അപ്പ റാവുവിന്‍െറ പ്രതികാരബുദ്ധി
ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റിക്ക് വളരെ ശക്തമായ അംബേദ്കറൈറ്റ് മൂവ്മെന്‍റിന്‍െറ ചരിത്രമുണ്ട്. വി. സി അപ്പ റാവു മുമ്പും പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായിട്ടുമുണ്ട്. എന്നിരുന്നാല്‍പോലും അപ്പ റാവുവിനെതിരെ പൊലീസ് ഒരുവിധ നടപടിയും ഇതേവരെ എടുത്തിട്ടില്ല. കേട്ടുകേള്‍വി മാത്രമുള്ള അടിയന്തരാവസ്ഥക്ക് സമാനമായ സ്ഥിതിയാണ് ഇപ്പോള്‍ കാമ്പസില്‍ നിലനില്‍ക്കുന്നത്. ഏതൊക്കെവിധത്തില്‍ ഈ പ്രസ്ഥാനത്തെ തടയാന്‍ നോക്കിയാലും രോഹിതിനു നീതികിട്ടുംവരെ സമരം മുന്നോട്ടുകൊണ്ടുപോകും എന്നുതന്നെയാണ് ജോയന്‍റ് ആക്ഷന്‍ കമ്മിറ്റിയുടെയും മൂവ്മെന്‍റിനെ പിന്തുണക്കുന്ന വിദ്യാര്‍ഥികളുടെയും തീരുമാനം.
രോഹിത് വെമുല മരിച്ചിട്ട് രണ്ടു മാസത്തിലേറെയായിട്ടും ഇതുവരെ പൊലീസ് ഒരു നിയമനടപടിയും എടുത്തിട്ടില്ലാത്ത സാഹചര്യത്തിലാണ് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലേക്ക് വൈസ് ചാന്‍സലര്‍ അപ്പ റാവു തിരിച്ചത്തെി എന്ന വാര്‍ത്ത മാര്‍ച്ച് 22ന് വിദ്യാര്‍ഥികള്‍ അറിയുന്നത്. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ രോഹിത് വെമുല
ഞങ്ങള്‍ മുദ്രാവാക്യം മുഴക്കി വസതിയിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. എ.ബി.വി.പിക്കാര്‍ വാതിലിന് മറുവശത്തായി മതില്‍പോലെ നിന്ന് അപ്പ റാവു സിന്ദാബാദ് എന്നും ഭാരത് മാതാ കീ ജയ് എന്നുമുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കി അപ്പ റാവുവിനെ സംരക്ഷിക്കുകയായിരുന്നു. മീഡിയ വളരെ വേഗം അവിടേക്ക് വന്നു. അതിനുംശേഷമാണ് പൊലീസ് എത്തിയത്. പൊലീസ് സംരക്ഷണം ഇല്ലാതെ അപ്പ റാവു യൂനിവേഴ്സിറ്റിയിലേക്ക്
എന്തൊക്കെ ജോലികള്‍ ചെയ്യണമെന്നതിന്‍െറ ഒരു പ്രിന്‍റൗട്ട് ഞങ്ങള്‍ക്ക് കിട്ടി.
വിദ്യാര്‍ഥികള്‍ രാവിലെ മുതല്‍ വൈകീട്ട് അഞ്ചു മണി വരെ വി.സിയുടെ വസതിക്കു മുന്നില്‍ ധര്‍ണയിരിക്കുകയും മുദ്രാവാക്യങ്ങള്‍ മുഴക്കുകയുമാണ് ചെയ്തത്. വൈകീട്ട് അഞ്ചു മണിയോടെ വളരെ ക്രൂരമായിത്തന്നെ പൊലീസ് വിദ്യാര്‍ഥികളെ തല്ലിച്ചതച്ചു. പെണ്‍കുട്ടികളുടെ വസ്ത്രം മുകളിലേക്ക് പൊക്കുകയും ഭീഷണിപ്പെടുത്തുകയും മുടിക്ക് കുത്തിപ്പിടിച്ച് ലാത്തികൊണ്ടടിക്കുകയും മോളസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. അഞ്ച് വനിതാ
_______________________________
അപ്പ റാവു വീണ്ടും ചാര്‍ജെടുത്തത് മുതല്‍ കാമ്പസിലാകെ ഭീകരാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. കൃത്യമായി പ്ളാന്‍ ചെയ്തായിരുന്നു അപ്പ റാവു വീണ്ടും കാമ്പസിലത്തെിയത്. അതും പൊലീസ് ഇല്ലാതെ. വിദ്യാര്‍ഥികളെ പ്രകോപനംകൊള്ളിക്കുക തുടര്‍ന്ന് അവരെ ടാര്‍ഗറ്റ് ചെയ്ത് അറസ്റ്റ് ചെയ്യുക എന്ന പ്രതികാരബുദ്ധിയോടെ ആസൂത്രണം ചെയ്ത പദ്ധതിയുമായാണ് അപ്പ റാവു വീണ്ടും കാമ്പസിലത്തെിയത്. കാരണം, തുടര്‍ന്നുള്ള ദിവസങ്ങള്‍ അവധിദിവസങ്ങളായതിനാല്‍ കോടതി അവധിയാണെന്നും അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് ജാമ്യം കിട്ടില്ല എന്നും ഉറപ്പുള്ളതിനാലാണ് ഇത്തരത്തിലൊരു നീക്കമുണ്ടായതെന്ന് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നു.
_______________________________
അന്ന് രാവിലെ ഹോസ്റ്റല്‍ മെസുകള്‍ അടച്ചുപൂട്ടിയതിനാല്‍ 23ന് ഷോപ്പിങ് കോംപ്ളക്സില്‍ ഭക്ഷണമുണ്ടാക്കാന്‍ തീരുമാനിച്ചു. ഭക്ഷണമുണ്ടാക്കാന്‍ ഞങ്ങള്‍ റോഡില്‍ അടുപ്പ് കൂട്ടി. അത് പൊലീസുകാര്‍ തടയുകയും വിദ്യാര്‍ഥികളെ മര്‍ദിക്കുകയും ചെയ്തു. ഉദയഭാനു എന്ന ദലിത് ഗവേഷക വിദ്യാര്‍ഥിയെ റോഡില്‍ക്കൂടി വലിച്ചിഴച്ചു കൊണ്ട് പൊലീസ് വാനിലുള്ളിലാക്കി നിരവധി പൊലീസുകാര്‍ ചേര്‍ന്ന് ക്രൂമായി മര്‍ദിച്ചു. തുടര്‍ന്ന് ഉദയഭാനുവിനെ വിട്ടയക്കണമെന്ന വിദ്യാര്‍ഥികളുടെ ശക്തമായ ആവശ്യത്തിനൊടുവില്‍ അരമണിക്കര്‍ കഴിഞ്ഞ് പൊലീസ് വിട്ടയച്ചു. ഉദയഭാനു ഇപ്പോഴും ഐ.സി.യുവില്‍ ചികിത്സയിലാണ്. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഷോപ്പിങ് കോംപ്ളക്സിനു പിറകിലായി ഭക്ഷണം പാകംചെയ്തു.
മാര്‍ച്ച് 22ന് വൈകീട്ടുതന്നെ 23 മുതല്‍ 26 വരെ ക്ളാസുകള്‍ ഉണ്ടായിരിക്കുന്നതല്ല എന്ന വി.സിയുടെ അറിയിപ്പ് എല്ലാ ഡിപ്പാര്‍ട്മെന്‍റുകള്‍ക്കും കിട്ടിയിരുന്നു. 23ന് യൂനിവേഴ്സിറ്റി രജിസ്ട്രാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍പ്രകാരം മീഡിയ, പുറത്തുനിന്നുള്ള ആക്ടിവിസ്റ്റുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി രോഹിത് വെമുല മൂവ്മെന്‍റിനെ പിന്തുണക്കുന്നവര്‍ക്ക് കാമ്പസിനുള്ളിലേക്ക് പ്രവേശിക്കാനുള്ള അനുമതി നിഷേധിച്ചിരുന്നു. 23ന് രാത്രി രോഹിതിന്‍െറ അമ്മ രാധിക വെമുലക്കും സഹോദരന്‍ രാജക്കും പ്രവേശാനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് അവര്‍ വിദ്യാര്‍ഥികളോടൊപ്പം യുനിവേഴ്സിറ്റി മെയ്ന്‍ ഗേറ്റിനു മുന്നില്‍ ഇരുന്ന് പ്രതിഷേധിച്ചിട്ടുപോലും അനുവാദം നിഷേധിച്ചു. 23ന് വൈകീട്ട് ജെ.എന്‍.യു സ്റ്റുഡന്‍റ്സ്
അപ്പ റാവു വീണ്ടും ചാര്‍ജെടുത്തത് മുതല്‍ കാമ്പസിലാകെ ഭീകരാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. കൃത്യമായി പ്ളാന്‍ ചെയ്തായിരുന്നു അപ്പ റാവു വീണ്ടും കാമ്പസിലത്തെിയത്. അതും പൊലീസ് ഇല്ലാതെ. വിദ്യാര്‍ഥികളെ പ്രകോപനംകൊള്ളിക്കുക തുടര്‍ന്ന് അവരെ ടാര്‍ഗറ്റ് ചെയ്ത് അറസ്റ്റ് ചെയ്യുക എന്ന പ്രതികാരബുദ്ധിയോടെ ആസൂത്രണം ചെയ്ത പദ്ധതിയുമായാണ് അപ്പ റാവു വീണ്ടും കാമ്പസിലത്തെിയത്. കാരണം, തുടര്‍ന്നുള്ള ദിവസങ്ങള്‍ അവധിദിവസങ്ങളായതിനാല്‍ കോടതി അവധിയാണെന്നും അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് ജാമ്യം കിട്ടില്ല എന്നും ഉറപ്പുള്ളതിനാലാണ് ഇത്തരത്തിലൊരു നീക്കമുണ്ടായതെന്ന് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നു.
അറസ്റ്റ് ചെയ്യപ്പെട്ട 30 പേരില്‍ മലയാളികളും ഉള്‍പ്പെടുന്നു. കൂടാതെ 20 പേര്‍ക്കെതിരെയും
(ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല ഗവേഷക വിദ്യാര്‍ഥിനിയാണ് ലേഖിക)