മഅ്ദനി: വിചാരണയും വിധിയും

കെ.പി. ശശി / വഹീദ് സമാന്‍
____________________________________________________________________
ഒരു പ്രത്യേക സമുദായത്തില്‍ പിറന്നതിന്റെ പേരില്‍ രാജ്യത്തെ മുഴുവന്‍ ഭീകരവാദ കേസുകളും ചുമത്തപ്പെടുന്നതിന്റെ ജീവിക്കുന്ന പ്രതീകമാണ് മഅ്ദനി. ഒരാള്‍ക്ക് ബാധിക്കാവുന്ന അസുഖങ്ങളെല്ലാം ആ മനുഷ്യനെ പിടികൂടിക്കഴിഞ്ഞു. ഒരു കാല്‍ മുട്ടിന് മുറിച്ചുമാറ്റി. അതിന് മുകളിലേക്ക് സ്പര്‍ശന ശേഷി ഇല്ലാതായിരിക്കുന്നു. ഷുഗറിന്റെ അളവ് ക്രമാതീതമായി കൂടി. ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടമായി. മറുകണ്ണ് തുറന്നുപിടിക്കുമ്പോള്‍ ഒരു പാടമാത്രം വന്നു നില്‍ക്കും. കണ്‍മുന്നില്‍. മഅ്ദനിയുടെ ഏറ്റവും വലിയ ആകര്‍ഷണമായിരുന്ന കണ്ണുകള്‍. ആ കണ്ണുകള്‍ക്ക് ആള്‍ക്കൂട്ടത്തെ തന്നിലേക്ക് വലിച്ചടുപ്പിക്കാനുള്ള മാസ്മരിക ശക്തിയുണ്ടായിരുന്നു. ആ കണ്ണുകളാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ മഅ്ദനിയുടെ കണ്ണുകളെപ്പറ്റി സംസാരിച്ചുകൊണ്ടാണ് പ്രശസ്ത സംവിധായകന്‍ കെ.പി. ശശിയുടെ ഡോക്യുമെന്ററി തുടങ്ങുന്നത്.

_____________________________________________________________________

സര്‍ , എനിക്കൊരു കാര്യം പറയാനുണ്ട്. നീതിപീഠത്തിലിരിക്കുന്ന ന്യായാധിപനോട് മഅ്ദനി ആവശ്യപ്പെട്ടു. ജഡ്ജിയുടെ  അനുമതി കിട്ടി. മഅ്ദനി തുടര്‍ന്നു. എന്റെ അഭിഭാഷകന്‍ കുറെ നേരമായി അങ്ങയോട് വാദിക്കുന്നു. അത് കേള്‍ക്കാനുള്ള സൗമനസ്യം താങ്കള്‍ കാണിക്കുന്നില്ല. എതിര്‍ഭാഗത്തിന്റെ
വാക്കുകള്‍ക്ക് താങ്കള്‍ അസാധരണമാം വിധം കാതു കൂര്‍പ്പിക്കുന്നു. താങ്കളൊരു നീതിമാനായ ന്യായാധിപനാകണം എന്ന് ഞാന്‍ ആവശ്യപ്പെടുന്നില്ല. എന്നാല്‍ നീതിമാനായ ന്യായാധിപനാണ് താനെന്ന് അഭിനയിച്ചുകാണിക്കുകയെങ്കിലും വേണം. ഇത് എന്റെ അവസാനത്തെ കോടതിയല്ല. എന്നെ സംബന്ധിച്ചിടത്തോളം അവസാന കോടതി പടച്ചവന്റേതാണ്. അവിടെ ഞാനും വരും. നിങ്ങളും വരും. എന്റെ കാര്യം ഞാന്‍ പറയും. നീതിയുടെ കസേരയിലിരുന്ന് എന്താണ് ചെയ്തതെന്ന് അവിടെ നിങ്ങള്‍കണക്കു പറയേണ്ടി വരും. പരപ്പന  ജയിലിനകത്തെ കോടതിക്കകത്ത് ജഡ്ജിയുടെ മൂക്കിന് താഴെയിരുന്ന് മഅ്ദനി പറഞ്ഞു. ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സംഭവം. തന്റെ അഭിഭാഷകന്റെ വാക്കുകള്‍ ശ്രദ്ധിക്കാതെയിരുന്ന ന്യായാധിപനോട് ഇങ്ങനെ പറയാനുള്ള ധൈര്യം ഇപ്പോഴും മഅ്ദനിക്ക് കൂടെയുണ്ട്. കോടതിയിലെ ചുമരുകളെയായിരുന്നു പലപ്പോഴും മഅ്ദനിയുടെ അഭിഭാഷകര്‍ക്ക് നേരിടേണ്ടിയിരുന്നത്. നേരത്തെ എഴുതിത്തയാറാക്കിയ വിധിന്യായവും
കക്ഷത്തിലിട്ട് വരുന്ന ന്യായാധിപന്‍മാര്‍. ഏത് മുന്തിയ വക്കീലായിട്ടും കാര്യമില്ല. മഅ്ദനിയെ ജയിലില്‍ തന്നെ അവസാനിപ്പിക്കണമെന്ന് തീര്‍പ്പാക്കിയവരുടെ കളിപ്പാവകളായി മാറുന്ന ന്യായാധിപന്‍മാര്‍. അവരുടെ പ്രതിനിധിയോടായിരുന്നു മഅ്ദനിയുടെ ചോദ്യം. അത് ന്യായാധിപനെ ചൂളി കടന്നുപോയി. ഒരു പ്രത്യേക സമുദായത്തില്‍ പിറന്നതിന്റെ പേരില്‍ രാജ്യത്തെ മുഴുവന്‍ ഭീകരവാദ കേസുകളും ചുമത്തപ്പെടുന്നതിന്റെ ജീവിക്കുന്ന പ്രതീകമാണ് മഅ്ദനി.
ഒരാള്‍ക്ക് ബാധിക്കാവുന്ന അസുഖങ്ങളെല്ലാം ആ മനുഷ്യനെ പിടികൂടിക്കഴിഞ്ഞു. ഒരു കാല്‍ മുട്ടിന് മുറിച്ചുമാറ്റി. അതിന് മുകളിലേക്ക് സ്പര്‍ശന ശേഷി ഇല്ലാതായിരിക്കുന്നു. ഷുഗറിന്റെ അളവ് ക്രമാതീതമായി കൂടി. ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടമായി. മറുകണ്ണ് തുറന്നുപിടിക്കുമ്പോള്‍ ഒരു പാടമാത്രം വന്നു നില്‍ക്കും കണ്‍മുന്നില്‍. മഅ്ദനിയുടെ ഏറ്റവും വലിയ ആകര്‍ഷണമായിരുന്ന കണ്ണുകള്‍. ആ കണ്ണുകള്‍ക്ക് ആള്‍ക്കൂട്ടത്തെ തന്നിലേക്ക് വലിച്ചടുപ്പിക്കാനുള്ള മാസ്മരിക ശക്തിയുണ്ടായിരുന്നു. ആ കണ്ണുകളാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ മഅ്ദനിയുടെ കണ്ണുകളെപ്പറ്റി സംസാരിച്ചുകൊണ്ടാണ് പ്രശസ്ത സംവിധായകന്‍ ശശിയുടെ ഡോക്യുമെന്ററി തുടങ്ങുന്നത്.

ബിനായയക് സെന്നിനെ നക്‌സല്‍ ബന്ധം ആരോപിച്ച് തടവറയിലാക്കിയതിനെതിരെ രംഗത്തെത്തിയത് ശശിയുടെ നേതൃത്വത്തിലായിരുന്നു. ബിനായക് സെന്നിന് വേണ്ടി നൊബേല്‍ സമ്മാന ജേതാക്കളെ പങ്കെടുപ്പിക്കാന്‍ ഓടിനടന്നതും അദ്ദേഹം തന്നെ. മഅ്ദനിയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററി ഇതുവരെ ചിത്രീകരിച്ചത് അറുപത് മണിക്കൂറിലേറെയാണ്. ഇത് ഒന്നോ രണ്ടോ മണിക്കൂറിലേക്ക് ചുരുക്കാനാകാതെ സംവിധായകന്‍ വീര്‍പ്പുമുട്ടുന്നു. വെട്ടിമാറ്റുന്ന ഓരോ സീനും മനുഷ്യ ശരീരത്തിലെ ഒരു ഭാഗമായാണ് കാണുന്നത്.

എന്തുകൊണ്ട് മഅ്ദനി?

ഒരു പ്രത്യേക സമുദായത്തില്‍ പിറന്നവര്‍ക്കെതിരെ കേസുകള്‍ കെട്ടിച്ചമക്കുന്നത് സ്വാതന്ത്യം കിട്ടിയ കാലം മുതല്‍ തുടങ്ങിയതാണ്. മുസ്‌ലിംകള്‍ ശത്രുക്കളാണെന്നും വിശ്വസിക്കാന്‍ പറ്റാത്തവരുമാണെന്ന
പ്രചാരണം ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തന്നെ നടന്നു. ആ സമുദയത്തില്‍ പെട്ടവരെ പേപ്പട്ടികളാക്കി. അവരെ കൊന്നാല്‍ പാപം കിട്ടില്ലെന്ന് വിശ്വസിപ്പിച്ചു. ആധുനിക കാലത്ത് കൊല്ലാന്‍ കഴിയാത്തതിനാല്‍ പച്ചക്ക് കൊല്ലുന്നു. മഅ്ദനിയെപ്പറ്റി എനിക്ക് സിനിമയെടുക്കാം. എന്നാല്‍ ആ സമുദായത്തില്‍ പെട്ടവര്‍ അത് ചെയ്യുമ്പോള്‍ അവന്‍ വര്‍ഗീയവാദിയും തീവ്രവാദിയുമാകും. അവനെ എളുപ്പം കൂട്ടിലാക്കാം. തെളിവുകളുണ്ടാക്കാം.

ബിനായക് സെന്നില്‍ നിന്ന് മഅ്ദനിയിലേക്ക്

ബിനായകിനെ നക്‌സല്‍ ബന്ധം ആരോപിച്ചാണ് ജയിലിലാക്കിയത്. ഇതിനെ എതിര്‍ക്കാന്‍ പലര്‍ക്കും ഭയമായിരുന്നു. യഥാര്‍ഥത്തില്‍ ബിനായക് നക്‌സല്‍ ആയിരുന്നില്ല. നക്‌സലുകളോട് അനുഭാവമുണ്ടായിരുന്നു. ഒരിക്കലും നക്‌സല്‍ പാത ബിനായക് സ്വീകരിച്ചിട്ടേയില്ല. എന്നാല്‍ ഭരണകൂടത്തിന്റെ ആസൂത്രിതമായ ശ്രമങ്ങള്‍ ബിനായക്കിന് മേല്‍ നക്‌സല്‍ മുദ്ര ചാര്‍ത്തി. ഒരിക്കലും മായ്ക്കാനാകാത്ത മുദ്രയായി അത് മാറി.

_____________________________________________
ബിനായക്കിന്റെയും മഅ്ദനിയുടെയും കാര്യങ്ങള്‍ വ്യത്യസ്തമാണ്. മുസ്‌ലിം എന്നത് മാത്രമല്ല മഅ്ദനിയുടെ പ്രശ്‌നം. രാജ്യത്തെ കരിനിയമങ്ങള്‍ കൂടുതല്‍ ശക്തമായത് ആ സാധുവിനെ കുഴക്കുന്നു. നേരത്തെ ഇല്ലാത്ത കുറ്റങ്ങളുണ്ടാക്കി ഒന്‍പതു കൊല്ലം ജയിലിനുള്ളിലാക്കി. കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം സെഡ് കാറ്റഗറി സുരക്ഷയിലായിരുന്നു മഅ്ദനി. ഇവരുടെ കണ്ണ് വെട്ടിച്ച് കുടകില്‍ തീവ്രവാദ ക്യാമ്പില്‍ പങ്കെടുത്തു എന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും. ഹാജരാക്കിയ തെളിവുകളെല്ലാം വ്യാജമാണെന്നത് പകല്‍ പോലെ വ്യക്തം. സാക്ഷികളെ കെട്ടിച്ചമച്ചതാണെന്നതിനും തെളിവ്. എന്നിട്ടും മോശം ആരോഗ്യാവസ്ഥ പരിഗണിച്ചു പോലും ജാമ്യം നല്‍കാന്‍ കോടതി തയ്യാറാകുന്നില്ല. കരിനിയമങ്ങള്‍ തന്നെയാണ് ഇതിന് കാരണം. മഅ്ദനിയെ ഇനി പുറംലോകം കാണിക്കില്ലെന്ന ചിലരുടെ തീരുമാനങ്ങളാണ് ന്യായാധിപന്‍മാര്‍ എന്ന് പറയുന്നവര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
_____________________________________________

ബിനായക്കിനെ മോചിപ്പിക്കാനുള്ള ശ്രമം നടത്തിയത് തികച്ചും ആസൂത്രിതമായാണ്. 128 സംഘടനകള്‍ ചേര്‍ന്ന് പോസ്റ്ററുകളുണ്ടാക്കുകയായിരുന്നു ആദ്യം ചെയ്തത്. അതിലെ വാക്കുകള്‍ ജനങ്ങള്‍ക്കുള്ളിലേക്ക് തുളച്ചുകയറി. അവര്‍ ഒത്തുചേര്‍ന്നു. നൊബേല്‍ സമ്മാന ജേതാക്കളും ബിനായകിന് വേണ്ടി രംഗത്തെത്തിയതോടെ അന്താരാഷ്ട്ര തലത്തില്‍ ഇത് ചര്‍ച്ചയായി. ഗത്യന്തരമില്ലാതെയാണ് ബിനായക്കിനെമോചിപ്പിക്കാന്‍ ഭരണകൂടം തയ്യാറായത്.

ബിനായക്കിന്റെയും മഅ്ദനിയുടെയും കാര്യങ്ങള്‍ വ്യത്യസ്തമാണ്. മുസ്‌ലിം എന്നത് മാത്രമല്ല മഅ്ദനിയുടെ പ്രശ്‌നം. രാജ്യത്തെ കരിനിയമങ്ങള്‍ കൂടുതല്‍ ശക്തമായത് ആ സാധുവിനെ കുഴക്കുന്നു. നേരത്തെ ഇല്ലാത്ത കുറ്റങ്ങളുണ്ടാക്കി ഒന്‍പതു കൊല്ലം ജയിലിനുള്ളിലാക്കി. കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം സെഡ് കാറ്റഗറി സുരക്ഷയിലായിരുന്നു മഅ്ദനി. ഇവരുടെ കണ്ണ് വെട്ടിച്ച് കുടകില്‍ തീവ്രവാദ ക്യാമ്പില്‍ പങ്കെടുത്തു എന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും. ഹാജരാക്കിയ തെളിവുകളെല്ലാം വ്യാജമാണെന്നത് പകല്‍ പോലെ വ്യക്തം. സാക്ഷികളെ കെട്ടിച്ചമച്ചതാണെന്നതിനും തെളിവ്. എന്നിട്ടും മോശം ആരോഗ്യാവസ്ഥ പരിഗണിച്ചു പോലും ജാമ്യം നല്‍കാന്‍ കോടതി തയ്യാറാകുന്നില്ല. കരിനിയമങ്ങള്‍ തന്നെയാണ് ഇതിന് കാരണം. മഅ്ദനിയെ ഇനി പുറംലോകം കാണിക്കില്ലെന്ന ചിലരുടെ തീരുമാനങ്ങളാണ് ന്യായാധിപന്‍മാര്‍ എന്ന് പറയുന്നവര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

മഅ്ദനിയുണ്ടാക്കിയ പ്രകോപനങ്ങള്‍
പ്രകോപനത്തോടെ പ്രസംഗിച്ചു എന്നാണ് പ്രധാന കുറ്റം. കണ്ണിന് കണ്ണ്, മൂക്കിന് മൂക്ക്, ചോരക്ക് ചോര എന്ന് പ്രസംഗിച്ചുവത്രേ. ആ പ്രസംഗം ഒന്ന് കേള്‍പ്പിച്ചുതരാന്‍ ഞാന്‍ പലരോടും ആവശ്യപ്പെട്ടിരുന്നു. എനിക്കിത് വരെ അത് കിട്ടിയിട്ടില്ല. ആരുടെയെങ്കിലും പക്കലുണ്ടെങ്കില്‍ എത്തിച്ചുതരണം. ഇനി അഥവ അങ്ങനെ പ്രസംഗിച്ചെങ്കില്‍ തന്നെ അതില്‍ വലിയ കാര്യമില്ല. സാധാരണ വിദ്യാര്‍ഥി രാഷ്ട്രീയക്കാര്‍ വരെ ഇത്തരത്തില്‍ പ്രസംഗിക്കാറുണ്ട്. ആയിരം പള്ളികള്‍ തകര്‍ക്കപ്പെട്ടാലും ഒരു അമ്പലത്തിന്റെ മുറ്റത്ത് നിന്ന് ഒരു പിടി മണ്ണ് പോലും വാരരുതേ മക്കളേ എന്ന് മഅ്ദനി പ്രസംഗിച്ചിട്ടുണ്ട്.
അതാരും പറയാത്തത് എന്തേ? യഥാര്‍ത്ഥത്തില്‍ അവര്‍ണര്‍ക്ക് അധികാരം എന്ന വാദം മുന്നോട്ടു വെച്ചതാണ് മഅ്ദനിക്ക് വിനയായത്. പള്ളിയില്‍ നമസ്കാരത്തിന് നേതൃത്വം നല്‍കിയും പാതിരാ പ്രസംഗങ്ങളില്‍ പങ്കെടുത്ത് ജനങ്ങളെ ഉദ്‌ബോധനം നടത്തുകയും ചെയ്യേണ്ട ഒരാള്‍ അങ്ങാടിയിലിറങ്ങി അവര്‍ണ്ണര്‍ക്ക് അധികാരമുണ്ടാക്കണം എന്ന് പറഞ്ഞാല്‍ അതാര്‍ക്ക് സഹിക്കും. എല്ലാ രാഷ്ട്രീയക്കാര്‍ക്കും മഅ്ദനി ഭീഷണിയായിരുന്നു. പതിനായിരങ്ങളാണ് ആ പ്രസംഗം കേള്‍ക്കാന്‍
ഒത്തുകൂടിയിരുന്നത്. പ്രസംഗം കേള്‍ക്കുന്നവരോട് പുതിയ കാലത്തിന്റെ പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ജനം അദ്ദേഹത്തില്‍ പുതിയ ഉത്തരങ്ങള്‍ കണ്ടെത്തി. കോയമ്പത്തൂര്‍ ജയിലില്‍ ഒന്‍പതര കൊല്ലം മഅ്ദനിയെ പിടിച്ചുവെച്ചില്ലായിരുന്നെങ്കില്‍ കേരളത്തിന്റെ രാഷ്ട്രീയാവസ്ഥയില്‍ ചില മാറ്റങ്ങള്‍ വരുമായിരുന്നു എന്ന് വിശ്വസിക്കുന്നവരുണ്ട്. മഅ്ദനിയെ രാഷ്ട്രീയമായി എല്ലായ്‌പ്പോഴും എതിര്‍ത്തത് യു.ഡി.എഫായിരുന്നു. നിയമത്തിന്റെ വിലങ്ങുകള്‍ മഅ്ദനിയെ അണിയിച്ചത് രണ്ടു തവണയും എല്‍ .ഡി.എഫും. മഅ്ദനിയെ ഒതുക്കുന്നതില്‍ രണ്ടു വിഭാഗവും പങ്കെടുത്തു
എന്നര്‍ത്ഥം.
_______________________________________________
കോയമ്പത്തൂര്‍ ജയിലില്‍ ഒന്‍പതര കൊല്ലം മഅ്ദനിയെ പിടിച്ചുവെച്ചില്ലായിരുന്നെങ്കില്‍ കേരളത്തിന്റെ രാഷ്ട്രീയാവസ്ഥയില്‍ ചില മാറ്റങ്ങള്‍ വരുമായിരുന്നു എന്ന് വിശ്വസിക്കുന്നവരുണ്ട്. മഅ്ദനിയെ രാഷ്ട്രീയമായി എല്ലായ്‌പ്പോഴും എതിര്‍ത്തത് യു.ഡി.എഫായിരുന്നു. നിയമത്തിന്റെ വിലങ്ങുകള്‍ മഅ്ദനിയെ അണിയിച്ചത് രണ്ടു തവണയും എല്‍ .ഡി.എഫും. മഅ്ദനിയെ ഒതുക്കുന്നതില്‍ രണ്ടു വിഭാഗവും പങ്കെടുത്തു എന്നര്‍ത്ഥം. ഇസ്‌ലാമിക് ലിബറേഷന്‍ തിയറിയുടെ വക്താവായിരുന്നു അദ്ദേഹം. പരമ്പരാഗത രാഷ്ട്രീയക്കാര്‍ക്ക് അത് പ്രശ്‌നമുണ്ടാക്കി. അവര്‍ കരുക്കള്‍ നീക്കി. ആസൂത്രിതമായി. മുസ്‌ലിം രാഷ്ട്രീയത്തിലെ പല കക്ഷികളും മഅ്ദനിയെ കുടുക്കാന്‍ നോക്കിയിട്ടുണ്ട്. പുറത്തുള്ള മഅ്ദനി തങ്ങളുട ഭാവി അപകടത്തിലാക്കുമെന്ന് അവര്‍ കരുതി. അവര്‍ണ്ണര്‍ക്ക് അധികാരമെന്ന ആശയത്തിന് ബലം വെക്കുമോയെന്നവര്‍ ഭയപ്പെട്ടു. കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴും മഅ്ദനി ഇടപെട്ട വിഷയങ്ങള്‍ ശ്രദ്ധിക്കുക. ചെങ്ങറ അടക്കമുള്ള സമര ഭൂമിയില്‍ ഒറ്റക്കാലുമായി കടന്നുചെന്നു.
_______________________________________________
ഇസ്‌ലാമിക് ലിബറേഷന്‍ തിയറിയുടെ വക്താവായിരുന്നു അദ്ദേഹം. പരമ്പരാഗത രാഷ്ട്രീയക്കാര്‍ക്ക് അത് പ്രശ്‌നമുണ്ടാക്കി. അവര്‍ കരുക്കള്‍ നീക്കി. ആസൂത്രിതമായി. മുസ്‌ലിം രാഷ്ട്രീയത്തിലെ പല കക്ഷികളും മഅ്ദനിയെ കുടുക്കാന്‍ നോക്കിയിട്ടുണ്ട്. പുറത്തുള്ള മഅ്ദനി തങ്ങളുട ഭാവി അപകടത്തിലാക്കുമെന്ന് അവര്‍ കരുതി. അവര്‍ണ്ണര്‍ക്ക് അധികാരമെന്ന ആശയത്തിന് ബലം വെക്കുമോയെന്നവര്‍ ഭയപ്പെട്ടു. കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴും മഅ്ദനി ഇടപെട്ട
വിഷയങ്ങള്‍ ശ്രദ്ധിക്കുക. ചെങ്ങറ അടക്കമുള്ള സമര ഭൂമിയില്‍ ഒറ്റക്കാലുമായി കടന്നുചെന്നു.ജയിലില്‍ മഅ്ദനിമഅ്ദനിയെ കാണാന്‍ നിരവധി പേര്‍ ജയിലില്‍ വരുന്നുണ്ട്. നിരവധി പ്രശ്‌നങ്ങളുമായാണ് പലരും വരുന്നത്. അവര്‍ക്ക് മഅ്ദനി സമാധാനത്തിന്റെ കഥകള്‍ പറഞ്ഞുകൊടുക്കുന്നു. മനസ്സ് നിറച്ചും അസ്വസ്ഥതയുമായി കടന്നുവരുന്നവര്‍ മഅ്ദനിയില്‍ ആശ്വാസം തേടി തിരിച്ചുപോകുന്നു.
അദ്ദേഹത്തിന്റെ മുഖത്ത് സങ്കടം വായിച്ചെടുക്കാന്‍ ഒരാള്‍ക്കും കഴിയുന്നില്ല. എനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. എന്നെ സങ്കടപ്പെടുത്തുന്നത് അതൊന്നുമല്ല. എനിക്ക് വാദിക്കാന്‍ വക്കീലുമാരുണ്ട്. ശ്രദ്ധിക്കാന്‍ ആളുകളുണ്ട്. എന്നാല്‍ ഇതൊന്നുമില്ലാത്ത ആയിരക്കണക്കിനാളുകള്‍ നിരവധി ജയിലുകളിലുണ്ട്. അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് മഅ്ദനി ആവശ്യപ്പെടുന്നത്. ജയിലില്‍ മഅ്ദനിയെ അവസാനിപ്പിക്കാമെന്നാണ് ഭരണകൂടം കരുതുന്നത്. അതില്‍ അവര്‍ വിജയിച്ചേക്കാം. അത് മഅ്ദനിക്കും ബോധ്യമുണ്ട്. കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്യാന്‍ എത്തിയതിനു തൊട്ടുമുമ്പ് അദ്ദേഹം അത് പറഞ്ഞിട്ടുണ്ട്. മനുഷ്യന് ബാധിക്കാവുന്ന എല്ലാ അസുഖങ്ങളും അദ്ദേഹത്തിനുണ്ട്. പ്രമേഹം കണ്ണുകളെ പിടികൂടിക്കഴിഞ്ഞു. ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും ഇല്ലാതായി. ആ കണ്ണുകള്‍ ഏറെ ആകര്‍ഷകമായിരുന്നു. ആയിരങ്ങളെ വലിച്ചടുപ്പിച്ച കണ്ണുകളാണ്. അതാണ് ഇല്ലാതാകുന്നത്. കണ്ണില്ലാത്ത മഅ്ദനി പുറത്തു വരാതിരിക്കുന്നതാണ് നല്ലതെന്ന് ചില നേരങ്ങളില്‍
തോന്നിപ്പോകുന്നു. ആവശ്യമായ ചികിത്സ നല്‍കാന്‍ പോലും കോടതി തയ്യാറാകുന്നില്ല. കോട്ടക്കല്‍
ആര്യവൈദ്യശാലയില്‍ ചികിത്സ വേണമെന്നായിരുന്നു ആവശ്യം. അത് നിരാകരിക്കപ്പെട്ടു. ആര്യവൈദ്യശാലയുടെ ബ്രാഞ്ച് ബാംഗ്ലൂരിലുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. അത് അംഗീകരിക്കപ്പെട്ടു.

കോടതിയില്‍ സംഭവിക്കുന്നത്

മറ്റൊരു കേസിനും സംഭവിക്കാത്ത ദുര്‍വിധിയാണ് മഅ്ദനി നേരിടുന്നത്. നിസ്സാര കാരണങ്ങളാല്‍ ജാമ്യം സ്ഥിരമായി നിഷേധിക്കപ്പെടുന്നു. തെളിവുകള്‍ വ്യാജമാണെന്നും സാക്ഷികള്‍ കൂലിക്കെത്തിയവരാണെന്ന് പറഞ്ഞിട്ടും കോടതി കണ്ണ് തുറക്കുന്നേയില്ല. ജയിലിനകത്താണ് കോടതി പ്രവര്‍ത്തിക്കുന്നത്. അവിടെ പത്രക്കാര്‍ എത്താറില്ല. അപൂര്‍വം കേസുകളാണ് ഇവിടെ പരിഗണിക്കുന്നത്. മഅ്ദനി പൊട്ടിത്തെറിച്ചു, തുടങ്ങി ഇല്ലാത്ത കാര്യങ്ങളാണ് മാധ്യമങ്ങളില്‍ വരുന്നത്. പോലീസിന്റെ ഭാഷ പത്രക്കാര്‍ എഴുതുന്നു. സത്യത്തിന്റെ നേരെ പത്രക്കാര്‍ മുഖം തിരിക്കുന്നു. കര്‍ണാടക പോലീസില്‍ സംഘ്പരിവാര്‍ ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. അവരാണ് വാര്‍ത്തകള്‍ കെട്ടിച്ചമക്കുന്നത്. നിങ്ങള്‍ നിരപരാധിയാണ് എന്ന് ഞങ്ങള്‍ക്കറിയാം. നേരത്തെ ചെയ്ത തെറ്റിന്റെ ഫലമാണ് അനുഭവിക്കുന്നതെന്ന് സംഘ് പോലീസുകാര്‍ മഅ്ദനിയോട് പറയുന്നു.

മഅ്ദനിയും ബോംബ് സ്‌ഫോടനങ്ങളും

കോയമ്പത്തൂര്‍, ബാംഗ്ലൂര്‍ സ്‌ഫോടനങ്ങള്‍ മഅ്ദനിയാണ് ആസൂത്രണം ചെയ്തതെന്നാണ് ഭരണകൂടത്തിന്റെ വാദം. ഒരു ബോംബാണ് മഅ്ദനിയുടെ കാലുകള്‍ തകര്‍ത്തത്. ജീവിതത്തില്‍ ആ ബോംബ്  മാത്രമായിരിക്കും മഅ്ദനി കണ്ടിട്ടുണ്ടാകുക. തന്റെ കാല് തകര്‍ത്തവനോട് ക്ഷമിച്ചയാളാണ് മഅ്ദനി.
അതൊന്നും ആരും പറയുന്നേയില്ല. ബോംബ് നിര്‍മ്മിക്കാതെ ഇവിടെ ഏതെങ്കിലും രാഷ്ട്രീയക്കാരുണ്ടോ? ഇടതും വലതുമെല്ലാം അത് ചെയ്തിട്ടുണ്ട്.

__________________________________________
വേറെ നിരവധി മുസ്‌ലിം നേതാക്കളുണ്ടല്ലോ, എന്തുകൊണ്ട് മഅ്ദനിയെ ക്രൂശിക്കുന്നു എന്നാണ് ചിലരുടെ ചോദ്യം. കണ്‍വെന്‍ഷനല്‍ മുസ്‌ലിംകള്‍ സംഘ് പരിവാറിനും ഇതര രാഷ്ട്രീയക്കാര്‍ക്കും ഭീഷണിയേ അല്ല എന്നാണ് ഇതിനുത്തരം. മഅ്ദനിയെ ഓരോ പാര്‍ട്ടിയും ഓരോ രീതിയിലാണ് ഉപയോഗിച്ചത്. മലപ്പുറത്ത് മുസ്‌ലിം പിന്തുണ കിട്ടുമെന്ന് കരുതി പിണറായി വിജയന്‍ ഉപയോഗിച്ചു. പിണറായിയെ അടിക്കാനുള്ള വടിയായി വി.എസ്. അച്യുതാനന്ദന്‍ മഅ്ദനിയെ ഉപയോഗിച്ചു. മതേതരക്കാരാണെന്ന് തെളിയിക്കാന്‍ വലതുപക്ഷം മഅ്ദനിയെ ആട്ടിയോടിച്ചു. മഅ്ദനിയുടെ ജീവിതം ജയിലില്‍ ഒടുക്കുക എന്നത് ചിലരുടെ അജണ്ടയാണ്. മൗനിയായിരിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. നിങ്ങളുടെ മൗനം കൊണ്ട് നിരപരാധിയായ ഒരു മനുഷ്യന്‍ ഇല്ലാതാകും.
__________________________________________

 

മഅ്ദനിയും മറ്റു ചിലരും

വേറെ നിരവധി മുസ്‌ലിം നേതാക്കളുണ്ടല്ലോ, എന്തുകൊണ്ട് മഅ്ദനിയെ ക്രൂശിക്കുന്നു എന്നാണ് ചിലരുടെ ചോദ്യം. കണ്‍വെന്‍ഷനല്‍ മുസ്‌ലിംകള്‍ സംഘ് പരിവാറിനും ഇതര രാഷ്ട്രീയക്കാര്‍ക്കും ഭീഷണിയേ അല്ല എന്നാണ് ഇതിനുത്തരം. മഅ്ദനിയെ ഓരോ പാര്‍ട്ടിയും ഓരോ രീതിയിലാണ് ഉപയോഗിച്ചത്. മലപ്പുറത്ത് മുസ്‌ലിം പിന്തുണ കിട്ടുമെന്ന് കരുതി പിണറായി വിജയന്‍ ഉപയോഗിച്ചു. പിണറായിയെ അടിക്കാനുള്ള വടിയായി വി.എസ്. അച്യുതാനന്ദന്‍ മഅ്ദനിയെ ഉപയോഗിച്ചു. മതേതരക്കാരാണെന്ന് തെളിയിക്കാന്‍ വലതുപക്ഷം മഅ്ദനിയെ ആട്ടിയോടിച്ചു. മഅ്ദനിയുടെ ജീവിതം ജയിലില്‍ ഒടുക്കുക എന്നത് ചിലരുടെ അജണ്ടയാണ്. മൗനിയായിരിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. നിങ്ങളുടെ മൗനം കൊണ്ട് നിരപരാധിയായ ഒരു മനുഷ്യന്‍ ഇല്ലാതാകും. പിന്നീടൊരിക്കല്‍ പോലും വാക്കുകള്‍ ഉരിയാടാന്‍ നിങ്ങള്‍ക്കവകാശമുണ്ടാകില്ല. എന്റെ ഒച്ചയില്ലായ്മകൊണ്ട് ഒരാള്‍ ഇല്ലാതാകരുത്. അതുകൊണ്ട് ഞാന്‍ ഇനിയും മഅ്ദനിക്കായി സംസാരിച്ചുകൊണ്ടേയിരിക്കും.
ഇതെഴുതുമ്പോള്‍ ഒരാള്‍ ടെലിവിഷനിലിരുന്ന് പൊട്ടിക്കരയുകയാണ്. നാല്‍പത് കൊല്ലം ബി.ജെ.പിയുടെ നേതാവും കര്‍ണാടകയില്‍ മുഖ്യമന്ത്രിയുമായിരുന്ന ഒരാള്‍. ബി.എസ്. യെദിയൂരപ്പ. പാര്‍ട്ടി തന്നെ അവഗണിച്ചുവെന്ന് പറഞ്ഞാണ് പൊട്ടിക്കരച്ചില്‍. അവഗണന സഹിക്കാനാകുന്നില്ല. അതിനാല്‍ വിടുന്നു എന്നും പറഞ്ഞാണ് കരച്ചില്‍. മഅ്ദനിയെ അറസ്റ്റ് ചെയ്യാന്‍ നേതൃത്വം നല്‍കിയത് യെദിയൂരപ്പയായിരുന്നു.
മഅ്ദനിക്ക് കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സക്ക് സൗകര്യം വേണമെന്ന് പറഞ്ഞപ്പോള്‍ എതിര്‍ത്തതും യെദിയൂരപ്പയുടെ പോലീസ്. കോട്ടക്കല്‍ വൈദ്യശാല ബാംഗ്ലൂരില്‍ ഉണ്ടെന്നായിരുന്നു വാദം. ഇതേ യെദിയൂരപ്പ മാസങ്ങള്‍ക്ക് ശേഷം കോട്ടക്കലില്‍ ചികിത്സ തേടിയെത്തി. അവിടെ യെദിയൂരപ്പക്ക് കിരീടമണിയിക്കാന്‍ കേരള മുഖ്യമന്ത്രിയും സ്ഥലം എം.എല്‍.എയുമെത്തി. മഅ്ദനിയെ അടച്ചിട്ട പരപ്പന ജയിലില്‍ തന്നെ യെദിയൂരപ്പക്കും കിടക്കേണ്ടി വന്നു. ഇപ്പോഴും മനഃസമാധാനമില്ലാതെ നടക്കുകയാണ് മഅ്ദനിയെ കുടുക്കിലാക്കിയ പലരും. മുന്നില്‍ ജയിലിന്റെ ഇരുമ്പുവാതിലും മതിലുകളുമുണ്ടെങ്കിലും മഅ്ദനിയുടെ മനസ്സില്‍ സങ്കടത്തിന്റെ കടലിരമ്പമില്ല. ദൈവം വിധിച്ചതെല്ലാം അനുഭവിക്കേണ്ടി വരുമെന്ന അചഞ്ചലമായ വിശ്വാസമാണ്. ലോകത്തില്‍ ഒരു തടവറക്കും ആ വിശ്വാസത്തെ മറികടക്കാനാവില്ല.—ചരിത്രം അതേറ്റു പറയുന്നുണ്ട്.

Top