മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണവും ഇസ്ലാമിക സ്വത്വവും
ഫിലിപ്പിനോ ഒസെല്ല, കരോളിന്‍ ഒസെല്ല
_______________________________________________
ഇന്ത്യന്‍ എന്ന് നമ്മള്‍ കരുതുന്ന വസ്ത്രധാരണ രീതികള്‍ പലപ്പോഴും ഉയര്‍ന്ന ജാതി ഹിന്ദുവിന്റെ മൂല്യങ്ങളെയും ജീവിതത്തെയുമാണ് നിരന്തരം ഊട്ടിയുറപ്പിക്കുന്നത്. കേരളത്തിലാകുമ്പോള്‍ അത് നായര്‍ എന്നായി മാറുന്നു. കേരളത്തിന്റെ പ്രശസ്തമായ കസവു വസ്ത്രങ്ങള്‍ തന്നെ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. നമ്മള്‍ കേരളവസ്ത്രം എന്ന് പറയുമ്പോഴും, സ്റേറ്റിന്റെ സ്ഥാപനങ്ങള്‍ ദേശീയ വസ്ത്രദിനം എന്ന് പറയുമ്പോഴും, ഒരു സാംസ്കാരിക പരിപാടിയുടെ ബ്രോഷര്‍ ഇറക്കുമ്പോഴും, കേരളത്തിന്റെ പ്രാദേശികമായ പ്രത്യേകതയെ ഉയര്‍ത്തിക്കാട്ടുന്നതിനായി പലപ്പോഴും ചെയ്യാറുള്ളത്, ഇറുകിയ ചുവന്ന ബ്ളൌസിട്ട, കസവുസാരി ധരിച്ച ഒരു പെണ്ണിനെ ചിത്രീകരിക്കലാണ്. ഇതാണ് ഇന്ത്യ മുഴുവന്‍ കേരളത്തിന്റെ വസ്ത്രമായി മനസ്സിലാക്കപ്പെട്ടുന്നത്. അതോടൊപ്പം തന്നെ ഈ ചുവന്ന ബ്ളൌസ് ഹിന്ദു സ്ത്രീയുടെ പ്രത്യേക താല്‍പര്യത്തെയാണ് എടുത്തുകാണിക്കുന്നത്. അതോടൊപ്പം വലിയ പൊട്ടും മുല്ലപ്പൂ ചൂടിയ വിടര്‍ത്തിയിട്ട മുടികളും എല്ലാ സന്ദര്‍ഭങ്ങളിലും കേരളത്തെ പ്രതിനിധീകരിച്ചുകൊണ്ടിരിക്കുന്നു. ഈ കേരള പാരമ്പര്യ വസ്ത്രമെന്നത് യഥാര്‍ഥത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍ ഹിന്ദു ഉന്നത ജാതി സ്ത്രീകളുടെ വസ്ത്രമാണ് എന്നതാണ് ശരി.
‘
വസ്ത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍- ജനപ്രിയവും അക്കാദമികവും- പൊതുവെ മുസ്ലിം സ്ത്രീയെ കേന്ദ്രീകരിച്ചാണ്. എന്നിരുന്നാലും മാന്യതയുള്ള വസ്ത്രത്തിന്റെ പ്രശ്നങ്ങള്‍ മുസ്ലിം ആണിനെക്കുറിച്ചും ദക്ഷിണേന്ത്യന്‍ സ്ത്രീയെക്കുറിച്ചുള്ള മുന്‍ധാരണകളിലൂടെ അമുസ്ലിം പശ്ചാത്തലത്തില്‍ കൂടി രൂപപ്പെട്ടതാണ്.
__________________________________________________
1970 വരെ നീണ്ടുനില്‍ക്കുന്ന അറബ് രാജ്യങ്ങളുമായുള്ള വ്യാപാരബന്ധവും പ്രത്യേക പരാമശം അര്‍ഹിക്കുന്നു. ഈയടുത്ത കാലത്തായി, പ്രത്യേകിച്ച് 80-കള്‍ക്ക് ശേഷം ഗള്‍ഫ് കുടിയേറ്റത്തിന്റെ ഫലമായുണ്ടായ പണമിടപാടുകളിലൂടെയാണ് കോഴിക്കോടന്‍ സാമ്പത്തിക വ്യവസ്ഥ നിലനില്‍ക്കുന്നത്. ഈ വൈവിധ്യപൂര്‍ണമായ ചരിത്രമാണ് കോഴിക്കോടിനെ ഏറ്റവും എളുപ്പത്തില്‍ കോസ്മോപോളിറ്റനിസം എന്ന ബഹുമതിക്ക് അര്‍ഹമാക്കിയത്. ഇതിന്റെ ഫലമായി ഒരു പ്രാദേശിക മുസ്ലിമിന്റെ വസ്ത്രമെന്നത് മൂന്ന് തരത്തിലുള്ള സ്റാന്‍ഡേഡുകള്‍ പുലര്‍ത്തുന്ന സ്വത്വഭാവങ്ങളാല്‍ നിര്‍ണിതമാണ്. ഒന്ന്, ദക്ഷിണേന്ത്യന്‍ മലയാളി. രണ്ട്, പാന്‍ ഇസ്ലാമിക് മൂന്ന്, അറബ് ബന്ധം. ഈ നിര്‍ണയങ്ങള്‍ സംഘര്‍ഷപ്പെടുന്ന സമയമെന്നത്, ദക്ഷിണേന്ത്യന്‍ ലാവണ്യബോധവും സ്ത്രീ പര്‍ദ ധരിക്കുന്നതിലൂടെ ഉണ്ടാവുന്ന പരിഷ്കരണപരമായ അനിവാര്യതകളും കൂട്ടിമുട്ടുന്ന ഇടങ്ങളിലാണ്
__________________________________________________
ഈ ലേഖനം ഉത്തരകേരളത്തിലെ (മലബാര്‍) മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കോഴിക്കോട്ടെ രണ്ടുവര്‍ഷത്തെ ഫീല്‍ഡ് വര്‍ക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അതോടൊപ്പം തന്നെ ഈ ലേഖനത്തിലെ വിശകലനങ്ങള്‍ മധ്യകേരളത്തിലെ(തിരുവിതാംകൂര്‍) ഹിന്ദു ഭൂരിപക്ഷ പ്രദേശത്തെ- വളരെക്കുറഞ്ഞ മുസ്ലിം ജനസംഖ്യയാണവിടെയുള്ളത്- ആദ്യകാലത്ത് നടത്തിയ ഫീല്‍ഡ് വര്‍ക്കിനെക്കൂടി അടിസ്ഥാനമാക്കിയുള്ളതാണ്.
കേരള വസ്ത്ര ശൈലികള്‍
ഒരു പരിധിവരെ കേരളത്തിലെ വസ്ത്രധാരണ രീതികള്‍ ഓരോ മതസമുദായത്തിന്റെയും പ്രദേശത്തിന്റെയും വൈവിധ്യങ്ങളിലൂടെ പ്രാദേശികമായി തന്നെ അടയാളപ്പെടുത്താവുന്നതാണ്. കോഴിക്കോട് എല്ലായ്പ്പോഴും ഒരു യാഥാസ്ഥിതിക നഗരമായി സങ്കല്പിക്കപ്പെട്ടിട്ടുണ്ട്. എറണാകുളത്തില്‍ നിന്ന് വ്യത്യസ്തമായി ഇവിടെയുള്ള മുസ്ലിം സാന്നിധ്യമാണ് ഇതിന് കാരണം.
സ്ത്രീകളുടെ വസ്ത്രം
പാശ്ചാത്യമെന്ന് അറിയപ്പെടുന്ന, യൂറോപ്യന്‍ ശൈലിയിലുള്ള സ്കര്‍ട്ട്, ട്രൌസര്‍, ടീ-ഷര്‍ട്ട് തുടങ്ങിയവ വളരെ അപൂര്‍വ്വമായാണ് കേരളത്തില്‍ ഉപയോഗിക്കുന്നത്. ഉയര്‍ന്ന പുരോഗമന കുടുംബങ്ങളില്‍ നിന്ന് വരുന്ന, ഇരുപതിനടുത്ത് പ്രായമുള്ള പെണ്‍കുട്ടികളാണ് കോളേജില്‍ പോകുവാനും സോഷ്യലൈസിങിനും വേണ്ടി ഇത് ധരിക്കാറ്. നഗരത്തില്‍ നിന്നും വരുന്ന അവിവാഹിതകളായ അത്തരം പെണ്‍കുട്ടികള്‍ മധ്യവര്‍ഗ്ഗബോധം പുലര്‍ത്തുന്നവരാണ്; പ്രത്യേകിച്ചും ക്രിസ്ത്യന്‍ സമുദായത്തിലോ കുടിയേറ്റക്കാരായ ഗുജറാത്തി ഹിന്ദു സമുദായത്തിലോ പെട്ട പെണ്‍കുട്ടികള്‍ .
____________________________________________________
ഹിന്ദു, ക്രിസ്ത്യന്‍ സ്ത്രീകള്‍ സാരിയുടെ തല ചുമലിന് മുകളിലൂടെ വലിച്ചിടുന്നു. പക്ഷെ; മുസ്ലിം സ്ത്രീകളാവട്ടെ സാരിത്തലപ്പു കൊണ്ട് തല മറക്കുന്നു. എന്നാല്‍ ഇപ്പോള്‍ സാരിയോടൊപ്പം തന്നെ മഫ്തയും ധരിക്കുന്നുണ്ട്. ഹിന്ദു സ്ത്രീകളും മുസ്ലിം സ്ത്രീകളും ഷോര്‍ട് ബ്ളൌസുകളാണ് ധരിക്കുന്നത്. അതോടൊപ്പം തന്നെ മുറുകിയ കുപ്പായക്കൈകളുള്ള ബ്ളൌസുകളാണ് ധരിക്കുന്നത്. ഇത് ആകര്‍ഷണീയത കൂട്ടുന്നു. അതോടൊപ്പം തന്നെ അത് പുതിയ തരത്തില്‍ മാന്യതയെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു. സ്ളീവ് ലെസ് ടോപ്പുകള്‍ മാന്യതയില്ലാത്ത വസ്ത്രമായി കരുതുന്നത്, ഉയര്‍ന്ന നഗരകേന്ദ്രീകൃത മധ്യവര്‍ഗ്ഗ സംസ്കാരത്തിന്റെ ഭാഗമാണ്.
____________________________________________________
പക്ഷെ, എല്ലാ കുടുംബങ്ങളിലും ഔപചാരിക അവസരങ്ങളിലെല്ലാം പാശ്ചാത്യ വസ്ത്രധാരണം അനാവശ്യമായിട്ടാണ് കരുതിപ്പോരുന്നത്. അതായത് വിശാല ദക്ഷിണേന്ത്യന്‍ സാഹചര്യങ്ങളിലോ അതിനപ്പുറം ദക്ഷിണേഷ്യന്‍ സാഹചര്യങ്ങളിലോ എപ്പോഴും പാശ്ചാത്യമെന്നത് മാന്യതയില്ലായ്മയുടെ ലക്ഷണമായിട്ടാണ് കാണുന്നത്.
പതിനേഴ് വയസ്സുകാരികള്‍ മുതല്‍ ധരിക്കുന്ന ആറ് മീറ്റര്‍ നീളമുള്ള ഈ തുണിക്കഷ്ണം അടിപ്പാവാടക്കും ബ്ളൌസിനും മുകളില്‍ ചുറ്റിപ്പിടിപ്പിക്കുകയാണ് ചെയ്യുന്നത്. ഹിന്ദു, ക്രിസ്ത്യന്‍ സ്ത്രീകള്‍ സാരിയുടെ തല ചുമലിന് മുകളിലൂടെ വലിച്ചിടുന്നു. പക്ഷെ; മുസ്ലിം സ്ത്രീകളാവട്ടെ സാരിത്തലപ്പു കൊണ്ട് തല മറക്കുന്നു. എന്നാല്‍ ഇപ്പോള്‍ സാരിയോടൊപ്പം തന്നെ മഫ്തയും ധരിക്കുന്നുണ്ട്. ഹിന്ദു സ്ത്രീകളും മുസ്ലിം സ്ത്രീകളും ഷോര്‍ട് ബ്ളൌസുകളാണ് ധരിക്കുന്നത്. അതോടൊപ്പം തന്നെ മുറുകിയ കുപ്പായക്കൈകളുള്ള ബ്ളൌസുകളാണ് ധരിക്കുന്നത്. ഇത് ആകര്‍ഷണീയത കൂട്ടുന്നു. അതോടൊപ്പം തന്നെ അത് പുതിയ തരത്തില്‍ മാന്യതയെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു. സ്ളീവ് ലെസ് ടോപ്പുകള്‍ മാന്യതയില്ലാത്ത വസ്ത്രമായി കരുതുന്നത്, ഉയര്‍ന്ന നഗരകേന്ദ്രീകൃത മധ്യവര്‍ഗ്ഗ സംസ്കാരത്തിന്റെ ഭാഗമാണ്. ഹിന്ദു സ്ത്രീകള്‍ക്ക് മാന്യതയെന്നത് ഇറുകിയ വസ്ത്രങ്ങള്‍ ശരീരത്തിന് ചുറ്റും ധരിക്കുന്നതും മാലയും വളയും അതിനുമുകളില്‍ അണിയുന്നതുമാണ്. വിവാഹിതരായ സ്ത്രീകള്‍ നെക്ളസും വളകളും ധരിക്കാറുണ്ട്. വളകളും അരപ്പട്ടയുമൊക്കെ സ്ത്രീസൌന്ദര്യവുമായി ബന്ധപ്പെട്ടാണ് മനസ്സിലാക്കുന്നത്. അതോടൊപ്പം അത് സ്ത്രീകളുടെ ദൌര്‍ബല്യത്തെയും സ്ത്രീകളുടെ അധികാരത്തിന്റെ കുറവിനെയും ആണിനാല്‍ സംരക്ഷിക്കപ്പെടാനുള്ള ആശയമായും മാറുന്നു.
ഇവിടെ ഈ ലളിതമായ എത്നോഗ്രഫിക് പഠനം വളരെ സങ്കീര്‍ണ്ണമായ ഒരു പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നു. ഇന്ത്യന്‍ എന്ന് നമ്മള്‍ കരുതുന്ന വസ്ത്രധാരണ രീതികള്‍ പലപ്പോഴും ഉയര്‍ന്ന ജാതി ഹിന്ദുവിന്റെ മൂല്യങ്ങളെയും ജീവിതത്തെയുമാണ് നിരന്തരം ഊട്ടിയുറപ്പിക്കുന്നത്. കേരളത്തിലാകുമ്പോള്‍ അത് നായര്‍ എന്നായി മാറുന്നു. കേരളത്തിന്റെ പ്രശസ്തമായ കസവു വസ്ത്രങ്ങള്‍ തന്നെ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. നമ്മള്‍ കേരളവസ്ത്രം എന്ന് പറയുമ്പോഴും, സ്റേറ്റിന്റെ സ്ഥാപനങ്ങള്‍ ദേശീയ വസ്ത്രദിനം എന്ന് പറയുമ്പോഴും, ഒരു
____________________________________________________
90-കള്‍ മുതലാണ് അവിവാഹിതരായ സ്ത്രീകള്‍ക്കിടയില്‍ സാല്‍വാര്‍ കമ്മീസ് വ്യാപകമാവുന്നത്. ഗ്രാമങ്ങളില്‍ ജീവിക്കുന്ന ഹിന്ദുക്കള്‍ ആദ്യകാലത്ത് പാവാടയും ബ്ളൌസും ഉപേക്ഷിച്ച് സല്‍വാര്‍ കമ്മീസിലേക്ക് വരാന്‍ മടിയുള്ളവരായിരുന്നു. സര്‍വാര്‍ കമ്മീസിന് കേരളത്തില്‍ ചുരിദാര്‍ എന്നാണ് പറയാറുള്ളത്. സല്‍വാര്‍ കമ്മീസിന്റെ ഉദ്ഭവം എന്നത് ഉത്തരേന്ത്യന്‍ സാഹചര്യങ്ങളില്‍ നിന്നാണ്. അതിനാല്‍ വയസ്സന്‍മാരായ ഹിന്ദുകാരണവന്മാര്‍ ഇതിനെയൊരു പാക്കിസ്ഥാനി- മുസ്ലിം വസ്ത്രമായാണ് പരിഗണിച്ചിരുന്നത്. യുവതികളായ ഹിന്ദു-ക്രിസ്ത്യന്‍ സ്ത്രീകള്‍ ചുരിദാര്‍ ധരിക്കുമ്പോള്‍ അവരുടെ വീട്ടിലെ കാരണവന്മാര്‍ പരാതികളുമായി കടന്നുവരാറുണ്ട്. പാവാട ഉപേക്ഷിച്ച് പാന്റ് ധരിക്കുന്ന സമ്പ്രദായം ശരിയല്ല എന്നാണ് അവര്‍ മനസ്സിലാക്കിയത്. ചുരിദാറിപ്പോഴും ഹിന്ദു സ്ത്രീകള്‍ക്കിടയില്‍ അവിവാഹിതകളുടെ വസ്ത്രമായാണ് ധരിച്ചുവരുന്നത്. അല്ലെങ്കില്‍ കൂടുതല്‍ ആധുനികയും വിവാഹിതയുമായ ഹിന്ദുസ്ത്രീ മാത്രമേ ഇപ്പോള്‍ ചുരിദാര്‍ ധരിക്കാറുള്ളൂ. സാരിയാണ് പൊതുവെ അവരുടെ വസ്ത്രം.
____________________________________________________
സാല്‍വാര്‍ കമ്മീസിനെക്കുറിച്ചുള്ള ഹിന്ദു മനോഭാവത്തിലും ഈ വ്യത്യാസം പ്രകടമാണ്. 90-കള്‍ മുതലാണ് അവിവാഹിതരായ സ്ത്രീകള്‍ക്കിടയില്‍ സാല്‍വാര്‍ കമ്മീസ് വ്യാപകമാവുന്നത്. ഗ്രാമങ്ങളില്‍ ജീവിക്കുന്ന ഹിന്ദുക്കള്‍ ആദ്യകാലത്ത് പാവാടയും ബ്ളൌസും ഉപേക്ഷിച്ച് സല്‍വാര്‍ കമ്മീസിലേക്ക് വരാന്‍ മടിയുള്ളവരായിരുന്നു. സര്‍വാര്‍ കമ്മീസിന് കേരളത്തില്‍ ചുരിദാര്‍ എന്നാണ് പറയാറുള്ളത്. സല്‍വാര്‍ കമ്മീസിന്റെ ഉദ്ഭവം എന്നത് ഉത്തരേന്ത്യന്‍ സാഹചര്യങ്ങളില്‍ നിന്നാണ്. അതിനാല്‍ വയസ്സന്‍മാരായ ഹിന്ദുകാരണവന്മാര്‍ ഇതിനെയൊരു പാക്കിസ്ഥാനി- മുസ്ലിം വസ്ത്രമായാണ് പരിഗണിച്ചിരുന്നത്. യുവതികളായ ഹിന്ദു-ക്രിസ്ത്യന്‍ സ്ത്രീകള്‍ ചുരിദാര്‍ ധരിക്കുമ്പോള്‍ അവരുടെ വീട്ടിലെ കാരണവന്മാര്‍ പരാതികളുമായി കടന്നുവരാറുണ്ട്. പാവാട ഉപേക്ഷിച്ച് പാന്റ് ധരിക്കുന്ന സമ്പ്രദായം ശരിയല്ല എന്നാണ് അവര്‍ മനസ്സിലാക്കിയത്. ചുരിദാറിപ്പോഴും ഹിന്ദു സ്ത്രീകള്‍ക്കിടയില്‍ അവിവാഹിതകളുടെ വസ്ത്രമായാണ് ധരിച്ചുവരുന്നത്. അല്ലെങ്കില്‍ കൂടുതല്‍ ആധുനികയും
എന്നാല്‍ മുസ്ലിങ്ങള്‍ക്കിടയില്‍ ചുരിദാറിന് ഈയര്‍ഥത്തിലുള്ള സംഘര്‍ഷത്തിന്റെ പ്രശ്നമില്ല. മറിച്ച് ആഹ്ളാദത്തിന്റെയും സന്തോഷത്തിന്റെയും ലക്ഷണമാണ്. കാരണം ബ്ളൌസില്‍ നിന്നും പാവാടയില്‍ നിന്നും വ്യത്യസ്തമായി ചുരിദാര്‍ ശരീരത്തിന്റെ വടിവുകളെ കാണിക്കുന്നില്ല. പാവാടയും ബ്ളൌസും ധരിക്കുമ്പോള്‍ വയറ് കാണുന്നു എന്ന പ്രശ്നമുണ്ടായിരുന്നു. എന്നാല്‍ ചുരിദാറാകട്ടെ, കഴുത്തു മുതല്‍ പാദം വരെ അയഞ്ഞ വസ്ത്രത്താല്‍ മൂടിക്കിടക്കാന്‍ സഹായിക്കുന്നു. ചുരിദാര്‍ പാര്‍ട്ടികളിലും വിവാഹസദസ്സുകളിലും മുസ്ലിം സ്ത്രീകള്‍ ധാരാളമായി ഉപയോഗിച്ചുവരുന്നു. സാരി വിവാഹ സന്ദര്‍ഭങ്ങളില്‍ മാത്രം ഉപയോഗിക്കുന്നു. മറ്റു സന്ദര്‍ഭങ്ങളില്‍ പരിഗണിക്കാറില്ല. ചുറിദാറിനെ എല്ലാതരം മുസ്ലിം സ്ത്രീകളും തങ്ങളുടെ വസ്ത്രധാരണ രീതിയായി വികസിപ്പിച്ചപ്പോള്‍ ഹിന്ദുസ്ത്രീകള്‍ ഇതിനോട് അത്ര മമത പുലര്‍ത്തുന്നില്ല.
ചുരിദാറിന്റെ സ്റൈലുകള്‍ ഓരോ സമുദായത്തിനും വ്യത്യസ്തമാണ്. അതായത് ഒരു സ്ത്രീയുടെ മതവും ജാതിയും ചുരിദാറിലൂടെ മാത്രം മനസ്സിലാക്കാവുന്നതാണ്. അതിനാലാണ് കേരളത്തിലെ സ്ത്രീകള്‍ റെഡിമെയ്ഡ് വസ്ത്രങ്ങളെക്കാള്‍ തയ്പ്പിച്ച വസ്ത്രങ്ങളെക്കാള്‍ മുന്‍ഗണന നല്‍കുന്നത്. ഹിന്ദു-ക്രിസ്ത്യന്‍ സ്ത്രീകള്‍ ചെറിയ കൈകളുള്ള ഇറുകിയ ചുരിദാറുകളുമാണ് ധരിക്കുന്നത്. മുസ്ലിം സ്ത്രീകളാവട്ടെ, മുക്കാല്‍ കൈ നീളമുള്ളതോ മുഴുക്കൈ നീളമുള്ളതോ ആയ അയഞ്ഞ ചുരിദാറുകളാണ് ധരിക്കാറുള്ളത്. ശരീരത്തിന്റെ വടിവുകള്‍ ദൃശ്യമാവാന്‍ അവര്‍ ഒരിക്കലും അനുവദിക്കാറില്ല. കേരളത്തിലാവട്ടെ, നഗ്നമായ തലയേക്കാള്‍ നഗ്നമായ കൈകളാണ് പോലീസിങിന് വിധേയമാകാറുള്ളത്. മുസ്ലിം സ്ത്രീകള്‍ വീടിന് പുറത്ത് തലയടക്കം ശരീരം മറക്കുന്നവരാണെങ്കിലും വീടിനകത്ത് തല മറക്കാറില്ല. പക്ഷെ വീടിനകത്ത് പോലും കൈയില്ലാത്ത വസ്ത്രങ്ങള്‍ ധരിക്കാറില്ല.
മുസ്ലിം ചുരിദാറിന്റെ മറ്റൊരു പ്രത്യേകത ചുരിദാറിന്റെ കഴുത്തറ്റം മുതല്‍ മഫ്ത കൂടി ധരിക്കുന്നു എന്നതാണ്. സ്ത്രീകളുടെ മുറികളില്‍ പോയി പര്‍ദ ഊരിവെക്കുന്നവര്‍ പോലും മഫ്ത ഊരിവെക്കാറില്ല. ഹിന്ദു സ്ത്രീകള്‍ ചുരിദാറിന്റെ കഴുത്തില്‍ ഡിസൈനുകള്‍ നടത്തുമ്പോള്‍ മുസ്ലിം സ്ത്രീകള്‍ ചുരിദാറിന്റെ താഴ്ഭാഗത്താണ് ഡിസൈന്‍ നടത്താറുള്ളത്.
__________________________________________________
കോഴിക്കോട്ടെ മൊത്ത-ചില്ലറ വില്‍പനക്കാരോടു നടത്തിയ സംഭാഷണങ്ങളിലൂടെ മനസ്സിലായ ഒരു കാര്യം, ഫാഷന്‍ എന്നത് സിനിമയയുമായി ബന്ധപ്പെട്ട ഒരു സംഗതിയാണ്. ഒരോ പുതിയ സിനിമയും പുതിയ സ്റൈലുകളും ഫാഷനും കളറുകളും കൊണ്ടുവരുന്നു. രണ്ട് മൂന്ന് മാസത്തിനകം അത് നാടാകെ വ്യാപിക്കുന്നു. പിന്നെ രണ്ട് പെരുന്നാളുകള്‍ എന്നത് പ്രത്യേക രീതിയിലുള്ള ഫാഷന്‍ സീസണ്‍ ആണ്. മഴക്കാലത്തിനും ചൂടുകാലത്തിനും അതിന്റേതായ വസ്ത്രധാരണ രീതികളുമുണ്ട്. മൊത്ത-ചില്ലറ വില്‍പനക്കാര്‍ ഈ സീസണുകളെയാണ് മുഖ്യമായും ആശ്രയിക്കുന്നത്
__________________________________________________
കോഴിക്കോട്ടെ മൊത്ത-ചില്ലറ വില്‍പനക്കാരോടു നടത്തിയ സംഭാഷണങ്ങളിലൂടെ മനസ്സിലായ ഒരു കാര്യം, ഫാഷന്‍ എന്നത് സിനിമയയുമായി ബന്ധപ്പെട്ട ഒരു സംഗതിയാണ്. ഒരോ പുതിയ സിനിമയും പുതിയ സ്റൈലുകളും ഫാഷനും കളറുകളും കൊണ്ടുവരുന്നു. രണ്ട് മൂന്ന് മാസത്തിനകം അത് നാടാകെ വ്യാപിക്കുന്നു. പിന്നെ രണ്ട് പെരുന്നാളുകള്‍ എന്നത് പ്രത്യേക രീതിയിലുള്ള ഫാഷന്‍ സീസണ്‍ ആണ്. മഴക്കാലത്തിനും ചൂടുകാലത്തിനും അതിന്റേതായ വസ്ത്രധാരണ രീതികളുമുണ്ട്. മൊത്ത-ചില്ലറ വില്‍പനക്കാര്‍ ഈ സീസണുകളെയാണ് മുഖ്യമായും ആശ്രയിക്കുന്നത്. സാമ്പത്തിക ഉദാരീകരണത്തിന്റെ ഭാഗമായി ഫാഷന്‍ വ്യാപിക്കുകയും പുതിയ സ്റൈലുകള്‍ പെട്ടന്ന് കടന്നുവരികയും ചെയ്യുന്നു. മാര്‍ക്കറ്റില്‍ വളരെ പെട്ടെന്ന് കിട്ടുന്ന ചുരിദാറുകള്‍ സ്ത്രീകളെ ഫാഷനെക്കുറിച്ചും മാന്യതയെക്കുറിച്ചും പുതിയ അവബോധങ്ങളിലേക്ക് നയിക്കുന്നുണ്ട്.
പതിനഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ദക്ഷിണേന്ത്യന്‍ മുസ്ലിങ്ങള്‍ക്കിടയില്‍ പര്‍ദ്ദയുണ്ടായിരുന്നില്ല എന്നാണ് പൊതുവെ പറയപ്പെട്ടിട്ടുള്ളത്. അതായത് മുസ്ലിം സ്ത്രീകള്‍ ഇറുകിയ ബ്ളൌസും സാരിയും ധരിച്ച് ഹിന്ദു സ്ത്രീകള്‍ക്ക് സമാനരായിരുന്നു. എന്ന നീരീക്ഷണമുണ്ട്. 80-കളുടെ അവസാനത്തിലാണ് പര്‍ദ്ദ നാടനല്ല എന്നും മറിച്ച് വിദേശ വസ്ത്രമാണെന്നും വിമര്‍ശിക്കപ്പെടാന്‍ തുടങ്ങിയത്. ഗള്‍ഫിലൂടെ ഉണ്ടായ അറബ് സ്വാധീനമാണ് ഇതിന് കാരണമെന്നും വ്യാഖ്യാനിക്കപ്പെട്ടു. ഡ്രസിലുള്ള ഈ മാറ്റം വലിയ ഉത്കണ്ഠകള്‍ക്ക് കാരണമായിട്ടുണ്ട്. പ്രത്യേകിച്ച് അമുസ്ലിങ്ങള്‍ക്കിടയില്‍ എന്നാല്‍ യഥാര്‍ഥത്തില്‍ കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ വെളുത്ത പര്‍ദ്ദ 1960-കള്‍ മുതല്‍ നിലവിലുണ്ട്. പല പഴയ മുസ്ലിം സ്ത്രീകളും അത് ധരിക്കാറുമുണ്ട്. ഇപ്പോഴുണ്ടായ മാറ്റമെന്നത് രണ്ടുതരത്തിലാണ്. വെളുത്ത പര്‍ദ്ദയെക്കാളും കറുത്ത ബുര്‍ഖയെക്കാളും ഇന്നത്തെ പര്‍ദ്ദ വ്യത്യസ്തമാണ്. അതോടൊപ്പം ഇപ്പോഴത്തെ മാറ്റങ്ങള്‍ ആഗോള അടിസ്ഥാനത്തില്‍ മുസ്ലിംങ്ങള്‍ക്കിടയില്‍ വികസിച്ചുവരുന്ന വസ്ത്രധാരണത്തെക്കുറിച്ച പുതിയ കാഴ്ചപ്പാടുകളുമായി ബന്ധപ്പെട്ടതാണ്.
കോഴിക്കോട്ടെ ഏറ്റവും രസരകമായ കാര്യം, ലോകത്തെ മറ്റു ഭാഗങ്ങളില്‍ നിന്ന് വിഭിന്നമായി പ്രത്യയശാസ്ത്രമായ കാരണങ്ങള്‍ മാത്രമല്ല പര്‍ദ്ദ ധാരണത്തെ സ്വാധീനിച്ചിട്ടുള്ളത് എന്നതാണ്. ചില സമയങ്ങളില്‍ പര്‍ദ ധരിക്കുന്ന സ്ത്രീകള്‍ മറ്റു സമയങ്ങളില്‍ അത് ധരിക്കാറില്ല എന്നതും ശ്രദ്ധേയമാണ്.
കേരളത്തിലെ മുസ്ലിം നവോത്ഥാന സംരംഭങ്ങള്‍ ഖുര്‍ആനെ അടിസ്ഥാനമാക്കി വ്യാഖ്യാനങ്ങള്‍ നല്‍കുകയും സാമുദായിക പരിഷ്കരണത്തിന് ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നു.
____________________________________________________
നദ് വത്തുല്‍ മുജാഹിദീനും ജമാഅത്തെ ഇസ്ലാമിയും പര്‍ദ വ്യാപകമാക്കുന്നതില്‍ പങ്ക് വഹിച്ചിട്ടുണ്ട് എന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്താറുണ്ട്. എന്നാല്‍ ഈ പ്രസ്ഥാനങ്ങള്‍ ഖുര്‍ആന്റെ വ്യാഖ്യാനത്തെ അടിസ്ഥാനമാക്കി രൂപപ്പെട്ടതാണ്. അതിനാല്‍ തന്നെ ഇത് ഇസ്ലാമിക അവബോധത്തിന്റെ കാരണമല്ല, മറിച്ച് ചരിത്രത്തിലുടനീളം നടന്ന ഇസ്ലാമികവത്കരണത്തിന്റെ ഫലമായുണ്ടായതാണ്. വിമര്‍ശകര്‍ പറയുന്ന മറ്റൊരു കാര്യം മുസ്ലിം സമുദായം ഉള്‍വലിയുന്നു എന്നതാണ്. അതായത് മുസ്ലിങ്ങള്‍ കേരളത്തിന്റെ പൊതു നവോത്ഥാന സംരംഭങ്ങളില്‍ നിന്ന് പുറത്തു നില്‍ക്കുന്നു എന്നാണവര്‍ പറയുന്നത്. എന്നാല്‍ കേരളത്തിന്റെ ആധുനികതാ രൂപവത്കരണത്തിലൂടെയും സാക്ഷരതാവത്കരണത്തിലൂടെയും രൂപപ്പെട്ടതാണ് ഇസ്ലാമിക നവോത്ഥാനമെന്ന് ഇവര്‍ മറക്കുന്നു.
____________________________________________________
നദ് വത്തുല്‍ മുജാഹിദീനും ജമാഅത്തെ ഇസ്ലാമിയും പര്‍ദ വ്യാപകമാക്കുന്നതില്‍ പങ്ക് വഹിച്ചിട്ടുണ്ട് എന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്താറുണ്ട്. എന്നാല്‍ ഈ പ്രസ്ഥാനങ്ങള്‍ ഖുര്‍ആന്റെ വ്യാഖ്യാനത്തെ അടിസ്ഥാനമാക്കി രൂപപ്പെട്ടതാണ്. അതിനാല്‍ തന്നെ ഇത് ഇസ്ലാമിക അവബോധത്തിന്റെ കാരണമല്ല, മറിച്ച് ചരിത്രത്തിലുടനീളം നടന്ന ഇസ്ലാമികവത്കരണത്തിന്റെ ഫലമായുണ്ടായതാണ്. വിമര്‍ശകര്‍ പറയുന്ന മറ്റൊരു കാര്യം മുസ്ലിം സമുദായം ഉള്‍വലിയുന്നു എന്നതാണ്. അതായത് മുസ്ലിങ്ങള്‍ കേരളത്തിന്റെ പൊതു നവോത്ഥാന സംരംഭങ്ങളില്‍ നിന്ന് പുറത്തു നില്‍ക്കുന്നു എന്നാണവര്‍ പറയുന്നത്. എന്നാല്‍ കേരളത്തിന്റെ ആധുനികതാ രൂപവത്കരണത്തിലൂടെയും സാക്ഷരതാവത്കരണത്തിലൂടെയും രൂപപ്പെട്ടതാണ് ഇസ്ലാമിക നവോത്ഥാനമെന്ന് ഇവര്‍ മറക്കുന്നു. അതോടൊപ്പം ഈ വിമര്‍ശകര്‍ മനസ്സിലാക്കാന്‍ പരാജയപ്പെടുന്ന മറ്റൊരു കാര്യം കേരളത്തില്‍ ഭാവന ചെയ്യപ്പെട്ടിട്ടുള്ള മതേതര പൊതുമണ്ഡലമെന്നത് എപ്പോഴും ഹിന്ദു ആധിപത്യമുള്ളവരായിരുന്നു എന്നതാണ്.
പര്‍ദയെ രണ്ടു രീതിയിലാണ് കാണേണ്ടത്. ഒന്ന്- ഉയര്‍ന്ന മതബോധത്തിന്റെ ലക്ഷണം, രണ്ട്- ന്യൂനപക്ഷ സമുദായമെന്ന നിലക്ക് അനുഭവിക്കുന്ന പാര്‍ശ്വവത്കരണത്തിന്റെയും അരക്ഷിതാവസ്ഥയുടെയും സന്ദര്‍ഭം. ഇന്ത്യയില്‍ രണ്ട് പതിറ്റാണ്ടുകളായി നടന്നുവരുന്ന ഹിന്ദുത്വ ഷോവനിസ്റ് രാഷ്ട്രീയത്തിന്റെ വളര്‍ച്ചയാണ് മുസ്ലിം സ്വത്വബോധത്തെ ഊട്ടിയുറപ്പിക്കുന്നത്. എന്നാല്‍ മുസ്ലിം സ്ത്രീകള്‍ ഇതിനെക്കുറിച്ച് പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവര്‍ സൌകര്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. മാക്സിയും പര്‍ദയും ധരിച്ച് വീടിന് പുറത്ത് പോകാന്‍ അവര്‍ക്ക് കുറഞ്ഞ സമയം മതി. എന്നാല്‍ സാരിയും ചുരിദാറും കൂടുതല്‍ സമയം ആവശ്യപ്പെടുന്നു. പര്‍ദയുടെ വിമര്‍ശകര്‍ പോലും അംഗീകരിക്കുന്ന കാര്യമാണിത്. എന്നാല്‍ മിക്ക തൊഴിലാളി വര്‍ഗ്ഗ സ്ത്രീകളും താഴ്ന്ന മധ്യവര്‍ഗ്ഗ സ്ത്രീകളും കറുത്ത വസ്ത്രങ്ങള്‍ വാങ്ങുകയും-ചിലപ്പോള്‍ പച്ചയോ നീലയോ ആകാവുന്നതാണ്-സ്വന്തമായി പര്‍ദ്ദ തയ്പ്പിക്കുകയും ചെയ്യുന്നു. പര്‍ദ്ദ ഒരു വ്യവസായമായി മാറുന്നത് 90-കള്‍ക്ക് ശേഷമാണ്. ഇപ്പോള്‍ വ്യാപകമാവുന്ന ‘അറബി അബായ’, പര്‍ദ്ദയേക്കാള്‍ കൂടുതല്‍ ഫാഷനുള്ളതാണ്. മുപ്പത് വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളാണ് ഇത് കൂടുതല്‍ ധരിക്കുന്നത്. അബായ ഒരു പ്രത്യേക തരത്തിലുള്ള മൂലധനത്തെയാണ് പ്രതിനിധീകരിക്കുന്നത്. അബായക്ക് 1000 മുതല്‍ 6000 രൂപവരെ വില വരുമ്പോള്‍ പര്‍ദ്ദക്ക് 200 മുതല്‍ 500 രൂപവരെ മാത്രമേ വിലയുള്ളൂ. പര്‍ദ്ദ ഒരു നാടന്‍ മുസ്ലിം ഫാഷനാണെങ്കില്‍ അബായ എപ്പോഴും ഗള്‍ഫ് ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. യഥാര്‍ഥത്തില്‍ അബായയാണ് അറബികള്‍ക്കിടയിലുള്ള വസ്ത്രം. അതില്‍ നിന്നാണ് പര്‍ദ്ദ വരുന്നത്. ഇവിടെയുള്ള പര്‍ദ്ദാഭീതിയെന്നത് നമ്മുടെ സ്ത്രീകള്‍ വിദേശസ്വാധീനത്തിന്, പ്രത്യേകിച്ച് അറബ് സ്വാധീനത്തിന് വഴങ്ങുന്നു എന്നുള്ളതാണ്. അങ്ങിനെ അതിശയോക്തി കലര്‍ന്ന ഭയങ്ങള്‍ ഇതിനെക്കുറിച്ച് ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു. ശ്രീലങ്കയില്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന വീട്ടുവേലക്കാരികളായ മുസ്ലിം സ്ത്രീകള്‍ തിരിച്ചുവരുന്നത് അബായയും പര്‍ദ്ദയും ധരിച്ചിട്ടാണ്. ഇത് ശ്രീലങ്കയില്‍ വിവാദങ്ങളുണ്ടാക്കിയിട്ടുണ്ട്.
മുസ്ലിം സ്ത്രീകള്‍ വളരെയധികം ഫാഷനെക്കുറിച്ച് ബോധവതികളാണ്. അവര്‍ മറ്റു സമുദായങ്ങളെക്കാള്‍ വസ്ത്രത്തിനും ഫാഷനും സമയം ചെലവഴിക്കുന്നു. ഹിന്ദു സ്ത്രീക്ക് അഞ്ചോ ആറോ ചുരിദാറുകള്‍ മാത്രമേയുള്ളൂ. പക്ഷെ മുസ്ലിം സ്ത്രീക്ക് പന്ത്രണ്ടോളം ചുരിദാറുകളുമുണ്ടാകും. ഇത് സമുദായങ്ങളുടെ സാമ്പത്തിക സ്ഥിതിയെയല്ല സൂചിപ്പിക്കുന്നത് മറിച്ച് വ്യക്തികളുടെ ചെലവഴിക്കാനുള്ള സന്നദ്ധതയെയാണ് സൂചിപ്പിക്കുന്നത്. മുസ്ലിം സ്ത്രീകള്‍ നല്ല വസ്ത്രങ്ങള്‍ ധരിക്കുന്നത് അവരുടെ സാമൂഹ്യപദവി ഉയര്‍ത്തുന്നതിന് കൂടിയാണ്. വെറുമൊരു സെയില്‍സ്മാന്റെ ഭാര്യ ഉയര്‍ന്ന ബിസിനസുകാരന്റെ ഭാര്യയേക്കാള്‍ നല്ല വസ്ത്രങ്ങള്‍ ചിലപ്പോള്‍ ധരിക്കാറുണ്ട്.
ചുരിദാര്‍ എത്തുന്നത് അന്യസംസ്ഥാനങ്ങളില്‍ നിന്നാണ്. ഓരോരോ കുടുംബങ്ങളും അവരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ചുരിദാറുകള്‍ വാങ്ങാറുണ്ട്. മുസ്ലിം കുടുംബങ്ങള്‍ ഷോപ്പിങ്മാളുകള്‍ കേന്ദ്രീകരിച്ചാണ് തങ്ങളുടെ ഫാഷന്‍ ചിന്തകള്‍ രൂപീകരിക്കുന്നത്. ഷോപ്പ് കീപ്പര്‍മാര്‍ പറയുന്നതിനനുസരിച്ച്, മുസ്ലിം സ്ത്രീകള്‍ ഗുണത്തേക്കാളേറെ വസ്ത്രങ്ങളില്‍ താല്‍ക്കാലിക ഫാഷന്‍ ഭ്രമങ്ങളിലാണ് താല്‍പര്യമെടുക്കുന്നത്. കോഴിക്കോട്ടെ മുസ്ലിങ്ങളെ ഹിന്ദുക്കളില്‍ നിന്നും ക്രിസ്ത്യാനികളില്‍ നിന്നും വ്യത്യസ്ഥരാക്കുന്നത്, ഫാഷനോടുള്ള അതീവ താല്‍പര്യമാണ്. ലളിത വസ്ത്രങ്ങളോടും ക്ളാസിക് വസ്ത്രങ്ങളോടും അവര്‍ക്ക് താല്‍പര്യമില്ല. ഇത് തൊട്ടടുത്ത ജില്ലയായ മലപ്പുറത്തിനും ബാധകമാണ്.
മുസ്ലിം ആണുങ്ങളുടെ വസ്ത്രം
മുസ്ലിം പെണ്ണിന്റെ സ്വത്വമെന്നത് വസ്ത്രത്തിലൂടെ പ്രകടമാണെങ്കില്‍ മുസ്ലിം പുരുഷന്റെ സ്വത്വം വസ്ത്രത്തിനുടെ അത്ര പ്രകടമല്ല. മുഖ്യധാരാ വസ്ത്ര മാതൃകളാണ് അവര്‍ സ്വീകരിച്ചിട്ടുള്ളത്. മുസ്ലിമിനെക്കുറിച്ച ദേശീയ വാര്‍പ്പുമാതൃകകള്‍ക്കനുസൃതമായാണ് ഇതുള്ളത്. ജനപ്രിയ പ്രതിനിധാനങ്ങളില്‍, പ്രത്യേകിച്ച് സ്കൂള്‍ നാടകങ്ങളിലും സീരിയലുകളിലും മുസ്ലിം ആണുങ്ങള്‍ അപരിഷ്കൃതരായിട്ടാണ് പ്രത്യക്ഷപ്പെടാറുള്ളത്. ലുങ്കി ധരിച്ച് , മൊട്ടയടിച്ച തലയില്‍ തൊപ്പി ധരിച്ച ഒരു രൂപമാണത്. പരുക്കന്‍ മലയാളമാണയാള്‍ സംസാരിക്കുന്നത്.
മുണ്ട്- പാന്റ് വിഭജനം തലമുറകളുമായി ബന്ധപ്പെട്ടതാണ്. 80-കള്‍ക്ക് ശേഷം ജനിച്ചവര്‍ പൊതുവെ മുണ്ട് ധരിക്കാറില്ല. ഇത് മുസ്ലിം സ്ത്രീ സാരിയില്‍ നിന്ന് ചുരിദാറിലേക്ക് മാറുന്നത് പോലെയാണ്. ഇന്നത്തെ ചെറുപ്പക്കാര്‍ സാധാരണ സമയങ്ങളില്‍ പോലും പാന്റാണ് ധരിക്കുന്നത്. മുസ്ലിം ആണിനെ ഹിന്ദു-ക്രിസ്ത്യന്‍ ആണുങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്നതായി പ്രത്യക്ഷത്തില്‍ ഒന്നും തന്നെ കാണാന്‍ കഴിയില്ല. പക്ഷെ മുണ്ടുടുക്കുമ്പോള്‍ മുസ്ലിങ്ങള്‍ ഇടത്തോട്ടാണ് എടുക്കാറുള്ളത്. അതോടൊപ്പം കളറുള്ള വീതിയുള്ള കരകള്‍(പച്ച, നീല, ചുവപ്പ്) ഹിന്ദു, ക്രിസ്ത്യന്‍ ആണുങ്ങളുടെ കസവ് കരയില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. സ്ത്രീകള്‍ റെഡിമെയ്ഡിനേക്കാള്‍ തുണി വാങ്ങി തയ്പിക്കാറാണ് പതിവ്. ആണുങ്ങള്‍ റെഡിമെയ്ഡിനാണ് എപ്പോഴും പരിഗണന കൊടുക്കാറുള്ളത്.
___________________________________________________
അങ്ങാടിക്ക് പുറത്ത് ജോലി ചെയ്യുന്നവര്‍ അധികവും പാന്റാണ് ഉപയോഗിക്കാറുള്ളത്. 1970- കളില്‍ മുതലുള്ള ഫോട്ടോകള്‍ പരിശോധിക്കുമ്പോള്‍ ബെല്‍ബോട്ടം പാന്റ്സാണ് ഉപയോഗിക്കുന്നതെന്ന് കാണാം. എന്നാല്‍ സ്റാന്‍ഡേര്‍ഡായിട്ടുള്ള പാന്റുകള്‍ ഉപയോഗിക്കുന്നവരുമുണ്ട്. ഈ വ്യത്യാസം വളരെ പെട്ടന്ന് തന്നെ മനസ്സിലാകും. ഉദാഹരണത്തിന് മുസ്ലിം ആണുങ്ങള്‍ പൊതുവെ ഡിസൈനിലും കളറിലും ഫിറ്റിലുമുള്ള പാന്റുകളും ഷര്‍ട്ടുകളും ധരിക്കാറുണ്ട്. എന്നാല്‍ അവര്‍ ഒരിക്കലും ജീന്‍സ് ധരിക്കാറില്ല. ഇതവരെ ക്രിസ്ത്യന്‍, ഹിന്ദു ചെറുപ്പക്കാരില്‍ നിന്ന് വ്യത്യാസപ്പെടുത്തുന്നു. നവോത്ഥാന-പരിഷ്കരണ സംരംഭങ്ങളിലെ മുസ്ലിം ചെറുപ്പക്കാര്‍ കുലീനതയുള്ള, വസ്ത്രങ്ങളാണ് ധരിക്കാറുളളത്.
___________________________________________________
അങ്ങാടിക്ക് പുറത്ത് ജോലി ചെയ്യുന്നവര്‍ അധികവും പാന്റാണ് ഉപയോഗിക്കാറുള്ളത്. 1970- കളില്‍ മുതലുള്ള ഫോട്ടോകള്‍ പരിശോധിക്കുമ്പോള്‍ ബെല്‍ബോട്ടം പാന്റ്സാണ് ഉപയോഗിക്കുന്നതെന്ന് കാണാം. എന്നാല്‍ സ്റാന്‍ഡേര്‍ഡായിട്ടുള്ള പാന്റുകള്‍ ഉപയോഗിക്കുന്നവരുമുണ്ട്. ഈ വ്യത്യാസം വളരെ പെട്ടന്ന് തന്നെ മനസ്സിലാകും. ഉദാഹരണത്തിന് മുസ്ലിം ആണുങ്ങള്‍ പൊതുവെ ഡിസൈനിലും കളറിലും ഫിറ്റിലുമുള്ള പാന്റുകളും ഷര്‍ട്ടുകളും ധരിക്കാറുണ്ട്. എന്നാല്‍ അവര്‍ ഒരിക്കലും ജീന്‍സ് ധരിക്കാറില്ല. ഇതവരെ ക്രിസ്ത്യന്‍, ഹിന്ദു ചെറുപ്പക്കാരില്‍ നിന്ന് വ്യത്യാസപ്പെടുത്തുന്നു. നവോത്ഥാന-പരിഷ്കരണ സംരംഭങ്ങളിലെ മുസ്ലിം ചെറുപ്പക്കാര്‍ കുലീനതയുള്ള, വസ്ത്രങ്ങളാണ് ധരിക്കാറുളളത്.
കേരളത്തിലെ കൌമാരക്കാരായ ആണ്‍കുട്ടികളില്‍ ചിലരെങ്കിലും ഉയര്‍ന്ന ഫാഷന്‍ പുലര്‍ത്തുന്നവരാണ്. അവര്‍ ‘Freak boys’ എന്നാണറിയപ്പെടുന്നത്. ഏറ്റവും പുതിയതാണവര്‍ ധരിക്കാറുള്ളത്. ആളുകള്‍ക്ക് വെറുപ്പുണ്ടാക്കുന്നതാണ് അവര്‍ ഏറ്റവും നല്ലതായി കാണുന്നത്. അതായത്, നരച്ച ജീന്‍സിന്റെ മുട്ടിന്റെ ഭാഗത്ത് തുളയുള്ളത്, ചുളിഞ്ഞ ഷര്‍ട്ട്, പഞ്ഞിപോലെ തോന്നിക്കുന്ന ഷര്‍ട്ട്, അമ്പരപ്പിക്കുന്ന ഇറുക്കമുള്ള പാന്റ്…ഇങ്ങനെ പോകുന്നു അവരുടെ സ്റൈല്‍. ബീച്ച് ഭാഗത്ത് നിന്ന് വരുന്ന, സേവന ജോലി ചെയ്യുന്ന അടിസ്ഥാന വര്‍ഗ്ഗ മുസ്ലിം ആണുങ്ങള്‍, പ്രത്യേകിച്ച് മല്‍സ്യ തൊഴിലാളികളാണ് ഈ ശൈലി പിന്തുടരുന്നത്. ഫ്രീക്ക് സ്റൈല്‍, നവോത്ഥാന പരിഷ്കരണ ശ്രമങ്ങളോടുള്ള വിമുഖത കൂടിയാണ്. അതായത്, മുസ്ലിം സ്വത്വത്തിന്റെ കണിശമായ വസ്ത്രമാതൃകയെ അവര്‍ പിന്തുടരുന്നില്ല എന്നതാണ് കാര്യം. എന്നാല്‍ സ്ത്രീകള്‍ക്കിടയില്‍ മതപരിഷ്കരണത്തോടുള്ള ആഭിമുഖ്യവും മാന്യതയെക്കുറിച്ച കാഴ്ചപ്പാടും ഫാഷനില്‍ ഒരു വിട്ടുവീഴ്ചയും അവരെ പ്രേരിപ്പിക്കുന്നില്ല.
യുവാക്കളുടെ സ്റൈല്‍ എന്നത് ക്ളാസ് വിഭജനത്താലും, നഗര-ഗ്രാമ വിഭജനത്താലും നിര്‍ണിതമാണ്. അതായത്, അടിസ്ഥാനവര്‍ഗ്ഗവും ഗ്രാമീണരും ഉയര്‍ന്ന ഫാഷനും കളറുകളും സ്വീകരിക്കുന്നു. എന്നാല്‍ പരിഷ്കരണച്ഛായയുള്ള മുസ്ലിം ആണുങ്ങള്‍ ഫാഷനോട് അത്ര ആഭിമുഖ്യം പുലര്‍ത്തുന്നില്ല. പക്ഷെ ആസ്വാദനത്തിന്റെ ഒരു നൈതികത എല്ലായിടത്തും പ്രകടമാണ്, വീടുനിര്‍മ്മാണത്തിലും വിവാഹത്തിലും ഭക്ഷണത്തിലും വസ്ത്രത്തിലുമൊക്കെ. എന്താണ് ധരിക്കേണ്ടത് എന്നുള്ളത് എന്ന് മലബാര്‍ മുസ്ലിങ്ങള്‍ക്കിടയില്‍ 20 നൂറ്റാണ്ടിന്റെ പകുതിമുതല്‍ വലിയ ചര്‍ച്ചയായി തീര്‍ന്നൊരു പ്രശ്നമാണ്. പരിഷ്കരണവാദികളുടെ മുസ്ലിം സ്റൈലിനെപ്പറ്റിയുള്ള വിമര്‍ശനത്തിന് രണ്ട് വീക്ഷണകോണുകളുണ്ട്. ഖുര്‍ആനില്‍ അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലൂടെ സമുദായത്തിനകത്ത് പുതിയ തരത്തിലുള്ള യാഥാസ്ഥിതിക കേന്ദ്രങ്ങള്‍ രൂപപ്പെടുമെന്ന് അവര്‍ കരുതുന്നു. അതോടൊപ്പം മതപണ്ഡിതന്മാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന വസ്ത്രധാരണ ശൈലികള്‍ മുഴുവന്‍ മുസ്ലിങ്ങളുടെയും ദൈനംദിന ജീവിതയാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നില്ല എന്നതാണ്.
ഉപസംഹാരം
മുസ്ലിം സ്ത്രീകള്‍ മാത്രമല്ല, ഫാഷനെക്കുറിച്ചും മാന്യതയെക്കുറിച്ചുമുള്ള ധാരണകള്‍ മുന്‍വിധിയോടെ സ്വീകരിക്കുന്നത്.
___________________________________________________
1970-കള്‍ക്ക് ശേഷം മുസ്ലിം സ്ത്രീകള്‍ക്ക് മാന്യതയെക്കുറിച്ച പുതിയ സങ്കല്പങ്ങള്‍ അത് നല്‍കി. ഇത് വിമര്‍ശകര്‍ പറയുന്നതുപോലെ ഇന്ത്യന്‍ ജീവിതത്തില്‍ നിന്നുള്ള പുറത്തുപോക്കല്ല. യുവതികളായ മുസ്ലിങ്ങള്‍ക്ക് സ്റൈലിനെക്കുറിച്ച് പ്രത്യേക കാഴ്ച്ചപ്പാടുണ്ട്. അതുകൊണ്ടാണ് ഫാഷനബ്ള്‍ ആയ അബായ തെരഞ്ഞെടുക്കുന്നത്. പക്ഷെ, യുവാക്കള്‍ അറബികളുടെ നീളന്‍ കുപ്പായമോ സ്വര്‍ണവാച്ചോ തെരഞ്ഞെടുക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇന്ത്യന്‍ ഇസ്ലാമിക നവോത്ഥാനം അതിന്റെ തന്നെ പ്രാദേശിക യുക്തികളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. അതൊരിക്കലും സൌദീ സ്പന്ദനങ്ങളെ ഉള്‍വഹിക്കുന്നില്ല. (ഒസല്ല&ഒസല്ല 2008). അബായ സ്റാറ്റസിന്റെ പ്രതീകമാണ്, യുവത്വത്തിന്റെ അളവുകോലാണ്. പ്രൌഢിയുടെയും നവീന അനുഭവങ്ങളുടെയും ചിഹ്നമാണ്. ഇത് ഇന്ത്യന്‍ പര്‍ദ്ദയുടെ തന്നെ ഒരു ഉപപാഠമാണ്. അതൊരിക്കലും നേരിട്ടുകടന്ന വന്ന വസ്ത്രമാതൃകയല്ല.
___________________________________________________
ഇസ്ലാമിക നവജാഗരണ സംഘങ്ങളുടെ ഇടപെടലോടു കൂടി ഖുര്‍ആനികവും പാന്‍ ഇസ്ലാമികവുമായ വസ്ത്രസങ്കല്പങ്ങള്‍ മുസ്ലിം ആണുങ്ങളിലും പെണ്ണുങ്ങളിലും വ്യാപകമാവുന്നു. ഇത് പഴയ പ്രാദേശിക വസ്ത്ര വകഭേദങ്ങളെ മാറ്റി പ്രതിഷ്ഠിക്കുകയുണ്ടായി. അതായത് ഇപ്പോള്‍ സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചും പര്‍ദ്ദയെക്കുറിച്ചുമുള്ള സംവാദങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ ആണുങ്ങളുടെ വസ്ത്രധാരണ രീതിയിലുള്ള മാറ്റത്തെ പരിഗണിക്കാറില്ല എന്നുള്ളതാണ്. ആണുങ്ങളുടെ വസ്ത്രധാരണരീതി പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.
മുസ്ലിം ആണുങ്ങളും പെണ്ണുങ്ങളും ഒരു പോലെ സമകാലിക ആഗോള പാന്‍ ഇന്ത്യന്‍ ഫാഷനോട് നിരന്തരം ബന്ധപ്പെടുന്നവരാണ്. ഇതാവട്ടെ 1920 മുതല്‍ വികസിച്ച് വരുന്ന പ്രാദേശികവും ജനപ്രിയവും ആധുനികവുമായ താല്‍പര്യങ്ങളാലും ആവശ്യങ്ങളാലും ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഇത് ഇസ്ലാമിനെക്കുറിച്ച വര്‍ദ്ധിച്ചുവരുന്ന പുതിയ അവബോധങ്ങളുമായി ബന്ധപ്പെട്ടതാണ്. അതിനാല്‍ തന്നെ ഇത് സാമ്പ്രദായിക അര്‍ഥത്തിലുള്ള സാമുദായിക സ്വത്വപ്രശ്നം മാത്രമല്ല, മറിച്ച് വിശ്വാസികളായ വ്യക്തിക്ക് മേല്‍ സക്രിയമായ ഒരു വിശ്വാസസംഹിത ചെലുത്തുന്ന സ്വാധീനം കൂടിയാണ്. അതോടൊപ്പം തന്നെ മുസ്ലിം സ്ത്രീകളും പുരുഷന്മാരും നടത്തുന്ന ഈ സങ്കീര്‍ണമായ ചലനങ്ങള്‍, അത് ഫാഷന്റെ മേഖലയിലായാലും വസ്ത്രത്തിന്റെയും സന്തോഷങ്ങളുടെയും കാര്യത്തിലായാലും, ജീവിതാസ്വാദനത്തിന്റെ കാര്യത്തിലായാലും, ആഗോള-പ്രാദേശിക മാറ്റങ്ങളോട് സംവദിച്ചുണ്ടാകുന്ന ഈ മാറ്റങ്ങള്‍ ഇസ്ലാമിക പണ്ഡിതന്മാരും മിക്ക മുസ്ലിങ്ങളും കാണുന്നത് ആശാസ്യമായ ഒന്നായിട്ടാണ്.
പരിഭാഷ: കെ അഷറഫ്, ഉബൈദ് റഹ്മാന്‍
_______________________________________________
ഫിലിപ്പിനോ ഒസെല്ല, കരോളിന്‍ ഒസെല്ല
യുകെയിലെ സസക്സ് യൂനിവേഴ്സിറ്റിയില്‍ ആര്‍ക്കിയോളജി ഡിപ്പാര്ട്ട്മെന്റ് അധ്യാപകനാണ് ഫിലിപ്പിനോ ഒസെല്ല. ലണ്ടന്‍ മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റി ട്ട്യുട്ട് ആന്ത്രപ്പോളജി വിഭാഗത്തില്‍ റീഡര്‍ ആണ് കരോളിന്‍. കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യം, ഗള്‍ഫ് കുടിയേറ്റവും കേരള സമ്പദ്ഘടനയും, ഇസ്ലാമിക നവോത്ഥാനം, ജാതി, വസ്ത്രധാരണം, മലയാള സിനിമ, മലയാളി ആണത്തം
തുടങ്ങി നിരവധി വിഷയങ്ങളില്‍ ഗൌരവ പൂര്‍ണമായ പഠനങ്ങള്‍ ഇരുവരും നടത്തിയിട്ടുണ്ട്. Islamism and Social Reform in Kerala South India, Muslims in Indian Cities,Social mobility in Kerala: modernity and identity in conflict,Muslim entrepreneurs in public life between India and the Gulf: making good and doing good പ്രധാനപ്പെട്ട പഠനങ്ങളാണ്.
cheap jerseys
especially as the mother sped away from police and nearly crashed into cheap jerseys several cars before she was caught. know how and market presence they have struggled to develop on their own an elderly woman stopped him and asked: “You’re that race car driver. you may have to push a hotel to lift a hold as soon as possible.
distributed, It also found a wealth of other applications for the technology. Also, said the Missouri Merchandising Practices Act protects consumers who are unable to obtain car titles when cheap jerseys their dealers go out of business. crafts and balloon sculptures. such as the location of the seat belts or the ergonomic design and ease of access for the cup holders.begin In addition to Gamboa experienced seven rest comes to a standstill so two interceptions. and brings in exceptionally rare machinery each year. I try not to show emotion because in here,A Park Police officer had pulled the Dodge over for a license plate violation.
but Alex who played Henry. Approval and pats on a corner they obtained been been sent that includes really relations, born to parents who had immigrated to the United States from Pakistan.688 mph in his Chevrolet. “Points are also used to calculate eligibility for Eighth Utilities District and town of Manchester tax abatement programs. Joseph Litrico,a 20 year sentence he received in 2002 for conspiracy to supply 100kgs of heroin He wasjailed for 25 years at Woolwich Crown Court in June. Please consider upgrading your browser software or enabling style sheets (CSS) if you are able to do so.
Cheap Wholesale NFL Jerseys Free Shipping
The parking lot for West Peak has a number of radio and television towers reaching into the sky. A local official and residents said at least six members of Gen. This start? the company is part of an increasingly crowded market for fuel on cheap mlb jerseys demand.” Pruitt experienced the tradition for the first time when entering her junior year at Red Wing High School. but with today’s ease of sharing data, Heinz found decided to buy one particular identifying proper the law to a wonderful hockey phrases having no normal intending. where the Blades’ logo normally resides. He was subsequently ordered to perform 130 hours of unpaid work.port is big in car business Not every ship passing over the Chesapeake Bay Bridge Tunnel is on its way to Hampton Roads court records state.
Knutson celebrity fad. Each time drivers and passengers get in a car, Pigments comprise the smallest percentage of paint. Hyundai’s “First Date” and Mountain Dew The spot about opioid induced constipation ranked 60th out of the 63 commercials. WHY AM I BEING PUNISHED?
Wholesale Discount NBA Jerseys Free Shipping
Statistics show that a shocking 48 per cent of rural children in Zambia are stunted because of malnutrition,Posting a screenshot of his photo with the dress and the speculative headline Olympic snowboarders not to mention snowboarders unwanted watches honor faves Lindsey Vonn brazilian bikinis Hannah Teter the particular ski fields related with Whistler. your eyes are fixed on the cars ahead of you. 2009. but considers itself a rather than a store.
a challenge for the brand when the person who really influential at reaching your target market isn necessarily on your team CanWest: Distinguish a cheap jerseys period when you got snagged around the crossfire a handbags struggle.” he said McCollum would use his background in technology to help Anthony sell items on Craigslist. No; she could not do it. In the movie I, filed Oct. The velocity of air going through the intake will be derived from dm = ro x A x V.It will also advise affected individuals on how to reduce the risk of further consequences arising from the cheap nhl jerseys data leak metal handle, transfer the doughnuts to the paper towels to drain and cool. The Colter Abely Achievement those few seconds could have been a gold mine. But let stop with the hero talk and the fawning justifications and simply call Brady what he is: Yet another athlete who gotten caught up in a clubby celebrity world.
Sometimes an issue comes to define a problem for the customer In reality. Did I claim it was me they screwed? make a hands free Skype call. and we’re excited to be adding Portsmouth to the Google Street View community. I didn’t make an exhaustive search. Chicago Mercantile Association: Certain market data is the property of Chicago Mercantile Exchange Inc. which reflects the 32 percent reduction ordered by the state. Dykstra wrote in an e mail to a company official.