അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ ദിനവും ഇൻഡ്യൻ നിലപാടും: ദ ടെലഗ്രാഫ് മുഖപ്രസംഗം

ഭരണകക്ഷിയായ ബിജെപിക്ക് ‘ഹിന്ദുത്വ’മരുളുന്ന പ്രത്യയശാസ്ത്രപരമായ പിന്തുണ, ന്യൂനപക്ഷ സമുദായക്കാരായ ആളുകൾക്കെതിരെ രാഷ്ട്രീയക്കാർ പ്രയോഗിക്കുന്ന ഹിംസാത്മകമായ ആഖ്യാനങ്ങൾ, വിവേചനപരമായ പൗരത്വ ഭേദഗതി നിയമമുൾപ്പെടെ ബിജെപി ഗവണ്മെന്റുകൾ നേരിട്ടോ അല്ലാതെയോ നടത്തുന്ന അക്രമങ്ങൾ തുടങ്ങിയവ ഒരു വശത്തുള്ളപ്പോൾ, ഇസ്‌ലാമോഫോബിയ എന്നതിന്റെ പ്രതി ആശയമായി എല്ലാ ‘മതങ്ങളോടുമുള്ള പേടി’ എന്ന ആശയത്തെ പ്രതിഷ്ഠിക്കുന്നത് ഒട്ടും നിഷ്കളങ്കമല്ല. യുഎൻ പ്രമേയത്തോടുള്ള ഇൻഡ്യയുടെ പ്രതികരണത്തെക്കുറിച്ച ദ ടെലഗ്രാഫ് മുഖപ്രസംഗം.

ഇസ്‌ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള ഔദ്യോഗിക ദിനമായി മാർച്ച് 15നെ പ്രഖ്യാപിച്ചു കൊണ്ട് ഐക്യരാഷ്ട്രം സഭ പ്രമേയമവതരിപ്പിക്കുകയുണ്ടായി. പാകിസ്ഥാൻ മുന്നോട്ടുവെക്കുകയും, പ്രധാനമായും ഇസ്‌ലാമിക-മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളുടെയും ചൈനയുടെയും പിന്തുണ നേടുകയും, ഭൂരിപക്ഷാഭിപ്രായത്തോടെ പാസാവുകയും ചെയ്ത പ്രമേയത്തോട് ഇൻഡ്യയുടെ നിലപാട് ഇതായിരുന്നു: ഭയം (ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ) ഇരയായി ഒരു മതത്തെ മാത്രം സങ്കൽപ്പിക്കുകയും അതിനെ ചെറുക്കുന്നതിനു വേണ്ടി പ്രത്യേകമായ ഒരന്താരാഷ്ട്ര ദിനം മാറ്റിവെക്കുകയോ ചെയ്യരുത്! ‘മതങ്ങളെ കുറിച്ചുള്ള പേടി’ (religiophobia) എന്നതായിരിക്കണം മുന്നോട്ടുവെക്കേണ്ട ആശയം, അബ്രഹാമിക മതങ്ങളെ മാത്രമല്ല, ബുദ്ധിസവും ഹിന്ദുയിസവും സിഖിസവും ഉൾപ്പെടെയുള്ള മുഴുവൻ മതങ്ങളോടുള്ള വിദ്വേഷവും ഭയവും ഇതിനടിയിൽ വരേണ്ടതുമാണ്. ഐക്യരാഷ്ട്ര സഭയിലെ ഇൻഡ്യയുടെ സ്ഥിരം പ്രതിനിധി ‘അത്തരം (മതവിരുദ്ധ) വിദ്വേഷങ്ങളുടെ ഉദാഹരണങ്ങളും ചൂണ്ടിക്കാണിക്കുകയുണ്ടായി, അവയിലൊന്ന് ബാമിയൻ ബുദ്ധയുടെ നശീകരണമായിരുന്നു. എല്ലാ മതങ്ങളുടെയും ഉൾപ്പെടുത്തുന്നതാണ് ബുദ്ധി എന്നത് വിളിച്ചു പറഞ്ഞിരുന്നു! മറ്റു മതങ്ങളുടെ മേലുള്ള ഭീഷണികളെ, അവരുടെ കണ്ണീരിനെ അവഗണിക്കാതിരിക്കാൻ, പ്രമേയത്തിന്റെ അജണ്ടകളെയും സമാധാനത്തിന്റെ സംസ്കാരത്തെയും സംരക്ഷിക്കാൻ ഉതകുന്ന നിലപാട് എല്ലാ മതങ്ങളെയും ഉൾക്കൊള്ളിക്കലാണ്. മാത്രവുമല്ല, മതവിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഹിംസയുടെ ഇരകളെ ഓർമിക്കുന്നതിനുവേണ്ടി ഓഗസ്റ്റിൽ ഒരു ഒരു ദിനം മുൻപേ ഉള്ളതുമാണല്ലോ. ഒരു മതവിഭാഗം നേരിടുന്ന ഭീഷണികളെ മാത്രം പ്രത്യേകപ്പെടുത്തി, അവർക്കു മാത്രം ഒരു അന്താരാഷ്ട്ര ദിനം അനുവദിച്ചാൽ, മറ്റു വിഭാഗങ്ങളും അതേ കാര്യമാവശ്യപ്പെടും (ഇങ്ങനെ പോകുന്നു ഇൻഡ്യയുടെ വാദങ്ങൾ). ഐക്യരാഷ്ട്ര സഭ വിവിധ മതക്കാരുടെ ക്യാമ്പുകളായി മാറുന്ന അവസ്ഥ ദയനീയമാകുമെന്നും ഇൻഡ്യ കൂട്ടിച്ചേർക്കുന്നു.

രാജ്യത്തിനകത്ത് മുസ്‌ലിംകൾ കുറച്ച് മാത്രമാണ് വിവേചനവും ഹിംസയും അനുഭവിക്കുന്നതെങ്കിൽ, ഇപ്പറഞ്ഞതിൽ കാര്യമുണ്ടെന്ന് കരുതാമായിരുന്നു. ഭരണകക്ഷിയായ ബിജെപിക്ക് ‘ഹിന്ദുത്വ’മരുളുന്ന പ്രത്യയശാസ്ത്രപരമായ പിന്തുണ, ന്യൂനപക്ഷ സമുദായക്കാരായ ആളുകൾക്കെതിരെ രാഷ്ട്രീയക്കാർ പ്രയോഗിക്കുന്ന ഹിംസാത്മകമായ ആഖ്യാനങ്ങൾ, വിവേചനപരമായ പൗരത്വ ഭേദഗതി നിയമമുൾപ്പെടെ ബിജെപി ഗവണ്മെന്റുകൾ നേരിട്ടോ അല്ലാതെയോ നടത്തുന്ന അക്രമങ്ങൾ (യുപി പോലുള്ള സംസ്ഥാനങ്ങളിൽ), തുടങ്ങിയവ ഒരു വശത്തുള്ളപ്പോൾ, ഇസ്‌ലാമോഫോബിയ എന്നതിന്റെ പ്രതി ആശയമായി എല്ലാ മതങ്ങളോടുമുള്ള പേടിയെ (religiophobia) പ്രതിഷ്ഠിക്കുന്നത് ഒട്ടും നിഷ്കളങ്കമല്ല. അബ്രഹാമികമല്ലാത്ത മതങ്ങളോടുള്ള ഹിംസകളെയും ഈ പശ്ചാത്തലത്തിൽ നിന്നു വേണം മനസ്സിലാക്കാൻ. മുകളിൽ തന്നിരിക്കുന്നു ലിസ്റ്റിൽ, ബിജെപിയും അവരുടെ സഖ്യകക്ഷികളും ഹിന്ദു കുടുംബത്തിലെ തന്നെ ഒരു ഭാഗമായാണ് ബുദ്ധിസത്തെയും സിഖ് മതത്തെയും കാണുന്നത്. അതുകൊണ്ടുതന്നെ, ഉപരിസൂചിത പ്രയോഗം (religiophobia) ബഹുമുഖവും കലുഷവുമാണ്. ഭൂരിപക്ഷാത്മക ഇരസങ്കൽപ്പം തെരഞ്ഞെടുപ്പ് കാലത്ത് വിജയം കണ്ടതാണ്. അതുകൊണ്ടു തന്നെ സെമിറ്റിക് വിരുദ്ധതയെ (ഇസ്‌ലാമോഫോബിയ, ക്രിസ്ത്യാനോഫോബിയ) മാന്യമായ അപലപിക്കുക എന്നതിനെക്കാൾ, ഇൻഡ്യ ഇക്കാര്യത്തിലെടുത്ത ഊന്നലുകൾ തീർത്തും വഞ്ചനാത്മകമാണ്. ഇസ്‌ലാമോഫോബിയയെ ഗൗരവത്തിലെടുക്കാത്ത ഭരണകൂടാത്തെ സംബന്ധിച്ചിടത്തോളം (രാജ്യം തന്നെ അതിന്റെ പ്രയോക്താക്കളുമാകുമ്പോൾ പ്രത്യേകിച്ചും), യുഎൻ പ്രമ്യേയം തികച്ചും അസ്വസ്ഥജനകമാണ്.

Top