വസന്തത്തിന്റെ ഇടിമൊഴക്കം

പോസ്റ്ററൊട്ടിച്ചും
പൊറോട്ടതിന്നും
ചുവരെഴുതിയും നടന്ന്
ദിവസങ്ങളിലൊന്നില്‍
അമ്മ മരിച്ചുപോകുമോ
അവരുടെ….

പോസ്റ്ററൊട്ടിച്ചും
പൊറോട്ടതിന്നും
ചുവരെഴുതിയും നടന്ന്
ദിവസങ്ങളിലൊന്നില്‍
അമ്മ മരിച്ചുപോകുമോ
അവരുടെ

മോനേ
എന്ന വിളി
കാറ്റുമാത്രമായി
അവസാനിക്കുമ്പോള്‍
നമ്മള്‍ പറയാറുള്ള
മെലോഡ്രാമയുടെ
അറ്റത്തേക്കൂരയില്‍
കരച്ചിലിനൊപ്പം
മൂക്കുപൊത്തേണ്ടി-
വന്നിട്ടുണ്ടോ
അവര്‍ക്ക്

ആണിക്കാലുമായി
ഗ്രാവല്‍വഴി ഓടി
ഒരാഴ്ച
തെങ്ങിനുമുകളില്‍
താമസിച്ചിട്ടുണ്ടോ
അവരുടെ അപ്പൂപ്പന്‍

തെറുത്തപായ്ക്കുള്ളില്‍ നിന്ന്
താറാവിനെപ്പോലെ
പിടിച്ച് വണ്ടിക്കുള്ളിലേക്ക്
എറിഞ്ഞിട്ടുണ്ടോ
അവരുടെ അച്ഛനെ

രഹസ്യ ദിവസങ്ങളില്‍
രതിയുടെ കത്തികോണ്ട്
കുഞ്ഞുണ്ടായിട്ടുണ്ടോ
അവരുടെ പെങ്ങള്‍ക്ക്,

നെഞ്ചു തടവുമ്പോള്‍
കൈമുറിയുന്ന
ചിലര്‍
ഇപ്പോഴും
ജീവിച്ചിരിപ്പുണ്ട്
വസന്തം പിടിച്ച്
ചൊമച്ച് ചൊമച്ച്.
__________________

Top