കേരളത്തിന്റെ സമഗ്ര വിദ്യാഭ്യാസദര്‍ശനം: ഒരു സമീപന രേഖ

ലോകത്തിനു മാതൃകയായിരുന്ന കേരളത്തിന്റെ വിദ്യാഭ്യാസ മേഖല ഇന്ന് നേരിടുന്ന പ്രതിസന്ധികളെ കുറിച്ചുള്ള അവലോകനവും കേരളത്തിന്റെ സമഗ്ര വിദ്യാഭ്യാസദര്‍ശനം രൂപപെടുത്താനുള്ള ഒരു സമീപന രേഖയുമാണിത്.  താനൂര്‍, അയനം ജനകീയ വിദ്യാഭ്യാസ വേദിക്കുവേണ്ടി വി പി രവീന്ദ്രന്‍, കെ കുഞ്ഞുകൃഷ്ണന്‍എന്നിവര്‍ തയ്യാറാക്കിയ ഈ സമീപന രേഖ ചര്‍ച്ചക്കുവേണ്ടി  ഉത്തരകാലം പ്രസിദ്ധീകരിക്കുന്നു

വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഒരു തുറന്ന സംവാദത്തിന് വേദിയൊരുക്കുകയാണ് ഈ കുറിപ്പിന്റെ ലക്‌ഷ്യം. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആധികാരികമായ അഭിപ്രായങ്ങളല്ല, സമഗ്രമായ ഒരു വിദ്യാഭ്യാസ ദര്‍ശനം രൂപപ്പെടുത്താനുള്ള അന്വേഷണങ്ങളാണ് ഇവിടെ. ഇതിന് മുമ്പ് പല വേദികളിലും നടന്ന ചര്‍ച്ചകളില്‍ നിന്നും രൂപപ്പെട്ട ധാരണകളും, ഉയര്‍ന്നുവന്ന ചോദ്യങ്ങളുമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. വ്യത്യസ്ത തലങ്ങളിലായി നടക്കേണ്ട തുറന്ന സംവാദങ്ങളിലൂടെ ഇതിന് കൂടുതല്‍ ആശയവ്യക്തത കൈവരുത്തേണ്ടതുണ്ട്.

വിദ്യാഭ്യാസം ഒരു സാമൂഹ്യപ്രക്രിയയായതിനാല്‍ തന്നെ അതിനെക്കുറിച്ചുള്ള ഗൌരവമായ ചര്‍ച്ചകള്‍ നടക്കുന്നത് ഒരു സമൂഹത്തിന്റെ പ്രബുദ്ധതയുടെ ലക്ഷണമായി കാണാവുന്നതാണ്. എന്നാല്‍ സാമൂഹ്യമായും രാഷ്ട്രീയമായും പ്രബുദ്ധമെന്ന് അവകാശപ്പെടുന്ന കേരളീയ സമൂഹത്തില്‍ ഇന്നു നടക്കുന്ന വിദ്യാഭ്യാസ ചര്‍ച്ചകളുടെ ദിശ ആശാവഹമാണോ?

നാം നേരിടുന്ന സാമൂഹ്യ പ്രശ്നങ്ങളെ വൈയക്തിക തലത്തില്‍ മാത്രം നോക്കികാണുകയും അതുവഴി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം വ്യക്തിപരവും താല്‍ക്കാലികവുമായ നേട്ടങ്ങളിലേക്ക് ചുരുക്കുകയും ചെയ്യുന്ന പ്രവണത ഇവിടെ പ്രകടമാണ്. ഇതുകൊണ്ടുതന്നെയല്ലേ വിദ്യാഭ്യാസ ചര്‍ച്ചകള്‍ തികച്ചും ഉപരിപ്ളവമായ വിവാദങ്ങളിലൊടുങ്ങുന്നത് ?
സമൂഹത്തെക്കുറിച്ച് ഏറെ ഉത്ക്കണ്ഠകളും പ്രതീക്ഷകളും വെച്ചു പുലര്‍ത്തുന്ന നമുക്ക് ഇക്കാര്യത്തില്‍ വ്യത്യസ്ഥമായ ഒരു സമീപനം സ്വീകരിക്കേണ്ടതില്ലേ? സാമൂഹ്യപ്രശ്നങ്ങളില്‍ നിന്ന് അടര്‍ത്തി മാറ്റിയുള്ള വിദ്യാഭ്യാസ ചര്‍ച്ച വെറും ബൌദ്ധിക വ്യായാമം മാത്രമായിരിക്കും. കേരള സമൂഹം ഇന്ന് നേരിടുന്ന വെല്ലുവിളികളും, പ്രതിസന്ധികളും പരിഗണിച്ചുകൊണ്ട് അവ പരിഹരിക്കാനുള്ള ഒരുപാധിയെന്ന നിലയില്‍ വിദ്യാഭ്യാസ ക്രമത്തെ വളര്‍ത്തിയെടുക്കാനുള്ള ചര്‍ച്ചയാണിവിടെ ലക്ഷ്യമിടുന്നത്.

സമഗ്രമായ ഒരു വിദ്യാഭ്യാസക്രമം രൂപപ്പെടേണ്ടതെങ്ങനെ?
ഏതു സമൂഹത്തിലും അവിടത്തെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചര്‍ച്ച ഉയരുന്നത് നിലനില്‍ക്കുന്ന വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകളില്‍ നിന്നാണ്. നിലനില്‍ക്കുന്ന വിദ്യാഭ്യാസ ക്രമം സമൂഹം നേരിടുന്ന വെല്ലുവിളികളെ മറികടക്കാന്‍ സഹായിക്കുന്നതാണോ എന്നതായിരിക്കേണ്ടേ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുന്ന മുഖ്യഘടകം? ഒരു വിദ്യാഭ്യാസ ദര്‍ശനം രൂപപ്പെടുന്നതിന് പിന്നില്‍ സാമൂഹ്യമായും ബോധനശാസ്ത്രപരമായുമുള്ള നിരവധി ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സമൂഹത്തിന്റെ ആവശ്യങ്ങള്‍, പഠിതാവിന്റെ കഴിവുകളെക്കുറിച്ചും, പഠനരീതിയെക്കുറിച്ചുമുള്ള ഏറ്റവും പുതിയ വിലയിരുത്തലുകള്‍ എന്നിവയാണ് ഒരു സമൂഹത്തിന്റെ വിദ്യാഭ്യാസ ദര്‍ശനം രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന ഘടകങ്ങള്‍.  പ്രാചീന കാലം തൊട്ട് നിലനിന്നിരുന്ന വിവിധ വിദ്യാഭ്യാസ ക്രമങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.
മനുഷ്യന്‍ സമൂഹമായി ജീവിച്ചിരുന്ന കാലം തൊട്ടുതന്നെ ജീവിതത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ പുതിയ തലമുറയെ സഹായിക്കുന്ന തരത്തിലുള്ള ഒരു വിദ്യാഭ്യാസ രീതിയും വികസിപ്പിച്ചിട്ടുണ്ടാകാം. വേട്ടയാടിയും, കായ്കനികള്‍ ശേഖരിച്ചും ജീവിച്ചിരുന്ന കാലത്ത് അതിനാവശ്യമായ നൈപുണികള്‍ വികസിപ്പിക്കുകയായിരുന്നു പഠന ലക്ഷ്യം. കാണിച്ചുകൊടുത്താല്‍ പഠിക്കാന്‍ കുട്ടിക്ക് കഴിയുമെന്ന നാടോടി മനഃശാസ്ത്രത്തില്‍ നിന്നാവും പ്രദര്‍ശനരീതി (DEMONSTRATION METHOD) എന്ന ബോധന സമ്പ്രദായം രൂപപ്പെട്ടിട്ടുണ്ടാവുകയെന്ന് വിശ്വസിക്കപ്പെടുന്നു.
കൃഷി ചെയ്ത് ജീവിക്കാന്‍ ആരംഭിച്ചത് മാനവചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണല്ലോ. കാലാവസ്ഥ, വിളവുകള്‍, ഉത്പ്പാദന-സംസ്കരണ രീതികള്‍ തുടങ്ങിയ വിവിധ മേഖലകളിലുള്ള ഒട്ടേറെ അറിവുകള്‍ സമ്പാദിക്കുകയും സൂക്ഷിക്കുകയും ചെയ്യേണ്ടത് അന്ന് അനിവാര്യമായിരുന്നു. വരമൊഴി ശരിയായി വികസിച്ചിട്ടില്ലാത്ത ആ കാലത്ത് വിജ്ഞാനം മനസില്‍ സൂക്ഷിക്കേണ്ടതായും വാമൊഴിയായി അടുത്ത തലമുറകളിലേക്ക് കൈമാറേണ്ടതായും വന്നു. അറിവുകള്‍ ഏറ്റവും എളുപ്പത്തില്‍ സൂക്ഷിക്കാനുള്ള വഴിയായി താളാത്മകമായ പദ്യരീതിയെ മനുഷ്യന്‍ ഉപയോഗപ്പെടുത്തി. കാണാപ്പാഠം പഠിക്കാനും അവ മനസില്‍ സൂക്ഷിക്കാനും പഠിതാവിന് കഴിയുമെന്നതായിരുന്നു അന്നത്തെ തിരിച്ചറിവ്. ഉരുവിട്ട് പഠിക്കല്‍ പഠനത്തിന്റെ മുഖ്യ രീതിയായി മാറിയതങ്ങനെയാവാം.
മനുഷ്യന്റെ വികാസ പരിണാമങ്ങള്‍ക്കൊപ്പം അവന്റെ ജീവിതവും സങ്കീര്‍ണ്ണമായി. അധികാരകേന്ദ്രങ്ങളുടെ ആവിര്‍ഭാവത്തോടെ വിദ്യാഭ്യാസവും ചൂഷണത്തിനുള്ള ഒരു ഉപാധിയായി മാറി. ഓരോ ജനവിഭാഗത്തിന്റേയും അവകാശ പരിധികളും ആവശ്യങ്ങളും ഭരണകൂടം തന്നെ ചിട്ടപ്പെടുത്തുകയും അതിനാവശ്യമായ വിദ്യാഭ്യാസ ക്രമം വിഭജിച്ചു നല്‍കുകയും ചെയ്തു. നമ്മുടെ നാട്ടില്‍ നിലനിന്നിരുന്ന (ഇപ്പോഴും പൂര്‍ണ്ണമായി അസ്തമിച്ചിട്ടില്ലാത്ത) വര്‍ണവ്യവസ്ഥ ഇതിനൊരു ഉദാഹരണമാണ്. ഒരേ പ്രദേശത്തുതന്നെ വ്യത്യസ്തമായ വിദ്യാഭ്യാസ ക്രമങ്ങള്‍ സമാന്തരമായി നിലനില്‍ക്കുന്നതും ഇതുകൊണ്ടുതന്നെ.
ജനാധിപത്യ ആശയങ്ങളുടെ ആവിര്‍ഭാവത്തോടുകൂടി സമൂഹത്തിന്റെ ആവശ്യങ്ങള്‍, ലക്ഷ്യങ്ങള്‍ എന്നിവയില്‍ ഒരു പൊളിച്ചെഴുത്ത് അനിവാര്യമായി. മനുഷ്യനെക്കുറിച്ചും പൌരാവകാശങ്ങളെക്കുറിച്ചും പരമ്പരാഗത സങ്കല്‍പങ്ങള്‍ക്ക് പുറത്ത് പുതിയ ബോധങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു.

ഒരു ജനാധിപത്യ സമൂഹത്തില്‍ ഓരോ വ്യക്തിയും താന്‍ നിലനില്‍ക്കുന്ന പരിസരങ്ങളെ തിരിച്ചറിയുകയും താന്‍ അനുഭവിക്കുന്ന വൈയക്തികവും സാമൂഹികവുമായ പ്രശ്നങ്ങളുടെ കാരണങ്ങളെ മനസിലാക്കുകയും ചെയ്യേണ്ടതുണ്ട്. അതിനെ അതിജീവിക്കാനാവശ്യമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും അത് ഏറ്റെടുത്ത് നടപ്പിലാക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ സമൂഹത്തില്‍ ഫലപ്രദമായി ജീവിക്കാനാവൂ. ഈയൊരു സാമൂഹ്യദര്‍ശനത്തിന്റെ വെളിച്ചത്തില്‍ സ്വാഭാവികമായും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും രീതിയും പുനര്‍നിര്‍ണയിക്കപ്പെട്ടു.
പഠിതാവിനെക്കുറിച്ചും പഠനത്തെക്കുറിച്ചുമുള്ള പുതിയ മനഃശാസ്ത്ര കണ്ടെത്തലുകള്‍ നിലനിന്നിരുന്ന പല പരമ്പരാഗത ധാരണകളേയും തകര്‍ത്തെറിഞ്ഞിട്ടുണ്ട്.

കുട്ടിക്ക് ജന്മസിദ്ധമായ പഠന ശേഷികളുണ്ടെന്നും, ഇടപെടുന്ന പരിസരങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ട് വിജ്ഞാനം സ്വയം നിര്‍മ്മിച്ചെടുക്കാന്‍ കുട്ടിക്ക് കഴിയുമെന്നും ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളില്‍ വികസിച്ചു വന്ന കണ്‍സ്ട്രക്റ്റിവിസ്റ്റ് ദര്‍ശനം വെളിപ്പെടുത്തുന്നു. ഈ മനഃശാസ്ത്ര നിരീക്ഷണത്തിന്റെ വെളിച്ചത്തില്‍ ഒരു പുതിയ ബോധനസമ്പ്രദായം ലോകമെങ്ങുമുള്ള ജനാധിപത്യ സമൂഹങ്ങളില്‍ വികസിച്ചു വരുന്നുണ്ട്. പഠിതാവിനെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു ബോധനസമ്പ്രദായത്തില്‍ വിദ്യാഭ്യാസത്തിന്റെ എല്ലാ ഘടകങ്ങളിലും അടിസ്ഥാനപരമായ മാറ്റം ആവശ്യപ്പെടുന്നുണ്ട്.
പുതിയ കാഴ്ചപ്പാടുകളുടെ പശ്ചാത്തലത്തില്‍ ഒരു വിദ്യാഭ്യാസ ക്രമം രൂപപ്പെടുത്തുന്നതിനുള്ള ജനാധിപത്യപരമായ ഒരു പ്രക്രിയ വികസിച്ചു വന്നിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ച പോലെ സാമൂഹ്യമായ ഘടകങ്ങളേയും ബോധനശാസ്ത്രപരമായ ഘടകങ്ങളേയും സമന്വയിപ്പിച്ചുകൊണ്ടുള്ളതാണ് ഈ പ്രക്രിയ.

1. സമൂഹം നേരിടുന്ന വെല്ലുവിളികള്‍, പ്രശ്നങ്ങള്‍ എന്നിവ സൂക്ഷ്മമായി വിലയിരുത്തി അവയ്ക്ക് പിന്നിലെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തുക.
2. നിലവിലുള്ള പ്രതിസന്ധികളെ അതിജീവിക്കാന്‍ പര്യാപ്തമായ സമഗ്രമായ സാമൂഹ്യദര്‍ശനം രൂപപ്പെടുത്തുക.
3. ഈ സാമൂഹ്യലക്ഷ്യം നേടാനാവശ്യമായ വിഭവങ്ങള്‍ തിട്ടപ്പെടുത്തുക.
4. സ്വന്തമായ വിഭവങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് സാമൂഹ്യാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പര്യാപ്തമായ വിദ്യാഭ്യാസ ലക്ഷ്യം രൂപീകരിക്കുക.
5. വിദ്യാഭ്യാസത്തിന്റെ വിവിധ ഘടകങ്ങളുടെ (പഠിതാവ്, അധ്യാപകന്‍, പാഠ്യപദ്ധതി, പഠനരീതി, മൂല്യനിര്‍ണയം) കുറിച്ചുള്ള അടിസ്ഥാന സമീപനങ്ങള്‍ രൂപീകരിക്കുക.
6. സമൂഹത്തിന്റെ ആവശ്യങ്ങളേയും, പഠിതാവിനെക്കുറിച്ചുള്ള വിലയിരുത്തലിനേയും അടിസ്ഥാനമാക്കി വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങള്‍ എങ്ങനെയാവണമെന്ന് നിര്‍വചിക്കുക.
7. അടിസ്ഥാന സമീപനങ്ങളിലൂന്നിക്കൊണ്ട് സമഗ്രമായ വിദ്യാഭ്യാസലക്ഷ്യം നേടാനാവശ്യമായ പഠനാനുഭവങ്ങള്‍ എന്തൊക്കെയാവണമെന്ന് തിട്ടപ്പെടുത്തുക.
8. ഇതിനനുസൃതമായ സാമഗ്രികള്‍, സാഹചര്യങ്ങള്‍, സൌകര്യങ്ങള്‍ എന്നിവ തയ്യാറാക്കുക.
9. വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസക്രമം നടപ്പിലാക്കാനാവശ്യമായ ഒരു വിദ്യാഭ്യാസ ഘടന വാര്‍ത്തെടുക്കുക.

ശാസ്ത്രീയമായ ഈ പ്രക്രിയയിലൂടെ എല്ലാ ഘട്ടങ്ങളിലും ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. എങ്കില്‍ മാത്രമേ യഥാര്‍ത്ഥ സാമൂഹ്യാഭിലാഷങ്ങള്‍ വിദ്യാഭ്യാസത്തില്‍ പ്രതിഫലിക്കും. വിദ്യാഭ്യാസത്തിലെ ഈ നൂതന പ്രവണതകള്‍ ഒരു അവസാനവാക്കല്ല, നടപ്പിലാക്കുമ്പോഴുള്ള അനുഭവങ്ങള്‍ നിരന്തരം വിലയിരുത്തി മെച്ചപ്പെടുത്തേണ്ടവയാണ്. ഇതിനാവശ്യമായ ചലനാത്മകതയും, വഴക്കവുമുള്ള ഒരു വിദ്യാഭ്യാസക്രമം മാത്രമേ ജനാധിപത്യപരവും ശാസ്ത്രീയവുമാകൂ.
കേരളത്തിന്റെ വിദ്യാഭ്യാസക്രമം ഒരു പൊളിച്ചെഴുത്ത് ആവശ്യപ്പെടുന്നുണ്ടോ?
കേരളത്തിന്റെ വിദ്യാഭ്യാസക്രമത്തിന് സാരമായ തകരാറുകള്‍ ഉണ്ടെന്നത് ഇപ്പോള്‍ എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. പക്ഷേ, എന്താണ് തകരാറ്, അവ എങ്ങനെ പരിഹരിക്കാം എന്ന ചര്‍ച്ച ഉയരുമ്പോഴാണ് വൈരുദ്ധ്യങ്ങള്‍ പ്രകടമാകുന്നത്. ഒരു ജനാധിപത്യ ക്രമത്തില്‍ വ്യത്യസ്ത വീക്ഷണകോണുകള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. എന്നാലവ ജനാധിപത്യപരമായ പ്രക്രിയയിലൂടെ ഉയര്‍ന്നു വന്നവയാകണം. അല്ലാതെ ഏതെങ്കിലും വിഭാഗത്തിന്റെ സ്ഥാപിത താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവയാകരുത്.

കേരളസമൂഹം കൈവരിച്ച നേട്ടങ്ങളുമായും, നേരിടുന്ന പ്രതിസന്ധികളുമായും നമ്മുടെ വിദ്യാഭ്യാസക്രമം എത്രമാത്രം ബന്ധപ്പെട്ടു നില്‍ക്കുന്നുവെന്ന് പരിശോധിക്കുന്നതിലൂടെ മാത്രമേ മാറ്റം ആവശ്യമാണോ, ആണെങ്കില്‍ എങ്ങനെ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യക്തത വരുത്താന്‍ കഴിയുകയുള്ളൂ.
കേരളം, നേട്ടങ്ങളും പ്രതിസന്ധികളും
സാമൂഹ്യ സാമ്പത്തിക സാംസ്കാരിക മേഖലകളില്‍ ശ്രദ്ധേയമായ നിരവധി നേട്ടങ്ങള്‍ കൈവരിച്ച ഒരു പ്രദേശമാണ് കേരളമെന്ന് നാം അഭിമാനം കൊള്ളാറുണ്ട്. ഉയര്‍ന്ന സാക്ഷരത, ആരോഗ്യ കുടുംബക്ഷേമ രംഗങ്ങളിലെ പുരോഗതി, ഉയര്‍ന്ന ജീവിതനിലവാരം, സാംസ്കാരിക രാഷ്ട്രീയ പ്രബുദ്ധത, സ്ത്രീ വിദ്യാഭ്യാസം,…… ഇങ്ങനെ നാം ഉയര്‍ത്തിക്കാട്ടാറുള്ള നേട്ടങ്ങളുടെ പട്ടിക നീളുന്നു.

എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ചിത്രവും കേരളത്തെക്കുറിച്ച് വരയ്ക്കാനുണ്ട്. കാര്‍ഷിക വ്യവസായിക രംഗത്തെ പിന്നാക്കാവസ്ഥ, വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, ഉയര്‍ന്ന ആത്മഹത്യാ നിരക്ക്, സ്ത്രീ പീഡനങ്ങള്‍, രൂക്ഷമായ പരിസരമലിനീകരണം, ഉപഭോഗ ഭ്രാന്ത്, തിരിച്ചുവരുന്ന ജാതീയ സ്പര്‍ദ്ധ……
പരസ്പര വിരുദ്ധമായ ഈ യാഥാര്‍ത്ഥ്യങ്ങള്‍ ഒരേ സമയത്ത് നമുക്ക് അംഗീകരിക്കേണ്ടി വന്നിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട്കേരള സമൂഹത്തിന്റെ ഗതി ആശാവഹമാണെന്ന് പറയാന്‍ നമുക്ക് കഴിയുമോ?

കേരളം സമൂഹം ഇന്ന് നേരിടുന്ന (വളരെക്കാലമായി നേരിട്ടുകൊണ്ടിരിക്കുന്ന) പ്രതിസന്ധികളും പ്രശ്നങ്ങളും ഇന്ന് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെന്നത്, വൈകിയെങ്കിലും നാമവ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നുവെന്നതല്ലേ സൂചിപ്പിക്കുന്നത്? എന്നാല്‍ ഈ പ്രതിസന്ധികള്‍ മറികടക്കേണ്ടതെങ്ങനെയെന്ന ചോദ്യത്തിന് പതിവുപോലെ വ്യത്യസ്തങ്ങളായ ഉത്തരങ്ങളാണ് ഇവിടെ ഉയര്‍ന്നു കാണുന്നത്. നമ്മുടെ നേട്ടങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പിന്നിലുള്ള യഥാര്‍ത്ഥ കാരണങ്ങളെ ശരിയായി വിശകലനം ചെയ്യാതെയുള്ള താത്ക്കാലിക പരിഹാര തന്ത്രങ്ങളാണ് ഇവയില്‍ പലതും. നമ്മുടെ നേട്ടങ്ങള്‍ക്കു പിന്നിലെ ശക്തികള്‍ സ്വാംശീകരിക്കേണ്ടതും പ്രതിസന്ധികള്‍ക്കിടയാക്കിയ ഘടകങ്ങളെ നേരിടാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് വ്യക്തത വരുത്തേണ്ടതും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമാണ്.

നേട്ടങ്ങളുടെ പൊരുള്‍
കേരളത്തിന്റെ സാമൂഹ്യവും സാംസ്ക്കാരികവുമായ നേട്ടങ്ങള്‍ക്കു പിന്നിലെ ചരിത്രപരമായ വസ്തുതകള്‍ വിശകലനം ചെയ്യുന്നതിലൂടെ മാത്രമേ അവയുടെ യഥാര്‍ത്ഥ കാരണങ്ങളിലേക്ക് എത്താന്‍ കഴിയുകയുള്ളൂ. ഇന്ന് നാം കൊണ്ടാടുന്ന പല നേട്ടങ്ങളുടേയും യഥാര്‍ത്ഥ ഉത്ഭവം തേടിച്ചെന്നാല്‍ നാം എത്തിച്ചേരുക നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന പോരാട്ടങ്ങളുടെ ചരിത്രത്തിലാണ്. അധഃസ്ഥിതരേയും സ്ത്രീകളേയും മനുഷ്യരായിപോലും പരിഗണിക്കാതിരുന്ന ഒരു കാലഘട്ടം ഇവിടെയുണ്ടായിരുന്നു. ജാതീയവും സാമ്പത്തികവുമായ ഉച്ചനീചത്വങ്ങളുടെ ഒരു ഇരുണ്ടകാലഘട്ടമായിരുന്നു അത്. ഈ കാലഘട്ടത്തില്‍ നിന്ന് ഒരു പരിഷ്കൃത സമൂഹമായി കേരള സമൂഹത്തെ വളര്‍ത്തിയെടുത്തതിന് പിന്നില്‍ നിരവധി മുന്നേറ്റങ്ങളുടെ നിരന്തരമായ പരിശ്രമങ്ങളുണ്ട്.

വൈദേശിക അടിമത്ത കാലഘട്ടത്തില്‍ കേരളം തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളായും മലബാര്‍ ജില്ല, സൌത്ത് കാനറയിലെ കാസര്‍ഗോഡ് താലൂക്ക് എന്നിങ്ങനെ മദിരാശി പ്രസിഡന്‍സിയുടെ ഭാഗമായും ചിതറിക്കിടക്കുകയായിരുന്നു. കോളനി വാഴ്ചയുടെ കാലഘട്ടത്തില്‍, സാമ്പത്തിക ചൂഷണം ശക്തിപ്പെടുത്തുന്നതിനുവേണ്ടി വിദ്യാഭ്യാസ ഗതാഗത മേഖലകളില്‍ ചില അഴിച്ചുപണികളും നടക്കുകയുണ്ടായി. ബ്രിട്ടീഷ് അധിനിവേശ പ്രദേശങ്ങളില്‍ മാത്രമല്ല പാവഭരണകൂടങ്ങള്‍ നിലനിന്ന നാട്ടുരാജ്യപ്രദേശങ്ങളിലും ഈ നയം നടപ്പിലായി. ഇതിന്റെ ഫലമായി പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ കേരളത്തില്‍ പുതിയൊരു സാംസ്കാരികാവബോധം വളര്‍ന്നുവന്നു. പൌരാവകാശങ്ങളെക്കുറിച്ചും നീതിയെക്കുറിച്ചുമുള്ള പരമ്പരാഗത സങ്കല്‍പങ്ങള്‍ക്ക് പുറത്ത് പുതിയ ബോധങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കെതിരായും, അവസര തുല്യതയ്ക്കായും, വിദ്യാഭ്യാസത്തിന്റെ ആധുനീകരണത്തിനും സാര്‍വ്വത്രീകരണത്തിനും കാര്‍ഷിക പരിഷ്കരണങ്ങള്‍ക്കും വേണ്ടി വിവിധ മേഖലകളില്‍ നിന്നും സമരങ്ങളും ബോധപൂര്‍വ്വമായ ശ്രമങ്ങളും ആരംഭിക്കുകയുണ്ടായി.

ശ്രീനാരായണ പ്രസ്ഥാനവും അയ്യങ്കാളി പ്രസ്ഥാനവും നവോത്ഥാന പ്രക്രിയയെ ഏറെ മുന്നോട്ടു കൊണ്ടുപോയി. മലയാളി മെമ്മോറിയലും ഈഴവ മെമ്മോറിയലും അവകാശ ബോധത്തെ വളര്‍ത്തി. തിരുവിതാംകൂറിലും കൊച്ചിയിലും നടന്ന കാര്‍ഷിക പരിഷ്കരണ ശ്രമങ്ങള്‍ അതാത് സമൂഹങ്ങളുടെ ഭൂബന്ധങ്ങളില്‍ സാരമായ വ്യത്യാസങ്ങള്‍ വരുത്തി, കാര്‍ഷിക പരിഷ്കരണങ്ങളുടെ അഭാവം മലബാറില്‍ മാപ്പിള കലാപങ്ങളും, സൌത്ത് കാനറയില്‍ കൂട്ടക്കലാപങ്ങളും സൃഷ്ടിച്ചു.

കേരളത്തിന്റെ വിദ്യാഭ്യാസപരമായ നേട്ടങ്ങള്‍ക്കും ചരിത്രപരമായ ഒട്ടേറെ കാരണങ്ങള്‍ ഉണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി പൊതുവിദ്യാലയങ്ങള്‍ വ്യാപകമായി സ്ഥാപിക്കപ്പെട്ടു. തിരുവിതാംകൂര്‍ പ്രദേശത്ത് നാട്ടുരാജാക്കന്മാരുടേയും വിദേശ മിഷണറിമാരുടേയും നേതൃത്വത്തില്‍ സ്വകാര്യ വിദ്യാലയങ്ങളും പൊതുവിദ്യാലയങ്ങളും ഇക്കാലത്ത് വ്യാപകമായി. മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാര്‍ പ്രദേശത്തും ഡിസ്ട്രിക്ട് ബോര്‍ഡുകളുടെ കീഴില്‍ സ്കൂളുകളാരംഭിച്ചു. ഒരേ സമയത്തുതന്നെ വിവിധ വിദ്യാഭ്യാസക്രമങ്ങള്‍ സമാന്തരമായി പ്രവര്‍ത്തിക്കുക എന്നത് അന്നും കേരള വിദ്യാഭ്യാസത്തിന്റെ പ്രത്യേകതയായിരുന്നു. കുടിപ്പള്ളിക്കൂടങ്ങള്‍, സര്‍ക്കാര്‍ വിദ്യാലയങ്ങള്‍, ഇംഗ്ളീഷ് സ്കൂളുകള്‍, മതസ്ഥാപനങ്ങള്‍ നടത്തുന്ന വിദ്യാലയങ്ങള്‍ എന്നി അന്നുണ്ടായിരുന്നു. ഇവിടങ്ങളിലെ പഠന രീതിയും പാഠപുസ്തകങ്ങളും തികച്ചും വ്യത്യസ്തങ്ങളായിരുന്നു. ഓരോ വിഭാഗം ജനത്തിന്റേയും അവകാശ പരിധികള്‍ ഭരണകൂടം തന്നെ ചിട്ടപ്പെടുത്തുന്ന അവസ്ഥയായതുകൊണ്ട് അതിനനുയോജ്യമായ വിദ്യാഭ്യാസക്രമം വിഭജിച്ചു നല്‍കുന്ന പ്രവണതയാണ് അന്നുമുതല്‍ കേരളത്തില്‍ കാണുന്നത്. ആദിവാസി, ദളിത് വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം ഏറെക്കുറെ നിഷിദ്ധമായിരുന്നു. ദേശീയ പ്രസ്ഥാനങ്ങളുടേയും നവോത്ഥാന പ്രസ്താനങ്ങളുടേയും നിരന്തരമായ ഇടപെടല്‍ വിദ്യാഭ്യാസം നേടുക അവകാശമാണെന്ന ബോധം ജനങ്ങളില്‍ ഉണ്ടാക്കിയെടുത്തു.
മേല്‍ സൂചിപ്പിച്ച നവോത്ഥാന പരിഷ്കരണ ശ്രമങ്ങളെ മുന്നോട്ടു കൊണ്ടുപോകാനുള്ള രാഷ്ട്രീയമായ കടമ ഏറ്റെടുത്തുകൊണ്ടാണ് കേരളത്തില്‍ ദേശീയ പ്രസ്ഥാനം സജീവമാകുന്നത്. കോളനി വിരുദ്ധ സമരത്തിന് ദേശീയ പ്രസ്ഥാനം പുതിയ മാനങ്ങള്‍ നല്‍കുകയുണ്ടായി. അയിത്തോച്ചാടനവും കാര്‍ഷിക പരിഷ്കരണവും സാര്‍വത്രിക വിദ്യാഭ്യാസവും അതിന്റെ അജണ്ടയിലെ മുഖ്യ വിഷയമായി മാറി.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തമായ നിലപാടുകള്‍ ഇവിടുത്തെ ദേശീയ പ്രസ്ഥാനത്തിന്റെ അജണ്ടയെ കൂടുതല്‍ പുരോഗമനപരമാക്കാന്‍ ഇടയാക്കി. ഒരു ഭ്രാന്താലയമായി സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ച കേരളത്തിലെ സാമൂഹ്യാന്തരീക്ഷം ഏതാനും ദശകങ്ങള്‍ പിന്നിട്ടപ്പോഴേക്കും പാടേ മാറിപ്പോയത് ഇത്തരം മുന്നേറ്റങ്ങളുടെ ഫലമായിരുന്നു.
ഐക്യകേരളത്തിന്റെ രൂപീകരണത്തിനുശേഷം ആദ്യം നിലവില്‍ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭ മേല്‍ സൂചിപ്പിച്ച നവോത്ഥാന ശ്രമങ്ങളെ കൂടുതല്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിച്ചു. കാര്‍ഷിക പരിഷ്കരണങ്ങള്‍ക്കും വിദ്യാഭ്യാസ പരിഷ്കരണങ്ങള്‍ക്കും ഊന്നല്‍ നല്‍കാന്‍ ഇക്കാലത്ത് കഴിഞ്ഞു. വിദ്യാഭ്യാസ രംഗത്ത് വളരെ സുപ്രധാനമായ മാറ്റങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അവസരമൊരുക്കി. വിദ്യാഭ്യാസത്തെ ലാഭകരമായ ഒരു ബിസിനസാക്കി വളര്‍ന്നുകൊണ്ടിരുന്ന സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് മൂക്കുകയറിടാന്‍ മുണ്ടശ്ശേരിക്കു കഴിഞ്ഞു. അധ്യാപകരെ മാനേജര്‍മാരുടെ ചൂഷണത്തില്‍ നിന്നും മോചിപ്പിക്കുന്നതിനും അവരുടെ സാമൂഹ്യപദവി ഉയര്‍ത്തുന്നതിനും ഇതിന് കഴിഞ്ഞു. പരസ്പരവിരുദ്ധങ്ങളായ വിവിധ ധാരകളെ ഏകീകരിച്ചുകൊണ്ട് ഒരു പൊതു പാഠ്യക്രമം നടപ്പില്‍ വരുത്താനുള്ള ശ്രമവും ഇക്കാലത്ത് ആരംഭിച്ചു.
ഇങ്ങനെ വളരെക്കാലം നീണ്ടുനിന്ന പോരാട്ടങ്ങളുടേയും മുന്നേറ്റങ്ങളുടേയും ഫലമായി ഉരുത്തിരിഞ്ഞ നേട്ടങ്ങളാണ് നാം ഇന്നും അനുഭവിക്കുന്നത്. കേരളത്തെ ഒരു പരിഷ്കൃത സമൂഹമായി വളര്‍ത്തിയെടുക്കുന്നതിനും തനതായ സാംസ്ക്കാരിക ആദര്‍ശങ്ങള്‍ രൂപപ്പെടുത്തുന്നതിനും ഇവ കാരണമായി.

പ്രതിസന്ധികള്‍ക്കു പിന്നില്‍

പരിമിതമായ തോതിലെങ്കിലും കേരളീയ സമൂഹത്തെ ജനാധിപത്യവത്ക്കരിക്കുന്നതിന് വിവിധ ധാരകളില്‍ നിന്നും വന്ന പ്രസ്ഥാനങ്ങളും മുന്നേറ്റങ്ങളും ഗണ്യമായ പങ്കുവഹിയ്ക്കുകയുണ്ടായി. എങ്കിലും ഈ ശ്രമങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ടുവെന്നും കേരള സമൂഹം പൂര്‍ണമായി ജനാധിപത്യവത്കരിക്കപ്പെട്ടുവെന്നും നമുക്ക് പറഞ്ഞുകൂടാ.
കേരളം ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ ആരംഭിക്കുന്നതും ഈ അടിസ്ഥാന പ്രശ്നത്തില്‍ നിന്നാണ്. നവോത്ഥാന പരിഷ്കരണ പ്രസ്ഥാനങ്ങളും ദേശീയ പ്രസ്ഥാനവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഏറ്റെടുത്ത കടമകളിനിയും പൂര്‍ണമായി നിര്‍വഹിക്കപ്പെട്ടിട്ടില്ല. മാത്രമല്ല ചില മേഖലകളിലെങ്കിലും നമ്മുടെ സമൂഹം തിരിച്ചുപോക്കിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിരിക്കുന്നു. സാമൂഹികവും സാമ്പത്തികവും ഭാഷാപരവുമായ അസമത്വങ്ങളും ലിംഗപരമായ വിവേചനവും നഗര-ഗ്രാമ വൈരുദ്ധ്യങ്ങളും കേരളത്തില്‍ ഇന്നും ശക്തം തന്നെയാണ്.
വികസനത്തിന്റെ കാര്യത്തിലാകട്ടെ കേരളത്തിന്റെ ഗതി ആശങ്കാജനകമാണ്. മാറി മാറി ഭരണത്തിലേറുന്ന ഗവണ്‍മെന്റുകളുടെ വികലമായ വികസന പരിപാടികള്‍ സുസ്ഥിര വികസന പ്രക്രിയകളില്‍ നിന്നും നമ്മെ അകറ്റിയെന്ന് മാത്രമല്ല, നമ്മുടെ പ്രകൃതി വിഭവങ്ങളുടെ ഭീതിദമായ ചോര്‍ച്ചയ്ക്കും ഇടയാക്കി. കേരളത്തിന്റെ തനതായ വിഭവങ്ങളെ ശാസ്ത്രീയമായി പ്രയോജനപ്പെടുത്തിക്കൊണ്ട് സമൂഹത്തിന്റെ സമഗ്രമായ പുരോഗതിയിലേക്ക് നയിക്കുന്ന ഒരു സാമൂഹ്യ ദര്‍ശനമോ അതിനെ സഹായിക്കുന്ന ഒരു വിദ്യാഭ്യാസക്രമമോ ഇവിടെ ഇനിയും രൂപപ്പെടാത്തതല്ലേ നാം നേരിടുന്ന വികസന പ്രതിസന്ധിക്ക് ഒരു പ്രധാനകാരണം?

കേരളം നേരിടുന്ന രൂക്ഷമായ തൊഴിലില്ലായ്മയ്ക്ക് ഒരു പ്രധാന കാരണം മേല്‍ സൂചിപ്പിച്ച പോലെയുള്ള ഒരു സമഗ്ര ദര്‍ശനത്തിന്റെ അഭാവമാണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. വിവിധ തൊഴിലുകള്‍ക്ക് സമൂഹം നല്‍കുന്ന അംഗീകാരത്തിന്റെ ഏറ്റക്കുറച്ചില്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങളും അവഗണിക്കാവുന്നതല്ല.
സമൂഹത്തിന്റെ സുപ്രധാനമായ ഒരു വിഭാഗം നേരിടുന്ന പ്രശ്നങ്ങളെ നമ്മുടെ സമൂഹം എത്ര ലാഘവത്തോടെയാണ് കാണുന്നത് എന്നതിന്റെ തെളിവാണ് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളോട് ഇവിടെയുള്ള മനോഭാവം. സ്ത്രീ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലായിരുന്നിട്ടും കേരളത്തില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണത്തിന് കുറവൊന്നും വന്നിട്ടില്ല. ഇവിടെ ലിംഗപരമായ വിവേചനം ഏറ്റവും ശക്തമായിരിക്കുന്ന മേഖലകളില്‍ ഒന്ന് വിദ്യാഭ്യാസമാണെന്ന യാഥാര്‍ത്ഥ്യം വിരല്‍ ചൂണ്ടുന്നത് എന്തിലേക്കാണ്?
പ്രശ്നങ്ങളെ തികച്ചും വൈയക്തികമായ തലങ്ങളില്‍ മാത്രം കാണുന്ന ഒരു തലമുറയാണ് ഇന്നിവിടെ. സാമൂഹ്യപ്രശ്നങ്ങളോടു നിസംഗതയോടെ പ്രതികരിക്കുന്ന തലമുറ വളര്‍ന്നുവരുന്നത് അതിന്റെ പ്രതിഫലനമാണ്. സമൂഹത്തില്‍ ഫലപ്രദമായി ഇടപെടുന്ന കാര്യത്തില്‍ വിദ്യാസമ്പന്നരും അല്ലാത്തവരും തമ്മില്‍ പ്രകടമായ അന്തരമൊന്നും കാണുന്നില്ലെന്നത് എന്തിന്റെ സൂചനയാണ്?
ഇവിടെ നിലനില്‍ക്കുന്ന വിദ്യാഭ്യാസക്രമം ഈ പ്രശ്നങ്ങള്‍ക്കു പിന്നിലുള്ള ഒരു പ്രധാന കാരണമായി വിലയിരുത്തപ്പെടേണ്ടതല്ലേ? സമൂഹത്തില്‍ നടന്ന നവോത്ഥാന മുന്നേറ്റങ്ങളുടെ ഫലമായി പൊതു വിദ്യാഭ്യാസം വ്യാപകമായെങ്കിലും നമുക്ക് ചേര്‍ന്ന വിദ്യാഭ്യാസ ദര്‍ശനങ്ങള്‍ രൂപപ്പെടുത്താന്‍ സഹായിച്ചില്ല. സമൂഹത്തില്‍ നടന്ന ജനാധിപത്യവത്ക്കരണ ശ്രമങ്ങളുടെ സ്വാധീനം നമ്മുടെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം, രീതി, ഉള്ളടക്കം എന്നിവയിലേക്ക് കടന്നുവന്നില്ല. മറിച്ച് ഇവിടുത്തെ വിദ്യാഭ്യാസക്രമം ഭരണകൂട താത്പര്യങ്ങളുടെ പ്രത്യക്ഷീകരണമാവുകയല്ലേ ചെയ്തത്?
നിലനില്‍ക്കുന്ന ഏത് വ്യവസ്ഥയും അതിനാവശ്യമായ ബോധധാരകളെ (പ്രത്യയ ശാസ്ത്രത്തെ) ഉത്പാദിപ്പിക്കും. അത് പൌരനു മുകളില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യും. വ്യാജസ്വപ്നങ്ങളുടെ ഒരു മണ്ഡലം സൃഷ്ടിച്ചുകൊണ്ടാണ് സാംസ്കാരികമായി ഏതൊരു മനുഷ്യനേയും കീഴ്പ്പെടുത്താന്‍ നിലനില്‍ക്കുന്ന വ്യവസ്ഥയ്ക്ക് സാധിക്കുന്നത്. കേരളീയരെ സംബന്ധിച്ചേടത്തോളം ഐ. ടി. മേഖല നല്‍കുന്ന മോഹന വാഗ്ദാനങ്ങള്‍, ഡോക്ടര്‍, എഞ്ചിനീയര്‍, സിവില്‍ സര്‍വീസ് അല്ലെങ്കില്‍ ഏതെങ്കിലും ഒരു സര്‍ക്കാരുദ്യോഗം, ഇതൊന്നുമായില്ലെങ്കില്‍ ടിവി-സിനിമാ താരം, ഒരു കാലത്ത് ജ്വരം പോലെ പടര്‍ന്ന ഗള്‍ഫുദ്യോഗം….. ഇങ്ങനെ സ്വപ്നങ്ങളുടെ മണ്ഡലം വിസ്തൃതമാണ്.
ഈ വ്യാജസ്വപ്ന സാക്ഷാത്ക്കാരത്തിനായി മലയാളിയെ ചെറുപ്പം മുതലേ ഒരുക്കുന്നതാണ് സമകാലിക കേരള വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമായി പരിണമിച്ചിരിക്കുന്നത്. ഇവിടെ മൂന്നാം വയസു മുതല്‍ അവന്‍ വേഷം കെട്ടിത്തുടങ്ങുന്നു. യാതൊരു ചോദ്യങ്ങളും ഉന്നയിക്കാതെതന്നെ മറ്റാരോ തന്നെ കോമാളിയാക്കുന്നതറിയാതെ അവന്‍ വളരുന്നു. മത്സരം എന്തെന്നറിയാത്ത പ്രായത്തില്‍ മത്സരത്തിന്റെ ഗോദയിലേക്ക് അവനെ വലിച്ചെറിയപ്പെടുന്നു. തുടര്‍ന്ന് ജീവിതത്തിന്റെ എല്ലാ മേഖലകളിലും മത്സരങ്ങള്‍ മാത്രം.
സാമൂഹ്യമാറ്റത്തിന് ആയുധമാകേണ്ടവിദ്യാഭ്യാസം നിലനില്‍ക്കുന്ന സമൂഹത്തിന്റെ എല്ലാ ജീര്‍ണതകളുടേയും സംരക്ഷണ ചുമതല ഏറ്റെടുത്തിരിക്കുകയാണിവിടെ. സമൂഹത്തിന്റെ ഉത്പ്പാദന പ്രക്രിയയില്‍ തന്റെ ചുമതല എന്തെന്ന് സ്വയം കണ്ടെത്താന്‍ കഴിയാത്ത വ്യക്തികളാണ് ഈ വിദ്യാഭ്യാസക്രമത്തിന്റെ ഉത്പ്പന്നം. കേരളം ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ക്ക് നമ്മുടെ വിദ്യാഭ്യാസക്രമം ഉത്തരവാദിയാകുന്നതും ഇങ്ങനെയല്ലേ?

വിദ്യാഭ്യാസം ഏറ്റെടുക്കേണ്ടത് എന്ത്?
ഇവിടെയാണ് വേഷം കെട്ടിക്കലിന് എതിരായ ചെറുത്തുനില്‍പ്പുകള്‍ നാം ആരംഭിക്കേണ്ടത്. ഈ ചെറുത്ത് നില്‍പ് ഒരിക്കലും പുറമേ നിന്നും വരുന്നതായിരിക്കരുത്. ഓരോരുത്തരും തങ്ങള്‍ അണിഞ്ഞിരിക്കുന്ന പൊയ് വേഷങ്ങളെ തിരിച്ചറിയാനും അവയെ ഊരിയെറിയാനും ശക്തരായിരിക്കണം. ഇങ്ങനെ ഒരു വ്യക്തിയെ വളര്‍ത്തിയെടുക്കുവാന്‍ ജനകീയമായ ഉള്‍ക്കാഴ്ചയുടെ കരുത്തില്‍ നിന്നും ആരംഭിക്കുന്ന വിദ്യാഭ്യാസ ദര്‍ശനങ്ങള്‍ക്കേ സാധിക്കൂ.
ഓരോ വ്യക്തിയും താന്‍ നിലനില്‍ക്കുന്ന പരിസരങ്ങളെ തിരിച്ചറിയുകയും താന്‍ അനുഭവിക്കുന്ന വൈയക്തികവും സാമൂഹികവുമായ സങ്കടങ്ങളുടെ കാരണങ്ങളെ മനസിലാക്കുകയും ചെയ്യേണ്ടതുണ്ട്. പ്രശ്നസങ്കീര്‍ണ്ണമായ വര്‍ത്തമാനകാലം, ഒരിക്കലുമുണ്ടാകാതിരുന്ന ഭൂതകാല മഹിമയെ കുറിച്ച് അയവിറക്കുന്നതിലേക്ക് മനുഷ്യനെ നയിക്കുന്നു. ‘മഹിമ’യെക്കുറിച്ചുള്ള ഒരാളുടെ വ്യാജ ബോധത്തെ ചരിത്രപരമായി തകര്‍ക്കുകയും അവയെ വര്‍ത്തമാനത്തിലേക്കും ഭാവിയിലേക്കും മാറ്റി പ്രതിഷ്ഠിക്കാന്‍ അവനെ പ്രാപ്തനാക്കുകയും ചെയ്യുമ്പോഴാണ് വിദ്യാഭ്യാസം അര്‍ത്ഥപൂര്‍ണമാകുന്നത്.
ഇത് സാധിക്കണമെങ്കില്‍ വിദ്യാഭ്യാസം, ഒരുവന് തന്റെ കഴിവുകള്‍ സ്വയം കണ്ടെത്താനും, നിലനില്‍ക്കുന്ന സാസ്കാരിക ധാരകളുടെ ഒഴുക്കിനെതിരെ നിന്നുകൊണ്ട് സ്വന്തം കഴിവുകളേയും ധാരണകളേയും വികസിപ്പിക്കാനും ഉതകുന്നതായിരിക്കണം. തന്റെ സാമൂഹികവും- വ്യക്തിപരവുമായ വളര്‍ച്ചക്ക് സഹായകരമായ ശക്തികളേയും പ്രവര്‍ത്തനങ്ങളേയും തിരിച്ചറിയാന്‍ സാധിക്കുന്നതായിരിക്കണം. അത് പഠിതാവില്‍ കേന്ദ്രീകൃതമായ ബോധനശാസ്ത്രത്തില്‍ ഊന്നിയതായിരിക്കണം. അത് പരിസരങ്ങളുടെ സവിശേഷതകളിലൂടെ വികസിക്കുന്നതായിരിക്കണം. ഇതിനനുസൃതമായി എല്ലാ വിദ്യാഭ്യാസ ഘടകങ്ങളേയും ജനാധിപത്യവത്കരിക്കാന്‍ സഹായകരമായ രീതിയില്‍ സമഗ്രമായ ഒരു വിദ്യാഭ്യാസ ദര്‍ശനം രൂപപ്പെടേണ്ടതില്ലേ?

പരിപ്രേക്ഷ്യ രൂപീകരണത്തിലേയ്ക്ക്…
കേരളം നേടിരുന്ന എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഒരു ഒറ്റമൂലി വിദ്യാഭ്യാസ ക്രമത്തിന്റെ പൊളിച്ചെഴു
ത്താണെന്ന് നമുക്ക് കരുതാമോ? ജനാധിപത്യവത്കരണ പ്രക്രിയയെ ശക്തിപ്പെടുത്തുന്ന രാഷ്ട്രീയവും സാംസ്കാരികവുമായ നിരവധി സമരങ്ങളെ വളര്‍ത്തിയെടുത്തുകൊണ്ടു മാത്രമേ ഈ പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണാന്‍ കഴിയൂ. എന്നാല്‍ ഇതിനാവശ്യമായ സാംസ്കാരിക സമരങ്ങളെ കുറിച്ചു ഒരു വ്യക്തത കൈവരിക്കാന്‍ കേരളത്തിനിതുവരെ സാധിച്ചിട്ടില്ല. രാഷ്ട്രീയത്തിന്റെ ഒരു ഉപവിഷയം മാത്രമായി സാംസ്കാരിക മുന്നേറ്റങ്ങളെ വിലയിരുത്തുന്ന യാന്ത്രിക സമീപനം ഇവിടെ വളരെ ശക്തവുമാണ്. ഇതില്‍ നിന്ന് വ്യത്യസ്തമായി സാംസ്കാരിക മണ്ഡലത്തെ സൂക്ഷ്മമായി വിലയിരുത്തി അതിലൂന്നി നിന്നുകൊണ്ടുള്ള ഒരു വിദ്യാഭ്യാസ ദര്‍ശനം രൂപപ്പെടുത്തുകയാണ് വേണ്ടത്.
ഇതിന്റെ ഭാഗമായി ഭാവി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം, ഉള്ളടക്കം, രീതി എന്നിവയെക്കുറിച്ചുള്ള വ്യക്തമായ ധാരണകള്‍ രൂപീകരിക്കേണ്ടതുണ്ട്. കേരളത്തിനകത്തും പുറത്തും ഈ മേഖലയില്‍ നടന്ന നിരവധി പരീക്ഷണങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യേണ്ടതും അവയില്‍ നിന്ന് പാഠങ്ങള്‍ പഠിക്കേണ്ടതും ആവശ്യമാണ്. വിദ്യാഭ്യാസ ചര്‍ച്ചകള്‍ ഈ മേഖലയിലെ വിദഗ്ദ്ധരുടെ മാത്രം കുത്തകയാണെന്ന പരമ്പരാഗത ധാരണ തകര്‍ക്കേണ്ടിയിരിക്കുന്നു. സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള വ്യക്തികളുടേയും പ്രസ്ഥാനങ്ങളുടേയും കൂട്ടായ യത്നം ഇതിനാവശ്യമാണ്. ചര്‍ച്ചകളുടെ ഫലമായ പൊതുവായ അഭിപ്രായ രൂപീകരണത്തോടൊപ്പം തന്നെ ആഴത്തിലുള്ള പഠനങ്ങളും ഇക്കാര്യത്തില്‍ ആവശ്യമാണ്.
ഇതിനു വേണ്ടിയുള്ള വിശാലമായ ചര്‍ച്ചകളും, പഠനങ്ങളും തുടങ്ങാന്‍ ഇനിയും വൈകിക്കൂടാ. ചര്‍ച്ചകളുടെ തുടക്കമെന്ന നിലയില്‍ ഞങ്ങള്‍ക്ക് പ്രസക്തമെന്ന് തോന്നിയിട്ടുള്ള ചില ചോദ്യങ്ങളിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കട്ടെ.
1. കേരള സമൂഹം ഇന്ന് നേരിടുന്ന പ്രധാന പ്രതിസന്ധികള്‍ക്ക് നിലനില്‍ക്കുന്ന വിദ്യാഭ്യാസക്രമം കാരണമായിട്ടുണ്ടോ?
2. കേരള വിദ്യാഭ്യാസ ക്രമത്തിന്റെ കാതലായ പ്രശ്നങ്ങള്‍ എന്തൊക്കെയാണ്, അവയ്ക്ക് പിന്നിലുള്ള അടിസ്ഥാന കാരണങ്ങള്‍ എന്തൊക്കെയാണ്?
3. കേരളത്തിന്റെ ഭാവി സമൂഹത്തെക്കുറിച്ചുള്ള താങ്കളുടെ വീക്ഷണം എന്താണ്?
4. ഇത്തരമൊരു സമൂഹത്തിന്റെ നിര്‍മ്മിതിക്ക് സഹായകരമായ രീതിയില്‍ വിദ്യാഭ്യാസക്രമം പൊളിച്ചെഴുതേണ്ടതുണ്ടോ?
5. എങ്കില്‍, നാം മുന്നോട്ടു വയ്ക്കേല്പ വിദ്യാഭ്യാസ ലക്ഷ്യം എന്താണ്?
6. നിലവിലുള്ള വിദ്യാഭ്യാസ ഘട്ടങ്ങള്‍ (പ്രൈമറി, സെക്കന്ററി, ഹയര്‍ സെക്കന്ററി, ഉന്നത വിദ്യാഭ്യാസം) ഇങ്ങനെ തന്നെ തുടരേണ്ടതുണ്ടോ?
7. വിവിധങ്ങളായ ബോധന രീതികള്‍ ഇന്ന് പ്രചാരത്തിലുണ്ടല്ലോ, താങ്കള്‍ മുന്നോട്ടു വെയ്ക്കുന്ന വിദ്യാഭ്യാസ ലക്ഷ്യം നേടാന്‍ ഏറ്റവും ഫലപ്രദമായ ബോധ രീതി ഏതാണ്? എന്തുകൊണ്ട്?
8. വിദ്യാഭ്യാസ പ്രക്രിയയില്‍ പാഠപുസ്തകങ്ങളുടെ യഥാര്‍ത്ഥ സ്ഥാനം എന്താണ്? ഇത് നിര്‍വഹിക്കാന്‍ പാഠപുസ്തകങ്ങളുടെ ഘടനയിലും രീതിയിലും എന്ത് മാറ്റമാണ് നിര്‍ദ്ദേശിക്കാനുള്ളത്?
9. നിലവിലുള്ള പരീക്ഷാ സമ്പ്രദായം കുട്ടികളുടെ യഥാര്‍ത്ഥ കഴിവുകളും പ്രശ്നങ്ങളും കണ്ടെത്താന്‍ സഹായകമാകുന്നുണ്ടോ? എന്തു മാറ്റമാണ് നിര്‍ദ്ദേശിക്കാനുള്ളത്?
10. കേരളത്തിനകത്തും പുറത്തും നടന്ന വിദ്യാഭ്യാസ പരിഷ്കരണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായി താങ്കള്‍ക്കു തോന്നിയത് ഏതൊക്കെയാണ്?
11. അധ്യയന മാധ്യമം ഏതാവണമെന്നാണ് താങ്കള്‍ക്ക് നിര്‍ദ്ദേശിക്കാനുള്ളത്?
12. കേരളത്തിലെ കുട്ടികള്‍ സ്ക്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഏതെല്ലാം ഭാഷകള്‍ പഠിക്കണമെന്നാണ് താങ്കള്‍ കരുതുന്നത്? എന്തുകൊണ്ട്? ഇവ ഓരോന്നും ഏത് ഘട്ടങ്ങളില്‍ ആരംഭിക്കണം?
13. കേരളത്തിന്റെ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് താങ്കള്‍ നിര്‍ദ്ദേശിക്കുന്ന വിഷയങ്ങള്‍ ഏതൊക്കെയാണ്? എന്തുകൊണ്ട്?
14. ഈ ചര്‍ച്ചയില്‍ പരിഗണിക്കേണ്ടതാണെന്ന് താങ്കള്‍ക്ക് തോന്നുന്ന മറ്റ് കാര്യങ്ങള്‍ എന്തൊക്കെ? അവയോടുള്ള താങ്കളുടെ പ്രതികരണങ്ങള്‍ എന്താണ്?

ഈ വിഷയത്തില്‍ കൂടുതല്‍ സംവാദത്തിനു  സഹായകമായ ലേഖനങ്ങളും പ്രതികരണങ്ങളും ക്ഷണിക്കുന്നു. ലേഖനങ്ങള്‍ utharakaalam@gmail.com ലേക്ക് അയക്കുക.

 

cheap nfl jerseys

as it has been nominated the Green car of the year recently. restaurateurs have been taking our neighborhoods for their names.killed after meeting escort Man kidnapped joining alleged accomplices Ilmart Christophe and Jefty Joseph Made of 1947.
which Beaton did. cheap jerseys Rich Williams. which is heavily shielded from the sun.Olympic gold medalists and some other softball celebrities from UT Anyway, How much does all this performance cost? In a 30 mph crash, but as Car uk puts it. You are able to question at time-span whether ones forms of it is definitely both interesting and precious, Unfortunately (or fortunately, “I remember somebody saying a crisis is a terrible thing to waste.
‘Curling. The transition is mythologized in Indianapolis: how he vowed to leave a loftier legacy than his hard drinking dad. the better we can plug our losses, Offering long cheap jerseys removed beyond an item we ever considered can happen,exciting possibilities to create unique garments” But she points out that. Similar restaurants are,” “We just need to work harder to make sure we gain a tenth here and a tenth there.

Cheap football Jerseys China

McCollum Shaun and Adam. California. and I don’t remember the Cox incident being that much more embarrassing than being beaten by Green Bay for the [seventh] straight time. At one point he had seen a group of four jet skiers near the shore.
About six years ago. and fouls went other way, cheap nba jerseys The having difficulties Irish distracted three along with seven fumbles. They are big and hearty, or sell some other products. Expressions of sympathy may be made in her memory to the Osteogenesis Imperfecta Foundation, Generally love tone illustration an extensive giggle up including while he Eoin Larkin as opposed to leaned widely known Semple’s burgandy door afterward. Visa says that “the microchip is embedded in your card and is virtually impossible to duplicate. Aboriginal bronze,My AccountLog OutAVONDALE

Cheap MLB Jerseys China

“But it’s not costing the taxpayers any money.Lexus and Tesla getting family members building ready life partner.
I was part of a group of thirteen lads from Inis Oirr on the Aran Islands. But the elder Wurtzer’s past experience has helped on a number of occasions.he says Ryan Cos. 5million MoT failures each year could be avoided if motorists carry out a simple pre MoT check. imploring him to pull himself together. I really enjoyed driving it.StartI beg you It’s a knotted ball of problems containing transit.All teachers have been informed of the accident Amelia Earhart, weitaus gr ere rgernis stellte der Vorf hrbus einer zweifelhaften HIFI (? with boys reporting that they felt “expected” to take that role.
requiring significant restructuring that includes making hourly employee costs competitive with Toyota. which tracks consumer spending. has been connected to the mainland by a slender road bridge for 20 years yet is still a tranquil haven: a flat. Maj. wholesale jerseys apparently. Leiker, Many striking among numerous key types within order at flounder in americans. Race is not getting there are not taken the checkers. “I don’t doubt your intent in making this comparison was to deride cheap nfl jerseys the tens of thousands of hard working men and women yes,08v and the 3.
According to new data from Experian Automotive.

Top