകളും വേലക്കാരും അപ്രധാനകഥാപാത്രങ്ങളായും ദലിതര്‍/കറുത്ത ശരീരങ്ങള്‍ കടന്നു വരുമ്പോള്‍ “തീവ്രവാദികളും” “മത ഭ്രാന്തന്മാരുമായി” മുസ്ലീങ്ങളെ കുറിച്ചുള്ള വാര്പ്പുമാതൃകളും നിര്മ്മിക്കപ്പെടുന്നുണ്ട്.
______________________________________
ഇവ തീര്‍ത്തും ഏകപക്ഷീയമായ ഒരു ഇടപാടല്ല. ഒട്ടേറെ വിമര്‍ശങ്ങളും ദലിത്, മുസ്ലീം സാന്നിധ്യം കൊണ്ടും ഈവാര്‍പ്പ് മാതൃകളുടെ സംഘര്‍ഷങ്ങളും സിനിമയില്‍ കാണാം. മലയാള സിനിമയിലെ “നല്ല മുസ്ലീം” കഥാപാത്രങ്ങള്‍ ഇത്തരം വിമര്‍ശനങ്ങളോടുള്ള പ്രതികരണമാവാം. മലയാളസിനിമയിലെ മുസ്ലീം
കേരളത്തില്‍ തന്നെ ബാബരിക്ക് ശേഷം ഇറങ്ങിയ സിനിമകള്‍ മുസ്ലിം പ്രശ്നം കാണിക്കുമ്പോള്‍ കേരളം കടന്നു ഇന്‍ഡോ-പാക് അതിര്‍ത്തി പ്രശ്നങ്ങളിലേക്ക് നീങ്ങുന്നതായി കാണാം. ഇത് ബാബരിക്ക് മുന്‍പുള്ള സിനിമകളില്‍ നിന്നുള്ള ഒരു മാറ്റമായി കാണാം (പരദേശി, വാര്‍ ആന്‍ഡ്‌ലവ്, മിഷന്‍ കശ്മീര്‍ , സത്യം, അന്‍വര്‍ etc). സെപ്റ്റംബര്‍ 11 നുശേഷം ലോക സിനിമയിലെ സങ്കീര്‍ണതകള്‍ക്കൊപ്പം ഇന്ത്യന്‍ സിനിമകളിലും മുസ്ലീംവിരുദ്ധതതയും മതേതര ആശങ്കകളും സങ്കീര്‍ണ്ണമായി മാറുന്നുണ്ട്. ഈ അര്‍ത്ഥത്തില്‍ സെപ്റ്റംബര്‍ പതിനൊന്നിനു ശേഷമുള്ള സിനിമകള്‍ മുസ്ലിമിന്റെ ആഗോള പ്രതിസന്ധികളോട് പ്രതികരിച്ചു കൊണ്ട് തന്നെയാണ് മുന്നോട്ട് പോകുന്നത്.
വിശ്വരൂപം ഹിംസാത്മകമായ മുസ്ലീം വിരുദ്ധത പ്രകടിപ്പിക്കുണ്ട്. ദൃശ്യത്തിലും ശബ്ദത്തിലും സംഗീതത്തിലും അത് നിര്‍ലോഭം മുസ്ലീം “തീവ്രവാദ” ഭീഷണിയും ഇസ്ലാമിലെ “അന്തര്‍ലീനമായ” വിപത്തുകളെയും വാരി വിതറുന്നുണ്ട്. “താലിബാന്‍ ” “അല്‍ഖ്വൈദ” തുടങ്ങിയവക്കെതിരെയെന്ന രീതിയില്‍ ലോകത്തെവിടെയുമുള്ള മുസ്ലീങ്ങള്‍
തിരെയുള്ള അല്ലെങ്കില്‍ ഉള്ളിലെ ശത്രുവിനെ ഒരു “ബാഹ്യ ശത്രുവായി “പരിഭാഷപ്പെടുത്തുന്നുവെന്നു കരുതാവുന്നതാണ്. കമല്‍ ഹസന്റെ മതേതര
ഈ സിനിമകള്‍ കാണുന്ന മുസ്ലീം പ്രേഷകര്‍ക്ക് ഉണ്ടാകുന്ന ആത്മ സംഘര്‍ഷം എന്തായിരിക്കും?ഈ സിനിമകള്‍ എല്ലാ സമുദായങ്ങളും ഒരേ രീതിയിലാവുമൊ കാണുക. ഒരു മതേതര പ്രേക്ഷകരെ
ആണോ ഈ സിനിമകള്‍ ആവിശ്യപ്പെടുന്നത്? തീയറ്ററിനുള്ളിലെ ഒരു സിനിമക്ക് മുന്‍പില്‍ ജാതി/മത സമുദായ മുദ്രകളും മാനസികാവസ്ഥയും ഉരിച്ചു കളയപെട്ട ഒരു ‘ശുദ്ധ മനുഷ്യന്‍’ നിര്‍മ്മിക്കപ്പെടുന്നുണ്ടോ?
ഒരു ശക്തമായ വ്യവസായമെന്ന നിലയിലും സാംസ്കാരിക സ്ഥാപനമെന്ന നിലയിലും ജാതി, മത, ലിംഗ അധികാരത്തിന്റെ വ്യവഹാരങ്ങള്‍ നിര്‍ണായകമാണ്. സിനിമയുടെ ഈ അധികാരം ഏകപക്ഷീയമല്ല.
സിനിമ പ്രേക്ഷകരുമായി ബന്ധപ്പെട്ട പൌരത്വ പ്രശ്നങ്ങള്‍ രവി വാസുദേവന്‍ചര്‍ച്ച ചെയ്യുന്നുണ്ട് (http://www.sarai.net/publications/readers/01-the-public-domain/055-068cinema.pdf) സിനിമ എന്നത് ദേശ രാഷ്ട്രത്തിന്റെ വ്യവഹാരങ്ങളെ പ്രതിനിധീകരിക്കുന്ന ഉപകരണമായി നിലനിര്‍ത്താന്‍ ഭരണകൂടം ശ്രമിക്കുന്നുമുണ്ട്. വിനോദ നികുതി, നിയന്ത്രണങ്ങള്‍ എന്നിവയിലൂടെയാണ് ഇത് സാധ്യമാക്കപ്പെടുന്നത്. പാരമ്പര്യം, ദേശത്തെ
കുറിച്ചുള്ള പരിഗണനകള്‍ മുന്നോട്ടു വെക്കപ്പെടുന്നതെന്ന് ഇദ്ദേഹം ചൂണ്ടികാട്ടുന്നുണ്ട്. ഈ അടുത്ത കാലത്ത് കേരളത്തിലെ തീയറ്ററുകളില്‍ ദേശീയ ഗാനം പ്രദര്‍ശിപ്പിക്കുകയും കാണികളെല്ലാം എഴുന്നേറ്റു നില്‍ക്കാന്‍ ആവശ്യപ്പെടുന്നതും “ദേശ സ്നേഹിയായ” “പൗരബോധമുള്ള’ ഒരു പ്രേക്ഷകനെ ആയിരിക്കും ലക്ഷ്യം വെക്കുന്നത്. രാജ്യത്തിനെതിരെ എന്ന് കരുതപ്പെടുന്ന ഭാഗങ്ങള്‍ നീക്കി ഭരണകൂടത്തിന്റെ വ്യവഹാരങ്ങളെ ഉറപ്പിക്കാനാണ് സെന്‍സര്‍ ബോര്‍ഡും ശ്രമിക്കുന്നത്. സിനിമ വ്യവസായം – ഭരണകൂടം-പ്രേക്ഷകര്‍ എന്നിവയുടെ സങ്കീര്‍ണ്ണമായ അധികാര ബന്ധങ്ങള്‍ മനസിലാക്കപ്പെടേണ്ടതാണ്.
_____________________________________________
ഇവിടെ ശ്രദ്ധിക്കേണ്ട കലാകാരന്‍/രി മുസ്ലിം ആവുമ്പോള്‍ അയാള്‍/അവള്‍ക്ക് ‘മതം‘ ഉണ്ട്. അപ്പോള്‍ കലാകാരി എന്നത് മത/ജാതി/ലിംഗ അധികാരങ്ങള്ക്ക് പുറത്തുള്ള ഒന്നായി നാം ഇപ്പോഴും കാണുന്നില്ല. അത് സൌകര്യത്തിനനുസരിച്ച് മാറാവുന്നതാണ് എന്നാണോ? അതോ മുസ്ലിമിനെ കാണാനുള്ള ഒരു രീതി എന്നാണോ ? നമ്മുടെ കലകള്‍ എത്രത്തോളം മതേതരം ആണ്? എന്തുകൊണ്ട് കലയിലെ ’മതം‘ നാം കാണുന്നില്ല . കലയുംകലാകാരനും ഒരേ രീതിയില്‍ അധികാര ഘടനയുമായി ബന്ധപ്പെടുത്തുന്ന രീതിയില്എന്ത് കൊണ്ട് ഒരു വിശകലനം സാധ്യമാവുന്നില്ല? എന്ത് കൊണ്ട് മുസ്ലിമിന്റെ മതം മാത്രം ‘അമിത‘മായി പുറത്തോട്ട് തള്ളി നില്കുന്നു? മുസ്ലിം കലാകാരന്മാരെ മതം എന്ന പ്രശ്നം നിരന്തരം വെട്ടയാടപെടുന്നതെന്തുകൊണ്ട് ?
_____________________________________________
സിനിമ, പ്രതിഷേധം, സംവാദം
സിനിമക്കെതിരായ‘വൈകാരിക പ്രതികരണം അസാധുവാക്കുന്നത് എന്താണ്? ചര്‍ച്ച, സംവാദം, വിമര്‍ശനം’തുടങ്ങിയ ഉയര്‍ന്ന “ജനാധിപത്യപരമായ” “പരിഷ്കൃതമായ” “സുബോധത്തോടെയുള്ള” പ്രതികരണങ്ങള്‍ മാത്രമാണോ സാധുവായത്? മതേതര വ്യവഹാരത്തിന് പുറത്തുള്ളവ “യുക്തിഭദ്രമായി” സംസാരിക്കില്ല എന്നതാണ് മതേതരവാദികള്‍ പറയുന്നത്. മതപരമായ ഉയര്‍ന്ന ശബ്ദങ്ങളെ ഭ്രാന്തുമായാണ് ബന്ധപെടുത്താറുള്ളത്. ഇവിടെ രണ്ടു കാര്യങ്ങളുണ്ട്.
ഒന്ന്, ആര്‍ട്ട് സിനിമ/ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങള്‍ കൊണ്ട് വന്നിട്ടുള്ള ഒരു ‘ഉയര്‍ന്ന ആസ്വാദന ബോധമുള്ള’ വ്യക്തിയധിഷ്ഠിതമായ ഒരു ആസ്വാദനത്തെക്കുറിച്ചുള്ള സങ്കല്‍പ്പത്തിനുള്ളിലാണ് ഈ “അച്ചടക്കമില്ലാത്ത” “താണ” പ്രേക്ഷകര്‍ നിര്‍മ്മിക്കപ്പെടുന്നത്. ഫിലിം സൊസൈറ്റി ഒരു സിനിമാ ആസ്വാദകന്‍ സമുദായം എന്ന സങ്കല്പം മുന്നോട്ടു വെക്കുന്നുണ്ടെങ്കിലും അത് നിരന്തരമായി ‘നല്ല സിനിമ’ കണ്ടു നേടിയെടുക്കേണ്ട ഒരു കഴിവായാണ് സിനിമ ആസ്വാദനത്തെ നിര്‍മ്മിച്ചെടുക്കുന്നത്. ഈ അസ്വാദകരുടെ അപരമായാണ് ‘കച്ചവട സിനിമയുടെ’ ആരാധകരെ ഈ‘ ഉയര്‍ന്ന’ ചലച്ചിത്ര സ്നേഹികള്‍ കാണുന്നത്.
രണ്ട്, മതപരമായ സമുദായങ്ങള്‍ യുക്തി ഭദ്രമല്ലെന്നും സിനിമയെ ശരിയായി വിലയിരുത്താന്‍
സമുദായബന്ധങ്ങളെ/വികാരങ്ങള്‍ /വിശ്വാസങ്ങളെ ഉപേക്ഷിച്ചു ഒരു ‘ശുദ്ധമായ’പ്രേക്ഷകപദവിയിലേക്ക് സിനിമക്ക് മുന്നില്‍ ആരെങ്കിലും എത്തുന്നുണ്ടോ? ഒരു മേല്‍ജാതി ഹിന്ദു പുരുഷ /പ്രേക്ഷകന്റെ /പൗര പ്രജയുടെ നിര്‍മ്മിതി ഇന്ത്യയിലെ സിനിമകള്‍ ലക്ഷ്യം വെക്കുന്നുണ്ടെങ്കിലും ഇവ സംഘര്‍ഷഭരിതമാകാറുണ്ട്. ഇത് കീഴാള സമുദായങ്ങള്‍ക്കുമേലുള്ള
“സിനിമ കണ്ടിട്ടാണോ എതിര്‍ക്കുന്നത്” എന്ന് പ്രതിഷേധക്കാരോട് ചോദിക്കുന്ന അതെ ആള്‍ക്കാര്‍ തന്നെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ കുറിച്ച് പറയുമ്പോള്‍ സിനിമ കാണേണ്ടത് അത്യാവശ്യമായി കരുതുന്നില്ല. ആവിഷ്ക്കാര സ്വാതന്ത്ര്യമെന്നത് ഈ വ്യവഹാരങ്ങള്‍ക്ക് പുറത്തു നില്‍ക്കുന്ന ഒരു മഹത്തായ (വിമര്‍ശനത്തിനു പുറത്തുള്ള) കാര്യമായി വ്യാഖ്യാനിക്കപ്പെടുന്നു.
കുറച്ചുകൂടി കടന്നു നോക്കുകയാണെങ്കില്‍ സംവാദം എന്നത് കേള്‍ക്കുക/സംസാരിക്കുക തുടങ്ങിയവുമായി
സ്ഥലത്ത് ആറ് മുസ്ലിം മത്സ്യ തൊഴിലാളികളെ പോലിസ് വെടിവെച്ച സംഭവം മാധ്യമങ്ങളാല്‍ സെന്‍സര്‍ചെയ്യപ്പെട്ടില്ലേ? ഒരു തെളിവുമില്ലാതെ ലവ് ജിഹാദ് കേസ് ഉണ്ടെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ലേ? ഇങ്ങിനെ മാധ്യമങ്ങള്‍ സെലക്റ്റീവ് ആയി ഇടപെടും. സ്വതന്ത്രമായ സംവാദം ഒരു ന്യൂനപക്ഷ മുസ്ലിം സ്ഥാനങ്ങളില്‍ വളരെ പ്രയാസകരം ആണെങ്കില്‍ ആര്‍ക്കാണ് സംവാദം എന്ന് പറഞ്ഞ് വാശിപിടിക്കാന്‍കഴിയുക?
മുസ്ലീങ്ങളും കലയും
കല, വിദ്യാഭ്യാസം, സ്പോര്‍ട്സ് എന്നിവ മുസ്ലീം സമുദായത്തോട് ചേര്‍ന്ന് പോകില്ല എന്ന ഒരു സാമാന്യ ധാരണ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. മുസ്ലീം സമുദായങ്ങളില്‍ നിന്നും ഈ മേഖലകളില്ലേക്ക് ഉയര്‍ന്നു വരുന്നത് ഇപ്പോഴും അസാധാരണമായ സംഭവമെന്ന നിലയിലാണ് കാണപ്പെടുന്നത്.‘യാഥാസ്ഥിക മുസ്ലീം
സമുദായത്തിന്റെ’ എതിര്‍പ്പുകള്‍ക്കെതിരെ പോരാടി വിജയിച്ചവരായാണ് ഇവരെ ചിത്രീകരിക്കാറുള്ളത്. ഇതില്‍ തന്നെ ഭരതനാട്യം, കുച്ചിപ്പുടി, കഥകളി തുടങ്ങിയ ‘മതേതര’ കലകള്‍ ആവിഷ്കരിക്കുന്നത് മുസ്ലിംകള്‍ ആവുമ്പോള്‍ വിശേഷിച്ചും. ഇവിടെ ശ്രദ്ധിക്കേണ്ട കലാകാരന്‍/രി മുസ്ലിം ആവുമ്പോള്‍ അയാ/അവള്‍ക്ക് ‘മതം’ ഉണ്ട്. അപ്പോള്‍ കലാകാരി എന്നത് മത/ജാതി/ലിംഗ അധികാരങ്ങള്ക്ക് പുറത്തുള്ള ഒന്നായി നാം ഇപ്പോഴും കാണുന്നില്ല. അത് സൌകര്യത്തിനനുസരിച്ച് മാറാവുന്നതാണ് എന്നാണോ? അതോ മുസ്ലിമിനെ കാണാനുള്ള ഒരു രീതി എന്നാണോ ? നമ്മുടെ കലകള്‍ എത്രത്തോളം മതേതരം ആണ്? എന്തുകൊണ്ട് കലയിലെ ’മതം’ നാം കാണുന്നില്ല . കലയും കലാകാരനും ഒരേ രീതിയില്‍ അധികാര ഘടനയുമായി ബന്ധപ്പെടുത്തുന്ന രീതിയില്എന്ത് കൊണ്ട് ഒരു വിശകലനം സാധ്യമാവുന്നില്ല? എന്ത് കൊണ്ട് മുസ്ലിമിന്റെ മതം മാത്രം ഒരു ‘അമിത’മായി പുറത്തോട്ട് തള്ളി നില്കുന്നു? മുസ്ലിം കലാകാരെ മതം എന്ന പ്രശ്നം നിരന്തരം വെട്ടയാടപെടുന്നതെന്തുകൊണ്ട് ?
ഈ കഴിഞ്ഞ കേരള സ്കൂള്‍ കലോത്സവത്തെക്കുറിച്ചുള്ള വ്യവഹാരങ്ങള്‍ ഈ നിലക്കുള്ളതായിരുന്നു. മലപ്പുറത്തെ മുസ്ലീങ്ങളുടെ “യാഥാസ്ഥിതികത” ആയിരുന്നു പത്രങ്ങളുടെ പ്രധാന ശ്രദ്ധ കേന്ദ്രം. എന്നാല്‍ പല കലകളുടെയും ജാതിയോ മതമോ ലിംഗമോ ഒരു പ്രശ്നം ആവുന്നുമില്ല. വിശ്വരൂപം ചര്‍ച്ചകളിലും മുസ്ലീങ്ങളെ കലാ വിരുദ്ധരായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. കലയെമുസ്ലിംകള്‍ സവിശേഷമായി നിയന്ത്രിക്കുന്നു എന്നാണ് വരുന്നത്. എന്നാല്‍ ഭരണകൂടം ജാതി/മത/ലിംഗ അധികാരം ഒക്കെ കലയെ നിയന്ത്രിക്കുമ്പോള്‍ മുസ്ലിംകളുടെ നിയന്ത്രണം മാത്രം സവിശേഷമായ ഭീതിയും ഉത്കണ്ഠകളും കൊണ്ടുവരുന്നത് എന്ത് കൊണ്ട്? ഇത് കല, കലാകാരന്‍ , ഇവക്കപ്പുറം
മുസ്ലിം എന്ന സ്വത്വത്തിനെതിരായ ഒരു ഉത്കണ്ഠയായി മാറുന്നില്ലേ?
താലിബാന്‍, അല്‍ഖ്വൈദ
താലിബാനെയും അല്‍ഖ്വൈദയെയും കുറിച്ചുള്ള സിനിമയെങ്ങിനെ ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് എതിരാകുമെന്ന ചോദ്യം ഉയര്‍ന്നു വന്നിരുന്നു. സെപ്റ്റംബര്‍ പതിനൊന്നിനുശേഷമുള്ള സാഹചര്യത്തില്‍ ശക്തി പ്രാപിച്ച മുസ്ലീംവിരുദ്ധത ലോകത്തെവ്യത്യസ്ത മുസ്ലിം സമുദായങ്ങളെ എങ്ങിനെ കടന്നാക്രമിക്കുന്നു എന്ന് ചിന്തിക്കേണ്ടതുണ്ട്. കൊളോനിയലിസത്തിന്റെ കാലത്തെ അതെ
സിനിമയിലെ’തീവ്രവാദികളെ’ സാധുകരിക്കുന്ന രീതിയില്‍ യാഥാര്‍ഥ തീവ്രവാദികള്‍സമൂഹത്തിലുണ്ട് എന്നായിരിക്കണം സിനിമക്കെതിരായ പ്രതിഷേധങ്ങളെ കമല്‍ഹാസന്‍ ‘സാംസ്കാരിക തീവ്രവാദം’ എന്ന് മുദ്രകുത്തി കൊണ്ട് പറയാന്‍ശ്രമിക്കുന്നത്. വിശ്വരൂപം വിവാദങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളെല്ലാം മതതീവ്രവാദമായി പ്രതിഷേധങ്ങളെ കാണുന്നതായി കാണാം.
‘ആവിഷ്ക്കാര സ്വാതന്ത്ര്യം’
വ്യത്യസ്തമായ സമുദായങ്ങളും അധികാരബന്ധങ്ങളും വിവേചനങ്ങളും നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ കേവലമായ അല്ലെങ്കില്‍ എല്ലാവര്‍ക്കും ഒരേ പോലെ ബാധകമായഒരു “ആവിഷ്കാര സ്വാതന്ത്ര്യം ” എന്ന സങ്കല്പം ഹിംസാത്മകമായിരിക്കും. പൊതുസമൂഹത്തിലെ ജാതീയമായ അവഹേളനത്തെയും മത
________________________________________