അട്ടിമറിക്കപ്പെട്ട ആദിവാസികരാറും ആറളം സമരത്തിന്റെ നാള്‍വഴികളും

കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി കേരളത്തില്‍ നടക്കുന്ന ആദിവാസി ഭൂസമരങ്ങളോടു ഇടതു- വലതു സര്‍ക്കാരുകള്‍ നടത്തുന്ന വഞ്ചനയും അവഗണനയും നമ്മുടെ രാഷ്ട്രീയ സമൂഹത്തെ അലോസരപ്പെടുത്തുന്നതേയില്ല. ആറളം ഭൂമി സമരത്തിന്റെ ചരിത്രവും വര്‍ത്തമാനവും ഇതിനു അടിവര ഇടുന്നു. ആറളത്ത് നിന്ന് ശ്രീജിത്ത്‌ പൈതലേന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.

ത/സമുദായ രാഷ്ട്രീയത്തിന്റെയും സര്‍ക്കാറിന്റെയും പിന്‍തുണയോടെ വന്‍കിട കുടിയേറ്റക്കാരും ഭൂമാഫിയകളും കേരളത്തില്‍ ആദിവാസികളെ നിരന്തരമായി വേട്ടയാടിയും ഭൂമി, പാര്‍പ്പിടം, തൊഴില്‍, ഭക്ഷണം എന്നിവ നിക്ഷേധിച്ച് രോഗത്തിനും പട്ടിണിമരണത്തിനും വലിച്ചെറിഞ്ഞ് കൊണ്ടിരുന്നപ്പോഴാണ് സി.കെ.ജാനുവിന്റെയും എം.ഗീതാനന്ദന്റെയും നേതൃത്വത്തില്‍ ആദിവാസി ഗോത്ര മഹാസഭ രൂപം കൊണ്ടത്. കണ്ണൂരില്‍ നിന്നുമാരംഭിച്ച് കേരളം മുഴുവന്‍ സമരം പടര്‍ന്നപ്പോള്‍ കേരളത്തില്‍ 157 പട്ടിണിമരണങ്ങള്‍ നടന്നു കഴിഞ്ഞിരുന്നു. 2001 ആഗസ്റില്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ കുടില്‍ കെട്ടല്‍ സമരം നടക്കുമ്പോള്‍ മാത്രം 32 പട്ടിണിമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാര്‍ ഈ മരണങ്ങളെ കണ്ടില്ലെന്നു നടിക്കാനാണ് ആദ്യം ശ്രമിച്ചത്. എന്നാല്‍ സമരം തുടങ്ങി 48 ദിവസത്തിനുശേഷം 16.10.2001ന് ആന്റണി സര്‍ക്കാര്‍ ഗോത്രമഹാസഭയുമായി ഒത്തുതീര്‍പ്പിനു വഴങ്ങി . കൃഷി മന്ത്രിയായിരുന്ന കെ.ആര്‍. ഗൌരിയമ്മ മുന്‍കൈയെടുത്ത് നടന്ന ചര്‍ച്ചയ്ക്ക് ഒടുവിലാണ് മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണിയും മന്ത്രിമാരായ പി.കെ.കുഞ്ഞാലികുട്ടി, കെ.എം.മാണി,കെ.ശങ്കരനാരായണന്‍, സി.എഫ്.തോമസ്സ് എന്നിവരുമായി സമരനേതാക്കളായ സി.കെ.ജാനു, എം ഗീതാനന്ദന്‍, സണ്ണി എം കപിക്കാട് തുടങ്ങിയവര്‍ ചര്‍ച്ചയ്ക്ക് ഒരുങ്ങിയത്. 2001ലെ കരാറില്‍ പ്രധാനമായും അഞ്ച് തീരുമാനങ്ങളായിരുന്നു ഉണ്ടായത്. അഞ്ച് ഏക്കര്‍ ഭൂമി ലഭ്യമാക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ അത്രയും ഭൂമി നല്‍കും. മറ്റ് സ്ഥലങ്ങളില്‍ കുറഞ്ഞത് ഒരേക്കര്‍ ഭുമിയും ലഭ്യമായ ഭൂമിയുടെ അളവ് അനുസരിച്ച് കൂടുതല്‍ ഭൂമിയും നല്‍കും. ഭൂമി വിതരണം നടത്തുമ്പോള്‍ ആദിവാസികള്‍ക്ക് ജീവിക്കാന്‍ ആവശ്യമായ സൌകര്യമൊരുക്കുന്നതിന് അഞ്ചു വര്‍ഷത്തേക്ക് പ്രത്യേക പദ്ധതിയും നടപ്പാക്കും. ആദിവാസി ഭൂമി കൈയേറിയത് സംബന്ധിച്ച് സുപ്രീം കോടതിയിലുള്ള കേസിന്റെ വിധി സര്‍ക്കാര്‍ മാനിക്കും. ആദിവാസികള്‍ക്ക് പുതുതായി കൊടുക്കുന്ന ഭൂമി സംരക്ഷിക്കുന്നതിന് നിയമം പാസാകും ഈ ഭൂമി ഷെഡ്യൂള്‍ഡ് സെറ്റില്‍മെന്റ് ഏരിയയായി പ്രഖ്യാപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാനം ആവശ്യപ്പെട്ടും. ഇത്രയുമായിരുന്നു തീരുമാനം. ചര്‍ച്ചയും ഉടമ്പടിയും കഴിഞ്ഞ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി സര്‍ക്കാര്‍ തീരുമാനവും സി.കെ.ജാനു സമരം പിന്‍വലിച്ച കാര്യവും കേരളത്തോട് ആഘോഷത്തോടെ വിളിച്ചു പറഞ്ഞു. 2002 ജനുവരി 1 മുതല്‍ ഭൂമി വിതരണം ചെയ്തു തുടങ്ങും എന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ പിന്നീട് മൌനം പാലിച്ചു.
സെക്രട്ടറിയേറ്റിനു മുമ്പിലേക്ക് അഭയാര്‍ത്ഥികളായി ചെന്ന് സമാധാനപരമായി സമരം ചെയ്ത് മടങ്ങിയ ജാനു സര്‍ക്കാരിന്റെ വാഗ്ദാനലംഘനത്തിനെതിരെ വീണ്ടും സമരമാരംഭിച്ചു. ആറളത്തിനടുത്ത് കേളകം പഞ്ചായത്തിലെ പൂക്കുണ്ട് കോളനിയില്‍ അപ്പോള്‍ 45 കുടുംബങ്ങളിലായി 150 ത്തോളം പട്ടിണി മരണത്തിന്റെ വക്കിലായിരുന്നു. സൌജന്യ റേഷനോ കൂലി പണി ചെയ്യാന്‍ ആരോഗ്യമോ ഇല്ലാതെ എഴുപത്തോളം പേര്‍ക്ക് രോഗം പിടിപെട്ടു. പത്തോളം പേര്‍ ഗുരുതരാവസ്ഥയിലായിരുന്നു. 400 ലധികം പേര്‍ തിങ്ങിപാര്‍ക്കുന്ന കോളനിയില്‍ പ്രവേശിക്കുക പോലും ചെയ്യാതെ ആരോഗ്യവകുപ്പ് ആദിവാസികള്‍ക്ക് അജ്ഞാതരോഗമാണെന്ന് കണ്ടുപിടിച്ചു. മരുന്ന് മരണം തന്നെ. കോളനികളുടെ പുറത്ത് അജ്ഞാതരോഗം ഭീതി പടര്‍ത്തിയതോടെ പൂക്കുണ്ട് കോളനിയും ചുറ്റുമുളള  ആദിവാസി കോളനികളും പൊതുസമൂഹത്തില്‍നിന്നും പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. പട്ടിണി മരണളും അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒപ്പുവച്ച കരാറും നിലനില്‍ക്കയാണ് ആറളം ഫാം സ്വകാര്യമേഖലയിലേക്ക് കൈമാറാനുള്ള നീക്കം 2002 ല്‍ അന്നത്തെ സര്‍ക്കാര്‍ ആരംഭിച്ചത്. സി.കെ.ജാനുവിന്റെ നേതൃത്വത്തില്‍ ഗോത്രമഹാസഭ ആറളത്തേക്ക് നീങ്ങാന്‍ ഇടയായത് സര്‍ക്കാറിന്റെ ഈ വഞ്ചനാപരമായ നീക്കമായിരുന്നു.
1971 ല്‍ 12500 ഏക്കര്‍ വരുന്ന ഈ ഭൂമി കേന്ദ്രകൃഷി മന്ത്രാലയത്തിനു കീഴിലുള്ള സ്റേറ്റ് ഫാം കോര്‍പ്പറേഷന്‍ ഏറ്റെടുത്ത് 5000 ഏക്കര്‍ വന്യജീവി സങ്കേതവും 7500 ഏക്കര്‍ ഫാമായിട്ടും നിലനിര്‍ത്തി ഇതില്‍ 7500 ഏക്കര്‍ ഭൂമിയാണ് സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ നീക്കം നടത്തിയത്. 160 കോടി രൂപ റിയലന്‍സ് പോലുള്ള കമ്പനികള്‍ ഈ ഭുമിക്ക് വില പറഞ്ഞു. സര്‍ക്കാര്‍ കരാര്‍ ലംഘിക്കാന്‍ തുടങ്ങിയത്തോടെ ആദിവാസികളുടെ പാരമ്പര്യ ഭൂമിയായ ആറളം ഫാം കൈയേറുമെന്ന് ജാനു പ്രഖ്യപിച്ചു. അതോടെ ആറളം ഫാം തകര്‍ക്കാനുള്ള സര്‍ക്കാറിന്റെ നീക്കത്തിനെതിരെ അന്ന് സിപിഎമമിന്റെ എം.പിയായിരുന്ന എ പി അബ്ദുള്ളകുട്ടിയും രംഗത്ത് വന്നു. ഇടതുപക്ഷത്തിന്റെ രംഗപ്രവേശനം ഒരേ സമയം സര്‍ക്കാറിനും ഗോത്രസഭയ്ക്കുമെതിരായിരുന്നു.
ഫാം കൈയ്യേറാനുള്ള ജാനുവിന്റെ നീക്കത്തെ ഇടതുപക്ഷം ചെങ്ങറയിലെന്നപോലെ തൊഴിലാളികളെ ഇറക്കിയാണ് നേരിട്ടത്. ആറളം ഫാം വന്യജീവി സങ്കേതമാക്കാനുള്ള മന്ത്രിസഭാ തീരുമാനം ആന്റാണിയുടെ വഞ്ചനയുടെ മുഖമാണ് വെളിവാക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ജാനു ആറളത്ത് പ്രവേശിക്കാന്‍ നീങ്ങിയത്. 2002 ഡിസംബര്‍ പത്തിന് ആറളത്ത് ഗോത്ര പൂജ നടത്തുമെന്ന് പ്രഖ്യാപിച്ചുതോടെ പോലീസും തൊഴിലാളികളും ഫാം സുരക്ഷാ വിഭാഗവും ഒക്ടോബര്‍ 24 മുതല്‍ ഫാമിന്റെ പ്രധാന കവാടമടക്കം മൂന്ന് വഴികളും പത്തിലധികം ഊടുവഴികളും നിയന്ത്രണത്തിലാക്കി വന്‍സുരക്ഷാവലയം സൃഷ്ടിച്ച് ഫാമിനു കാവലിരുന്നു. 26 ശനിയാഴ്ച അതിശക്തമായ പ്രതിരോധ നിര അറിയുകപോലും ചെയ്യാതെ ജാനു എട്ടുപേരോടൊപ്പം ഫാമില്‍ കയറി. ഈ മുന്നേറ്റം ആറളം ഫാം ആദിവാസികള്‍ക്കുവേണ്ടി ഏറ്റെടുക്കുമെന്ന് പറയിക്കാന്‍ സര്‍ക്കാറിനെ നിര്‍ബന്ധിച്ചു. വകുപ്പു മന്ത്രി ഡോ: എം എ കുട്ടപ്പന്‍ അത് പ്രഖ്യാപിച്ചു.
കേന്ദ്ര ഗവണ്‍മെന്റ് വിട്ടുകൊടുക്കുകയാണെങ്കില്‍ ഭൂമി മുഴുവനായും ആദിവാസികള്‍ക്കു നല്‍കുന്നതിന് കൃഷിവകുപ്പിന് പ്രശ്നമില്ലെന്ന് കൃഷി മന്ത്രിയായിരുന്ന കെ.ആര്‍.ഗൌരിയമ്മ ഉറപ്പു നല്‍കിയതായി ജാനു മാധ്യമങ്ങളെ അറിയിച്ചു. മന്ത്രി കുട്ടപ്പന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ വാഗ്ദാനലംഘനമാണെന്ന് ആറളം ഫാം സംരക്ഷണ സമിതി തുറന്നു പറഞ്ഞു. ഫാം സംരക്ഷിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണി സംരക്ഷണ സമിതിക്ക് കൊടുത്ത വാഗ്ദാനം. അങ്ങനെ ആന്റണി ഗോത്രസഭയുമായി ഉണ്ടാക്കിയ കരാര്‍ ലംഘിച്ച് സംരക്ഷണ സമിതിക്ക് വാഗ്ദാനം കൊടുക്കുകയും അത് എം. എ കുട്ടപ്പനിലൂടെ ലംഘിക്കുകയും ചെയ്തു.
ആ ദിവസങ്ങളില്‍ വന്യജീവി സങ്കേതത്തില്‍ നിന്നും പുലര്‍ച്ചെ ഒരു മണി മുതല്‍ നാലു മണിവരെ വെടിയൊച്ചകള്‍ മുഴങ്ങുന്നതും വന്യജീവികളുടെ അലര്‍ച്ചകള്‍ ശ്രദ്ധയില്‍ പെടുന്നതായും, കാട്ടു പന്നി, മലാന്‍കാട്ടാട്, മാന്‍ തുടങ്ങിയ മൃഗങ്ങളെ ഒരു സംഘം വേട്ടയാടുന്ന വാര്‍ത്ത വനാതിര്‍ത്തി ഗ്രാമങ്ങളില്‍ വസിക്കുന്നവരിലൂടെ പുറത്തു വന്നുകൊണ്ടിരുന്നു. ഫാം അധികൃതര്‍ അപ്പോള്‍ ആദിവാസികള്‍ക്കെതിരെ പടനയിക്കുകയായിരുന്നു. 2002-ല്‍ മറയൂരില്‍ പട്ടയവിതരണം തുടങ്ങിയതോടെ യു.ഡി.എഫിനുള്ളില്‍ നിന്നും എല്‍.ഡി.എഫിന്റെ ഭാഗത്തുനിന്നും എതിര്‍പ്പുകള്‍ രൂപപ്പെട്ടു. ഒടുവില്‍ വനഭൂമി ഏറ്റെടുക്കില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചു.
2003 ജനുവരി 3ന് ഗോത്രമഹാസഭ മുത്തങ്ങയില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു. മുത്തങ്ങയില്‍ സമരം നടത്തിയിരുന്ന ആദിവാസികള്‍ക്കെതിരെ ആന്റണി സര്‍ക്കാര്‍ 2003 ഫെബ്രവരി 19ന് നരനായാട്ട് നടത്തി. വെടിവെപ്പിലും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും ഗോത്രമഹാസഭാ പ്രവര്‍ത്തകനായ ജോഗിയും ദലിതനായ പോലീസ് കോണ്‍സ്റബിള്‍ വിനോദും കൊല്ലപ്പെട്ടു. ഈ സമര്‍ദ്ദത്താലാണ് ജൂണ്‍ 21ന് ആദിവാസി ഭൂവിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 42 കോടി നല്‍കി സ്റേറ്റ് ഫാം കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എസ്.എഫ്.സി.ഐ)യില്‍ നിന്ന് ആറളം ഫാം വാങ്ങാന്‍ തീരുമാനിച്ചത്. എന്നിട്ടും 2006 മാര്‍ച്ചിലാണ് ആദ്യഘട്ട ഭൂമിവിതരണം തുടങ്ങിയത്. ഗോത്രമഹാസഭയുടെ പ്രക്ഷോഭത്തിന്റെ ഫലമായിട്ടായിരുന്നു ഇതിന് സര്‍ക്കാര്‍ തയ്യാറായത്.
സര്‍ക്കാര്‍ തീരുമാന പ്രകാരം മാര്‍ച്ച് മൂന്നിന് 840 ആദിവാസികള്‍ക്ക് ആറളം ഫാമില്‍ പട്ടയം നല്‍കിയെങ്കിലും ബാക്കി പലര്‍ക്കും ഭൂമി നല്‍കിയില്ല. 640 പേര്‍ക്ക് ഭൂമി കാണിച്ച് കൊടുത്തെന്ന് റവന്യൂ അധികൃതര്‍ അവകാശപ്പെടുമ്പോഴും അവശേഷിക്കുന്നവര്‍ കൈവശാവകാശ രേഖകളുമായി ഫാമില്‍ അലഞ്ഞു നടന്നു. 7500 ഏക്കര്‍ വരുന്ന ആറളം ഫാമില്‍ 3500 ഏക്കര്‍ ഭൂമിയാണ് ആദിവാസികള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതില്‍ ആദ്യഘട്ടമായി ഫാമില്‍ അധിവസിക്കുന്നവര്‍ക്ക് ഭൂമി നല്‍കുമെന്നായിരുന്നു തീരുമാനം. ഇതിപ്പോഴും നടന്നിട്ടിലെന്നതാണ് സത്യം.
7,8 ബ്ളോക്കിലെയും കൈതകൊല്ലി കോളനിയിലേയും ആദിവാസികള്‍ക്ക് ഫാമിലെ എറ്റവും നല്ല സ്ഥലം മാറ്റിവെയ്ക്കാമെന്നാണ് ആദ്യം പറഞ്ഞത്. പക്ഷെ ഫാമിന്റെ പല ഭാഗത്തായാണ് ഇ വര്‍ക്ക് ഭൂമികൊടുത്തത്. പലര്‍ക്കും വനത്തിനടുത്ത് താമസിക്കാന്‍ കൊള്ളാത്തിടത്താണ് സ്ഥലം കിട്ടിയത്. പലരുടെയും പട്ടയം തിരിച്ച് വാങ്ങിയിരിക്കുന്നു. ഇത്തരം കാര്യത്തെ കുറിച്ച് നിശബ്ദതയാണ് നിലനില്‍ക്കുന്നത്.  55 ബ്ളോക്കില്‍ ആദായമില്ലാത്ത സ്ഥലം ടൂറിസത്തിന് കൈമാറാനുള്ള നീക്കവും നടന്നിരുന്നു. ഫാമിന്റെ അതിര്‍ത്തിയില്‍ ഉള്ള വൈദ്യൂതി വേലി പൊളിച്ച് കാട്ടാനകള്‍ക്കും വന്യജീവികള്‍ക്കും തുറന്നുകൊടുത്തുകൊണ്ട് പട്ടയം കിട്ടിയ ആദിവാസികളെ പോലും പുറത്താക്കാന്‍ സര്‍ക്കാറിന്റെ  ഭാഗത്തുനിന്നും നീക്കമുണ്ടായി.
കണ്ണൂര്‍,വയനാട് ജില്ലകളിലെ ഭൂരഹിത ആദിവാസികള്‍ക്ക് ആറളം ഫാമില്‍ ഭൂമി നല്‍ക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ ഫാമിന്റെ സമീപ പഞ്ചായത്തുകളിലെ നൂറുകണക്കിന് ആദിവാസികള്‍ ഇപ്പോഴും ഭൂരഹിതരായി തുടരുകയാണ്. ആദ്യഘട്ടത്തില്‍ ഭൂമി ലഭിച്ച ആദിവാസികള്‍ക്ക് താല്‍ക്കാലിക കുടില്‍ നിര്‍മ്മാണത്തിന് ഒരാഴ്ചയ്ക്കകം 4000 രൂപവീതം നല്‍ക്കുമെന്ന് ട്രൈബല്‍ മിഷന്‍ മേധാവിയായിരുന്ന ടി. സുധാകരന്റെ പ്രഖ്യാപനവും വാക്കിലൊതുങ്ങി. 2006 മാര്‍ച്ച് 31നകം മുഴുവന്‍ ഭൂരഹിത ആദിവാസികള്‍ക്കും ആറളം ഫാമില്‍ ഭൂമി നല്‍കുമെന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പും പാഴ്വാക്കായി. 2006 ലെ കോടതി വിധിയിലൂടെ കേരള ഹൈക്കോടതി ആദിവാസികള്‍ക്കു നല്‍കിയ ഉറപ്പുകള്‍ ആറു മാസത്തിനുള്ളില്‍ നടപ്പാക്കണമെന്നും പട്ടികവര്‍ഗ്ഗ മേഖലകള്‍ പ്രഖ്യാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് പറഞ്ഞിട്ടും വിധി നടപ്പാക്കുന്നതിന് പകരം ഇടതു മുന്നണി സര്‍ക്കാര്‍ സമയം നീട്ടി ചോദിക്കുകയാണ് ചെയ്തത്. 2007 ഫെബ്രവരിയില്‍ സി.പി.എം നിയന്ത്രണത്തിലുള്ള ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ ആറളം ഫാമില്‍ കൈയേറ്റം നടന്നു. ഭൂമി ചൂണ്ടിക്കാണിച്ചു കൊടുക്കാന്‍ എ.കെ.എസ് നേതാക്കന്മാര്‍ക്കൊപ്പം സി.പി.എം. നേതാക്കളും ഉണ്ടായിരുന്നു. ഭൂമി ലഭിക്കുന്നതിന് അപേക്ഷ നല്‍കിയിരുന്നവരും ഊരുകൂട്ടങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടവരുമായ ആദിവാസികളാണ് ഇവരിലധികവും.
ഗോത്രമഹാസഭക്കാര്‍ ഫാം വിഭവങ്ങള്‍ കൊള്ളയടിക്കുന്നത് തടയുമെന്ന് ക്ഷേമസമിതി പ്രഖ്യാപിച്ചു. അതുവരെ ഫാമില്‍ നിന്ന് വിഭവങ്ങള്‍ ശേഖരിച്ചു കൊണ്ടിരുന്നത് ഗോത്രമഹാസഭക്കാരായിരുന്നത് കൊണ്ട് സംഘര്‍ഷസാധ്യത വര്‍ദ്ധിച്ചുവന്നു. പോലീസ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കി. 2007 ഫെബ്രവരി 24 ന് ജില്ലാകലക്ടര്‍ ഇഷിതാ റോയിയുടെ അധ്യക്ഷതയില്‍ കര്‍മ്മസമിതി യോഗത്തില്‍ ആറളഫാമിലെ അര്‍ഹരായ ആദിവാസികള്‍ക്ക് മാര്‍ച്ച് അവസാനത്തോടെ കൈവശരേഖ നല്‍കുമെന്ന് പറഞ്ഞു. ഊരുകൂട്ടം നല്‍കുന്ന പട്ടികയിലെ ഭൂമി തീരെയില്ലാത്തവര്‍ക്കാണ് ഭൂമി നല്‍കുന്നതില്‍ മുന്‍തൂക്കം. ഊരുകൂട്ടത്തിന്റെ പട്ടിക വില്ലേജ്/പഞ്ചായത്ത് ഓഫീസുകളില്‍ പ്രസിദ്ധീകരിക്കും ഇതിന്‍മേല്‍ ആക്ഷേപമുള്ളവര്‍ വില്ലേജ് ഓഫീസര്‍ക്ക് പരാതി നല്‍കേണ്ടത്. ആ നടപടിയിലും പരാതി ഉണ്ടെങ്കില്‍ താഹസില്‍ദാര്‍ തലത്തിലാണ് അന്വേഷണം നടത്തുക. അതിനുശേഷം ജനകീയ കമ്മറ്റി പട്ടിക അംഗീകരിക്കണം തുടര്‍ന്ന് ജില്ലാതല ടി.ആര്‍.ഡി.എം.അംഗീകരിക്കും ശേഷമാണ് കൈവശരേഖ നല്‍ക്കുക. ഈ നെടുനീളന്‍ ജനാധിപത്യ സാങ്കേതിക പ്രക്രിയയായിരുന്നു ഈ യോഗത്തിന്റെ ഫലം. ആയിരക്കണക്കിന് അപേക്ഷകരുടെ പരിശോധന ഒരുമാസം കൊണ്ട് പൂര്‍ത്തിയാകില്ലെന്ന് അപേക്ഷകരുടെ എണ്ണം തന്നെ സൂചിപ്പിച്ചിരൂന്നൂ പട്ടയവിതരണം നീളുമെന്നായപ്പോള്‍ ഗോത്രസഭ പ്രക്ഷോഭത്തിനൊരുങ്ങി. മാര്‍ച്ച് 25ന് വീണ്ടും കര്‍മ്മസമിതി യോഗം ചേര്‍ന്നു. ഊരുകൂട്ടം കണ്ണൂരില്‍ നിന്നും 8000 അപേക്ഷകളും വയനാട്ടില്‍ നിന്ന് 2700 അപേക്ഷകളും സമര്‍പ്പിച്ചു. നെടുനീളന്‍ പരിശോധന കഴിഞ്ഞപ്പോള്‍ അത്  6591 ആയി ചുരുങ്ങി. ഭൂരഹിതരായ 5495 പേര്‍ക്കും പാരമ്പര്യമായി 21 സെന്റ് വരെ ഭൂമി ലഭിച്ചേക്കാവുന്നവര്‍ക്കും ഉള്‍പ്പെടയാണ് ഭൂമി വിതരണം ചെയ്യുകയെന്നും  എത്രയും പെട്ടെന്ന് ഇതിന്റെ പ്രവൃത്തികള്‍ തുടങ്ങുമെന്നും ഇഷിതാറോയ് അറിയിച്ചു. അതോടൊപ്പം ഭൂമി എത്രയെന്ന് നിശ്ചയിച്ചു അറിയിപ്പ് ലഭിച്ചാല്‍ രണ്ടാഴ്ചക്കുള്ളില്‍ അനര്‍ഹര്‍ വിട്ടുപോകണമെന്ന മുന്നറിയിപ്പ് നല്‍കി. ഭൂമി വിതരണത്തില്‍ സി. പി.എം. അജണ്ടയാണ് നടപ്പാക്കുന്നതെന്ന് ആരോപിച്ച് കോണ്‍ഗ്രസും പിന്നാലെ ജില്ലാ ഭരണകൂടം സി.എമ്മിനെ സഹായിക്കുകയാണെന്ന് പറഞ്ഞ് ആദിവാസി ഗോത്രമഹാസഭയും ഇറങ്ങി പോയി. ആകെ ലഭിച്ചതെന്ന് ജില്ലാഭരണകൂടം അവകാശപ്പെട്ട 6591 അപേക്ഷകരില്‍ നിന്ന് 1100 അപേക്ഷകര്‍കൂടി മാറ്റിവെച്ച് 5495 അപേക്ഷകള്‍ പരിഗണിച്ചു. അതില്‍ നിന്ന് പിന്നീട് 2000 പേര്‍ക്ക് ഭൂമി നല്‍കാന്‍ തീരുമാനിച്ചു. ആറളത്തെ 2100 ഏക്കറാണ് ആദിവാസികള്‍ക്ക് വിതരണം ചെയ്യാന്‍ അന്ന് തീരുമാനിച്ചത്. അതില്‍ 100 ഏക്കര്‍ വന്യജീവികളുടെ ആക്രമണ സാധ്യതയുള്ളതാണ്. അവിടെ വൈദ്യൂതി വേലിയുണ്ടായിരുന്നു. പണിയര്‍, കുറിച്യര്‍, കരിമ്പാലന്‍, മാവിലന്‍, കാണിക്കാരന്‍ എന്നിവര്‍ക്കാണ് പ്രധാനമായും ഭൂമി നല്‍ക്കാന്‍ തീരുമാനിച്ചത്. യു.ഡി.എഫ് ഭരണക്കാലത്ത് കൊടുത്ത 840 കുടുംബങ്ങള്‍ക്കുള്ള പട്ടയവും എല്‍.ഡി.എഫ് കാലത്ത് വിതരണം ചെയ്ത 1117 പട്ടയവും ചേര്‍ന്ന്ഒരു കുടുംബത്തിന്  ഒരു ഏക്കര്‍ എന്ന കണക്കില്‍ ആകെ 1957 ഏക്കറിന്റെ പട്ടയ വിതരണം മാത്രമാണ് ചെയ്തിരിക്കുന്നത്. ഇതിനിടയില്‍ ബാക്കി 5543 ഏക്കറും 3500 ഏക്കര്‍ ഭൂമി ഫാമിന്റെ സംരക്ഷണത്തിനായി മാറ്റി വയ്ക്കുമെന്ന് 2007 ഫെബ്രവരി അവസാനം ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടായി. ആദിവാസി പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി കമ്പനി രൂപീകരിക്കാനും ഇതിന് മൂലധനാടിത്തറയായി 25 കോടി രൂപ വകയിരുത്താനും തീരുമാനിച്ചതായി മുഖ്യമന്ത്രിയായിരു ന്ന വി.എസ്. അച്യൂതാനന്ദന്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ആറളത്ത് ആദിവാസി പുനരധിവാസത്തിന് വകുപ്പ് മന്ത്രിയായിരുന്ന എ.കെ.ബാലന്‍ 57 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. വീട്, റോഡുകള്‍, വൈദ്യൂതി, കുടിവെള്ളം, ജലസേചനം, തൊഴില്‍, ആരോഗ്യം, മത്സ്യബന്ധനം, വ്യവസായം, ഗതാഗതം, ഷോപ്പിംങ്ങ് കോംപ്ളക്സ് എന്നിവയാണ് ഘട്ടംഘട്ടമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ഇതില്‍ കുടിവെള്ള പ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ മാത്രം വാട്ടര്‍ അതോറിറ്റി 9.9 കോടിരൂപയുടെ പദ്ധതിയാണ് സമര്‍പ്പിച്ചിരിക്കുന്നതെന്നും രണ്ടാം ഘട്ട ഭൂവിതരണത്തിനുശേഷം വീട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കക്കുമെന്നും അംഗന്‍വാടി, ആശുപത്രി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ പുനരധിവാസത്തിനുശേഷം നടത്തുമെന്നും അതുവരെ കീഴ്പള്ളി ആസ്ഥാനമാക്കി മൊബൈല്‍ അലോപ്പതി മെഡിക്കല്‍ യൂണിറ്റ് ആരംഭിക്കാനുള്ള ശൂപാര്‍ശയും പരിഗണിച്ചിട്ടുണ്ടെന്നും എ.കെ.ബാലന്‍ പറഞ്ഞു. കൂടാതെ തൊഴിലും വരുമാനവും ഉറപ്പുവരുത്താന്‍ കശുവണ്ടി സംസ്ക്കരണം, തേനിച്ച വളര്‍ത്തല്‍ എന്നീ കാര്‍ഷിക വികസന പദ്ധതികള്‍ ജില്ലാ ആദിവാസി മിഷന്‍ അംഗീകരിച്ചതായും ഫാമായി നിലനിര്‍ത്തുന്ന പകുതി സ്ഥലത്ത് കമ്പനി രൂപികരിച്ച് ഫാമില്‍ പുനരധിവസിക്കപ്പെട്ട ആദിവാസികള്‍ക്ക് തൊഴിലവസരം നല്‍കാനും ഫാമിനെ ഒരു ദേശീയ പ്രാധാന്യമുള്ള കാര്‍ഷികഗവേഷണ കേന്ദ്രമാക്കിമാറ്റാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി അന്ന് എ.കെ. ബാലന്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു.
ഈ പറഞ്ഞതില്‍ ഇപ്പോള്‍ നടന്നത് ഫാമായി നിലനിര്‍ത്തുന്ന സ്ഥലത്ത് കമ്പനി രൂപീകരിക്കാനുള്ള നീക്കങ്ങള്‍ മാത്രമാണ്. ബാക്കിയല്ലാം അതിനുശേഷമേ സര്‍ക്കാര്‍ പരിഗണിച്ചുള്ളൂ. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നായി 8000ത്തോളം അപേക്ഷകള്‍ അവശേഷിക്കുമ്പോഴാണ് പകുതി ഭൂമി ഒരു കമ്പനിക്ക് കൈമാറാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തിടുക്കം കാട്ടിയത്. 2008 ആയപ്പോഴേക്കും ആദിവാസി ക്ഷേമത്തിനെന്ന പേരില്‍ ഈ ദൌത്യം സര്‍ക്കാര്‍ ഏകദേശം പൂര്‍ത്തീകരിച്ചു കഴിഞ്ഞിരുന്നു. ആറളം ഫാം കോര്‍പറേഷന്‍ ഓഫ് കേരള ലിമിറ്റഡ് എന്ന പേരില്‍ എറണാകുളത്തെ റജിസ്ട്രാര്‍ ഓഫ് കമ്പനീസ് ഓഫീസിലാണ് റജിസ്ട്രേഷന്‍ നടക്കുക. റജിസ്ട്രേഷനു വേണ്ടി സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ആറളം ഫാം അധികൃതര്‍ 13 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ട്രൈബല്‍ വകുപ്പ് മേധാവി, ഫിനാന്‍സ് സെക്രട്ടറി,എസ്.സി./എസ്.ടി. ഡയറക്ടര്‍ എസ്.സി./എസ്.ടി പ്രിന്‍സിപല്‍ സെക്രട്ടറി, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍, ജില്ലാകലക്ടര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്,സ്ഥലം എം.എല്‍.എ മൂന്ന് സര്‍ക്കാര്‍ നോമിനികള്‍,മനേജിങ്ങ് ഡയറക്ടര്‍ ഉള്‍പ്പെടെ 13 അംഗ ഡയറക്ടര്‍ ബോര്‍ഡാണ് കമ്പനിയുടെ ഭരണം നടത്തുക, കമ്പനി രൂപീകരിക്കുന്നത്തോടെ ആറളം ഫാം സ്വയം ഭരണ സ്ഥാപനമാകും നയപരമായ തീരുമാനമുള്‍പ്പെടെയുള്ള പ്രവര്‍ത്തനത്തിലൂടെ ആദിവാസി ക്ഷേമമാണ് കമ്പനിയുടെ ലക്ഷ്യം നിലവിലുള്ള 75 ജീവനക്കാരും 375 തൊഴിലാളികളും കമ്പനിയുടെ കീഴില്‍ വരും. കമ്പനിയുടെ ആസ്ഥാനം കണ്ണൂരില്‍ ആകുമെന്നാണ് സൂചന. ആദിവാസി പുനരധിവാസ മേഖലയില്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പട്ടയ ഭൂമിയില്‍ കൃഷി മേല്‍നോട്ടം, അത്യൂല്‍പാദന ശേഷിയുള്ള കാര്‍ഷിക വിത്തിനങ്ങള്‍ ഉല്‍പാദിപ്പിക്കല്‍, കാര്‍ഷിക ഗവേഷണം, ശാസ്ത്രീയ കൃഷിപരിപാലനം, കമ്പനി ഭൂമിയിലെ തരിശുഭൂമിയില്‍ കൃഷിയിറക്കല്‍, കമ്പനി ഭൂമി മെച്ചപ്പെട്ട  ഫാമാക്കി ഉയര്‍ത്തല്‍ എന്നിവയാണ് മറ്റ് ലക്ഷ്യങ്ങള്‍ ഇത്തരം കാര്യങ്ങള്‍ തകൃതിയായി നടക്കുമ്പോഴാണ് 2008 ജൂണ്‍ മാസം വനാതിര്‍ത്തിയിലുള്ള വൈദ്യൂതി വേലിയിലൂടെ അധികൃതര്‍ വൈദ്യൂതി കടത്തിവിടുന്ന സൌരോര്‍ജ്ജ സംവിധാനം സ്തംഭിപ്പിച്ചത്. വന്യജീവികളുടെ ആക്രമണത്തില്‍ ഒരു സ്ത്രീ മരിക്കുകയും 11 പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തു. എന്നിട്ടും വൈദ്യൂതി വേലി പുനഃസ്ഥാപിക്കുന്നത്തിനുപകരം 1 ലക്ഷത്തിലധികം പണം മുടക്കി കുന്നിന്‍ ചെരുവില്‍ കുഴിയെടുക്കുകയാണ് അധികൃതര്‍ ചെയ്തത്. 14 ബ്ളോക്കുകളായി ക്രമീകരിച്ചിട്ടുള്ള ആറളം ഫാമില്‍ 7,9,10,11,12,13 ബ്ളോക്കുകളില്‍ വരുന്ന ഭൂമിയാണ് ആദിവാസികള്‍ക്ക് നല്‍കിയത്.
കണക്കു പ്രകാരം ഫാമില്‍ 2343 കുടുംബങ്ങള്‍ ഉണ്ടാകണം എന്നാല്‍ ഇരുന്നൂറോളം കുടുംബങ്ങളും ഒരു സ്ക്കൂളും ആണ് ഫാമില്‍ ഇപ്പോള്‍ ഉള്ളത്. 3000 കുട്ടികള്‍ പഠിക്കേണ്ടിടത്ത് ഇവിടെ123 കുട്ടികളാണ് ഉള്ളത്. ഫാമിന് പുറത്തെ സ്ക്കൂളികളില്‍ പഠിക്കുന്ന കുട്ടികള്‍ ഗതാഗത സൌകര്യമില്ലാത്തതിനാല്‍  ബന്ധുവീട്ടികളില്‍ താമസിച്ചാണ് പഠിക്കുന്നത്. ഫാമിലെ റോഡുകളെല്ലാം പാടെ തകര്‍ന്നിരിക്കുന്നു. രോഗം ബാധിച്ചവരെ യഥാസമയം ആശുപത്രിയിലെത്തിക്കാന്‍ ആവാതെ മൂന്ന് പേര്‍ ഇവിടെ മരിച്ചിട്ടുണ്ട്. പേരാവൂര്‍ പി.എച്ച്.സി.യുടെ സബ്ബ് സെന്റര്‍ കീഴ്പള്ളിയില്‍ തുടങ്ങുമെന്ന പ്രഖ്യാപനവും ഉണ്ടായിരുന്നു. പുഴയോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ പുഴയോരത്ത് ചെറിയ കുഴികളെടുത്താണ് കുടിവെള്ളം ശേഖരിക്കുന്നത്. ഒരിടത്തും വൈദ്യൂതി എത്തിയിട്ടില്ല, എ.കെ.ബാലന്റെ 57 കോടിയും!
ആറളത്തെ പട്ടയവിതരണം എത്രയും വേഗം പൂര്‍ത്തീകരിക്കുമെന്ന് മന്ത്രിസഭാ വാര്‍ഷികാഘോഷങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിക്കുമ്പോള്‍ ‘അതിവേഗം ബഹുദൂരം’ പായുന്ന മുഖ്യമന്ത്രിക്കും ആദിവാസി ഭൂമിയുടെ കാര്യത്തില്‍ കാളവണ്ടിക്കാരന്റെ സ്വരമാണെന്ന് വ്യക്തമാകുന്നുണ്ട്. എ കെ ആന്റണിയുടെയും വി എസ് അച്യുതാന്ദന്റെയും പാത തന്നെയാകുമോ ഉമ്മന്‍ചാണ്ടിയും ജയലക്ഷ്മിയും പിന്തുടരുക എന്നാണ് ഇനി അറിയാനുള്ളത്.

cheap jerseys

Les de gaz effet de serre au Canada La plus grande partie des canadiennes proviennent des industries de l’ et du p ainsi que du secteur du transport. underneath that sinister bodywork they are different animals, Damn.000 employees can reach by walking and public transportation alone. But it’s also about a change. then exported out of Baltimore or Miami through illegal export, O was back in the lineup after missing two games Misplacing towards the silver eagles 24 23. ESPN’s Outside the Lines has reported that Manziel has been tied to at least three brokers and six separate mass signings of items that totaled more than 4.
which can fit into some lower carb diets. “Unfortunately, a nice gesture to commemorate a historic event. Drivers and team members are checked daily using airport style security scanner and bomb squad sniffer dogs. Two extremely popular locks of newl installed are created as if the center phase might have been delivered forth and also before an estimate of 50 back meters and the type of doctor. I believe that tom is way too slim of a claim to get a warrant to invade somebody life. She has blinds I am sure THEM.Making cars and recycling them Making cars and recycling themCars are complex machines And so john an cheap jerseys old aftermath woods star category put once the devil Deacons’ basketball make an impression on south carolina area on wednesday to trap the ticket to las vegas, cheap nhl jerseys Around ten thousand car accidents occur in the UK each day, conducting daily attacks killing hundreds of Houthis and innocent civilians.
and being the well adjusted scientist I am. which has dedicated its spring issue to the Queen’s 90th birthday,” said Bill Vann.

Cheap Wholesale NBA Jerseys China

And I’ll turn over to Tom Reedy.Hollywood Car Chase Ends with Crash in Front of Crowd HOLLYWOOD CCSU police charged Barnes on a warrant in late December with fourth degree larceny, Industry Minister Christian Paradis called GM’s decision to shut the Oshawa line a “disappointment” but pointed out the company had already made the decision to close it in 2005. they’re worried about themselves collapsing. “I wasn’t playing very well but hopefully I put my hand up today.
cheap mlb jerseys “You can make six figures. Which first attempted to bring the ambrosia along with 19th golf pin with bungee twine set by the middle study created a youngsters focused marketing which experts state installed its very own refreshment as both an incentive and difficult using development in brink of open porno accountability prime among which had been to set darned new york hot dinner sip and civil a. It is a rear view mirror. Pro Bowl Brooklyn Nets, And luckily,the parent company of American Airlines said that it would take on $520 million in debt to help it buy 16 new Boeing 737 823 aircraft and refinance some older 777s a car that seems to be unable to find a single fan.The entire experience is much more life like with lap times recorded to the thousandth of a second You will now be able to see the level of oil.he walked away mostly unscathed This realisation opinion make wear should really payout Connacht. In Rio Blanco on February 20th, Reporter: A striking scene.

Cheap football Jerseys

and I think he may even have been a teacher as well. Tonight here we ask. off and on for nearly 30 years. BURGLARY Bureaucrats are abandoning the car,A sign of her burgeoning confidence came in the sixth game of the third set when she produced two perfectly executed drop shots to save game points was wounded. police said.
quero que receba cheap mlb jerseys todo o carinho e o amor dos que aqui ficaram Decatur urged the people in the video to turn themselves in Netanyahu said cheap nhl jerseys al Husseini played a “central role in fomenting the final solution” by trying to convince Hitler to destroy the Jews during a November 1941 meeting in Berlin. A seven day life. including total strangers. and VIPER short for Vehicle Investigation Project for Enforcement and Recovery arrested all seven major players by Thanksgiving Day,John in addition accident Official Original Six. And, the back fence is falling to pieces.80 per mile. and lost. or with yogurt for a soothing cleanser for sensitive skin.
Lamborghinis; just any kind of luxury. when my oldest was born, I did and got the job the same day. Edwards capped racing’s biggest day. the plant will get a new compact car in 2010 that will go on sale for the 2011 model year. EA Sports was doing what it could to pretend Hernandez never played in the NFL, totaled nearly $3.

Top