Navigation

പ്രതിമാവധത്തിന്റെ രാഷ്ട്രീയ പാഠങ്ങള്‍

Maya_1156026g

ബിനോയ്‌ കെ

ജൂലൈ 26-ന് യു പി യിലെ ലക്നൌവില്‍ മായാവതിയുടെയും ഡോ. ബി.ആര്‍.. അംബേദ്ക്കറുടെയും പ്രതിമകള്‍ തകര്‍ക്കപ്പെട്ട സംഭവത്തെ ക്കുറിച്ചുള്ള വാര്‍ത്ത വിശകലനക്കുറിപ്പ്.

ത്തര്‍പ്രദേശിലെ മുന്‍ മുഖ്യമന്ത്രിയും ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ അദ്ധ്യക്ഷയുമായ മായാവതിയുടെ ഭീം റാവു സാമാജിക് പരിവര്‍ത്തന്‍ സതാളില്‍( (Bhimrao Ambedkar Samajik Parivartan Sthal) സ്ഥിതി ചെയ്യുന്ന മാര്‍ബിള്‍ പ്രതിമയുടെ ശിരസ്സ് ഛേദിക്കപ്പെട്ടതിന്റെ രണ്ടാം ദിവസം ദലിത് പ്രതീകമായ ഡോ ബി ആര്‍ അംബേദ്ക്കറുടെ രണ്ടു പ്രതിമകള്‍ യു പി യി ല്‍ തകര്‍ക്കപ്പെടുകയുണ്ടായി. തുടര്‍ന്ന് ത്ധാന്‍സി (Jhansi,), അംബേദ്ക്കര്‍ നഗര്‍, ദിയോറിയ,(Deoria,), മുസഫര്‍ നഗര്‍( (Muzaffarnagar,), കാണ്‍പൂര്‍( (Kanpur), തുടങ്ങി യു പി മുഴുവനും

ബാധിച്ച പ്രതിഷേധ കൊടുങ്കാറ്റിനെ ശാന്തമാക്കാന്‍ യു പി മുഖ്യമന്ത്രി അഖിലേഷ് യാദവിനും പോലീസിനും പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ പ്രതിമകള്‍ പുനസ്ഥാപിക്കേണ്ടി വന്നു.

ലക്നൌവില്‍ നിന്നും 270 കിലോ മീറ്റര്‍ മാറി അസാം ഗാര്‍ഖിലെ (Azamgar) കടാട്-ചക്കാടാട് (Katat-Chakkatat) ഗ്രാമത്തില്‍ നിന്ന് ജൂലൈ 27 ന് രാവിലെയാണ് മായാവതിയുടെ തകര്‍ക്കപ്പെട്ട പ്രതിമയുടെ അവശിഷ്ടങ്ങള്‍ നീലത്തുണിയില്‍ പൊതിഞ്ഞ നിലയില്‍ പോലീസ് കണ്ടെത്തിയത്. മിര്‍സാ മന്‍സര്‍ബാഗ് (Mirza Manzar Beg), പോലീസ് സ്റേഷന്‍ പരിധിയിലുള്ള നയിപാലിയ (Nayi Palia), ജിയാസത് (Jiyasath), ഗ്രാമങ്ങളില്‍ വെച്ചാണ് ഡോ അംബേദ്ക്കര്‍ പ്രതിമ തകര്‍ക്കപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ഭരണമാറ്റത്തിനു ശേഷം എഴുപത്തെട്ട് മണിക്കൂറിനുള്ളില്‍ നോയിഡയില്‍ മായാവതി സര്‍ക്കാര്‍ സ്ഥാപിച്ച പ്രതിമകള്‍ നീക്കം ചെയ്യുമെന്ന് നവ നിര്‍മ്മാണ സേന (Nava Nirman Sena) എന്ന പ്രാദേശിക സംഘടനയുടെ പ്രഖ്യാപനം നിലനില്‍ക്കെയാണ് വികസന വാഗ്ദാനവും മായാവതിക്കെതിരെ നിരന്തര ദുരാരോപണങ്ങളും ഉന്നയിച്ച് ഭരണത്തിലേറിയ യുവ യാദവിന്റെ ഈ അനുകൂലികള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ദലിത് പ്രതീകങ്ങളുടെ മേല്‍ വംശീയ പ്രഹരം ഏല്‍പ്പിച്ചത്. ഇതിന് പിന്നില്‍ ശക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന പോലീസ് മേധാവിയുടെ വെളിപ്പെടുത്തല്‍ യു പി ലെ സാമൂഹ്യ രാഷ്ട്രീയ രംഗത്ത് നിലനില്‍ക്കുന്ന ഉന്മൂലന രീഷ്ട്രീയ ശക്തികളുടെ സാന്നിദ്ധ്യത്തിലേക്കാണ് വെളിച്ചം വീശുന്നത്.

യു പി യില്‍ ശത്രുത നിലനില്‍ക്കുന്നില്ലെന്ന അഖിലേഷിന്റെ പ്രസ്താവന വസ്തുതകള്‍ക്കു നിരക്കുന്നതല്ല. രാഷ്ട്രീയ എതിരാളികള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വന്ന ദലിത്-സ്ത്രീ പ്രതീകമായ മായാവതിയെ അഴിമതിക്കാരിയായി ചിത്രീകരിച്ച് നിരന്തരം മുഖ്യധാര മാധ്യമങ്ങള്‍ പടച്ചുവിട്ട വാര്‍ത്തകള്‍ ദലിതേതര ദലിത് സ്നേഹികളും ഒരു പരിധി വരെ ദലിതരും സ്വീകരിച്ചതിന്റെ പ്രതിഫലനം കൂടിയായിരുന്നു മായാവതിയുടെ തിരഞ്ഞെടുപ്പ് പരാജയമെങ്കില്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ ഇതിനെ താക്കീത് ചെയ്തതോടെ സംഭവിച്ച തിരിച്ചടിയാണ് ഇത്തരം ഒരു അതിക്രമത്തിന് പിന്നിലെ പ്രേരണാശക്തിയെന്ന് വ്യക്തമാണ്.

വിദേശ സര്‍വ്വകലാശാലയില്‍ നിന്ന് പരിസ്ഥിതി മാനേജ്മെന്റ് എഞ്ചിനീയറിങ്ങില്‍ ബിരുദം കരസ്ഥമാക്കി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ യു പി യുടെ രാഷ്ട്രീയ കാലാവസ്ഥയെ നിയന്ത്രിക്കാന്‍ എത്തിയ അഖിലേഷ് യാദവ് എന്ന യുവ യാദവ് യു പി യെ പിടിച്ചു കുലുക്കിയ പ്രതിമാവധത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ പരിസ്ഥിതിയെ അതിസമര്‍ത്ഥമായി കൈകാര്യം ചെയ്ത് എതിരാളികളുടെ അഭിനന്ദനങ്ങള്‍ കൂടി ഏറ്റു വാങ്ങിയിരിക്കുന്നു!. ഇതിനു പിന്നില്‍ യു പി യി ലെ സാധാരണക്കാരായ ബി എസ് പി പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇന്ത്യ മുഴുവന്‍ വ്യപിക്കുമായിരുന്ന വാര്‍ത്തയെ പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ കൈകാര്യം ചെയ്തു കൊണ്ട് ആ വാര്‍ത്തയുടെ അനുബന്ധമായി തന്റെ ഉത്തരവാദിത്വനിര്‍വ്വഹണശേഷിയെ പ്രതിഷ്ഠിക്കാന്‍ അഖിലേഷിന് കഴിഞ്ഞു.

തന്റെ ഭരണത്തിനു കീഴില്‍ പ്രതിപക്ഷ നേതാവിന്റെ പ്രതിമപോലും സംരക്ഷിക്കാന്‍ ശേഷിയില്ലാത്ത ഈ യുവനേതാവിന്റെ രാഷ്ട്രീയകാപട്യത്തിനുള്ളില്‍ തന്റെ പിതാവിന്റെ ഭരണകാലത്ത് തന്നെ നിരവധി തവണ വധശ്രമത്തിനിരയായ മായാവതി എന്ന ദലിത് വനിതാനേതാവിന്റെ ജീവനെക്കുറിച്ചുള്ള ന്യായവും ഗൌരവവുമുള്ള സംശയങ്ങള്‍ നിലനില്‍ക്കുകയാണ്.

തനിക്കെതിരെയുള്ള വധഭീഷണികളെക്കുറിച്ച് തുറന്നു പറയുമ്പോള്‍ ഉന്നയിക്കപ്പെടുന്ന ചിത്തഭ്രമം പോലുള്ള സവര്‍ണ പ്രതിവാദതന്ത്രങ്ങളെയും ,യുവരാഷ്ട്രീയ നേതൃത്വത്തിന്റെ രക്ഷാധികാര കാപട്യത്തെയും തിരിച്ചറിയുമ്പോഴാണ് ദലിതര്‍ക്കിടയില്‍ നിന്നും ഉയര്‍ന്നുവരുന്നവര്‍ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന ഹിംസകളുടെ ഉള്ളറകള്‍ ദര്‍ശിക്കാനും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും കഴിയുകയുള്ളൂ.

(Courtesy: Photo-Subir Roy, The Hindu)

Comments

comments

Print Friendly

Subscribe Our Email News Letter :