മറ്റൊരു കേരളം എന്തുകൊണ്ട്? എങ്ങിനെ?

 കെ വേണു

“ശാസ്ത്രസാഹിത്യപരിഷത്ത് നടത്തുന്ന മറ്റൊരു കേരളം പ്രചരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുനതിലെയ്ക്ക് എന്‍റെ ഒരു ലേഖനം ആവശ്യപ്പെടുകയുണ്ടായി. വിമര്‍ശനപരമായിട്ടാണ് എഴുതുകയെന്നും അവര്‍ക്ക് പ്രസിദ്ധീകരിക്കാന്‍ ബു ദ്ധിമുട്ടായിരിക്കുമെന്നും ബന്ധപ്പെട്ടവരോട് പറഞ്ഞിരുന്നു. എന്നിട്ടും എഴുതാന്‍ നിര്‍ബന്ധിച്ചതിന്റെ  അടിസ്ഥാനത്തില്‍ എഴുതിയ ലേഖനമാണ് ഇതോടൊപ്പമുള്ളത്. ലേഖനം കിട്ടിയപ്പോള്‍ അവസാനത്തില്‍നിന്ന് മൂന്നാമത്തെ ഖണ്ഡികയില്‍ അടയാളപ്പെടുത്തിയ ഭാഗം മാറ്റണമെന്നായി. ഫ്രാക്ഷന്‍ നിയന്ത്രണം യാഥാര്‍ത്ഥ്യ മല്ലെന്നും ആരോപണം മാത്രമാണെന്നുമാണ് വാദം. അടുത്ത കാലം വരെയും ഫ്രാക്ഷന്‍ നിയന്ത്രണം നിലനിന്നിരുന്നു എന്ന് ആധികാരികമായി അറിയാവുന്നതുകൊണ്ടും ഇപ്പോഴും അത് ഔപചാരികമായി ഇല്ലാതായിട്ടില്ലെന്ന് ബോധ്യമുള്ളതുകൊണ്ടും ആ ഭാഗം തിരുത്താന്‍ ഈ ലേഖകന്‍ വിസമ്മതിച്ചു. ലേഖനം അവര്‍ പ്രസിദ്ധീകരിക്കെണ്ടെന്നും തീരുമാനിച്ചു. ആ ലേഖനം അതേപടിയാണ് ഇവിടെ ചേര്‍ത്തിട്ടുള്ളത്.”

മ്പതുകൊല്ലം പിന്നിടുന്ന ശാസ്ത്രസാഹിത്യപരിഷത്ത് ‘മറ്റൊരു കേരളം’എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട്, ഇന്നത്തെ കേരളവ്യവസ്ഥയെക്കുറിച്ച് ഏറെ പരിതപിക്കുകയും നാളത്തെ കേരളത്തെക്കുറിച്ച് തികഞ്ഞ ആശയക്കുഴപ്പം പ്രകടമാക്കുന്ന അവ്യക്ത പദ്ധതികള്‍ അവതരിപ്പിക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ പരിഷത്തിന്റെ ഭാഗത്തുനിന്ന് ആഴത്തിലുള്ള സ്വയം വിമര്‍ശനപരമായ വിലയിരുത്തലുകള്‍ പ്രതീക്ഷിച്ചുപോവുക സ്വാഭാവികമാണ്. പക്ഷേ, അങ്ങിനെയൊരു സമീപനം
പരിഷത്തിന്റ ‘വേണ്ടത് സാമൂഹ്യവികസനം’ എന്ന രേഖയിലെങ്ങും കാണാനില്ല. പരിഷത്തിന്റെയും അതിന്റെ വഴിക്കാട്ടിയായ പ്രസ്ഥാനത്തിന്റെയും നാളിതുവരെയുള്ള ഇടപെടലുകളെയെല്ലാം ന്യായീകരിക്കുന്ന  സമീപനമാണ് മുന്നിട്ടുനില്‍ക്കുന്നത്.
പരിഷത്തിന്റെ രേഖയെ ആസ്പദമാക്കാതെയും, മറ്റൊരു കേരളത്തെക്കുറിച്ചുള്ള സ്വന്തം കാഴ്ചപ്പാട് എഴുതാമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടിരുന്നെങ്കിലും, ഈ ലേഖകന്‍ പരിഷത്ത് രേഖയെ ആസ്പദമാക്കി കൊണ്ടുതന്നെയാണ് ഈ പ്രതികരണം കുറിക്കുന്നത്. ഇന്നത്തെ കേരളാവസ്ഥയെക്കുറിച്ചും ഭാവിസ്വപ്നത്തെക്കുറിച്ചും പറയുമ്പോള്‍ ഉന്നയിക്കപ്പടേണ്ട വിഷയങ്ങളധികവും ഈ രേഖയില്‍ ഉയര്‍ന്നു വന്നിട്ടുണ്ട് എന്നതുകൊണ്ട് അവയോട് പ്രതികരിക്കുന്നതാകും ഉചിതം.
പരിഷത്ത് രേഖയുടെ അടിസ്ഥാനപരമായ പരിപ്രേക്ഷ്യം ഒരു മാതൃകയായി പരിഗണിക്കപ്പെടാനിടയായ സവിശേഷമായ ഒരു സാമൂഹ്യവികസനം കാഴ്ചവെച്ച കേരളം ഇന്ന് നാനാമേഖലകളില്‍ വന്‍ അപചയത്തെ നേരിട്ടുകൊണ്ടിരിക്കുന്നു എന്നും ആഗോളവല്‍ക്കരണവും അതിന്റെ ഭാഗമായ നവലിബറല്‍ നയങ്ങളുമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നുമാണ്. തന്മൂലം, മറ്റൊരു കേരളം സൃഷ്ടിക്കാന്‍ വേണ്ടി സാമൂഹ്യാടിസ്ഥാനത്തിലും  സഹകരണാടിസ്ഥാനത്തിലുമുള്ള ഉല്പാദനരീതികളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് വിപണിയെയും കോര്‍പ്പറേറ്റ് മേധാവിത്തത്തെയും നിരാകരിക്കാനും മറികടക്കാനും തക്ക അന്തരീക്ഷം സൃഷ്ടിക്കാനാകുമെന്നും രേഖ പറയുന്നു. കേരളത്തിന് പറ്റിയ പുതിയൊരു സാമൂഹ്യമാതൃകയ്ക്ക് അടിത്തറ പാകാമെന്നാണ് സങ്കല്പം.
ഏറെ പ്രകീര്‍ത്തിക്കപ്പെടുന്ന കേരളമോഡലിന്റെ അവസ്ഥ എന്തായിരുന്നു ഇപ്പോള്‍ എന്താണ് എന്ന് പരിശോധിച്ച് കൊണ്ടുതന്നെ ഈ വാദമുഖങ്ങളുടെ സാധുത വിലയിരുത്താം. 1940-കളിലെ ഐക്യകേരള കാലം മുതല്‍ക്കുള്ള രണ്ടുമൂന്നു ദശകങ്ങളില്‍ ഉണ്ടായ സാമൂഹ്യരാഷ്ട്രീയ മുന്നേറ്റം കേരളീയ സമൂഹത്തിന്റെ രാഷ്ട്രീയവളര്‍ച്ചയിലെ സുപ്രധാനഘട്ടം തന്നെയായിരുന്നു. എല്ലാ അധ്വാനിക്കുന്ന ജനവിഭാഗങ്ങളും സംഘടിക്കുകയും അവകാശങ്ങള്‍ പൊരുതി നേടുകയും ചെയ്തതുവഴി സമൂഹത്തിലുണ്ടായ മൊത്തത്തിലുള്ള സാമൂഹ്യമുന്നേറ്റം വമ്പിച്ചതായിരുന്നു. സാമൂഹ്യനവോത്ഥാനപ്രക്രിയയുടെ തുടര്‍ച്ചയെന്നോണം നടന്ന ഈ മുന്നേറ്റത്തില്‍ പ്രധാന പങ്കുവഹിച്ച ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സ്വാധീനം സ്ഥിതിസമത്വാശയങ്ങളുടെ വ്യാപനത്തിലേക്ക് മാത്രമല്ല ഇടതുപക്ഷ സര്‍ക്കാരുകള്‍ നിലവില്‍ വരുന്നതിലേക്കും ഇടതുപക്ഷ നയങ്ങള്‍ നടപ്പിലാക്കപ്പെടുന്നതിലേക്കും നയിച്ചു. ആരോഗ്യ വിദ്യാഭ്യാസമേഖലകള്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമാകും വിധം സര്‍ക്കാര്‍ ഇടപെടലുകള്‍ ഈ പശ്ചാത്തലത്തില്‍ സാധ്യമായതാണ്. ഇടതുപക്ഷം മുന്‍കൈ എടുത്തു നടപ്പാക്കിയ ഇത്തരം നയങ്ങള്‍ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും ഏറ്റെടുക്കുകയും കേരളത്തിന്റെ പൊതു നയങ്ങളായി തീരുകയും ചെയ്തു. എല്ലാത്തരം രാഷ്ട്രീയ നിലപാടുകളുള്ളവര്‍ കേരളത്തിലുണ്ടെങ്കിലും കേരളീയ സമൂഹം പൊതുവെ ഇടതുപക്ഷാഭിമുഖ്യമുള്ള സമൂഹമായിമാറുകയും ചെയ്തു.
1970-കളില്‍ കേരളത്തിലെ ആയുര്‍ദൈര്‍ഘ്യം, ശിശുമരണം, സാക്ഷരത തുടങ്ങിയ സാമൂഹ്യ സൂചകങ്ങളെ കേന്ദ്രീകരിച്ച് നടത്തപ്പട്ട ഗവേഷണ പഠനങ്ങള്‍ കണ്ടെത്തിയത് വികസിതരാജ്യങ്ങളിലേതിനോട് കിടപിടിക്കാവുന്ന സാമൂഹ്യസൂചകങ്ങളാണ് കേരളത്തിലേതെന്നാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സമൂഹത്തിന് ഇത്തരം സാമൂഹ്യാവസ്ഥ കൈവരിക്കാനായത് അസാധാരണ നേട്ടമായി ലോകനിലവാരത്തില്‍ തന്നെ വിലയിരുത്തപ്പെട്ടു. അതാണ് കേരള മോഡല്‍ എന്ന രീതിയില്‍ പ്രസിദ്ധമായത്. 1980കളുടെ പകുതി ആയപ്പോഴേക്കും ഈ മോഡലിന്റെ അടിസ്ഥാനപരമായ ദൗര്‍ബല്യങ്ങള്‍  പുറത്തുവരാന്‍  തുടങ്ങി. ആരോഗ്യവിദ്യാഭ്യാസ മേഖലകളുടെ ആധുനികവല്‍ക്കരണം ആ മേഖലകളില്‍ കൂടുതല്‍ പണം നിക്ഷേപിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കി. എന്നാല്‍ സര്‍ക്കാരിന്റെ പക്കല്‍ പണമില്ലാതാനും. കാരണം. ദശകങ്ങളായിട്ട് സര്‍ക്കാരിന്റെ റവന്യൂവരുമാനത്തിന്റെ സിംഹഭാഗവും ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ സേവനമേഖലകളിലേക്ക് ഒഴുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കൃഷി, വ്യവസായം, പരമ്പരാഗത വ്യവസായങ്ങള്‍ എന്നീ ഉല്പാദനമേഖലകളുടെ വികസനത്തിന് വേണ്ടി സര്‍ക്കാരിന് ഒന്നും ചെയ്യാനായില്ല. തന്മൂലം റവന്യൂ വരുമാനത്തില്‍ വര്‍ദ്ധനവുണ്ടായില്ല. മേല്‍പ്പറഞ്ഞ സേവനമേഖലകള്‍ക്കുവേണ്ടി അതുവരെ മുടക്കിയ തോതില്‍പോലും പണം മുടക്കാന്‍ സര്‍ക്കാരിന് കഴിയാത്ത അവസ്ഥ സംജാതമായി. സ്വയം നിലനില്ക്കാനാവാത്ത ഒരു മാതൃകയാണ് കേരള മോഡല്‍ എന്ന് തെളിയുകയായിരുന്നു. 80കളില്‍ ആരോഗ്യവിദ്യാഭ്യസമേഖലകളില്‍  സ്വകാര്യവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുകയല്ലാതെ മാര്‍ഗ്ഗമില്ലെന്ന ചര്‍ച്ച ഉയര്‍ന്നുവരികയും 90കളില്‍ അത് നടപ്പിലാക്കി തുടങ്ങുകയും ചെയ്തത് ഈ പശ്ചാത്തലത്തിലാണ്.
ആര്‍ക്കും നിഷേധിക്കാനാകാത്ത ഈ വസ്തുതകള്‍ തുറന്ന് അംഗീകരിച്ചുകൊണ്ട് ഈ പരിണാമത്തെക്കുറിച്ച് ഗൗരവപൂര്‍വ്വം വിലയിരുത്തല്‍ നടത്തുകയാണ് ശാസ്ത്രസാഹിത്യ പരിഷത്ത് ചെയ്യേണ്ടിയിരുന്നത്. പക്ഷേ, പരിഷത്ത് ചെയ്യുന്നത് കേരള മോഡല്‍ സങ്കല്പത്തെ പാടിപ്പുകഴ്ത്തുകയും കേരളീയ ഉല്പന്നമേഖലകള്‍ മുരടിച്ചുപോയതിനെക്കുറിച്ച് വിലപിക്കുകയുമാണ്. കക്ഷി രാഷ്ട്രീയക്കാര്‍ താല്ക്കാലിക സൗകര്യത്തിന് വേണ്ടി നടത്തുന്ന രാഷ്ട്രീയ വ്യായാമം പോലെ ആയിപ്പോയി ഇത്.
ആരോഗ്യവിദ്യാഭ്യാസമേഖലകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖലമാത്രമായി നിലനിര്‍ത്തിപ്പോരുന്ന മുതലാളിത്ത രാജ്യങ്ങള്‍ നിലവിലുണ്ട്. സോഷ്യല്‍ ഡെമോക്രാറ്റിക് നിലപാടിന്റെ പിന്‍ബലത്തില്‍ നിലനില്‍ക്കുന്ന ക്ഷേമരാഷ്ട്ര മുതലാളിത്തസമൂഹങ്ങള്‍ പടിഞ്ഞാറന്‍ യൂറോപ്പിലെ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ കാണാം. അവര്‍ക്കത് സാധ്യമാവുന്നത് കൃഷിയും വ്യവസായവും വ്യാപാരവുമെല്ലാം ജനാധിപത്യ സമൂഹങ്ങള്‍ക്കു ചേരുംപടി ആരോഗ്യകരമായ മത്സരാധിഷ്ഠിത വിപണിക്ക് വിട്ടുകൊടുത്തുകൊണ്ട് മൂല്യവര്‍ദ്ധിത സമ്പത്തിന്റെ ഉല്‍പാദനം തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോവുകയും ജനാധിപത്യപരമായ നിയമനിര്‍മ്മാണങ്ങളിലൂടെ എല്ലാ വിഭാഗങ്ങളില്‍ നിന്നും കൃത്യമായ നികുതി വിഹിതം പിരിച്ചെടുക്കുകയും ചെയ്യുന്നതുകൊണ്ടാണ്. ഉല്പാദനമേഖല സജീവമായി പ്രവര്‍ത്തനക്ഷമമായിരിക്കുന്നതുകൊണ്ട് സേവനമേഖലകളെ പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ മാത്രമല്ല, സാമൂഹ്യസുരക്ഷാ സംവിധാനങ്ങള്‍ (തൊഴിലില്ലായ്മാവേതനം, വാര്‍ദ്ധക്യകാലപെന്‍ഷന്‍ തുടങ്ങിയവ) ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനും ആവശ്യമായ റവന്യൂ വരുമാനം സമാഹരിക്കാന്‍ അവര്‍ക്കു കഴിയുന്നു. സ്വയം നിലനില്‍ക്കാന്‍ കെല്പുള്ള ഈ രീതിയുടെ തലതിരിഞ്ഞ മാതൃകയായിരുന്നു കേരളമോഡല്‍. ഇവിടെ ഉല്‍പാദനമേഖലകളെ പ്രോത്സാഹിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നതിനേക്കാള്‍ അവയെ ബോധപൂര്‍വ്വം മുരടിപ്പിച്ച് റവന്യൂ വരുമാനം ഇല്ലാതാക്കിക്കൊണ്ടാണ് സേവനമേഖലകളെ തീറ്റിപ്പോറ്റാന്‍ ശ്രമിച്ചത്. ഉല്പാദനമേഖലകളെ മുരടിപ്പിച്ച് സേവനമേഖലകളെ സംരക്ഷിക്കാനാവില്ലെന്ന ലളിതമായ പാഠംപോലും കേരളമോഡലുകാര്‍ക്ക് ഉള്‍ക്കൊള്ളാനായില്ലെന്ന് ചുരുക്കം.
സര്‍ക്കാരിന്റെ സാമ്പത്തിക പിന്തുണലഭിക്കാതിരുന്നതുകൊണ്ട് മാത്രമല്ല കേരളത്തിലെ ഉല്പാദനമേഖല മുരടിച്ചുപോയത്. കാര്‍ഷികമേഖലകളിലും പരമ്പരാഗതവ്യവസായമേഖലയിലും  യന്ത്രവല്‍ക്കരണം അത്യന്താപേക്ഷിതമായിരുന്നു. പക്ഷേ, തൊഴില്‍ നഷ്ടപ്പെടുമെന്നുപറഞ്ഞു ബോധപൂര്‍വ്വം യന്ത്രവല്‍ക്കരണം തടയപ്പെട്ടു. ഫലത്തില്‍, ഉള്ള തൊഴില്‍പോലും ഇല്ലാതാകുകയും ചെയ്തു. പക്ഷേ, ഇപ്പോഴും അനുഭവത്തില്‍ നിന്ന് പാഠം പഠിക്കാന്‍ ബന്ധപ്പെട്ടവര്‍ ഇതുവരെ തയ്യാറായിട്ടില്ല. ആധുനികവല്‍ക്കരണത്തില്‍ തൊഴിലിന്റെ പുനസംഘടനയില്‍ അതുവഴി തൊഴില്‍ വര്‍ദ്ധനവുമാണ് ഉണ്ടാവുക. കേരളത്തിലെ കയര്‍മേഖലതന്നെയാണ് നല്ല ഉദാഹരണം. തൊണ്ടുതല്ലുമെഷീന്‍പോലും അനുവദിക്കാതെ പരമ്പരാഗതരീതിയില്‍ തൊഴില്‍ വര്‍ദ്ധിപ്പിക്കാതെ മുരടിച്ചു നിന്ന കേരളത്തില്‍ കയര്‍വ്യവസായരംഗത്ത് ആലപ്പുഴ ജില്ലയില്‍ മാത്രം പരീക്ഷണാര്‍ത്ഥം ഭാഗികമായിട്ടെങ്കിലും യന്ത്രവല്‍ക്കരണം നടപ്പിലാക്കി. അവിടെ വന്‍തോതില്‍ തൊഴില്‍ വര്‍ധനവുണ്ടാവുകയും കയര്‍വ്യവസായം   പ്രതിസന്ധികളുണ്ടെങ്കിലും പിടിചചുനില്ക്കുകയും വളരുകയും ചെയ്തു. തൊണ്ടുതല്ലുമെഷീനുകള്‍ പോലും അനുവദിക്കപ്പെടാതിരുന്ന  മറ്റെല്ലാ ജില്ലകളിലും കയര്‍സഹകരണസംഘങ്ങളെല്ലാം തകര്‍ന്നു തരിപ്പണമായിപ്പോവുകയും ചെയ്തു. കേരളത്തില്‍ തുറന്ന കണ്ണുള്ള ആര്‍ക്കും കാണാവുന്ന ഈ അനുഭവപാഠം ഉള്‍ക്കൊള്ളാനും തിരുത്തലുകള്‍ വരുത്താനും ഈ മണ്ടത്തരങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ ഇപ്പോഴും തയ്യാറായിട്ടില്ല. തൊഴില്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് തൊണ്ടുതല്ലുമെഷീനുകള്‍പോലും തടഞ്ഞതെന്ന്  ഇത്തരം  വിദ്വാന്മാര്‍  ഇപ്പോഴും പുലമ്പിക്കൊണ്ടിരിക്കുന്നതുകാണാം.
കാര്‍ഷികമേഖലയില്‍ 50കളിലും 60കളിലും ഇന്ത്യയില്‍ ട്രാക്റ്റര്‍  പ്രചാരത്തില്‍ വന്നിരുന്നുവെങ്കിലും ഇവിടെ 80കളില്‍ ട്രാക്റ്റര്‍ അനുവദിക്കുന്നതുതത്തെ ഉഴവുകാര്‍ക്ക് നോക്കുകൂലി കൊടുക്കണമെന്ന വ്യവസ്ഥയിലാണ്. കൊയ്ത്തുമെതിയന്ത്രങ്ങള്‍ ഭാഗികമായിട്ടെങ്കിലും അനുവദിക്കുന്നത് 1990കളിലും 21-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമാണ്.  ഇപ്പോള്‍പോലും കുട്ടനാട്ടില്‍ കൊയ്ത്തുയന്ത്രത്തിനുവേണ്ടി യൂണിയന്‍നേതാക്കള്‍ക്ക് അപേക്ഷ കൊടുത്ത് കാത്തിരിക്കണം കര്‍ഷകന്‍. ആവശ്യത്തിന് പോയിട്ട് 10 ശതമാനംപോലും കൊയ്ത്തുതൊഴിലാളികള്‍ ഇല്ലാത്ത അവസ്ഥയിലാണ് കൊയ്ത്തുമെതിയന്ത്രങ്ങള്‍ക്ക് ഈ നിയന്ത്രണമെല്ലാം. ഇത് നിരുത്തരവാദിത്വത്തെക്കാള്‍ സാമൂഹ്യദ്രോഹമാണ്.
കേരളത്തിലെ ഭൂപരിഷ്‌ക്കരണത്തെ ഏറെ മഹത്വവല്‍ക്കരിക്കുന്നുണ്ട് പരിഷത്ത്. സാധാരണ ബൂര്‍ഷ്വാവര്‍ഗ്ഗം ജന്മിത്തത്തിനെതിരായി സ്വീകരിക്കുന്ന നടപടിതന്നെയാണ് മറ്റെല്ലാ സംസ്ഥാനങ്ങളിലും എന്നപോലെ കേരളത്തിലും നടപ്പിലായത്. ഇവിടെ ആ പ്രക്രിയ അല്പനേരത്തെ നടന്നുഎന്നുമാത്രം. ഇത്തരം ഭൂപരിഷ്‌ക്കരണത്തിന്റെ പ്രധാന ലക്ഷ്യം ഉല്പാദനവര്‍ദ്ധനവാണ്. ഇവിടെ വര്‍ദ്ധനവുണ്ടായില്ലെന്നുമാത്രമല്ല മൊത്തത്തിലുള്ള ഉത്പാദനം കുറയുകയുംചെയ്തു. അതേസമയം പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങള്‍ വന്‍തോതില്‍ ഉല്പാദനവര്‍ദ്ധനവ് കൈവരിച്ചു. 1972ല്‍ പഞ്ചാബില്‍ അകാലി സര്‍ക്കാര്‍ നടപ്പിലാക്കിയ ഭൂപരിഷ്‌ക്കരണത്തില്‍ ഭൂപരിധി കേരളത്തിലേതിനേക്കാള്‍ അല്പമേ കൂടുതലായിരുന്നുള്ളൂ. വന്‍തോതില്‍ യന്ത്രവല്‍ക്കരണം സാധ്യമായതുകൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളില്‍ കൊച്ചു പഞ്ചാബ് ഇന്ത്യയുടെ ധാന്യകലവറയായിത്തീര്‍ന്നു. കേരളത്തിലാണെങ്കില്‍ ഭൂപരിഷ്‌ക്കരണകാലത്തുതന്നെ സംഘടിത തൊഴില്‍ശക്തി ഗണ്യമായ കൂലിക്കൂടുതല്‍ നേടിയിരുന്നു. അത് ന്യായമായിരുന്നു. പക്ഷേ കൂലിക്കൂടുതലനുസരിച്ച് ഉല്പാദനക്ഷമത വര്‍ദ്ധിച്ചില്ലെങ്കില്‍ കര്‍ഷകര്‍ക്ക് കൃഷി തുടര്‍ന്നുകൊണ്ടുപോകാനാവില്ല. യന്ത്രവല്‍ക്കരണം നടന്നിരുന്നുവെങ്കില്‍ ഉല്‍പ്പാദനക്ഷമതയുടെ പ്രശ്‌നം പരിഹരിക്കപ്പെടുമായിരുന്നു. പക്ഷെ അതുണ്ടായില്ല. സ്വാഭാവികമായും കര്‍ഷകര്‍ കൃഷി ലാഭകരമല്ലെന്നു പറഞ്ഞ് നാണ്യവിള കൃഷിയിലേക്ക് മാറുകയോ, ഭൂമി തരിശിടുകയോ ചെയ്യുന്ന രീതിയാണ് വളര്‍ന്നത്. മറ്റെല്ലാ സംസ്ഥാനങ്ങളിലും ഭൂപരിഷ്‌ക്കരണത്തെതുടര്‍ന്ന് യന്ത്രവല്‍ക്കരണവും ആധുനികവല്‍ക്കരണവും വഴി കൃഷിഭൂമി വര്‍ദ്ധിക്കുകയും തവണകള്‍ വര്‍ദ്ധിക്കുകയും ചെയ്തപ്പോള്‍ ഇവിടെ കൂടുതല്‍ ഭൂമി തരിശ്ശായിക്കിടന്നു. കൃഷിയുടെതവണകളും കുറഞ്ഞു.
കേരളത്തിലെ  ഭൂപരിഷ്‌ക്കരണത്തില്‍  ജാതിപ്രശ്‌നം അവഗണിക്കപ്പെട്ടതുകൊണ്ട് കൃഷിഭൂമിയില്‍ യഥാര്‍ത്ഥത്തില്‍ അധ്വാനിച്ചിരുന്ന ദളിതര്‍ക്ക് കൃഷിഭൂമിയുടെ പങ്കൊന്നും ലഭിച്ചില്ല. ജാതിവ്യവസ്ഥയുടെ ചട്ടങ്ങള്‍പ്രകാരം ദളിതര്‍ക്ക് പാട്ടഭൂമികൈവശം വയ്ക്കാന്‍ അവകാശം ഉണ്ടായിരുന്നില്ല. ജന്മി/ കുടിയാന്‍ ബന്ധം അവസാനിപ്പിച്ചപ്പോള്‍ ദളിതരല്ലാത്ത പിന്നോക്ക ജാതിക്കാര്‍ക്കോ ന്യൂനപക്ഷക്കാര്‍ക്കോ പാട്ടഭൂമി ലഭിച്ചു. ദളിതര്‍ക്ക് അവസാനം ലഭിച്ചത് വയല്‍ വരമ്പുകളിലെ കുടികിടപ്പുമാത്രം. ഭൂപരിഷ്‌ക്കരണത്തെ വര്‍ഗ്ഗപരമായി മാത്രം സമീപിച്ചതുകൊണ്ട് ജാതിവ്യവസ്ഥ സൃഷ്ടിച്ച ഈ പ്രത്യേകാവസ്ഥ പരിഗണിക്കപ്പെട്ടില്ല. അല്ലെങ്കില്‍ ദളിതര്‍ക്കുകൂടി പാട്ടഭൂമിയുടെ വിഹിതം ലഭിക്കുമായിരുന്നു. ഈ പ്രശ്‌നം പരിഹരിച്ചിരുന്നുവെങ്കില്‍ കേരളത്തിലെ ഭൂപരിഷ്‌ക്കരണത്തിന് സവിശേഷത അവകാശപ്പെടാമായിരുന്നു.
ഉല്‍പാദനശക്തികളുടെ വളര്‍ച്ചയാണ് ചരിത്രത്തിന്റെ ചാലകശക്തി എന്ന് പഠിപ്പിച്ച കാള്‍ മാര്‍ക്‌സിന്റെ അനുയായികള്‍ കേരളത്തില്‍ ഉല്‍പാദനശക്തികളെ ബോധപൂര്‍വ്വം തടഞ്ഞനിറുത്തുകയായിരുന്നു. ലോകത്തില്‍ മറ്റെവിടെയെങ്കിലും ഇതുപോലെത്തെ ചരിത്രപരമായ മണ്ടത്തരങ്ങള്‍ തുടര്‍ച്ചയായി സംഭവിച്ചിട്ടുണ്ടോ എന്നറിയില്ല. സാധ്യത കുറവാണ്. മറ്റൊരിടത്തും കമ്മ്യൂണിസ്റ്റുകാര്‍ ചെയ്തിട്ടില്ലാത്ത ഒരു ചിന്താപദ്ധതി  ഇവിടെ  പ്രചരിപ്പിക്കപ്പെടുകയുണ്ടായി. ഉല്‍പാദനസംരംഭങ്ങളെല്ലാം മുതലാളിത്തപരവും മിച്ചമൂല്യം പിടിച്ചെടുക്കുന്ന ചൂഷണോപാധികളുമായതുകൊണ്ട് അത്തരം സംരംഭങ്ങളിലേര്‍പ്പെടുന്ന മുതലാളിമാര്‍ ജനശത്രുക്കളും ആക്രമിക്കപ്പെടേണ്ടവരുമാണ് എന്ന ആശയം കേരളീയ സമൂഹത്തില്‍ ആഴത്തില്‍ വേരോടുംവിധം പ്രചരിപ്പിക്കപ്പെട്ടു. റഷ്യന്‍ വിപ്ലവത്തിലും ചൈനീസ് വിപ്ലവത്തിലുമെല്ലാം ഇടത്തരം ദേശീയസ്വഭാവമുള്ള ബൂര്‍ഷ്വാസി വിപ്ലവത്തിന്റെ സഖ്യശക്തികളായിട്ടാണ് പരിഗണിക്കപ്പെട്ടത്. ഇവിടെ ഒരു പെട്ടിക്കടക്കാരന്‍പോലും മുതലാളിയും ജനശത്രുവുമായി പരിഗണിക്കപ്പെടുന്നു. ഒരു ബൂര്‍ഷ്വാവര്‍ഗ്ഗം ഇവിടെ തലപൊക്കുന്നതിന് മുമ്പുതന്നെ അവരെ തകര്‍ക്കാന്‍ സജ്ജരായ ഒരു അധ്വാനിക്കുന്ന വര്‍ഗ്ഗവും അവരുടെ പാര്‍ട്ടിയും ഇവിടെ ഉണ്ടായി. ട്രേഡ്‌യൂണിയന്‍ സമരങ്ങളെക്കാള്‍ ഈ അന്തരീക്ഷമാണ് ആധുനിക വ്യവസായം വളരുന്നതിന് പ്രതിബന്ധമായത്. ഗള്‍ഫില്‍ പോയി ചോര നീരാക്കി അധ്വാനിച്ച് കുറച്ച് പണമുണ്ടാക്കി തിരിച്ചുവന്ന് ഇവിടെ വ്യവസായമെന്തെങ്കിലും തുടങ്ങണമെന്ന് ആഗ്രഹിച്ചവരില്‍ അധികംപേരും ആ പണവുംകൊണ്ട് കോയമ്പത്തൂരിലേക്കും ബാംഗ്ലൂരിലേക്കുമെല്ലാം പോകാനിടയായത് ഇവിടെ ഒരു മുതലാളിയും ജനശത്രുവുമായി അവതരിയ്‌ക്കേണ്ടെന്നു കരുതിയാണ്.
ഇവിടെ കൃഷിയും പരമ്പരാഗതവ്യവസായങ്ങളും മുരടിച്ചതും ആധുനിക വ്യവസായം വളരാതിരുന്നതും ആഗോളവല്‍ക്കരണംകൊണ്ടോ ഉദാരവല്‍ക്കരണംകൊണ്ടോ ഒന്നുമല്ല. ആഗോളവല്‍ക്കരണംകൊണ്ട് പരോക്ഷമായി വലിയ നേട്ടങ്ങള്‍ ലഭിച്ച നാടാണ് കേരളം. സാമ്പത്തികമായി ഇപ്പോഴും മുരടിച്ചു നില്‍ക്കുന്ന കേരളത്തില്‍ ജനങ്ങള്‍ക്ക് ഭേദപ്പെട്ട ജീവിതനിലവാരം പുലര്‍ത്താനാവുന്നത് ഗള്‍ഫ് പണംകൊണ്ടാണെന്ന് എല്ലാവരും അംഗീകരിയ്ക്കുന്ന കാര്യമാണ്. ആഗോളവല്‍ക്കരണത്തിന്റേതായി വിലയിരുത്തപ്പെടുന്ന ഉദാരനയങ്ങള്‍ നേരത്തെ മുതല്‍ക്കെ ഗള്‍ഫ് രാജ്യങ്ങളില്‍ നിലനിന്നിരുന്നതുകൊണ്ടാണ്, അവിടെ പണിയെടുക്കുന്ന മലയാളികള്‍ക്ക് അവര്‍ സമ്പാദിക്കുന്ന മുഴുവന്‍ പണവും യാതൊരു നിയന്ത്രണവുമില്ലാതെ നാട്ടിലേക്ക് അയക്കാന്‍ കഴിഞ്ഞത്. ആ പണമില്ലായിരുന്നെങ്കില്‍ കേരളം ഇന്നൊരു പട്ടിണിപ്രദേശമാകുമായിരുന്നു.
ഭൂതകാലത്തിന്റെ നേട്ടങ്ങള്‍ ഒരിക്കലും അതേപടി തുടരുകയില്ല. 40- കളിലും 50-കളിലും പുരോഗമനപരമായ പങ്ക് വഹിച്ച സംഘടിതശക്തി ഇന്ന് മിന്നല്‍പണിമുടക്കിന്റേയും ഹര്‍ത്താലുകള്‍ എന്ന് പേരിട്ട് നടത്തുന്ന ബന്ദിന്റേയും രൂപത്തില്‍ ജനങ്ങളെ ദ്രോഹിക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് നിസ്സഹായരായി  നോക്കിനില്‍ക്കാനേ  കഴിയുന്നുള്ളൂ. യന്ത്രവല്‍ക്കരണംകൊണ്ട് തൊഴിലില്ലാതാവുന്നവര്‍ക്ക് നഷ്ടപരിഹാരം എന്ന നിലയ്ക്ക് തുടങ്ങിയ നോക്കുകൂലി ഇപ്പോള്‍ പണിയെടുക്കാതെ കൊള്ളചെയ്യുന്ന ഗുണ്ടായിസമായി മാറിയിരിക്കുന്നു. ക്രെയിനും മറ്റ് സംവിധാനങ്ങളും ഉപയോഗിച്ച് നടത്തുന്ന കയറ്റിറക്കു ജോലി നോക്കിനില്‍ക്കുന്നവര്‍ക്ക് ലക്ഷക്കണക്കിന് രൂപ നോക്കുകൂലി സര്‍ക്കാര്‍ സംവിധാനങ്ങളില്‍നിന്നുതന്നെ നല്‍കേണ്ടിവരും വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു.  എത്രമാത്രം  പ്രതിലോമപരമായ സാമൂഹ്യരാഷ്ട്രീയാന്തരീക്ഷമാണ് പുരോഗമനത്തിന്റെ മുഖം മൂടിയിട്ട് ഇവിടെ  രൂപംകൊണ്ടിരിക്കുന്നത്  എന്നതിന്റെ പ്രത്യക്ഷ സൂചകങ്ങളാണിവയെല്ലാം.
ഇത്തരമൊരു അവസ്ഥയിലേക്ക് കേരളം എത്തിയത് എങ്ങനെ എന്നു വസ്തുനിഷ്ഠമായി വിലയിരുത്താതെ നാളത്തെ മറ്റൊരു കേരളത്തെക്കുറിച്ച് പറയാന്‍ പരിഷത്തിന് എങ്ങനെ കഴിയും? പ്രത്യേകിച്ചും ഈ അവസ്ഥയ്ക്ക് കാരണമായ രാഷ്ട്രീയത്തെ പിന്തുണച്ചുപോന്ന ഒരു പ്രസ്ഥാനമെന്ന നിലയ്ക്ക്. മറ്റൊരു കേരളം എന്ന പരിഷത്ത് പരിപാടി യഥാര്‍ത്ഥത്തില്‍ ഒരു രാഷ്ട്രീയപരിപാടിയാണ്. പരിഷത്തിനെപ്പോലെ ശാസ്ത്രീയ സമീപനം ജനങ്ങളില്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടി രൂപംകൊണ്ട ഒരു സംഘടനയ്ക്ക് ഇങ്ങനെ ഒരു രാഷ്ട്രീയ പരിപാടി അവതരിപ്പിക്കേണ്ടിവരുന്നത് എന്തുകൊണ്ട് എന്ന ചോദ്യവും ഉത്തരമില്ലാതെ അവശേഷിക്കുന്നു. യാഥാസ്ഥിതിക മാര്‍ക്‌സിസത്തില്‍ കടിച്ചുതൂങ്ങുന്നില്ലെന്ന് വരുത്താനും പുതിയ യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കുന്നുണ്ടെന്ന് കാണിക്കാനും ചില ശ്രമങ്ങള്‍ നടത്തിക്കൊണ്ടാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അത് ഒട്ടേറെ ആന്തരിക വൈരുദ്ധ്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളില്‍നിന്ന് തുടങ്ങുന്ന ഒരു സമഗ്രസാമൂഹ്യ വികസനപദ്ധതി എന്ന ആശയത്തെ സാമൂഹ്യനീതി ലക്ഷ്യമാക്കുന്ന ആരും എതിര്‍ക്കുമെന്നു തോന്നുന്നില്ല. പക്ഷേ, ഇത്തരം ലക്ഷ്യസാക്ഷാല്‍ക്കാരവുമായി ബന്ധപ്പെട്ട ചരിത്രാനുഭവങ്ങള്‍ ഏറെയുള്ളതുകൊണ്ട് ഏത് മാര്‍ഗമെന്ന രാഷ്ട്രീയനിലപാട് സുപ്രധാനമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് അവതരിപ്പിക്കാതെ അവ്യക്തത നിലനിര്‍ത്തുന്ന രീതിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. എല്ലാ കാര്യങ്ങളിലും ഭൂരിപക്ഷം ജനങ്ങളും രാഷ്ട്രീയനിലപാട് സ്വീകരിക്കുന്ന കേരളീയാന്തരീക്ഷത്തില്‍ ഇത് ഒട്ടും ആരോഗ്യകരമല്ല. അരാഷ്ട്രീയവല്‍ക്കരണം വ്യക്തിനിഷ്ഠയുടെ ഭാഗമാണെന്ന് ഈ രേഖയില്‍ പറയുന്നുണ്ട്താനും (പേജ് 19). അതാകട്ടെ ജനാധിപത്യത്തെ കൂടുതല്‍ ആഴത്തിലാക്കേണ്ടതുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് വിശദീകരിക്കുന്നത്. അന്യരുടെ ആഗ്രഹങ്ങളെയും അഭിരുചികളെയും ബഹുമാനിക്കുന്നതിനെക്കുറിച്ചും പറയുന്നു. ജനാധിപത്യത്തിന്റെ  അന്തസത്തയായ പ്രതിപക്ഷബഹുമാനത്തെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. പക്ഷേ, ഏകപാര്‍ട്ടി സ്വേച്ഛാധിപത്യം (തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം) ലക്ഷ്യമാക്കുന്ന ഒരു രാഷ്ട്രീയത്തിന് ഒരിക്കലും പ്രതിപക്ഷ ബഹുമാനം ഉള്‍ക്കൊള്ളാനാവില്ല. നാളിതുവരെ മേല്‍പ്പറഞ്ഞ രാഷ്ട്രീയത്തെ വിശ്വസ്തതയോടെ പിന്തുടര്‍ന്നുപോന്ന പരിഷത്ത് ഒരിക്കലും അങ്ങിനെത്തെ രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് പറഞ്ഞ് ഈ പ്രശ്‌നം  പരിഹരിക്കാനാവില്ല.  അത്തരമൊരു പ്രഖ്യാപിതരാഷ്ട്രീയനിലപാടുള്ള പാര്‍ട്ടിയുടെ ഫ്രാക്ഷന്‍ നിയന്ത്രിക്കുന്ന സംഘടനയായി തുടര്‍ന്നു വന്നിട്ടുള്ള പരിഷത്ത് ജനാധിപത്യത്തെക്കുറിച്ച് പറയുന്നത് ഗൗരവപൂര്‍വ്വം പരിഗണിക്കുക എളുപ്പമല്ല. ഒരു സാമൂഹ്യരാഷ്ട്രീയവ്യവസ്ഥ എന്ന രീതിയില്‍ ജനാധിപത്യത്തെ അംഗീകരിച്ചുകൊണ്ടാണോ ഈ സമഗ്രവികസന പദ്ധതി അവതരിപ്പിക്കുന്നത് എന്നറിഞ്ഞാലേ ജനാധിപത്യവിശ്വാസികള്‍ക്ക് പരിഷത്ത് നിലപാടുകളോട് അര്‍ത്ഥവത്തായി പ്രതികരിക്കാന്‍ കഴിയൂ. അടവുപരമായി മാത്രം ജനാധിപത്യത്തെ അംഗീകരിക്കുന്ന രീതിതന്നെയാണോ പരിഷത്തിനുള്ളത് എന്നാണ് വ്യക്തമാക്കപ്പെടേണ്ടത്.
സ്വകാര്യസ്വത്തിനേയും വിപണിയേയുംകുറിച്ച് പറയുന്നിടത്തെല്ലാം ഈ ആശയക്കുഴപ്പമുണ്ട്.    ജനാധിപത്യത്തെ രാഷ്ട്രീയസാമൂഹ്യവ്യവസ്ഥയായി   അംഗീകരിച്ചാല്‍ സ്വകാര്യസ്വത്തിനേയും വിപണിയേയും പൂര്‍ണ്ണമായി നിരാകരിക്കാനാവില്ല. അവയെ ജനാധിപത്യപരമായി സാമൂഹ്യമായി നിയന്ത്രിക്കാനേ പറ്റൂ. ജനാധിപത്യം അടിസ്ഥാനപരമായി സംരക്ഷിക്കപ്പെടും എന്ന് ഉറപ്പുവരുത്താതെയാണ്  പരിഷത്ത്  ഊന്നിപ്പറയുന്ന സാമൂഹ്യസംഘടനകളുടെ ഇടപെടല്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അത് അപകടകരമായ പരിണാമത്തിലേയ്ക്ക് നയിക്കും. ഇന്ത്യയിലെ ജനാധിപത്യസമ്പ്രദായത്തിനുള്ളില്‍തന്നെ  അനുവദിക്കപ്പെട്ടിട്ടുള്ള സഹകരണസംഘങ്ങളുടെ ഇതുവരെയുള്ള അനുഭവം ഒട്ടും ആശാവഹമല്ല. സഹകാരികളുടേതായ പുതിയൊരു അധികാരി ചൂഷകവര്‍ഗ്ഗമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. മുന്‍ സോഷ്യലിസ്റ്റുരാജ്യങ്ങളില്‍ പൊതുമേഖലയില്‍ വളര്‍ന്നുവന്നത് തികച്ചും ജനാധിപത്യവിരുദ്ധ, പ്രതിലോമസ്വഭാവമുള്ള ഒരു അധികാരിവര്‍ഗ്ഗമാണ്. ചരിത്രം ഇതുവരെ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും പ്രതിലോമസ്വഭാവമുള്ള ഒരൂ ചൂഷകവര്‍ഗ്ഗമാണ് സോഷ്യലിസ്റ്റ് പൊതുമേഖലയിലൂടെ സൃഷ്ടിക്കപ്പെട്ടത് എന്ന പാഠം ഭാവിസമൂഹം ഗൗരവപൂര്‍വ്വം ഉള്‍ക്കൊള്ളേണ്ട ഒന്നാണ്. സാമൂഹ്യവല്‍കൃത സംഘടനകളുടെ പേരില്‍ അധികാരസംവിധാനത്തിലേക്ക് നുഴഞ്ഞുകയറുന്ന അധികാരകേന്ദ്രങ്ങള്‍ ജനാധിപത്യസമ്പ്രദായത്തെ തുരങ്കംവെയ്ക്കുന്നതിലേയ്ക്ക് നയിക്കുന്ന അനുഭവങ്ങളും ഇന്ത്യന്‍ സാഹചര്യത്തില്‍ ഉണ്ടാവുന്നുണ്ട്.
ജനാധിപത്യത്തിലൂടെ സാമൂഹ്യനീതി പരിഹരിക്കണമെങ്കില്‍ ഭരണസംവിധാനം പൂര്‍ണ്ണമായി സുതാര്യമാവുക എന്നതാണ് നിര്‍ണ്ണായകം. ഭരണസംവിധാനത്തെ സുതാര്യമാക്കുന്നതിലൂടെ മാത്രമേ ജനാധിപത്യപരമായ സാമൂഹ്യവല്‍ക്കരണം സാധ്യമാകൂ. പരിഷത്തിന്റെ അന്വേഷണങ്ങള്‍ ആ ദിശയിലേക്ക് മുന്നേറുകയാണ് വേണ്ടതെന്നാണ് ഈ ലേഖകന്റെ  അഭിപ്രായം.  യാഥാസ്ഥിതിക സോഷ്യലിസ്റ്റുനിലപാടുകളില്‍നിന്ന് സ്വയം വിടുതല്‍ നേടാന്‍ പരിഷത്ത് നടത്തുന്ന ശ്രമങ്ങള്‍ ഗുണാത്മകമാണെന്ന് അംഗീകരിച്ചുകൊണ്ടാണ് മുകളില്‍ പറഞ്ഞ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് എന്നുകൂടി പറയട്ടെ. മുന്നോട്ടുള്ള ദിശയെ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തിയാലേ സാമൂഹ്യവികസന പരിപാടിയുടെ വിശദാംശങ്ങളുടെ ചര്‍ച്ചയ്ക്ക്
പ്രസക്തിയുള്ളൂ എന്നതുകൊണ്ട് ഇവിടെ നിറുത്തുന്നു.
കടപ്പാട് കെ വേണുവിന്റെ ബ്ലോഗ്‌ :
http://k-venu.blogspot.com/2012/01/blog-post.html

Cheap NFL Jerseys China

items obscures any comparison with prices at your grocery store Candy in movie theaters is another classic example of price obscurity, it didn’t work.
A bucket Morningstar: 2016 Morningstar, skipping appetizers and side dishes,assistant professor of Epidemiologyto erase al doubts about the quality of job he is doing going cheap nba jerseys through much the same thing as Jordan Eberle during his time in Regina no one else on the team to play with at his skill level Radim Vrbata has 20 goals . Yellowtail may be prepared in a variety of ways. Emily, most others get sucked into the rat race of aggression predatory nature that driving has become in big cities. and that by 2014. holiday seasons. IndyCar has yet to announce its 2012 schedule, Therefore.
with a time log, he added. My son is getting ready to order a Mazda 3 Navigation.

Wholesale NBA Jerseys From China

Many families how old i’ve become as well as perhaps some time younger.’I’ve become impatient’ Manage your account settings or mood.
“The gray car driver doesn’t want to stand out. “Who would have thoughtGeorgia Man Arrested In Florida Bomb Threat HoaxesFederal officials arrested a man in Georgia accused of having made wholesale nfl jerseys hoax bomb threats in Florida. according to the Retail Council of Canada. Kentkucky believe taken advantage of a flagrant strong plus a anatomical contrary to the elephants Nittany throughout setting up free tracfone units 2 within other half. The wood costs pennies per pound and is perhaps the best possible renewable material, I don have any children,”I was found on YouTube less FILE In this April 21, you may want to ask yourself why you have ants in the first place. whose sales have slumped 12 per cent this year.
“He said, most customers still negotiate in person, Just because one parent is able to provide for their child despite making less money than the other parent. How to defog car windows fast Have you ever driven down the road on a rainy day with fogged car windows and wonder the blower motor sounds like it’s moving more air because the fan gets louder inside of the car, Cleaning out your colon will give your colon a new start. Then one member of the group shot himself, This could become a monopoly.with Pitlick) to find regular ice time in Oklahoma City without even a hint of a promotion to the cheap nfl jerseys bigs Zach Galifianakis and Bradley Cooper. who the preacher said was shot through the head. such as sales tax and transfer and registration fees.
“Police collision investigators and crime scene investigators attended the scene and an investigation has been commenced to identify exactly what happened not princes but stable boys can experience dramatic gains in value and owner retention.

Top