കണിച്ചുകുളങ്ങരയിലെ ആഗ്രഹവും പെരുന്നയിലെ ആവശ്യവും

ടി. മുഹമ്മദ് വേളം 

എസ്.എന്‍ .ഡി. പിയെ സംബന്ധിച്ചെടുത്തോളം അവശേഷിക്കുന്നതും അലട്ടുന്നതുമായ പ്രശ്നം എന്തായാലും ഞങ്ങള്‍ ഈഴവരല്ലേ, നായരേക്കാള്‍ താഴെയല്ലേ എന്ന ജാതിബോധത്തിനകത്തെ സ്വത്വ പ്രതിസന്ധിയാണ്. നായരീഴവ ഐക്യത്തിലൂടെ ഞങ്ങളും എത്രയോ അളവില്‍ നായരാണെന്ന, ഞങ്ങളും നായരും ഒന്നാണെന്ന പ്രതീതി സൃഷ്ടിക്കുക എന്നതാണ് വെള്ളാപ്പള്ളി നടേശന്റെ ആഗ്രഹം. ന്യൂനപക്ഷ വിരുദ്ധതയുടെ പേരിലാണെങ്കിലും നടന്നു കിട്ടിയാല്‍ മഹത്തായ ഒരു നേട്ടമായി വെള്ളാപ്പള്ളി അതിനെ കണക്കാകുന്നു. എന്നാല്‍ വളരെ സ്വാഭാവികമായും എന്‍.എസ്.എസ്സിന് ഇത്തരമൊരാവശ്യം ഇല്ല. വ്യക്തിത്വ സംബന്ധിയായ ഒരു ദാരിദ്യ്രവും ഇപ്പോഴും ജാതിക്കോയ്മ നിശബ്ദമായ് നിലനില്‍ക്കുന്ന നമ്മുടെ സമൂഹത്തില്‍ എന്‍.എസ്.എസിനില്ല. അവരുടെ ആവശ്യം മറ്റൊന്നാണ്. യു.ഡി.എഫില്‍ തങ്ങള്‍ നടത്തുന്ന സമ്മര്‍ദ്ധ വിലപേശല്‍ നീക്കങ്ങള്‍ക്ക്, ജനസംഖ്യയില്‍ എന്‍.എസ്.എസിനേക്കാളും അധികമുള്ള എസ്.എന്‍. ഡി.പിയുടെ പിന്‍ബലം ഇപ്പോള്‍ അവര്‍ക്ക് ആവശ്യമുണ്ട്.
 
എസ് എന്‍ .ഡി.പിയും എന്‍.എസ്.എസും ഒരുമിച്ചു മുന്നോട്ടു പോവാന്‍ തീരുമാനിച്ചിരിക്കുന്നു. നല്ലകാര്യം. ഏത് ഐക്യവും ഐക്യം എന്ന നിലക്ക് നല്ല കാര്യമാണ്. സംഘടിച്ച് ശക്തരാവാന്‍ ആവശ്യപ്പെട്ട ശ്രീനാരായണീയ ദര്‍ശനത്തെ സംബന്ധിച്ചെടുത്തോളം ഐക്യം കൂടുതല്‍ പ്രധാനമായ ആശയമാണ്.


പക്ഷെ ഈ ഐക്യത്തിന്റെ പ്രേരണകളും സത്യസന്ധതയും സുസ്ഥിരതയും വിശകലനമര്‍ഹിക്കുന്നുണ്ട്. പരസ്പരം വലിയ പൊരുത്തമൊന്നുമില്ലാത്ത രണ്ടാവശ്യങ്ങളാണ് ഈ ഐക്യത്തെ സാധ്യമാക്കിയത്. വെള്ളാപ്പള്ളി നടേശനെ സംബന്ധിച്ചെടുത്തോളം ഇതൊരു സ്വത്വപരമായ ആവശ്യമാണ്. നവോത്ഥാനത്തിലൂടെയും സംവരണത്തിലൂടെയും സാമൂഹ്യാധികാരങ്ങളില്‍ സാമാന്യം പങ്ക് നേടികഴിഞ്ഞ എസ്.എന്‍ .ഡി.പിയെ സംബന്ധിച്ചെടുത്തോളം അവശേഷിക്കുന്നതും അലട്ടുന്നതുമായ പ്രശ്നം എന്തായാലും ഞങ്ങള്‍ ഈഴവരല്ലേ, നായരേക്കാള്‍ താഴെയല്ലേ എന്ന ജാതിബോധത്തിനകത്തെ സ്വത്വ പ്രതിസന്ധിയാണ്. നായരീഴവ ഐക്യത്തിലൂടെ ഞങ്ങളും എത്രയോ അളവില്‍ നായരാണെന്ന, ഞങ്ങളും നായരും ഒന്നാണെന്ന പ്രതീതി സൃഷ്ടിക്കുക എന്നതാണ് വെള്ളാപ്പള്ളി നടേശന്റെ ആഗ്രഹം. ന്യൂനപക്ഷ വിരുദ്ധതയുടെ പേരിലാണെങ്കിലും നടന്നു കിട്ടിയാല്‍ മഹത്തായ ഒരു നേട്ടമായി വെള്ളാപ്പള്ളി അതിനെ കണക്കാകുന്നു.
എന്നാല്‍ വളരെ സ്വാഭാവികമായും എന്‍ .എസ്.എസ്സിന് ഇത്തരമൊരാവശ്യം ഇല്ല. വ്യക്തിത്വ സംബന്ധിയായ ഒരു ദാരിദ്യ്രവും ഇപ്പോഴും ജാതിക്കോയ്മ നിശബ്ദമായ് നിലനില്‍ക്കുന്ന നമ്മുടെ സമൂഹത്തില്‍ എന്‍ .എസ്.എസിനില്ല. അവരുടെ ആവശ്യം മറ്റൊന്നാണ്. യു.ഡി.എഫില്‍ തങ്ങള്‍ നടത്തുന്ന സമ്മര്‍ദ്ധ വിലപേശല്‍ നീക്കങ്ങള്‍ക്ക്, ജനസംഖ്യയില്‍ എന്‍ .എസ്.എസിനേക്കാളും അധികമുള്ള എസ്.എന്‍ .ഡി.പിയുടെ പിന്‍ബലം ഇപ്പോള്‍ അവര്‍ക്ക് ആവശ്യമുണ്ട്. ഭൂരിപക്ഷ സമുദായഐക്യം എന്ന അന്തരീക്ഷ നിര്‍മിതിയും അതിനാവശ്യമുണ്ടെന്ന് അവര്‍ മനസ്സിലാക്കുന്നു. ഈ ആവശ്യം എപ്പോള്‍ അവസാനിക്കുന്നുവോ അപ്പോള്‍ പെരുന്നയെ സംബന്ധിച്ചെടുത്തോളം ഈ ഐക്യം അനാവശ്യമായിത്തീരും.

__________________________________________________________

യോഗം ജനറല്‍ സെക്രട്ടറിയായിരുന്ന എം.കെ രാഘവന്‍ മുന്നോട്ടുവെച്ച ദലിത് പിന്നോക്ക ന്യൂനപക്ഷ ഐക്യമെന്ന കാഴ്ച്ചപ്പാടിനെ തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. യോഗം ഇനിമുതല്‍ ദലിതരുടെ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുകയില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ദലിതരുടെയും മറ്റു പിന്നോക്കക്കാരുടെയും ഒപ്പംകൂടി ജാതിയില്‍ പിന്നെയും താഴാനല്ല ജാതിക്രമത്തില്‍ ദലിതരേക്കാളും മറ്റുപല പിന്നോക്കക്കാരേക്കാളും ഉള്ള മുന്നോക്കാവസ്ഥയും ഒപ്പം ആധുനിക കാലത്ത് സമുദായം ആര്‍ജിച്ച പുരോഗതികളും ഉപയോഗപ്പെടുത്തി മുന്നോക്ക ജാതിക്കാരോടൊപ്പം ചേര്‍ന്ന് ജാതിയില്‍ മുന്നോക്കമാക്കാനുള്ള ശ്രമമാണ് വെള്ളാപ്പള്ളി നടത്തുന്നത്

 __________________________________________________________


ഒരു നമ്പൂതിരിയായില്ലെങ്കിലും ഒരു നായരെങ്കിലുമാവണമെന്ന് ഉല്‍ക്കടമായി ആഗ്രഹിക്കുന്ന വെള്ളാപ്പള്ളിയെ സംബന്ധിച്ചെടുത്തോളം എന്‍ .എസ്.എസിനേക്കാള്‍ പ്രാധാന്യം ഈ ഐക്യനീക്കങ്ങള്‍ക്കുണ്ട്. അദ്ദേഹം ശ്രീനാരായണീയ പ്രസ്ഥാനത്തില്‍ വരുത്തിയ ഒരു തിരുത്ത് സ്മരണീയമാണ്. തൊട്ടുമുമ്പത്തെ യോഗം ജനറല്‍ സെക്രട്ടറിയായിരുന്ന എം.കെ രാഘവന്‍ മുന്നോട്ടുവെച്ച ദലിത് പിന്നോക്ക ന്യൂനപക്ഷ ഐക്യമെന്ന കാഴ്ച്ചപ്പാടിനെ തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. യോഗം ഇനിമുതല്‍ ദലിതരുടെ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുകയില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ദലിതരുടെയും മറ്റു പിന്നോക്കക്കാരുടെയും ഒപ്പംകൂടി ജാതിയില്‍ പിന്നെയും താഴാനല്ല ജാതിക്രമത്തില്‍ ദലിതരേക്കാളും മറ്റുപല പിന്നോക്കക്കാരേക്കാളും ഉള്ള മുന്നോക്കാവസ്ഥയും ഒപ്പം ആധുനിക കാലത്ത് സമുദായം ആര്‍ജിച്ച പുരോഗതികളും ഉപയോഗപ്പെടുത്തി മുന്നോക്ക ജാതിക്കാരോടൊപ്പം ചേര്‍ന്ന് ജാതിയില്‍ മുന്നോക്കമാക്കാനുള്ള ശ്രമമാണ് വെള്ളാപ്പള്ളി നടത്തുന്നത്.
എന്‍ .എസ്.എസിനെ സംബന്ധിച്ചെടുത്തോളം ന്യൂനപക്ഷത്തിനെതിരെ ഭൂരിപക്ഷ ഐക്യം എന്നത് ഒരു വ്യാജ മുദ്രാവാക്യം മാത്രമാണ്. ഈഴവരോടോ മറ്റു പിന്നോക്ക ദലിത് സമൂഹങ്ങളുടെയോ എന്‍ .എസ്.എസിന് പ്രത്യേകിച്ചൊരു അടുപ്പവുമില്ല. ജാതി വ്യവസ്ഥയുടെ സ്വാഭാവിക ഫലമാണത്. എന്നുമാത്രമല്ല എന്‍ .എസ്.എസ്ന് വൈകാരിക ബന്ധവും രാഷ്ട്രീയമായ അടുപ്പവുമുള്ള സാമൂഹ്യവിഭാഗം കേരളത്തിലെ സവര്‍ണ്ണ ക്രൈസ്തവരാണ്. അതുകൊണ്ട് തന്നെ ന്യൂനപക്ഷങ്ങളുടെ അമിതാധികാരത്തിനെതിരെ ഭൂരിപക്ഷ ഐക്യമെന്നത് സുകുമാരന്‍ നായര്‍ ആത്മാര്‍ഥത്ഥമായി വിശ്വസിക്കുന്ന ഒരു മുദ്രാവാക്യമേ അല്ല.

സുറിയാനി ക്രിസ്ത്യാന്‍ അദ്ധ്യക്ഷന്മാരും നായര്‍ സമുദായ നേതൃത്വവും കേരളത്തില്‍ എന്നും ഒന്നിച്ചാണ് മുന്നോട്ടു പോയിട്ടുള്ളത്. ഈ സാമൂഹ്യ സഖ്യമാണ് വിമോചന സമരത്തിന് നേതൃത്വം നല്‍കിയത്. ഈ സഖ്യത്തിന്റെ പാര്‍ട്ടീരൂപമാണ് കേരള കോണ്‍ഗ്രസ്, തെക്കന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തന്നെ സമുദായിക ഉള്ളടക്കം ഇതാണ്. ഈ സാമൂഹ്യ വിഭാഗങ്ങളുടെ സ്ഥാപന സംഘടനാ മാധ്യമ സംവിധാനങ്ങളുമാണ് കോണ്‍ഗ്രസിന്റെ കേരളത്തിലെ പശ്ചാതലസൌകര്യം. വമ്പിച്ച പശ്ചാത്തല സൌകര്യങ്ങളുള്ള സി.പി.ഐ.എമ്മിനെ അതൊന്നുമില്ലാത്ത കോണ്‍ഗ്രസിനും യു.ഡി.എഫിനും അനായാസം നേരിടാന്‍ കഴിയുന്നത് ഈ പിന്‍ബലം ഉള്ളത്കൊണ്ട് മാത്രമാണ്. ന്യൂനപക്ഷത്തിനെതിരെ ഭൂരിപക്ഷ ഐക്യം എന്ന എന്‍ .എസ്.എസ് മുദ്രാവാക്യത്തില്‍ അവര്‍ സത്യസന്ധതയുള്ളവരല്ല എന്നതിന് തെളിവാണ് തൊട്ടുമുമ്പ് കേരളത്തില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പ്. യു.ഡി.എഫിനു ലഭിച്ച രണ്ട്

_____________________________________________________

സുറിയാനി ക്രിസ്ത്യാന്‍ അദ്ധ്യക്ഷന്മാരും നായര്‍ സമുദായ നേതൃത്വവും കേരളത്തില്‍ എന്നും ഒന്നിച്ചാണ് മുന്നോട്ടു പോയിട്ടുള്ളത്. ഈ സാമൂഹ്യ സഖ്യമാണ് വിമോചന സമരത്തിന് നേതൃത്വം നല്‍കിയത്. ഈ സഖ്യത്തിന്റെ പാര്‍ട്ടീരൂപമാണ് കേരള കോണ്‍ഗ്രസ്, തെക്കന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തന്നെ സമുദായിക ഉള്ളടക്കം ഇതാണ്. ഈ സാമൂഹ്യ വിഭാഗങ്ങളുടെ സ്ഥാപന സംഘടനാ മാധ്യമ സംവിധാനങ്ങളുമാണ് കോണ്‍ഗ്രസിന്റെ കേരളത്തിലെ പശ്ചാതലസൌകര്യം. വമ്പിച്ച പശ്ചാത്തല സൌകര്യങ്ങളുള്ള സി.പി.ഐ.എമ്മിനെ അതൊന്നുമില്ലാത്ത കോണ്‍ഗ്രസിനും യു.ഡി.എഫിനും അനായാസം നേരിടാന്‍ കഴിയുന്നത് ഈ പിന്‍ബലം ഉള്ളത്കൊണ്ട് മാത്രമാണ്.

_____________________________________________________

സീറ്റുകളിലും രണ്ട് സവര്‍ണ്ണ ക്രൈസ്തവര്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സുകുമാരന്‍ നായര്‍ അതിനെതിരെ ഈ മുദ്രാവാക്യം വിളിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഉണ്ടായ ചില താല്‍ക്കാലികാവശ്യങ്ങള്‍ അവസാനിച്ചാല്‍ അവര്‍ സ്വന്തം രക്തത്തെ പരസ്യമായി തിരിച്ചറിയുകയും ഈഴവരെയും വിശാലഹിന്ദു ഐക്യത്തെയും തള്ളിക്കളയുകയും ചെയ്യും.

എന്‍ എസ് എസ് ആയാലും എസ്.എന്‍ .ഡി.പി ആയാലും മറ്റേത് മതസമുദായ സംഘടനയായാലും യഥാര്‍ത്ഥത്തിലവര്‍ സ്വന്തമായ വോട്ട് ബാങ്കുള്ള ഒരു രാഷ്ട്രീയ ശക്തിയോ സമ്മര്‍ദ്ധ ശക്തി പോലുമോ അല്ല. എന്‍ എസ്.എസിനോ മറ്റേതെങ്കിലും സമുദായാ സംഘടനകള്‍ക്കോ ഒരു നിയമസഭാ മണ്ഡലത്തില്‍ പോലും പരസ്യമായി പ്രഖ്യാപിച്ച് ഇടപെടാനുള്ള ശേഷിയില്ല.എന്‍ .എസ്. എസിന്റെ അത്ര സാമര്‍ത്ഥ്യം വെള്ളാപ്പള്ളി നടേശന് ഇല്ലാത്തത് കൊണ്ട് അദ്ദേഹമിത് പലവട്ടം പരസ്യമായി തെളിയിച്ചിട്ടുണ്ട്. വെള്ളാപ്പള്ളി സ്വന്തം സമുദായാംഗം വി.എം.സുധീരനെ ജയിപ്പിക്കാനാവശ്യപ്പെട്ടപ്പോള്‍ സമുദായം സുധീരനെ തോല്‍പ്പിച്ചുവിട്ടു. തോല്‍പ്പിക്കാന്‍ പറഞ്ഞപ്പോള്‍ യാദൃശികമായിരിക്കാം ജയിച്ചു. സമുദായ ഫത്വകള്‍ക്ക് തെരെഞ്ഞെടുപ്പ് വിജയ പരാജയങ്ങളുമായ് പ്രത്യേകിച്ചൊരു ബന്ധവുമില്ല. ഇതിനെ മറച്ചുവെക്കാന്‍ എന്‍ .എസ്.എസ് നടത്തുന്ന വാചകപകിടകളിയാണ് സമദൂരം, ശരിദൂരം മുതലായ അര്‍ത്ഥശൂന്യമായ ഭാഷാകല്‍പനകള്‍. ഫലപ്രഖ്യാപനം വന്ന ശേഷം പിന്തുണപ്രഖ്യാപന വിശദീകരണം നടത്തുന്ന മുസ്ലിയാര്‍ രാഷ്ട്രീയമാണ് കേരളത്തിലെ എല്ലാ സമുദായ സംഘടനകളുടെയും തെരെഞ്ഞെടുപ്പ് രാഷ്ട്രീയം. ഈ സമുദായ സംഘടനാ പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും വ്യത്യസ്ഥ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരാണ് എന്നതാണതിനു കാരണം.

ഇതൊരു സത്യമായിരിക്കെ തന്നെ എന്‍ എസ് എസ് കേരള രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റും പേമാരിയും സൃഷ്ടിക്കാന്‍ കഴിയുന്ന വന്‍ശക്തിയായി പ്രവര്‍ത്തിക്കുന്നതിന്റെ രഹസ്യം മറ്റൊന്നാണ്. കോണ്‍ഗ്രസിലെ ഒരു നിര്‍ണായക ലോബിയുടെ പ്രഛന്നവേഷമാണ് എന്‍ എസ് എസ്. അതിന്റെ നാവിലൂടെ സംസാരിക്കുന്നത് കോണ്‍ഗ്രസ് തന്നെയാണ്. എന്‍ .ഡി.പി പോലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനേക്കാള്‍ ലാഭകരം കോണ്‍ഗ്രസിന്, അതിനു പുറത്ത് ഒരു നായര്‍ശബ്ദം നല്‍കി ഇടപെടുന്നതാണെന്ന് അവര്‍ തിരിച്ചറിയുകയായിരുന്നു. മുസ്ലിം ലീഗിനോട് കോണ്‍ഗ്രസിനു നേര്‍ക്കുനേരെ പറയാന്‍ കഴിയാത്തത് പറയാനുള്ള കോണ്‍ഗ്രസാണ് എന്‍ എസ് എസ്. യഥാര്‍ത്ഥത്തില്‍ മുസ്ളിംലീഗ് വിവാദം ഒരു പ്രഛന്ന ലീഗ് കോണ്‍ഗ്രസ് വിവാദമാണ്. ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേറുമ്പോള്‍ മാത്രമേ കേരളത്തില്‍ എന്‍ എസ് എസ് അദ്ധ്യക്ഷത വഹിക്കുന്ന ഇത്തരം വിവാദങ്ങള്‍ ഉണ്ടാവുന്നുള്ളൂ എന്നത് ഇതിന്റെ തെളിഞ്ഞ ദൃഷ്ടാന്തമാണ്. ജാതിവ്യവസ്ഥയില്‍ തങ്ങള്‍ക്കുണ്ടായിരുന്ന ആരെയും ശകാരിക്കാനും ഭല്‍സിക്കാനുമുള്ള അവകാശത്തെ തന്നെയാണ് ഈ വിവാദനേരങ്ങളിലെല്ലാം എന്‍ എസ് എസ് പുനരുല്‍പാദിപ്പിക്കുന്നത്. ജാതിയുടെ മനോഘടന കേരളീയ സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്നത് കൊണ്ടാണ് അവര്‍ക്ക് ഇത്തരം പ്രത്യേകാവകാശങ്ങള്‍ സമൂഹം വകവെച്ചുകൊടുക്കുന്നത്. സമുദായ സംഘടനകള്‍ സര്‍ക്കാറുകള്‍ക്കു മുന്നില്‍ ആവശ്യങ്ങള്‍ ഉന്നയിക്കുക എന്നത് സാധാരണവും സ്വാഭാവികവുമാണ്. സംഘടനകള്‍ അധികാരികള്‍ക്ക് നിവേദനങ്ങള്‍ നല്‍കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യാറുണ്ട്. എന്നാല്‍ എന്‍ .എസ്.എസിന്റെ നിലപാടും എന്‍ . എസ്.എസിനെ കുറിച്ച നിലപാടും ഇക്കാര്യത്തില്‍ വ്യത്യസ്ഥമാണ്. ജനാധിപത്യ ഭരണാധികാരികള്‍ ഞങ്ങളെ വന്നുകാണണമെന്നാണവര്‍ ശഠിക്കാറുള്ളത്. പെരുന്നയില്‍ വരാനുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരുടെ ‘അവകാശ’ത്തെ തന്നെ ചില സന്ദര്‍ഭങ്ങളില്‍ സംഘടന റദ്ദ് ചെയ്യാറുണ്ട്. എന്‍ .എസ്.എസ് കോണ്‍ഗ്രസ് ബന്ധത്തില്‍ ഏതാണ് സമുദായ സംഘടന ഏതാണ് രാഷ്ട്രീയ പാര്‍ട്ടി എന്നതില്‍ തലകീഴ്മറിയലുകള്‍ കാണാന്‍ കഴിയും. ഇതിനു കാരണം ജാതിവ്യവസ്ഥയില്‍ തങ്ങള്‍ക്കുണ്ടായിരുന്ന പ്രത്യേക അവകാശങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ടെന്ന് എന്‍ .എസ്.എസും അത് വകവെച്ചു കൊടുക്കേണ്ടതാണെന്ന് കോണ്‍ഗ്രസും വിശ്വസിക്കുന്നത് കൊണ്ടാണ്. കേരളത്തില്‍ സാമുദായിക സ്ഥിതി വഷളായിരിക്കുന്നു എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന രഹസ്യപ്പോലീസുകാരുടെ ഏതോ പ്രോജക്ട് നടപ്പിലാക്കപ്പെടുന്നതിനുള്ള പൈലറ്റ്‌സ്റ്റേറ്റ്മെന്റ്എന്നതിനപ്പുറം സത്യസന്ധമാണെങ്കില്‍ അതില്‍ ഏറ്റവും പങ്കുവഹിച്ച ഒരു സംഘടന എന്‍ .എസ്.എസ് ആയിരിക്കും. അഥവാ മന്‍മോഹന്‍സിങ്ങിന്റെ കോണ്‍ഗ്രസ് തന്നെയായിരിക്കും.

____________________________________________________

വെള്ളാപ്പള്ളി നടേശനെ സംബന്ധിച്ചെടുത്തോളം വളരെ വലിയ മാധ്യമ പരിലാളനയില്‍ നിലനില്‍ക്കുന്ന ഒരാള്‍ എന്നതിനപ്പുറം ഇതിനെയൊന്നും ഗൌരവത്തോടെ നോക്കിക്കാണുന്ന ഒരാളല്ല അദ്ദേഹം. എസ്.എന്‍ .ഡി.പി യോഗത്തിന്റെ ആഭിമുഖ്യത്തില്‍ രൂപീകരിക്കാന്‍ പോകുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന പേര് ‘ഹിന്ദു ലീഗ്‘ എന്നാണ്. മുസ്ളിംലീഗിന്റെ പേരിനെ കുറിച്ച മികച്ച ആക്ഷേപഹാസ്യം എന്ന നിലക്ക് പേര് പുരസ്കാരത്തിന് അര്‍ഹമാണെന്ന് ആരും പറയും. അതിനപ്പുറം ഗൌരവം ആ നാമകരണത്തിന് ഉണ്ടെന്ന് പറയാന്‍ കഴിയില്ല. കാരണം പാരഡി ഗൌരവമുള്ള ഒരു കലാരൂപംപോലുമല്ലല്ലോ?

____________________________________________________

വെള്ളാപ്പള്ളി നടേശനെ സംബന്ധിച്ചെടുത്തോളം വളരെ വലിയ മാധ്യമ പരിലാളനയില്‍ നിലനില്‍ക്കുന്ന ഒരാള്‍ എന്നതിനപ്പുറം ഇതിനെയൊന്നും ഗൌരവത്തോടെ നോക്കിക്കാണുന്ന ഒരാളല്ല അദ്ദേഹം. എസ്.എന്‍ .ഡി.പി യോഗത്തിന്റെ ആഭിമുഖ്യത്തില്‍ രൂപീകരിക്കാന്‍ പോകുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന പേര് ‘ഹിന്ദു ലീഗ്’ എന്നാണ്. മുസ്ളിംലീഗിന്റെ പേരിനെ കുറിച്ച മികച്ച ആക്ഷേപഹാസ്യം എന്ന നിലക്ക് പേര് പുരസ്കാരത്തിന് അര്‍ഹമാണെന്ന് ആരും പറയും. അതിനപ്പുറം ഗൌരവം ആ നാമകരണത്തിന് ഉണ്ടെന്ന് പറയാന്‍ കഴിയില്ല. കാരണം പാരഡി ഗൌരവമുള്ള ഒരു കലാരൂപംപോലുമല്ലല്ലോ?

എസ്.എന്‍.ഡി.പി യോഗം രാഷ്ട്രീയ പാര്‍ട്ടി രൂപീകരണ പ്രവര്‍ത്തനങ്ങളുമായി സജീവമായി മുന്നോട്ടുപോകുകയാണ്. കോണ്‍ഗ്രസ് ഉള്ളിടത്തോളം എന്‍.എസ്.എസിന് കേരളത്തില്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആവശ്യമില്ല, എന്നാല്‍ അത്തരം ഒരാവശ്യം തങ്ങള്‍ക്കുണ്ടെന്നാണ് യോഗനേതൃത്വം വിശ്വസിക്കുന്നത്. എന്‍. എസ്.എസിനെപോലെ എസ്.എന്‍. ഡി.പി കോണ്‍ഗ്രസിന്റെ ഔട്ട്ഫിറ്റ് അല്ല. എന്ന ബോധമാണ് യോഗത്തെ എസ്.ആര്‍. പി പരീക്ഷണപരാജയത്തിനു ശേഷവും ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തെ കുറച്ചാലോചിക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്‍ .എസ്.എസ് അംഗങ്ങള്‍ പൊതുവില്‍ കോണ്‍ഗ്രസ് വോട്ടര്‍മാരാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ യോഗം അംഗങ്ങളെ കുറിച്ച ധാരണ അവര്‍ ഇടതുപക്ഷ വോട്ടര്‍മാരാണെന്നാണ്. ഇത്തരം വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്നത് കൊണ്ടാണ് സഖ്യം രാഷ്ട്രീയ കാര്യങ്ങളില്‍ ബാധകമല്ല എന്ന് രണ്ട് നേതാക്കള്‍ക്കും വ്യക്തമാക്കേണ്ടി വരുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് എന്‍ .എസ്.എസിന്റെ താല്‍ക്കാലിക രാഷ്ട്രീയാവശ്യത്തിനു വേണ്ടി ഉണ്ടാക്കപ്പെട്ടതാണ് എന്നതാണ് ഇതിലെ തമാശ. അതിനപ്പുറം രാഷ്ട്രീയ അജണ്ടകള്‍ ഈ സഖ്യത്തിനില്ല എന്നാണ് സഖ്യത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച എന്‍ .എസ്.എസ് പ്രസ്താവനയുടെ അര്‍ത്ഥം.

________________________________________________

പത്രസമ്മേളനത്തില്‍ മലബാറിന്റെ പിന്നോക്കാവസ്ഥക്ക് ഉത്തരവാദി ലീഗല്ലേ എന്ന് ചില മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ലീഗ് നേതാവ് പറഞ്ഞ മറുപടി ശ്രദ്ധയര്‍ഹിക്കുന്ന ഒന്നാണ്. “ലീഗ് ഇത്രയും കാലം കേരള ഭരണത്തില്‍ പങ്കാളിയായിട്ടും അര്‍ഹമായത് പോലും നേടിയെടുത്തിട്ടില്ല എന്നതിന്റെ തെളിവാണ് മലബാറിന്റെ പിന്നോക്കാവസ്ഥ. ലീഗ് അനര്‍ഹമായത് നേടിയെടുക്കുന്നു എന്ന ആരോപണത്തിന്റെ മറുപടിയാണ് മലബാര്‍ ഇന്നും അനുഭവിക്കുന്ന പിന്നോക്കാവസ്ഥ” തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗത്തിനും പ്രതിനിധീകരിക്കുന്ന ഭൂഭാഗത്തിനും വേണ്ടി അര്‍ഹമായത് പോലും നേടിയെടുക്കാന്‍ ശ്രമിച്ചിട്ടില്ല എന്നതാണ് പൊതുസമൂഹവുമായുള്ള തങ്ങളെ കുറിച്ച സംവാദത്തില്‍ മുസ്ളിംലീഗിന് പറയാനുള്ളത്.

________________________________________________

മുസ്ലീംലീഗ് അനുഭവിക്കുന്ന പ്രതിസന്ധി എന്‍ .എസ്.എസിന്റെ ഓരോ വിരട്ടലിലും വിറക്കാനും വിറങ്ങലിക്കാനും അത് ബാധ്യസ്ഥമാവുന്നു എന്നതാണ്. അതിനെ നേരിടാനുള്ള ആശയപരമായ പ്രാപ്തി ലീഗിനില്ല. അവരുടെ ഈ ദൌര്‍ബ്ബല്യത്തെയാണ് ലീഗിനെതിരെ കോണ്‍ഗ്രസ് ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഉപയോഗപ്പെടുത്തുന്നത്. അതുകൊണ്ടാണ് അഞ്ചാം മന്ത്രി വിവാദത്തില്‍ ലീഗ് പ്രായോഗികമായി വിജയിച്ചപ്പോഴും ആശയപരമായി പരാജയപ്പെട്ടത്. അഞ്ചാം മന്ത്രി വിവാദത്തെ തുടര്‍ന്ന് മുസ്ലിം സംഘടനാനേതാക്കള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ മലബാറിന്റെ പിന്നോക്കാവസ്ഥക്ക് ഉത്തരവാദി ലീഗല്ലേ എന്ന് ചില മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ലീഗ് നേതാവ് പറഞ്ഞ മറുപടി ശ്രദ്ധയര്‍ഹിക്കുന്ന ഒന്നാണ്. “ലീഗ് ഇത്രയും കാലം കേരള ഭരണത്തില്‍ പങ്കാളിയായിട്ടും അര്‍ഹമായത് പോലും നേടിയെടുത്തിട്ടില്ല എന്നതിന്റെ തെളിവാണ് മലബാറിന്റെ പിന്നോക്കാവസ്ഥ. ലീഗ് അനര്‍ഹമായത് നേടിയെടുക്കുന്നു എന്ന ആരോപണത്തിന്റെ മറുപടിയാണ് മലബാര്‍ ഇന്നും അനുഭവിക്കുന്ന പിന്നോക്കാവസ്ഥ” തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗത്തിനും പ്രതിനിധീകരിക്കുന്ന ഭൂഭാഗത്തിനും വേണ്ടി അര്‍ഹമായത് പോലും നേടിയെടുക്കാന്‍ ശ്രമിച്ചിട്ടില്ല എന്നതാണ് പൊതുസമൂഹവുമായുള്ള തങ്ങളെ കുറിച്ച സംവാദത്തില്‍ മുസ്ലീംലീഗിന് പറയാനുള്ളത്. കേരള വികസന മാതൃകയില്‍ മലബാര്‍ മേഖല അനുഭവിക്കുന്ന വിവേചനത്തെക്കുറിച്ച് സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് നിഷേധിക്കാന്‍ കഴിയാത്ത സ്ഥിതിവിവരക്കണക്കുകളുമായി പ്രക്ഷോഭം ഉയര്‍ത്തിയപ്പോള്‍ മുസ്ലീംലീഗ് മലബാറില്‍ അത്തരമൊരു പിന്നോക്കാവസ്ഥ ഇല്ലെന്ന് പറഞ്ഞ് അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അഞ്ചാം മന്ത്രി വിവാദസമയത്ത് യൂത്ത്ലീഗ് മലപ്പുറത്ത് മലബാര്‍ പിന്നോക്കാവസ്ഥക്കെതിരെ സാമൂഹ്യനീതി സമ്മേളനം സംഘടിപ്പിക്കുയുണ്ടായി. മുഖ്യധാരയുടെ അതിമാരകമായ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നു മുസ്ലീംലീഗിന് മലബാറില്‍ പിന്നോക്കാവസ്ഥ ഉണ്ടെന്ന് ബോധ്യപ്പെടാന്‍. ഒരു സംഘടനയുടെ ആശയപരമായ ആവശ്യങ്ങളിലും വികാസത്തിലും ധാരാളം സംഭാവനകള്‍ അര്‍പ്പിക്കാന്‍ കഴിയുന്നവരാണ് അവരുടെ വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍. മുസ്ലീംലീഗിന്റെ വിദ്യാര്‍ത്ഥി യുവജനനേതാക്കള്‍ ഏതുവിധേനയും സവര്‍ണ്ണ മുഖ്യധാരയുടെ മുന്നില്‍ നല്ലപിള്ളകളാവണമെന്നാഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് ഈ വിവാദത്തിന്റെ വിഷമനാളുകളില്‍ ലീഗിലെ യുവതുര്‍ക്കികളെയൊന്നും ചര്‍ച്ചയുടെ നാലയലത്തുപോലും കാണാതിരുന്നത്. ഇത്തരമൊരു പാര്‍ട്ടിയെ സംബന്ധിച്ചെടുത്തോളം ജാതിമാടമ്പിത്തത്തിന്റെ വിരട്ടലുകള്‍ക്കു മുന്നില്‍ വിരണ്ടുപോവാന്‍ മാത്രമേ കഴിയൂ. സാമ്രാജ്യത്വത്തിന്റെയും ജാതിമേധാവിത്വത്തിന്റെയും വേട്ടക്കാരോടൊപ്പം ഭീകരവിരുദ്ധ യുദ്ധത്തിലെ മുസ്ലീം റെജിമെന്റായി പ്രവര്‍ത്തിച്ചാലും അവര്‍ നീട്ടിയിട്ട് നല്‍കുന്നതുവരെ മാത്രമായിരിക്കും ഇത്തരം പദവികളുടെ ആയുസ്സെന്ന് മനസ്സിലാക്കുക.

Top