അഞ്ജന ഹരീഷിനു നീതി: ‘സഹയാത്രിക’യുടെ പ്രസ്താവന

അഞ്ജന അർബൻ നക്സലൈറ്റും, മാവോയിസ്റ്റും ദേശദ്രോഹിയും ജിഹാദി-ലെസ്ബിയനും മയക്കുമരുന്നിനടിമയും തീവ്രവാദിയുമായിരുന്നുവെന്നും, പ്രകൃതിവിരുദ്ധമായ ജീവിതമാണ് അവൾ നയിച്ചു കൊണ്ടിരുന്നതെന്നും ചിത്രീകരിച്ച പത്ര-സാമൂഹ്യ മാധ്യമങ്ങളുടെ എല്ലാ ആരോപണങ്ങളേയും ഞങ്ങൾ ശക്തമായി എതിർക്കുന്നു. സ്വന്തം കുടുംബത്തിൽ നിന്നും, തന്നെ അനധികൃതമായി ചികിൽസിച്ച മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നുമുണ്ടായ പീഡനങ്ങൾക്കെതിരെ ശക്തമായ നിലപാടെടുക്കുകയാണ് അഞ്ജന ചെയ്തത്. ‘സഹയാത്രിക’യുടെ പ്രസ്താവന.

കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിനിയും, ക്വിയർ-ഐഡന്റിഫൈഡ് വിദ്യാർഥിനിയുമായ അഞ്ജന ഹരീഷ് എന്ന ചിന്നു സുൽഫിക്കർ (21 വയസ്സ്) 2020 മെയ് പതിമൂന്നിന് ആത്മഹത്യ ചെയ്യുകയുണ്ടായി. കോവിഡ് ലോക്ക്ഡൗണിലകപെട്ട് ഗോവയിൽ താമസിക്കുമ്പോളായിരുന്നു മരണം സംഭവിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ടു പ്രകാരം ഇതൊരു ആത്മഹത്യയായിരുന്നു. എന്നാൽ അഞ്ജനയുടെ ജീവിതത്തെയും മരണത്തെയും തെറ്റിദ്ധാരണയുളവാക്കും വിധം വ്യാഖ്യാനിക്കുകയും അതിലൂടെ മറ്റു സ്ത്രീകളെയും, കേരളത്തിലെ ട്രാൻസ്, വിമത-ലൈംഗിക വിഭാഗങ്ങളെയും കുറ്റവാളികളാക്കി ചിത്രീകരിക്കുകയും ചെയ്യുന്ന തരത്തിൽ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി വ്യാപക പ്രചരണങ്ങൾ നടക്കുകയുണ്ടായി. ഇതിൽ ഞങ്ങൾ ശക്തമായി പ്രതിഷേധിക്കുന്നു.

അഞ്ജനയെ മരണത്തിലേക്കു തള്ളിവിട്ട സാമൂഹികവും സ്ഥാപനവൽകൃതവുമായ ഹിംസയെക്കുറിച്ച് നിഷ്പക്ഷവും, നീതിയുക്തവുമായ അന്വേഷണം നടത്തണമെന്നു ഞങ്ങൾ ആവശ്യപ്പെടുന്നു.

കഴിഞ്ഞ പതിനെട്ടു വർഷമായി കേരളത്തിലെ ക്വിയർ-ട്രാൻസ് സമുദായങ്ങളോടൊപ്പം പ്രവർത്തിക്കുന്ന, സമുദായാധിഷ്ഠിത മനുഷ്യാവകാശ സംഘടനയാണ് സഹയാത്രിക. ലെസ്ബിയൻ, ബൈസെക്ഷ്വൽ സ്ത്രീകൾ/ട്രാൻസ്മെൻ/ഇന്റർ സെക്സ്/ലിംഗപദവി സ്ഥിരീകരിക്കാത്തവർ തുടങ്ങി ജനനാവസ്ഥയിൽ സ്ത്രീയായി അടയാളപ്പെടുത്തപ്പെട്ട ലിംഗ/ലൈംഗിക ന്യൂനപക്ഷങ്ങളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും സഹയാത്രിക പ്രവർത്തിക്കുന്നത്.

അഞ്ജന ഹരീഷ്

2002-2003 കാലഘട്ടത്തിൽ കേരളത്തിൽ നടന്നിരുന്ന ക്വിയർ, ട്രാൻസ് വ്യക്തികളുടെ തുടർച്ചയായ ആത്മഹത്യകളെകുറിച്ച് സഹയാത്രിക വസ്തുതാപഠനങ്ങൾ (Fact findings) നടത്തുകയുണ്ടായി. (രേഷ്മ ഭരദ്വാജ് എഡിറ്റു ചെയ്ത ‘മിഥ്യകൾക്കപ്പുറം: സ്വവർഗലൈംഗികത കേരളത്തിൽ’ എന്ന പുസ്തകത്തിൽ അതിന്റെ ചില ഭാഗങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്). ഈ വസ്തുതാപഠനങ്ങളുടെ അടിസ്ഥാനത്തിലാണ് സഹയാത്രിക സജീവ പ്രവർത്തനമാരംഭിക്കുന്നത്. 2002ലെ ഞങ്ങളുടെ ആദ്യ പ്രൊജക്ട് മുതൽ, പ്രതിസന്ധികൾ നേരിടുന്ന ക്വിയർ-ട്രാൻസ് വ്യക്തികളുടെ ആയിരക്കണക്കിനു ഫോൺ കോളുകൾ ഞങ്ങൾക്കു ലഭിച്ചിട്ടുണ്ട്. ക്വിയർ-ട്രാൻസ് വ്യക്തികൾക്കെതിരെയുള്ള ഹിംസയും ഉപദ്രവങ്ങളും സ്വാഭാവികം എന്നു പറഞ്ഞ് പ്രോൽസാഹിപ്പിക്കുന്ന ഈ ലോകത്ത്, കുടുംബാംഗങ്ങൾ ഉപേക്ഷിച്ചവർ, നിർബന്ധിത ചികിത്സയിലൂടെ കടന്നു പോകേണ്ടി വന്നവർ, ജോലി സ്ഥലത്ത് വിവേചനം നേരിടേണ്ടി വന്നവർ, ഇങ്ങനെ അതിജീവനത്തിനായി പോരാടുന്ന ഒരുപാടുപേർ ഞങ്ങളുമായി ബന്ധം പുലർത്തി.

2020 മാർച്ച് പതിമൂന്നിന് അഞ്ജന തന്റെ ഫേസ്ബുക്ക് ലൈവിൽ വന്ന് ഒരു വീഡിയോ ചെയ്തിരുന്നു (https://rb.gy/2gf61o). ഇതിൽ അഞ്ജനയുടെ വീട്ടുകാർ 2019 ഡിസംബർ 24 രാത്രി മുതൽ അവളെ നിർബന്ധപൂർവ്വം മാനസികാരോഗ്യ ചികിൽസക്കായി കോയമ്പത്തൂർ, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള വിവിധ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കൊണ്ടുപോയിരുന്നതിനെക്കുറിച്ചു പറയുന്നുണ്ട്. തുടർന്നുള്ള രണ്ട് മാസത്തോളം ഈ സ്ഥലങ്ങളിലായിരുന്നു അവൾ ഉണ്ടായിരുന്നത് എന്നും കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് ബലം പ്രയോഗിച്ചാണ് കുടുംബാംഗങ്ങൾ തന്നെ കാറിൽ കയറ്റി കൊണ്ട് പോയതെന്നും തന്നെ ശാരീരികമായും, മാനസികമായും പീഡിപ്പിച്ചതെങ്ങനെയെല്ലാമാണെന്നും അതിൽ വിശദമായി വിവരിക്കുന്നുണ്ട്.

ഇതിനുശേഷം, കോയമ്പത്തൂരിലുള്ള ഡോ. എൻ. എസ്. മോനിയുടെ ക്ലിനിക്കിൽ കൊണ്ടുപോയതായും തനിക്ക് രോഗങ്ങളില്ല എന്ന് ആവർത്തിച്ച് പറയുകയും, എതിർക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ ചെകിട്ടത്തടിച്ച് താഴെ വീഴ്ത്തുകയും നിർബന്ധിതമായി മയക്കാനുള്ള മരുന്ന് (Sedative) കുത്തിവെക്കുകയും ചെയ്തതായും അഞ്ജന ഈ വിഡിയോയിൽ പറയുന്നുണ്ട്. അഞ്ജനയുടെ അടുത്ത ഓർമ പാലക്കാടുള്ള ഒരു ലഹരി വിമുക്ത കേന്ദ്രത്തിൽ (ശാലോം ഇൻസ്റ്റിട്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് & ഡീ-അഡിക്ഷൻ സെന്റർ) ഉറക്കമുണരുന്നതാണ്. അവിടെ തന്നെക്കാൾ പ്രായമുള്ള, മാനസിക രോഗമുള്ളതും മാനസിക പ്രശ്നങ്ങൾ ആരോപിക്കപ്പെട്ടതുമായ സ്ത്രീകളോടൊപ്പം ജീവിക്കേണ്ടി വന്നതിനെക്കുറിച്ചും ഭക്ഷണത്തിനൊഴികെയുള്ള എല്ലാ സമയങ്ങളിലും സെല്ലിൽ അടച്ചിടപ്പെട്ടതിനെക്കുറിച്ചും പീഡനങ്ങൾ ഏൽക്കേണ്ടി വന്നതിനെക്കുറിച്ചും അഞ്ജന പറയുന്നുണ്ട്. മൂന്നാഴ്ചകൾക്കു ശേഷം തിരുവനന്തപുരത്തുള്ള മറ്റൊരു കേന്ദ്രത്തിലേക്ക് (കരുണാ സായി ഇസ്റ്റിറ്റ്യൂട്ട്) തന്നെ മാറ്റിയതായും പേരറിയാത്ത നാൽപതോളം മരുന്നുകൾ തന്റെ മേൽ കുത്തിവെച്ചതായും അഞ്ജന പറയുന്നു. ഈ മരുന്നുകളുടെ ഉപയോഗം മൂലം തലകറക്കം, കാഴ്ച്ച നഷ്ടമാകൽ, സംസാരിക്കാനും ആളുകളെ കാണാനും ബുദ്ധിമുട്ട്, ഇങ്ങനെ പല ആരോഗ്യ പ്രശ്നങ്ങളുമുണ്ടായെന്ന് അഞ്ജന ആ വിഡിയോയിൽ പറഞ്ഞിരുന്നു. അഞ്ജനയുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ “ഈ മരുന്നും ഇഞ്ചക്ഷനും ഒക്കെ കൊണ്ട് അഞ്ജന ഹരീഷ് എന്ന് പറയുന്ന ഒരു സാധനം ഇല്ലാതാവുകയായിരുന്നു”.

സൈക്യാട്രിക്ക് ട്രീറ്റ്മെന്റിനു രണ്ടാഴ്ച്ചക്കു ശേഷം അഞ്ജന വീട്ടിൽ നിന്നും സുഹൃത്തുക്കളുടെ അടുക്കലേക്ക് പോകുകയും അതിനു ശേഷം അവളുടെ വീട്ടുകാർ ഒരു ‘മിസ്സിംഗ് പേഴ്സൺ കംപ്ലെയിന്റ്’ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. 2020 മാർച്ച് പതിമൂന്നാം തീയതി അഞ്ജന മജിസ്ട്രേറ്റിന്റെ മുൻപിൽ ഹാജരാകുകയും അവളുടെ തീരുമാനപ്രകാരം കോടതി അവളെ സ്വതന്ത്രയായി ജീവിക്കാൻ അനുവദിക്കുകയും ചെയ്തു. ആരുടെ കൂടെ പോകാനാണ് ഇഷ്ടം എന്ന കോടതിയുടെ ചോദ്യത്തോടു തന്റെ കുട്ടുകാരോടൊപ്പം പോകാനാണ് താൽപര്യം എന്ന് മറുപടി പറഞ്ഞു. പല മാധ്യമങ്ങളും ആരോപണരൂപത്തിൽ പ്രചരിപ്പിച്ചത് അഞ്ജനയുടെ ‘നിയമപരമായ രക്ഷാകർത്തൃത്വം’ അവളുടെ സുഹൃത്തുക്കളുടെ ഉത്തരവാദിത്തമാണെന്നാണ്. അത്തരക്കാർക്ക് പ്രായപൂർത്തിയായ സ്ത്രീകൾ സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്തം കുടുംബത്തിന്റെ പിന്തുണയില്ലാതെ സ്വയം ഏറ്റെടുക്കാൻ കഴിവുള്ളവരാണെന്ന ആശയം തന്നെ അപരിചിതമാണ്. കോടതിയുടെ ഭാഗത്തു നിന്നോ മറ്റേതെങ്കിലും തരത്തിലോ നിയമപരമായി രക്ഷാകർത്തൃത്വ നിബന്ധനകൾ അഞ്ജനയുടെ കാര്യത്തിൽ ഉണ്ടായിരുന്നില്ല. സ്വതന്ത്രമായി ജീവിക്കുന്നതിനായി അവൾ തന്റെ സുഹൃത്തുക്കളുടെ സഹായം സ്വീകരിച്ചതിനെ വീട്ടുകാർ ചിത്രീകരിച്ചത് അഞ്ജന വഴിവിട്ട ജീവിതം നയിച്ചിരുന്നതായും പലതരത്തിലുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായുമാണ്.

 

അഞ്ജന അർബൻ നക്സലൈറ്റും, മാവോയിസ്റ്റും ദേശദ്രോഹിയും ജിഹാദി ലെസ്ബിയനും മയക്കുമരുന്നിനടിമയും തീവ്രവാദിയുമായിരുന്നുവെന്നും, പ്രകൃതിവിരുദ്ധമായ ജീവിതമാണ് അവൾ നയിച്ചു കൊണ്ടിരുന്നതെന്നും ചിത്രീകരിച്ച പത്ര-സാമൂഹ്യ മാധ്യമങ്ങളുടെ എല്ലാ ആരോപണങ്ങളേയും ഞങ്ങൾ ശക്തമായി എതിർക്കുന്നു. സ്വന്തം കുടുംബത്തിൽ നിന്നും, തന്നെ അനധികൃതമായി ചികിൽസിച്ച മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നുമുണ്ടായ പീഡനങ്ങൾക്കെതിരെ ശക്തമായ നിലപാടെടുക്കുകയാണ് അഞ്ജന ചെയ്തത്. എന്നാൽ, പല മാധ്യമങ്ങളും യൂട്യൂബ് ചാനലുകളും വാർത്തകൾ വളച്ചൊടിച്ചുകൊണ്ടും, പോസ്റ്റ്മോർട്ടം റിപ്പോർട്ടു തെറ്റായി ചിത്രീകരിച്ചു കൊണ്ടും വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയുണ്ടായി. വളരെ കുറച്ചു മാധ്യമങ്ങൾ മാത്രമാണ് തന്റെ ജീവിതത്തെക്കുറിച്ചുള്ള അഞ്ജനയുടെ സ്വന്തം വാക്കുകളും തീർപ്പുകളും പരിഗണിച്ചുകൊണ്ട് ഉത്തരവാദിത്തബോധത്തോടുകൂടി ഈ വാർത്ത റിപ്പോർട്ടു ചെയ്തത്.

അഞ്ജനയോട് അടുപ്പമുണ്ടായിരുന്ന ആളുകൾക്കെതിരെ നടക്കുന്ന ക്വിയർഫോബിക്കായ അപവാദപ്രചരണങ്ങളെ ഞങ്ങൾ അപലപിക്കുന്നു. അഞ്ജനയുടെ മരണവുമായി ബന്ധപ്പെട്ട് ബോധപൂർവ്വം നിഗൂഢതകൾ സൃഷ്ടിച്ചുകൊണ്ടും, അവളുടെ സുഹൃത്തുക്കളെ കുറ്റവാളികളാക്കികൊണ്ടും ജനം ടിവി, നമോ ടിവി ഉൾപ്പടെ മറ്റു പല ചാനലുകളുടേയും പത്രങ്ങളുടേയും റിപ്പോർട്ടുകൾ വന്നു. അഞ്ജനയുമായി താമസസ്ഥലം പങ്കിട്ട, അവളോടൊപ്പം ഗോവയിൽ ഉണ്ടായിരുന്ന, സുഹൃത്തുക്കൾ പലതരത്തിലുള്ള പാർശ്വവൽകൃത ഇടങ്ങളിൽ നിന്നുള്ളവരാണ്. സ്ത്രീകൾ, ക്വിയർ- ട്രാൻസ് വ്യക്തികൾ, ഭിന്നശേഷി ഉള്ളവർ, ബഹുജൻ, മുസ്‌ലിം, ദലിത് പാർശ്വവൽകൃത സമുദായങ്ങളിൽപെട്ടവർ. വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ മൂലം അവർ നേരിടുന്ന ആൾക്കൂട്ട വിചാരണ തീർത്തും മനുഷ്യാവകാശലംഘനമാണ്. അഞ്ജനയുടെ സുഹൃത്തുക്കൾക്കെതിരെ അപവാദപ്രചരണങ്ങൾ നടത്തിയ ഈ മാധ്യമ റിപ്പോർട്ടുകൾ, കാലങ്ങളായി ക്വിയർ-ട്രാൻസ് വ്യക്തികൾ സമരം ചെയ്തു നേടിയെടുത്ത അനുകൂല ഇടങ്ങളെ അപകടത്തിലാക്കിക്കൊണ്ട്, വരുംകാലങ്ങളിൽ ഈ സമുദായങ്ങളുടെ അതിജീവനത്തെ കൂടുതൽ ദുഷ്കരമാക്കുകയാണ് ചെയ്തിട്ടുള്ളത്. അഞ്ജനയുടെ ദാരുണമായ അന്ത്യവും അതിനെ തുടർന്നുണ്ടായ അപവാദപ്രചരണങ്ങളും പ്രായപൂർത്തിയായ സ്ത്രീകളുടേയും ക്വിയർ വ്യക്തികളുടേയും ഭവന സുരക്ഷിതത്വ അവകാശം അടിയന്തിര പ്രാധാന്യമുള്ള കാര്യമാണെന്ന് ഓർമിപ്പിക്കുന്നു.

അഞ്ജനയെ വീടുവിട്ടിറങ്ങാൻ പ്രേരിപ്പിച്ച കുടുംബപരവും സ്ഥാപനവൽകൃതവുമായ പീഡനങ്ങളെ തീർത്തും അവഗണിച്ച് ബോധപൂർവം ദുഷ്പ്രചരണങ്ങൾ അഴിച്ചുവിട്ട ആളുകളും മാധ്യമങ്ങളും പ്രതിഷേധാർഹമായ കുറ്റകൃത്യമാണ് ചെയ്തത്. കുട്ടിക്കാലത്ത് തനിക്ക് അനുഭവിക്കേണ്ടി വന്നിട്ടുള്ള മാനസികാഘാതങ്ങളെകുറിച്ചും പീഡനങ്ങളെകുറിച്ചും അഞ്ജന എഴുതുകയും ഒരുപാടുപേരോടു സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

കൗമാരകാലത്ത് രണ്ടാനച്ഛനിൽ നിന്നുണ്ടായ ലൈംഗികപീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച അഞ്ജനയെ താൽക്കാലികമായി ഗവൺമെന്റ് കസ്റ്റഡിയിൽ വെച്ചിട്ടുണ്ടായിരുന്നു. ഈ സംഭവം അഞ്ജനയുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ (ചിന്നു സുൾഫിക്കർ) പരാമർശിച്ചിട്ടുണ്ട് (ജനുവരി 14, 2018). അതുകൂടാതെ ബാലപീഡനങ്ങളെകുറിച്ചും, കുടുംബത്തിൽ നിന്നുമുണ്ടായ പീഡനങ്ങളെക്കുറിച്ചും പലപ്രാവശ്യം അഞ്ജന തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ എഴുതിയിട്ടുണ്ട്. 2020 മെയ് മൂന്നാം തീയതി അഞ്ജന ഗന്ധങ്ങളെക്കുറിച്ചും അവയുമായി ബന്ധപ്പെട്ടുള്ള ഓർമകളെക്കുറിച്ചും മനസ്സുതുറക്കുന്ന ഒരു കുറിപ്പ് എഴുതിയിരുന്നു. ഇതിൽ ഒരു ബന്ധുവിൽ നിന്നും നേരിടേണ്ടിവന്ന ലൈംഗിക സ്പർശത്തെക്കുറിച്ചും, അതുമായി ബന്ധപ്പെട്ട ഒരു ഗന്ധത്തെക്കുറിച്ചും അവൾ പരാമർശിച്ചിട്ടുണ്ട്. അഞ്ജന അവളുടെ ജീവിതം അവസാനിപ്പിക്കുന്നതിന് ഏകദേശം ഒരാഴ്ച്ച മുൻപ്, 2020 മെയ് ഏഴാം തീയതി അവളുടെ ഫേസ്ബുക്ക് പേജിൽ ഇങ്ങനെ എഴുതി: “മനോഹരമായ ബാല്യകാലം ഉണ്ടായിരുന്നവരാണ് ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്തവർ”. അഞ്ജനയുടെ ഫേസ്ബുക്ക് പ്രൊഫൈൽ പരിശോധിച്ചാൽ അവളുടെ മുൻകാല ആത്മഹത്യാശ്രമങ്ങളെക്കുറിച്ചും ആത്മഹത്യാസങ്കൽപങ്ങളെക്കുറിച്ചുമുള്ള എഴുത്തുകൾ കാണാൻ കഴിയും.

നിർബന്ധിതമായി തന്റെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട മാനസികാരോഗ്യ ചികിൽസകളെക്കുറിച്ചുള്ള അഞ്ജനയുടെ സ്വയം സാക്ഷ്യപ്പെടുത്തലിനെ പരിഗണിക്കാൻ തയ്യാറാവാതിരുന്ന മാധ്യമങ്ങളുടെ നിലപാടിനെ ഞങ്ങൾ അപലപിക്കുന്നു. അഞ്ജനയെ അവളുടെ സമ്മതമില്ലാതെ ബലമായി ‘ചികിൽസിച്ച’ മാനസികാരോഗ്യ വിദഗ്ധരെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചും അവളുടെ സാക്ഷ്യപ്പെടുത്തലിനെ അടിസ്ഥാനമാക്കി ഒരു അടിയന്തിരാന്വേഷണം നടത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.

2018 ജൂലൈയിൽ പ്രാബല്യത്തിൽ വന്ന മെന്റൽ ഹെൽത്ത് ആക്റ്റ് 2017 പ്രകാരം പ്രായപൂർത്തിയായൊരു വ്യക്തിയെ അയാളുടെയോ അല്ലെങ്കിൽ അയാൾ തന്നെ നാമനിർദേശം ചെയ്തിട്ടുള്ള ഒരു പ്രതിനിധിയുടേയോ സമ്മതത്തോടെയല്ലാതെ യാതൊരു വിധത്തിലുമുള്ള മാനസികാരോഗ്യ ചികിൽസയ്ക്കും വിധേയമാക്കാൻ പാടുള്ളതല്ല. ഞങ്ങളുടെ ‘ക്രൈസിസ് ഇന്റർവെൻഷൻ-അനുഭവങ്ങളുടെ’ വെളിച്ചത്തിൽ ഞങ്ങൾ മനസ്സിലാക്കിയിട്ടുള്ള വേദനാജനകമായ ഒരു സത്യം, ക്വിയർ-ട്രാൻസ് സമുദായാംഗങ്ങളെ പലപ്പോഴും അവരുടെ സമ്മതമില്ലാതെ കുടുംബങ്ങളുടെ നേതൃത്വത്തിൽ മാനസികാരോഗ്യ ചികിൽസയ്ക്കും ലൈംഗികതയും ലിംഗത്വവും മാറ്റാനുള്ള പരിവർത്തന ചികിൽസയ്ക്കും (Conversion therapy) നിർബന്ധിതമായി വിധേയമാക്കുന്നത് ഒരു സർവസാധാരണമായ സംഭവമാണ് എന്നതാണ്.

1973 മുതൽ അമേരിക്കൻ സൈക്യാട്രിക് അസോസ്സിയേഷനും (DSM II ൽ) 1992 മുതൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷനും (ICD – 10 ൽ) സ്വവർഗലൈംഗികത രോഗമല്ല എന്നു സ്ഥിരീകരിച്ചിട്ടുണ്ട്. 2018 ജൂലൈയിൽ ‘ഇൻഡ്യൻ സൈക്യാട്രിക് സൊസൈറ്റി’ നടത്തിയ പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു: “സ്വവർഗലൈംഗികത ഒരു മാനസികരോഗമോ അസുഖമോ ആണെന്നുള്ള വിശ്വാസത്തെ സാധൂകരിക്കുന്നതായി യാതൊരുവിധ തെളിവുകളുമില്ല”. അടുത്തകാലത്ത് ‘ദ അസോസ്സിയേഷൻ ഓഫ് സൈക്യാട്രിക് സോഷ്യൽവർക്ക് പ്രൊഫഷണൽസ് ഇൻ ഇൻഡ്യ’യും, ‘ദ ഇൻഡ്യൻ അസോസ്സിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്സും’, ‘ദ കേരള ബ്രാഞ്ച് ഓഫ് ദ ഇൻഡ്യൻ സൈക്യാട്രിക് സൊസ്സൈറ്റി’യും ഒരുമിച്ച് പരിവർത്തന ചികിൽസയെ പൂർണമായും വിലക്കുന്ന പ്രസ്താവനകൾ പുറപ്പെടുവിച്ചിട്ടുണ്ട്.

അഞ്ജനയെ സഹായിച്ചുവെന്നു സ്വയം അവകാശപ്പെടുകയും അതേസമയം അവൾക്കുമേൽ നിർബന്ധിതമായി അടിച്ചേൽപിക്കപ്പെട്ട മാനസികാരോഗ്യ ചികിൽസയ്ക്കു കൂട്ടുനിൽക്കുകയും ചെയ്ത ‘ഹിന്ദു ഡെമോക്രാറ്റിക് ഫ്രണ്ട്’ എന്ന രാഷ്ട്രീയ സംഘടനയ്ക്ക് ഈ സംഭവത്തിലുള്ള പങ്ക് ചോദ്യം ചെയ്യുന്നതിൽ മുഖ്യധാരാ മാധ്യമങ്ങൾ യാതൊരു താൽപര്യവും കാണിച്ചില്ല.

ഇത് പ്രതിഷേധാർഹമാണ്. ട്രാൻസ്ജൻഡർ വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും അവയ്ക്ക് സ്വീകാര്യത നൽകുകയും ചെയ്യുന്ന NALSA വിധിയും, പരസ്പരസമ്മതത്തോടെയുള്ള സ്വവർഗലൈംഗിക ബന്ധങ്ങളെ കുറ്റവിമുക്തമാക്കുന്ന നവതേജ് സിംഗ് ജോഹർ വിധിയും (2018) നിലനിൽക്കേ, ഈ നിയമങ്ങളെയൊന്നും കണക്കിലെടുക്കാതെ ഹിന്ദുത്വവാദികളും വലതുപക്ഷ വിഭാഗങ്ങളും ലിംഗ/ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള തങ്ങളുടെ നിലപാടിനൊരു മാറ്റവും വരുത്തില്ല എന്ന ഉറച്ച തീരുമാനത്തോടെ മുന്നോട്ടു പോവുകയാണ്. ഇതോടൊപ്പം തന്നെ ഇടതുപക്ഷ അനുഭാവികളും ‘പുരോഗമനവാദികളുമായ’ ചില വ്യക്തികൾ പത്ര-സാമൂഹ്യ മാധ്യമങ്ങളിൽ നടത്തിയ, അഞ്ജനയുടെ സുഹൃത്തുക്കളെയും വിമത സമുദായങ്ങളെയും കുറ്റവാളികളാക്കുന്ന തരത്തിലുള്ള എഴുത്തുകളേയും ഞങ്ങൾ കടുത്ത നിരാശയോടെ അപലപിക്കുന്നു.

IPC 377 പിൻവലിച്ചതിനെ പിന്തുണച്ചുകൊണ്ടും ട്രാൻസ്ജെൻഡർ വെൽഫെയർ പോളിസികൾ രൂപീകരിച്ചുകൊണ്ടുമൊക്കെ കേരളത്തിലെ കഴിഞ്ഞ രണ്ടു സർക്കാരുകളും ലിംഗ/ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഉയർത്തിപ്പിടിക്കുന്നതിൽ പ്രതിബദ്ധത പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ, അഞ്ജനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടു നടക്കുന്ന വിദ്വേഷ പ്രചരണങ്ങളെ എതിർക്കണമെന്നും, അത് തടയുന്ന തരത്തിൽ തുടർനടപടികൾ കൈക്കൊള്ളണമെന്നും നീതി നടപ്പിലാക്കണമെന്നും കേരളസർക്കാരിനോടും, രാഷ്ട്രീയ പാർട്ടികളോടും, സിവിൽ സൊസൈറ്റി ഗ്രൂപ്പുകളോടും നീതിയിൽ വിശ്വസിക്കുന്ന എല്ലാ ആളുകളോടും ഞങ്ങൾ ആവശ്യപ്പെടുകയാണ്.

ലൈംഗികതയിലും ലിംഗപദവിയിലുമുള്ള വ്യത്യസ്തതകൾ ഓരോരുത്തരുടേയും അവകാശമാണെന്ന് ബോധ്യമുള്ളവർ എന്ന നിലയിലാണ് ഞങ്ങൾ ഇതെഴുതുന്നത്. ലിംഗ/ലൈംഗിക ന്യൂനപക്ഷങ്ങളെ കുറ്റവാളികളാക്കുന്നതിലേക്കും അപകീർത്തിപ്പെടുത്തുന്നതിലേക്കും നയിക്കുന്ന ഇത്തരം വെറുപ്പും അവഗണനയും വിദ്വേഷവും ഇനിയും ഞങ്ങൾ സഹിക്കാൻ തയ്യാറല്ല. ചുവടെ പറയുന്ന കാര്യങ്ങൾ എത്രയും പെട്ടെന്നുതന്നെ നടപ്പിലാക്കണമെന്ന് കേരളസർക്കാരിനോടും മറ്റു അധികാരപ്പെട്ട സംഘടനകളോടും ഞങ്ങൾ ആവശ്യപ്പെടുന്നു:

1. പരസ്പരസമ്മതത്തോടെയുള്ള സ്വവർഗലൈംഗിക ബന്ധങ്ങളെ കുറ്റവിമുക്തമാക്കുന്ന 2018 ലെ നവതേജ് ജോഹർ vs സുപ്രീം കോർട്ട് ഓഫ് ഇൻഡ്യ വിധിയെ ഉയർത്തിപ്പിടിക്കുകയും, എല്ലാ മാധ്യമങ്ങളും ഇതു നിർബന്ധമായും പിൻപറ്റുന്നതിനുള്ള ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്യുക.

2. അഞ്ജനയെ ചികിൽസിച്ചിരുന്നു എന്ന് പറയപ്പെടുന്ന മനോരോഗ വിദഗ്ദ്ധരേയും ലഹരിവിമുക്തകേന്ദ്രങ്ങളേയും ഇവർക്കൊപ്പം അക്രമത്തിനു കൂട്ടുനിന്നവരേയും കുറിച്ച് വിശദമായ അന്വേഷണം നടത്തി കർശനമായ നടപടികൾ കൈക്കൊള്ളുക.

3. മുഖ്യധാരാ മാധ്യമങ്ങളിലും, അതോടൊപ്പം സാമൂഹ്യ മാധ്യമങ്ങളിലും വിദ്വേഷ ഭാഷണം നടത്തുകയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ വിശദമായ അന്വേഷണം നടത്തുകയും അവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുക.

4. കേരളത്തിൽ പരിവർത്തന ചികിൽസ (Conversion therapy) നടത്തുകയോ അതിന്റെ വക്താക്കളായി പ്രവർത്തിക്കുകയോ ചെയ്യുന്ന എല്ലാ ലഹരിവിമുക്തകേന്ദ്രങ്ങൾക്കും, മാനസികാരോഗ്യ വിദഗ്ധർക്കും പരിശീലകർക്കും എതിരെ വിശദമായ അന്വേഷണം നടത്തുകയും കർശനമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുക.

5. മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള ചികിൽസാരീതികൾ നടപ്പിലാക്കുന്ന മാനസികാരോഗ്യകേന്ദ്രങ്ങളുടെ നടത്തിപ്പവകാശം റദ്ദാക്കി അടച്ചുപൂട്ടുകയും ഇത്തരത്തിലുള്ള നിർബന്ധിതമായ മനോരോഗ-പരിവർത്തന ചികിൽസകൾ നടക്കുന്നില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.

6. വിദ്വേഷ ഭാഷണം, അപകീർത്തികരമായ ആക്ഷേപങ്ങൾ, വിവിധതരത്തിലുള്ള സ്പഷ്ടമായ വിവേചനങ്ങൾ, ആംഗ്യത്തിലൂടെയോ പ്രവൃത്തിയിലൂടെയോ വാക്കുകളിലൂടെയോ മറ്റേതെങ്കിലും തരത്തിലോ ഉള്ള കളങ്കപ്പെടുത്തൽ എന്നിവയെ ശക്തമായി എതിർക്കുകയും ശിക്ഷ നടപ്പിലാക്കുകയും ചെയ്യുക.

7. ആൺകോയ്മയിലധിഷ്ഠിതവും ഹോമോഫോബിക്കുമായ ഈ വ്യവസ്ഥയിൽ നിന്നും പീഡനം അനുഭവിക്കേണ്ടിവരുന്ന എല്ലാ ക്വിയർ വ്യക്തികൾക്കും സ്ത്രീകൾക്കും സുരക്ഷിതമായ താമസസൗകര്യം ഉറപ്പുവരുത്തുക

പ്രസ്താവനയിൽ ഒപ്പിട്ടവർ

1. റാഹി (ദി ജേർണി, ക്വിയർ ഓർഗനൈസേഷൻ – ബാംഗ്ലൂർ)
2. ലാബിയ – (ഒരു ക്വിയർ-ഫെമിനിസ്റ്റ് എൽബിടി കളക്ടീവ്, മുംബൈ)
3. സമ്പൂർണ (ട്രാൻസ്, ഇന്റർസെക്സ് അവകാശങ്ങൾക്കായുള്ള ഓർഗനൈസേഷൻ)
4. ഫെമിനിസ്റ്റസ് ഇൻ റെസിസ്റ്റൻസ് (ഓട്ടോണമസ് കളക്റ്റീവ്, കൊൽക്കത്ത)
5. നസാരിയ (ക്വിയർ-ഫെമിനിസ്റ്റ് റിസോഴ്സ് ഗ്രൂപ്പ്, ന്യൂഡൽഹി)
6. വികാൾപ് വിമൻസ് ഗ്രൂപ്പ് (ഗുജറാത്ത്)
7. ഒറിനം (LGBTQIA + കളക്ടീവ്, ചെന്നൈ)
8. ക്വീരാല (കമ്മ്യൂണിറ്റി ഓർഗനൈസേഷൻ, കേരള)
9. ക്യൂറിഥം (എൽ.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റി കേരള)
10. നാഷണൽ ലോ സ്കൂൾ ക്വിയർ അലയൻസ് (NLSQA), ബാംഗ്ലൂർ കൺവീനർ
11. ലോ സ്കൂൾസ് ക്വിയർ അലയൻസ്
12. കേരള സംസ്ഥാന ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് (അംഗങ്ങൾ)
13. സമിഷ (ഡയറക്ടർ, ടീച്ച് ഫോർ ഇൻഡ്യ ഫെലോ)
14. സെന്റർ ഫോർ കോൺസ്റ്റിറ്റ്യൂഷണൽ റൈറ്റ്സ് റിസർച്ച് ആൻഡ് അഡ്വക്കസി
15. നാഷണൽ ലോ സ്കൂൾ ക്വീൻ അലയൻസ്, ബാംഗ്ലൂർ കൺവീനർ)
16. അനേക (മനുഷ്യാവകാശ സംഘടന, ബാംഗ്ലൂർ)
17. ക്വീൻ അഫർ‌മേറ്റീവ് കൗൺസിലിംഗ് പ്രാക്ടീസ് (ക്യു‌എ‌സി‌പി, മുംബൈ കൗൺസിലർ)
18. ഈസ്റ്റ് വെസ്റ്റ് സെന്റർ ഫോർ കൗൺസലിംഗ് ആൻഡ് ട്രെയിനിംഗ് (ഡയറക്ടർ)
19. ഡോ. ജയശ്രീ.എ.കെ (പ്രൊഫസർ, കമ്മ്യൂണിറ്റി മെഡിസിൻ)
20. ഉർവാശി ബ്യൂട്ടാലിയ
21. ദേവിക ജെ (ഫെമിനിസ്റ്റ് സ്കോളർ)
22. മേരി ഇ ജോൺ (സെന്റർ ഫോർ വിമൻസ് ഡെവലപ്മെന്റ് സ്റ്റഡീസ് ന്യൂഡൽഹി)
23. ആനന്ദ് പട്വർധൻ (ചലച്ചിത്ര നിർമ്മാതാവ്)
24. രേഷ്മ ഭരദ്വാജ് (സോഷ്യൽ വർക്ക് വകുപ്പ്, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, അസിസ്റ്റന്റ് പ്രൊഫസർ)
25. രേഖ രാജ് (അസിസ്റ്റന്റ് പ്രൊഫസർ, എംജി യൂണിവേഴ്സിറ്റി)
26. മായ എസ്. (അസിസ്റ്റന്റ് പ്രൊഫസർ, കേരള വർമ്മ കോളേജ്)
27. രേഷ്മ രാധാകൃഷ്ണൻ (ഗവേഷക)
28. ദീപ വാസുദേവൻ (സഹയാത്രിക, മാനേജിംഗ് ട്രസ്റ്റി)
29. സുനിൽ മോഹൻ (ട്രാൻസ്മാൻ, സ്വതന്ത്ര ഗവേഷക, ആൾട്ടർനേറ്റീവ് ലോ ഫോറം & റാഹി)
30. റൂമി ഹരീഷ് (ട്രാൻസ്മാൻ, സ്വതന്ത്ര ഗവേഷക, ആൾട്ടർനേറ്റീവ് ലോ ഫോറം & റാഹി)
31. ചിത്തിര വിജയകുമാർ (സ്വതന്ത്ര പത്രപ്രവർത്തകൻ)
32. ഗീ ഇമാൻ സെമ്മലാർ (ആക്ടിവിസ്റ്റ്/ആർടിസ്റ്റ്)
33. സോനു നിരഞ്ജൻ (കേരള ട്രാൻസ്‌ജെൻഡർ ബോർഡ് അംഗം)
34. വിഹാൻ പീതാംമ്പർ (ബോർഡ് അംഗം, ക്വീരാല)
35. ഫൈസൽ ഫൈസു. സി (ക്വിയർ ആക്ടിവിസ്റ്റ്)
36. ചിഞ്ജു അശ്വതി രാജപ്പൻ (ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം)
37. ശീതാൽ ശ്യാം (ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം)
38. ബിട്ടു കെ. ആർ (ട്രാൻസ് റൈറ്റ്സ്, അസിയേറ്റ് പ്രൊഫസർ ഓഫ് ബയോളജി ആൻഡ് സൈക്കോളജി)
39. ഡോ. എൽ. രാമകൃഷ്ണൻ (വി.പി. സാത്തി)
40. അരവിന്ദ് നരേൻ (അഭിഭാഷകനും എഴുത്തുകാരനും)
41. ശ്രുതി (മരിവാല ഹെൽത്ത് ഇനിഷ്യേറ്റീവ്, ചീഫ് അഡ്വൈസർ)
42. ചായനിക ഷാ (അംഗം, പി‌യു‌സി‌എൽ മഹാരാഷ്ട്ര)
43. ഷാൾസ് മഹാജൻ (എഴുത്തുകാരൻ)
44. പവൻ ധാൽ, വർത്ത ട്രസ്റ്റ് (സ്ഥാപക ട്രസ്റ്റി)
45. മീര സംഘമിത്ര (നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്‌മെന്റ് (എൻ‌എപി‌എം))
46. ​​രാജശ്രീ (ക്വീരാല, ബോർഡ് അംഗം)
47. പ്രിജിത്ത്. പി.കെ (ക്വയറിഥത്തിന്റെ സ്ഥാപകൻ)
48. മുഹമ്മദ് ഉനൈസ്
49. ആര്യകൃഷ്ണൻ (സ്വീറ്റ് മരിയ സ്മാരകം)
50. എം ആർ രേണുകുമാർ (എഴുത്തുകാരൻ)
51. 51. ദിലീപ് രാജ് (അസി. പ്രൊഫസർ, ബ്രെന്നൻ കോളേജ്, തലശ്ശേരി)
52. മൈത്രേയ (റിട്ട. സോഷ്യൽ ആക്ടിവിസ്റ്റ്) 53. കെ. പി. ശശി, (വിഷ്വൽ സെർച്ച് ഫിലിം മേക്കർ)
54. കനി (നടൻ)
55. അഭിജ. എസ്. കല (പെർഫോമൻസ് ആർട്ടിസ്റ്റ്)
56. കെ.ജി. ജഗദീഷൻ (ഗാന്ധി സ്മാരക ദേശീയ സമിതി, അങ്കം)
57. ബിന്ദു മേനോൻ (അസിം പ്രേംജി സർവകലാശാല)
58. സോണിയ ജോസഫ് (സൗത്ത് ഏഷ്യ സോളിഡാരിറ്റി ഇനിഷ്യേറ്റീവ് അംഗം)
59. അഡ്വ. അഭിലാഷ് എ.ജെ
60. ദീപ്‌ത റാവു (അഭിഭാഷക)
61. സ്മൃതി നെവാതിയ (ഫ്രീലാൻസ് ഗവേഷക, എഴുത്തുകാരി, ഡോക്യുമെന്ററി പ്രൊഫഷണലും)
62. പ്രവീൺ നാഥ് (വിദ്യാർഥി, ട്രാൻസ് ആക്ടിവിസ്റ്റ്
63. സമീറ നഡ്കർണി (മാരിടൈം ജേണലിസ്റ്റ്) 64. ഭൂമിക ഡി. പാണ്ഡാരെ (അഭിഭാഷക)
65. ബീന അനീഷ് (സഹയാത്രിക അംഗം)
66. ശ്രീകാന്ത് കണ്ണൻ (കമ്മ്യൂണിറ്റി അംഗം)
67. നതാൻ എം (ജേണലിസ്റ്റ്, ട്രാൻസ് ആക്ടിവിസ്റ്റ്
68. കെറ്റ്കി റാണഡെ കെ. പി (ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, ഫാക്കൽറ്റി)
69. ജോളി ചിരയത്ത് (സോഷ്യൽ ആക്ടിവിസ്റ്റ്, നടി)
70. ആശാ അചുതൻ (ഫാക്കൽറ്റി, ടിസ്റ്റ്, മുംബൈ)
71. മുരളീധരൻ തരയിൽ
72. സുജാത പട്ടേൽ, (സാവിത്രിബായ് ഫൂലെ പൂനെ സർവകലാശാല, പ്രൊഫസർ)
73. ഷെവ്‌ലി കുമാർ (ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, അസോസിയേറ്റ് പ്രൊഫസർ)
74. എലിസബത്ത് (ഫെമിനിസ്റ്റ് ആക്ടിവിസ്റ്റ്) 75. അഹാന മേക്കൽ (കമ്മ്യൂണിറ്റി ഓർഗനൈസർ – സഹയാത്രിക)
76. ജെന്നി സൾഫത്ത് (ഗവേഷക)
77. മൈത്രി പ്രസാദ് (ഗവേഷക)
78. ജയശ്രീ കളത്തിൽ (എഴുത്തുകാരി, ക്യാമ്പയിനർ)
79. മീന ഗോപാൽ
80. ഡോ. കെ. എസ്. സുദീപ്, കോഴിക്കോട്
81. ശരത് ചേലൂർ (സോഷ്യൽ ആക്ടിവിസ്റ്റ്) 82. റംലത്ത് കാവിൽ (ഫെമിനിസ്റ്റ് ഇൻഡ്യ)
83. ഡോ. കെ. അഷ്‌റഫ് (ഗവേഷകൻ, ജോഹന്നാസ്ബർഗ് സർവകലാശാല)
84. ഡെബോളിന ദത്ത (അസിസ്റ്റന്റ് പ്രൊഫസർ)
85. രഞ്ജിത്ത് കുമാർ (ചലച്ചിത്ര നിർമ്മാതാവ്) 86. ദർശന മിനി (അസിസ്റ്റന്റ് പ്രൊഫസർ)
87. ജോസഫിൻ വർഗ്ഗീസ് (അക്കാദമിക്)
88. ഗുട്ട രോഹിത് (മനുഷ്യാവകാശ ഫോറം, ആന്ധ്രപ്രദേശ്)
89. സീന പനോലി (റിസർച്ച് സ്കോളർ, ആക്ടിവിസ്റ്റ്)
90. സഹാന മേത്ത (രാഷ്ട്രീയ സംഘാടക)
91. ബിന്ദുലക്ഷ്മി പട്ടടത്ത് (അസോസിയേറ്റ് പ്രൊഫസർ)
92. രഞ്ജിത ബിശ്വാസ് (സൈക്യാട്രിസ്റ്റ്)
93. കോളിക (ഗവേഷക)
94. ഉജ്ജൈനി ശ്രീമണി (മാനസികാരോഗ്യ വിദഗ്ദ്ധ)
95. സുജാത ഗോതോസ്കർ (ഫോറം അഗൻസ്റ് ഓപ്രഷൻ ഓഫ് വുമൺ, അംഗം) 96. സന്ധ്യ ഗോഖലെ (വനിതാ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ്)
97. കോയൽ ഘോഷ് (അധ്യാപകൻ)
98. മധുരിമ (ബിസിനസ്സ് ഉടമ)
99. എ. കെ. ഡേവ് (അംഗം, ലാബിയ എൽ.ജി.‌ബി.ടി കളക്ടീവ്)
100. മധുരിമ (വിദ്യാർഥി)
101. ഷാജു വി വി (എഴുത്തുകാരൻ)
102. അമ്മു അബ്രഹാം
103. പൗശാലി ബസക് (ഷപ്പൊ ഫോർ ഇക്വാലിറ്റി)
104. രചന. എസ്. യജുർ (ഐഐടിഎം വിദ്യാർഥി)
105. സിന്ധ്യ സാജി (വിദ്യാർഥി)
106. വിദ്യ സിന്ധ്യ (വിദ്യാർഥി)
107. രാധ ഗോപാലൻ (സ്വതന്ത്ര ഗവേഷക) 108. സ്വാതി ശിവാനന്ദ് (സ്വതന്ത്ര ഗവേഷക) 109. ജോഹന്ന ലോഖാണ്ഡെ (നാഷണൽ കോ ഓർഡിനേറ്റർ)
110. നിഹാരിക ബാനർജി (അധ്യാപിക)
111. ഡിംപിൾ ഒബറോയ് വഹാലി
112. അമൃത ശോഭൻ (വീട്ടമ്മ)
113. മാറ്റ് (കൺസൾട്ടന്റ്)
114. പയൽ ധാർ (പത്രപ്രവർത്തകൻ)
115. മുസ്‌കാൻ
116. അവനീത് അരവിന്ദ് (സോഫ്റ്റ്വെയർ ഡെവലപ്പർ)
117. അമൃത ബർസ (വിദ്യാർഥി)
118. പത്മ വേലാസ്കർ (ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, റിട്ട. പ്രൊഫസർ )
119. ബ്രിന്ദ (ഗവേഷക)
120. ഗുർ‌പ്രീത് കൗർ (ഗവേഷകൻ)
121. സംഗീത ചാറ്റർജി (പോസ്റ്റ്ഡോക്ടറൽ ഫെലോ)
122. രേവ. വൈ (സോഷ്യോളജിസ്റ്റ്)
123. അനുരാധ കപൂർ. (സംവിധായിക)
124. പല്ലവി ഗുപ്ത (ഗവേഷക)
125. ശശി കുമാർ (ഫ്രീലാൻസ്)
126. ജിനു മരിയ പി. പി (സോഷ്യൽ വർക്ക് ട്രെയിനി)
127. റിതാംഭര
128. പവേൽ (സോഷ്യൽ ആക്ടിവിസ്റ്റ്)
129. റുഹാൻ അലി (യു.പി.)
130. പംഹൈബ രാജ്കുമാർ (ക്വാളിറ്റി എക്സിക്യൂട്ടീവ്)
131. ആർ‌കെ ചിങ്‌ഖൈ (ദന്തരോഗവിദഗ്ദ്ധൻ)
132. വിഹാൻ, പ്രോഗ്രാം മാനേജർ (നസാരിയ, ഒരു ക്വയർ ഫെമിനിസ്റ്റ് റിസോഴ്സ് ഗ്രൂപ്പ്)
133. നെൽ‌സൺ ഡെബ് (ദി ഇക്കോ ഹബ്, സാമൂഹിക സംരംഭകനും സ്ഥാപകനും)
134. ജോൺസൺ ജോസഫ് (ഫിലിം മീഡിയ) 135. അനൂപ്. വി.ആർ (അഭിഭാഷകൻ, ആക്ടിവിസ്റ്റ്)
136. ശ്രീജ. യു (വിദ്യാർഥി)
137. റിങ്കി ചോരസി (വിദ്യാർഥി)
138. മാത്തിൽഡെ റൂക്സൽ (ഹ്യൂമാനിറ്റീസിൽ പിഎച്ച്ഡി കാൻഡിഡേറ്റ്)
139. മണ്ഡല സംഗ
140. അബ്ദുൾ കരീം യു.കെ
141. ആനെറ്റ് ജേക്കബ് (ഫിലിം മേക്കർ)
142. ആനന്ദ് ആർ (ഐടി പ്രൊഫഷണൽ) 143. ഗദ്ദ (സൈക്കോളജിസ്റ്റ്)
144. പമേല ഫിലിപ്പോസ് (പത്രപ്രവർത്തകൻ) 145. കമൽ (സോഷ്യൽ ആക്ടിവിസ്റ്റ്)
146. അർജുൻ (വിദ്യാർഥി/എഴുത്തുകാരൻ) 147. സത്യകല കെ.കെ (ആക്ടിവിസ്റ്റ്)
148. അസ്ത കലരിക്കൽ (ക്വയർ ആക്ടിവിസ്റ്റ്)
149. പ്രസന്നകുമാർ ടി.എൻ (പബ്ലിഷിംഗ്)
150. രാഹുൽ മഹേഷ് (ചലച്ചിത്ര നിർമ്മാതാവ്)
151. റിതുപർണ്ണ പാൽ (നർത്തകി)
152. സത്യ സീലൻ ജൂനിയർ (ചലച്ചിത്ര നിർമ്മാതാവ്)
153. ഇഷാൻ മെഹന്ദ്രു (വിദ്യാർഥി)
154. അൻഷാദ് പി.പി (വിദ്യാർഥി)
155. റെക്സ് മാത്യു (സോഫ്റ്റ്വെയർ എഞ്ചിനീയർ)
156. എറിക് നയനൻ (ക്വയർ ആക്ടിവിസ്റ്റ്) 157. അമൽ എസ് (ക്വിയർ ആക്ടിവിസ്റ്റ്)
158. രഞ്ജു (എഴുത്തുകാരൻ)
159. സഞ്ജീന ഗുപ്ത -(സ്ഥാപകൻ, രംഗിൻ ഖിഡ്കി ഫൗണ്ടേഷൻ)
160. ശ്രീജ (എഞ്ചിനീയർ)
161. ഹൻസ ജോർജ്ജ് മുത്തലാലി (ആർട്ടിസ്റ്റ്) 162. നിഷ ടി (ഗവേഷക)
163. റോപ്‌സൻ (FOE)
164. എം.എക്‌സ് എസ്. എ. പി. എം (കലാകാരൻ)
165. അമ്മു തോമസ് (വിദ്യാർഥി, സെന്റ് സേവ്യേഴ്സ് കോളേജ്, മുംബൈ)
166. എ. വി ഷെറിൻ (പത്രപ്രവർത്തക)
167. സരിത (പ്രോജക്ട് മാനേജർ)
168. അബ്ദുല്ലത്തീഫ് ബെൽഹാജ് (ആർട്ടിസ്റ്റ്) 169. ദീപക് ഓ. നായർ (റിസർച്ച് സ്കോളർ) 170. അനുപമ (വിദ്യാർഥി)
171. പ്രമീല കെ. പി (റിസർച്ച് സ്കോളർ)
172. അപർണ മൈക്കര (സോഫ്റ്റ്വെയർ ഡെവലപ്പർ)
173. ശ്വേത നാരായണൻ
174. മുനിദർശൻ വി.ജി (എക്സിക്യൂട്ടീവ് ഡയറക്ടർ ഫോർച്യൂൺ ഐ.എ.എസ്)
175. ശ്രവന്തി (വിദ്യാർഥി)
176. ജോബി ജോസഫ് (അസോസിയേറ്റ് പ്രൊഫസർ)
177. കാർത്തികേയ ജെയിൻ (ഫ്രീലാൻസ്) 178. ശരണ്യ (വിദ്യാർഥി)
179. അനിഷാ ഷെത്ത് (പത്രപ്രവർത്തക)
180. ചോക്കില കെ.വി. (വിദ്യാർഥി)
181. സബെയ്ഡ് (വിദ്യാർഥി)
182. ശരത്ത് പ്രകാശ് (വിദ്യാർഥി)
183. രമ്യ
184. വിഷ്ണു രാജു (വിദ്യാർഥി)
185. വിഷ്ണു പ്രസാദ് പി. പി (ആർട്ടിസ്റ്റ്)
186. സരിക എച്ച് (വിദ്യാർത്ഥി (എംഎസ്)
187. ലിബ (വിദ്യാർഥി)
188. എലിസബത്ത് (വിദ്യാർഥി)
189. പ്രിയ (ഹോംമേക്കർ)
190. പുഷ്പ അജന്ത (എഴുത്തുകാരി)
191. ശ്രുതി
192. മധു. ജെ -(സോഷ്യൽ വർക്കർ)
193. അംബിക (ഫ്രീലാൻസ് എഡിറ്റർ)
194. മളവിക എസ്. ഗോപൻ (വിദ്യാർഥി)
195. മാൻസി ഷാ (വിദ്യാർഥി)
196. അരവിന്ദ് ആർ (ഫ്രീലാൻസർ)
197. കാട്രിനെൽ ഡങ്ക (സ്വതന്ത്രൻ)
198. അനൂപ് മോഹൻ (ഇൻഡ്യൻ നാഷണൽ കോൺഗ്രസ്)
199. അപർണ (വിദ്യാർഥി)
200. അരുൺ ഗണേഷ് (വിദ്യാർഥി)
201. അനിക (ബ്രേക്ക്‌ത്രൂ ഇന്ത്യ, സീനിയർ മാനേജർ)
202. അനിസ് റെയ്‌ചൗധരി (ജൻഡർ-സെക്ഷുവൽ ഹെൽത്ത് റൈറ്റ്സ് വർക്കർ) 203. അർജുൻ രാജ്. വി (വിദ്യാർഥി)
204. ധനീഷ്. ടി (ആർട്ടിസ്റ്റ്)
205. അനുഷ മിത്ര (എം‌ബി‌ബി‌എസ് വിദ്യാർഥി)

Top