Navigation

കേന്ദ്ര സര്‍വ്വകലാശാലകളില്‍ സംവരണംഅട്ടിമറിക്കപ്പെടുന്നു

Banaras-Hindu-University-33

സ്വന്തം ലേഖകന്‍

ന്ത്യയിലെ ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങളായ കേന്ദ്രസര്‍വ്വശാലാശാലകളില്‍ പട്ടികജാതി/ വര്‍ഗ വിഭാഗങ്ങളുടെ നിയമനങ്ങളില്‍ സംവരണം അട്ടിമറിക്കപ്പെടുന്നതിനെക്കുറിച്ചുള്ള നിരവധി വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. 2001 ഡിസംബറില്‍ ലക്നൌവിലെ മഹേന്ദ്ര പ്രതാപ് എന്ന വിവരാവകാശ പ്രവര്‍ത്തകന്റെ അന്വേഷണങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ മറുപടി പ്രകാരം ഇന്ത്യയിലെ 24 കേന്ദ്രസര്‍വ്വകലാശാലകളിലായി 48.5 % ഒഴിവുകളാണ് 2011-12 കാലയളവില്‍ അദ്ധ്യാപക തസ്തികളിലും മറ്റുമായി ഒഴിഞ്ഞുകിടക്കുന്നത്. ഇതുപ്രകാരം 341 ലക്ചര്‍തസ്തികകളും 740-ഓളം മറ്റൊഴിവുകളുമടങ്ങുന്ന പട്ടികജാതിവിഭാഗങ്ങളുടെ ഭരണഘടനാവകാശമാണ് കേന്ദ്രസര്‍വ്വകലാശാലയിലെ സംവരണ വിരുദ്ധര്‍ മറച്ചുവെച്ചിരിക്കുന്നത്.

പട്ടികവര്‍ഗവിഭാഗങ്ങളുടേതാകട്ടെ ഇത് ഏകദേശം 53 %വരും. ഇതേ വരെ കേന്ദ്രസര്‍വ്വകലാശാലകളില്‍ എസ് സി വിഭാഗത്തില്‍ വെറും 12 % എസ് ടി വിഭാഗത്തില്‍ 2 % ഒഴിവുകള്‍ മാത്രമാണ് നികത്തപ്പെട്ടിട്ടുള്ളത്. കണക്കുപ്രകാരം റീഡര്‍ വിഭാഗത്തില്‍ 84 % പ്രാഫസര്‍ വിഭാഗത്തില്‍ 92 % നിയമനങ്ങള്‍ നികത്തപ്പെടാതെ കിടക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ഹിന്ദുത്വ ബുദ്ധിജീവികളെ പടച്ചുവിടുന്ന ധൈഷണീക ലാവണം എന്നറിയപ്പെടുന്ന ഹിന്ദുബനാറസ് സര്‍വ്വകലാശാലകളില്‍ മാത്രം ഇത് 59.7 %വരും. ഇതിന് ജാതി മേധാവികള്‍ നല്‍കുന്ന ഉത്തരങ്ങള്‍ അനിയോജ്യരായവരെ ഈ വിഭാഗത്തില്‍ നിന്നും കണ്ടെത്താന്‍ കഴിയാത്തതാണെന്ന സ്ഥിരം ജാതികള്ളത്തരങ്ങളാണ്. ഇത് എത്രകാലം ഇവര്‍ക്ക് ആവര്‍ത്തിക്കാന്‍ കഴിയും എന്നതല്ല. ഈ കല്ലുവെച്ച നുണകള്‍ പറയുന്ന ജാതി നാവുകളെ പിഴുതെറിഞ്ഞു കൊണ്ടു മാത്രമേ ഇന്ത്യന്‍ ജനാധിപത്യത്തിന് വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന ദലിത് ആദിവാസി വിഭാഗങ്ങളോട് ഭരണഘടനാപരമായ നീതിപുലര്‍ത്താന്‍ കഴിയൂ.

Comments

comments

Print Friendly

Subscribe Our Email News Letter :