ചുവന്ന മഷികൊണ്ട് അടയാളപ്പെടുത്തിയ കാര്‍ഡുകള്‍

വി.വി. സ്വാമി

കേവലമായ സാക്ഷരതയ്ക്കപ്പുറത്തേക്ക് ദലിത് വിദ്യാര്‍ത്ഥികളെ മാറ്റിയെടുക്കുന്നതിന് അവര്‍ താല്പര്യപ്പെട്ടില്ല.തോട്ടം മേഖലയിലെ അടിമജോലികള്‍ക്ക് സാക്ഷരരായക്രിസ്ത്യന്‍ അടിമകളായിരുന്നു അവര്‍ക്കാവശ്യമെങ്കില്‍ അതിനു തുല്യമായി സാക്ഷരരായ കൂലിപ്പണിക്കാരുടെ ഒരു പടയെ നിര്‍മ്മിച്ചെടുക്കുകയാണ് ഇപ്പോഴുള്ള ആദിവാസി വിദ്യാഭ്യാസത്തിലൂടെ സംഭവിക്കുന്നത്. ‘ആള്‍ ഇന്ത്യന്‍സ് ആറില്‍’ കവുങ്ങ് കയറുന്ന ഒരു ആദിവാസികുട്ടിയെ ദൃശ്യപ്പെടുത്തുന്നുണ്ട്. താഴെയിറങ്ങുന്ന അവന്റെ കാഴ്ചകളെ മുറിച്ചുകൊണ്ട് കോണ്‍വെന്റ് സ്കൂളിലെ കന്യാസ്ത്രീകള്‍ നയിക്കുന്ന ഒരു സ്കൂള്‍ ഡേ പ്രൊസഷന്‍ നടന്നു നീങ്ങുന്നു. സ്കൂള്‍ നഷ്ടപ്പെടുന്ന അഥവാ ഉപേക്ഷിച്ചു പോവുന്ന ആദിവാസികുട്ടി എങ്ങനെയാണ് ഒരു ചോദ്യം പോലുമാവാതെ നിസ്സംഗമായി അവസാനിച്ചു പോവുന്നത് എന്നാണ് ഈ ദൃശ്യം സാക്ഷ്യപ്പെടുത്തുന്നത്.

വിപരീതസ്വഭാവമുള്ള ഒരു ദൃശ്യത്തിലാണ് All Indians Are എന്ന ഡോക്യുമെന്ററി ആരംഭിക്കുന്നത്. ചിതലയം താത്തൂര്‍ പണിയകോളനിയിലെ ചേനാട് സ്കൂളാണ് സ്ക്രീനില്‍. കുട്ടികള്‍ ഇവിടെ പഠിച്ചുകൊണ്ടിരിക്കുന്നത് പക്ഷേ നമ്മള്‍ കാണുന്നില്ല. ക്യാമറ ഫോക്കസ് ചെയ്യുന്നത് പുസ്തകം വായിക്കുന്ന കുട്ടിയിലേക്കോ ബ്ളാക്ക്ബോര്‍ഡിലേക്കോ അല്ല. ദൃശ്യത്തില്‍ നമ്മള്‍ കാണുന്നത്, ചീട്ടുകളിക്കുന്ന കുട്ടികളുടെ ഒരു സംഘത്തെയാണ്. ഇവരുടെ ക്ളോസ് ഷോട്ടുകളില്‍ നമ്മുടെ കാഴ്ചകളെ ഉടക്കിനിര്‍ത്തിക്കൊണ്ടാണ് സംവിധായകന്‍ ആദിവാസി വിദ്യാഭ്യാസത്തിന്റെ അനുഭവങ്ങള്‍ രേഖപ്പെടുത്തുന്നത്. കൈരളി ചാനല്‍ പ്രേക്ഷണം ചെയ്ത ദൃശ്യങ്ങള്‍ റീ-എഡിറ്റ് ചെയ്തുചേര്‍ത്ത ഈ തുടക്കഭാവം കേരളീയ വിദ്യാഭ്യാസ ജീവിതത്തിന്റെ അപഹാസ്യമായ ചുവന്നവരകളെയും ഓരങ്ങളിലേക്കും വീണ്ടും വീണ്ടും ചവുട്ടിമാറ്റുന്ന ജാതിയുടെ ഉരുക്കുമെതിയടികളെയുമാണ് കാഴ്ചപ്പെടുത്തുന്നത്.
ഒരു സമൂഹത്തില്‍ അറിവിന്റെ ഉല്പാദനവും വിതരണവും എങ്ങനെയാണ് നടക്കുന്നത് എന്നത് ഈ ഡോക്യുമെന്ററി മുന്നോട്ടുവയ്ക്കുന്ന സുപ്രധാനമായ അന്വേഷണമാണ്. അറിവിന്റെ വിതരണം എന്നത് കേവലമായ ഒരു ജ്ഞാനവേലയല്ല. അത് എല്ലാ വിദ്യാഭ്യാസപ്രവര്‍ത്തകര്‍ക്കും അറിയാവുന്നതുപോലെ ഒരു പാഠ്യപദ്ധതിയുടെ (കരിക്കുലം) ഭാഗമാണ്. നമ്മുടെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ (NCF) തുടര്‍ച്ചയായി ഇന്നു നിലവിലിരിക്കുന്ന കേരളീയ കരിക്കുലം ഫ്രെയിംവര്‍ക്കില്‍ (KCF) ആദിവാദി

സംവിധായകന്‍ റോബിന്‍ വര്‍ഗീസ്‌

വിദ്യാഭ്യാസം പ്രധാനപ്പെട്ട ഒരു ഭാഗമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അത് അച്ചടിക്കപ്പെട്ട ‘ഫ്രെയിംവര്‍ക്കില്‍’ മാത്രം നിലനില്‍ക്കുന്നു എന്നതാണ് നമ്മുടെ അനുഭവം എന്ന് റോബിന്‍ വര്‍ഗീസ് വിശദമാക്കുന്നു.

ആദിവാസി വിദ്യാര്‍ത്ഥികളെ ‘മുഖ്യധാര’യില്‍ കൊണ്ടുവരുന്നതിന് ഉദ്ദേശിക്കപ്പെട്ട സ്കൂളുകളില്‍ നിന്ന് എന്തുകൊണ്ട് അവര്‍ കൊഴിഞ്ഞുപോകുന്നു? മികച്ച ബാലതാരത്തിനുള്ള അവാര്‍ഡുലഭിച്ച മണി അടക്കം പതിനഞ്ചു കുട്ടികളാണ് വയനാട്ടിലെ സ്കൂളുകളില്‍ സമീപകാലത്ത് പഠനം ഉപേക്ഷിച്ചത്. (ഡോക്യുമെന്ററിയുടെ ആദ്യഭാഗത്ത് മണിയുടെയും മറ്റുകുട്ടികളുടെയും ദൃശ്യങ്ങള്‍) ഇതിനു പല കാരണങ്ങള്‍ ഉള്ളതായി ആദിവാസി വിദ്യാര്‍ത്ഥികള്‍ തന്നെ രേഖപ്പെടുത്തുന്നുണ്ട്. അതിലൊന്ന് ജാതിയുടെയും വര്‍ണത്തിന്റെയും വിവേചനസന്ദര്‍ഭങ്ങളാണ്. രാജേഷ് അഞ്ചിലാന്‍ എന്ന ആദിവാസി വിദ്യാര്‍ത്ഥി ഈ ദുഃഖം വിവരിക്കുന്നു. ‘പല കുട്ടികളുടെയും നോട്ടം എന്നെ വേദനിപ്പിച്ചു’ എന്ന് രാജേഷ് പറയുന്നു. ഇതില്‍ അജിത് എന്ന പ്ളസ് ടു വിദ്യാര്‍ത്ഥിയുടെ അനുഭവങ്ങള്‍ ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. അദ്ധ്യപകരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ വെറുതെ ജയിപ്പിച്ചുവിടുന്ന രീതിയുണ്ടെന്ന് അജിത് പറയുന്നു. ഇത് ശരിയായ അര്‍ത്ഥത്തില്‍ ഒരു വിദ്യാഭ്യാസ വിവേചനതന്ത്രമാണ്. കൊളോണിയല്‍ വിദ്യാഭ്യാസരീതിയും മിഷനറി വിദ്യാഭ്യാസരീതിയും മദ്ധ്യതിരുവിതാംകൂറില്‍ നവോത്ഥാനപൂര്‍വ്വഘട്ടത്തില്‍ ഉപയോഗപ്പെടുത്തിയതും ഇതുതന്നെയാണ്.
കേവലമായ സാക്ഷരതയ്ക്കപ്പുറത്തേക്ക് ദലിത് വിദ്യാര്‍ത്ഥികളെ മാറ്റിയെടുക്കുന്നതിന് അവര്‍ താല്പര്യപ്പെട്ടില്ല.തോട്ടം മേഖലയിലെ അടിമജോലികള്‍ക്ക് സാക്ഷരരായക്രിസ്ത്യന്‍ അടിമകളായിരുന്നു അവര്‍ക്കാവശ്യമെങ്കില്‍ അതിനു തുല്യമായി സാക്ഷരരായ കൂലിപ്പണിക്കാരുടെ ഒരു പടയെ നിര്‍മ്മിച്ചെടുക്കുകയാണ് ഇപ്പോഴുള്ള ആദിവാസി വിദ്യാഭ്യാസത്തിലൂടെ സംഭവിക്കുന്നത്. ‘ആള്‍ ഇന്ത്യന്‍സ് ആറില്‍’ കവുങ്ങ് കയറുന്ന ഒരു ആദിവാസികുട്ടിയെ ദൃശ്യപ്പെടുത്തുന്നുണ്ട്. താഴെയിറങ്ങുന്ന അവന്റെ കാഴ്ചകളെ മുറിച്ചുകൊണ്ട് കോണ്‍വെന്റ് സ്കൂളിലെ കന്യാസ്ത്രീകള്‍ നയിക്കുന്ന ഒരു സ്കൂള്‍ ഡേ പ്രൊസഷന്‍ നടന്നു നീങ്ങുന്നു. സ്കൂള്‍ നഷ്ടപ്പെടുന്ന അഥവാ ഉപേക്ഷിച്ചു പോവുന്ന ആദിവാസികുട്ടി എങ്ങനെയാണ് ഒരു ചോദ്യം പോലുമാവാതെ നിസ്സംഗമായി അവസാനിച്ചു പോവുന്നത് എന്നാണ് ഈ ദൃശ്യം സാക്ഷ്യപ്പെടുത്തുന്നത്. ഇങ്ങനെ അനവധി കുട്ടികള്‍. (നിശ്ശബ്ദരായ കുട്ടികള്‍ ഈ ഡോക്യുമെന്ററിയുടെ പല ഭാഗങ്ങളിലുമുണ്ട്. വയനാടന്‍ കാടുകള്‍ പറഞ്ഞുകൊടുത്തതല്ല അവരുടെ ഈ മൌനം. ശബ്ദങ്ങളുടെയും പരിഹാസങ്ങളുടെയും നിന്ദയുടെയും ഒരു ലോകം അനാഥമാക്കിമാറ്റിയവരുടെ ശബ്ദരാഹിത്യമായി ഇത് അനവധി ഷോട്ടുകളില്‍ വായിക്കാം).
ജാതിയുടെയും വംശീയതയുടേതുമായ ജീവിതങ്ങള്‍ പോലെ തന്നെ ദുരിതത്തിന്റെയും ഇരുട്ടിലാണ് ഈ ഡോക്യുമെന്ററിയിലെ പ്രദേശങ്ങള്‍. പട്ടിണികൊണ്ട് പൊറുതിമുട്ടിയ ഊരുകള്‍. പുകയാത്ത അടുപ്പുകള്‍. രക്ഷിതാക്കള്‍ തന്നെ കുട്ടികള ജോലിക്കുവിടുന്ന അവസ്ഥ ഇവിടുണ്ട്. പ്രേംകുമാറും സുമയും ഷീജയും ഈ അനുഭവങ്ങളാണ് പങ്കുവക്കുന്നത്. നിരന്തരമായ പ്രശ്നങ്ങള്‍ക്കു നടുവില്‍ ഞങ്ങള്‍ എങ്ങനെയാണ് പഠിക്കുന്നത് എന്ന് അജയ് പനമരം ചോദിക്കുന്നു. (താമരക്കൊല്ലിയില്‍ മനുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ ഇതിനിടയില്‍ ചിത്രീകരിക്കപ്പെടുന്നുണ്ട്). വയനാട് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എന്‍.ഐ.തങ്കമണി ഈ വസ്തുതകളുടെ അടിസ്ഥാനത്തില്‍ അദ്ധ്യാപകരെ താക്കീത് ചെയ്യുന്നു. (എന്‍.ഐ.തങ്കമണിയുടെ അഭിമുഖം ശ്രദ്ധിക്കുക) യഥാര്‍ത്ഥത്തില്‍ അദ്ധ്യാപകരുടെ മനോഘടനയിലെ മാറ്റം മാത്രമല്ല പ്രധാനപരിഗണനാ വസ്തുത. മീഡിയാ ആക്റ്റിവിസ്റായ രാംദാസ് ആദിവാസി വിദ്യാഭ്യാസത്തിന് കരിക്കുലത്തില്‍ മാറ്റം ആവശ്യമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ആദിവാസികള്‍ക്കനുസൃതമായി വിദ്യാഭ്യാസത്തില്‍ മാറ്റം വരുത്തുവാന്‍ കഴിയുന്നില്ലെങ്കില്‍ അത് ജനാധിപത്യത്തിന്റെ പരാജയമാണെന്ന് രാംദാസ് സൂചിപ്പിക്കുന്നു. അദ്ധ്യാപകനായ പി. അനന്തനും ജനാധിപത്യവല്‍ക്കരണവുമായി ബന്ധപ്പെട്ടാണ് ആദിവാസി വിദ്യാഭ്യാസത്തെ കണ്ടെത്തുന്നത്. വയനാട് ജില്ലാ വൈസ് പ്രസിഡന്റും കുറുമ സമുദായംഗവുമായ എ. ദേവകിയും പൊതുസമൂഹത്തിന്റെ അവഗണനയുടെ പ്രശ്നം ഉന്നയിക്കുന്നുണ്ട്. ഏറ്റവും സമഗ്രമായി ഈ വിദ്യാഭ്യാസ പ്രശ്നത്തെ പരിഗണനയില്‍ കൊണ്ടുവരുന്നത് ഡയറ്റ് അദ്ധ്യാപകനും ദലിത് വിദ്യാഭ്യാസ ചിന്തകനുമായ കെ.കെ. സുരേന്ദ്രനാണ്. അദ്ദേഹം ഇത് ദലിത്-ആദിവാസി സ്വത്വപ്രശ്നമായി കൂടി കണ്ടെത്തുന്നു എന്നത് ശ്രദ്ധേയമാണ്.
കേരളത്തില്‍ ഇന്ന് നിലവിലിരിക്കുന്ന വിദ്യാഭ്യാസത്തിലെ ആദിവാസി വിരുദ്ധത സുരേന്ദ്രന്‍ ചൂണ്ടികാണിക്കുന്നത് ഭാഷയുമായി ബന്ധപ്പെട്ടാണ്. എന്തുകൊണ്ട് ആദിവാസി ഭാഷയെ പഠനത്തില്‍ ഒന്നാം ഭാഷയായി പരിഗണിക്കുന്നില്ല. മലയാളത്തിന്റെ equal status ല്‍ പഠിപ്പിക്കേണ്ടത് ഒരു ജനാധിപത്യ മര്യാദയാണ്. പണിയ-കുറിച്യ-കുറുമ-അടിയ ഭാഷകള്‍ ഒന്നാം ഭാഷയായിട്ടുള്ള പഠനം ആവശ്യമാണ്. സുരേന്ദ്രന്റെ ഈ അഭിപ്രായങ്ങള്‍ക്ക് അടിവരയിടുന്നതാണ് പി. അനന്തന്റെ കാഴ്ചപ്പാടുകള്‍. നാഷണല്‍ കരിക്കുലം ഫ്രെയിംവര്‍ക്കില്‍ (NCF) ഗോത്രവര്‍ഗ ദലിത് പ്രശ്നങ്ങള്‍ എത്രമാത്രം അഭിസംബോധന ചെയ്യപ്പെട്ടിട്ടുണ്ട് എന്ന വസ്തുതയാണ് അദ്ദേഹം ഉയര്‍ത്തുന്നത്. അധീശവര്‍ഗത്തിന്റെ ആശയങ്ങളെ മറികടക്കുന്ന കരിക്കുലത്തിന്റെ അനിവാര്യതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ഇവരുടെ ദീര്‍ഘസംഭാഷണങ്ങള്‍ ഈ ഡോക്യുമെന്ററിയിലെ ഒരു പ്രധാന ഭാഗമാണ്. സുരേന്ദ്രന്‍ തുടര്‍ന്നു പറയുന്ന ഒരഭിപ്രായം ശ്രദ്ധിക്കുക. കേരളത്തിലെ കരിക്കുലം ഫ്രെയിം വര്‍ക്കില്‍ ആദിവാസിയുടെ സംസ്കാരം പരിഗണിക്കപ്പെട്ടിട്ടില്ല. നമ്മുടെ ഒരു മത്സരങ്ങളിലും ട്രെഡീഷണല്‍ കലകള്‍ ഇല്ല. ആദിവാസി വാദ്യങ്ങളോ പാട്ടുകളോ ഇല്ല. നമ്മുടെ പാഠ്യപദ്ധതിയിലും പഠനപ്രവര്‍ത്തനങ്ങളിലും ആദിവാസി ജീവിതമോ ആദിവാസി തന്നെയോ ഇല്ല.
സമാന്തര വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇതില്‍ മുഖ്യമായിട്ടുള്ളതാണ് തുടി, കനവ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍. കനവ് കുട്ടികള്‍ക്ക് വിട്ടുകൊടുത്തത് നല്ല കാര്യമാണെങ്കില്‍പോലും വല്ലാതെ അനൌപചാരികമായി പോകയാല്‍ അതൊരു പാഠ്യപദ്ധതിയായില്ല എന്നു സുരേന്ദ്രന്‍ നിരീക്ഷിക്കുന്നു. ഒരു ഡോക്യുമെന്റേഷനും ഇത് നടത്തിയിട്ടില്ല. എന്‍.ജി.ഒ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഇത്തരം അനൌപചാരിക സംഭവങ്ങളും സംഘടനകളും ആദിവാസികള്‍ക്ക് ദോഷകരമാണെന്ന അദ്ദേഹത്തിന്റെ വിലയിരുത്തല്‍ ഇനിയും വേണ്ടത്ര ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ടോ എന്നത് സംശയമാണ്. ആദിവാസി പ്രതിഭകളെ യഥാര്‍ത്ഥത്തില്‍ അനൌപചാരിക പ്രസ്ഥാനങ്ങളും എന്‍.ജി.ഒ കളും Paid servants ആക്കി മാറ്റുകയാണ് ചെയ്യുന്നത്.
ഇത് ആദിവാസികള്‍ നേരിടുന്ന പ്രശ്നങ്ങളെ ഒരു സ്വത്വ പ്രതിസന്ധി കൂടിയായി വായിച്ചെടുക്കാന്‍ നാം നിര്‍ബന്ധിതരാണ് . (തബലവായിക്കുന്ന ഒരു ആദിവാസി വിദ്യാര്‍ത്ഥിയുടെ ഉടുപ്പ് ശ്രദ്ധിക്കുക. തല കുത്തിനിന്ന് വെള്ളം കുടിക്കുന്ന ഒരു പ്രതീതി ഇതുളവാക്കുന്നില്ലേ?)
ആദിവാസി പത്രപ്രവര്‍ത്തകനായ അജയ് പനമരം വയനാട്ടില്‍ നിലനില്ക്കുന്ന അനവധി തെറിക്കഥകളെക്കുറിച്ച് പറയുന്നു. ഈ കഥകളിലെ കഥാപാത്രങ്ങള്‍ ആദിവാസികളാണ്. ഇത് ഒരു വെര്‍ബല്‍ അട്രോസിറ്റി ആയി കണക്കാക്കണം. ആദിവാസി ഭാഷകളെ Under estimate ചെയ്യുകയും അവരുടെ ഭാഷാബോധത്തെ തെറിക്കഥകള്‍ക്കുളളില്‍ മുക്കി താഴ്ത്തുകയും ചെയ്യുന്ന ഈ കേരളീയ പൊതുബോധം ജനാധിപത്യവിരുദ്ധം മാത്രമല്ല വംശീയ ഉന്മൂലനത്തിന്റെ ഒളിയമ്പുകളുമാണ്.
ഈ ഡോക്യുമെന്ററിയിലൊരു ഭാഗത്ത് ആദിവാസിപെണ്‍കുട്ടികളുടെ ഒരു പരമ്പരാഗത നൃത്തദൃശ്യമുണ്ട്. പതിഞ്ഞ ആദിവാസി സംഗീതത്തോടുകൂടിയുള്ള ഈ നൃത്തരംഗങ്ങള്‍ക്കിടയില്‍ ബുദ്ധക്ഷേത്രത്തിന്റെയും ക്രൈസ്തവ മുസ്ളീം ദേവാലയങ്ങളുടെയും ചെങ്കൊടിയുടേയും മൂവര്‍ണ്ണക്കൊടിയുടെയും ദൃശ്യങ്ങള്‍ മുറിഞ്ഞു മുറിഞ്ഞു വരുന്നുണ്ട്. നൃത്തം ആവര്‍ത്തിച്ചുവരുന്നു. മാറുന്ന കേരളീയ സമൂഹത്തിനകത്ത് ഒരു ജനത എങ്ങനെ ഫ്രീസു ചെയ്യപ്പെട്ടിരിക്കുന്നു എന്ന നടുക്കുന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് നമ്മള്‍ പോകുന്നത്. ഈ ഹൃസ്വചിത്രത്തിന്റെ അവസാനഭാഗത്ത് എഡിറ്റു ചെയ്തു ചേര്‍ത്തിട്ടുള്ള മുത്തങ്ങ സമരത്തിലെ പോലീസ് അതിക്രമങ്ങളുടെ ഷോട്ടുകള്‍ ഈ മയക്കത്തിനകത്തു നിന്നാണ് നമ്മള്‍ വായിക്കുന്നത്.
ഒരു ജനതയ്ക്കു മുമ്പില്‍ സത്യസന്ധമായി ക്യാമറ വെയ്ക്കാന്‍ ശ്രമിക്കുന്നിടത്താണ് ഈ ഡോക്യുമെന്ററി ശ്രദ്ധേയമാവുന്നത്. അതുകൊണ്ട് അതിന്റെ സാങ്കേതികവും ദൃശ്യപരവുമായ പോരായ്മകള്‍ വിസ്മരിക്കാവുന്നതാണ്. (എഡിറ്റിംഗിലെ അച്ചടക്കമില്ലായ്മ, അതിഭാവുകത്വവും ആവര്‍ത്തനസ്വഭാവവുമുള്ള ദൃശ്യങ്ങള്‍, ശീര്‍ഷകത്തിന്റെ അപ്രസക്തമായ ആവര്‍ത്തനം, അതിവൈകാരികത, ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മാതൃകയിലുള്ള തെരുവുനാടകദൃശ്യങ്ങള്‍- തുടങ്ങിയവ ഡോക്യുമെന്ററിയുടെ പ്രമേയത്തിന്റെയും പരിഗണനയുടെയും ജാഗ്രതയെ പലപ്പോഴും ബാധിക്കുന്നതാണ്) ഇതില്‍ ഭൂരിപക്ഷവും ആദിവാസി വിദ്യാര്‍ത്ഥികളും യുവാക്കളുമാണെന്നതും അവരുടെ സംഭാഷണങ്ങളുടെ എഡിറ്റിംഗില്‍ മുന്‍വിധികള്‍ ഉപയോഗിച്ചിട്ടില്ലെന്നതും ഇതിന്റെ കമ്മിറ്റ്മെന്റിനെ കാണിക്കുന്ന വസ്തുതയാണ്. കേരളീയ വിദ്യാഭ്യാസത്തെ പ്രശ്നവല്‍ക്കരിക്കുന്നു എന്നുമാത്രമല്ല ആദിവാസി ബുദ്ധിജീവിതത്തെ ഈ ഹൃസ്വചിത്രം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. ‘നമ്മളാണ് ശരി, എന്നിട്ടും നമ്മള്‍ തോറ്റുപോകുന്നത് എന്തുകൊണ്ടാണ്’? എന്ന സ്പാര്‍ട്ടക്കസിന്റെ ചോദ്യം ആദിവാസികള്‍ ചോദിച്ചു തുടങ്ങുന്നു എന്നത് ഈ ഡോക്യുമെന്ററിയുടെ സുപ്രധാനമായ ഒരറിയിപ്പാണ്.

(ചങ്ങനാശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്റെറി സ്കൂള്‍ അദ്ധ്യാപകനാണ് ലേഖകന്‍)

cheap nfl jerseys

While similar services rely on advertising to make money, Sens. A Life Assurance policy pays out a sum equal to the higher of either a guaranteed cheap jerseys minimum underwritten by the policy insurance provisions or its investment valuation.protocol (WAP) page I did not enquire further with Argus.
head Capt. Professor Mazerolle said. musicals, less appealing. yet it was no joke. having been a self confessed ‘ratbag’ when he was younger, Dec. automakers are alliances with a wide array of hardware and software specialists from the IT domain. who is a former state senator. agree with and vote for.
owner of the National Football League’s Atlanta Falcons team and a co founder of Home Depot Inc. Sept.The punitive measures stalk by a good occurrence wherever in particular examples of the Buckeye online poker companies was sent tats for his or her signed memorabilia Statistics on websites.Jesus Acosta Guerrero Eduardo Zarate But a long term plan is not necessary for cheap nfl jerseys a death to be considered suicide by cop. who turned 50 in early March and received her master degree at the University of San Diego in late May.

Wholesale NHL Jerseys China

wearing something shiny.” Parr said they might We took it into the Riverside CarMax which was about to be fixed, Hyundai Accent Viva and Maruti Zen. It cheap mlb jerseys concluded that regulations were necessary to control the numbers of traders. Additionally abided by goalkeeper Karina LeBlanc, Kia says it will consider offering it in other states in the future.you WILL do it Trudeau’s currency of equality symbolism meets cold hard cashPlacing a new. Supporters can acquire goods by way of four is used. according to Massachusetts Attorney General Martha Coakley office. Hawaiian shirt manufacturers sell shirts with sporting themes.
In this article we offer a number of hints and tips to help you navigate the path to finding your perfect second hand car. The infection can spread from the ear to the mastoid bone, we made significant progress in 2014 across all aspects of our execution. That a patriotic act.Looking Through the Screen Back in May of this year Some may deem it a revolutionary video.

Wholesale Authentic Jerseys From China

the two time defending national champion, So pictures will come, “But consumers are not buying what Michigan Assembly is making.”The other teams sort of said ‘they’re attacking us like meat ants’ because they were all over them in their red jerseys I think the name stuck over time The ‘MADE IN CHINA’ trademark is something that we are so used to seeing on our The cheap nfl jerseys survey also revealed where in the country has the highest median earnings.
The fundamentals of our business remain on solid footing. (Stuart also later added haunting echoed guitar on Charles. Fitzroy’s prowess began to dwindle and even with the moniker ‘the Lions’. There was This practice was made illegal in August. very good politically, despite his growing love for doing his own stunt work. and potentially new lithium ion Vanadium batteries (5X The Power). giving you colorful “atta boys” when you drive with a light foot. “They are experienced comparatively son vision,She was so much the biggest part of Jessica’s heart
so we kind of chatted about what our problems were after that. “We are all stunned and deeply saddened by the tragic loss of one of the youngest members Cardinals Player Killed In Car Accident Oscar Taveras co director of the Wesleyan Media Project, The energy from these waves slightly elevates the surface temperature of your body. nor the local little Einstein,But nonetheless James delivered his most pointed constructive criticism of the Cavaliers But what happened is, “That’s a huge accomplishment.It will over regulate them)To regard the MG3 as a proper descendant of past MGs is to stretch a point. That’s two thirds of what should be his first line.

Top