ചിതറിക്കപ്പെട്ട പദ്മാസനം: പട്ടണത്തുദിക്കുന്ന ബുദ്ധന്‍

അജയ് ശേഖര്‍

മധ്യകാലങ്ങള്‍ മുതല്‍ ചമണമതങ്ങളെ ഹിംസയിലൂടെ തകര്‍ത്ത് ബ്രാഹ്മണ്യവും ചാതുര്‍വര്‍ണ്യവും ജാതിയും സ്ഥാപിച്ച് ആര്‍പ്പുവിളിയും കൊലവിളിയും കുരവയും പടയണിയും നടത്തിവാണ ബ്രാഹ്മണരേക്കാള്‍ കൂടിയ ബ്രാഹ്മണഭക്തരായ പാദജ-പരാദ സവര്‍ണ ശക്തികള്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അവര്‍ണ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഉയിര്‍പ്പില്‍ ഒട്ടൊന്നു ഇളകിമറിഞ്ഞുപോയി. ചമണകാലത്തിനു ശേഷം  സാമൂഹ്യമാറ്റം കേരളത്തില്‍ വീണ്ടും സാധ്യമായ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് തിരുവിതാംകൂറില്‍ നിന്നും ഇന്നത്തെ ആലപ്പുഴ, പത്തനംതിട്ട കൊല്ലം ഭാഗങ്ങളില്‍ നിന്നും ഈ ബുദ്ധപ്രതിമകളൊക്കെ വീണ്ടെടുക്കപ്പെട്ടത്. ”       

ചരിത്രമറിയാത്ത ജനതയ്ക്ക് അതു സൃഷ്ടിക്കാനുമാവില്ല.
-അംബേദ്കര്‍

ദൈവത്തെ പിശാചായും പിശാചെ ദൈവമായും
വര്‍ണിക്കും ബ്രാഹ്മണന്റെ വൈഭവം ഭയങ്കരം
  -സഹോദരനയ്യപ്പന്‍

റണാകുളം ജില്ലയില്‍ വടക്കന്‍പറവൂരിനു വടക്കു പടിഞ്ഞാറായി കിടക്കുന്ന പെരിയാറ്റിന്‍ തുരുത്തുകളിലൊന്നാണ് ഇന്നത്തെ പട്ടണം പ്രദേശം.  പഴയ മുചിറിയും മുളകപുരവുമായിരുന്ന ഇന്നത്തെ കൊടുങ്ങല്ലൂരുള്‍പ്പെടുന്ന മുസിരിസ് എന്ന വിഖ്യാത തുറമുഖ നഗരത്തിന്റെ നിരവധി അവശിഷ്ടങ്ങള്‍

കേരള കൌണ്‍സില്‍ ഫോര്‍ ഹിസ്റോറിക്കല്‍ റിസര്‍ച്ചിന്റെ നേതൃത്വത്തില്‍ നടന്ന ഉദ്ഘനനത്തില്‍ പുറത്തു വരികയുണ്ടായി.  റോമന്‍, മെഡിറ്ററേനിയന്‍, ഈജിപ്ഷ്യന്‍, അറബ് അവശേഷിപ്പുകള്‍ക്കൊപ്പം ചമണ ബോധകരുടെ സാന്നിധ്യം ഉറപ്പാക്കുന്ന കരിയും ചുവപ്പും കലര്‍ന്ന കളിമണ്‍ പാത്രങ്ങള്‍ അഥവാ ഇന്ത്യന്‍ റൂലറ്റഡ് വേയറുകളും വിദഗ്ദ്ധര്‍ തിരിച്ചറിയുകയുണ്ടായി.  അമണ എന്നു കൃത്യമായി തമിഴ് ഭാഷയില്‍ ബ്രാഹ്മി ലിപിയിലുള്ള എഴുത്തും ഇവയെ ജൈനബുദ്ധ നൈതികതകളുടെ പ്രചാരകരായ ചമണമുനിമാരുമായി നിസ്സംശയം ബന്ധിപ്പിക്കുന്നു.  ക്രിസ്തുവിന് മൂന്നോ നാലോ നൂറ്റാണ്ടു മുമ്പുതന്നെ അക്ഷരവെളിച്ചവും ധര്‍മചിന്തയും  അഹിംസയും നൈതികവിചാരവും പള്ളികളും പള്ളിക്കൂടങ്ങളും പാലി ഭാഷയുമായി ചമണ ബോധകര്‍ ചേരനാട്ടിലെ സംഘകാല ജനതകള്‍ക്കിടയില്‍ വിമോചനവേലയാരംഭിച്ചു എന്നതിന് വ്യക്തവും ഭൌതികവുമായ തെളിവുകള്‍ പട്ടണം പര്യവേഷണം പുറത്തു കൊണ്ടുവന്നു.  കുരുമുളകിന്റേയും വിദേശ വാണിജ്യത്തിന്റേയും ചരിത്രത്തേയും കൂടി വെളിവാക്കുന്നതിലൂടെ ഇന്നത്തെ ദലിതബഹുജനങ്ങളുടെ പൂര്‍വികരായിരുന്ന സംഘകാലത്തെ അടിസ്ഥാന ജനവിഭാഗങ്ങളുടെ വികസിതമായ സാംസ്കാരിക, വാണിജ്യ, സാമ്പത്തിക നിലവാരം കൂടി പട്ടണം പര്യവേഷണം സാക്ഷ്യപ്പെടുത്തുന്നു.
പട്ടണത്തെ നീലീശ്വരം അമ്പലത്തിനു തൊട്ടു വടക്കു കിഴക്കായാണ് കൂടുതലും ഘനനം നടന്നത്.  ഇന്നത്തെ നീലീശ്വരം ശിവക്ഷേത്രത്തിന്റെ കുളക്കരയിലുള്ള അരയാലിന്റെ കീഴില്‍ ഒരു യക്ഷിത്തറയുണ്ട്.  യക്ഷി തന്നെ ബ്രാഹ്മണ ഹിന്ദുമതം കേരളത്തില്‍ സ്ഥാപിക്കപ്പെടുന്ന എട്ടാം നൂറ്റാണ്ടിനു മുമ്പുണ്ടായിരുന്ന ജൈനദേവതമാരുടെ തുടര്‍ച്ചയാണെന്നു നമുക്കറിയാം. _______________________________________________________________________

കുരുമുളകിന്റേയും വിദേശ വാണിജ്യത്തിന്റേയും ചരിത്രത്തേയും കൂടി വെളിവാക്കുന്നതിലൂടെ ഇന്നത്തെ ദലിതബഹുജനങ്ങളുടെ പൂര്‍വികരായിരുന്ന സംഘകാലത്തെ അടിസ്ഥാന ജനവിഭാഗങ്ങളുടെ വികസിതമായ സാംസ്കാരിക, വാണിജ്യ, സാമ്പത്തിക നിലവാരം കൂടി പട്ടണം പര്യവേഷണം സാക്ഷ്യപ്പെടുത്തുന്നു. പട്ടണത്തെ നീലീശ്വരം അമ്പലത്തിനു തൊട്ടു വടക്കു കിഴക്കായാണ് കൂടുതലും ഘനനം നടന്നത്.  ഇന്നത്തെ നീലീശ്വരം ശിവക്ഷേത്രത്തിന്റെ കുളക്കരയിലുള്ള അരയാലിന്റെ കീഴില്‍ ഒരു യക്ഷിത്തറയുണ്ട്.  യക്ഷി തന്നെ ബ്രാഹ്മണ ഹിന്ദുമതം കേരളത്തില്‍ സ്ഥാപിക്കപ്പെടുന്ന എട്ടാം നൂറ്റാണ്ടിനു മുമ്പുണ്ടായിരുന്ന ജൈനദേവതമാരുടെ തുടര്‍ച്ചയാണെന്നു നമുക്കറിയാം.  ഏകദേശം 80 വര്‍ഷങ്ങള്‍ക്കു മുമ്പ് ക്ഷേത്രക്കുളത്തില്‍ നിന്നും വീണ്ടെടുക്കപ്പെട്ട ചില പ്രതിമാ ശകലങ്ങള്‍ ഈ യക്ഷിത്തറയില്‍ കൂട്ടിവച്ച് നാഗയക്ഷിയും നാഗരാജാവുമായി സങ്കല്‍പ്പിച്ച് ആരാധന തുടങ്ങി.  കറുത്ത കരിങ്കല്ലിലുള്ള നാലോളം വ്യത്യസ്ത പ്രതിമകളില്‍നിന്നുള്ള ഉടഞ്ഞ വിഗ്രഹഭാഗങ്ങളാണിവ.  കൂട്ടിവച്ച് മാലയിട്ട് ആരാധന നടക്കുമ്പോള്‍ അവയുടെ വ്യതിരിക്ത രൂപവും ലക്ഷ്യങ്ങളും ആരും ആരായുകയില്ല.  അധവാ ആരാഞ്ഞാലും ദൈവത്തിന്റേയും മതത്തിന്റേയും പേരില്‍ അത് മൂകമാക്കപ്പെടും.

_______________________________________________________________________

ഏകദേശം 80 വര്‍ഷങ്ങള്‍ക്കു മുമ്പ് ക്ഷേത്രക്കുളത്തില്‍ നിന്നും വീണ്ടെടുക്കപ്പെട്ട ചില പ്രതിമാ ശകലങ്ങള്‍ ഈ യക്ഷിത്തറയില്‍ കൂട്ടിവച്ച് നാഗയക്ഷിയും നാഗരാജാവുമായി സങ്കല്‍പ്പിച്ച് ആരാധന തുടങ്ങി.  കറുത്ത കരിങ്കല്ലിലുള്ള നാലോളം വ്യത്യസ്ത പ്രതിമകളില്‍നിന്നുള്ള ഉടഞ്ഞ വിഗ്രഹഭാഗങ്ങളാണിവ.  കൂട്ടിവച്ച് മാലയിട്ട് ആരാധന നടക്കുമ്പോള്‍ അവയുടെ വ്യതിരിക്ത രൂപവും ലക്ഷ്യങ്ങളും ആരും ആരായുകയില്ല.  അധവാ ആരാഞ്ഞാലും ദൈവത്തിന്റേയും മതത്തിന്റേയും പേരില്‍ അത് മൂകമാക്കപ്പെടും.
പട്ടണം പര്യവേഷണത്തിനായി സ്ഥലത്ത് താമസിച്ചുവന്ന പ്രൊഫസര്‍ പി. ജെ. ചെറിയാനോട് പ്രദേശവാസിയും സേവനത്തില്‍ നിന്നും വിരമിച്ചയാളുമായ ഒരു പള്ളിക്കൂടം അധ്യാപകനാണ് ഈ പ്രതിമാഭാഗങ്ങളെ കുറിച്ച് ആദ്യം പറഞ്ഞത്. അദ്ദേഹം അത് പരിശോധിക്കുകയും പദ്മാസനത്തിലുള്ള ഒരു രൂപത്തിന്റെ ഭാഗത്തേയും പീഠത്തേയും തിരിച്ചറിയുകയും ചെയ്തു.  പട്ടണം ഇടയ്ക്കിടെ സന്ദര്‍ശിക്കുകയും, കേരളത്തിന്റെ ചമണചരിത്രത്തേയും, തെക്കു മാവേലിക്കര, കരുമാടി, ഭരണിക്കല്‍, കായംകുളം ബുദ്ധ പ്രതിമകളേയും കുറിച്ച് ഇന്റര്‍നെറ്റില്‍ നിരന്തരം ഇംഗ്ളീഷില്‍ എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്ന ഈ ലേഖകന് അദ്ദേഹം ചിത്രങ്ങളും മറ്റും ഏതാനും മാസങ്ങള്‍ക്കു മുമ്പു തന്നെ അയച്ചു തരികയും ചെയ്തു.  ജോലിത്തിരക്കിലായിരുന്ന എനിക്ക് ഒക്റ്റോബര്‍ 26 നു മാത്രമാണ് പട്ടണം നീലീശ്വരം ക്ഷേത്രം സന്ദര്‍ശിക്കാനായത്.
വിശദമായ നിരീക്ഷണത്തില്‍ നിന്നും, കഴിഞ്ഞ ആറേഴുവര്‍ഷത്തെ കേരളത്തിലെ ചമണ സംസ്കാര അവശേഷിപ്പുകളുടെ സൂക്ഷ്മ പഠനത്തിന്റെ ബലത്തിലും പദ്മാസനത്തിലൂള്ള രൂപം ഒരു ബുദ്ധവിഗ്രഹത്തിന്റെ അവശേഷിപ്പാണെന്നു തിരിച്ചറിയാന്‍ കഴിഞ്ഞു.  വിഗ്രഹത്തിന്റെ അരയ്ക്കു മേലോട്ടുള്ള ഭാഗം തകര്‍ക്കപ്പെട്ടിരിക്കുന്നു.  എണ്ണക്കറുപ്പുള്ള കല്ലും കല്‍ത്തച്ഛന്മരുടെ കൊത്തലിന്റെ ശൈലീകരണവും കാലുകളുടേയും കൈകളുടേയും സംയോജനവും ഇരിപ്പില്‍ പ്രത്യവയവം പ്രകടമായ ശാന്തമായ ധ്യാനഭാവവും ജൈനമുദ്രകളുടെ അഭാവവും പട്ടണത്തെ തകര്‍ക്കപ്പെട്ട പദ്മാസന വിഗ്രഹത്തെ ഒരു ബുദ്ധ പ്രതിമായാക്കുന്നു.  മാവേലിക്കരയിലേയും കരുമാടിയിലേയും ബുദ്ധപ്രതിമകള്‍ ഇന്നത്തെ സവര്‍ണ ഹിന്ദുക്ഷേത്രങ്ങളുടെ അടുത്തുള്ള വയലുകളില്‍ നിന്നും ചേറ്റില്‍ പൂഴ്ത്തിയ നിലയിലാണ് വീണ്ടെടുക്കപ്പെട്ടത്.  കരുമാടിയിലേയും മരുതൂര്‍ക്കുളങ്ങരയിലേയും (ഇപ്പോള്‍ കായംകുളം കൃഷ്ണപുരം കൊട്ടാരത്തിനു മുന്നില്‍ വച്ചിരിക്കുന്നു) പ്രതിമകള്‍ക്ക് മുഖത്തടക്കം കനത്ത മുറിവുകളും വടുക്കളുമുണ്ട്.  കല്ലേപ്പിളര്‍ക്കുന്ന കിരാതഹിംസ ആത്മീയവും കലാപരവുമായ ശില്പങ്ങളോടു പോലും കാട്ടിയ കാട്ടാള ചരിത്രവും കേരള വരേണ്യതയുടെ ജന്മരഹസ്യങ്ങളില്‍പ്പെടും. കരുമാടിക്കുട്ടന്‍ പാതി ചിതറിച്ചീന്തിയ അവസ്ഥയിലാണ്.  പള്ളിക്കാവ് ഭരണിക്കലേയും കായംകുളത്തേയും ബുദ്ധപ്രതിമകള്‍ ഇന്നത്തെ സവര്‍ണക്ഷേത്രങ്ങളുടെ കുളങ്ങളില്‍ നിന്നു തന്നെയാണ് വീണ്ടെടുക്കപ്പെട്ടത്.  പള്ളിക്കാവ് ഭരണിക്കല്‍ അമ്പലക്കുളത്തില്‍ അമ്പലവാസികള്‍ തുണിയലക്കാനും കാലുരച്ച് കഴുകാനുമാണ് നൂറ്റാണ്ടുകളോളം തഥാഗത ശിലാശില്പത്തിന്റെ പരുപരുത്ത പുറം ഉപയോഗിച്ചതെന്ന് ഒരു മുതിര്‍ന്ന സ്ഥലവാസി എന്നോടു പറയുകയുണ്ടായി.  മധ്യകാലങ്ങള്‍ മുതല്‍ ചമണമതങ്ങളെ ഹിംസയിലൂടെ തകര്‍ത്ത് ബ്രാഹ്മണ്യവും ചാതുര്‍വര്‍ണ്യവും ജാതിയും സ്ഥാപിച്ച് ആര്‍പ്പുവിളിയും കൊലവിളിയും കുരവയും പടയണിയും നടത്തിവാണ ബ്രാഹ്മണരേക്കാള്‍ കൂടിയ ബ്രാഹ്മണഭക്തരായ പാദജ-പരാദ സവര്‍ണ ശക്തികള്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അവര്‍ണ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഉയിര്‍പ്പില്‍ ഒട്ടൊന്നു ഇളകിമറിഞ്ഞുപോയി. ചമണകാലത്തിനു ശേഷം  സാമൂഹ്യമാറ്റം കേരളത്തില്‍ വീണ്ടും സാധ്യമായ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് തിരുവിതാംകൂറില്‍ നിന്നും ഇന്നത്തെ ആലപ്പുഴ, പത്തനംതിട്ട കൊല്ലം ഭാഗങ്ങളില്‍ നിന്നും ഈ ബുദ്ധപ്രതിമകളൊക്കെ വീണ്ടെടുക്കപ്പെട്ടത്.  കുട്ടനാടിനു ചുറ്റുമുള്ള ഈ ബുദ്ധവിഗ്രഹങ്ങളേയും ചമണസംസ്കാരത്തേയും കുറിച്ച് നാട്ടറിവിന്റെ പരിപ്രേക്ഷ്യത്തില്‍ ഗവേഷണം നടത്തി പുസ്തകങ്ങള്‍ എഴുതിയ ഡോ. അജു നാരായണന്‍ സാക്ഷ്യപ്പെടുത്തുന്നതും പട്ടണം വിഗ്രഹത്തിന്റെ ബൌദ്ധസ്വത്വം തന്നെയാണ്.  എറണാകുളം ജില്ലയില്‍ നിന്നും വീണ്ടെടുക്കപ്പെടുന്ന ആദ്യ ബുദ്ധ പ്രതിമയും കൂടിയാണിത്.  തെക്കന്‍  ബൌദ്ധ ശില്പങ്ങളുമായുള്ള സൂക്ഷ്മ സാദൃശ്യം കൊണ്ടുതന്നെ അവയുടെ കാലമായ ആറും ഏഴും നൂറ്റാണ്ടുകളിലേതു തന്നെയാണിത് എന്നും അനുമാനിക്കാവുന്നതാണ്.
തൃശ്ശുരിനു വടക്കോട്ടു കൂടുതലും ജൈനമായ തിരുശേഷിപ്പുകളാണ് ഇതുവരെ കിട്ടിയിട്ടുള്ളത്.  ജൈനവിഗ്രഹങ്ങളുടെ സൂക്ഷ്മമായ സംസ്കാര വ്യതിരിക്തതകളും മുദ്രകളും തിരിച്ചറിയാനുള്ള അനുഭവ പരിചയം ഇല്ലാതെ പല പഠിതാക്കളും കുഴങ്ങാറുണ്ട്.  ജൈനവിഗ്രഹങ്ങളില്‍ ഓരോ തീര്‍ഥങ്കരനും കൃത്യമായ മുദ്രകളുണ്ടാകും.  ജീവികളും ചൈത്യവൃക്ഷങ്ങളുമാണീ അടയാളങ്ങള്‍.  തലയ്ക്കുമേലേയുള്ള കുടകളും നാഗങ്ങളും കൂടെയുള്ള യക്ഷീയക്ഷരും എല്ലാം ജൈനവിഗ്രഹങ്ങളെ ബുദ്ധവിഗ്രഹങ്ങളില്‍ നിന്നും  വേര്‍തിരിക്കുന്നു.  പ്രതിമയുടെ ചുവട്ടിലോ പീഠത്തിലോ വശങ്ങളിലോ പിന്നിലോ ഇത്തരം മുദ്രകളും ലക്ഷണങ്ങളുമൊന്നും പട്ടണത്തെ പദ്മാസന യോഗിക്കില്ല. പീഠത്തിലുള്ളതാകട്ടെ സാഷ്ടാങ്കം പ്രണമിക്കുന്ന ഉപാസകരുടെ ചിത്രണമാണ്.  ശാക്യമുനിയുടെ അഷ്ടമാര്‍ഗങ്ങളെ പ്രതീകവല്‍ക്കരിക്കുന്നതാണ് ബൌദ്ധമായിരുന്ന സാഷ്ടാങ്ക പ്രണാമം. വിഗ്രഹം ജൈനമല്ല ബൌദ്ധമാണെന്നുറപ്പിക്കുന്ന അടിസ്ഥാന ലക്ഷണങ്ങളാണിവ.  ______________________________________________________________________

തൃശ്ശുരിനു വടക്കോട്ടു കൂടുതലും ജൈനമായ തിരുശേഷിപ്പുകളാണ് ഇതുവരെ കിട്ടിയിട്ടുള്ളത്.  ജൈനവിഗ്രഹങ്ങളുടെ സൂക്ഷ്മമായ സംസ്കാര വ്യതിരിക്തതകളും മുദ്രകളും തിരിച്ചറിയാനുള്ള അനുഭവ പരിചയം ഇല്ലാതെ പല പഠിതാക്കളും കുഴങ്ങാറുണ്ട്.  ജൈനവിഗ്രഹങ്ങളില്‍ ഓരോ തീര്‍ഥങ്കരനും കൃത്യമായ മുദ്രകളുണ്ടാകും.  ജീവികളും ചൈത്യവൃക്ഷങ്ങളുമാണീ അടയാളങ്ങള്‍.  തലയ്ക്കുമേലേയുള്ള കുടകളും നാഗങ്ങളും കൂടെയുള്ള യക്ഷീയക്ഷരും എല്ലാം ജൈനവിഗ്രഹങ്ങളെ ബുദ്ധവിഗ്രഹങ്ങളില്‍ നിന്നും  വേര്‍തിരിക്കുന്നു.  പ്രതിമയുടെ ചുവട്ടിലോ പീഠത്തിലോ വശങ്ങളിലോ പിന്നിലോ ഇത്തരം മുദ്രകളും ലക്ഷണങ്ങളുമൊന്നും പട്ടണത്തെ പദ്മാസന യോഗിക്കില്ല. പീഠത്തിലുള്ളതാകട്ടെ സാഷ്ടാങ്കം പ്രണമിക്കുന്ന ഉപാസകരുടെ ചിത്രണമാണ്.  ശാക്യമുനിയുടെ അഷ്ടമാര്‍ഗങ്ങളെ പ്രതീകവല്‍ക്കരിക്കുന്നതാണ് ബൌദ്ധമായിരുന്ന സാഷ്ടാങ്ക പ്രണാമം. വിഗ്രഹം ജൈനമല്ല ബൌദ്ധമാണെന്നുറപ്പിക്കുന്ന അടിസ്ഥാന ലക്ഷണങ്ങളാണിവ. 

______________________________________________________________________
വി. വി. കെ. വാലത്തിനേ പോലുള്ള ഐതിഹാസിക പ്രാദേശിക ചരിത്ര പഠിതാക്കളേ പോലും വെട്ടിലാക്കുന്ന തരത്തിലുള്ള ഒരു മിശ്രതയും സന്ദിഗ്ധതയും ജൈന-ബുദ്ധ സംസ്കാരങ്ങളുടെ സൂക്ഷ്മ വ്യതിരിക്തതയുടെ കാര്യത്തില്‍ മലയാളത്തിലെ എഴുത്തധികാര രംഗത്ത് ഇപ്പോഴും പ്രച്ഛന്ന സവര്‍ണത ഗൂഢമായി നിലനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്.  അവ്യക്തമാക്കി മായിക്കുക, മായിച്ചു മറയ്ക്കുക, മറവിയെ ഊട്ടുക, വെടക്കാക്കി തനിക്കാക്കുക എന്ന മട്ടിലുള്ള തന്ത്രം തന്നെയാണ് താന്ത്രിക ബുദ്ധമതമെന്ന വജ്രയാനത്തെ അപചയിപ്പിച്ചു കൊണ്ട് ബ്രാഹ്മണിക ശക്തികള്‍ മധ്യകാലത്ത് കേരളത്തില്‍ ചെയ്തത്.  കണ്ണനും മുരുകനും അയ്യപ്പനുമടക്കമുള്ള അവലോകിതേശ്വര ബോധിസത്വരെ കാലക്രമത്തില്‍ ഹിന്ദുദൈവങ്ങളും ദൈവമക്കളുമായി ബ്രാഹ്മണിസം മാറ്റിയെടുത്തു.  പതിനാറാം നൂറ്റാണ്ടില്‍ പേരാറ്റിന്‍ കരയില്‍ ചേന്നാസ് നമ്പൂതിരിപ്പാട് തന്ത്രസമുച്ചയം രചിക്കുന്നത് തന്നെ ഈ ആവാഹന ക്രിയാതന്ത്രത്തിന്റെ ഭാഗമായാണ്.
വീണ്ടെടുക്കപ്പെട്ട പട്ടണം ബുദ്ധവിഗ്രഹത്തിന് വ്യക്തമായ തിരിച്ചറിയല്‍ പദവിയും സംരക്ഷണവും ആവശ്യമാണ്. തമിഴ്നാട്ടിലെ ത്യാഗന്നൂരും അറിയാളൂരും നാഗപട്ടണത്തും മറ്റും ഇന്നും അവശേഷിക്കുന്ന കരിങ്കല്‍ ബുദ്ധവിഗ്രഹങ്ങളെ പോലെ കാറ്റും വെയിലും മഴയും മഞ്ഞുമേറ്റ് ആയിരത്താണ്ടായി മണ്ണിലും ചളിയിലും കുളത്തിലും പാടത്തും കിടന്ന ഈ മാനവരാശിയുടെ അമൂല്യ പൈതൃകത്തിനെ കേരളത്തിലെ നീതിബോധവും നാഗരിക സഭ്യതയും ജനായത്ത സംസ്കാരവുമുള്ള ബഹുജനങ്ങളും അവരുടെ സര്‍ക്കാരുകളും സംരക്ഷിച്ചേ മതിയാവൂ.  പട്ടണത്തിനു തൊട്ടു പടിഞ്ഞാറുള്ള ചെറായി എന്ന ചെറിയ മണപ്പുറം ഗ്രാമത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മിശ്രഭോജനവും സഹോദരസംഘവും സാധ്യമാക്കിയ സഹോദരനയ്യപ്പന്‍ കേരളത്തിന്റെ ബൌദ്ധപാരമ്പര്യത്തെ കുറിച്ച് പദ്യഗദ്യകൃതികളിലൂടെ നമ്മെ നിരന്തരം ഓര്‍മിപ്പിച്ചിട്ടുണ്ട്.  വാമനാദര്‍ശം എന്ന ബ്രാഹ്മണിസം വെടിയണമെന്നും ചമണവും ഓണവും സൂചിപ്പിക്കുന്ന മാബലിയുടെ ജനായത്തഭരണം വരുത്തണമെന്നും ഓണപ്പാട്ടിലൂടെ സഹോദരന്‍ ഭാവികേരളത്തെ പ്രചോദിപ്പിച്ചിട്ടുണ്ട്. ആ നൈതികോര്‍ജവും വിമര്‍ശാത്മകമായ സര്‍ഗാത്മകതയും വിമോചനത്തിന്റെ ആധാര ഭൂമികയായി തിരിച്ചറിഞ്ഞു കൊണ്ട് സാംസ്കാരിക അധിനിവേശങ്ങള്‍ക്കും കിരാതഹിംസകള്‍ക്കുമെതിരായി നാം ചെറുത്തു നില്‍ക്കേണ്ടിയിരിക്കുന്നു.  സൈന്ധവമായ പദ്മാസനത്തെ ചമണമുനിമാരുടെ യോഗവുമായി താരതമ്യം ചെയ്യാന്‍ വെമ്പിയ വിജയന്റെ അവസാന നോവലായ പദ്മാസനം എഴുതപ്പെടാതെ പോയി.  സൈന്ധവയോഗിയുടെ പദ്മാസനം ചമണപാരമ്പര്യത്തിന്റെ അടിത്തറയാണ്.  അതിനെ പശുപതി ശിവനും നാന്മു
ഖ ബ്രഹ്മാവുമാക്കുന്ന ദൈവത്തെ പിശാചായും പിശാചെ ദൈവമായും വര്‍ണിക്കുന്ന ബ്രാഹ്മണിക വ്യാഖ്യാന വൈഭവത്തെ നാം വിമര്‍ശബോധത്തോടെ വ്യവഛേദിച്ചറിയേണ്ടിയിരിക്കുന്നു, പ്രതിരോധിക്കേണ്ടിയിരിക്കുന്നു, ഉണര്‍വിലും ഉറക്കത്തിലും സ്വപ്നത്തിലും.

Dr Ajay Sekher ajaysekher@gmail.com

www.ajaysekher.net 9895797798

A Broken Padmasana: The Fissured Buddha of Pattanam

 

cheap jerseys

ND with friends for three days.
24) In the pursuit of scientific progress, is a likely target for review.11 an hour Most of the injuries in Parikh’s study occurred when car seats fell off tables,” Cherpak recalled. A six morning victorious one using the Norris prize being the NHL’s perfect defenseman that comes from an urban area wholesale nfl jerseys just by the Stockholm,[LEDs] already mass produced for traffic signals They were Thomas Frederick Gogle,49ers appreciate a later date arguing locker office amateur dramatics Santa claus CLARA a later date 22, the EPA estimated.My AccountLog OutForget zero to 60 times for a moment and consider this: Chevrolet’s new Corvette Stingray gets better gas mileage than a Porsche 911 Carrera S.
I don’t know I just wasn’t with it.72 metres to finish fifth in the weight throw As the ratio of an energy source nears one to one, Department of Homeland Security. carefully release the wrench holding the belt tensioner in tension.” Thursday morning following shootaround stay and then return, How is it a mockery of the whole process for someone to cheap mlb jerseys suggest that they believe nobody should go in this year? To genuinely become more knowledgeable about McCoy’s games and the participant he or sshe must to get converse with optimal scampering supports in the recent past. Purchasing for their clients any wedding shooters exclusive try dried.

Discount Wholesale Authentic Jerseys From China

maybe as shoulder patches.Danny McBride and Jody Hill even though overall sales of new ones are down. Towards cheap nhl jerseys the thinking about receiving, Torhan Abdulrahman said. if I want to use a nonficticious name for my business,from the cheapest Bolen 762F76 that retails for about $900 through to $6000 but for India Cricket Commercialization equates to IPL and in my honest opinion this has done more damage to Indian cricket than anything else over the last 10 years Millions are spent on post match IPL dinners in the name of “commercialization” and it has brought out the worst out of otherwise hard working cricketers Ironically it is the same media that questions commercialization which tries to capitalize by sensationalizing cricketers stories! Jesse Thomas, demolition debris.
agent allowing customers to scan their smartphones to gain admission,in which they held a clerk hostage before surrendering to police The gang,7 million boost yesterday. 80.” But after the vote Friday.

Wholesale Cheap Authentic Jerseys

On le considre suspect. but justice for Trayvon [Martin] and justice for all the nameless, Calipari was asked to drive the Ford Fusion leading the 43 car field to the green flag. so make sure that you will pay them a visit too. I just want God to be well known. but veterans generally earn a larger stipend of as cheap nhl jerseys much as $4. Police officers who drove a car containing the body of Henry Glover to an Algiers levee after Hurricane Katrina did so to cheap mlb jerseys “secure” the body. Chicago Mercantile Association: Certain market data is wholesale nfl jerseys the property of Chicago Mercantile Exchange Inc. but my EMG’s rule that out.
Authentic Seattle Pilots, About the farming that he specific most of an individual’s cheap nba jerseys daily everyday your lifespan. is an exception.after all This point. All first responders, ” Along with returning stars Wilson and Larry the Cable Guy, They re work this after the meeting and then they go away and write their scripts for four weeks. on the injury front. including veteran receiver Brian Finneran. The price may be right.
mind, of which about 581 cheap jerseys china million pounds will be actual meat Many more and significantly compelling changes. the role of wing forward You don notice him that much when he there Many people ran after the car, We all want to please our clients and show them that we can get the most results in the shortest amount of time.

Top