തീവ്രവാദം എന്ന ആയുധം
എന്തുകൊണ്ട് ലോകത്തിലെ എല്ലാ സാമൂഹിക പ്രശ്‌നങ്ങളുടെയും ഒന്നാമത്തെ ഇരകളും ഏറ്റവും വലിയ ഇരകളും മുസ്‌ലിംകള്‍ ആയിത്തീരുന്നത്. ആലോചനാര്‍ഹമായ ഒരു കാര്യമാണിത്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ദൈവത്താല്‍ ബാധ്യസ്തരായ സമൂഹം നിഷ്‌ക്രിയരായി ജീവിക്കുന്നതിന്റെ ഫലമായി മുറ്റിവളര്‍ന്ന് പന്തലിക്കുന്ന തിന്മകളുടെ ഇരകള്‍ അവരാവുക എന്നത് അല്ലാഹുവിന്റെ നടപടിക്രമമായിരിക്കാം. കണ്ടിട്ട് പഠിക്കാത്തവര്‍ കൊണ്ടിട്ടെങ്കിലും പഠിച്ച് ഈ ചുമതല ഏറ്റെടുക്കാനുള്ള പ്രായോഗികമായ അധ്യാപനം. വിശുദ്ധ ഖുര്‍ആനില്‍ നിഷേധികള്‍ ഒറ്റക്കെട്ടാണ് നിങ്ങളും ഒറ്റക്കെട്ടാവണമെന്ന് അല്ലാഹു പറയുന്നുണ്ട്. നിങ്ങള്‍ ഐക്യപ്പെട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് അപകടങ്ങള്‍ സംഭവിക്കും എന്നല്ല അല്ലാഹു പറയുന്നത്. ഭൂമിയില്‍ വലിയ ഫിത്‌നകളും ഫസാദുകളും ഉണ്ടായിത്തീരുമെന്നതാണ് (അന്‍ഫാല്‍: 73) സാമ്രാജ്യത്വവും ഫാഷിസവും വികസന ഭീകരതയും ഉള്‍പ്പെടെയുള്ള ഫിത്‌നകള്‍ക്കും ഫസാദുകള്‍ക്കുമെതിരെ പൊരുതുക എന്നത് മുസ്‌ലിം ഉമ്മത്തിന്റെ ദൗത്യമാണ്. ആ വഴിയിലാണ് അവര്‍ ഐക്യപ്പെടേണ്ടത്. സമുദായത്തിന് ശത്രുക്കളുണ്ട് എന്നതല്ല മുസ്‌ലിം ഐക്യത്തിന്റെ കാരണം. മനുഷ്യാരാശിക്ക് ശത്രുക്കളുണ്ട് എന്നതാണ്.
അധിനിവേശത്തിന് എന്നും ചില ന്യായങ്ങള്‍ ഉണ്ടാവാറുണ്ട്. ഒരിക്കലത് വെള്ളക്കാരന്റെ ഭാരമായിരുന്നു. സംസ്‌കാരമില്ലാത്ത ഏഷ്യനാഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യക്കാരെ സംസ്‌കാരമുള്ളവരാക്കാന്‍ ചരിത്രം വെള്ളക്കാരനെ ചുമതലപ്പെടുത്തി എന്ന സിദ്ധാന്തമായിരുന്നു അത്. വെള്ളക്കാരന്റെ എല്ലാ അതിക്രമത്തിനും ഇത് ന്യായത്തിന്റെ അടിത്തറയായി വര്‍ത്തിച്ചു. അവര്‍ നമ്മെ കൊന്നത് നമ്മെ സംസ്‌കാര സമ്പന്നരാക്കാനാണ്. ചെകിടത്തടിച്ചത് അധ്യാപകന്‍ വിദ്യാര്‍ഥിയെ തല്ലുന്നതുപോലെ ശിക്ഷണത്തിനാണ്. ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ കൊല്ലാനും കൊള്ളയടിക്കാനും വെള്ളക്കാരന് അവസരം നല്‍കിയ പ്രത്യയശാസ്ത്രമായിരുന്നു
ശത്രുവില്ലാതെ ജീവിച്ചിരിക്കാന്‍ കഴിയാത്തവരായിരിക്കും എക്കാലത്തുമുള്ള ജനവിരുദ്ധ ഭരണകൂടങ്ങള്‍. ഫറോവ മുതല്‍ ഇന്ത്യന്‍ ഫാഷിസം വരെയുള്ള ചരിത്രമതാണ്. സ്വയം ശരിയായതുകൊണ്ടല്ല അപരന്‍ തെറ്റാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കഴിയുന്നത്‌കൊണ്ടാണ് അവര്‍ നിലനില്‍ക്കുന്നത്. സ്വന്തത്തെക്കുറിച്ച് സംസാരിക്കുന്നതിനേക്കാള്‍ അവര്‍ ശത്രുവിനെക്കുറിച്ചാണ് സംസാരിക്കുക. ഫറോവ ജനങ്ങളെ കക്ഷികളാക്കിത്തിരിച്ചു എന്ന് ഖുര്‍ആന്‍ പറയുന്നു. കോപ്റ്റിക് വംശജരെന്നും ഇസ്രായേല്‍ സന്തതികളെന്നും അവിടെ ജനം രണ്ട് വിഭാഗങ്ങള്‍ തന്നെയായിരുന്നു. എന്നിട്ടുമെന്തുകൊണ്ടാണ് ഖുര്‍ആന്‍ ഫറോവക്കെതിരെ അവന്‍ ജനങ്ങളെ കക്ഷികളാക്കിത്തിരിച്ചു എന്ന വിമര്‍ശനമുന്നയിക്കുന്നത്. വൈവിധ്യം എന്ന സ്വാഭാവികതയെ ഒരു വിഭാഗത്തെ അടിച്ചമര്‍ത്താനുള്ള ഉപകരമാക്കുകയാണ് ഫറോവ ചെയ്തത്. ”അവന്‍ ഒരു വിഭാഗത്തെ അടിച്ചമര്‍ത്തി ദുര്‍ബലരാക്കി. അവരിലെ ആണ്‍കുട്ടികളെ
അമേരിക്കയുടെ കണക്കുകൂട്ടലുകളേക്കാള്‍ വേഗത്തില്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്ന് ചിതറിപ്പോയപ്പോള്‍ പ്രതിസന്ധിയിലായത് ലോകത്തെ കമ്യൂണിറ്റ് പ്രസ്ഥാനങ്ങള്‍ മാത്രമായിരുന്നില്ല. അമേരിക്കന്‍ സാമ്രാജ്യത്വം കൂടിയായിരുന്നു. ഇന്നലെ വരെ നിഴല്‍പോലെ കൊണ്ടുനടന്നിരുന്ന ശത്രുവിനെയാണ് ഒരു സുപ്രഭാതത്തില്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ശത്രുവില്ലാതെ നിലനില്‍പ്പ് അസാധ്യമാണ്. അതുകൊണ്ടുതന്നെ ശത്രുവിന്റെ തകര്‍ച്ച തങ്ങളുടെയും തകര്‍ച്ചക്ക് കാരണമായേക്കാവുന്ന ഭീഷണിയാണ്. ഈ ഘട്ടത്തില്‍ സാമ്രാജ്യത്വ
_____________________________________
സാമ്രാജ്യത്വം അവരുടെ ശത്രുവായി ഇസ്‌ലാമിനെ കാസ്റ്റ് ചെയ്യുന്നതിന് നിരവധി കാരണങ്ങളുണ്ട്. 1. കമ്യൂണിസത്തിന് ശേഷം ആഗോള സ്വഭാവമുള്ള സാമ്രാജ്യത്വ വിരുദ്ധമായ രാഷ്ട്രീയ പ്രത്യേയശാസ്ത്രം ഇസ്‌ലാം മാത്രമാണ്. 2. സാമ്പത്തികവും ഭൗമരാഷ്ട്രീയ പരവും വിഭവപരവുമായ കാരണങ്ങളാല്‍ അവര്‍ക്ക് അധിനിവേശം നടത്തേണ്ടിയിരുന്നത് മുസ്‌ലിം നാടുകളിലേക്കായിരുന്നു. 3. പാശ്ചാത്യ-മതേതര സംസ്‌കാരത്തിനകത്ത് നിലനില്‍ക്കുന്ന വംശീയ വരേണ്യ ബോധം ഇത്തരമൊരു തെരഞ്ഞെടുപ്പിനെ എളുപ്പമാക്കി. കാരണം, മുസ്‌ലിംകള്‍ വംശീയമായി താഴ്ന്ന പടിയിലുള്ളവരാണെന്ന് അവര്‍ സ്ഥാനനിര്‍ണയം ചെയ്യുന്നു. 4. വെള്ളക്കാരന്റെ വംശീയ ദുരഭിമാനത്തെയും അധിനിവേശ പദ്ധതികളെയും ആശയപരമായും പ്രായോഗികമായും വെല്ലുവിളിച്ച പാരമ്പര്യമുള്ള സമൂഹമാണ് മുസ്‌ലിംകള്‍.
_____________________________________
സാമ്രാജ്യത്വം അവരുടെ ശത്രുവായി ഇസ്‌ലാമിനെ കാസ്റ്റ് ചെയ്യുന്നതിന് നിരവധി കാരണങ്ങളുണ്ട്. 1. കമ്യൂണിസത്തിന് ശേഷം ആഗോള സ്വഭാവമുള്ള സാമ്രാജ്യത്വ വിരുദ്ധമായ രാഷ്ട്രീയ പ്രത്യേയശാസ്ത്രം ഇസ്‌ലാം മാത്രമാണ്. 2. സാമ്പത്തികവും ഭൗമരാഷ്ട്രീയ പരവും വിഭവപരവുമായ കാരണങ്ങളാല്‍ അവര്‍ക്ക് അധിനിവേശം നടത്തേണ്ടിയിരുന്നത് മുസ്‌ലിം നാടുകളിലേക്കായിരുന്നു. 3. പാശ്ചാത്യ-മതേതര സംസ്‌കാരത്തിനകത്ത് നിലനില്‍ക്കുന്ന വംശീയ വരേണ്യ ബോധം ഇത്തരമൊരു തെരഞ്ഞെടുപ്പിനെ എളുപ്പമാക്കി. കാരണം, മുസ്‌ലിംകള്‍ വംശീയമായി താഴ്ന്ന പടിയിലുള്ളവരാണെന്ന് അവര്‍ സ്ഥാനനിര്‍ണയം ചെയ്യുന്നു. 4. വെള്ളക്കാരന്റെ വംശീയ ദുരഭിമാനത്തെയും അധിനിവേശ പദ്ധതികളെയും ആശയപരമായും പ്രായോഗികമായും വെല്ലുവിളിച്ച പാരമ്പര്യമുള്ള സമൂഹമാണ് മുസ്‌ലിംകള്‍.
ലോകത്ത് യഥാര്‍ഥത്തില്‍ തന്നെയുള്ള ഇസ്‌ലാമിക തീവ്രവാദത്തെ
ഗവണ്‍മെന്റുകള്‍ ആരോഗ്യകരമായ അര്‍ഥത്തില്‍ നിലനില്‍ക്കുന്നത് ജനങ്ങള്‍ക്ക് ക്ഷേമം പ്രധാനം ചെയ്യുമ്പോഴാണ്. അതിനുള്ള പര്യാപ്തമായ പദ്ധതികള്‍ കൈവശം ഇല്ലാതിരിക്കുകയോ അല്ലെങ്കില്‍ ഉള്ള സാധ്യതകളില്‍ സത്യസന്ധതയോ ആത്മാര്‍ഥതയോ ഇല്ലാതിരിക്കുമ്പോള്‍ അധികാരം ശത്രുവിനെ തേടി യാത്രയാരംഭിക്കും. തങ്ങള്‍ നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികളുടെ വ്യാപ്തിക്കപ്പുറം അധികാരം ലഭ്യമാവണം എന്നാഗ്രഹിക്കുന്നവരും തേടുന്ന വഴി ശത്രുവിനെ കണ്ടെത്തുക എന്നതുതന്നെയാണ്. ആഭ്യന്തര വൈരുധ്യങ്ങള്‍ക്കുള്ള ഒറ്റമൂലിയാണ് പൊതുശത്രു. സെപ്തംബര്‍ 11 ആക്രമണം നടത്തിയത് അല്‍ഖാഇദ അല്ല എന്നാണ് ഈ കുറിപ്പുകാരന്‍ വിശ്വസിക്കുന്നത്.
_____________________________________
സെപ്തംബര്‍ 11 ആക്രമണം നടത്തിയത് അല്‍ഖാഇദ അല്ല എന്നാണ് ഈ കുറിപ്പുകാരന്‍ വിശ്വസിക്കുന്നത്. അതിന് മൂന്ന് കാരണങ്ങളുണ്ട്. 1. അത് അല്‍ഖാഇദ നടത്തിയതാണെങ്കില്‍ അവര്‍ക്ക് ഒരിക്കല്‍ മാത്രമല്ല അത്തരം ആക്രമണങ്ങള്‍ നടത്താന്‍ കഴിയുക. അമേരിക്കയില്‍ ഇത്തരം വലുതോ ചെറുതോ ആയ ആക്രമണങ്ങള്‍ വീണ്ടും നടത്താന്‍ കഴിയും. പെന്റഗണ്‍ ആക്രമണത്തിന് മുമ്പും ശേഷവും ഇത്തരം മറ്റൊരാക്രമണവും അവര്‍ അമേരിക്കയില്‍ നടത്തിയിട്ടില്ല. 2. ഇത്തരം ഒരാക്രമണത്തെക്കുറിച്ച് അമേരിക്കക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നില്ല എന്ന് വിശ്വസിക്കുക പ്രയാസമാണ്. 3. ചെയ്തതാര് എന്നതില്‍ ദുരൂഹതയുള്ള ഏതു സംഭവത്തിന്റെയും കുരുക്കഴിക്കാനുള്ള ഒരു വഴി അതിന്റെ ഗുണഭോക്താവാര് എന്നു പരിശോധിക്കലാണ്. പെന്റഗണ്‍ ആക്രമണത്തിന്റെ ഗുണഭോക്താവ് അമേരിക്കയാണ്.
_____________________________________
അതിന് മൂന്ന് കാരണങ്ങളുണ്ട്. 1. അത് അല്‍ഖാഇദ നടത്തിയതാണെങ്കില്‍ അവര്‍ക്ക് ഒരിക്കല്‍ മാത്രമല്ല അത്തരം ആക്രമണങ്ങള്‍ നടത്താന്‍ കഴിയുക. അമേരിക്കയില്‍ ഇത്തരം വലുതോ ചെറുതോ ആയ ആക്രമണങ്ങള്‍ വീണ്ടും നടത്താന്‍ കഴിയും. പെന്റഗണ്‍ ആക്രമണത്തിന് മുമ്പും ശേഷവും ഇത്തരം മറ്റൊരാക്രമണവും അവര്‍ അമേരിക്കയില്‍ നടത്തിയിട്ടില്ല. 2. ഇത്തരം
സാമ്രാജ്യത്വത്തിനെതിരെ നൈതികവും ജനാധിപത്യപരവുമായ വലിയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പാരമ്പര്യമുള്ളവരാണ് മുസ്‌ലിംകള്‍. സാമ്രാജ്യത്വമുള്‍പ്പെടെയുള്ള സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് ഖുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്ന വാക്ക് ഫസാസ് എന്ന വാക്കാണ്. അതിന്റെ തന്നെ കുറേകൂടി ശക്തമായ രൂപമാണ് ഫിത്‌ന. ഫിത്‌നയും ഫസാദും ഇല്ലാതാക്കിത്തീര്‍ക്കുക എന്നത് മുസ്‌ലിം സമൂഹത്തിന്റെ ദൗത്യങ്ങളില്‍ സുപ്രധാനമായ ഒന്നാണ്. അല്ലാഹു ഇത് ഈ മധ്യമസമുദായത്തെ ഉത്തരവാദിത്തമായി ഏല്‍പ്പിച്ചിരിക്കുന്നു. മര്‍ദ്ധകര്‍ തഴച്ചുവളരുന്നത് അവരെ ധാര്‍മികമായ വഴികളിലൂടെ തടഞ്ഞുനിര്‍ത്താന്‍ ബാധ്യതപ്പെട്ടവര്‍ കിടന്നുറങ്ങുന്നതുകൊണ്ടാണ്. അല്ലെങ്കില്‍ അധാര്‍മികമായ വഴികളിലൂടെ അതിന് വേണ്ടി പരിശ്രമിക്കുന്നത് കൊണ്ടാണ്. ‘നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പരിശ്രമിക്കേണ്ടവിധത്തില്‍ പരിശ്രമിക്കുക'(ഹജ്ജ്: 78). എന്തുകൊണ്ട് ലോകത്തിലെ എല്ലാ സാമൂഹിക പ്രശ്‌നങ്ങളുടെയും ഒന്നാമത്തെ
____________________________________