Navigation

ടി.പി.വധവും സിനിമക്കാരുടെ മുതലക്കണ്ണീരും

Mohanlal-and-Suresh-Gopi-2

എ. കെ. വാസു

സിനിമാതാരങ്ങളായ മോഹന്‍ലാലും സുരേഷ്ഗോപിയും ടി.പി.യുടെ കൊലപാതകത്തെ അപലപിച്ചു. നല്ലതുതന്നെ. പക്ഷേ, അങ്ങനെ അപലപിക്കാന്‍ മലയാളത്തിലെ ഏതെങ്കിലും സിനിമാതാരങ്ങള്‍ക്ക് ധാര്‍മ്മികമായ അവകാശമുണ്ടോ എന്ന് ചിന്തിക്കേണ്ടതുണ്ട്. വഞ്ചനയുടേയും ഗുണ്ടായിസത്തിന്റെയും കൊലപാതകത്തിന്റെയും ജാതീയതയുടേയും വിഷവിത്തുകള്‍ സമൂഹത്തില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ മലയാളസിനിമയും കാലങ്ങളായി പണിയെടുക്കുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം ആര്‍ക്കാണ് നിക്ഷേധിക്കാനാവുക? മോഹന്‍ലാല്‍ സുരേഷ് ഗോപി സിനിമകളില്‍ ഈ ന്ടന്മ്മാര്‍ കൈകാര്യംചെയ്ത കഥാപാത്രങ്ങളുടെ പൊട്ടന്‍ഷ്യല്‍ എന്തായിരുന്നു? ബോംബെയില്‍ പോയി കൊള്ളയും കൊലപാതകവും നടത്തി പണവും ആള്‍ബലവും നേടി നാട്ടിലെത്തി വീണ്ടും അക്രമവും ഹിംസയും ആഘോഷിക്കുന്നു. താരമൂല്യത്തോടെ പഴയ നാടുവാഴി പദവി കയ്യാളുന്നു. പണത്തിനുവേണ്ടിമാത്രം ആടിയ ഇവര്‍ ഇപ്പോള്‍ ഈ മുതലക്കണ്ണീര്‍ വാര്‍ക്കുന്നത് കാണുമ്പോള്‍ അറപ്പാണ് ഉളവാക്കുന്നത്.

കേരളത്തില്‍ പരമ്പരയായി തുടര്‍ന്നുപോരുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്ന ടി.പി. ചന്ദ്രശേഖരന്‍ കൊലപാതകം കേരള മനസാക്ഷിക്ക് സാരമായ പരുക്കുകളേല്‍പ്പിച്ചിട്ടുണ്ട്. വളരെ വൈകിയാണെങ്കിലും സാംസ്കാരിക നായകന്മാരും സിനിമാതാരങ്ങളും ഈ അരുംകൊലയെ അപലപിക്കാന്‍ തയ്യാറാകുകയും ചെയ്തു. സമൂഹമനസ്സില്‍ അത് സ്വാധീനമുണ്ടാക്കും എന്ന് നമുക്ക് ആശ്വസിക്കാം.

സിനിമാതാരങ്ങളായ മോഹന്‍ലാലും സുരേഷ്ഗോപിയും ടി.പി.യുടെ കൊലപാതകത്തെ അപലപിച്ചു. നല്ലതുതന്നെ. പക്ഷേ, അങ്ങനെ അപലപിക്കാന്‍ മലയാളത്തിലെ ഏതെങ്കിലും സിനിമാതാരങ്ങള്‍ക്ക് ധാര്‍മ്മികമായ അവകാശമുണ്ടോ എന്ന് ചിന്തിക്കേണ്ടതുണ്ട്. വഞ്ചനയുടേയും ഗുണ്ടായിസത്തിന്റെയും കൊലപാതകത്തിന്റെയും ജാതീയതയുടേയും വിഷവിത്തുകള്‍ സമൂഹത്തില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ മലയാളസിനിമയും കാലങ്ങളായി പണിയെടുക്കുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം ആര്‍ക്കാണ് നിക്ഷേധിക്കാനാവുക? ഒരുകാര്യം ഉറപ്പാണ്. കൊലയെ ആദര്‍ശമാക്കിവച്ചിരിക്കുന്ന ഫ്യൂഡലിസത്തിന്റെ ശക്തമായ സ്വാധീനം കേരളസമൂഹത്തിലുണ്ട്. ഇതിനെ തുടരാന്‍ സഹായിക്കുന്നതാണ് ഇവിടത്തെ സിനിമകളും ടെസ്റ്റുകളും എല്ലാം. അതുകൊണ്ട് പാഠങ്ങള്‍ മാറേണ്ടതായിട്ടുണ്ട്. രാഷ്ട്രീയമായും അല്ലാതെയും കൊലചെയ്യപ്പെട്ടവരുടെ കണക്ക് അതാണ് സൂചിപ്പിക്കുന്നത് ചാനലുകള്‍ക്ക് കൊലപാതകപരമ്പരകള്‍ക്കായി FIRകള്‍ നിത്യേന കിട്ടുന്ന വിഭവകേന്ദ്രമായി മാറിയിട്ടുണ്ട് കേരളസംസ്ഥാനം. കൊലപാതകങ്ങളെയും അക്രമങ്ങളെയും സാധൂകരിക്കാനുള്ള മൂല്യബോധം എവി ടെ നിന്നൊക്കെയാവും മലയാളം സ്വീകരിച്ചത്?

ഹിന്ദുമിത്തോളജി ശത്രുനിഗ്രഹത്തെ ന്യായീകരിക്കുന്നതാണ്. രാമായണവും മഹാഭാരതവും ഹിംസയുടെ സങ്കീര്‍ത്തനം കൂടിയാണ്. ഭഗവത്ഗീത ഹിംസ ക്ഷത്രിയ ധര്‍മ്മമാണെന്ന് ആവര്‍ത്തിക്കുന്നു. വേദകാലത്തെ വിദ്യാഭ്യാസത്തില്‍ വലിയ പങ്കുവഹിക്കുന്നത് ആയുധാഭ്യാസത്തിലാണ്. ഹിരണ്യന്‍, രാവണന്‍, ഹയഗ്രീവന്‍ തുടങ്ങിയ അസുര നിഗ്രഹങ്ങള്‍ ലക്ഷ്യംവച്ചാണ് വിഷ്ണു ഓരോ അവതാരവും സ്വീകരിക്കുന്നത്. “കൊലയും കൊള്ളയുംകൂടി കുലത്തൊഴിലായാല്‍ നലമെന്നുചൊല്ലും നീതി നുണതാന്‍ നൂനം” എന്ന് കുമാരനാശാന്‍ വിമര്‍ശിക്കുന്നത് ഭഗവത്ഗീതയെയാണ് എന്ന്കാണാന്‍കഴിയും. ഒരാളെ കൊലചെയ്യുന്നത് മറ്റൊരാളുടെ ധര്‍മ്മമാകുന്നത് എങ്ങിനെയെന്നും ഒരു ക്ഷത്രിയന്‍ മറ്റൊരുക്ഷത്രിയനെ സ്നേഹിച്ചാല്‍പോരെ എന്നും ശ്രീബുദ്ധന്‍ ബാല്യത്തില്‍ തന്നെ തര്‍ക്കത്തിലേര്‍പ്പെടുന്നുണ്ട്. അഹിംസ ലോകത്തിനുപദേശിച്ച ബുദ്ധമതം ഇന്ത്യയില്‍ വളരാതെപോയതും കൊലപാതകമനസുകള്‍ക്ക് തുടരാന്‍ ഇന്ത്യയില്‍ അവസരം ഒരുക്കി.

പുരാണങ്ങള്‍ കഴിഞ്ഞാല്‍ മലയാളമനസില്‍ വേരുറച്ചു നില്‍ക്കുന്നത് ഫോക് ലോറുകളാണ്. അതിലെ നാടോടികഥകളും പുരാവൃത്തങ്ങളും പാട്ടുകളുമെല്ലാം മലയാളിയെ സ്വാധീനിച്ചിട്ടുണ്ട്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമെല്ലാം നാടന്‍പാട്ടുകളില്‍ യക്ഷികഥകളും പ്രേതകഥകളും പെരുമാള്‍കഥകളും നിറഞ്ഞപ്പോള്‍ വടക്കന്‍കേരളത്തില്‍ പരസ്പരം വെട്ടിച്ചാവുന്ന ചേകവന്‍മാരുടെ വീരകഥകള്‍ ആദര്‍ശവത്കരണത്തോടെ പ്രചരിപ്പിച്ചു. തലമുറകള്‍ കൈമാറുന്ന കുടിപ്പകകളാണ് വടക്കന്‍പാട്ടുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. അരിങ്ങോടരുടെ തലയറുത്ത ആരോമല്‍ ചേകവരും അമ്മാവനെ കൊന്ന ചന്തുവിന്റെ തലയരിഞ്ഞ ആരോമലുണ്ണിയും ജോനകര്‍ പുളപ്പ്തീര്‍ത്ത ഉണ്ണിയാര്‍ച്ചയും ആദര്‍ശ ധീരരായി വടക്കന്‍ കേരളത്തിന്റെ മനസില്‍ പണ്ടുമുതലേ കുടിയേറിയിട്ടുണ്ട്.
ആധുനികതയുടെ മാധ്യമമായി സിനിമ വന്നപ്പോഴും പഴമയുടെ കഥകളെത്തന്നെയാണ് അത് ഏറ്റെടുത്തത്. തച്ചോളി അമ്പു, ആരോമലുണ്ണി, കടത്തനാട്ട്മാക്കം, തച്ചോളി ഒതേനന്‍ തുടങ്ങി വടക്കന്‍വീരഗാഥവരെയുള്ള സിനിമകള്‍ വീരകൊലപാതകങ്ങള്‍ പുതുതലമുറകള്‍ക്കുകൂടി പരിചയപ്പെടുത്തി എരിതീയില്‍ എണ്ണപകര്‍ന്നു.
നമ്മുടെ ആട്ടകഥകളും ഹിംസയെ ആഘോഷിക്കുന്നു, ബകവദം, കീര്‍മ്മീരവധം, കംസവധം, പൌന്ധ്രകവധം, നിവാതകവചകാലകേയവധം എന്നിങ്ങനെ വധങ്ങളുടെ പരമ്പരതന്നെ കഥകളിയില്‍ കാണാം. ഇവിടെ നിര്‍വഹണത്തിലത്ഭുതരസം നല്കുന്നത് ഹിംസ തന്നെ. മുടിയേറ്റ്, തെയ്യം, ഭദ്രകാളിക്കോലം തുടങ്ങിയ നാടന്‍കലാരൂപങ്ങളും ഭദ്രകാളിയുടെ ദാരികവധവും രുധിരപാനവും ഒക്കെയാണ് ‘രസ’മാക്കിമാറ്റുന്നത്.
പുതിയകാലത്ത് ഫ്യൂഡല്‍ രസാനുഭൂതികളെ പുനരാവിഷ്കരിക്കുന്നത് സിനിമയാണ്. ഇതിന്റെ ഭാഗമായിട്ടാണ് കൊലപാതകങ്ങളും, ബോംബേറും അക്രമങ്ങളും ചതിയുമെല്ലാം സിനിമ പുതുതലമുറയ്ക്ക് പകര്‍ന്നു നല്കുന്നത്.

ഓരോ കൊട്ടേഷനും അമ്മമാര്‍ക്കെതിരെയുള്ളതാണെന്നും കേരളത്തില്‍ ജീവിക്കാന്‍ പേടിയാവുന്നു എന്നും പറഞ്ഞ് മുതലക്കണ്ണീരൊഴുക്കുന്ന മോഹന്‍ലാലിന് കൊട്ടേഷന്‍ സംഘത്തെയും കൊലപാതകികളെയും സൃഷ്ടിച്ചതില്‍ തന്റെ സിനിമയ്ക്ക് ഒരു പങ്കുമില്ലെന്ന് പറയാന്‍ കഴിയുമോ? മോഹന്‍ലാലിന്റേതായി വാഴ്ത്തപ്പെട്ട ഒട്ടുമുക്കാല്‍ സിനിമകളും വിജയിച്ചിട്ടുള്ളത് അക്രമത്തെയും കൊലപാതകങ്ങളെയും ഒപ്പം ഫ്യൂഡലിസത്തെയും ആദര്‍ശവത്കരിച്ചതിനാലാണ്. ആര്യന്‍, ആറാംതമ്പുരാന്‍, ഉസ്താദ് തുടങ്ങിയ മോഹന്‍ലാല്‍ സിനിമകളില്‍ ഈ നടന്‍ കൈകാര്യംചെയ്ത കഥാപാത്രങ്ങളുടെ പൊട്ടന്‍ഷ്യല്‍ എന്തായിരുന്നു? ബോംബെയില്‍ പോയി കൊള്ളയും കൊലപാതകവും നടത്തി പണവും ആള്‍ബലവും നേടി നാട്ടിലെത്തി വീണ്ടും അക്രമവും ഹിംസയും ആഘോഷിക്കുന്നു. താരമൂല്യത്തോടെ പഴയ നാടുവാഴി പദവി കയ്യാളുന്നു. പണത്തിനുവേണ്ടിമാത്രം ആടിയ ഇവര്‍ ഇപ്പോള്‍ ഈ മുതലക്കണ്ണീര്‍ വാര്‍ക്കുന്നത് കാണുമ്പോള്‍ അറപ്പാണ് ഉളവാക്കുന്നത്.
തോക്കില്ലാതെ അഭിനയിച്ച മുഴുവന്‍ സിനിമയിലും തോറ്റുപോയ സുരേഷ്ഗോപിയും കൊലപാതകത്തിനെതിരെയാണ് സംസാരിക്കുന്നത്.
അനുബന്ധം:
“കുറെക്കാലംമുമ്പ് നാട്ടിലൊരു പയ്യന്‍ സഹപാഠിയെ ചെളിയിലേക്ക് തള്ളിയിട്ടു. ഒരുതെറ്റും ചെയ്യാത്ത അവനെ തള്ളിയിട്ടതെന്തിനാഎന്ന് കൂട്ടുകാര്‍ ചോദിച്ചപ്പോള്‍, അവന്റെ മറുപടി ഇങ്ങനെയായിരുന്നു, ഒരുത്തനെ തള്ളിയിട്ട് നീ പോ മോനെ ദിനേശാ എന്ന് പറയണമെന്ന് കുറേകാലമായി ഞാനാഗ്രഹിക്കുന്നു”.

(ആലുവ ഗേള്‍സ്ഹയര്‍സെക്കന്ററി സ്കൂളില്‍ അധ്യാപകനാണ് ലേഖകന്‍.)

Comments

comments

Print Friendly

Tags: , ,

Subscribe Our Email News Letter :