മാറാതെ മാറാതെ മാറുന്ന മലയാള സിനിമ

 മുഹമ്മദ് ഷാ(ഷാന്‍ )

ദളിത്/മുസ്ലിം പെണ്ണ് ഇപ്പഴും ഇവര്‍ക്ക്  തൊട്ട് കൂടാത്തവരാണ്. ഇന്ത്യയുടെ സവിശേഷ സാമൂഹിക സാഹചര്യങ്ങളില്‍ വെച്ചു കൊണ്ട് സ്ത്രീയെ മനസ്സിലാക്കാന്‍ കഴിയാതെ സവര്‍ണ്ണ ശരീരങ്ങളില്‍ മാത്രം പെണ്‍ കര്‍തൃത്വങ്ങള്‍ പരിമിതിപ്പെടുത്തിയ ജ്ഞാനപരവും അനുഭവപരവുമായ അന്ധതയിലാണ് ഈ ചിത്രത്തിന്റെ വിശകലനങ്ങള്‍  നിലനില്‍ക്കുന്നത്. പുരുഷ/ജാതി/ സാമൂഹിക അധികാരങ്ങള്‍ക്കകത്ത് നിന്നു ശരീരത്തെയും ലൈംഗികതയെയും കേന്ദ്ര പ്രമേയമാക്കിയുള്ള സ്ത്രീവാദ/സ്ത്രീ പ്രതിരോധത്തെ കുറിച്ചുള്ള ഈ ചര്‍ച്ചകള്‍ പുരുഷ കാമനകള്‍ക്ക്‌ വിരുദ്ധമായ ലിംഗ സമീപനങ്ങള്‍ പുലര്‍ത്തുന്ന  സ്ത്രീ പ്രതിരോധ കാഴ്ചപ്പാടുകളെക്കുറിച്ച് സഹതാപാര്‍ഹമായ മൌനം പുലര്‍ത്തുന്നു

ലയാള സിനിമയിലെ മാറ്റങ്ങളാണ് ഇന്ന് എവിടെയും ചൂടുള്ള ചര്‍ച്ച വിഷയം. പരമ്പരാഗതമായ രീതികളെ വെല്ലുവിളിച്ചുകൊണ്ടും, എന്നാല്‍  തീയറ്ററില്‍ ആളെ കയറ്റികൊണ്ടും, പുതിയ തലമുറ മലയാള സിനിമയില്‍ സ്വയം അടയാളം തീര്‍ക്കുകയാണ്. ടൊറന്റ് (Torrent) അടക്കമുള്ള സാങ്കേതിക വിദ്യകള്‍, വര്‍ഷാവര്‍ഷം നടക്കാറുള്ള ഫിലിം ഫെസ്റ്റിവലുകള്‍, കൂടുതല്‍ സജീവമായ ഫിലിം സൊസൈറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ ലോക സിനിമ കൂടുതലായി കേരളത്തില്‍ എത്തിയതും മലയാളികളുടെ സിനിമ കാഴ്ചയിലെ ശീലങ്ങളെ  ഒരുപാട് സ്വാധീനിച്ചിരിക്കുന്നു. ഹീറോയിസം മാഞ്ഞു തുടങ്ങുകയും സാമാന്യ യുക്തിയെ മാനിക്കുകയും ചെയ്യുന്ന ഒരു പുതിയ തരം സിനിമ അനുകരണങ്ങളിലൂടെയാണെങ്കിലും കേരളത്തില്‍ വ്യാപിച്ചു തുടങ്ങിയിരിക്കുന്നു. ഇതിനോട് ചേര്‍ന്ന് ഇത്തരത്തിലുള്ള നവതരംഗ സിനിമകളുടെ ആഘോഷവും ആഘോഷ വായനകളുമാണ് ഇന്ന് മലയാള സിനിമയില്‍  നടന്നു കൊണ്ടിരിക്കുന്നത്.

ട്രാഫിക് മുതല് തുടങ്ങിയെന്ന് പറയപ്പെടുന്ന ‘മലയാള നവതരംഗ’ സിനിമകള് 22ഫീമെയില് കോട്ടയം വരെ എത്തി നില്ക്കുമ്പോള്‍ എന്താണ് മലയാള സിനിമയില്‍ മാറിയത് എന്ന സൂക്ഷ്മമായ അന്വേഷണങ്ങള്‍ക്ക് പ്രസക്തിയുണ്ട്. താരനിരപേക്ഷമായിരിക്കുന്നു എന്നതാണ് ഈ സിനിമകളെക്കുറിച്ച് എടുത്തു പറയപ്പെടുന്ന ഒരു കാര്യം. എന്നാല്‍ താരകേന്ദ്രീകൃതം ആകാതിരിക്കുമ്പോള്‍ തന്നെ താരങ്ങളെ നിര്‍മ്മിക്കുന്ന രാസമൂലകങ്ങള്‍ സാംസ്കാരികമായും രാഷ്ട്രീയമായും നിലനില്‍ക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ചടുലമായ ഷോട്ടുകളും സീക്വന്‍സുകളും, മികച്ച ഫ്രെയിമുകളും, മലയാള സിനിമയെ പുതിയെ ദിശയിലേക്കെടുക്കുമ്പോള്‍ തന്നെ ഒരു തരത്തിലുമുള്ള രാഷ്ട്രീയ പ്രബുദ്ധതയും പ്രകടിപ്പിക്കാന് ഈ സിനിമകള്‍ക്കാകുന്നില്ല എന്നതാണ് വാസ്തവം. ഇത്രകാലം മലയാള സിനിമ പലതരത്തില്‍ നിലനിര്‍ത്തിയിരുന്ന സവര്‍ണ്ണ-ഇടത്-മധ്യവര്‍ഗ ജീവിതാകുലതകളെ പുതിയ തരത്തില് ആവിഷ്കരിക്കുകയാണ് ഇവ ചെയ്യുന്നത്. നവ ആഖ്യാനം എന്നു വിശേഷിപ്പിക്കുന്ന പലതും പ്രതി ആഖ്യാനങ്ങളല്ല എന്നു തിരിച്ചറിയപ്പെടണം. നേര്‍ക്ക് നേര്‍ റിബല്‍ സിനിമ എന്നു അവകാശ വാദമുന്നയിക്കുന്നവ അടക്കം (22 ഫീമെയില് കോട്ടയം) നിരന്തരമായി നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് ഇത് വരെ നിലനിന്നു വന്ന നിലപാടില്ലായ്മയെയും യാഥാസ്ഥിതിക സാമൂഹിക വായനകളെയുമാണ്. പല അര്‍ഥത്തില്‍ നായര്‍ സാംസ്കാരിക ഗൃഹാതുരത്വത്തിന്റെ നാഗരികമായ ആവിഷ്കാരമായി മാറാനാണ് ഇവ ശ്രമിക്കുന്നത്. കേന്ദ്ര നായകന്‍റെ സാംസ്കാരിക ഏകശിലാത്മകതയെ പല നായകന്മാരിലൂടെ/ നായകനില്ലായ്മയിലൂടെ ഈ സിനിമകള്‍ ‘പുനര്‍ അടിച്ചേല്‍പ്പിക്കുകയാണ്’ ചെയ്തുകൊണ്ടിരിക്കുന്നത്. കൂടാതെ സ്റ്റേറ്റിനെയും ജനങ്ങളെയും സംബന്ധിച്ച കാഴ്ചകള്‍ പലപ്പോഴും വംശീയ മധ്യവര്‍ഗ്ഗത്തിന്റെ ഉദാസീനതകള്‍ക്കകത്ത് വെച്ചാണ് നിര്‍മിക്കപ്പെടുന്നതും. സ്റ്റേറ്റ് വിരുദ്ധ രോഷങ്ങള്‍ പോലും രൂപപ്പെടുന്നത് മധ്യവര്‍ഗ്ഗ ജീവിതാകുലതകളുടെ ഭാഗമായാണ്. അതെ സമയം തന്നെ ദളിത് -കീഴാള -മുസ്ലിം ജീവിതങ്ങള്‍ ഈ സിനിമകളില്‍ ഭീതിപ്പെടുത്തുന്ന അസ്വാഭാവികതകള്‍ ആയാണ് നിലനില്‍ക്കുന്നത്. രേഖീയമല്ലെന്നു തോന്നിക്കുമ്പോള്‍ തന്നെ തികച്ചും രേഖീയമായാണ് ആഖ്യാനം മുന്നോട്ടു പോകുന്നത്. സവര്‍ണ്ണ പുരുഷ കാഴ്ചകളുടെ കുറച്ചു കൂടി മിനുങ്ങിയ പ്രതലം മാത്രമാണ് ഈ ‘നവതരംഗം’എന്ന് പലര്‍ക്കും ഇനിയും മനസ്സിലായിട്ടില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ വേണ്ടി ഇവിടെ ഇത്തരത്തിലുള്ള ചില സിനിമകളെ വിലയിരുത്തുന്നു.

എല്ലാത്തിനും തുടക്കം കുറിച്ചു എന്നു കൊട്ടിഘോഷിക്കപ്പെടുന്ന ട്രാഫിക്കില്‍ നിന്നു തന്നെ തുടങ്ങാം. ട്രാഫിക് മുന്നോട്ടു വെച്ചത് പ്രാഥമികമായി തന്നെ ഇത്തരമൊരു സവര്‍ണ്ണ മധ്യവര്‍ഗ്ഗ ജീവിതത്തെ ആയിരുന്നു. സ്റ്റേറ്റ് സുരക്ഷിതമായി നിലനില്‍ക്കുകയും സാമൂഹിക ജീവിതത്തിനകത്തെ അര്‍ഹതകള് നിര്‍ണ്ണയിക്കപ്പെടുകയും ചെയ്യുകയാണ് ട്രാഫിക്കില്‍. കൈക്കൂലി വാങ്ങേണ്ടി വരികയും തന്റെ മേല്‍ജാതി ജീവിതത്തിന്‍റെ വ്യാകുലതകളില്‍ വെച്ച് നിസ്സാരമായി അത് പരിഹരിക്കപ്പെടുകയും നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ രക്ഷക ദൌത്യം എടുത്തണിയുകയും ചെയ്യുന്ന ശ്രീനിവാസന്‍റെ കഥാപാത്രം ട്രാഫിക്കിലെ സാമൂഹികമായ ട്രാഫിക് ‘ഫ്ലോ’യെ നിശ്ചയിക്കുന്ന മധ്യവര്‍ഗ മേല്‍ജാതിയെ കൃത്യമായി അടയാളപ്പെടുത്തുന്നു. ആ സാമൂഹിക ‘ഫ്ലോ’ക്കകത്ത് ട്രാഫിക് ബ്ലോക്ക് സൃഷ്ടിക്കുന്ന മുസ്ലിം ന്യൂനപക്ഷ ജീവിതത്തിന്‍റെ അപരിഷ്കൃതമായ തെരുവുകള്‍ മെരുക്കപ്പെടെണ്ടതാണ് എന്നും അതിലൂടെയാണ് സുരക്ഷിതമായ മേല്‍ജാതി ജീവിതം സുസാധ്യമാവുക എന്നും രാജേഷ് പിള്ള തുടര്‍ന്ന് പ്രസ്താവിക്കുന്നുണ്ട്.
ദേശീയ ജനാധിപത്യത്തിന്‍റെ അരികുകളായും ആധുനികതയുടെ അപരസ്ഥലങ്ങളായും ആണ് എല്ലായിടത്തും ന്യൂനപക്ഷ പ്രദേശങ്ങള്‍ നിലനില്‍ക്കുന്നത്. തിരുവനന്തപുരത്തെ സവര്‍ണ്ണ നാഗരിക ജീവിതത്തിന്‍റെ ഒഴുക്കിന് തടസ്സമായി വ്യവഹരിക്കപ്പെടുന്ന ബീമാപള്ളി പോലുള്ള പ്രദേശങ്ങള്‍ വര്‍ഗ്ഗീയത, മത തീവ്രവാദം എന്ന് തുടങ്ങുന്ന ആധുനികത നിര്‍വചിച്ച ശത്രുരൂപങ്ങളുടെ കേന്ദ്രങ്ങള്‍ ആയാണ് മലയാള സിനിമയില്‍ അവതരിക്കുന്നത്. സ്വാഭാവികമായും അവിടെ സംഭവിക്കാവുന്ന എന്ത് തരം സാമൂഹിക ചലനങ്ങളും പ്രശ്നങ്ങളും ഈ സംവര്‍ഗ്ഗത്തിനകത്ത് നിര്‍ത്തിയായിരിക്കും വിശകലനം ചെയ്യപ്പെടുക. ഇങ്ങനെ സുഗമമായ ദേശീയ ജനാധിപത്യത്തിന്‍റെ മുന്നോട്ടുപോക്കിന് എന്നും ഭീഷണി ആയാണ് ഈ സ്ഥലങ്ങള്‍ അടയാളപ്പെട്ടിട്ടുള്ളത്. ട്രാഫികിലെ ബിലാല്‍ കോളനി തന്നെ ഇതിന് ഉത്തമ ഉദാഹരണം. സിനിമയിലെ അജ്മല്‍ നാസര്‍ എന്ന പോലിസുദ്യോഗസ്ഥന്‍ (അനൂപ്മേനോന്‍) ഈ കോളനിയെക്കുറിച്ചു പറയുന്നത്
ശ്രദ്ധിക്കുക: ബിലാല്‍ കോളനി… ന്യൂനപക്ഷ സമുദായം ശക്തമായ സ്ഥലമാണ് പള്ളിയോട് ചേര്‍ന്നുകിടക്കുന്ന കോളനി. പോലിസിന് പെട്ടെന്നങ്ങോട്ടു കടന്നുചെല്ലാന്‍ പറ്റില്ല. Black market goods പിടിക്കാന്‍ ഒന്നുരണ്ടു തവണ ശ്രമിച്ചിട്ട് വെടിവയ്പും മറ്റും ഉണ്ടായ സ്ഥലമാണ്. ഇപ്രകാരം ദേശീയസാമൂഹിക ജീവിതത്തിനകത്തെ അര്‍ഹതകളെയും അനര്‍ഹതകളെയും പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സവര്‍ണ ആംഗിള്‍ കൊണ്ട് പോയി വെച്ചു കാമറ കാഴ്ചപ്പെടുത്തുന്നുണ്ട്. ശ്രീനിവാസന്‍റെ കഥാപാത്രത്തെ കൈക്കൂലി കേസില്‍ നിന്നു രക്ഷപ്പെടുത്തുന്ന പാര്‍ട്ടി ഭാരവാഹി കേരളീയ സാമൂഹിക ജീവിതത്തിന്‍റെ നേര്‍രേഖകളോടും ‘രേഖാ ഛിദ്രത’കളോടുമുള്ള ‘ഇടതു’ സമീപനത്തെ കൂടി അരക്കിട്ടുറപ്പിക്കുന്നുണ്ട്. നായര്‍ സാമൂഹിക സുരക്ഷിത ത്വത്തില് വെച്ചാണ് പാര്‍ട്ടി ഭാരവാഹി ശ്രീനിവാസനെ രക്ഷപ്പെടുത്തുന്നത് എന്നത് ശ്രദ്ധേയമാണ്. മുസ്ലിമും ദളിതനും അനുഭവിക്കാത്ത (സാമൂഹികമായ രേഖാ ഛിദ്രതകള്‍) ഈ സുരക്ഷിതത്വത്തെയാണ് പാര്‍ട്ടി എന്നും സ്വാഭാവിക വ്യവഹാരത്തില്‍ സ്വീകരിക്കാറുള്ളത്. 90 കളില്‍ ലാല്‍ – ശ്രീനിവാസന്‍ കൂട്ടുകെട്ട് ആഘോഷിച്ച ‘മണ്ഡല്‍ കമ്മീഷന് വിരുദ്ധ’ സവര്‍ണ്ണ മധ്യവര്‍ഗ്ഗ ഇടതു കാല്പനികതകളെ യാദൃച്ഛികവും അമ്പരപ്പിക്കുന്നതുമായ താല്കാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വീണ്ടും ആവിഷ്കരിച്ചാഘോഷിക്കുകയാണ് ട്രാഫിക് ചെയ്തത്. ചാപ്പ കുരിശിലേക്കു വരുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നു, അധികാരത്തെക്കുറിച്ചും ആധുനികതയെക്കുറിച്ചും വംശീയവും ദ്വന്ദ്വ   പരവുമായ കാഴ്ചകളാണ് ഈ സിനിമയിലൂടെ  സമീര്‍ താഹിര്‍ കാണിച്ചു തരുന്നത്. അര്‍ജ്ജുന്‍ എന്ന ആധുനിക പരിഷ്കൃത യുവാവും അന്‍സാരി എന്ന മുസ്ലിം അപരിഷ്കൃത യുവാവും തമ്മിലുണ്ടാകുന്ന ആകസ്മികതകളാണ് ഈ ചിത്രത്തിന്‍റെ കേന്ദ്ര പ്രമേയം . മൊബൈലാണ് കഥാഖ്യാന തന്തു. ആധുനിക സാങ്കേതിക വിദ്യകള്‍ ആധുനികവും പൂര്‍വ്വാധുനികവുമായ വ്യവഹാരങ്ങളെ നിര്ണ്ണയിക്കാന് ഉപയോഗിക്കുന്നതെങ്ങനെ എന്നതിന്റെ കൃത്യമായ ആവിഷ്കാരമാകുന്നുണ്ട് ഈ ചിത്രം. പൂര്‍വ്വാധുനികതയെ നിര്‍ണ്ണയിക്കാന് ശ്രമിക്കുന്നത് തന്നെ തികച്ചും ആധുനികമായ വ്യവഹാര രൂപങ്ങള് ഉപയോഗിച്ചാണ്. മൊബൈല് എന്താണെന്ന് പോലും മനസ്സിലാക്കിയിട്ടില്ലാത്ത അന്‍സാരിയുടെ അജ്ഞത അര്‍ജ്ജുന്‍റെ ജീവിതത്തിന്‍റെ ഒഴുക്കിന് തടസ്സം തീര്‍ക്കുന്നുണ്ട്. അര്‍ജ്ജുന്റെ ജീവിത സാഹചര്യങ്ങളെ സബ്ജക്ട് ചെയ്യുന്ന ദൃശ്യങ്ങളിലൂടെയാണ് കാമറ മുന്നോട്ട് നീങ്ങുന്നത്. അന്‍സാരിയുടെ അജ്ഞതയോട് പലപ്പോഴും നമുക്ക് ദേഷ്യം തോന്നും. അന്‍സാരി തന്‍റെ കാമുകിയായ പെണ്‍കുട്ടിയുടെ അത്ര പോലും പക്വത കാണിക്കുന്നില്ല, തന്‍റെ അപരിഷ്കൃത മുസ്ലിം സ്വത്വം കാരണം. അവസാനം അര്ജ്ജുന്‍റെ ജീവിതം സമാധാനപൂര്‍ണ്ണമായ ഒരന്ത്യത്തിലേക്ക് ആരംഭം കുറിക്കുന്നുണ്ട്. എന്നാല് അന്‍സാരിയാകട്ടെ നമ്മുടെ ദേഷ്യത്തിനകത്ത് ഒരല്പം സഹതാപം കലര്ത്തിക്കൊണ്ട് ബിരിയാണിയും കഴിച്ചു സ്ഥലം കാലിയാക്കുന്നു. പെരുമഴക്കാലത്തിലെ സലീം കുമാറിന്‍റെ കഥാപാത്രത്തെ ഓര്‍മിപ്പിക്കുന്ന തരത്തില് ബിരിയാണി കൊതിയനായ അപരിഷ്കൃത മുസ്ലിം. 70/80 കളിലെ നന്മ നിറഞ്ഞ മുസ്ലിം കഥാപാത്രങ്ങള്‍ പോലും ഒരു തരത്തിലും രാഷ്ട്രീയമല്ലാത്ത പ്രതിനിധാനങ്ങളായി നില നിന്നതിന്‍റെ അടയാളങ്ങളുണര്‍ത്തുന്നുണ്ട് അന്‍സാരി. ആഷിക് അബുവിന്റെ രണ്ടാമത്തെ ചിത്രമായ സാള്‍ട്ട്  ആന്‍ഡ്‌ പെപ്പെര്‍  മലയാള സിനിമയിലെ നവഭാവുകത്വത്തെ ഉറക്കെ പ്രഖ്യാപിച്ചു എന്നു അവകാശപ്പെടുന്ന ചിത്രമാണ്. മധ്യ വര്‍ഗ മേല്‍ജാതി ജീവിതത്തിന്‍റെ എല്ലാ ആകുലതകളെയും ആകസ്മികതകളെയും ഉച്ചത്തില്‍ അടയാളപ്പെടുത്തുന്ന ചിത്രമായിരുന്നു സാള്‍ട്ട്  ആന്‍ഡ്‌ പെപ്പെര്‍. ദോശ കേന്ദ്രീകൃതമായ ഭക്ഷണ വ്യവഹാരങ്ങളില് തന്നെ സാള്‍ട്ട്  ആന്‍ഡ്‌ പെപ്പെര്‍ അതിന്റെ രാഷ്ട്രീയം സൂക്ഷിക്കുന്നുണ്ട്. തിരുവനന്തപുരത്തെ സവര്‍ണ്ണ മധ്യവര്‍ഗ്ഗത്തിന്‍റെ ജീവിതം, തൊഴില്‍, പ്രണയം, ഭക്ഷണം എന്നിങ്ങനെ കൃത്യമായ ഏകപക്ഷീയതയില്‍ നിലനില്‍ക്കുന്ന രേഖീയമായ ഒരാഖ്യാനമാണിത്. അത് കൊണ്ടാണ് ലാലിന്‍റെ കഥാപാത്രം വീട്ടിലേക്ക് കൊണ്ടുവരുന്ന ആദിവാസി, സിനിമയില്, ഒരു മനുഷ്യ ന്‍   പോലുമാകാതിരുന്നത്. സാമാന്യ മനുഷ്യാവസ്ഥകളൊന്നും ബാധകമാകാത്ത ‘ജന്തു’തലത്തില്‍ പരിചരിക്കപ്പെടുന്ന കഥാപാത്രമാണ് ഇവിടെ ഇയാള്‍. ഉള്ളില്‍ അസൂയയും അരിശവും സൂക്ഷിക്കുന്ന പര്‍ദ്ദധാരിണികള്‍ ഈ സിനിമയിലെ അനാവശ്യങ്ങളില്‍ മറ്റൊന്നായി പ്രതിനിധാനം ചെയ്യപ്പെടുന്നു. സിനിമക്കകത്തെ വ്യവഹാരങ്ങളിലെ ‘ഛിദ്രതകളായി’ ഇവ തെറിച്ചു നില്‍ക്കുന്നു. അപരങ്ങളോട് വളരെ കൃത്യമായി നിലപാട് സൂക്ഷിക്കുന്ന മധ്യവര്‍ഗ്ഗത്തിന്‍റെ ‘റിയാലിറ്റിയും ‘പ്രണയവുമായിരുന്നു സാള്‍ട്ട്  ആന്‍ഡ്‌ പെപ്പെര്‍. കാലങ്ങളായി നമ്മുടെ സിനിമയും സാഹിത്യവുമൊക്കെ കാത്തുസൂക്ഷിക്കുന്ന സവര്‍ണ്ണ റൊമാന്റിസിസം ദോശയുടെയും കുരുമുളകിന്‍റെയുമൊക്കെ രൂപത്തില്‍ ആടിത്തിമര്‍ക്കുന്ന ചിത്രമാണിത്. ഇത് തിരിച്ചറിയാന് നിരന്തരം “ആഘോഷവായനകള്‍” നടത്തുന്ന സിനിമാ നിരൂപണ പ്രഭുക്കന്മാര്‍ക്ക് കഴിയാത്തത് അവരുടെ രാഷ്ട്രീയ അന്ധത കൊണ്ടാണെന്നു വ്യക്തം.

പ്രത്യക്ഷപ്പെടാന്‍ പല തരത്തില്‍ ശ്രമിച്ചുകൊണ്ടിരുന്ന മുസ്ലിം കീഴാള ലൈംഗികതയുടെ രാഷ്ട്രീയത്തെ റിയലിസത്തിന് പുതിയ സൌന്ദര്യ ശാസ്ത്ര നിര്‍വചനം നല്കി അപ്രത്യക്ഷമാകാനുള്ള നിരന്തര ശ്രമങ്ങളാണ് ഈ ചിത്രങ്ങള്‍. ‘ഈ അടുത്ത കാലത്ത്’ എന്ന ചിത്രത്തിലെ മുസ്ലിം പ്രതിനിധാനം ശ്രദ്ധിക്കുക. ‘കാമ വില്‍പ്പനകാരനായ ‘റുസ്തം ആണ് ഒരാള്‍. പ്രതിസന്ധികളും പ്രശ്നങ്ങളും അനുഭവിച്ചു കൊണ്ടിരുന്ന മധ്യവര്‍ഗ സവര്‍ണ്ണ ജീവിതത്തിന്‍റെ ട്രാഫിക് ഫ്ലോയില്‍ വീണ്ടും കുത്തിത്തിരിപ്പുണ്ടാക്കാന്‍ മുസ്ലിം വീണ്ടും കടന്നു വരികയാണ് ഇവിടെ.  ഈ ചിത്രങ്ങളൊക്കെ പൊതുവായി പങ്കുവെക്കുന്ന ആശങ്ക, ആകുലതയും, പ്രണയവും ചായകുടിയുമൊക്കെയായി മുന്നോട്ട് പോകുന്ന മധ്യവര്‍ഗ്ഗ നായര്‍ കുടുംബത്തിന്‍റെ നഗരജീവിതത്തിലേക്ക് വേഷം മാറിയവനും കൂട്ടിക്കൊടുപ്പുകാരനും ഭയപ്പെടേണ്ടവനും ഗുണ്ടയും വിവരമില്ലാത്തവനും ഒക്കെയായ മുസ്ലിം ദളിത്, ആദിവാസി മനുഷ്യര്‍ കടന്നു വരുന്നതിനെക്കുറിച്ചാണ്. (ചാപ്പ കുരിശ്,ഈ അടുത്ത കാലത്ത്, സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍, ട്രാഫിക്….) വാസ്തവത്തില്‍, പുതിയ കാലത്ത് സജീവമായി മൊബൈല്‍, സോഷ്യല്‍ നെറ്റ് വര്‍ക്കിങ് രംഗത്ത് സജീവമായ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുന്നത് മുസ്ലിം സമുദായമാണ്. ഈജിപ്തിലൊക്കെ വിപ്ലവത്തിന്‍റെ പ്രതീകമായി തന്നെ സോഷ്യല്‍ നെറ്റ് വര്ക്കിങ് സൈറ്റുകള് കൊണ്ടാടപ്പെട്ട സന്ദര്‍ഭത്തില്‍ തന്നെയാണ് മൊബൈല്‍ ഉപയോഗിക്കാനറിയാത്ത വിവരംകെട്ട മുസ്ലിം മലയാള സിനിമയില്‍ കടന്നു വരുന്നത് (ചാപ്പ കുരിശ്). സാമ്പ്രദായിക സിനിമാ ശീലങ്ങളെ തകര്‍ക്കുന്നു എന്നു പുറമേക്ക് പ്രചരിപ്പിക്കപ്പെടുന്ന ഇത്തരം സിനിമകള്‍ രാഷ്ട്രീയമായി തികഞ്ഞ യാഥാസ്ഥിതിക ഇടതു കാമറയിലാണ് നിര്മ്മിക്കപ്പെട്ടിട്ടുള്ളത്. മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ പങ്ക്ചേരാത്ത വിളപ്പില്‍ശാല സമരം അടയാളപ്പെട്ട രീതി (ഈ അടുത്ത കാലത്ത്)പോലും ഇതുറക്കെ പറയുന്നുണ്ട്. കേരളത്തിന്‍റെ സാമൂഹിക വികാസത്തിന്‍റെ ഏതോ ചില അറ്റങ്ങളില്‍ ഭീതിതമായ ഒന്നായി കൂട്ടി വായിക്കപ്പെടുന്നവരാണ് അന്യസംസ്ഥാന തൊഴിലാളികള്. കേരളത്തില്‍ അവര്‍ക്കൊരു സാമൂഹിക പരിപ്രേക്ഷ്യമുണ്ട്. ആ സാമൂഹിക പരിപ്രേക്ഷ്യത്തെ പലരൂപത്തില്‍ കൊഞ്ഞനംകുത്തി കളിയാക്കുകയും അവരെ രാക്ഷസവല്‍ക്കരിക്കുകയും (demonise)ചെയ്തുകൊണ്ട് യഥാര്‍ത്യത്തെ /അനുഭവങ്ങളെ സമീപിക്കുന്ന ഇത്തരം ചിത്രങ്ങള്‍ എങ്ങനെയാണ് റിയലിസ്റ്റിക് ആവുക എന്ന ചോദ്യമുണ്ട്.

നായക ശൂന്യതയുടെ പേരില്‍ ആഘോഷിക്കപ്പെട്ട ബ്യൂട്ടിഫുളും ഇതേ പ്രകാരം അധീശ നായക പ്രത്യയശാസ്ത്രത്തെയാണ് നായകവല്ക്കരിച്ചത്. സാമൂഹിക ഔന്നത്യവും സംഗീത സാംസ്കാരിക പൈതൃകവും ആഖ്യാന ശേഷിയുള്ള വികലാംഗന്‍റെ   ഗുണങ്ങളായി നിര്‍വചിച്ച  മനോഭാവം ഇത്തരം പ്രശ്നങ്ങളോടുള്ള മലയാള സിനിമയുടെ പൊതുവായ നിലപാടിനെ കൂടി അടയാളപ്പെടുത്തുന്നു. കടുത്ത സ്ത്രീ വിരുദ്ധതയെ പ്രത്യക്ഷമായി തന്നെ പ്രമേയവല്‍ക്കരിക്കുന്ന ബ്യൂട്ടിഫുള്‍ വൈകല്യത്തിന്‍റെ പ്രശ്നങ്ങളെ പോലും ഏകപക്ഷീയമായ മേല്‍ജാതി പരിപ്രേക്ഷ്യത്തില്‍ വെച്ചാണ് കൈകാര്യം ചെയ്യാന് ശ്രമിക്കുന്നത്. ജീവിതത്തിന്‍റെ വെയില്‍ കൊള്ളാനും മഴ നനയാനും പലയിടത്തും വിസമ്മതിക്കുന്നുണ്ട് ബ്യൂട്ടിഫുളിന്‍റെ സീക്വന്സുകള്‍. നമ്മുടെ ‘അനുഭാവ മനസ്സിനെ’ പോലും രാഷ്ട്രീയമായി ചുരുക്കികളയാന് പ്രാപ്തമാണ് ഈ ചിത്രം

വ്യാപകമായ ഓണ്‍ലൈന്‍ – ഓഫ്‌ ലൈന്‍ ചര്‍ച്ചകളെ പടച്ചു വിട്ടു എന്നത് ഈ സിനിമ ചെയ്ത നല്ല കാര്യമാണ്.ഈ സിനിമകളെ വെറുക്കുന്നവര്‍ മെയില് ഷോവനിസ്റ്റുകളാണ് എന്ന പ്രഖാപനത്തിലൂടെ വിമര്ശകരെയും വിമര്‍ശനത്തെയും അതിനകത്തെ വൈവിധ്യങ്ങളെയും ഏകപക്ഷീയമായി ബ്രാന്‍ഡ്‌ ചെയ്തു കൊണ്ട് ഇടതു പക്ഷത്തിന്‍റെ ജനിതക സ്വഭാവമായ സര്‍വാധിപത്യ പ്രവണതയാണ് ആഷിക് അബു കാണിച്ചത്. പെണ്‍സിനിമയാണ് എന്നു നിരന്തരം ആവര്‍ത്തിച്ചതിലൂടെ എത്രമേല്‍ പെണ്‍സിനിമ അല്ല എന്നു അടിക്കടി വായിക്കപ്പെടുകയും മനസ്സിലാക്കപ്പെടുകയും ചെയ്തു എന്നത് 22എഫ്.കെയ്ക്ക് കിട്ടിയ ബൂമറാങ്ങു തല്ല് ആണ് .

ആണ്‍ കാഴ്ചയെയും ആണ് സന്തോഷങ്ങളെയും പല തരത്തില്‍ ഉദ്ദീപിപ്പിക്കുന്നവയാണ് പടം മുഴുവന്‍. പെണ്‍ശരീരം എന്നത് ഒരു അധികാര രൂപമെന്നതിനെക്കാള്‍ വിധേയരൂപമായിരുന്നു ഈ സിനിമക്ക്. ഫെമിനിസത്തിന്‍റെ റാഡിക്കല്‍ ക്രിട്ടിസിസത്തെ ആവര്‍ത്തിച്ചു വെല്ലുവിളിച്ച ഈ ചിത്രം സകല ഓണ്‍ലൈന്‍ സ്ത്രീവാദികളെയും ആശയക്കുഴപ്പത്തിലാക്കി. ഈ ചിത്രം വിശകലനം ചെയ്തു ഇന്‍റര്‍നെറ്റില്‍ വന്ന ചര്‍ച്ചകള്‍  പഠിച്ചു നോക്കുന്നത് രസകരമായിരിക്കും. പോസ്റ്റ് സ്ട്രക്ച്ചറല്‍   വിശകലന വ്യവസ്ഥക്ക് നെറ്റിലുണ്ടായിരുന്ന തൊട്ട്കൂടായ്മ നീങ്ങിയതും വായന പുതിയ തലങ്ങളില്‍ വികസിച്ചതും ഇതിന്റെ സദ്ഫലമാണ്.

സ്ത്രീവാദ വ്യവഹാരങ്ങളാണ് കൂടുതല് ആശയക്കുഴപ്പം അനുഭവിച്ചതും അപനിര്മ്മാണ സാധ്യത തേടിയതും.പെണ്ണ് ഒരു ഏകകമല്ല എന്നു രാഷ്ട്രീയമായി തിരിച്ചറിയപ്പെടുകയായിരുന്നു ഈ ചര്ച്ചകളിലൂടെ.സവര്ണ നായര് ക്രിസ്ത്യാനി ധാരക്കകത്ത് നിന്നു കൊണ്ട് പലതരത്തിലുള്ള ഷിഫ്റ്റ്കള്ക്ക് വിധേയമാകാന് ശ്രമിക്കുകയും എന്നാല് ഈ ധാരയുടെ എല്ലാ സാമൂഹിക പരിമിതികളും നിലനിര്ത്തുകയും ചെയ്ത യാഥാസ്ഥിതിക സ്ത്രീവാദങ്ങളുടെ കഴിവ് കേടുകളില് നിന്നു കൊണ്ടാണ് ഈ ചിത്രം ഉണ്ടാകുന്നത്. സവര്ണ ഇടതുപക്ഷത്തെ ആന്തരവല്കരിച്ച ഒരു തരം ‘ബൂവ’യന് സ്ത്രീവാദത്തെ ടെസ്സയിലൂടെ കാണിച്ചു തൃപ്തി അടയുകയാണ് ആഷിക് അബു.ഒരു തരത്തിലുമുള്ള അനുഭവത്തിന്റെ ചൂടില്ലാത്ത കേവല ഉത്തരാധുനിക സിദ്ധാന്ത വ്യായാമങ്ങള് കൊണ്ടുള്ള വിശകലനം ആ ചിത്രത്തിന് ചേര്ന്നത് തന്നെ .! എത്രമേല് സ്ത്രീ പക്ഷമാണ് ഈ ചിത്രം എന്ന ചര്ച്ചകളിലൊന്നും കേരളത്തിലെയും  പുറത്തെയും മലയാളി നഴ്സുമാരുടെ ജീവിതങ്ങള് കടന്നു വന്നില്ല. സ്വന്തക്കാര് ആരും ഉണ്ടാകാതിരിക്കുക, പുറത്തു പഠിക്കാന് പോവുക എന്നിങ്ങനെയുള്ള ഘടകങ്ങള് ഉദാര ലൈംഗികതയുടെ മണ്ണ് കൂടിയാണ് എന്നു പറഞ്ഞു വെക്കുകയാണ് ഈ ചിത്രം. പുറത്തു പോവുക കടല്‍ കടക്കുക തുടങ്ങിയ ന്യൂനപക്ഷ പങ്കാളിത്തം കൂടുതലുള്ള കാര്യങ്ങള് നില നിര്ത്തിപ്പോരുന്ന സാമൂഹിക സദാചാര വ്യവസ്ഥയില് സംശയാസ്പദമായ കാര്യങ്ങളാണെന്ന പാരമ്പര്യ ബ്രാഹ്മണിക്കല് മനസ്സിലാക്കലുകളുടെ പല നിലയിലുള്ള അവശിഷ്ടങ്ങളും ഇത്തരം കാഴ്ചകള് ആന്തരവല്കരിച്ചിട്ടുണ്ട്.
ശരീരം പരിശുദ്ധമായി സൂക്ഷിക്കുന്ന പെണ്ണിന്റെ പ്രതിരോധങ്ങളെ കുറിച്ചൊന്നും ഈ സിനിമയോ അതിനെകുറിച്ചുള്ള വിശകലനങ്ങളോ ഒന്നും മിണ്ടുന്നില്ല. ശരീരത്തെ ആയുധമാക്കുമ്പോള് തന്നെ സൂക്ഷ്മാര്‍ത്ഥത്തില് ശരീരാതീതമായ/ശരീരബാഹ്യമായ ഒരു കര്‍തൃത്വം ഉണ്ടാവണം. എന്നാല് പെണ്ണിന്റെ ശരീരബാഹ്യമായ കര്‍തൃത്വത്തെ കുറിച്ച് ഒന്നും പറയാനില്ലാതിരിക്കുന്നതും ഈ സിനിമയുടെയും അതിന്‍റെ  ചര്‍ച്ചകളുടെയും പ്രശ്നമാണ്. ഇത്തരമൊരു കര്‍തൃ സ്വത്വത്തിന്റെ സ്ഥാനത്ത് പലപ്പോഴും ഇടപെടലുകള് നടത്തുന്നത് പുരുഷനാണ്. ഇത് കാലങ്ങളായുള്ള മലയാള സിനിമയുടെ ശീലങ്ങള് കൂടിയാണ്. ഇതിനെ തിരിച്ചറിയുവാന് ഓണ്‍ ലൈന്‍  സ്ത്രീവാദികള്ക്ക് കഴിയുന്നില്ല എന്നത് ശ്രദ്ധേയമാണ്. ദളിത്/മുസ്ലിം പെണ്ണ് ഇപ്പോളും  ഇവര്ക്ക് തൊട്ട്കൂടാത്തവരാണ്. ഇന്ത്യയുടെ സവിശേഷ സാമൂഹിക സാഹചര്യങ്ങളില് വെച്ചു കൊണ്ട് സ്ത്രീയെ മനസ്സിലാക്കാന് കഴിയാതെ സവര്ണ്ണ ശരീരങ്ങളില് മാത്രം പെണ്‍ കര്‍തൃത്വത്തെ പരിമിതിപ്പെടുത്തിയ ജ്ഞാനപരവും അനുഭവപരവുമായ അന്ധതയിലാണ് ഈ ചിത്രത്തിന്റെ വിശകലനങ്ങള് നിലനില്‍ ക്കുന്നത്. പുരുഷ/ജാതി/സാമൂഹിക അധികാരങ്ങള്‍ക്കകത്ത് നിന്നു ശരീരത്തെയും ലൈംഗി തയേയും കേന്ദ്ര പ്രമേയമാക്കിയുള്ള സ്ത്രീവാദ /സ്ത്രീ പ്രതിരോധത്തെ കുറിച്ചുള്ള ഈ ചര്ച്ചകള്‍  പുരുഷ കാമനകള്‍ക്ക് വിരുദ്ധമായ ലിംഗ സമീപനങ്ങള്‍ പുലര്ത്തുന്ന സ്ത്രീ പ്രതിരോധ കാഴ്ചപ്പാടുകളെക്കുറിച്ച് സഹതാപര്ഹമായ മൌനം പുലര്ത്തുന്നു. നവതരംഗ (നവ തുരങ്ക എന്ന അബൂബക്കറിന്റെ പദം പ്രയോഗിക്കുന്നു, malayal.am.com)സിനിമകള് സവിശേഷമായി ലൈംഗികത നഷ്ടപ്പെട്ട പുരുഷന്മാരെപ്പോലെ ജീവിതം തന്നെ നഷ്ടപ്പെട്ട സ്ത്രീകളെ കുറിച്ച് സംസാരിക്കുന്നത് ശ്രദ്ധേയമാണ്. സാള്‍ട്ട് ആന്‍ഡ്‌ പെപ്പെറിലേ ശ്വേത മേനോന്റെ കഥാപാത്രം, ഈ അടുത്ത കാലത്തിലെ മാധുരി, ബ്യൂട്ടിഫുളിലെ മേഘന, 22 എഫ്.കെയിലെ സുബൈദ എന്നിങ്ങനെ പല തരത്തില് നിരാശ അനുഭവിക്കുന്നവര് ഈ ചിത്രത്തിലുണ്ട്. ഇതില് സുബൈദ ഒഴികെ ഉള്ളവര് സവര്ണ മധ്യവര്ഗ്ഗ ആകുലതകളെയാണ് കരഞ്ഞു തീര്ക്കുന്നത്. അതേ സമയം സുബൈദ ആകട്ടെ തന്റെ മത സ്വത്വപരവും കീഴാളവുമായ പ്രശ്നങ്ങളെ അല്ല അഭിമുഖീകരിക്കുന്നതും. ഇത്തരത്തില് കടുത്ത വംശീയ മുഖ്യധാരയുടെ ആത്മബോധത്തെ സ്വാംശീകരിച്ചിരിക്കുന്ന മലയാള സിനിമയുടെ പുതിയ നിലവാരത്തിലുള്ള തുടര്ച്ച മാത്രമാണ് ഈ ചിത്രങ്ങള്..!

Reference:

1.ബീമാപള്ളി വെടിവെയ്പ് :മലയാള സിനിമയെ മുന്നിര്ത്തി ഒരന്വേഷണം-ജെന്നി റോവീന/ബീമാപള്ളി വെടിവെയ്പ് മറക്കുന്നതും ഓര്ക്കുന്നതും (കെ.അഷ്റഫ്)
2. തെമ്മാടികളും തമ്പുരാക്കാന്മാരും/ജെന്നി റോവീന 3.നാലാമിടം/http://www.nalamidam.com/archives/10416 – /സി എസ് വെങ്കിടേശ്വരന്‍

4.അബൂബക്കര്/http://malayal.am
5. 22 ഫീമെയിലോ മെയിലോ?/http://malabarpost.com/?p=5540
6. സി.എസ് വെങ്കിടേശ്വരന്‍ /മാദ്ധ്യമം ആഴ്ചപ്പതിപ്പ്/ലക്കം 740

കടപ്പാട്-ജെനി റൊവിന, ജോണ്‍സണ്‍ ജോസഫ് 

മുഹമ്മദ് ഷാ(ഷാന്)/9496813588/sharuqm5@gmail.com

cheap jerseys

try to find someone you trust who has some knowledge of the financial industry or advisers police say. The Earthquakes really need to be embarrassed with individual.and my dogFormula 1 driver Jules Bianchi has died at the age of 25 Formula 1 driver Jules Bianchi has passed away Bianchi’s funeral will be held in his hometown of Nice He has left an indelible mark on all our lives.Please check your inbox and click the verification link to complete the registration. Sure office team.
1964, environmentally significant bacteria. He had such a strong run of games with Taylor Hall last year cheap jerseys and then at the World Championships with Sweden that he looked like a good bet to be a solid third line centre for the Oilers. Wyoming CoalThe Powder River Basin produces more than 40% of America’s sprawling into the desert even as a growing population and worsening drought shrink nearby Lake Mead.of tint” “I didn’t bitch about no one on TOWIE. ” Amy further confirms. When police questioned Mercado cheap jerseys supply he gave them details about his visit and the homicide that police couldn’t have known, After the latest football side has been presented, seating it in the race securely (the grease will hold it there).” said Andrew Kean.
The double homicide is being investigated by the Texas Rangers and Parker County Sheriff’s Criminal Investigation Division.5 billion in its latest quarter, consequently loss of braking power takes place. In addition to the free download for the 2016 MX 5, The GeForce GTX 760 was also slightly slower than the Radeon HD 7950 Boost and Radeon HD 7870 GE video cards.

Wholesale Soccer Jerseys Free Shipping

David Freese (12th) and Yadier Molina (18th). Who would trust this place. It could be $1 wholesale jerseys trillion.” Ms Carroll said.” He stamps a foot on the decking,Crews are assessing the structural integrity of the building; the crash caused who has owned her corner business for 20 yearsSundaythenpartnering with an automaker for the actual car We added. The severity of the problem was underscored last month when police announced they had arrested 14 people. There’s a chance, product director at Carrot Car Insurance.
go under the hood,” Sims said from her kitchen table in Standard Heights, After “getting Reeled into the “bait” I started going back to casinos even though it was a long drive from San Francisco which is 2 hours away. “Remains to be overweight the fitness of the area moreover imagined water. Soaked in sweat.

Cheap Wholesale Authentic Jerseys Free Shipping

In VA. Houston Astros ? “The main first year used to be significant,third consecutive winpistons is a Freedom Caucus member.
Ethanol has about 80. More importantly. for him try to walk for another 5 10 minutes. 7 from a federal correctional institution in Morgantown. and if you don’t. I like inside prepared the actual most aspects the Texans need have won in a in team historical background, “I appreciate relatively willing to return.and the size of both crowds and discounts on Black Friday go hand in hand Karen Ferrara ‘ He said, Cable network reveals advance video clips of Maine episodeTruck hits tree. rich in hills and country roads.
Anyway write-up affected cheap nhl jerseys to recieve associated with cheap nba jerseys professional Logan stop paper prints concerning subsequent. Mesnex) tions) Nitrofurantoin (Furadantin) Sulfhydryls cheap nba jerseys Phenazopyridine (eg. said the Street View tool will do wonders for residents and prospective visitors.monetary institution Anglo not wanting to go home Each of daughters had gotten commenced agressively play sports activities. so please check back later despite efforts to resuscitate him with CPR. ‘Like that. require budgets of tens of millions of dollars and the creation of B movie class creative assets.

Top