കണ്ടല്‍ കണ്ടെത്തിയ മനുഷ്യന്‍
ആരും പറഞ്ഞിട്ടില്ല പൊക്കുടന്‍ കണ്ടലിനെ സ്‌നേഹിക്കാന്‍ തുടങ്ങിയത്. പഴയങ്ങാടിപ്പുഴയുടെ തീരത്ത് തെമ്മാടിക്കൂട്ടങ്ങളെപ്പോലെ ആരെയും ഭയക്കാതെ ചൂട്ടാച്ചി മീനുകള്‍ക്ക് അഭയമായ പ്രാന്തന്‍ കണ്ടലും ഉപ്പോട്ടിക്കണ്ടലും റിയല്‍എസ്റ്റേറ്റ് മാഫിയയുടെ ആര്‍ത്തിക്ക് ഇരയായി വെട്ടിമാറ്റപ്പെട്ടപ്പോള്‍ പൊക്കുടന്റെ കണ്ണുകള്‍ ജ്വലിച്ചു. കണ്ടല്‍ ഭൂമിയുടെ വൃക്കകളും ശ്വാസകോശവുമാണെന്ന് വിളിച്ച്പറയാന്‍ പൊക്കുടന് ആധുനിക ബയോളജിയുടെ സഹായം വേണ്ടിവന്നില്ല. വെട്ടിമുറിച്ച ആയിരക്കണക്കിന് കണ്ടല്‍ച്ചെടികളെ നോക്കി വിലപിച്ച ആ മനുഷ്യന് ശത്രുക്കളുമുണ്ടായി. അദ്ദേഹം പരസ്യമായി ആക്രമിക്കപ്പെട്ടു. അക്രമത്തിന് പ്രതിരോധം സൃഷ്ടിച്ചത് പുഴയില്‍ ആയിരക്കണക്കിന് കണ്ടല്‍ നട്ടുകൊണ്ടായിരുന്നു. പിന്നെ നാട് കണ്ടലിനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. പുഴയോരത്തെ കണ്ടലുകള്‍ കാണുമ്പോള്‍ കുട്ടികള്‍വരെ ഓര്‍മകളില്‍ അവരറിയാത്ത, അവര്‍ കേട്ടുമാത്രം പരിചയിച്ച പൊക്കുടനെ മനസ്സുകൊണ്ട് തൊട്ടു.
ഉപ്പുപിടിച്ച പുഴയോരങ്ങളില്‍ ആര്‍ക്കും വേണ്ടാതെ താന്തോനന്നിയെപ്പോലെ വളര്‍ന്നുപടര്‍ന്ന് കണ്ടല്‍ച്ചെടികള്‍ക്കിടയില്‍ നിന്ന് മഹത്തായ പരിസ്ഥിതി ജീവിതസന്ദേശം ലോകത്തിന് പകര്‍ന്നുകൊടുത്ത വ്യക്തിയാണ് ഞായറാഴ്ച അന്തരിച്ച കല്ലേന്‍ പൊക്കുടന്‍ എന്ന കറുത്ത മനുഷ്യന്‍.
കട്ടിക്കണ്ണടയ്ക്കുള്ളില്‍ ചോദ്യം ചെയ്യുന്ന കണ്ണുകള്‍. പുഴയോരത്തെ കാറ്റില്‍ അലസമായി പിന്നോട്ടുചീകി പടര്‍ത്തിയ മുടിയിഴകള്‍ പറപ്പിച്ച് ആരെയും കൂസാതെ പുഴക്കരയിലൂടെ താന്‍ നട്ടുവളര്‍ത്തി വലുതാക്കിയ കണ്ടല്‍ച്ചെടികള്‍ താലോലിച്ചുകടന്നുപോയ പൊക്കുടന്റെ ജീവിതം വലിയ പുസ്തകമാണ്. പരിസ്ഥിതിപ്രവര്‍ത്തനം പലപ്പോഴും ഫാഷനായിപ്പോകുന്ന ഇന്ന് രണ്ടാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള പൊക്കുടന്‍ കണ്ടലിന്റെ സര്‍വ്വകലാശാലയായി മാറി എന്നതാണ് സത്യം. ദാരിദ്ര്യവും കഷ്ടപ്പാടും ജാതിപീഢനവും കൊടുമ്പിരിക്കൊണ്ട
ആരും പറഞ്ഞിട്ടില്ല പൊക്കുടന്‍ കണ്ടലിനെ സ്‌നേഹിക്കാന്‍ തുടങ്ങിയത്. പഴയങ്ങാടിപ്പുഴയുടെ തീരത്ത് തെമ്മാടിക്കൂട്ടങ്ങളെപ്പോലെ ആരെയും ഭയക്കാതെ ചൂട്ടാച്ചി മീനുകള്‍ക്ക് അഭയമായ പ്രാന്തന്‍ കണ്ടലും ഉപ്പോട്ടിക്കണ്ടലും റിയല്‍എസ്റ്റേറ്റ് മാഫിയയുടെ ആര്‍ത്തിക്ക് ഇരയായി വെട്ടിമാറ്റപ്പെട്ടപ്പോള്‍ പൊക്കുടന്റെ കണ്ണുകള്‍ ജ്വലിച്ചു. കണ്ടല്‍ ഭൂമിയുടെ വൃക്കകളും ശ്വാസകോശവുമാണെന്ന് വിളിച്ച്പറയാന്‍ പൊക്കുടന് ആധുനിക ബയോളജിയുടെ സഹായം വേണ്ടിവന്നില്ല. വെട്ടിമുറിച്ച ആയിരക്കണക്കിന് കണ്ടല്‍ച്ചെടികളെ നോക്കി വിലപിച്ച ആ മനുഷ്യന് ശത്രുക്കളുമുണ്ടായി. അദ്ദേഹം പരസ്യമായി ആക്രമിക്കപ്പെട്ടു. അക്രമത്തിന് പ്രതിരോധം സൃഷ്ടിച്ചത് പുഴയില്‍ ആയിരക്കണക്കിന് കണ്ടല്‍ നട്ടുകൊണ്ടായിരുന്നു. പിന്നെ നാട് കണ്ടലിനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. പുഴയോരത്തെ കണ്ടലുകള്‍ കാണുമ്പോള്‍ കുട്ടികള്‍വരെ ഓര്‍മകളില്‍ അവരറിയാത്ത, അവര്‍ കേട്ടുമാത്രം പരിചയിച്ച പൊക്കുടനെ മനസ്സുകൊണ്ട് തൊട്ടു.
_______________________________
പൊക്കുടന് പരിസ്ഥിതിസ്‌നേഹം എന്നത് ഒരു ദളിതന്‍ ജീവിതത്തില്‍ നേരിട്ട അവഗണനയുടെ പ്രതികാരം കൂടിയാണ്. റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ വളര്‍ച്ചയ്ക്ക് ഇരയാവുന്നത് ദളിതരും പരിസ്ഥിതിയുമാണെന്ന് പൊക്കുടന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ ജീവിതം വളര്‍ത്തിയെടുത്ത ഹരിതപ്രത്യയശാസ്ത്രത്തിലൂന്നിയായിരുന്നു. രാഷ്ട്രീയത്തില്‍ നിന്ന് മാറിനിന്ന് അദ്ദേഹം അതിരാവിലെ തൂക്കുപാത്രത്തില്‍ കഞ്ഞിയും വെള്ളവുമായി പഴയ വള്ളം തുഴഞ്ഞ് പുഴയോരത്തേക്ക് നീങ്ങി കണ്ടല്‍ത്തൈകള്‍ നട്ടു. മാസങ്ങള്‍കൊണ്ട് അത് അഹന്തയോടെ പുഴയോരത്ത് പടരുന്നത് പൊക്കുടന്‍ കടിച്ചുപിടിച്ച ചിരിയോടെ പുഴയോരത്ത് നോക്കിനിന്നു.
_______________________________
പൊക്കുടന്‍ നട്ടുവളര്‍ത്തിയ കണ്ടല്‍ക്കാടുകള്‍ ഉത്തരമലബാറിലെ പുഴയോരങ്ങളില്‍ പലസ്ഥലത്തും സമൃദ്ധമായി വളരുന്നുണ്ട്. സ്വന്തമെന്നുപറയാന്‍ പൊക്കുടന് മാത്രമാണ് അവകാശം. സുനാമിയെപ്പോലും തടുക്കാന്‍ കെല്പുള്ളതാണ് കണ്ടത്തലിനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. പുഴയോരത്തെ കണ്ടലുകള്‍ കാണുമ്പോള്‍ കുട്ടികള്‍വരെ ഓര്‍മകളില്‍ അവരറിയാത്ത, അവര്‍ കേട്ടുമാത്രം പരിചയിച്ച പൊക്കുടനെ മനസ്സുകൊണ്ട് തൊട്ടു.
പൊക്കുടന് പരിസ്ഥിതിസ്‌നേഹം എന്നത് ഒരു ദളിതന്‍ ജീവിതത്തില്‍ നേരിട്ട അവഗണനയുടെ പ്രതികാരം കൂടിയാണ്. റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ വളര്‍ച്ചയ്ക്ക് ഇരയാവുന്നത് ദളിതരും പരിസ്ഥിതിയുമാണെന്ന് പൊക്കുടന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ ജീവിതം വളര്‍ത്തിയെടുത്ത ഹരിതപ്രത്യയശാസ്ത്രത്തിലൂന്നിയായിരുന്നു. രാഷ്ട്രീയത്തില്‍ നിന്ന് മാറിനിന്ന് അദ്ദേഹം അതിരാവിലെ തൂക്കുപാത്രത്തില്‍ കഞ്ഞിയും വെള്ളവുമായി പഴയ വള്ളം തുഴഞ്ഞ് പുഴയോരത്തേക്ക് നീങ്ങി കണ്ടല്‍ത്തൈകള്‍ നട്ടു. മാസങ്ങള്‍കൊണ്ട് അത് അഹന്തയോടെ പുഴയോരത്ത് പടരുന്നത് പൊക്കുടന്‍ കടിച്ചുപിടിച്ച ചിരിയോടെ പുഴയോരത്ത് നോക്കിനിന്നു.
ഇന്നത് 17 കിലോമീറ്റര്‍ മാത്രമായിച്ചുരുങ്ങി. പക്ഷേ, ഇനി കണ്ടലിനെ കത്തിവെയ്ക്കാന്‍ ഒന്നറക്കും. കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ ജാഗ്രത്തായ പൊക്കുടന്റെ മരിക്കാത്ത കണ്ണുകള്‍ ഒരു കാവല്‍നായയുടെ കാത്തിരിപ്പോടെ തിളങ്ങിനില്‍ക്കും, തീര്‍ച്ച. കണ്ടലിനൊപ്പം അനശ്വരനായി പൊക്കുടനും…
___________________________________
(കടപ്പാട് – മാതൃഭൂമി -28-09-2015)