എന്നു നിന്റെ മൊയ്തീന്‍ – പ്രണയത്തിന്റെ അരങ്ങുകള്‍
യഥാര്‍ത്ഥ ജീവിതത്തിലായാലും സിനിമയിലായാലും കാഞ്ചനമാലയുടെ ജീവിതം മതവിരുദ്ധമല്ലാത്ത, മതേതരമായ ഒരു ജീവിതമെന്ന ഒരു സ്വപ്നം പങ്കവെയ്ക്കുന്നുണ്ട്. ഒരു വശത്ത് മതവും സമൂഹവും തങ്ങളെ ഒരുമിപ്പിക്കുന്നതിന് തടസ്സമായി നില്‍ക്കുമ്പോള്‍, മറുവശത്ത് അതിനോടുള്ള ശക്തമായ പ്രതിഷേധങ്ങള്‍ അടയാളപ്പെടുത്തുന്നുമുണ്ട്. അതുകൊണ്ട് തന്നെ കാഞ്ചനമാലയുടെ പ്രണയം ഒരടയാളപ്പെടുത്തല്‍ കൂടിയാണ്. ആ അര്‍ത്ഥത്തില്‍ യഥാര്‍ത്ഥപ്രണയം ഇല്ല എന്ന വാദം പോലും നെഗറ്റീവായി പ്രമേയത്തോട് നീതി പുലര്‍ത്തുന്നുണ്ട്. ചരിത്രത്തില്‍ നിന്ന് ജനമനസ്സുകളിലേക്ക് കടന്നു കയറിയ കാഞ്ചനമാല പ്രണയത്തിന്റെ ആവിഷ്‌ക്കാരമാണ് മൊയ്തീനും അവളുടെ പ്രണയവും.
ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ വിരളമായിരിക്കും. ഇനി അഥവാ പ്രണയിച്ചിട്ടില്ലെങ്കിലും അതിഷ്ടപ്പെടുന്നവര്‍ ആയിരിക്കും അവര്‍. പ്രണയവും പ്രണയാവിഷ്‌ക്കാരവും അത്രമേല്‍ മനുഷ്യരുമായി ബന്ധപ്പെട്ടിരിക്കുന്നു. മനസ്സില്‍ നിന്നു ശരീരത്തിലേക്കും ശരീരത്തില്‍ നിന്നു മനസ്സിലേക്കും ഇവ രണ്ടില്‍ നിന്നും സമൂഹത്തിലേക്കും പ്രസരിക്കുന്ന ജൈവീക അനുഭവമായി ഇത് നിലനില്‍ക്കുന്നു. ചരിത്രമായാലും സിനിമയായാലും പ്രണയം വളരെ ഹൃദയസ്പര്‍ശിയാണ്. ഒരു കാലത്ത് കേരളത്തിന്റെ സാമൂഹ്യ മനസ്സിനെ വല്ലാതെ മുറിവേല്‍പ്പിച്ച കാഞ്ചനമാലയുടെയും മൊയ്തീന്റെയും പ്രണയത്തെ ചലച്ചിത്രത്തിലേക്ക് പകര്‍ത്തിയിരിക്കുകയാണ് ‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന സിനിമ. പലരും പറഞ്ഞിട്ടുള്ളതുപോലെ ജലം കൊണ്ട് മുറിവേറ്റവള്‍ എന്ന് പറയാവുന്ന കാഞ്ചനമാലയുടെ ജീവചരിത്രമായിട്ടില്ലെങ്കില്‍പോലും ഇത് ഒരു സംഭവ
നൈതികതയും മൂല്യബോധങ്ങളും കച്ചവട താല്‍പര്യങ്ങളും ഒക്കെ കണക്കിലെടുക്കുമ്പോള്‍ തന്നെ കാഞ്ചനമാല-മൊയ്തീന്‍ പ്രണയത്തെ ആവിഷ്‌ക്കരിച്ചു എന്നതുകൊണ്ട് അശുദ്ധവത്ക്കരിക്കപ്പെട്ട ഒന്നായി കാണേണ്ടതല്ല ഇത്. മാത്രമല്ല അവരുടെ പ്രണയത്തെ അതേ പോലെ ആവിഷ്‌കരിച്ചില്ല എന്നതുകൊണ്ടോ, ചില വീക്ഷണങ്ങള്‍ വെച്ചു എന്നതുകൊണ്ടോ മാത്രം അവഗണിച്ചു തള്ളേണ്ടതുമല്ല ഈ സിനിമ. അതുകൊണ്ടുതന്നെ സംവിധായകന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ കൈകടത്തേണ്ട കാര്യവും ഇല്ലെന്നും തോന്നുന്നു. അയാള്‍ക്കുകൂടി പറയാനുള്ളതാണല്ലോ സിനിമ.
മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയാവിഷ്‌ക്കാരമായ ആര്‍ എസ് വിമലിന്റെ എന്നു ‘നിന്റെ മൊയ്തീന്‍’ എന്ന സിനിമയ്‌ക്കെതിരെ അല്ലാതെയും ഉള്ള പല വിമര്‍ശനങ്ങളും
____________________________________
ശരീരത്തെ ഭയപ്പെടുന്നു എന്ന വിമര്‍ശനം ഉള്ളപ്പോള്‍ തന്നെ ആ കാലഘട്ടത്തെ കണക്കിലെടുക്കുമ്പോള്‍ അത് ലഘുവായതാണ്. അതുകൊണ്ട് തന്നെ ശരീരത്തിന് അപ്പുറത്തുള്ള വിശുദ്ധ പ്രണയമാണ് ഈ സിനിമ പങ്കു വയ്ക്കുന്നതെന്നു പറയുക സാധ്യമല്ല. മാത്രമല്ല, ഇത് ജീവിച്ചിരിക്കുന്ന കാഞ്ചനമാലയുടെ പ്രണയാവിഷ്‌ക്കാരം മാത്രമാണ്. ചിലപ്പോള്‍ കാല്പനികമായും മഹത്വവത്ക്കരിച്ചും ഇത് അവതരിക്കപ്പെടേണ്ടതായും വരും. അതിനര്‍ത്ഥം, പ്രണയം വിശുദ്ധമായതോ അശുദ്ധമായതോ എന്ന് നാം കാണേണ്ടതില്ലഎന്നല്ലേ? മാത്രവുമല്ല, പ്രണയാവിഷ്‌ക്കാരങ്ങള്‍ പലപ്പോഴും വിശുദ്ധവത്ക്കരിക്കപ്പെടുന്നുണ്ട്. അത് രാഷ്ട്രീയ-സാമൂഹിക കാരണങ്ങള്‍ കൊണ്ടാണെന്ന് മനസ്സിലാക്കാവുന്നതേ ഉള്ളൂ.
____________________________________
ഈ സിനിമ കാഞ്ചനമാലയുടെയും മൊയ്തീന്റെയും പ്രണയത്തെ അത്രമാത്രം മഹത്വവത്ക്കരിക്കുന്നുണ്ടോ?ഏതൊരു പ്രണയവും ആവിഷ്‌ക്കരിക്കുമ്പോള്‍ ഉണ്ടാകുന്ന ആലങ്കാരികതയ്ക്കും മഹത്വത്തിനും അപ്പുറം പ്രതിഷ്ഠിക്കാവുന്ന ഒന്ന് ഈ സിനിമ പ്രതിനിധാനം ചെയ്യുന്നുണ്ടോ? ഉണ്ടെങ്കില്‍ അതെന്ത്?
എന്നാല്‍ ഇതിനപ്പുറം ചിലതുകൂടി സിനിമ സംവദിക്കുന്നുണ്ട്. യഥാര്‍ത്ഥ ജീവിതത്തിലായാലും സിനിമയിലായാലും കാഞ്ചനമാലയുടെ ജീവിതം മതവിരുദ്ധമല്ലാത്ത, മതേതരമായ ഒരു