ശബരിമല തീര്‍ഥാടനവും അധികാരബോധത്തിൻ്റെ ആണിടങ്ങളും

അയ്യപ്പന്‍ ഉത്തമ പൗരുഷത്തിന്റെ ദേവനായത് കൊണ്ട് ആണ്‍ സമൂഹത്തിന് നൈതികവും ആത്മീയമായ ബലവും വിശുദ്ധിയും ലഭിക്കാനും കുടുംബ ക്ഷേമ ദൗത്യങ്ങള്‍ തടസ്സം കൂടാതെ നിര്‍വഹിക്കാനും അയ്യപ്പന്റെ ആശിര്‍വാദം അനിവാര്യമാണെന്നാണ് കരുതപ്പെടുന്നത്. ആണ്‍കുട്ടികളും പുരുഷന്മാരും കൂട്ടംകൂട്ടമായി ഗുരു സ്വാമിമാര്‍ എന്നറിയപ്പെടുന്ന ഇതര പുരുഷഭക്തരിലേക്ക് യാത്രയുടെ ഭാഗമായി ചേരുന്നതോടെ ആണ്‍ ഇടത്തിന്റെ സാമൂഹികതയും വ്യക്തിപരതയും ഏറ്റവും ശക്തിയോടെ പ്രകടമാവുന്നു. അത് കൊണ്ട് സ്ത്രീ സമൂഹത്തിന് തുല്യമായി ലഭിക്കാത്ത ഈ ആത്മീയ അനുഭൂതി ലിംഗ കേന്ദ്രീകൃതമായ അധികാര വ്യത്യാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രത്യക്ഷത്തില്‍ ഭക്തിയോടെ സമത്വ ബോധത്തോടെ ഒരേ വസ്ത്രത്തില്‍ പുരുഷ സമൂഹം ആരാധന നടത്തുന്നത് പ്രശ്‌നമായി തോന്നിലെങ്കിലും, ആഴത്തില്‍ പരിശോധിച്ചാല്‍ സ്ത്രീയുടെ ഇടങ്ങളെ പ്രസ്തുത തീര്‍ഥാടനം അപകര്‍ഷതയുടെ പേരില്‍ നിഷേധിക്കുകയും അദൃശ്യമാക്കുകയും ചെയ്യുന്നു.അഥവാ സ്ത്രീ അപകര്‍ഷയും അപരയും ദൃശ്യതയില്ലാത്തവളുമാണെന്ന് സ്ഥാപിക്കാന്‍ ഇത്തരം ആണാഘോഷങ്ങള്‍ പറയാതെ പറയുന്നു.

രണ്ട് പുരുഷദൈവങ്ങളാല്‍ ജന്മം കൊണ്ട അയ്യപ്പനിലേക്ക് ആണ്‍ സമൂഹം കൂട്ടംകൂട്ടമായി നടത്തുന്ന സവിശേഷ തീര്‍ഥാടനമായിട്ടാണ് കേരളത്തിലെ ശബരിമല ദര്‍ശനം മുഖ്യധാരയില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രസ്തുത തീര്‍ഥാടനത്തിൻ്റെ ഘടനയിലും അര്‍ഥത്തിലും പുരുഷ കേന്ദ്രീകൃത സ്വത്വങ്ങള്‍ ആഴത്തില്‍ വേരൂന്നിയതായി കാണാം. അത് കൊണ്ട് തന്നെ ദക്ഷിണേന്ത്യയിലെ പ്രചുര പ്രചാരം നേടിയ ശബരിമല സന്ദര്‍ശനം അയ്യപ്പന്‍ എന്ന ദേവൻ്റെ പൗരുഷം ഉത്തമമായി ചിത്രീകരിക്കുന്നുവെന്ന് പറയാം. തെക്കേന്ത്യയിലെ മത-സാമൂഹിക ഘടനയില്‍ സജീവമായ രണ്ട് വിരുദ്ധസങ്കല്‍പ്പങ്ങളാണ് ഗൃഹ നായകന്‍ (Householder), പരിത്യാഗി(Renouncer) എന്നിവ. പ്രസ്തുത രണ്ട് സങ്കല്‍പ്പങ്ങളെ പുരുഷൻ്റെ സാമൂഹിക ദൗത്യത്തോട് ഇണക്കിചേര്‍ത്ത് അവതരിപ്പിക്കുകയാണ് ശബരിമല തീര്‍ഥാടനം ചെയ്യുന്നത്. വീട്ടിലെ കാര്യങ്ങളെ സ്വന്തം ഇഛയും ആജ്ഞയും അനുസരിച്ച് നിയന്ത്രിക്കുന്നവന്‍ എന്നര്‍ഥം വരുന്ന ഗൃഹനായകന്‍ സങ്കല്‍പ്പവും ഭൗതിക സുഖകള്‍ ഒഴിവാക്കി ജീവിക്കുന്നവന്‍ എന്നര്‍ഥം വരുന്ന പരിത്യാഗി എന്ന സങ്കല്‍പ്പവും ശബരിമലയിലേക്ക് ദര്‍ശനത്തിന് പോകുന്ന ആണ്‍കൂട്ടങ്ങളില്‍ ഒരുപോലെ കാണാവുന്നതാണ്. അതില്‍ ഒന്നാമത്തേത് ഭൗതിക്കകത്ത് ഒതുങ്ങികൂടി ജീവിക്കല്‍ (Immanence) എന്നര്‍ഥം നിര്‍മിക്കുമ്പോള്‍ രണ്ടാമത്തേത് അതിഭൗതികസുഖത്തിന് വേണ്ടി അതിജീവിക്കല്‍ (Transcendence) എന്ന അര്‍ഥത്തെയാണ് അടയാളപ്പെടുത്തുന്നത്. എന്നാല്‍ വൈരുദ്ധ്യം നിറഞ്ഞ ഈ രണ്ട് സങ്കല്‍പ്പങ്ങളുടെ അതിരുകള്‍ തകര്‍ത്ത്, ദൈനംദിന ജീവിതത്തിന്റെ ഭാഗമായി പുരുഷന് പ്രസ്തുത അതിഭൗതിക അനുഭൂതി അയ്യപ്പദര്‍ശനത്തിലൂടെ സാധിക്കുമെന്ന് ശബരിമല തീര്‍ഥാടനം നമ്മെ ബോധ്യപ്പെടുത്തുന്നു. കാരണം വീടും കുടുംബവും ഭരിക്കുന്ന പുരുഷന്‍ ഗൃഹനായകനായിരിക്കെ എല്ലാ ലൗകിക സുഖങ്ങളും ഒഴിവാക്കി, അയ്യപ്പനിലേക്ക് യാത്രയാകുമ്പോള്‍ അവിടെ രണ്ട് വിരുദ്ധ അര്‍ഥങ്ങളുടെയും കൂടിച്ചേരല്‍ നടക്കുന്നതായി കാണാം.അത്‌കൊണ്ട് കാട്ടിലൂടെ ദുര്‍ഘട പാതകള്‍ താണ്ടി അയ്യപ്പനെ കാണാന്‍ ബുദ്ധിമുട്ടുകളും വേദനകളും സഹിച്ച് ശബരിമലയിലേക്ക് പോകുന്ന ഭക്തനായ പുരുഷന്‍ ഹീറോ പരിവേഷമുള്ള, ഗൃഹനായകനായ, പരിത്യാഗിയായ ഉത്തമ പൗരുഷത്തിന്റെ അടയാളമായി നമുക്കിടയില്‍ പ്രത്യക്ഷപ്പെടുന്നു.

ഫിലിപ്പോ ഒസല്ല

അയ്യപ്പന്‍ ഉത്തപൗരുഷത്തിന്റെ ദേവനായത് കൊണ്ട് ആണ്‍സമൂഹത്തിന് നൈതികവും ആത്മീയമായ ബലവും വിശുദ്ധിയും ലഭിക്കാനും കുടുംബക്ഷേമദൗത്യങ്ങള്‍ തടസ്സം കൂടാതെ നിര്‍വഹിക്കാനും അയ്യപ്പന്റെ ആശിര്‍വാദം അനിവാര്യമാണെന്നാണ് കരുതപ്പെടുന്നത്. ആണ്‍കുട്ടികളും പുരഷന്മാരും കൂട്ടം കൂട്ടമായി ഗുരുസ്വാമിമാര്‍ എന്നറിയപ്പെടുന്ന ഇതര പുരുഷഭക്തരിലേക്ക് യാത്രയുടെ ഭാഗമായി ചേരുന്നതോടെ ആണ്‍ ഇടത്തിന്റെ സാമൂഹികതയും വ്യക്തിപരതയും ഏറ്റവും ശക്തിയോടെ പ്രകടമാവുന്നു. അത് കൊണ്ട് സ്ത്രീ സമൂഹത്തിന് തുല്യമായി ലഭിക്കാത്ത ഈ ആത്മീയ അനുഭൂതി ലിംഗ കേന്ദ്രീകൃതമായ അധികാരവ്യത്യാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രത്യക്ഷത്തില്‍ ഭക്തിയോടെ സമത്വബോധത്തോടെ ഒരേ വസ്ത്രത്തില്‍ പുരുഷസമൂഹം ആരാധന നടത്തുന്നത് പ്രശ്‌നമായി തോന്നിലെങ്കിലും, ആഴത്തില്‍ പരിശോധിച്ചാല്‍ സ്ത്രീയുടെ ഇടങ്ങളെ പ്രസ്തുത തീര്‍ഥാടനം അപകര്‍ഷതയുടെ പേരില്‍ നിഷേധിക്കുകയും അദൃശ്യമാക്കുകയും ചെയ്യുന്നു.അഥവാ സ്ത്രീ അപകര്‍ഷയും അപരയും ദൃശ്യതയില്ലാത്തവളുമാണെന്ന് സ്ഥാപിക്കാന്‍ ഇത്തരം ആണോഘാഷങ്ങള്‍ പറയാതെപറയുന്നു. തീര്‍ഥാടനം ആണ്‍കൂട്ടങ്ങള്‍ക്കിടയിലെ സമത്വവും ഭക്തിമനസ്സും സൂചിപ്പിക്കുന്നുവെന്ന് ന്യായീകരിച്ചാലും, ആണ്‍കോയ്മ മതാരാധനകളുടെ ഭാഗമായി പുനുരുല്‍പാദിപ്പെടുകയും ശക്തിപ്രാപിക്കുകയും ചെയ്യുന്നു. ആണ്‍ സമൂഹത്തിന് മാത്രം തീര്‍ഥാടനം പരിമിതപ്പെടുത്തുന്നതിലൂടെ, ശബരിമലയില്‍, ആണ്‍കോയ്മയുടെ പുനാരാവിഷ്‌കാരം (Remusculinization)മാത്രം സാധ്യമാവുന്നത്.

തീര്‍ഥാടനത്തിലെ ദുര്‍ഘടനിമിഷങ്ങള്‍ പുരുഷന്മാര്‍ക്ക് അയ്യപ്പന്‍ നിര്‍വഹിച്ച വനസഞ്ചാരത്തിലെ അപകടഭീതിയെ തിരിച്ചറിയാനും അദ്ദേഹത്തിന്റെ ധീരത ഉള്‍കൊള്ളാനും സഹായിക്കുന്നു. കൂടാതെ ഹീറോയിസം തുളുമ്പുന്ന ആണ്‍ ആവിഷ്‌കാരമുള്ള അനുഷ്ഠാനമായി ശബരിമല തീര്‍ഥാടനം മാറുകയും ചെയ്യുന്നു. ശബരിമല തീര്‍ഥാടനത്തില്‍ സ്ത്രീകള്‍ വിലക്കപ്പെട്ടത് സ്ത്രീയുടെ സുരക്ഷയെ മാനിച്ചും കാട്ടിലെ ദുര്‍ഘടപാതയില്‍ അവള്‍ പാലിക്കേണ്ട കായിക മാനസിക ബലത്തിന്റെ വിശ്വാസ്യതക്കുറവുമാണെന്നുമായിരുന്നു ഞങ്ങളോട് അതിനെക്കുറിച്ച് വിശദീകരിച്ച മിക്കപേരുടേയും വാദം.

ആണ്‍ സ്വത്വങ്ങളെ നിര്‍മിക്കുന്നതില്‍ ഭക്തിയുടെയും മതാചാരങ്ങളുടെ പങ്കിനെ ഗൗരവതരമായി വീക്ഷിച്ചുകൊണ്ടുതന്നെ, ആണായിരിക്കല്‍ എന്ന ധാരണയെയും ആണ്‍ആവിഷ്‌കാരങ്ങളുടെ ദക്ഷിണേന്ത്യന്‍ സാമൂഹിക പരിസരങ്ങളെയും വിമര്‍ശനാത്മകമായി സമീപിക്കുകയാണ് നാം ഈ പ്രബന്ധത്തില്‍ ചെയ്യുന്നത്. പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലെയും കേരളത്തിലെയും ആണ്‍ അയ്യപ്പ ഭക്തര്‍ വര്‍ഷാവര്‍ഷം സന്ദര്‍ശിക്കുന്ന ശബരിമലയുടെ ആചാരഘടനകളെ സവിശേഷമായി നോക്കികണ്ട്, പ്രസ്തുത വാദം അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. പ്രസ്തുത തീര്‍ഥാടനം മതാചാരങ്ങളിലെ ആണിടമായി മനസ്സിലാക്കികൊണ്ട് തന്നെ ആണ്‍കോയ്മ ബോധത്തെ പ്രബലപ്പെടുത്താനും ഗൃഹനായകന്‍, പരിത്യാഗി എന്നീ ദക്ഷിണേന്ത്യന്‍ ചിഹ്നങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യാത്മകമായ ബന്ധങ്ങളെ ആണായിരിക്കല്‍ എന്ന ധാരണയോട് ഐക്യപ്പെടുത്തി ആടയാളപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. അതിസാഹസികമായ പുരുഷഭാവനകളോടെ ആണിന് മാത്രം സവിശേഷമായ ഘടകമാണ് അതീതത്വം/അതിഭൗതികമായ അതിജീവനം എന്നും അത് അവരുടെ ദൈനംദിന ജീവിത വ്യവഹാരങ്ങളുടെ ഭാഗമായി സ്ഥാപിക്കാനുമാണ് പ്രസ്തുത തീര്‍ഥാടനം കൊണ്ട് ലക്ഷ്യമാക്കുന്നത്. ശബരിമലയിലേക്കുള്ള ഈ പരിത്യാഗ യാത്രയില്‍ പുരുഷനായ ഭക്തന്‍ കരസ്ഥമാക്കുന്നത് അതിഭൗതികമായ അനുഭൂതിക്കപ്പുറം ഭൗതികമായ ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണം കൂടിയാണെന്നാണ് നാം വാദിക്കാന്‍ ശ്രമിക്കുന്നത്. അയ്യപ്പനില്‍ നിന്ന് ലഭിക്കുന്ന അനുഗ്രഹാശിസ്സുകള്‍ മുഖേനെ ഉത്തമാധികാരത്തിന്റെ സ്രോതസ്സായി പുരുഷന്‍ മാറുന്നു എന്ന് പറയുന്നതിനോടൊപ്പം തീര്‍ഥാടന പങ്കാളിത്തം കൊണ്ടുതന്നെ പ്രകടമായ കായിക ബലവും ആത്മീയ നൈതിക ഊര്‍ജവും അവന്‍ നേടുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. പ്രസ്തുത അധികാരത്തിന്റെ അടയാളപ്പെടുത്തല്‍ നിത്യജീവിതത്തിന്റെ ഭാഗമായി മാറ്റുകയും ദേവനോടുള്ള പുരുഷന്റെ ഭക്തി പ്രകടനം കുടുംബക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മകന്‍/ഭര്‍ത്താവിന്റെ ഉത്തരവാദിത്വപ്രതിജ്ഞകളെ നിറവേറ്റുവുന്ന ഭാവനയും സൃഷ്ടിക്കുന്നു.

അത് കൊണ്ട് തന്നെ ആണ്‍കോയ്മയുടെ രണ്ട് വ്യത്യസ്ത രൂപങ്ങളെ പ്രതിനിധാനം ചെയ്യുന്ന അനുഷ്ഠാനമായി നമുക്ക് ശബരിമല തീര്‍ഥാടനത്തെ കാണാനാവുന്നതാണ്. ഒരു ഭാഗത്ത്, വിഷ്ണു,ശിവ എന്നീ രണ്ട് ആണ്‍ ദേവന്മാരാല്‍ ഭൂജാതാനായ അതിപൗരുഷ ഭാവനയുടെ ദേവനിലേക്ക് (അയ്യപ്പ ദേവന്‍)ലയിക്കുന്ന തീര്‍ഥാടകനായ പുരുഷന്റെ രൂപം പ്രത്യക്ഷമാവുന്നു. മറുഭാഗത്ത് ശബരിമലയിലേക്ക് തീര്‍ഥാടനത്തിനായി വരുന്ന പുരുഷന്റെ വലിയ കൂട്ടത്തില്‍ അലിഞ്ഞുചേര്‍ന്ന ഒരു പുരുഷന്റെ രൂപവും പ്രത്യക്ഷമാവുന്നു. വഴിയിലും അമ്പലത്തിലും വെച്ച് കണ്ട് മുട്ടുന്ന ആണ്‍ കൂട്ടങ്ങളുടെ സമ്മേളനം പുരുഷവര്‍ഗത്തെ ‘സമൂഹത്തിന്റെ മൊത്തം’ എന്ന ഗണത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു. സവിശേഷമായ ഈ ആണ്‍ സമൂഹം പ്രത്യക്ഷത്തില്‍ ഭക്തസമൂഹമായി കാണപ്പെടുമെങ്കിലും -തീര്‍ഥാടകര്‍ പരസ്പരം വിളിക്കുന്നത് സ്വാമി അഥവാ വിശുദ്ധ പുരുഷന്‍ എന്നര്‍ഥത്തിലാണ്- അധികാരശ്രേണീകൃതമായ കൂട്ടായ്മയാണ് ഇത്. ആത്മീയതയുടെ ഉന്നത നേതൃത്വമായ അയ്യപ്പനിലേക്കും അവരിലെ പരിചിത സമ്പന്നരമായ ഗുരസ്വാമിമാരിലേക്കും അവര്‍ സ്വയം കീഴടങ്ങുന്നത് അത് കൊണ്ടാണ്. കൂടാതെ ഋതുമതികളായ സ്ത്രീകളെ വിലക്കുന്ന തീര്‍ഥാടനബോധവും ആണ്‍ ്സ്്ത്രീ ബന്ധങ്ങളെ സജീവമായി അടയാളപ്പെടുത്തുന്ന അയ്യപ്പന്‍ ഐത്യഹ്യങ്ങളും നാം പറഞ്ഞ അധികാരഘടനയെ ഊട്ടിയുറപ്പിക്കുന്നതാണ്. അജീവനാന്തം ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന ദേവനാണ് അയ്യപ്പന്‍. തീര്‍ഥാടന സമയത്തും അതിന് മുമ്പും തീര്‍ഥാടകര്‍ അനുഷ്ഠിക്കുന്ന, ലൈംഗിക മുക്തി എന്ന അചാരത്തെ സമ്പൂര്‍ണമായി ആചരിച്ച് ദൈവിക ബലം കൈമുലാക്കിയെന്നാണ് അയ്യപ്പനെക്കുറിച്ചുള്ള ഐതിഹ്യം. കൗമാര പ്രായക്കാരികളാത്ത പെണ്‍കുട്ടികളും ആര്‍ത്തവ വിരാമം സംഭവിച്ച സ്ത്രീകള്‍ക്കും ശബരിമല സന്ദര്‍ശിക്കാമെങ്കിലും ആണ്‍കൂട്ടത്തിന്റെ വലിയ പങ്കാളിത്തത്തോട് തുലനം ചെയ്ത് അവ ആപേക്ഷികമായി ചുരുക്കംവന്നതും യൗവനയുക്തകളും ഋതുമതികളുമായ സ്ത്രീ സമൂഹത്തെ മാറ്റിനിര്‍ത്തുകയും ചെയ്യുന്നു എന്നതാണ് വസ്തുത. അക്കാരണത്താല്‍, ശബരിമല തീര്‍ഥാടനത്തെ ലിഗകേന്ദീകൃതമായ അനുഷ്ഠാനമായി മനസ്സിലാക്കാനും അവയില്‍ സ്ത്രീ -പുരുഷ പങ്കാളിത്ത വിവേചനം പ്രകടമായി നിലനില്‍ക്കുന്നത് കൊണ്ടുതന്നെ ആണ്‍കോയ്മയുടെ ബോധങ്ങള്‍ അവയെ പ്രബലമായി നിയന്ത്രിക്കുന്നുവെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.

ശബരിമലയിലേക്ക് ഭക്തര്‍ പോകുന്നത് സ്വയം പരിവര്‍ത്തനത്തിനോ മോക്ഷസിദ്ധിക്കോ വേണ്ടിയല്ല, പകരം കുട്ടികളുണ്ടാവുക, ബിസിനസില്‍ അഭിവൃദ്ധി ഉണ്ടാവുക,ജോലി ലഭിക്കുക തുടങ്ങിയ ഉദ്ദേശ പൂര്‍ത്തീകരണത്തിന് അയ്യപ്പനെ സമീപിക്കുകയാണ് ചെയ്യുന്നത്.
അയ്യപ്പന്റെ അമ്പലത്തില്‍ കാശ് സംഭാവനയായി നല്‍കിയ ഭക്തന്‍ ഫിലിപ്പോയോട് പറഞ്ഞത് ഇപ്രകാരമാണ്. ”അയ്യപ്പനുമായി ചേര്‍ന്നാണ് ഞാന്‍ മദ്രാസില്‍ ബിസിനസ് നടത്തുന്നത്. അവര്‍ എപ്പോഴും എന്നെ സഹായിക്കുന്നു. എല്ലാവര്‍ഷവും ലാഭത്തിലെ അവരുടെ വിഹിതം ഞാന്‍ ഇവിടെ കൊണ്ടുവരും.” നല്ല ജോലി അന്വേഷിക്കുന്നവര്‍ക്ക് (വിശിഷ്യാ ഗള്‍ഫില്‍ ജോലി അന്വേഷിക്കുന്നവര്‍ക്ക് ) യോഗ്യതകളെപ്പോലെ പ്രസ്തുത ബന്ധവും ഭാഗ്യപരീക്ഷണവും പതിവാണ്. അയ്യപ്പന്റെ ആശിര്‍വാദം അവര്‍ക്ക് മതിയായ അതിഭൗതിക സഹായം നല്‍കുന്നുവെന്ന് കരുതപ്പെടുന്നു.

ശബരിമല സന്ദര്‍ശിച്ച പുരുഷന്മാരോട് നിരന്തരം സംഭാഷണം നടത്തിയപ്പോള്‍, ഒരുപാട് കാര്യങ്ങള്‍ ബോധ്യമായി തുടങ്ങിയിരുന്നു. ഒരു വിധിപരീക്ഷണം എന്ന നിലക്ക് ശബരിമലയിലേക്കുള്ള യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ ഏറെ വലിച്ചുനീട്ടിയവയാണ്. ആനയും പുലിയും അടങ്ങുന്ന കാട്ടുമൃഗങ്ങളാല്‍ തീര്‍ഥാടകര്‍ കൊല്ലപ്പെടാനുള്ള സാധ്യത കൂടതലാണ് എന്ന പറച്ചില്‍ സജീവമായിരുന്നു. സാധാരണ പുരുഷന്മാര്‍ യാത്രചെയ്യുന്ന വഴി ഒന്നായത് കൊണ്ട് തന്നെ അതിന് തീരെ സാധ്യതയില്ല. കൂടാതെ ഹിന്ദു മിത്തോളജിയുടെ സവിശേഷ ഇടമായ കാടായത് കൊണ്ട് തന്നെ പ്രസ്തുത സാഹസിക കൃത്യത്തില്‍ ആരും പിന്തിരിയുന്ന പ്രശ്നവും ഉണ്ടാവുകയില്ല. പ്രസ്തുത ധാരണകള്‍ ആദ്യകാല തീര്‍ഥാടകരായ കന്നിസ്വാമിമാര്‍ക്കിടയിലുണ്ടായിരുന്നു.
ഏതായാലും തീര്‍ഥാടനത്തിലെ ദുര്‍ഘടനിമിഷങ്ങള്‍ പുരുഷന്മാര്‍ക്ക് അയ്യപ്പന്‍ നിര്‍വഹിച്ച വനസഞ്ചാരത്തിലെ അപകടഭീതിയെ തിരിച്ചറിയാനും അദ്ദേഹത്തിന്റെ ധീരത ഉള്‍കൊള്ളാനും സഹായിക്കുന്നു. കൂടാതെ ഹീറോയിസം തുളുമ്പുന്ന ആണ്‍ ആവിഷ്‌കാരമുള്ള അനുഷ്ഠാനമായി ശബരിമല തീര്‍ഥാടനം മാറുകയും ചെയ്യുന്നു. ശബരിമല തീര്‍ഥാടനത്തില്‍ സ്ത്രീകള്‍ വിലക്കപ്പെട്ടത് സ്ത്രീയുടെ സുരക്ഷയെ മാനിച്ചും കാട്ടിലെ ദുര്‍ഘടപാതയില്‍ അവള്‍ പാലിക്കേണ്ട കായിക മാനസിക ബലത്തിന്റെ വിശ്വാസ്യതക്കുറവുമാണെന്നുമായിരുന്നു ഞങ്ങളോട് അതിനെക്കുറിച്ച് വിശദീകരിച്ച മിക്കപേരുടേയും വാദം. ആര്‍ത്തവത്തിന്റെ സാധ്യതയും അത് മൂലം ഉണ്ടാവുന്ന അശുദ്ധിയും സ്ത്രീയുടെ നാല്‍പത്തിയൊന്ന് ദിവസത്തെ വ്രതത്തെ ഭേദിക്കുമെന്ന കാരണത്താലാണ് പ്രസ്തുത വിലക്കെന്ന് മറ്റുചിലര്‍ ഞങ്ങളോട് പറഞ്ഞു. എങ്കിലും ഈ അഗ്‌നിപരീക്ഷണത്തില്‍ പങ്കാളിയാവാന്‍ പുരുഷന് സാധ്യമായ ധൈര്യമോ ശുദ്ധിയോ മതിയായിരുന്നില്ല. മറിച്ച്, അയ്യപ്പന്‍ അപകടത്തില്‍പെട്ടവര്‍ക്ക് നല്‍കിയ അല്‍ഭുതാവഹമായ സഹായകഥകള്‍കൊണ്ടും കൂടിയാണ് പ്രസ്തുത ഊര്‍ജം ലഭിക്കുന്നത്.. കാട്ടില്‍ അക്രമിക്കപ്പെട്ടവരും ഒറ്റപ്പെട്ടവരുമായ തീര്‍ഥാടകരെ സഹായിക്കാന്‍ വേഷം മാറി അയ്യപ്പന്‍ വരുമെന്നാണ് തീര്‍ഥാടന കഥകളില്‍ ഉള്ളത്. ക്ഷീണിതരായ തീര്‍ഥാടകര്‍ക്ക് പ്രോല്‍സാഹനവും ശക്തിയും നല്‍കുന്നവനായി അയ്യപ്പന്‍ പ്രത്യക്ഷപ്പെടുന്നു. അയ്യപ്പന്റെ ദിവ്യസഹായങ്ങള്‍ തീര്‍ഥാടകരുടെ ആത്മീയവും നൈതികവുമായ ബലത്തെ ശക്തിപ്പെടുത്തുന്നതാണ്. ലൈംഗികസുഖങ്ങളില്‍ നിന്ന് പൂര്‍ണമുക്തിയുണ്ടാവുമെന്ന ശപഥം നിറവേറ്റിയവര്‍ക്കും സ്വയം കീഴടങ്ങിയവര്‍ക്കും മാത്രമാണ് അയ്യപ്പന്‍ സഹായം നല്‍കുന്നത്.മിക്ക തീര്‍ഥാടന വിവരണങ്ങളിലും പ്രസ്തുത ഭാഗമാണ് മിക്കതീര്‍ഥാടകരും തങ്ങളുടെ പ്രേക്ഷകരുടെ മുമ്പില്‍ ഉയര്‍ത്തികാണിക്കാന്‍ ശ്രമിക്കുക. ശബരിമലയിലേക്കുള്ള രണ്ടാം യാത്ര കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍, ഫിലിപ്പോയോട് എന്തെങ്കിലും അനുഭവപ്പെട്ടോ എന്ന് പലരും ചോദിച്ചിരുന്നു.ശബരിമലയിലേക്ക് പലതവണ യാത്ര ചെയ്ത കച്ചടവടക്കാരനായ നായര്‍ യുവാവ് ഞങ്ങളോട് പറഞ്ഞത് ഇങ്ങനെ ”കുറച്ച് ദിവസത്തേക്ക് നിങ്ങള്‍ വ്രതം അനുഷ്ഠിച്ചാല്‍, നിങ്ങള്‍ മോശമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ മറക്കുന്നു. നിങ്ങളുടെ ശരീരവും മനസ്സും ഒരുപോലെ ആരോഗ്യപൂര്‍ണമാവുന്നത് കാണാം. അയ്യപ്പനെക്കുറിച്ച് ചിന്തിക്കാനും സ്വന്തം വിഷമങ്ങള്‍ മറക്കാനും നിങ്ങള്‍ ശ്രമിക്കുന്നു. നിങ്ങള്‍ ശപഥം നിറവേറ്റാന്‍ ശബരിമലയിലേക്ക് പോക്കുന്നു. നിങ്ങളുടെ സഹോദരനോ സഹോദരിയോ നടത്തിയ ശപഥ നിര്‍വഹണത്തിനാണെങ്കിലും, നിങ്ങള്‍ അനുഭവപൂര്‍ണമായ ആനന്ദം ലഭിക്കാന്‍ അവിടേക്ക് പോകുകതന്നെ ചെയ്യും.”
മറ്റൊരു തീര്‍ഥാടകന്‍ പ്രതികരിച്ചത് ഇങ്ങനെ :
എല്ലാവരുടെയും മനസ്സില്‍ അയ്യപ്പനുണ്ടെന്ന് അവിടത്തെ അന്തരീക്ഷം കണ്ടാല്‍ അറിയാം. അന്നേരം വീട്ടിനകത്തെ വിഷമങ്ങളെ പ്പോലെ യാതൊരു സമ്മര്‍ദ്ധവും നാം അനുഭവിക്കുകയില്ല. തീര്‍ഥാടകന്റെ ആത്മ ബലി എന്ന പ്രതീകത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നത് അയ്യപ്പനിലേക്ക് ലയിച്ചുചേരുക/അയ്യപ്പനിലേക്ക് അഭയം തേടുക (അയ്യപ്പ ശരണം) എന്ന സങ്കല്‍പ്പത്തിലൂടെയാണ്.ആത്മാവിനെ ആഹുതിചെയ്യുന്നതിലൂടെ തീര്‍ഥാടകന്‍ വ്യക്തി എന്ന അവസ്ഥയില്‍ നിന്ന് സ്വാമിമാരുടെ കൂട്ടത്തിലേക്ക് മാറുമ്പോള്‍ സ്വയം അയ്യപ്പന്റെ രൂപം ദൃശ്യമാവുകയാണ് അവിടെ ചെയ്യുന്നത്.തീര്‍ഥാടനത്തിന്റെ അന്തിമഘട്ടത്തില്‍ ഇവ കൂടുതല്‍ പ്രകടമാണ്.
ആദ്യമായി, വിശുദ്ധ പതിനെട്ട് പടികള്‍ക്ക് മുകളില്‍ നിന്നും തേങ്ങ പൊട്ടിക്കുന്ന ചടങ്ങാണ്. ഓരോ യാത്രയുടെ എണ്ണത്തിന്റെ അനുസരിച്ച് പടിയുടെ എണ്ണം പാലിക്കണമെന്നാണ് കണക്ക്. അനുഷ്ഠാനങ്ങളിലും ബലികളിലും മനുഷ്യര്‍ക്ക് പകരം നില്‍ക്കുന്ന വസ്തുവായിട്ടാണ് തേങ്ങയെ കരുതപ്പെടുന്നത്. തേങ്ങയും മനുഷ്യന്റെ ശരീരവും തമ്മിലുള്ള സാമ്യതയാണ് പ്രസ്തുത രീതി സൂചിപ്പിക്കുന്നത്.അത് കൊണ്ട് തന്നെ തേങ്ങ പൊട്ടിക്കല്‍ എന്ന ചടങ്ങ് തന്നെ ബലിദാനമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ബലിനല്‍കുന്നവനെ സൂചിപ്പിക്കാനാണ് സാധാരണ ഫലങ്ങള്‍ അനുഷ്ഠാനങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.മരണാനന്തര ചടങ്ങുകളെ സ്മരിപ്പിക്കുന്ന കൂറ്റന്‍തീകുണ്ഠാരത്തിലേക്ക് എറിയലോടെയാണ് തേങ്ങയുടെ ചിതറിയ ഭാഗങ്ങളും നശിപ്പിക്കപ്പെടുക. അനുഭവജ്ഞരായ കഴിഞ്ഞകാല തീര്‍ഥാടകര്‍ പറയുന്നു ‘പതിനെട്ട് പ്രാവിശ്യം ശബരിമല ദര്‍ശനം നടത്തിയവര്‍ മലയുടെ ഏതെങ്കിലും ഭാഗത്ത്് തെങ്ങിന്‍ ചെടിയോ കവുങ്ങിന്‍തൈയോ നടണമെന്നാണ് നിര്‍ദേശം”. സമാനമായ ചിത്രം മലയാളിയായ ഹൈന്ദവ വിശ്വാസികള്‍ മരിച്ചുകഴിഞ്ഞാലും കാണാന്‍ സാധിക്കും. ശവദഹനം നടന്ന സ്ഥലത്ത്് പ്രസ്തുത ചെടികള്‍ നടണമെന്ന നിര്‍ദേശവും കാണാന്‍ സാധിക്കും. രണ്ടാമത്തെ തേങ്ങ നെയ്യ് നിറച്ച് പൊട്ടിച്ച് അതിന്റെ ഉള്ളടക്കം അയ്യപ്പനെ അഭിഷേകം നടത്താന്‍ ഉപയോഗിക്കാന്‍ ചെയ്യുന്നു. അത് മരണം എന്ന സങ്കല്‍പ്പത്തിനപ്പുറം അയ്യപ്പനുമായുള്ള കൂടിച്ചേരലായിട്ടാണ് കണക്കാക്കുന്നത്.

കരോലിന ഒസല്ല

ശബരിമല തീര്‍ഥാടനത്തെക്കുറിച്ച് വാലന്റൈന്‍ ദാനിയേല്‍ അവതരിപ്പിക്കുന്ന വിശദീകരണങ്ങള്‍ ഏറെ പ്രാധാന്യമുള്ളതാണ്. യാത്രയില്‍ ആത്മാവിനെ വിവിധ വശങ്ങളിലൂടെ പ്രതിഷ്ഠിക്കാനാണ് തീര്‍ഥാ
ടകര്‍ ഉദ്ദേശിക്കുന്നത്.വേദനയും ക്ഷീണവും അസന്തുഷ്ടിയും അനുഭവിക്കുന്ന ദീര്‍ഘയാത്രയില്‍ പതിനെട്ടാം പടി ചവിട്ടി കഴിഞ്ഞാല്‍ അയ്യപ്പനിലേക്ക് ലയിക്കാനും അയ്യപ്പനെ മുന്നില്‍ ദര്‍ശിക്കാനും സാധിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ശബരിമലയിലേക്കുള്ള തയ്യാറെടുപ്പുകള്‍ തീര്‍ഥാടകര്‍ നേരത്തെ ആരംഭിക്കുന്ന മുതല്‍ക്കുതന്നെ അയ്യപ്പനിലേക്കുള്ള ലയനം തുടങ്ങുന്നുവെന്നാണ് നമ്മുടെ ധാരണ. അത് യാത്രമധ്യേയുള്ള അയ്യപ്പനെ അത്ഭുതകരമായി കണ്ടുമുട്ടുന്നതിലൂടെ കൂടുതല്‍ ശക്തി പ്രാപിക്കുന്നു. അലക്സ് ഗാത് പരാമര്‍ശിക്കുന്നത് പോലെ ശബരിമലയിലേക്ക് തീര്‍ഥാടകര്‍ പോകുന്നത് അയ്യപ്പനിലേക്കല്ല,മറിച്ച് അയ്യപ്പനോടുകൂടെ,/ അയ്യപ്പനായിട്ടാണ്.എന്നാല്‍ ഗാഥ് പറയുന്നതിന് വിരുദ്ധമായി , അയ്യപ്പനില്‍ ലയിച്ച് അതീതത്വം ഒരിക്കലും ലൗകിക താല്‍പര്യങ്ങളെ മായ്ച്ചുകളയുന്നില്ല എന്നാണ് ഞങ്ങള്‍ വാദിക്കാന്‍ ശ്രമിക്കുന്നത്. ശബരിമലയിലേക്ക് ഭക്തര്‍ പോകുന്നത് സ്വയം പരിവര്‍ത്തനത്തിനോ മോക്ഷസിദ്ധിക്കോ വേണ്ടിയല്ല, പകരം കുട്ടികളുണ്ടാവുക, ബിസിനസില്‍ അഭിവൃദ്ധി ഉണ്ടാവുക,ജോലി ലഭിക്കുക തുടങ്ങിയ ഉദ്ദേശ പൂര്‍ത്തീകരണത്തിന് അയ്യപ്പനെ സമീപിക്കുകയാണ് ചെയ്യുന്നത്.
അയ്യപ്പന്റെ അമ്പലത്തില്‍ കാശ് സംഭാവനയായി നല്‍കിയ ഭക്തന്‍ ഫിലിപ്പോയോട് പറഞ്ഞത് ഇപ്രകാരമാണ്. ”അയ്യപ്പനുമായി ചേര്‍ന്നാണ് ഞാന്‍ മദ്രാസില്‍ ബിസിനസ് നടത്തുന്നത്. അവര്‍ എപ്പോഴും എന്നെ സഹായിക്കുന്നു. എല്ലാവര്‍ഷവും ലാഭത്തിലെ അവരുടെ വിഹിതം ഞാന്‍ ഇവിടെ കൊണ്ടുവരും.” നല്ല ജോലി അന്വേഷിക്കുന്നവര്‍ക്ക് (വിശിഷ്യാ ഗള്‍ഫില്‍ ജോലി അന്വേഷിക്കുന്നവര്‍ക്ക് ) യോഗ്യതകളെപ്പോലെ പ്രസ്തുത ബന്ധവും ഭാഗ്യപരീക്ഷണവും പതിവാണ്. അയ്യപ്പന്റെ ആശിര്‍വാദം അവര്‍ക്ക് മതിയായ അതിഭൗതിക സഹായം നല്‍കുന്നുവെന്ന് കരുതപ്പെടുന്നു.
ശബരിമലയിലേക്ക് പോകുന്നതിന്റെ പ്രധാന കാരണം കുട്ടികള്‍ ഉണ്ടാവാനുള്ള ആഗ്രഹപൂര്‍ത്തീകരണത്തിന് വേണ്ടിയാണ്. ജീവിതവിജയം നേടിയ പൗരുഷത്വത്തിന്റെ അടയാളവും ഗൃഹനായകന്റെ സവിശേഷ ദൗത്യമായും കുട്ടികളുണ്ടാവുക എന്ന സങ്കല്‍പം മാറുന്നുവെന്ന് ഇവിടെ കാണാന്‍ സാധിക്കും. ലൈംഗികമായ മുക്തിയും പരിത്യാഗവും തീര്‍ഥാടനത്തിന്റെ ലക്ഷ്യമെന്നത് പോലെ ലൈംഗികമായ അഭിവാഞ് ചയും പ്രാപ്തിയും തിരികെയുള്ള യാത്രയില്‍ കൂടതല്‍ ഊട്ടിയുറപ്പിക്കപ്പെടുന്നു. ലൈംഗികപരിത്യാഗമുള്ള തീര്‍ഥാടത്തിന്റെ ചൂട് മാറാന്‍ യുവാക്കളായ മലയാളി പുരുഷന്മാര്‍ ബസ് ഡ്രൈവറോട് കോവളം ബീച്ചിലേക്ക് ഒരു സുഖസല്ലാപയാത്ര ആവശ്യപ്പെടുന്നത് സാര്‍വത്രികമാണ്. ലൈംഗികമായ ആസ്വാദനത്തിന്റെ സമ്പൂര്‍ണ ഇടമായിട്ടാണ് പ്രസ്തുത യാത്രയെ അവര്‍ വീക്ഷിക്കുന്നത്.എന്നാല്‍ കോവളത്തിന്റെ പരിസരം പൂര്‍ണമായ ആണ്‍കോയ്മബോധങ്ങളോട് സമരസപ്പെടുന്നതല്ല. വിദേശികളും ഇന്ത്യക്കാരുമായ നിരവധി സന്ദര്‍ശകര്‍ വന്നുപോകുകയും അഴുക്കും ഭംഗിയും ഒരു പോലെ പ്രതിഫലിക്കുന്ന തീരപ്രദേശമാണ് കോവളം റിസോര്‍ട്ട്. പ്രധാന സീസണ്‍ ക്രിസ്മസ് ആയത് കൊണ്ട് തന്നെ ശബരിമല സീസണും അതിന് വഴിയൊരുങ്ങുന്നു. കോവളത്തിലെ മിക്ക ബീച്ച് കഫേകളും വില്‍ക്കുന്നത് യൂറോപ്യന്‍ ഭക്ഷണവും ബീര്‍, മരിയുവാന തുടങ്ങിയ ലഹരി പദാര്‍ഥങ്ങളുമാണ്.അല്‍പ വസ്ത്രധാരികളായ വിദേശ സ്ത്രീകള്‍ അവിടെയും ഇവിടെയും കറങ്ങിനടക്കുമ്പോള്‍ അവര്‍ തുറിച്ചുനോട്ടത്തിന് വിധേയമാവുകയും ചെയ്യുന്നു. ‘കോവളത്ത് പോയി പെണ്ണങ്ങളെ കണ്ടാല്‍, നീ നന്നായി ക്ഷീണിക്കും’ ഒരു യുവാവ് പ്രതികരിച്ചത് ഇങ്ങനെയാണ്. നയനഭോഗം നടത്തി സ്വയം ഭോഗം നടത്തുകയാണെന്ന് സൂചിപ്പിക്കുകയാണിവിടെ. കൂടാതെ വേശ്യകളുടെ സേവനം വരെ കോവളം ബീച്ചില്‍ ലഭ്യമാണ്.
ഒരു പക്ഷേ ശബരിമലഭക്തരെ പ്രതിനിധാനം ചെയ്യാത്ത ഇത്തരം യുവമലയാളികളുടെ സ്വഭാവത്തെക്കുറിച്ചുള്ള ചര്‍ച്ച ഇവിടെ ഉദ്ദേശിക്കുന്നില്ല. എങ്കിലും അയല്‍പക്ക സംസ്ഥാനമായ തമിഴ്നാട്ടിലെ ഭക്തസമൂഹത്തിന് നേര്‍വിപരീതമായി അവര്‍ പ്രതിനിധാനം ചെയ്യപ്പെടുന്നുവെന്നത് യഥാര്‍ത്ഥ്യമാണ്. വാടകബോട്ടിലെടുത്ത് കടല്‍കണ്ട് ആസ്വദിക്കുമ്പോഴും അയ്യപ്പഗീതങ്ങള്‍ പാടുകയാണ തമിഴ് ഭക്തര്‍ ചെയ്യുന്നത്്്. ചുറ്റുമുള്ള അര്‍ധധാരിണികളായ സ്ത്രീകളെ അവര്‍ ശ്രദ്ധിക്കുക പോലും ചെയ്യുന്നില്ല. ശബരിമല തീര്‍ഥാടനത്തിന്റെ പശ്ചാത്തലത്തില്‍ പുരുഷത്വവും ആണ്‍കോയ്മയും മലയാളിയായ പുരുഷന്റെ പ്രത്യുല്‍പാദന ബോധങ്ങളെ ശക്തിപ്പെടുത്തുന്നതാണ് എന്നാണ്് ഞങ്ങള്‍ വാദിക്കുന്നത്. അത് അവരെ സുരക്ഷിതമായ പുരുഷജീവിത്തിന് പ്രാപ്തമാക്കുന്നുവെന്നതാണ് കാരണം. ഗൃഹപരിസരത്തിലും വിശാല സാമൂഹിക ജീവിതങ്ങളിലും പുരുഷന്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ പരിഹരിക്കാന്‍ പ്രാപ്തമായ ആണ്‍കോയമാബോധമാണ് ശബരിമലയിലേത്.നിത്യജീവിതത്തില്‍ നിന്ന് അല്‍പം മാറി എല്ലാം ത്യജിക്കുകയും ചെയ്യാന്‍ തീര്‍ഥാടനം ആവശ്യപ്പെടുമ്പോള്‍ തന്നെ , ഗൃഹനായകന്‍, സന്താന ദാതാവ് എന്നീ പുരുഷന്റെ ദൗത്യനിര്‍വഹണത്തിന് ശബരിമല പ്രാപ്തമാക്കുന്നുവെന്നതാണ് കാരണം. അതോടൊപ്പം തന്നെ ഗൃഹനായകരായ ഭക്തരുടെ ത്യാഗത്തിലാണ് സന്ന്യാസരൂപനായ അയ്യപ്പദേവന്റെ നിലനില്‍പ് എന്ന് മനസ്സിലാക്കണം. അത് കൊണ്ട് അയ്യപ്പന്‍ എന്നും ബ്രഹ്മചാരിയായി നിലനില്‍ക്കാന്‍ പുതിയ തീര്‍ഥാടകരുടെ സന്ദര്‍ശനം അനിവാര്യമാണ്.

അവസാനിക്കുന്നില്ല

Top