ഒരു സഹയാത്രികയുടെ ജീവിത ഭാഷണം: തങ്കമ്മ കല്ലറസുകുമാരന്‍

ആത്മഭാഷണം

 

“സംഘടനയെ സംബന്ധിച്ച എല്ലാ കാര്യങ്ങളും എന്നോട് പറയും. ഓരോ സമ്മേളനവും പരിപാടികളും കഴിഞ്ഞുവന്ന് അതിനെക്കുറിച്ചും. അതില്‍ പങ്കെടുത്തവരെക്കുറിച്ചുമെല്ലാം പറയും. ഓരോ പരിപാടിയും കഴിയുമ്പോള്‍ കടമായിരിക്കും. എന്റെ അച്ഛന്‍ വെട്ടിവളച്ചെടുത്ത നാലേക്കറോളം സ്ഥലമുണ്ടായിരുന്നെന്നു പറഞ്ഞല്ലോ, എന്റെ പേരപ്പനും പേരമ്മയും കുറച്ചു ഭൂമി എനിക്കു തന്നിരുന്നു. ഈ സ്ഥലങ്ങള്‍ സംഘടനയ്ക്കായി വില്‍ക്കുകയായിരുന്നു. അച്ഛനുമമ്മയും മരിച്ചതോടെ വീടു നോക്കാന്‍ ഞാനും കൂടി മുന്‍കയ്യെടുത്തു. എന്നെ കഷ്ടപ്പെടുത്താതെ അച്ഛനുമമ്മയും വളര്‍ത്തിയെടുത്തു. എന്നാല്‍, പിന്നെ കുടുംബം നോക്കാന്‍ ഞാന്‍ സ്വയം പഠിച്ചു. സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടും ഇതോടൊപ്പം ഉണ്ടായി വരുന്നുണ്ടായിരുന്നു. പരിപാടികള്‍ പലതും കഴിയുമ്പോഴും കടമായിരിക്കും. അപ്പോള്‍ ഏതെങ്കിലും ഒരു ഭാഗം വില്‍ക്കും. എന്റെ പേരപ്പന്‍ എനിക്കു തന്ന സ്ഥലം വിറ്റകാര്യം ഇപ്പോഴും ഞാനോര്‍ക്കുന്നുണ്ട്. ഇരുപത്തി അയ്യായിരം രൂപയ്ക്ക്,”   ദളിതര്‍ക്കിടയിലും പൊതു സമൂഹത്തിലും  ത്യാഗ നിര്‍ഭരമായ സമുദായ- രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ കല്ലറ സുകുമാരനെ അദ്ദേഹത്തിന്റെ ജീവിത സഹയാത്രികയായിരുന്ന തങ്കമ്മ അനുസ്മരിക്കുന്നു

റമ്പന്‍ ചോതിയുടെയും കുഞ്ഞിക്കയുടെയും രണ്ടാമത്തെ മകളാണ് കല്ലറസുകുമാരന്റെ ഭാര്യയായ തങ്കമ്മ എന്ന ഞാന്‍. ചോതിക്കും കുഞ്ഞിക്കയ്ക്കും കുഞ്ഞമ്മ എന്ന ഒരു മൂത്തമോളടക്കം രണ്ടു പെണ്‍മക്കളായിരുന്നു, ഉണ്ടായിരുന്നന്നത്. 67വയസ്സുണ്ട് ഇപ്പോള്‍ എനിക്ക്. തലയോലപ്പറമ്പിലാണ് അച്ഛന്റെ നാട്. പാമ്പാടി കോത്തല അമ്മയുടെ നാടും. അച്ഛന്‍ വളരെ മുമ്പേ പീരുമേടുകേറി. അതിന് ജാതിയുടെതായ പീഡനത്തിന്റെ ഒരു ചരിത്രമുണ്ടെന്ന് അച്ഛന്‍ അവരോട് ചെറുപ്പത്തിലെ പറഞ്ഞിട്ടുണ്ട്. തൊണ്ടിലൂടെ തലയില്‍ കമ്പുകെട്ടും വച്ചുകൊണ്ടു നടന്നു പോകുമ്പോള്‍ എതിരെ സവര്‍ണ ജാതിക്കാരനൊരാള്‍ വരികയും വഴി മാറാന്‍ പറയുകയും ചെയ്തു. എന്നാല്‍ ആ സമയത്ത് വഴിമാറാന്‍ ഒരു സൌകര്യവും ഇല്ലാത്ത സ്ഥലമായിരുന്നു ഇത്. വഴിമാറാത്തതിനാല്‍ അയാള്‍ എന്റെ അച്ഛനെ തല്ലി. അന്ന് അച്ഛന്‍ നന്നേ ചെറുപ്പമാണ്. അച്ഛന്‍ തിരിച്ചുതല്ലി. ഇത് വലിയ കോലാഹലമുണ്ടാക്കി. ജീവന്‍ രക്ഷിക്കാനായി അച്ഛന്‍ നാടുവിടുകയായിരുന്നു. അങ്ങനെയാണ് അച്ഛന്‍ പീരുമേട് എത്തിയത്.
ഇവിടെത്തന്നെ അമ്മയുടെ ആളുകള്‍ കോത്തലയില്‍നിന്നും കുടിയേറിവന്നു താമസിച്ചതായിരുന്നു. അന്ന് കുറച്ചു ഭൂമിയും വെട്ടിത്തെളിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഞാനും എന്റെ ചേച്ചി കുഞ്ഞമ്മയും അന്ന് പീരുമേട്ടിലുള്ള മിഡില്‍ സ്കൂളിലായിരുന്നു പഠിച്ചത്. 1952 ല്‍ ആ സ്കൂള്‍ ഹൈസ്കൂള്‍ ആയി. അന്ന് പതിനൊന്ന് ക്ളാസാണ്. അന്നത്തെ സിക്സ്ത് പാസ്സായി. എന്റെ ചേച്ചി ആറാം ക്ളാസുവരയെ പഠിച്ചുള്ളു. നേരത്തെ കല്യാണം കഴിച്ചുവിടുന്ന ഏര്‍പ്പാടാണല്ലോ അന്നൊക്കെയുള്ളത്. പതിനഞ്ചുവയസ്സായപ്പോള്‍ത്തന്നെ ചേച്ചിയെ കെട്ടിച്ചുവിട്ടു.

ഇവിടുത്തെ ജീവിതരീതി അന്ന് വലിയ സാമ്പത്തിക ഉയര്‍ച്ച ഉണ്ടായിരുന്നതൊന്നുമായിരുന്നില്ല. അതേസമയം നാട്ടിന്‍പുറത്തേതുപോലുള്ള തീണ്ടലും തൊടീലും അന്ന് ഇവിടെയുണ്ടായിരുന്നില്ല. ഉള്ളവരെല്ലാം തന്നെ മറ്റുള്ള മേഖലകളില്‍നിന്നും ഇവിടെ വന്നവരായിരുന്നല്ലോ, അതുകൊണ്ട് പരസ്പരം സഹായം എല്ലാവര്‍ക്കും ആവശ്യമായിരുന്നു. ഇവിടത്തുകാര് എന്നു പറയാന്‍ അന്ന് ആരുമില്ല. ഇവിടെ ജനിച്ച ഞങ്ങടെ തലമുറ മുതലാണ് ഇവിടുത്തുകാര്‍ എന്നു പറയുവാന്‍ കുറച്ചു ആളുകള്‍ ഉള്ളു. വരുന്നവര്‍ക്ക് ആര്‍ക്കും ബന്ധുക്കാര് കാണില്ല. അപ്പോള്‍ പരസ്പരം സഹായം ആവശ്യമായി വരും. പിന്നെ കുറച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ ഉണ്ടാകും. ഇത് താലൂക്കിന്റെ ഒരു കേന്ദ്രമായിരുന്നല്ലോ. അങ്ങനെ വരുന്നവര്‍ക്കും പരസ്പരം സഹായം ആവശ്യമായി വന്നിരുന്നു. അഴുതയുടെ ഹെഡ്ക്വാര്‍ട്ടേഴ്സ് ആയിരുന്നു ഇന്ന് പീരുമേട് എന്നറിയപ്പെടുന്ന ഇവിടം.

നാട്ടിന്‍പുറത്തേപ്പോലുള്ള തീണ്ടലും തൊടീലും ബുദ്ധിമുട്ടും അന്ന് ഇവിടെ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ നോക്കുമ്പോള്‍ ഇന്നാണ് ജാതിയുടെ പ്രശ്നം ഇവിടെ കണ്ടുവരുന്നത്. ഇപ്പോള്‍ അന്നത്തെതുപോലുള്ള സഹകരണവും ബന്ധവും ഏതാണ്ട് ഇല്ലാതായിട്ടുണ്ട്. മാത്രവുമല്ല ജാതിസമുദായ സംഘടനകള്‍ ഇപ്പോള്‍ ഇവിടെ കൂടുതലുമാണ്. നായര്‍ക്കും ഈഴവനും ഒക്കെ ഇന്ന് വെവ്വേറെയാണ്. അന്ന് രാഷ്ട്രീയം എന്ന രീതിയിലും ഇന്നത്തെതുപോലെ പരസ്പര സ്പര്‍ദ്ധയും ഉണ്ടായിരുന്നില്ല. ആളുകള്‍ പരസ്പരം വീടുകളില്‍ കൊടുത്തും വാങ്ങിച്ചും കേറിയുമെറങ്ങിയും ജീവിക്കുന്ന ഒരു കാലമായിരുന്നു ഇവിടം. അന്നത്തേക്കാള്‍ എന്തോ ഒരു സഹകരണമില്ലായ്മ  ഇന്നുണ്ട്. അന്നത്തെ വച്ചു നോക്കിയാല്‍ അതു വ്യക്തമാണ്.

തമിഴ്നാട്ടില്‍നിന്നും വന്നവര്‍ ഈ അഴുതപ്രദേശത്ത് അന്ന് കുറവായിരുന്നു. എന്റെ ചേച്ചിയുടെ കല്യാണസമയത്ത് വെള്ളക്കാനം എന്ന സ്ഥലത്ത് കെട്ടിച്ചുവിട്ട സമയത്താണ് തമിഴ്ക്കാരെ ആദ്യമായി കാണുന്നത്. പിന്നീടാണ് ഇവിടെ തമിഴ്നാടുകാര്‍ വന്നു തുടങ്ങുന്നത്. അന്നത്തെ ഇവിടുയുള്ള ദളിതര്‍ക്ക് ആര്‍ക്കും തന്നെ ഭൂമിയുണ്ടായിരുന്നില്ല. എന്റെ ചെറുപ്പത്തില് ഒരു വീടാണ് ദളിതരില്‍ ഭൂമിയുള്ള ഒരാളുടേത്. അവിടെയും ഇവിടെയും സഹായത്താല്‍ താമസിച്ചുവരുന്ന അവസ്ഥയായിരുന്നു അന്നുണ്ടായിരുന്നത്. ചേരമര്‍ഹിന്ദുമിഷന്റെ പ്രവര്‍ത്തനം ഇവിടെ ഉണ്ടാവുകയും ക്ഷേത്രപ്രവേശന വിളംബരമുണ്ടാവുകയും ചെയ്യുന്ന സമയത്താണ് ഹരിജനങ്ങള്‍ക്ക് എന്തെങ്കിലും ഒരു അവകാശം ഭൂമിക്കായിട്ട് കൊടുക്കുന്നത്. ചേരമര്‍ഹിന്ദുമിഷന്റെ പ്രവര്‍ത്തനംകൊണ്ടും മറ്റും തട്ടാത്തിക്കാനം എന്ന സ്ഥലത്ത് കുറച്ചു കുടുംബങ്ങള്‍ക്ക് ഭൂമി കൊടുത്തുകൊണ്ട് കുടിയിരുത്തി. അതു കഴിഞ്ഞ് അഴുതയില്‍ വളഞ്ചാങ്കാനത്ത്, കൊയിനാത്തോട്ടമുണ്ടായിരുന്നു. അവിടെ കുറെ കുടുംബങ്ങള്‍ തോട്ടത്തിലെ പണി ചെയ്ത് ജീവിച്ചിരുന്നു. അവര്‍ക്ക് കുറച്ചു ഭൂമി കേറിക്കെടക്കാന്‍ അന്നു കിട്ടി.

പ്രധാനമായും കുത്തകപ്പാട്ടത്തിലൂടയെ അന്ന് ഭൂമി കൊടുത്തിരുന്നുള്ളു. ഇത് വളരെ വിഷമകരമായ ഒരു സമ്പ്രദായമായിരുന്നു. വര്‍ഷാവര്‍ഷം നമ്മള്‍, നമ്മള്‍ താമസിക്കുന്ന വീടിന്റെയും പറമ്പിന്റെയും കുത്തകപ്പാട്ടം ലേലത്തില്‍പിടിക്കണം. ഏതെങ്കിലും കാരണത്താല്‍ ലേലത്തീയതി അറിയാതെ പോയാല്‍ ഭൂമിയും വീടും നഷ്ടമാകും. ഇനി ലേലത്തില്‍ പണം കുറഞ്ഞുപോയാലും ഇതാണവസ്ഥ. അതുകൊണ്ട് ഉയിരുറച്ച് ജീവിതമുണ്ടായിരുന്നില്ല. ചെയ്യുന്ന കൃഷിയുമൊക്കെ എപ്പോഴും നഷ്ടപ്പെടാമെന്ന അവസ്ഥയാണല്ലോ. നമ്മടെ ആളുകള്‍ക്ക് ഉദ്യോഗസ്ഥരുടെ സഹായവും ലഭിക്കത്തില്ല. മറ്റു പഠിപ്പുള്ള ജാതിക്കാരുടെ പിന്തുണയും ലഭിക്കത്തില്ല. അങ്ങനെ ഒരുപാടുപേര്‍ക്ക് ഭൂമി നഷ്ടപ്പെട്ടുപോവുകയും അവര്‍ എവിടെയെങ്കിലുമൊക്കെ ആരുടെയെങ്കിലും സഹായത്താല്‍ ജീവിക്കേണ്ടിവരികയും ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ നമ്മള്‍ താമസിക്കുന്ന ഈ സ്ഥലം അന്ന് കുത്തകപ്പാട്ടമായിപിടിച്ച സ്ഥലമാണ്. തോട്ടപ്പെര എന്ന സ്ഥലത്ത് ഭൂമിയില്ലാത്തവര്‍ക്ക് ഒരേക്കര്‍ഭൂമി വീതം കുറച്ചുകുടുംബങ്ങള്‍ക്കു കൊടുത്തപ്പോള്‍ നമ്മളുടെ ആളുകള്‍ക്കും കുറച്ചു കിട്ടി. ഞങ്ങള്‍ ആദ്യം താമസിച്ചിരുന്ന തോട്ടാപ്പുരയ്ക്കടുത്ത് രണ്ടേക്കര്‍ സ്ഥലമുണ്ടായിരുന്നപ്പോള്‍ ഇതുപോലെ ലേലം വിളിച്ചപ്പോള്‍ അച്ഛന്‍ അറിയാതെ പോയി. അങ്ങനെ ആ ഭൂമി ഞങ്ങള്‍ക്കു നഷ്ടപ്പെട്ടു. അതു കഴിഞ്ഞ് ഞങ്ങള്‍ ഒരു ക്രിസ്ത്യാനിയുടെ വീട്ടില്‍ വാടകയ്ക്കു താമസിച്ചു. അതുകഴിഞ്ഞാണ് അച്ഛന്‍ ഈ സ്ഥലം കാടുതെളിച്ച് എടുക്കുന്നത് ആ സമയത്ത്, ഉദ്യോഗസ്ഥര്‍ ഈ ഭൂമിയും ലേലത്തിനു വച്ചു. അച്ഛന്‍ ഓഫീസില്‍പോയി പറഞ്ഞു എന്നാണ് പറയപ്പെടുന്നത്. ഞങ്ങള്‍ക്ക് ഉണ്ടായിരുന്ന ഭൂമി നഷ്ടമായി. ഇനിയും ഞങ്ങള്‍ക്ക് ലേലത്തിന്റെ പേരില്‍ ഇല്ലാതാക്കിയാല്‍ ഞങ്ങള്‍ ഇവിടെക്കിടന്നു ചാവുകയെയുള്ളു. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളെ ചുട്ടുകൊല്ലണം. തഹസില്‍ദാര്‍ ആയിരുന്നു അന്ന് പ്രധാന ഉദ്യോഗസ്ഥന്‍. ഇരുപത്തെട്ടു ചക്രം ഒരുതവണ ഈ ഭൂമിക്ക് ലേലം വിളിച്ചു. അച്ഛന്‍ ഇരുപത്തെട്ടര ചക്രം വിളിച്ചു. ബ്രിട്ടീഷ് രൂപയില്‍ ഒരു രൂപയാണ് ഇരുപത്തെട്ടരചക്രം. നമ്മുടെ തിരുവിതാംകൂറിന്റെ രൂപയില്‍ ഒരു രൂപയാണ് ഇരുപത്തെട്ടു ചക്രം. അതിന്റെ വിളി പിന്നെയും വര്‍ഷാവര്‍ഷം തുടര്‍ന്നു. പിന്നീട് ഇടുക്കി ജില്ല രൂപീകരിച്ചതിനുശേഷമാണ് ഇങ്ങനെയുള്ള കുടുംബങ്ങളെയെല്ലാം ഇവിടെ അവര്‍ക്ക് ആദ്യം സ്വന്തമായി നല്കുന്നതു. ഇതിനിടയില്‍ ബ്രിട്ടീഷുകാര്‍ പോയശേഷം കുറച്ചുകാലം കുത്തകപ്പാട്ടലേലം വിളി ഇല്ലാതെയുമിരുന്നിട്ടുണ്ട്. ബാബുപോള്‍ കളക്ടറായിരിക്കുന്ന സമയത്താണ് ഇവിടെയുള്ളവര്‍ക്ക് പട്ടയം കിട്ടുന്നത്.

എന്നാലും ഒരുപാടു പേര്‍ വല്ലവരുടെയും വീടുകളില്‍ സഹായത്താല്‍ താമസിച്ചു വരുന്നുണ്ടായിരുന്നു. അന്ന് ദളിതരുടെ പ്രധാന ജീവിതവരുമാന മാര്‍ഗ്ഗം പുല്ലുചെത്തും പുല്ലുമേയലുമായിരുന്നു. അന്നത്തെ വീടുകള്‍ എല്ലാംതന്നെ, എല്ലാവരുടെയും വീടുകള്‍ പുല്ലുമേഞ്ഞതായിരുന്നു. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ മാത്രമാണ് അപൂര്‍വ്വമായി ഓടുമേഞ്ഞതായി ഉണ്ടായിരുന്നുള്ളു. റോഡുപണിയായിരുന്നു മറ്റൊരു തൊഴില്‍. ടാറിംഗ് ഇല്ല. ആണ്ടിലാണ്ടില്‍ ഇഞ്ചന്‍ കൊണ്ടുവന്ന് വഴി നന്നാക്കുക, വഴിവെട്ടുക, കുറച്ചുപേര്‍ എല വെട്ടാന്‍ പോകും. കൂവയില വെട്ടി തമിഴ്നാട്ടില്‍ കൊണ്ടുപോകും. അന്ന് ആള്‍ക്കാര്‍ കുറവായിരുന്നു, എന്നും വേണം പറയാന്‍. കുറച്ചു കടകളും റേഷന്‍കടയും അന്നുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്താണ് ഞാന്‍ ജനിച്ചത്. അന്ന് അരിക്കും മറ്റും വലിയ ബുദ്ധിമുട്ടായിരുന്നു എന്ന് അമ്മ പറഞ്ഞിട്ടുണ്ട്. ചക്ക, പയറ്, ചേമ്പ് ഒക്കെയാണ് അന്ന് ആളുകള്‍ തിന്നിരുന്നത്. എല്ലാ ആള്‍ക്കാരും പിന്നീട് കുറച്ച് ഭൂമിയൊക്കെ കിട്ടിയപ്പോള്‍ കരനെല്ല് കൃഷി ചെയ്യുകയും അങ്ങനെ അരിയുടെ ഇല്ലായ്മ പരിഹരിക്കുകയും ചെയ്തിട്ടുണ്ട്.

സിസ്ത് (അന്നത്തെ എസ്എസ്എല്‍സി) പാസ്സായി എങ്കിലും പുറത്ത് പോകുന്ന അവസ്ഥ കുറവായിരുന്നു. എനിക്കു ജോലി ചെയ്യാന്‍ ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ എന്റെ അച്ഛന്‍ എന്നെ അങ്ങോട്ടോ ഇങ്ങോട്ടോ എങ്ങോട്ടും വിടുമായിരുന്നില്ല. കല്യാണം കഴിഞ്ഞപ്പോള്‍ അത് ഒട്ടും ഇല്ലാണ്ടായിപ്പോയി. പീരുമേട്ടില്‍ ജോലി കിട്ടുകയാണെങ്കില്‍ കുഴപ്പമില്ല എന്നാണ് അച്ഛന്‍ അന്ന് പറയുന്നത്. പഠിച്ചു എങ്കിലും എനിക്ക് ലോകപരിചയം കുറവായിരുന്നു. ഇവിടെനിന്ന് സ്കൂളുവരെ, പിന്നെ വെള്ളമെടുക്കുന്ന കിണറ് അതിനപ്പുറത്ത് എങ്ങും വിടുകയില്ലായിരുന്നു. കടയില്‍ പോകുന്നതും സാധനങ്ങള്‍ വാങ്ങുന്നതും പോലും ഈ കുട്ടികളൊക്കെ പ്രായമായതിനു ശേഷമാണ്.

കുട്ടികള്‍ ഉണ്ടായശേഷവും ജോലിക്കായി ശ്രമിച്ചതാണ്. ചില ഇന്റര്‍വ്യൂവിന് പോയതുമാണ്. കോട്ടയത്ത് മാമന്‍മാപ്പിള ഹാളില്‍ ആയിരുന്നു ഒരു ഇന്റര്‍വ്യൂ. റാങ്ക് ലിസ്റില്‍ പതിനൊന്നാമത് വന്നെങ്കിലും ആ ജോലിയും കിട്ടിയില്ല. അത് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. അന്നത്തെ കോട്ടയം, ഇന്നത്തെ പീരുമേടിന്റെ അത്രയുമെ ഉള്ളൂ. സ്വരാജ് എന്ന ഒരു ബസ്സുണ്ട്. അത് രണ്ട് പ്രാവശ്യം ഇതിലെ വന്നുപോകും. പാമ്പാടിയിലും അച്ഛന്റെ നാട്ടിലും അന്ന് അച്ഛന്‍ കൊണ്ടുപോയിട്ടുണ്ട്. പീരുമേടില്‍ കാളവണ്ടി മാത്രമേയുള്ളു അന്ന്. ഇന്ന് ഓര്‍ക്കുവാ, ഈ പീരുമേട്ടില്‍ ഇന്ന് റോഡ് കടക്കാന്‍ കഴിയാത്തത്രയും വണ്ടികളാണ് കടന്നുപോകുന്നത്. കാലത്തിന്റെ മാറ്റമാണ്.

ഉപ്പുതറ, കട്ടപ്പന ഭാഗത്ത് കുടിയേറ്റക്കാര്‍ വന്നിരുന്ന കാലമായിരുന്നു അത്. ഞങ്ങളുടെ അച്ഛനും കുടുംബക്കാരുമൊക്കെ ഇവിടെ പല സ്ഥലത്തായി ഭൂമി തെളിച്ചെടുത്തിരുന്നു. സുകുമാരന്‍ സാറിന്റെ കുടുംബം തന്നെ പതിനഞ്ചേക്കര്‍ സ്ഥലം വാങ്ങിച്ചിട്ടുണ്ട്. എന്റെ അച്ഛന്‍ മൂന്ന് സ്ഥലത്തായി പിന്നീട് പതിമൂന്നേക്കറ് സ്ഥലത്തോളം തെളിച്ചെടുത്തിരുന്നു. എന്നാല്‍ ഭൂമി കൈവശപ്പെടാതെ പോയവരുമുണ്ടായിരുന്നു. ഉപ്പുതറയില്‍ പാലാക്കാരനൊരു ക്ളാര്‍ക്ക് ഉണ്ടായിരുന്നു. ക്രിസ്ത്യാനിയാണ്, അയാള്‍ ഭൂമിയെടുക്കാന്‍ പോയി. അയാളെ ആനചവിട്ടിക്കൊന്നു. അന്ന് ഇവിടെ ഒരു ഡിസ്പെന്‍സറി മാത്രമേയുള്ളു. അത് ഇവിടെ ഒരു വലിയ ദുഃഖത്തിന് കാരണമാക്കിയിട്ടുണ്ട്. പിന്നെ മലമ്പനിയുണ്ടായിരുന്നു. എന്നാലും ദളിതരും അവിടെ ഭൂമിയെടുക്കാന്‍ പോയിട്ടുണ്ട്. എന്നാല്‍ അവര് ഒറ്റപ്പെട്ടവരായിരുന്നു. അവര്‍ക്ക് ആരുടേം സഹായമൊന്നും കിട്ടീരുന്നില്ലല്ലോ. കുറച്ചുപേര്‍ക്കൊക്കെ കൊറച്ചൊക്കെ സ്ഥലം കിട്ടിയെങ്കിലും അത് മറ്റ് ജാതിക്കാരെ വെച്ച് നോക്കിയാ ഒന്നുമല്ലായിരുന്നു. ഒറ്റപ്പെട്ടുപോകുന്നതുകൊണ്ട് ഭൂമിയൊന്നുമെടുക്കാനും മടി കാണിച്ച നമ്മടെയാള്‍ക്കാര് കൊറച്ചുപേരെ ഈ പീരുമേട്ടില്‍ ഞാന്‍ കണ്ടിട്ടൊണ്ട്. വേണോങ്കില്‍ കൊറച്ചുപേര്‍ക്ക് ഭൂമി വെട്ടിപ്പിടിക്കാമായിരുന്നു. കൂലിപ്പണിയൊക്കെ ചെയ്തു ജീവിച്ചവരും കൂടുതലായിരുന്നു.

 

കല്യാണവും കാര്‍ഷികവൃത്തിയും

എന്റെ കല്യാണത്തെക്കുറിച്ചു പറഞ്ഞാല്‍, ഇന്നത്തെ രീതിയായിരുന്നില്ല അന്ന്. എന്തിനാണ് കല്യാണം കഴിക്കുന്നത് എന്നുപോലും എനിക്കറിയില്ലായിരുന്നു. കാരണം ഞങ്ങള്‍ രണ്ടു പെണ്‍മക്കളെയും പ്രശ്നങ്ങളൊന്നും കൂടാതെയാണ് വളര്‍ത്തിയിരുന്നത്. അച്ഛന്‍ പട്ടികജാതി സംഘടനകളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്നതിനാല്‍ നേരത്തേമുതലു തന്നെ സുകുമാരന്‍ സാറിനെ അറിയുമായിരുന്നു. സാറിന്റെ കുടുംബം കോട്ടയം കല്ലറയിലായിരുന്നു. അവരുടെ അച്ഛന്‍ ബ്രിട്ടീഷുകാരുടെ തോട്ടത്തിലെ ഒരു കങ്കാണിയായിരുന്നു. അങ്ങനെ കിട്ടിയ പണംകൊണ്ട് കോട്ടയം-കല്ലറയില്‍ ആറേക്കര്‍ സ്ഥലം വാങ്ങി. അവിടെ അന്ന് ആദ്യമായി ഒരു ഓടിട്ട വീടുവച്ച ദളിതനും സുകുമാരന്‍ സാറിന്റെ അച്ഛനായിരുന്നു. കൊച്ചുനടുക്കാനും പള്ളിക്കുന്ന് എസ്റേറ്റിലായിരുന്നു സാറിന്റെ അച്ഛന്‍ കങ്കാണിയായി ജോലി ചെയ്തിരുന്നത്. അങ്ങനെ എന്റെ അച്ഛനുമായും അന്നേ കുടുംബപരിചയം ഉണ്ട്.

ഇത് മറ്റുജാതിക്കാര്‍ക്ക് എന്തൊക്കെയോ അവസ്ഥയില്‍ എതിര്‍പ്പിനു കാരണമായിട്ടുണ്ട്. അത് എങ്ങനെയൊക്കെയായിരുന്നെന്ന് എനിക്കു വ്യക്തമല്ല. എങ്ങനെയായാലും സാറിനെ ആറുമാസം ഗര്‍ഭമായിരിക്കെ അച്ഛന്‍ മരിച്ചു. ഇത് ആ കുടുംബത്തെ തീര്‍ത്തും ഒറ്റപ്പെടുത്തി. സാറിന്റെ മൂത്തത് മൂന്ന് പെങ്ങന്മാരും മൂന്നു ആങ്ങളമാരുമടക്കം ആറുമക്കളാണ്. അവരെയും തിരിച്ച്, അമ്മാവന്മാര്‍ ആ സ്ഥലം വിറ്റ് പീരുമേട്ടിലേക്ക് മടക്കികൊണ്ടുവന്നു. പതിനെട്ടേക്കര്‍ സ്ഥലം ഇവിടെ വാങ്ങുകയും ചെയ്തു. തോട്ടത്തിലും പറമ്പിലുമൊക്കെ പണി ചെയ്തു ജീവിച്ചു. മ്ളാമലയിലാണ് സ്ഥലം വാങ്ങിയത്. എന്നാലും ജീവിതസാഹചര്യമൊക്കെ മെച്ചമായിരുന്നില്ല. അന്നത്തെ കല്ലറയിലെ സ്ഥലം മൂവായിരം രൂപയ്ക്ക് വിറ്റിട്ട് ഇത് മേടിക്കുകയായിരുന്നു. സാറിന്റെ അച്ഛന്റെ മരണം അവരെ വല്ലാണ്ടാക്കി. സാറിന്റെ അമ്മയുടെ നാട് കോട്ടയം വയലായാണ്. ഞാന്‍ കല്ലറ പ്രദേശത്ത് പോയിട്ടില്ല. വയലായില്‍ പോയിട്ടില്ല. പല കുടുംബങ്ങളും ഇന്ന് അവിടെ പല സ്ഥലത്തുമുണ്ട്. ഇവിടെ പലസ്ഥലത്തായി കുടുംബക്കാരുണ്ട്. കോട്ടയം, കാണക്കാരി, ഇടുക്കി, മ്ളാമല, ചപ്പാത്ത് സ്ഥലങ്ങളിലും കുടുംബക്കാരുണ്ട്.
അഞ്ചാം ക്ളാസുവരെ വയലായിലും തേഡ് ഫോം വരെ വണ്ടിപ്പെരിയാറ്റിലും പീരുമേട്ടില്‍ ഹൈസ്കൂളില്‍ പഠിക്കുന്നതിനിടയില്‍ രാഷ്ട്രീയപ്രവര്‍ത്തകനായതിനാലാണെന്നു പറയപ്പെടുന്നു, എന്തോ പ്രശ്നത്തിന്റെ പേരില്‍ നിര്‍ബന്ധിത ടി.സി. കൊടുത്തുവിട്ടതാണോ എന്നുമറിയില്ല. തലയോലപ്പറമ്പില്‍ നിന്നു കൊണ്ടാണ് സാര്‍ ബാക്കി പഠിച്ചത്. എസ്എസ്എല്‍സി പൂര്‍ത്തീകരിച്ചത് അവിടെവെച്ചാണ്. അന്ന് കമ്മ്യൂണിസ്റ് പാര്‍ട്ടിയിലും അതിന്റെ വിദ്യാര്‍ത്ഥി നേതാവുമായിരുന്നു. എന്തൊക്കെ കുഴപ്പങ്ങളാണ് എന്നറിയില്ല, പിന്നീട് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങളുടെ കല്യാണ സമയത്ത് സാറിന് ഇരുപത്തിരണ്ട് എനിക്ക് പതിനെട്ട് വയസ്സുമായിരുന്നു. കല്യാണം വീട്ടില്‍വച്ചായിരുന്നു. അച്ഛന്റെ അച്ഛന്റെ യൊക്കെ കാലത്ത് അടിമ-കുടിയാന്മാരായിരുന്നപ്പോള്‍ അവര്‍ ഉടമകള്‍ നമ്മളറിയാതെ നമ്മടെ പേരൊക്കെ പള്ളിപ്പേരാക്കി മാറ്റുമല്ലോ. അങ്ങനെ ഞങ്ങള്‍ക്കും സാറിനും അത്തരത്തില്‍ പള്ളിപ്പേരുകള്‍ ഉണ്ടെന്ന് പറഞ്ഞുകേട്ടിട്ടൊണ്ട്. എന്നാല്‍ ഞങ്ങളുടെ കുടുംബം ചേരമര്‍ഹിന്ദുമിഷന്‍ മുതല് ഇതിലാണ്. എന്റെ അച്ഛനൊക്കെ ഇവിടെ ഇതിന്റെ പ്രവര്‍ത്തകര്‍ ആയിരുന്നു. മാര്‍ക്കോസ് എന്ന് സാറിന്റെ അച്ഛന്റെ പേര് അതേ പേര് സാറിനുമിട്ടു എന്ന് പറഞ്ഞിട്ടുണ്ട്. സിഎസ്ഐ പള്ളിയിലായിരുന്നു. പിന്നീടാണ് മാറീത് എന്ന് സാറ് പറഞ്ഞിട്ടൊണ്ട്. എന്നെ സ്കൂളില്‍ ചേര്‍ത്തത് ഹിന്ദുവായിട്ടായിരുന്നു.

കല്യാണമൊക്കെ അന്ന് വീട്ടിവെച്ചുതന്നെയാണ്. സ്കൂളില്‍ എന്നെ അദ്ധ്യാപകന്‍ അന്ന് പഠിപ്പിച്ച ഒരുപാട്ട് ഇപ്പോഴും ഓര്‍ക്കുന്നു. ആ പുസ്തകത്തിന്റെ പേര് മറന്നുപോയി. തമ്പുരാട്ടീം പുലയീം ആയിട്ടുള്ള സംഭാഷണമാണ് അത്. എന്റെ അദ്ധ്യാപകന്‍ എന്നേക്കൊണ്ട് ആ പാട്ട് പാടിച്ചിട്ടുണ്ട്. വരികള്‍ പലതും മറന്നുപോയി. ഓര്‍ക്കുന്നത് ഇങ്ങനെയാണത്.

‘അല്ല ഇതാരാണ് ചീതയല്ലെ
കല്യണക്കാര്യങ്ങള്‍ക്കെട്ടതല്ലൊ
കാട്ടുകമ്പഞ്ചാറു വെച്ചുകെട്ടി
വീട്ടുമിറ്റത്തൊരു പന്തലിട്ടു
പന്തലില്‍ വെള്ള വിരിച്ചതിന്മേല്‍’

എന്നിങ്ങനെയാണ് ആ പദ്യം. കല്യാണചടങ്ങുകള്‍ നടത്തിയത് ഒരു കണിയാര്‍ ആയിരുന്നു. ശ്രീധരപ്പണിക്കര്‍ എന്ന ഒരാള്‍. ഞങ്ങള്‍ രണ്ടു പെണ്‍മക്കളില്‍ ചേച്ചിയെ കെട്ടിച്ചുവിട്ടതിനാല്‍ എന്റെ അച്ഛനെയും അമ്മയെയും നോക്കിക്കൊണ്ട് ഇവിടെ ദത്തുനില്‍ക്കുന്ന ഒരാളെയായിരുന്നു കല്യാണം ആലോചിച്ചിരുന്നത്. കല്യാണത്തിനു ശേഷം കുറച്ചുനാള്‍ മ്ളാമലയില്‍ താമസിച്ചു. പിന്നീട് ഇവിടേയ്ക്കു താമസം സ്ഥിരമാക്കി. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ത്തന്നെയായിരുന്നു അന്ന്, എന്റെയച്ഛന്‍ കല്യാണം ആലോചിച്ചതും അച്ഛന് പൊതുപ്രവര്‍ത്തനം വലിയ ഇഷ്ടവുമായിരുന്നു. മാത്രവുമല്ല അച്ഛനും മറ്റും പട്ടികജാതിക്കാര്‍ക്കായി പ്രവര്‍ത്തിച്ചുവരികയുമായിരുന്നല്ലോ. അമ്മ അന്നു പറയും, ഇങ്ങനെ പൊതുപ്രവര്‍ത്തനവുമായി നടന്നാല്‍ എങ്ങനെയാണു ശരിയാവുന്നത് എന്ന്. അന്ന് അച്ഛന്‍ പറയും അവനെ പൂവിട്ട് പൂജിക്കുന്ന കാലഘട്ടം വരും എന്ന്.

എനിക്ക് അന്നും എന്തെങ്കിലും ഒരു ജോലിക്ക് പോയാല്‍ കൊള്ളാമെന്നുണ്ടായിരുന്നു. എന്നാല്‍ എന്നെ വിട്ടിട്ടില്ല. ഇവിടെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു വെല്‍ഫയര്‍ ഓഫീസുണ്ടായിരുന്നു. അവിടുത്തെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ശ്രീമതി എന്നാപേര്. എന്റെ പേര് എംപ്ളോയ്മെന്റ് ഓഫീസില്‍ അന്ന് കോട്ടയത്താണ്, രജിസ്ട്രര്‍ ചെയ്തു. തൂപ്പുപണിക്ക് എന്നെ അവര് വിളിച്ചു. പിന്നെ എവിടെയെങ്കിലും കയറാം എന്നു പറഞ്ഞു. എന്റെ അമ്മയ്ക്കും താല്പര്യമുണ്ടായിരുന്നു. സാറും എന്റെ അച്ഛനും അതിനു സമ്മതിച്ചില്ല. അവര് അന്ന് വിചാരിച്ച് കാണും എന്നെ കഷ്ടപ്പെടുത്തണ്ട, വീട്ടില്‍ വലിയ സാമ്പത്തിക പരാതീനതകളൊന്നുമില്ലല്ലോ. അതുകൊണ്ട് തുടര്‍ന്നുപോകമൊന്ന്. എന്നാല്‍ ഒരാള്‍ ജോലി ചെയ്യുന്നത് ബുദ്ധിമുട്ടുകൊണ്ടുമാത്രമല്ലല്ലോ. സാറ് പൊതു പ്രവര്‍ത്തനം നടത്തുന്നു, എന്റെ അച്ഛനുമമ്മയും പണിക്ക് പോകുന്നു. പറമ്പില്‍ പണിയെടുക്കുന്നന്നു. എനിക്ക് ചെലവിന് തരുന്നു. ആ തരുന്ന പൈസ അതുപോലെ സാറ് വാങ്ങിക്കൊണ്ടുപോകുന്നു.

1980 ല്‍ അമ്മ മരിച്ചു. 1981 ല്‍ അച്ഛനും മരിച്ചു. കോട്ടയത്ത് ഒരു അളിയനുണ്ടായിരുന്നു. പട്ടിമറ്റത്താണ് താമസിച്ചിരുന്നത്. അളിയന്‍ സാറിനോട് പറഞ്ഞു നീ ഇനി ഇതിനു മുന്നേത്തേപ്പോലെ പോകരുത്. ഇനി അവള്‍ക്കാരുമില്ല. വീടുകൂടി നോക്കണം. എന്നു പറഞ്ഞു. അച്ഛന്റേം മരണത്തിനു ശേഷമാണ് വീടു കൂടി നോക്കിക്കൊണ്ടുള്ള പൊതുപ്രവര്‍ത്തനം നടത്തുന്നത്. കുറച്ച് സ്ഥലമൊക്കെ ഈ സമയത്ത് ഞങ്ങള്‍ വെട്ടിയെടുത്തിരുന്നു. എട്ടേക്കറോളം സ്ഥലമുണ്ടായിരുന്നു. പറമ്പില്‍പ്പണിയൊക്കെ ഞങ്ങള്‍ ഒന്നിച്ചായിരുന്നു ചെയ്തിരുന്നത്. എനിക്കിന്ന് അനങ്ങാന്‍ വയ്യാണ്ടായത് അന്നത്തെ കഠിനാധ്വാനത്തിന്റെ കൂടെ കൂടിയാണ്. തൂമ്പാപ്പണിയും എന്നാ പണിയും അന്നു ചെയ്യും. തെയിലയും കാപ്പിയും ഏലവും കൊടിയുമൊക്കെ വെച്ചു. ആ സ്ഥലത്തിന്റെ പട്ടയം റദ്ദായിപ്പോവുകയുണ്ടായി.
അത് നമ്മളറിയില്ല. ഈ ഭൂമി ആരൊടെയൊക്കെയാണെന്ന് എല്ലാ സമുദായക്കാരും ആവശ്യത്തിന് സ്ഥലം വെട്ടിപ്പിടിച്ചെടുക്കുന്നുണ്ട്. നമ്മള്‍ കാടുപിടിച്ച കുറച്ചു സ്ഥലം തെളിച്ചെടുത്തു കൊണ്ടുവരുമ്പോഴാണ് അറിയുന്നത്. അത് ആരുടെയെങ്കിലും പട്ടയത്തിലൊള്ളതാണെന്ന്. സ്വാതന്ത്യ്രത്തിനു മുമ്പൊക്കെ പട്ടയം ഉണ്ടാക്കി വെച്ചേക്കുന്നവരൊക്കെ കാണും. നമ്മടെയാള്‍ക്കാര്‍ക്ക് ഒന്നും സ്ഥലമില്ലാതെയൊക്കെ പോകുന്നത് ഇങ്ങനെയൊക്കെയാ. പീരുമേടിന്റെ പടിഞ്ഞാറേ പ്രദേശത്തായിരുന്നു വെട്ടിവളച്ചെടുത്തത്. 1995 വരെ ആ സ്ഥലം കൈവശം ഉണ്ടായിരുന്നു. 95 ല് ആ സ്ഥലം കൊടുത്തു. ആ സ്ഥലം ഇന്നുണ്ടായിരുന്നെങ്കില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ലായിരുന്നു. എല്ലാ ആദായവും അതിലുണ്ടായിരുന്നു. പുഞ്ചവയലില്‍ ഒരേക്കര്‍ റബ്ബറ് മേടിച്ചത് ഇത് വിറ്റകാശിനായിരുന്നു. മൂത്തമകന്റെ പേരിലായിരുന്നു അത് മേടിച്ചത്. അത് അവന്‍ കൈകാര്യം ചെയ്തുവന്നു. ഞാന്‍ അങ്ങോട്ടേയ്ക്ക് നോക്കാന്‍ പോയിട്ടേയില്ല. 1996 ല്‍ സാറ് മരിക്കുക കൂടി ചെയ്തല്ലോ.
വേറെ മൂന്ന് ഏക്കര്‍ സ്ഥലം കൂടിയുണ്ടായിരുന്നു ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് വെട്ടി വളച്ചെടുത്തതായിരുന്നു. മരിക്കുന്നതിനു മൂന്നുനാലു മാസം മുമ്പ് അതൊക്കെ തെളിച്ച് ഭൂപണയബാങ്കീന്ന് ലോണെടുത്ത് തെയിലവച്ചു. എന്നാല്‍ അത് കടമായി. ബാങ്കുകാര് മൂന്നാം വര്‍ഷമായപ്പോള്‍ വന്നു. അത് വലിയ രീതിയില്‍ കടമായി. ആ ഭൂമിയും വിറ്റു. 1947-48 ല്‍ എന്റെ അച്ഛന്‍ ഉണ്ടാക്കിയ ഈ സ്ഥലം ഇന്നതു നാല്പത്തഞ്ചുസെന്റു സ്ഥലമേയുള്ളു അതാണ് ഇന്നുള്ളത്. അതും പണയത്തിലാണ്.
ഇതേ പ്രവര്‍ത്തനത്തിനിടയിലായിരുന്നു ഞാനും സാറും ചേര്‍ന്ന് ഭൂമി വെട്ടിയെടുക്കുകയും കൃഷിപ്പണിയൊക്കെ ചെയ്യുകയും ചെയ്തിരുന്നത്. വേലികെട്ടുക, തെയില വയ്ക്കുക ഒക്കെ ചെയ്തു. പോലീസ് ഗ്രൌണ്ടിനെടുത്തു എന്നു പറഞ്ഞ് സര്‍ക്കാര്‍കേസ് കൊടുത്തു. ഒരുപാടു കേസുനടത്തി ആ സ്ഥലം തിരിച്ചു കിട്ടി. അവിടെ തെയില വയ്ക്കാന്‍ ഇവിടെ തെയിലക്കുരു കൊണ്ടുവച്ചു. തെയില നടാന്‍ പിന്നെ സ്ഥലമില്ല, നിറച്ചും തെയിലവെച്ചു. മൂന്നാറ്റിമുക്ക് എന്നു പറയുന്നിടത്ത് കുറച്ചു സ്ഥലമുണ്ടായിരുന്നു. അവിടെയും തെയില വെച്ചു. അങ്ങനെ കുറേയേറെ ഭൂമിയും സ്വത്തും ഒക്കെ ഇതിനിടയില്‍ ഞങ്ങള്‍ ചേര്‍ന്ന് ഉണ്ടാക്കിയിരുന്നു.

മക്കളുടെ കാര്യത്തില്‍ അത്ര ശ്രദ്ധ കാണിച്ചിരുന്നില്ല എന്നാണ് എനിക്കു പറയാനുള്ളത്. അങ്ങനെയായിരുന്നെങ്കില്‍ മക്കള്‍ ഈ നിലയില്‍ പരാജയപ്പെടുമായിരുന്നില്ല. മക്കളെ നോക്കാന്‍ നേരമില്ലായിരുന്നു. കുട്ടികള്‍ പഠിച്ചോളും എന്നു വിചാരിച്ചു. എന്തുകൊണ്ടോ മക്കള്‍ ഉഴപ്പി. മൂത്തവന്‍ പ്രീഡിഗ്രി തോറ്റു. ട്യൂട്ടോറിയലില്‍ വിട്ടു. പക്ഷേ, രക്ഷപ്പെട്ടില്ല. രണ്ടാമത്തെ മകന്‍ ഡിഗ്രിക്കു ചേര്‍ന്നെങ്കിലും തുടര്‍ന്നു പോകാന്‍ കഴിഞ്ഞില്ല.

സംഘടനപ്രവര്‍ത്തനത്തിലെ പങ്കാളി

സംഘടനയെ സംബന്ധിച്ച എല്ലാ കാര്യങ്ങളും എന്നോട് പറയും. ഓരോ സമ്മേളനവും പരിപാടികളും കഴിഞ്ഞുവന്ന് അതിനെക്കുറിച്ചും. അതില്‍ പങ്കെടുത്തവരെക്കുറിച്ചുമെല്ലാം പറയും. ഓരോ പരിപാടിയും കഴിയുമ്പോള്‍ കടമായിരിക്കും. എന്റെ അച്ഛന്‍ വെട്ടിവളച്ചെടുത്ത നാലേക്കറോളം സ്ഥലമുണ്ടായിരുന്നെന്നു പറഞ്ഞല്ലോ, എന്റെ പേരപ്പനും പേരമ്മയും കുറച്ചു ഭൂമി എനിക്കു തന്നിരുന്നു. ഈ സ്ഥലങ്ങള്‍ സംഘടനയ്ക്കായി വില്‍ക്കുകയായിരുന്നു. അച്ഛനുമമ്മയും മരിച്ചതോടെ വീടു നോക്കാന്‍ ഞാനും കൂടി മുന്‍കയ്യെടുത്തു. എന്നെ കഷ്ടപ്പെടുത്താതെ അച്ഛനുമമ്മയും വളര്‍ത്തിയെടുത്തു. എന്നാല്‍, പിന്നെ കുടുംബം നോക്കാന്‍ ഞാന്‍ സ്വയം പഠിച്ചു. സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടും ഇതോടൊപ്പം ഉണ്ടായി വരുന്നുണ്ടായിരുന്നു. പരിപാടികള്‍ പലതും കഴിയുമ്പോഴും കടമായിരിക്കും. അപ്പോള്‍ ഏതെങ്കിലും ഒരു ഭാഗം വില്‍ക്കും. എന്റെ പേരപ്പന്‍ എനിക്കു തന്ന സ്ഥലം വിറ്റകാര്യം ഇപ്പോഴും ഞാനോര്‍ക്കുന്നുണ്ട്. ഇരുപത്തി അയ്യായിരം രൂപയ്ക്ക്. സ്ഥലം വാങ്ങാന്‍ താല്പര്യമുള്ളവര്‍ ഇവിടെ വന്ന് പറഞ്ഞ സമയമുണ്ട്. അന്ന് കൊടുത്തില്ല. ഭയങ്കര സമുദായസ്നേഹമല്ലെ, ഒരു സാറിന്റെ ബന്ധുവിന് ആ സ്ഥലം പന്തീരായിരം രൂപയ്ക്ക് വാക്കും പറഞ്ഞിട്ട് വന്നിരിക്കുകയാണ്. മറ്റെയാള്‍ക്കാരോട്, സാറ് വന്നിട്ട് ഞാന്‍ പറയാം എന്ന് പറഞ്ഞിട്ടേയുള്ളു. ആ സ്ഥലം വില്‍ക്കുന്ന സമയത്ത് ഞാന്‍ പറഞ്ഞു അയ്യായിരം രൂപ അതില്‍നിന്ന് എനിക്ക് തരണം. എന്നോട് പറഞ്ഞത് ഇങ്ങനെയാണ്. ആയിരം പേര് പങ്കെടുക്കുന്ന ക്യാമ്പാണ്. ഒരാള് നാല്പത് രൂപ വീതം കൊണ്ടുവരും. അപ്പോള്‍ എത്ര രൂപയായി. അന്ന് മൂന്നാറ്റിമുക്കിലെ പറമ്പില്‍നിന്ന് കാപ്പിക്കുരു പറിച്ചൊണക്കി, ആളെ നിര്‍ത്തി കുത്തിച്ച് മില്ലികൊടുത്ത് പൊടിച്ചെടുത്തു. തെയിലേം മേടിച്ചു. പാമ്പനാറ്റീന്ന്, അങ്ങനെയൊക്കെയാ ക്യാമ്പില്‍ പോകുന്നെ.
സി.റ്റി കുട്ടപ്പന്‍ എന്ന ചേട്ടന്‍ അന്ന് ഇവിടെയൊണ്ട്. സാറിന്റെ കൂടെ ക്യാമ്പിനു പോവുകയാണ്. കുട്ടപ്പന്‍ചേട്ടന്റെ രണ്ടുമക്കളെ എനിക്ക് കൂട്ടിനാക്കിയിട്ട് ഇവര് അച്ഛനും മക്കളും എല്ലാരും പോയി. ക്യാമ്പു കഴിഞ്ഞു മടങ്ങിവന്നപ്പോള്‍ ഞാന്‍ സാറിനോട് നേരത്തെ പറഞ്ഞ അയ്യായിരം രൂപ തരാന്‍ പറഞ്ഞു. ആ സമയത്ത് കുട്ടപ്പന്‍ചേട്ടന്‍ പറഞ്ഞു, എന്റെ ചേച്ചി, ഞങ്ങള്‍ ക്യാമ്പ് കഴിഞ്ഞ് കോട്ടയത്തൂന്ന് ഇവിടെവരെ എത്തിയത് ഒരു വിധത്തിലാണെന്ന്.

പീരുമേട്ടിലെ ഐ.ഡി.എഫ് ഓഫീസ് പതിനാറായിരം രൂപയ്ക്ക് വിലയ്ക്കു മേടിച്ചതായിരുന്നു. അത് ഒരു ക്രിസ്ത്യാനി കുടുംബത്തിന്റെ ഭൂമിയായിരുന്നു. ആദ്യം ആറായിരം രൂപ അഡ്വാന്‍സ് കൊടുത്തു. അത് സംഘടനയായിരുന്നു കൊടുത്തത്. അതിനുശേഷം കുറേക്കാലമായി യാതൊന്നും ചെയ്യാതെ കിടക്കുകയായിരുന്നു. അങ്ങനിരിക്കുമ്പോള്‍ അവര്‍ മുഴുവന്‍ സ്ഥലവും വിറ്റ് പോവുകയായിരുന്നു. എന്റെ അച്ഛനും അമ്മയും അന്നുണ്ടായിരുന്നു. ഇതേ സ്ഥലത്ത് ആദ്യം വാടകയ്ക്ക് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നു. സ്ഥലം ആധാരം ചെയ്യണം. കങ്ങഴയിലേക്കു താമസം മാറിപ്പോവുകയാണ്. എല്ലാവരും ശരിക്കന്നു വിഷമിച്ചു. ഇവിടെയടുത്ത് ഒരു ക്രിസ്ത്യന്‍ കുടുംബമുണ്ട്. അവര് പതിനാറുപവന്‍ സ്വര്‍ണ്ണം എനിക്കു തന്നു. എന്റെ എട്ടരപവന്‍ സ്വര്‍ണ്ണം വിറ്റു. പാമ്പനാറ്റില്‍ ദൊരെരാജ് എന്ന ഒരു കടക്കാരനുണ്ടായിരുന്നു. അയാളുടെ ഭാര്യയുടെ എട്ടുപവന്റെ ഒരു മാല, ഇതു രണ്ടും പണയം വച്ചു. ആ കാശുകൊണ്ടാണ് ഓഫീസിനായുള്ള ആധാരമെഴുത്തും ബാക്കി പണവും കൊടുത്തത്.
അക്കാലത്ത് നിറയെ പ്രവര്‍ത്തകരായിരുന്നു ഏതു സമയത്തും. ഓഫീസിലും വീട്ടിലും നിറയെ ആളുകളുണ്ടായിരുന്നു. ഞങ്ങള്‍ക്ക് അന്നൊരു കൊച്ചു കൂരയുണ്ടായിരുന്നു. എന്റെ അച്ഛന്‍ വച്ച വീടാണ്. 1956 ലാണ് അത്. ആ കല്ലുകെട്ട് ഇന്നും കളഞ്ഞിട്ടില്ല. ഓടിട്ട കൊച്ചുവീട്. പ്രവര്‍ത്തനം വളര്‍ന്നപ്പോള്‍ പിന്നെ ചായ്പ്പ് പലതായി ഇറക്കിയെടുത്തിട്ടായിരുന്നു, ആളുകള്‍ക്കായി വേണ്ട സൌകര്യമൊരുക്കിയത്. ഞാന്‍ രാത്രികാലങ്ങളില്‍ അഞ്ചു കഞ്ഞിവരെ ഉണ്ടാക്കിയ ദിവസങ്ങളുണ്ട്, രാത്രിയൊക്കെ വയ്ക്കാനും വിളമ്പാനും മാത്രമേ നേരമുണ്ടായിരുന്നുള്ളു. ഇപ്പോള്‍ ഒരു മനുഷ്യരുപോലുമില്ല. ഒരു കടുംകാപ്പി പോലും കൊടുക്കാനുമില്ല. ഒരു സംഭവമോര്‍ക്കുന്നത് പറയാം. ജ്ഞാനശീലന്‍സാറും എട്ടൊന്‍പതു പേരും കൂടി ഒരു ദിവസം രാത്രിയില്‍ വന്നു. ഒമ്പതുമണി കഴിഞ്ഞുകാണും. എനിക്ക് ക്ഷീണവും, ഒരു മടിയും, എന്റെ മൂത്ത മകന്‍ കല്യാണം കഴിച്ചു വന്നതേയുള്ളു. എന്നാലും അവളെ ബുദ്ധിമുട്ടിക്കുന്നതു ശരിയല്ല. അവളുടെ അച്ഛനും സംഘടനാ പ്രവര്‍ത്തകനായിരുന്നു. അതുകൊണ്ട് ഇക്കാര്യങ്ങള്‍ അവള്‍ക്ക് പുതിയ കാര്യങ്ങളുമല്ല. എന്നാലും അവളെ ശല്യപ്പെടുത്തണ്ട എന്നു കരുതി ഞാന്‍ പതുക്കെ സാറിനോടു ചോദിച്ചു ഇവര്‍ക്ക് ചോറ് കൊടുക്കണോ എന്ന്. അപ്പോള്‍ എന്നെ ചീത്ത വിളിച്ചു. അവരോട് സാറ് ചെന്നു ചോദിച്ചു. നിങ്ങള്‍ വല്ലതും കഴിച്ചിട്ടാണോ വന്നോന്ന്. അന്നേരം ജ്ഞാനശീലന്‍സാറ് പറയുവാ ഞങ്ങളിങ്ങോട്ടെന്തിനാ കഴിച്ചേച്ച് വരുന്നേന്ന്. പിന്നെ ഞാന്‍ രാത്രീല്‍ ചോറ് ശരിയാക്കി നല്കി.

ആഹാരമുണ്ടാക്കുന്നതിലും കൊടുക്കുന്നതിലും എനിക്ക് ഒരു മടിയുമില്ല. പിന്നെ നാലും അഞ്ചും കഞ്ഞിയൊക്കെ വെച്ചുകഴിയുമ്പോ മടുത്തുപോകും. വരുന്നതെല്ലാം ആണുങ്ങളായ നേതാക്കളും പ്രവര്‍ത്തകരുമാ. പെണ്ണുങ്ങള്‍ അങ്ങനെ അധികം വരാറില്ലല്ലോ. അവര്‍ പ്രവര്‍ത്തകരും കുറവാണ്. ഈ വന്നിരിക്കുന്നവര്‍ക്ക് കൈ കഴുകാന്‍ വെള്ളംവരെ കൊണ്ടുകൊടുക്കേണ്ടെ. പെണ്ണുങ്ങളാണെങ്കില്‍ അടുക്കളേ കേറി എന്തെങ്കിലുമൊക്കെ ചെയ്യും. ഇത്രയും പേരുടെ മുന്നേക്കൊണ്ടോയി ആഹാരം വെച്ചുകൊടുക്കണം. തിരിച്ചത് എടുത്തോണ്ടു പോരണം. കിണറില്ല. ദൂരെ ചെന്നു വെള്ളമെടുക്കണം. വെള്ളം തീര്‍ന്നിട്ട് ഞാന്‍ രാത്രിയില്‍ വെള്ളം കോരാന്‍ പോയിട്ടുണ്ട്. പക്ഷേ, അന്നൊക്കെ ആരോഗ്യമുണ്ട്. ഇന്ന് ഒന്നിനും വയ്യ. നല്ലതുപോലെ ജോലി ചെയ്താല്‍ കൊള്ളാമെന്ന് ഇപ്പോഴും ആഗ്രഹമുണ്ട്. എനിക്ക് കപ്പയിട്ടു പറിച്ചു തിന്നാന്‍ കൊതിയുണ്ട്. ഈയെടയ്ക്ക് ഒരിടത്തൂന്ന് ഒരു കപ്പത്തണ്ട് വാങ്ങിച്ചു കൊണ്ടു വച്ചിരിക്കുകയാണ്. ഇപ്പഴും ഇവിടെയിരിപ്പൊണ്ട്. എന്നാല്‍ ഒരു കപ്പക്കുഴിയെടുത്ത് നടാന്‍ എനിക്കിപ്പോള്‍ ആരോഗ്യമില്ല. ഞാന്‍ തന്നത്താനെ പണിയുകേം കപ്പയിടുകേം ഒക്കെ ചെയ്തിട്ടൊള്ളതാ ഇപ്പോ എനിക്കൊന്നിനും പറ്റുന്നില്ല.

സാറിന്റെ മരണസമയത്തും സംഘടനയും പാര്‍ട്ടിയും ഇത്രയും അധഃപതിക്കും എന്നു കരുതിയിരുന്നില്ല. പിന്നീട് നേതൃത്വമില്ലാത്ത അവസ്ഥയിലേക്ക് അതു ചെന്ന് അധഃപതിച്ചപ്പോഴാണ് കൂടുതല്‍ വിഷമം ഉണ്ടായത്. മുമ്പ് എല്ലാവര്‍ഷവും സംസ്ഥാനസമ്മേളനം ഉണ്ടാകും. അതൊന്നും പിന്നീടു കാണുന്നില്ല. ഒക്ടോബര്‍ പന്ത്രണ്ടിനാണ് പിന്നീട് നാലുപേര്‍ കൂടുന്നതായി കാണുന്നത്. അന്നു കുറച്ചു പേര്‍വരും, അവരങ്ങു പോകും. ഇപ്പോള്‍ എന്തൊക്കെയോ നടക്കുന്നതായൊരു തോന്നല്. ഇവിടെ ചില നോട്ടീസൊക്കെ കിടക്കുന്നു. ഞാന്‍ മകനോട് (കല്ലറ ശശീന്ദ്രന്‍) ഒന്നും ചോദിക്കാറില്ല. ഒന്നും എന്നോട് പറയാറുമില്ല. സംഘടനയും പരാജയപ്പെട്ടു, ഞാനും പരാജയപ്പെട്ടു. രണ്ടും കൂടായപ്പോള്‍ എനിക്കു വലിയ വിഷമം ഉണ്ട്. ഇത്രയും പണം, ഭൂമി എല്ലാം എന്റെ മാതാപിതാക്കളുണ്ടാക്കിയിട്ടത്, അതെല്ലാം ഈ സംഘടനയ്ക്കായി മുടക്കിയിട്ടും ഇത്രയും നിര്‍ജ്ജീവമായി പോയല്ലോ എന്നൊരു വിഷമമുണ്ട്. (ഏറെനേരം നിശബ്ദയായിരിക്കുന്നു). മക്കളുടെ കാര്യത്തിലും എനിക്കു വിഷമമുണ്ട്. അവര്‍ക്കും എങ്ങും എത്താന്‍ കഴിഞ്ഞില്ല.

ആര്‍ഭാടം എന്നു പറയുന്നത് ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ഉള്ളതുകൊണ്ട് കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നതിനു ഞങ്ങള്‍ക്കു കഴിഞ്ഞിരുന്നു. ഇപ്പോള്‍ എവിടെയെങ്കിലുമൊക്കെ യാത്ര പോയിട്ടു വരുന്നു എന്നു കരുതുക, എന്താണോ ആ പെട്ടിയിലുണ്ടായിരുന്നത് ആ വസ്ത്രങ്ങളും മറ്റും കാണും. എനിക്കായിട്ട് പ്രത്യേകിച്ച് ഒന്നും വാങ്ങിക്കൊണ്ടു വരാറില്ല, അങ്ങനെയൊന്നും ഞാനോ ഞങ്ങളോ ഒരിക്കലും ചിന്തിച്ചിട്ടുമില്ല. വീട്ടില്‍ പിള്ളേര്‍ക്ക് ഡ്രസ്സുണ്ടോ, വീട്ടുകാര്‍ക്ക് വസ്ത്രങ്ങളുണ്ടോ, ഇതൊന്നും അറിയത്തില്ല. എന്തെങ്കിലും പൈസായുണ്ടോ കയ്യില്‍ തരും, വീടു നോക്കുന്ന ഏര്‍പ്പാടും ഇല്ല. നമ്മള്‍ പറയുന്ന കേള്‍ക്കുകേല. കേള്‍ക്കുകേല എന്നു പറഞ്ഞാല്‍ അനുസരിക്കില്ല എന്നല്ല, അതിനൊള്ള ഒരു സമയവും ഉണ്ടാകാറില്ല. നമ്മള്‍ ഒരു കാര്യം പറഞ്ഞാലും അതു കേള്‍ക്കാനുള്ള ചെവിയില്ല.
ഒരു കാര്യം ഓര്‍ക്കുന്നു. എനിക്ക് ഒരു പനിവന്നു. പാരാസെറ്റമോളിന് എഴുതിത്തന്നു. അതു മേടിക്കാന്‍ അപ്പോള്‍ എന്റെ കയ്യില്‍ കാശില്ല. ഞാന്‍ സാറിനോട് പത്തു പ്രാവശ്യമെങ്കിലും പറഞ്ഞിട്ടുണ്ടാവും. എന്തൊക്കെയോ കാര്യമായ തിരക്കിലാണ്. സാറത് മറന്നു പോയിട്ടുണ്ടാവും. ഒരു ചെറുക്കന്‍ വന്നു. അവനോടു പറഞ്ഞു, നീ പോയി മെഡിക്കല്‍ സ്റോറീന്നു വാങ്ങിച്ചോണ്ടു വാ. പൈസ ഞാന്‍ പിന്നെ കൊടുത്തോളാം. അവന്‍ പോയി വാങ്ങിക്കൊണ്ടു വരികയും ചെയ്തു. വൈകുന്നേരമായപ്പോള്‍ സാറ് മൂത്തമകനെ വിളിക്കുകയാ, എടാ, നീ പൊന്‍കുന്നത്തൂന്ന് വണ്ടിയും വിളിച്ച് ഈ ഗുളികമേടിച്ചോണ്ടു വരാന്‍ നാലു രൂപയുടെ ഈ ഗുളിക. ഇവിടെ ഉണ്ടോ, ഇല്ലയോ എന്നൊന്നും തിരക്കുന്നില്ല. നമ്മളത് മേടിച്ചല്ലൊ. ഇതാണ് സാറിന്റെ കാര്യം ഒരു കാര്യം ചെയ്യാനിരുന്നാപ്പിന്നെ യാതൊന്നും കേള്‍ക്കത്തില്ല.
ഒരു പുസ്തകം വായിച്ചോണ്ടിരുന്നാപ്പിന്നെ നമ്മള്‍ പറയുന്നതൊന്നും കേള്‍ക്കുകേല. പുസ്തകം വായനാ എപ്പോഴുമുണ്ടാകും. എഴുതാനുള്ളതെല്ലാം പറഞ്ഞുതരും. എഴുത്തു മുഴുവന്‍ എനിക്കാണ്. ജോലി എല്ലാം തീര്‍ന്നോ, തീര്‍ത്തോന്ന് ചോദിക്കും. ഉറക്കം തൂങ്ങിയിരുന്നാണ് എഴുത്തെല്ലാം ഞാനെഴുതുന്നത്. ഇങ്ങനെ പറഞ്ഞുതന്നു കൊണ്ടേയിരിക്കും. എന്നിട്ട് അതെല്ലാം തീര്‍ന്നശേഷം ഒന്നിച്ച് വായിച്ചിട്ടാണ് തിരുത്തലുകള്‍ വരുത്തുന്നത്. ചില സമയങ്ങളില്‍ ഞാനിങ്ങനെ നല്ല ഉറക്കത്തിനിടയില്‍ നോക്കുമ്പോള്‍ വായിച്ചോണ്ടിരിക്കുന്നത് കാണാം. (ഏറെ നേരത്തെക്ക് നിശബ്ദയായിരിക്കുന്നു.)

സാറിന്റെ അവസാനകാലം

അവസാനകാലത്ത് ഹാര്‍ട്ട് അറ്റാക്ക് രണ്ടുപ്രാവശ്യം വന്നു കഴിഞ്ഞപ്പോള്‍ യാത്ര കുറയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതിനുശേഷമായിരുന്നു കൂടുതല്‍ യാത്ര. ഒടുവില്‍ അറ്റാക്കായിരുന്നോ എന്ന കാര്യത്തിലും എനിക്കു സംശയമുണ്ട്. ന്യൂമോണിയ ഉണ്ടായിരുന്നു. ചങ്കിനു വേദന എടുക്കുന്നു എന്നു പറഞ്ഞു. പോത്തുപാറ ആസ്പത്രിയില്‍ പോയി ഇ.സി.ജി എടുത്തു. പന്തളത്തുള്ള ഒരു ഡോക്ടര്‍, അദ്ദേഹം ബി.എസ്പിക്കാരനാണ്. അദ്ദേഹം പറഞ്ഞു ആസ്പത്രിയില്‍ കിടക്കണമെന്ന്. വീട്ടില്‍ പോണം എന്ന് നിര്‍ബന്ധമാണ്. എന്നോടു ചോദിച്ചു എന്തിനാണ് ഇങ്ങനെ നിര്‍ബന്ധിക്കുന്നത്. ഞാന്‍ പറഞ്ഞു വെള്ളമൊന്നും ഇവിടെയില്ലാത്തതുകൊണ്ടായിരിക്കുമെന്ന്. സത്യത്തില്‍ സാറിനവിടെ കിടക്കുന്നതിഷ്ടമല്ല. ഡോക്ടര്‍ അന്നുതന്നെ വെള്ളം ഏര്‍പ്പാടാക്കി. നാലുദിവസം ഒരു തരത്തില്‍ ആസ്പത്രിയില്‍ കിടന്നു. അഞ്ചാം ദിവസം നിര്‍ബന്ധിച്ച് ആസ്പത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങിച്ചു. വീട്ടില്‍ വന്നതിന്റെ അടുത്ത ദിവസം, ഈയിടെ മരിച്ചുപോയ കെ.പി. പീറ്റര്‍ വീട്ടില്‍ വന്നു. കോതമംഗലത്ത് ഉള്ളില്‍ തട്ടേക്കാട് ഒരു പരിപാടിയുണ്ടെന്നു പറഞ്ഞു.

ബിഎസ്പിയുടെ ഒരു നേതാവ് മീനാക്ഷിയമ്മ എന്ന ചേച്ചിയും അന്ന് കൂടെയുണ്ടായിരുന്നു. അവരെല്ലാം ചേര്‍ന്നാണ് പോയത്. വെള്ളിയാഴ്ച വരും എന്ന് എന്നോടു പറഞ്ഞിട്ടാണ് പോയത്. എന്നാല്‍ വ്യാഴാഴ്ച വന്നു. വെള്ളിയാഴ്ച ഇവിടെയുണ്ടായിരുന്നു. തീര്‍ത്തും വയ്യ. ഞാന്‍ പറഞ്ഞു ആസ്പത്രിയില്‍പ്പോകാം. നല്ല ക്ഷീണമുണ്ടായിരുന്നു. ശനിയാഴ്ച രാവിലെ എറണാകുളത്തിനു പോകണം എന്നു പറഞ്ഞു. തീര്‍ത്തു ക്ഷീണമുണ്ട്. ന്യൂമോണിയ വിട്ടുമാറിയില്ല എന്നാണെനിക്കു തോന്നുന്നത്. ആസ്പത്രിയില്‍ പോകാമെന്നു പറഞ്ഞപ്പോള്‍, വേണ്ട ഗോപിയെയും കൂട്ടി (പി.ജി ഗോപി) ആസ്പത്രിയില്‍ പൊയ്ക്കൊള്ളാം എന്നു പറഞ്ഞു. ആഹാരമൊന്നും അങ്ങനെ കഴിക്കില്ല. എനിക്ക് വല്ലാതെ വിശക്കുന്നു എന്നു വെള്ളിയാഴ്ച വൈകുന്നേരം പറഞ്ഞു. ഞാന്‍ പെട്ടെന്ന് ഇച്ചിര അവല് നനച്ചുകൊടുത്തു. രണ്ടു സ്പൂണേ തിന്നൊള്ളു. കഞ്ഞി പെട്ടെന്ന് ഉണ്ടാക്കി, അതും കൊടുത്തു. അതും രണ്ടു സ്പൂണേ കഴിച്ചുള്ളു. ഇവിടെ അടുത്തുള്ള ഒരമ്മയും മകളുമുണ്ട് അവരും അന്ന് ഇവിടെ കിടക്കാനുണ്ടായിരുന്നു. അവരും

സംസാരിച്ചോണ്ടൊക്കെയിരുന്നു. സംസാരിക്കുമ്പോഴൊക്കെ കൈ കൂട്ടിത്തിരുമ്മിതടവുന്നുണ്ടായിരുന്നു. ഞാന്‍ കുറച്ചു ചൂടുപിടിക്കാം മാറുമെന്നു പറഞ്ഞെങ്കിലും അത് ചെയ്തില്ല. സാധാരണ സാറിനു യാത്ര പോകേണ്ട ദിവസം വെളുപ്പിന് എഴുന്നേല്ക്കുന്ന ഞാന്‍, അന്ന് ഉറക്കം വന്നില്ല. വെളുപ്പിന് ഒന്നുമറിയാതെ ഉറങ്ങിപ്പോയി. ആറുമണിക്കാണ് ഞാന്‍ എഴുന്നേറ്റത്. ഈ പനിയൊക്കെ ഉള്ളതുകൊണ്ട് മരുന്നിലയൊക്കെയുള്ള വെള്ളം തിളപ്പിച്ചിട്ടിട്ടുണ്ട്. അത് പകര്‍ത്താം, കടുങ്കാപ്പി ഇട്ടുകൊടുക്കാം എന്നു കരുതി. ഒരു ഗ്ളാസ് വെള്ളം അടുപ്പില്‍ വെച്ചു. തീപോലും കത്തിച്ചില്ല. എന്നെ വിളിച്ചു. എനിക്ക് തലകറക്കത്തിന്റെ ഗുളിക എടുത്തു തരാന്‍ പറഞ്ഞു. ഞാന്‍ ആ ഗുളിക എടുത്തുകൊടുത്തു. ചൂടുള്ള കഞ്ഞിവെള്ളം ഇരിപ്പുണ്ടായിരുന്നു. അതും കൊടുത്തു. ഞാന്‍ നോക്കുമ്പോള്‍ വല്ലാതെ വിയര്‍ക്കുന്നുണ്ടായിരുന്നു.

കഞ്ഞിവെള്ളത്തില്‍ കുറച്ച് ഗ്ളൂക്കോസ് പൊടി കലക്കി, രണ്ടു ഗ്ളാസ് വെള്ളം കൊടുത്തു. എന്റെ കയ്യില്‍ നിന്നും അതു വാങ്ങി കുടിച്ചു. വീശാന്‍ പറഞ്ഞു. കണ്ടമാനം വിയര്‍ത്തു. ആ വെള്ളം കുടിച്ചതും പുറകോട്ട് മറിഞ്ഞുവീണു. കാലും കയ്യും വലിച്ചു കോച്ചി. കണ്ണും മറഞ്ഞു പോകുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു. ഇവരെയെല്ലാം വിളിച്ചു. ആസ്പത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിച്ചെടുക്കാന്‍ കഴിഞ്ഞില്ല. ഒറ്റപ്പെട്ടുപോയതിന്റെ ഒരു തോന്നല്‍ എനിക്കിന്നുണ്ട്. പണ്ടാരോ പറഞ്ഞപോലെ പിടിക്കാന്‍ കൊമ്പുമില്ല. കീഴ്ച്ചുവട്ടില്‍ ഭൂമിയുമില്ല എന്ന അവസ്ഥയെനിക്കുണ്ട്. സ്വന്തം കാര്യത്തിലും എനിക്കു വിഷമമില്ല. മക്കളുടെ ജീവിതമാര്‍ഗ്ഗവും സംഘടനയും നിശ്ചലമായി എന്ന തോന്നല്‍. കാര്‍ന്നോന്മാര്‍ ഉണ്ടാക്കിയ ഭൂമിയും സമ്പത്തും നഷ്ടമായിപ്പോയി.

മൂത്തമകനെ ജോലിക്കും ഇളയമകനെ പൊതുപ്രവര്‍ത്തനത്തിനും വിടണമെന്നായിരുന്നു സാറിന്റെ ആഗ്രഹം. ഒരു തരത്തിലുമുള്ള റെക്കമെന്റിനും ശുപാര്‍ശയ്ക്കും സ്വന്തക്കാര്‍ക്കു വേണ്ടിയോ മക്കള്‍ക്കുവേണ്ടിയോ ശ്രമിച്ചിട്ടില്ലാത്തയാളായിരുന്നു. എന്റെ ഒരു ബന്ധു ഏതോ ഒരു ജോലിക്ക് ഉമ്മന്‍ചാണ്ടിയോട് അളിയന്‍ പറഞ്ഞാല്‍ (കല്ലറസുകുമാരന്‍) കിട്ടുമെന്നു പറഞ്ഞു. എന്നാല്‍ ആ ജോലി കിട്ടിയില്ല. കുറേക്കാലം അവന്‍ ഞങ്ങളോടൊന്നും മിണ്ടില്ലായിരുന്നു. പിന്നീട് പെണക്കം പോയി. അളിയന്‍ സ്വന്തം മക്കളെ ഉയര്‍ത്തിവിട്ടില്ല, പിന്നെയാ ഞങ്ങടെ കാര്യം എന്ന് അവന്‍ ഒരു ദിവസം പറയുന്നതുകേട്ടു.
അതേ സമയം മറ്റുള്ളവര്‍ക്ക് വേണ്ടി നിരവധി റെക്കമെന്റുകളും സഹായങ്ങളും ചെയ്തിട്ടുമുണ്ട്. എന്റെ മാല കൊണ്ടുപോയി പണയം വെച്ചിട്ട് ജോലിക്കായി പലരെയും സഹായിച്ചിട്ടുണ്ട്. ഒരാള്‍ അങ്ങനെ പഞ്ചായത്ത് സെക്രട്ടറി വരെയായത് ഞങ്ങള്‍ക്കറിയാം. മെഡിക്കല്‍ കോളേജില്‍ ഒരു ഡോക്ടറുടെ കാര്യത്തിലും സാറ് ഇടപെട്ട് ജോലിയിലെ തടസ്സങ്ങള്‍ നീക്കിക്കൊടുത്തിരുന്നു. വേറൊരാള്‍ക്ക് വേണ്ടി എന്റെ മാല വാങ്ങിച്ചു. അടുത്ത ആഴ്ച എടുത്തു തരാം എന്നു പറഞ്ഞു. അയാള്‍ക്ക് മദ്രാസിലൊ മറ്റൊ ജോലിക്കുള്ള കാര്യങ്ങളെല്ലാം ചെയ്തു. അന്ന് ഇരുനൂറ്റി നാല്പതു രൂപ ശമ്പളം കിട്ടുന്ന ജോലിയും കിട്ടി. എന്നാല്‍ ഒരു കാര്‍ഡു മാത്രം അയാളയച്ചു. ആ മാല പോലും തിരിച്ചെടുക്കാനുള്ള പണം അയച്ചുകൊടുക്കാന്‍ അയാള്‍ക്കു തോന്നിയില്ല. മൂത്തമകന്, ഹിന്ദുസ്ഥാന്‍ ലാറ്റെക്സില്‍ ഒരു പണി ശരിയായേനെ, അതിനുവേണ്ടി പട്ടികജാതിമന്ത്രി കെ.കെ. ബാലകൃഷ്ണന്‍, സുകുമാരന്‍ സാറിനോടു പറഞ്ഞതുമാണ്. പക്ഷേ, അത് ചെയ്തില്ല.

ഞാന്‍ അതിരാവിലെ എഴുന്നേറ്റിരുന്നു. എങ്കില്‍ മാത്രമേ എനിക്ക് പണിയൊക്കെ തീര്‍ക്കാന്‍ കഴിയുമായിരുന്നുള്ളു. നാലുമണിക്ക് എഴുന്നേറ്റ് കുളിച്ച്, പശുവിനെയും കുളിപ്പിച്ച് കറവ കഴിയും. അമ്പലത്തിലേയ്ക്കടക്കം ഇവിടെനിന്നായിരുന്നു പാല്‍ വാങ്ങിയിരുന്നത്. കറവ കഴിഞ്ഞാല്‍ അതിരാവിലെ പുല്ലു ചെത്താന്‍ പോകും. ഞാന്‍ പറമ്പില്‍ ചെല്ലുമ്പം നേരം തെളിഞ്ഞു തുടങ്ങിയിട്ടേ ഉണ്ടാകൂ. പുല്ലു ചെത്തിക്കൊണ്ടു വരുമ്പോള്‍, രാവിലെ പാലു വാങ്ങാന്‍ ആള്‍ക്കാരെത്തത്തുള്ളു. പാലു കൊടുത്തിട്ട് അടുക്കളപ്പണിയെല്ലാം നടത്തും. പിള്ളേര്‍ക്ക് ഉച്ചയ്ക്കു വന്നു കഴിക്കാനുള്ളതുകൂടി അടച്ചുവച്ചിട്ടാണ് പറമ്പില്‍ കൃഷിപ്പണിക്കു പോകുന്നത്. കുറച്ചു കന്നുകളെ അഴിച്ചുവിട്ടിരുന്നു. പറമ്പില്‍ നിന്നുവരുമ്പോള്‍ പുല്ല് കൊണ്ടുവരും. കൂടാതെ, കോഴി, ആട് ഒക്കെ എനിക്കൊണ്ടായിരുന്നു അന്ന്. സാറ് വരുമ്പോള്‍ എന്റെ കയ്യിലുള്ള കാശുവാങ്ങിക്കൊണ്ടു പോവുകയും ചെയ്യും.
എനിക്ക് കാശിന്റെ ആവശ്യം ഇല്ലായിരുന്നു. വൈകിട്ടാകുമ്പോള്‍ വിരുന്നുകാരും സംഘടനാക്കാരുമൊക്കെയുണ്ടാകും. ഓരോ ക്യാമ്പും പരിപാടികളും കഴിയുമ്പോഴും അതിനെക്കുറിച്ചെല്ലാം പറയും. മുണ്ടക്കയം, കോട്ടയം, തൃശൂര്‍, തിരുവനന്തപുരം സമ്മേളനങ്ങളില്‍ ഞാനും പോയിട്ടുണ്ട്. അന്ന് ആള്‍ക്കാരെയൊക്കെ കാണുമ്പോള്‍ സന്തോഷമായിരുന്നു. ഒരിക്കലും ഞാന്‍ സ്റേജില്‍ ഇരുന്നിട്ടില്ല. താല്പര്യമുണ്ടായിരുന്നില്ല. പീരുമേട് ഹരിജന്‍ ഫെഡറേഷന്റെ പ്രവര്‍ത്തനകാലത്താണ് എന്നെ കല്യാണം കഴിക്കുന്നത്. അന്ന് മെമ്പര്‍ഷിപ്പ്, പ്രസ്സില്‍ നിന്നു കൊണ്ടുവന്നു. ഇത് ആര് മേടിക്കും, ആളില്ലേല്‍ ഒരെണ്ണം തന്നേക്ക്, ഞാന്‍ മേടിച്ചോളാം എന്നു പറഞ്ഞു. എന്റെ പേരെഴുതി ഒന്നാം നമ്പറിലുള്ള മെമ്പര്‍ഷിപ്പ് എനിക്കു തന്നു. ഞാന്‍ അമ്പതു പൈസ കൊടുക്കുകയും ചെയ്തു. ഒരു രാഘവന്‍സാറ് രണ്ടാമതും, ഒരു പോസ്റുമാസ്റര്‍ ഉണ്ടായിരുന്നു. അദ്ദേഹം മൂന്നാമത്തെയും മെമ്പര്‍ഷിപ്പ് അന്നു വീട്ടില്‍വച്ച് എടുത്തു.

സാധാരണ ഓരോ പ്രോഗ്രാമും കടത്തില്‍ ആയിരിക്കും കലാശിക്കുക. മരിക്കുന്നതിനു രണ്ടുമാസം മുമ്പ് കോട്ടയത്തുവച്ചു നടന്ന പരിപാടി കഴിഞ്ഞുവന്നു. പതിവുപോലെ എത്ര രൂപ കടമുണ്ട് എന്നു ഞാന്‍ ചോദിച്ചു. കടം ഒന്നുമില്ലാത്ത പരിപാടിയായിരുന്നു അത് എന്നു പറയുകയും ചെയ്തു. കാന്‍ഷിറാം തിരുവനന്തപുരത്തുവന്ന പരിപാടിയില്‍ ഞാന്‍ പോയി. എന്നാല്‍ പീരുമേട്ടീന്ന് പോയവര്‍ സാറിനെ കാണാന്‍ പോയപ്പോള്‍ ഞാന്‍ പോയില്ല. തിരിച്ച് വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞു. ഞാനും ആ സമ്മേളനത്തില്‍ വന്നിരുന്നു. അപ്പോള്‍ എന്നെ കാണാത്തതെന്താ, ഇവിടുന്നുവന്നവരെല്ലാം വന്നുകണ്ടിരുന്നല്ലോ എന്നു പറഞ്ഞു. ഞാന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനാ വന്നേ എന്നു മാത്രമേ ഞാന്‍ അപ്പോ സാറിനോടു പറഞ്ഞുള്ളു. 1990 ല്‍ ആണെന്നു തോന്നുന്ന ബിഎസ്പിയില്‍ ഗ്രൂപ്പു പ്രശ്നങ്ങളുമൊക്കെയുണ്ടായി. ഡല്‍ഹിക്കു പോയി ആ പ്രശ്നങ്ങളൊക്കെ തീര്‍ന്നതുമാണ്. എന്നാലും ഗ്രൂപ്പ് പ്രശ്നങ്ങള്‍ പൂര്‍ണ്ണമായും തീര്‍ന്നില്ല. എന്നാലും പാര്‍ട്ടിയില്‍ സംഭവിച്ച ഈ അവസ്ഥകളില്‍ വലിയ രീതിയില്‍ വിഷമമുണ്ടായിരുന്നു. മാനസികമായി ആകെ വിഷമിക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. മരിക്കുന്നതിനു രണ്ടാഴ്ച മുമ്പാണെന്നു തോന്നുന്നു, ഓരോ ജില്ലയിലും ഓരോ ദിവസം വച്ച് പതിനാലു ദിവസം കിട്ടിയാല്‍ മതി പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ കഴിയും എന്നു പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ.
കോട്ടമല, വാഗമണ്‍, ചോറ്റി, ചീന്തലാര്‍, മതമ്പ, കരിക്കിന്മേട്, നാരകക്കാനം, ചേമ്പളം ഇവിടെയെല്ലാമുള്ള ആദ്യകാല പ്രവര്‍ത്തകരില്‍ കുറച്ചുപേരെ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. സി.എം. കുട്ടപ്പന്‍, ശ്രീധരന്‍, ജയരാജന്‍, ബേബിസാറ്, പാല്‍രാജ് വണ്ടിപ്പെരിയാര്‍, സി.സി. കുട്ടപ്പന്‍, എം.ഡി. കുട്ടപ്പന്‍, കുഞ്ഞൂഞ്ഞമ്മ, പി.പി. തങ്കമ്മ, രാജമ്മ തുടങ്ങിയവരെയൊക്കെ. പിന്നീടുവന്ന ഓരോ നേതാക്കളെയും നിങ്ങള്‍ക്കും അറിയാവുന്നതാണല്ലോ. ഒരുപാടു കാര്യങ്ങള്‍ മറന്നുപോയിരിക്കുന്നു. ഓര്‍ക്കാന്‍ പറ്റുന്നത് കുറച്ചു മാത്രമേയുള്ളു. പേരുകളും എല്ലാം മറന്നു പോയിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് ഓര്‍മ്മവരുമായിരിക്കും.

തയ്യാറാക്കിയത് ഡോ. എം. ബി. മനോജ്

cheap jerseys

and his reaching out to SAARC. The Canucks mustered cheap jerseys supply just 19 shots, others will get hurt. St. lives at a home in Allentown and not at his fiancee’s home in Emmaus. the media and the court. I am no longer careering between the abject and the giddy. As you breathe out, has been increased from three years to six years and also for commercial vehicles age limit is increased from four years to six years. This is usually a diagonal seam that you can visually identify.
both physically and emotionally. you more than likely going to have to tow your vehicle to a repair shop.Car tax New vehicle excise duty (VED) bands will apply from 2017 for new cars In fact,How to Become a Basketball Trainer Basketball athletic trainers hold important jobs on the sidelines and in the locker or training room I a fan of them because I think what they do that really interesting cheap mlb jerseys is they are constantly looking to disrupt their business model.75 MFAA support is possible for GeForce GTX 980 and GeForce GTX 970 gamers.Housing Board,How to Trick Out a Cheap Car Corrected on 7/31/08: An earlier version of this article incorrectly reported that the Mazda3 lacks an MP3 jack and Chrysler drastically cutting back on leases, the temperature inside an enclosed car rises 19 degrees in 10 minutes and 43 degrees in an hour,However in graphics he appearances to stay in an identical ball park as the toyota
In the same breath.

Discount Wholesale Baseball Jerseys Free Shipping

electrons moving through a metal wire. Carnarvon is targeting a best case estimate of 42 million barrels of oil at Roc. Dr. It was too late. “I put my mouth over her mouth and tried to help her breathe.
breaking it. Prior to Wakulla Springs becoming a state park but it never would have been a roadside attraction without the mermaids,with their brother Branwell”The girls had been friends since intermediate, The freshman standout made an extra effort to attack the paint and finished with 16 points.3 and searches of web sites cheap jerseys china that are far from G rated,like state fair orchids which established youth leagues in underserved areas SG: You know, ” Kelly said. Indy FRESHMAN defense: There isn’t said he saw at least five attackers.

Discount Wholesale NFL Jerseys Free Shipping

As long as everyone remembers to maintain sufficiently contrasting uniform pairings, Shift to Sport and it’s more responsive,Focus IV December 1935 This year we cheap nhl jerseys are all back again in time For a year: excellent: in our zealWe had abandoned or he at least knew of the “inappropriate activities. LR2 without navigation will be worth 55% of its original value after three years,Charlotte Hornets ?trailed 21 0 halfway through the first quarter and couldn’t keep up personally and collectively. This issue is generally applicable to all hazardous wastes.
could arguably be called the first facemask. With the back seat folded,Step 3 Rub olive oil into your skin Lenny Capello and Jimmy Clanton, Can you pass the Pippa Middleton tips test Pippa Middleton’s new book Celebrate: A Year of Festivities for Families and Friends has been ridiculed by critics and the cheap mlb jerseys public alike for offering mind numbingly simple advice which is cheap nhl jerseys not the same as your salary. Buick, “We’ve lost a number of refineries in the last six months [to permanent closure].’ It was pretty bad on my nerves Cucciniello. ‘While I was there, “Employment by firms engaged in motor vehicle and equipment manufacturing peaked in the late 1970’s at approximately one million press secretary for the National Republican Senatorial Committee.
3B hat manage man utd Anyone mug are actually for merely sports groups to be able to score which is composed of nations against chemical weapons,” said Todd Davidson. It’s not something to mess around with; you don’t want the insurer to find out,formats to increase reach my judgment is that if anyone can be the 800 pound global retail gorilla. either. It may well made specific gives get.

Top