

കാവിക്കുള്ളിലെ രക്തം : സാമൂഹിക നീതിക്കുവേണ്ടിയുള്ള അന്വേഷണം ഗുജറാത്തിലെ ദലിത്-മുസ്ലിം സംഘർഷം വെറും മിത്ത്
ഇന്ത്യയില്‍ പട്ടികളും പൂച്ചകളും ദലിതരും തമ്മിലുള്ള സാദൃശ്യം എന്താണ്? ഇവര്‍ക്കാര്‍ക്കും ശ്മശാനങ്ങളില്ല. പട്ടികള്‍ക്കും പൂച്ചകള്‍ക്കും വരെ ചിലസമയത്ത് സവിശേഷ ശ്മശാനങ്ങളുണ്ടാവാറുണ്ട് എന്നത് ഒരു വസ്തുതയാണ്. എന്നാല്‍ ദലിതര്‍ക്ക് അവരുടെ മരിച്ചവരെ അടക്കാന്‍ അത്തരമൊരു സ്ഥലമില്ല. വിചിത്രമായി തോന്നാം. എന്നാല്‍ ഇതൊരു കയ്പേറിയ സത്യമാണ്. ഗുജറാത്തിലെ മിക്കവാറും ഗ്രാമങ്ങളെ സംബന്ധിച്ചും ലളിതമായ ജീവിതസത്യമാണിത്.
1911ലെ സെന്‍സെസ് കണക്കെടുത്തപ്പോള്‍ അസ്പൃശ്യരെ സ്പൃശ്യരില്‍നിന്നു വേര്‍തിരിക്കാനായി ഉപയോഗിച്ചിരുന്ന 10 ടെസ്റ്റുകളിലൊന്ന്, ദലിതര്‍ അവരുടെ ശവശരീരങ്ങളെ മറവുചെയ്യുന്ന രീതിയായിരുന്നു. ഈ വസ്തുത വളരെ കുറച്ചുപേര്‍ക്കേ ഇപ്പോഴും അറിയൂ. ഏറ്റവും പാര്‍ശ്വവത്കൃതരും മര്‍ദിതരുമായ സമുദായമെന്ന നിലയ്ക്ക് ദലിതര്‍ക്ക് അവരുടെ ശവശരീരങ്ങളെ എവിടെ മറവു ചെയ്യാമെന്ന് നിയമ പരമായി നിര്‍വചിക്കപ്പെട്ട, സവിശേഷമായ ഒരു കഷണം ഭൂമിപോലുമില്ല.
(ഗുജറാത്തിലെ കവിയും ആക്റ്റിവിസ്റ്റുമാണ് രാജു സോളങ്കി. ഗുജറാത്തിനെ ക്കുറിച്ച് അദ്ദേഹം റൌണ്ട് ടേബിള്‍ ഇന്‍ഡ്യയില്‍ രണ്ടുഭാഗങ്ങളിലായി എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനമാണിത്. മോദിത്വത്തിനു കീഴിലുള്ള ഗുജറാത്തിലെ ദലിതരുടെയും ന്യൂനപക്ഷങ്ങളുടെയും മറ്റു പാര്‍ശ്വവത്കൃതരുടെയും അവസ്ഥയാണ് അദ്ദേഹം ആദ്യഭാഗത്തു വിവരിച്ചിട്ടുള്ളത്. ദലിത്-മുസ്ലിം സംഘര്‍ഷമായിരുന്നു ഗുജറാത്തിലെ 2002 കലാപത്തില്‍ നടന്നതു് എന്ന മിത്തിനെ അദ്ദേഹം വസ്തുതകളുടെ പിന്‍ബലത്തോടെ രണ്ടാംഭാഗത്തു പൊളിച്ചടക്കുന്നുണ്ട്. ഒപ്പം, സംസ്ഥാനത്ത് ഹിന്ദുത്വാധിപത്യത്തിന്റെ ഉയര്‍ച്ചയിലേക്കു നയിച്ച, ദശകങ്ങള്‍ നീണ്ട കാമ്പെയിനിനെക്കുറിച്ചും അദ്ദേഹം വിവരിക്കുന്നു.)
- “The system of untouchability has been a goldmine for the Hindus. This system affords 60 millions of untouchables to do the dirty work of scavenging and sweeping to the 240 million Hindus who are debarred by their religion to do such dirty work. But the work must be done for the Hindus and who else than the untouchables?”- Dr. B R Ambedkar.
- “Hindu Society as such does not exist. It is only a collection of castes. Each caste is conscious of its existence. Its survival is the be all and end all of its existence. Castes do not even form a federation. A caste has no feeling that it is affiliated to other castes except when there is a Hindu-Muslim riot.”-ഡോ അംബേദ്കർ
എന്താണു സാമൂഹികനീതി? ഗുജറാത്തിനെ സംബന്ധിച്ചാണെങ്കില്‍ സാമൂഹിക നീതിയുടെ ഔദ്യോഗികാര്‍ഥംതന്നെ വ്യത്യസ്തമാണ്. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനു മുന്‍പായി നമുക്ക് 1995ലെ പഞ്ചായത്തീരാജ് ആക്റ്റിലെ ഗുജറാത്ത് ഗ്രാമ പഞ്ചായത്ത് സാമൂഹികനിയമം (രൂപവത്കരണവും ചുമതലകളും) ഒന്നു നോക്കാം.
1995ലെ പഞ്ചായത്തീരാജ് നിയമമനുസരിച്ച് ഇപ്പറയുന്ന സാമൂഹികനീതി സമിതിയുടെ ചുമതലകളിലൊന്ന്, ജന്തുക്കളുടെ ശവം വ്യവസ്ഥാപിതമായി മറവുചെയ്യുന്നത് ഉറപ്പാക്കലും അജ്ഞാതശവങ്ങളും ജന്തുശവങ്ങളും മറവുചെയ്യുന്നതിനുള്ള മാര്‍ഗങ്ങള്‍ ഉണ്ടാക്കലും അജ്ഞാതശവങ്ങളും ജന്തുശവങ്ങളും മറവുചെയ്യുന്നതിനു വേണ്ടിയുള്ള സ്ഥലങ്ങളുടെ നിര്‍വചനവുമാണ്.
സാമൂഹികനീതി സമിതയില്‍ ഒരംഗം വാത്മീകി സമുദായത്തില്‍പ്പെട്ടയാളായിരിക്കണം. മൂന്നുപേര്‍ പട്ടികജാതികളില്‍നിന്നും ഒരാള്‍ പട്ടികവര്‍ഗത്തില്‍നിന്നും നിന്നുമായിരിക്കണം. പട്ടികജാതികളില്‍നിന്നുതന്നെയുള്ള ഒരു സ്ത്രീ പ്രതിനിധിയും വേണം.
ചത്ത മൃഗങ്ങളെ മറവുചെയ്യുന്ന ചുമതല സാമൂഹികനീതി സമിതിയ്ക്കാണ്. ഈ നിയമപരമായ ബാധ്യത, സാമൂഹിക നീതിയുടെ ഔദ്യോഗികാര്‍ഥം എന്തെന്നു വെളിപ്പെടുത്തുന്നുണ്ട്.ഇത്തരം പ്രവൃത്തികളെ അയിത്താചരണമായാണ് 1995ലെ സിവില്‍ അവകാശ സംരക്ഷണ നിയമം പ്രഖ്യാപിച്ചിട്ടുള്ളത് എന്നതാണു വൈരുധ്യം.
മുകളില്‍പ്പറഞ്ഞ നിയമത്തിന്റെ സെക്ഷന്‍ 7 (എ) പറയുന്നു: “തോട്ടിപ്പണി, തൂത്തുവാരല്‍, ,മൃഗശവങ്ങള്‍ നീക്കല്‍, മൃഗങ്ങളുടെ തോലുരിക്കല്‍, പൊക്കിള്‍ക്കൊടി നീക്കല്‍ മുതലായവവ ചെയ്യാന്‍ ഏതെങ്കിലും വ്യക്തിയെ നിര്‍ബന്ധിക്കുന്നത് ശിക്ഷാ ര്‍ഹമായ കുറ്റമാണ്.”
ഈ ദ്രോഹകരമായ നിയമം അസംബ്ലിയില്‍ പാസാക്കുന്ന സമയത്ത് നിശ്ശബ്ദത പാലിച്ച വിഡ്ഢികളും അര്‍ധസാക്ഷരരും ഹീനന്മാരുമായ തങ്ങളുടെ പ്രതിനിധിക ള്‍ക്ക് ഗുജറാത്തിലെ ദലിതര്‍ എന്തുതരത്തിലുള്ള ശിക്ഷയാണു പ്രഖ്യാപിക്കുക? നമ്മു ടെ നിയമനിര്‍മാതാക്കളുടെ ഇത്തരം അസ്വീകാര്യമായ ലോജിക്കും അയഥാര്‍ഥമായ ധാരണകളുമാണ് വാസ്തവത്തില്‍ 1995ലെ പഞ്ചായതീരാജ് നിയമങ്ങളില്‍ കാണാനാ വുന്നത്.ഇനി ഈ സമിതിയുടെ ചില ചുമതലകളെന്തെന്നു നോക്കാം.
- വില്ലേജില്‍ തെരുവുവിളക്കുകള്‍ ലഭ്യമാണെങ്കില്‍ സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങ ള്‍ക്കുവേണ്ടി തെരുവു വിളക്കുകള്‍ ഏര്‍പ്പെടുത്തുക.
- കുളിക്കാനും അലക്കാനുമുള്ള സൌകര്യങ്ങള്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാണെങ്കില്‍ അത്തരം സൌകര്യങ്ങള്‍ പരിപാലിക്കുക, അത്തരം സൌകര്യങ്ങളുണ്ടെങ്കില്‍ സമൂഹ ത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ക്കും ഏര്‍പ്പെടുത്തുക .
ഇതിന്റെ അര്‍ഥം എന്താണ്? ദുര്‍ബലവിഭാഗങ്ങള്‍ ഒരിക്കലും തെരുവു വിളക്കുക ള്‍ക്കോ കുളിക്കാനും അലക്കാനുമുള്ള സൌകര്യങ്ങള്‍ക്കോ വേണ്ടി ആഗ്രഹിക്കരുത്, അത്തരം സൌകര്യങ്ങള്‍ പൊതുജനത്തിന് നിലവിലില്ലെങ്കില്‍.
1995ലെ പഞ്ചായത്ത് നിയമം, 1975ലെ പഴയ നിയമത്തെ റദ്ദാക്കിയാണ് ഉണ്ടാ ക്കിയത്. അതായത് കോണ്‍ഗ്രസ് ഭരണത്തിന്‍കീഴില്‍ ഉണ്ടാക്കിയ ഗുജറാത്ത് ഗ്രാമ-നഗര പഞ്ചായത്ത് സാമൂഹിക നീതി സമിതി(രൂപവത്കരണവും ചുമതലകളും) എന്ന നിയമത്തെ റദ്ദാക്കിക്കൊണ്ട്. ചുരുക്കത്തില്‍ ,വ്യാജ-സെക്കുലര്‍ സ്റ്റേറ്റിലായാലും ഹിന്ദു നാഷനലിസ്റ്റ് സ്റ്റേറ്റിലായാലും സാമൂഹിക നീതിയുടെ അര്‍ഥത്തിനു വ്യത്യാസ മില്ല.
മുഖ്യമന്ത്രിയുടെ നിഷ്ഠൂരമായ അജ്ഞത
1989ലെ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയുന്ന നിയമമനുസരിച്ച്, ആ നിയമത്തിനു കീഴില്‍ വരുന്ന കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഡിവൈ എസ്പിയുടെ റാങ്കിനു താഴെയല്ലാത്ത ഒരു ഓഫീസറെ നിയമിക്കേണ്ടത് പൊലീസ് സൂപ്രണ്ടിന്റെ ചുമതലയാണ്. ഈ വകുപ്പ് വളരെ പ്രസിദ്ധമാണ്.
2004 ഏപ്രില്‍ 16ന് നിയമസഭയില്‍ വച്ച് ജംനഗര്‍ റൂറല്‍ എം.എല്‍ .എ മുഖ്യമന്ത്രി മോഡിയോട് ഒരു ചോദ്യം ചോദിച്ചു:”എസ്.സി-എസ്.റ്റി അതിക്രമങ്ങള്‍ തടയുന്ന നിയമമനുസരിച്ച് ഡി. വൈ. എസ്പിയുടെ റാങ്കില്‍ക്കുറയാത്ത ഓഫീസറെ അന്വേഷണോദ്യോഗസ്ഥനായി നിയമിക്കാനുള്ള ഉത്തരവാദിത്വം ഡിഎസ്പിയ്ക്കുണ്ടെ ന്നു പറയുന്നതു ശരിയാണോ?” ഞെട്ടിപ്പിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അദ്ദേഹം പറഞ്ഞു:” ഇല്ല, എന്നാല്‍ 1995ലെ എസ്.സി-എസ്.റ്റി ചട്ടത്തിന്റെ 7(1) ല്‍ അതിക്രമങ്ങള്‍ തടയുന്ന നിയമത്തിനുകീഴില്‍ ബുക്ക് ചെയ്തിട്ടുള്ള എല്ലാ കേസുകളും അന്വേഷിക്കുന്നതിനായി ഡിവൈഎസ്പിയുടെ റാങ്കിനു മുകളിലല്ലാത്ത ഓഫീസര്‍മാ രെ നിയമിക്കാന്‍ വകുപ്പുണ്ട്. അത് ഡി എസ്പിയുടെ ഉത്തരവാദിത്വമല്ല.”
ഡിവൈഎസ്പിയുടെ റാങ്കിനു മുകളിലല്ലാത്ത ഓഫീസര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പി.എസ്.ഐ അല്ലെങ്കില്‍ പി.ഐ ആണ്. മിക്ക അട്രോസിറ്റീസ് കേസുക ളിലും കോടതികള്‍ പ്രതികളെ വെറുതെ വിടുന്നത് അന്വേഷണോദ്യോഗസ്ഥന്‍ ഒന്നു കില്‍ പി.എസ്.ഐയോ അല്ലെങ്കില്‍ പി.ഐയോ ആയതുകൊണ്ടാണ്. സാമൂഹിക നീതി കൌണ്‍സില്‍ ശേഖരിച്ച അത്തരം 150 വിധിന്യായങ്ങള്‍ വെളിപ്പെടുത്തിയത്, 95 ശതമാ നം കേസുകളിലും കുറ്റവാളികള്‍ രക്ഷപ്പെട്ടത് അധികാരികളുടെ ഭാഗത്തുനിന്നുള്ള ഇമ്മാതിരിയുള്ള ശ്രദ്ധക്കുറവ് കൊണ്ടാണെന്നാണ്. അത്തരം നിരവധി കേസുകളില്‍ , ഐ.പി.സി അനുസരിച്ച് കൊലപാതകത്തിനോ കൊലപാതകശ്രമത്തിനോ ശിക്ഷിക്കപ്പെട്ടവര്‍ പോലും അട്രോസിറ്റീസ് നിയമപ്രകാരം ശിക്ഷിക്കപ്പെടാതെ പോയിട്ടുണ്ട്.
ഒരു വിധിയില്‍ , ബഹുമാനപ്പെട്ട ജഡ്ജി തന്നെ ഇങ്ങനെ പറയുകയുണ്ടായി:” 1989ലെ അട്രോസിറ്റീസ് നിയമത്തിന് ഗുജറാത്ത് സര്‍ക്കാര്‍ 1999ല്‍ പാസാക്കിയ ഭേദഗതി അനുസരിച്ച് പി. ഐ യുടെ റാങ്കില്‍ക്കുറയാത്ത ഓഫീസര്‍ക്കുവരെ കേസന്വേഷണം നടത്താവുന്നതാണ്.” ഇത്ര പ്രധാനപ്പെട്ട ഒരു നിയമത്തെ സംബന്ധിച്ച് മുഖ്യമന്ത്രിയും ജഡ്ജിയുംവരെ ഇത്രയ്ക്ക് അജ്ഞത പുലര്‍ത്തുമ്പോള്‍ ഈ സംവിധാന ത്തിലെ ഒരു സാധാരണ കോണ്‍സ്റ്റബിളില്‍നിന്നോ ക്ലാര്‍ക്കില്‍നിന്നോ എന്താണു നാം പ്രതീക്ഷിക്കേണ്ടത്?
സാമൂഹിക ക്ഷേമമോ പൊങ്ങച്ചമോ?
ഭൂമിക്കടിയിലെ മലിനജല ടാങ്കുകളും കാനകളും വൃത്തിയാക്കുമ്പോള്‍ മരണ പ്പെട്ടവരുടെയും പരിക്കു പറ്റിയവരുടെയും വിവരങ്ങള്‍ 1989 മുതല്‍ 2004 വരെയുള്ള ഗുജറാത്തിലെ വര്‍ത്തമാന പത്രങ്ങളില്‍ നിന്നു ശേഖരിച്ചപ്പോള്‍ ഞെട്ടിപ്പിക്കുന്ന യാഥാ ര്‍ഥ്യങ്ങളാണു മനസ്സിലാക്കാനായത്.
1989 മുതല്‍ 2004 വരെയുള്ള കാലത്ത് 54 തൂപ്പുജോലിക്കാരാണ് കൊല്ലപ്പെട്ടത്. പത്രങ്ങളില്‍ റിപ്പോര്‍ട് ചെയ്തതിനേക്കാള്‍ വളരെയധികം ഞെട്ടിപ്പിക്കുന്നതായിരിക്കും യഥാര്‍ഥത്തിലുള്ളത്.
പട്ടികള്‍ , പൂച്ചകള്‍ , ദലിതര്‍: ശ്മശാനമില്ലാത്ത ജന്തുക്കള്‍
ഇന്ത്യയില്‍ പട്ടികളും പൂച്ചകളും ദലിതരും തമ്മിലുള്ള സാദൃശ്യം എന്താണ്? ഇവര്‍ക്കാര്‍ക്കും ശ്മശാനങ്ങളില്ല. പട്ടികള്‍ക്കും പൂച്ചകള്‍ക്കും വരെ ചിലസമയത്ത് സവിശേഷ ശ്മശാനങ്ങളുണ്ടാവാറുണ്ട് എന്നത് ഒരു വസ്തുതയാണ്. എന്നാല്‍ ദലിതര്‍ക്ക് അവരുടെ മരിച്ചവരെ അടക്കാന്‍ അത്തരമൊരു സ്ഥലമില്ല. വിചിത്രമായി തോന്നാം. എന്നാല്‍ ഇതൊരു കയ്പേറിയ സത്യമാണ്. ഗുജറാത്തിലെ മിക്കവാറും ഗ്രാമങ്ങളെ സംബന്ധിച്ചും ലളിതമായ ജീവിതസത്യമാണിത്.
1911ലെ സെന്‍സെസ് കണക്കെടുത്തപ്പോള്‍ അസ്പൃശ്യരെ സ്പൃശ്യരില്‍നിന്നു വേര്‍തിരിക്കാനായി ഉപയോഗിച്ചിരുന്ന 10 ടെസ്റ്റുകളിലൊന്ന്, ദലിതര്‍ അവരുടെ ശവശരീരങ്ങളെ മറവുചെയ്യുന്ന രീതിയായിരുന്നു. ഈ വസ്തുത വളരെ കുറച്ചുപേര്‍ക്കേ ഇപ്പോഴും അറിയൂ. ഏറ്റവും പാര്‍ശ്വവത്കൃതരും മര്‍ദിതരുമായ സമുദായമെന്ന നിലയ്ക്ക് ദലിതര്‍ക്ക് അവരുടെ ശവശരീരങ്ങളെ എവിടെ മറവു ചെയ്യാമെന്ന് നിയമ പരമായി നിര്‍വചിക്കപ്പെട്ട, സവിശേഷമായ ഒരു കഷണം ഭൂമിപോലുമില്ല.
റുപ്പുര്‍ ശ്മശാനത്തിനുവേണ്ടിയുള്ള പോരാട്ടം
2003 ഏപ്രില്‍ 9ന് ഉച്ചതിരിഞ്ഞ് പഠാനിലെ റുപ്പുര്‍ ഗ്രാമത്തിലെ പൊടിനിറ ഞ്ഞ, ഇടുങ്ങിയ വഴിയിലൂടെ ഏതാണ്ട് 80 നിസ്സഹായരായ, ഭൂരഹിതരായ കുടുംബ ങ്ങള്‍ ജാഥയായി വരുകയാണ്. അവരുടെ ഒട്ടകവണ്ടികളില്‍ തൂങ്ങിക്കിടന്നിരുന്ന ബാനറുകളിലെ മുദ്രാവാക്യങ്ങളില്‍ കണ്ട ചോദ്യങ്ങള്‍ ഇവയായിരുന്നു: “രാമന്‍ 5000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു പ്രത്യേക സ്ഥലത്തു ജനിച്ചുവെന്ന പ്രശ്നം ഹിന്ദുക്കളുടെ മതവികാരം ആണെന്നാണു പറയുന്നത്. അങ്ങനെയെങ്കില്‍, ശ്മശാനത്തിനുവേണ്ടി യുള്ള ദലിതരുടെ വികാരം തകര്‍ക്കപ്പെട്ടപ്പോള്‍ അവര്‍ നിശ്ശബ്ദരായിരിക്കണോ?”
“ഹിന്ദുരാഷ്ട്രം എന്ന പ്രതിജ്ഞ യാഥാര്‍ഥ്യമാക്കുന്നതിനുള്ള വഴി ഇതാണോ ?”
റുപ്പുരില്‍ ദലിതര്‍ മാത്രമല്ല, റാവലുകളെപ്പോലുള്ള ഓബീസീകളും ജഡങ്ങള്‍ മറവു ചെയ്തിരുന്നു. ഇപ്പോള്‍ ആ ഭൂമി പുതുതായി നിര്‍മിക്കുന്ന ചനാഷ്മ-പാടന്‍ ഹൈവേയ്ക്കുവേണ്ടി ഉദ്ദേശിച്ചിട്ടുള്ള പ്രധാനപ്പെട്ട സ്ഥലമാണ്. ആ ഭൂമിയെ രേഖ കളില്‍ ശ്മശാനം എന്നതിനു പകരമായി മേച്ചില്‍സ്ഥലം എന്നാക്കിയിരിക്കുന്നു. വെറും ഒരു രൂപയക്കാണ് ഗ്രാമത്തിലെ ജാതിഹിന്ദുക്കളായ പട്ടേലുകള്‍, 12468 ചതു രശ്രമീറ്റര്‍ വരുന്ന ആ സ്ഥലം സര്‍ക്കാരില്‍നിന്ന് പാട്ടത്തിനെടുത്തത്. ദലിതരും റാവ ലുകളും മേല്‍ജാതി-ഉദ്യോഗസ്ഥ കൂട്ടുകെട്ടിനെതിരെ പ്രതിഷേധിച്ചെങ്കിലും അവരെ സാമൂഹികമായി ഭ്രഷ്ടരാക്കുകയാണുണ്ടായത്. അവര്‍ ജില്ലാ കളക്ടര്‍ക്കു പരാതി സമര്‍പ്പിച്ചെങ്കിലും അദ്ദേഹം ജാതിഹിന്ദുക്കളില്‍നിന്ന് പ്രസ്താവനകള്‍ എഴുതിവാങ്ങി യതിനുശേഷം അങ്ങനെയൊരു സാമൂഹികഭ്രഷ്ട് ഇല്ലെന്നു റിപ്പോര്‍ട്ട് നല്‍കി.
അവസാനം, 55 ദലിതരും 30 റാവലുകളും ഉള്‍പ്പെടെ, 85 കുടുംബങ്ങള്‍ പടാനിലെ ജില്ലാ കളക്റ്ററുടെ ഓഫീസിലേക്കു കുടിയേറി. പിന്നീട് കളക്റ്റര്‍ ദലിതരുടെ ശവസംസ്കാരത്തിനുള്ള അവകാശം അംഗീകരിച്ചു. ഹൈക്കോടതിയും, സാമൂഹിക നീതി സമിതി സമര്‍പ്പിച്ച റിട്ട് പെറ്റീഷനില്‍ കളക്റ്ററുടെ തീരുമാനം പരിഗണിക്ക യുണ്ടായി. വിഷയം അവിടെ അവസാനിക്കുന്നില്ല. ഗ്രാമീണ ഗുജറാത്തില്‍ നിരവധി റുപ്പുരുകള്‍ ഇനിയും ഉണ്ടാകാനാരിക്കുന്നു.
ഗുജറാത്തിലെ ഏറ്റവും ധനികനായ വ്യക്തിയായ കര്‍സന്‍ പട്ടേലിന്റെ ഗ്രാമ മാണു റുപ്പുര്‍. കര്‍സാനിന്റെ ബന്ധുക്കള്‍ ദലിതരെ മര്‍ദിക്കുമ്പോഴും അടിച്ചമ ര്‍ത്തുമ്പോളും അവമാനിക്കുമ്പോളും അധിക്ഷേപിക്കുമ്പോളും വിരട്ടുമ്പോഴും സിവി ല്‍ സമൂഹം അതിന്റെ ട്രേഡ് മാര്‍ക്കായ നിശ്ശബ്ദത കൊണ്ട് അത്തരം അതിക്രമങ്ങ ളെല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കയായിരുന്നു. ഇതേ കര്‍സാന്‍ പട്ടേല്‍ മഹുവിയിലെ ഫലഭൂയിഷ്ഠഭൂമി പിടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള് ചരിത്രപരമായ പ്രക്ഷോഭം തന്നെ അരങ്ങേറുകയുണ്ടായി. സവര്‍ണഹിന്ദുക്കള്‍ ദലിതരുടെ പ്രസ്ഥാനത്തെ അംഗീക രിക്കാന്‍ തയ്യാറായിരുന്നില്ല. അവരെ സംബന്ധിച്ച് ദലിതര്‍ വെറും പ്രൊജക്റ്റ് വസ്തുക്കള്‍ മാത്രമാണ്, അവര്‍ക്ക് നേതാക്കളാവാന്‍ സാധിക്കില്ല.
യാചകര്ക്ക് തിരഞ്ഞെടുക്കാന്‍ അവകാശമില്ല
കുന്‍വാരി മാമേരു എന്നത് പെണ്‍കുട്ടികളുടെ വിവാഹാഘോഷസമയത്ത് അമ്മാവന്‍ കൊടുക്കുന്ന വിലപിടിച്ച ഒരു തരത്തിലുള്ള ആഭരണമാണ്. ഗുജറാത്തില്‍ അമ്മാവനെ മാമ എന്നു വിളിക്കുന്നു. മാമന്‍ നല്‍കുന്ന സമ്മാനം മാമേരു.
പട്ടികജാതി വധുക്കള്‍ക്ക് മംഗലസൂത്രം ദാനം ചെയ്യുന്ന സര്‍ക്കാര്‍ പദ്ധതി യുടെ പേര് കുന്‍വാരി നു മാമേരു എന്നാണ്. മംഗലസൂത്രം എന്നത് ഭര്‍ത്താവ് ഭാര്യയ്ക്കു നല്‍കുന്ന ഒരാഭരണമാണ്. വാസ്തവത്തില്‍ ദലിതരുടെ രാഷ്ട്രീയ ഭര്‍ത്താ ക്കന്മാരായ ബീജേപ്പീ സര്‍ക്കാര്‍ മാമേരുവിന്റെ പേരില്‍ മംഗലസൂത്രമാണു നല്‍കു ന്നത്. ആത്മാഭിമാനവും വിവേകവുമുള്ള ഒരു ദലിതനും അത്തരമൊരു സാധനം സ്വീകരിക്കാന്‍ മടിക്കും.
കുന്‍വര്‍ബായിയുടെ പിതാവായ നരസിംഹ മേത്ത 11-ാം നൂറ്റാണ്ടിലെ ഒരു സന്ന്യാസിയായിരുന്നു. അദ്ദേഹം ഒരു പാവപ്പെട്ട , കഴിവുകെട്ട, ജീവിതമാര്‍ഗം കണ്ടെത്താനുള്ള ഒരു പ്രത്യേക കാര്യക്ഷമതയുമില്ലാത്ത ഒരു ബ്രാഹ്മണനായിരുന്നു. അദ്ദേഹം തന്റെ തമ്പുരയുമായി അലഞ്ഞുതിരിഞ്ഞു നടക്കും. അദ്ദേഹത്തിന്റെ പെണ്‍മക്കളുടെയൊരാളുടെ വിവാഹത്തിന് കൃഷ്ണഭഗവാന്‍ ഷേത്ത് സാഗല്‍ഷായുടെ വേഷത്തില്‍വന്ന് പണം നല്‍കിയെന്നൊരു കഥയുണ്ട്. ദലിതര്‍ ,നരസിംഹ മേത്തയെപ്പോലെ പാവപ്പെട്ടവരും കഴിവുകെട്ടവരും ആണോ കുന്‍വാരി നു മാമേരു എന്നത് ബീജേപ്പീയുടെ കാപട്യത്തിന്റെയും അറപ്പുളവാക്കുന്ന പോപ്പുലിസത്തിന്റെയും മികച്ച ഉദാഹരണമാണ്, ദലിതരുടെ മോചനത്തിനായി ഒന്നും ചെയ്യാനാവില്ല അതിന്.
അറസ്റ്റ് ചെയ്യപ്പെട്ട മൊത്തം 1577 ഹിന്ദുക്കളില്‍ വെറും 33 പേര്‍ മാത്രമായിരുന്നു സവര്‍ണ ഹിന്ദുക്കള്‍ . ബാക്കി 1544 പേരും ഓബീസീകളും ദലിതരുമായിരുന്നു. ഗോധ്ര ദുരന്തത്തിനുശേഷം, സമ്പന്നരായ സവര്‍ണജാതിക്കാര്‍ കൂടുതലായി താമസിക്കുന്ന പടിഞ്ഞാറന്‍ അഹമ്മദാബാദിലായിരുന്നു മുസ്ലിങ്ങളുടെ സ്വത്തുക്കള്‍ക്കു കേടുവരുത്തിയ സംഭവങ്ങളധികവും നടന്നത്. വളരെ ആസൂത്രിതമായും കൃത്യതയോടെയും മുസ്ലിങ്ങളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ കൊള്ളയടിക്കയും കവര്‍ച്ച ചെയ്യുകയും ചെയ്തു. നദിയുടെ കിഴക്കുവശത്തു താമസിക്കുന്ന ദലിതര്‍ക്കു ചെയ്യാന്‍ സാധിക്കുന്ന കാര്യമാണോ ഈ റൌഡിത്തരമെല്ലാം? നഗരത്തിന്റെ പടിഞ്ഞാറുവശത്തു താമസിക്കുന്നവരില്‍ അറസ്റ്റ് ചെയ്യപ്പെട്ട വരുടെ എണ്ണം പരിശോധിച്ചാല്‍ പൊലീസിന്റെ വിഭാഗീയവും ജാതീയവുമായ മനോഭാവം കൃത്യമായി മനസ്സിലാക്കാനാവും. വെറും 215 പേരെ മാത്രമാണ് പടി ഞ്ഞാറു ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്തത്
സത്യവാദി രാജാ ഹരിശ്ചന്ദ്ര മാരനൊട്ടാര്‍ സഹായ് യോജന
( ദലിതരുടെ ശവസംസ്കാരത്തിന് ആനുകൂല്യം നല്‍കാനുള്ള പദ്ധതി)
ദലിതന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ സര്‍ക്കാര്‍ 1500 ക നല്‍കുന്നു. ഈ പദ്ധ തിയ്ക്ക് എന്തിനാണ് സര്‍ക്കാര്‍ സത്യവാദി രാജാ ഹരിശ്ചന്ദ്ര എന്ന പേരിട്ടത് ? രാജാ ഹരിശ്ചന്ദ്രനെ, ‘നീയൊരു ചണ്ഡാലന്റെ സേവകനാവട്ടെ’ എന്ന് വിശ്വാമിത്ര മഹ ര്‍ഷി ശപിച്ചതായി പുരാണങ്ങളിലുണ്ട്. ഭാര്യ സത്യവതി രാജ്ഞി ഗംഗാനദിയില്‍ മക ന്റെ അന്ത്യകര്‍മം ചെയ്യാനായി തുനിഞ്ഞപ്പോള്‍, ചണ്ഡാലനു നികുതി കൊടുക്കാനു ള്ള പണമില്ലായിരുന്നു എന്നു പറഞ്ഞ് ഹരിശ്ചന്ദ്രന്‍ അവരെ തടയുന്നുണ്ട്,. അങ്ങ നെ ആ ക്ഷത്രിയ ദമ്പതികള്‍, തങ്ങളുടെ മകന്റെ അന്ത്യകര്‍മം ചെയ്യാനാവാതെ അവ മാനിക്കപ്പെട്ടു. തങ്ങളുടെ മിത്തിക്കല്‍ പൂര്‍വപിതാക്കള്‍ക്ക് രണ്ടായിരം വര്‍ഷം മു ന്‍പു നേരിട്ട അവമതി, കാവിസൈദ്ധാന്തികര്‍ ഇപ്പോഴും മറന്നിട്ടില്ലെന്നര്‍ഥം.
II
മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് 9 മുസ്ലിം എം.എല്‍ .എമാര്‍ ഗുജറാത്ത് നിയമ സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് വെറും നാലുപേരേയുള്ളൂ ആ സ്ഥാനത്ത്. ബാക്കി സീറ്റുകളിലെല്ലാം ബീ.ജേ.പ്പീക്കാരാണിപ്പോള്‍. ദലിതരേയും ആദിവാസികളെയും ഓബീസീകളെയും ഇളക്കിവിട്ടാണ് ബീ.ജേ.പ്പീക്കാര്‍ മുസ്ലിങ്ങളി ല്‍നിന്നു സീറ്റുകളെല്ലാം പിടിച്ചെടുത്തത്. ഒരൊറ്റ ദലിതനോ ആദിവാസിയോ ഓബീ സീയോ ഈ സീറ്റുകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടില്ല എന്നതാണ് ശ്രദ്ധേയമായ സം ഗതി.
നരേന്ദ്രമോദിയുടെ മന്ത്രിസഭ നോക്കുക. ഒരൊറ്റ മുസ്ലിം പോലും അതിലില്ല. സദ്ഭാവനയുടെ വക്താവായിരുന്നു മോദിയെങ്കില്‍ ഏറ്റവും ചുരുങ്ങിയത് ഒരു മുസ്ലിമിനെയെങ്കിലും അദ്ദേഹം മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമായിരുന്നു.
മന്ത്രി ആനന്ദി പട്ടേല്‍ പാട്ടനിലെ ദലിത് മൊഹല്ലയില്‍ പോയി ദലിത് കാരണ വന്മാരുടെ കാല്‍ കഴുകിയ സംഭവത്തില്‍ ഗുജറാത്തിലെ മുഴുവന്‍ ദലിതരും-വിശേ ഷിച്ച് കാവിമനസ്സുകാരായ ദലിതര്‍- ആനന്ദതുന്ദിലരാവുന്നതു നാം കണ്ടു. വാസ്ത വത്തില്‍ ആനന്ദി ബഹന്‍, വോട്ടിനുവേണ്ടി മാത്രം ചെയ്ത കാര്യമാണത്……….
2002ല്‍ ഗോധ്ര റെയില്‍വേ സ്റ്റേഷനിലെ തീവണ്ടി കത്തിച്ചുണ്ടായ ദുരന്തത്തില്‍ 58 ഹിന്ദുക്കള്‍ വെന്തു മരിക്കുകയുണ്ടായി. പിന്നെ കാണുന്നത്, പുല്‍മേടിനു തീപി ടിച്ചപോലെ കലാപം പടരുന്നതാണ്. ‘അഹിംസയുടെ നാട്’ എന്നു വിളിക്കപ്പെടുന്ന സംസ്ഥാനത്തിന്റെ ഏറ്റവും അളിഞ്ഞ മുഖമാണ് ഗുല്‍ബര്‍ഗ് സൊസൈറ്റിയിലും നരോദ പാട്യയിലും സര്‍ദാര്‍പുരയിലും ബെസ്റ്റ് ബേക്കറിയിലും അരങ്ങേറിയ കൂട്ട ക്കശാപ്പില്‍ തെളിഞ്ഞുകണ്ടത്. കലാപസമയത്ത് ഗുജറാത്ത് സര്‍ക്കാരിന്റെയും പൊലീസിന്റെയും പങ്കെന്തായിരുന്നുവെന്നത് ഇന്നൊരു അനുമാനവിഷയമല്ല.
മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും മൌനാനുവാദത്തോടെ കൂട്ടക്കൊലകള്‍ ആരംഭിച്ച നിമിഷം , യഥാര്‍ഥ കുറ്റവാളികളെ ജയിലിലടയ്ക്കുന്നതിനു പകരം, ദലിത്-മുസ്ലിം പ്രദേശങ്ങളിലെ നിരപരാധരെ അറസ്റ്റ് ചെയ്തുകൊണ്ട് ഭീതി പരത്തുകയാണു മോഡി സര്‍ക്കാര്‍ ചെയ്തത്.
ഗോധ്ര ദുരന്തത്തെത്തുടര്‍ന്ന് അഹമ്മദാബാദിലും ചുറ്റുമുള്ള 32 പൊലീസ് സ്റ്റേഷനുകളുടെ അധികാരപരിധിക്കുള്ളില്‍ നടന്ന മൊത്തം അറസ്റ്റുകളുടെ കണക്കു കള്‍ ( 2002 മാര്‍ച്ച് 1 മുതല്‍ ജൂണ്‍ 4 വരെയുള്ളത്) പരിശോധിച്ചാല്‍ കാണാനാ വുന്നത് ഞെട്ടിപ്പിക്കുന്ന വസ്തുകളാണ്.
1-3-2002 മുതല്‍ 4-6-2002 വരെ മൊത്തം 2945 പേരെ അറസ്റ്റു് ചെയ്തിരുന്നു.
അറസ്റ്റ് ചെയ്തവരില്‍ 1326 പേരും ആമ്രേവാദി (133),എല്‍സ്ബ്രിജ് (44), കാഗ്പിത്ത്(150),കരഞ്ജ്(56),കാലുപുര്‍(44),ഖഡീയ( 34) , ഗോമതിപുര്‍ (380),ഖാലോദയ(18 ),ദരിയാപുര്‍(36),ജി.ഐ.ഡി.സി(44),നരോദ (53), നവരംഗ്പുര(38), നാരാന്‍പുര(66), ബാപ്പുനഗര്‍(37), മണിനഗര്‍(93), മഥുപുര(310), മേഘാനി നഗര്‍(7), രഖ്യാല്‍(34), വാടവ(116), വെജല്‍പുര്‍(43), സഹേര്‍കോട്(87), ഷാപുര്‍ (122), ഷാഹിബാഗ്(77), സാര്‍ഖേജ്(104), ശാരദാനഗര്‍ (28), സാറ്റലൈറ്റ്(49), സബര്‍മതി(104), സോല(9), സോല ഹൈവേ(12), മേംനഗര്‍(4), ദാലിലിമാദ(390),ഹവേലി(186) തുടങ്ങിയ ദലിത് മേഖലകളില്‍ നിന്നായി രുന്നു. 40.5 ശതമാനം അറസ്റ്റുകളും ദലിത് ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്നായിരുന്നു എന്നര്‍ഥം.
അറസ്റ്റുകളുടെ 35.41 ശതമാനമാണെങ്കില്‍ ,ദലിതരും മുസ്ലിങ്ങളും അടുത്തടുത്തു താമസിക്കുന്ന പ്രദേശങ്ങളില്‍ നിന്നും.
മേഘാനി നഗറില്‍നിന്നു 17 പേരെയും സര്‍ദാര്‍നഗറില്‍നിന്ന് 28 പേരെയും നരോദയില്‍നിന്ന് 53 പേരെയുമാണ് ഈ കാലയളവില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അതിനികൃഷ്ടമായ വര്‍ഗീയ കൂട്ടക്കൊലകള്‍ നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റിയും നരോ ദ പാട്യയും ഇവിടങ്ങളിലാണ്.
ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെയും നരോദ പാട്യയിലെയും കുറ്റവാളികളെ ദലിത് മേഖലകളിലായിരുന്നോ പൊലീസ് അന്വേഷിച്ചിരുന്നത്?
1981ലെ സംവരണവിരുദ്ധ പ്രസ്ഥാനത്തിനുശേഷം, ഹിന്ദു ഫാസിസ്റ്റ് ശക്തികള്‍ മുസ്ലിങ്ങളെ ടാര്‍ഗറ്റ് ചെയ്ത് വര്‍ഗീയ കലാപങ്ങള്‍ ആസൂത്രണം ചെയ്തിരുന്നു. സവര്‍ണര്‍ക്കു ഭൂരിപക്ഷമുള്ള നഗരത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ മുസ്ലിങ്ങളോടുള്ള അസഹിഷ്ണുത രൂക്ഷമായിത്തുടങ്ങിയതോടെ മുസ്ലിങ്ങള്‍ സുരക്ഷിത താമസസ്ഥലം നോക്കി നഗരത്തിലേക്കു മാറിയിരുന്നു. അന്തിമമായി ഈ പ്രക്രിയ നഗരപ്രദേശ ങ്ങളില്‍ നിന്നുള്ള ദലിത് കുടിയിറക്കത്തിനും കാരണമായി. ആരും ഈ പ്രതിഭാസം ശ്രദ്ധിച്ചില്ല. ദലിതരുടെ രക്തം വാര്‍ന്നു കൊണ്ടിരിക്കയായിരുന്നു. തങ്ങളുടെ പരമ്പരാഗത ഗെറ്റോകള്‍ ഉപേക്ഷിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. ആ രണ്ടു ദശകങ്ങള്‍ക്കിടെ,ക്രമാനുഗതമായി ,ദലിതരുടെ നിസ്സഹായവസ്ഥ വി.എച്ച്.പി ചൂഷണം ചെയ്തു. സംവരണ വിരുദ്ധ പ്രസ്ഥാനത്തിനു പിന്നിലെ അതേ ശക്തികളാണ് ഇവരെന്നു തിരിച്ചറിയാന്‍ ദലിതര്‍ക്കായില്ല. അഹമ്മദാബാദില്‍ അസ്ഗര്‍ അലി എഞ്ജിനീയര്‍ സംഘടിപ്പിച്ച ദലിത്-മുസ്ലിം ഡയലോഗിനായുള്ള യോഗത്തില്‍ ദലിതരുടെ ഈ ദയനീയസ്ഥിതി ഞാന്‍ വിശദീകരിച്ചിരുന്നു.
ആരാണ് അക്രമത്തിനു പ്രകോപനമുണ്ടാക്കിയത്? ആരാണ് ഇരകളാക്കപ്പെട്ടത്?
അഹമ്മദാബാദിലെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ കീഴില്‍ നടന്ന അറസ്റ്റുകളുടെ ഈ കണക്കുകളില്‍നിന്ന് നമുക്കു യഥാര്‍ഥ ചിത്രം കിട്ടില്ല. അറസ്റ്റ് ചെയ്യ പ്പെട്ടവരില്‍ ഭൂരിപക്ഷവും ഹിന്ദുക്കളാണ്. എന്നാല്‍ ജനസംഖ്യാനുപാതികമായി പരി ശോധിച്ചാല്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരാണു വന്‍തോതില്‍(46.45 %) അറസ്റ്റ് ചെയ്യപ്പെട്ടതെന്നതു സ്പഷ്ടമാണ്.
ഇനി നമുക്ക് അറസ്റ്റ് ചെയ്യപ്പെട്ട ഹിന്ദുക്കളുടെ ജാതിയടിസ്ഥാനത്തിലുള്ള ശതമാനക്കണക്കൊന്നു പരിശോധിക്കാം.
മൊത്തം അറസ്റ്റ് ചെയ്യപ്പെട്ട 1577 ഹിന്ദുക്കളില്‍ വെറും 33 പേര്‍ മാത്രമാണു ജാതിഹിന്ദുക്കള്‍. അതായത് ബ്രാഹ്മണരും ബനിയകളും പട്ടേലുകളും. മാരുതിക്കാറില്‍ സഞ്ചരിച്ചാണ് സവര്‍ണഹിന്ദു കലാപകാരികള്‍ പാന്തലൂണ്‍സ് പോലുള്ള വലി യ സ്റ്റോറുകള്‍ കൊള്ളയടിക്കുകയും ജഡ്ജസ് ബങ്ഗ്ലാവിന് എതിര്‍വശത്തുള്ള ഡൌ ണ്‍ ടൌണ്‍ ഹോട്ടല്‍ ചുട്ടെരിക്കയും ചെയ്തത്. അവരെയാരെയും അറസ്റ്റ് ചെയ്യരു തെന്ന് നരേന്ദ്രമോദിയുടെയും പ്രവീണ്‍ തൊഗാഡിയയുടെയും അശോക് ഭട്ടിന്റെയും സവര്‍ണഹിന്ദു സുഹൃത്തുക്കള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നോ?
എന്തുകൊണ്ടെന്നാല്‍, അറസ്റ്റ് ചെയ്യപ്പെട്ട മൊത്തം 1577 ഹിന്ദുക്കളില്‍ വെറും 33 പേര്‍ മാത്രമായിരുന്നു സവര്‍ണ ഹിന്ദുക്കള്‍ . ബാക്കി 1544 പേരും ഓബീസീകളും ദലിതരുമായിരുന്നു.
ഗോധ്ര ദുരന്തത്തിനുശേഷം, സമ്പന്നരായ സവര്‍ണജാതിക്കാര്‍ കൂടുതലായി താമസിക്കുന്ന പടിഞ്ഞാറന്‍ അഹമ്മദാബാദിലായിരുന്നു മുസ്ലിങ്ങളുടെ സ്വത്തുക്കള്‍ക്കു കേടുവരുത്തിയ സംഭവങ്ങളധികവും നടന്നത്. വളരെ ആസൂത്രിതമായും കൃത്യതയോടെയും മുസ്ലിങ്ങളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ കൊള്ളയടിക്കയും കവര്‍ച്ച ചെയ്യുകയും ചെയ്തു. നദിയുടെ കിഴക്കുവശത്തു താമസിക്കുന്ന ദലിതര്‍ക്കു ചെയ്യാന്‍ സാധിക്കുന്ന കാര്യമാണോ ഈ റൌഡിത്തരമെല്ലാം?
നഗരത്തിന്റെ പടിഞ്ഞാറുവശത്തു താമസിക്കുന്നവരില്‍ അറസ്റ്റ് ചെയ്യപ്പെട്ട വരുടെ എണ്ണം പരിശോധിച്ചാല്‍ പൊലീസിന്റെ വിഭാഗീയവും ജാതീയവുമായ മനോഭാവം കൃത്യമായി മനസ്സിലാക്കാനാവും. വെറും 215 പേരെ മാത്രമാണ് പടി ഞ്ഞാറു ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്തത്
ദലിത്-മുസ്ലിം സംഘട്ടനം എന്ന മിത്ത്
ദലിത്-മുസ്ലിം പ്രദേശങ്ങളില്‍നിന്നുള്ള അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ഈ കണക്ക്, അവിടെ രണ്ടു സമുദായങ്ങള്‍ തമ്മില്‍ സംഘട്ടനമുണ്ടായിരുന്നു എന്ന അനുമാനത്തി ലെത്തിക്കാനിടയുണ്ട്.
ദലിതരും മുസ്ലിങ്ങളും താമസിക്കുന്ന പ്രദേശത്തൊരിടത്തും ഒരു കൂട്ടക്കൊല യും നടന്നില്ല.
രണ്ടു സമുദായങ്ങളും എണ്ണംകൊണ്ട് ഏതാണ്ടു തുല്യമാണ്. ഒരാള്‍ക്കും മറ്റാരെയും കീഴടക്കാനാവില്ല. ഏതെങ്കിലും സമുദായം പകവീട്ടുകയാണെങ്കില്‍ അതു നിലനില്പിനുവേണ്ടി മാത്രമായിരിക്കും.
കഴിഞ്ഞ 20 വര്‍ഷത്തിനടയില്‍ ജമാല്‍പുര്‍ , രൈഖാദ്, ഷാപുര്‍ പോലുള്ള മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്ന് 20ല്‍പ്പരം ദലിത് ഗെറ്റോകളാണ് (ബസ്തികളും മൊഹല്ലകളും) ഉപേക്ഷിക്കപ്പെട്ടത്. മുസ്ലിങ്ങളോ ദലിതരോ അല്ല ആ കുടിയിറക്കത്തിനു് ഉത്തരവാദികള്‍ .
1981ലെ സംവരണവിരുദ്ധ പ്രസ്ഥാനത്തിനുശേഷം, ഹിന്ദു ഫാസിസ്റ്റ് ശക്തികള്‍ മുസ്ലിങ്ങളെ ടാര്‍ഗറ്റ് ചെയ്ത് വര്‍ഗീയ കലാപങ്ങള്‍ ആസൂത്രണം ചെയ്തിരുന്നു. സവര്‍ണര്‍ക്കു ഭൂരിപക്ഷമുള്ള നഗരത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ മുസ്ലിങ്ങളോടുള്ള അസഹിഷ്ണുത രൂക്ഷമായിത്തുടങ്ങിയതോടെ മുസ്ലിങ്ങള്‍ സുരക്ഷിത താമസസ്ഥലം നോക്കി നഗരത്തിലേക്കു മാറിയിരുന്നു. അന്തിമമായി ഈ പ്രക്രിയ നഗരപ്രദേശ ങ്ങളില്‍ നിന്നുള്ള ദലിത് കുടിയിറക്കത്തിനും കാരണമായി.
ആരും ഈ പ്രതിഭാസം ശ്രദ്ധിച്ചില്ല. ദലിതരുടെ രക്തം വാര്‍ന്നു കൊണ്ടിരിക്കയായിരുന്നു. തങ്ങളുടെ പരമ്പരാഗത ഗെറ്റോകള്‍ ഉപേക്ഷിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. ആ രണ്ടു ദശകങ്ങള്‍ക്കിടെ,ക്രമാനുഗതമായി ,ദലിതരുടെ നിസ്സഹായവസ്ഥ വി.എച്ച്.പി ചൂഷണം ചെയ്തു. സംവരണ വിരുദ്ധ പ്രസ്ഥാനത്തിനു പിന്നിലെ അതേ ശക്തികളാണ് ഇവരെന്നു തിരിച്ചറിയാന്‍ ദലിതര്‍ക്കായില്ല. അഹമ്മദാബാദില്‍ അസ്ഗര്‍ അലി എഞ്ജിനീയര്‍ സംഘടിപ്പിച്ച ദലിത്-മുസ്ലിം ഡയലോഗിനായുള്ള യോഗത്തില്‍ ദലിതരുടെ ഈ ദയനീയസ്ഥിതി ഞാന്‍ വിശദീകരിച്ചിരുന്നു.
മതില്‍ നിര്‍മിച്ചുകൊണ്ടും സൌഹാര്‍ദം തകര്‍ത്തുകൊണ്ടും വി.എച്ച്.പി.
1981ലെ സംവരണ വിരുദ്ധ കലാപങ്ങള്‍ക്കുശേഷം അഹമ്മദാബാദിലെ ഷാപൂരിലെ വങ്കര്‍വാസിലെ ദലിതര്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ഇടുങ്ങിയ വഴി ജാതി ഹിന്ദുക്കള്‍ അടച്ചു. മുസ്ലിം പ്രദേശങ്ങളില്‍ക്കൂടിവേണം ഇപ്പോള്‍ ദലിതര്‍ക്കു പോകാന്‍.
1985ലെ വര്‍ഗീയ കലാപത്തിനുശേഷം, ജാതിഹിന്ദുക്കളാലും മുസ്ലിങ്ങളാലും ഒരേപോലെ വലയം ചെയ്യപ്പെട്ട ദലിതര്‍ക്ക് ജീവിതം ദുസ്സഹമായിത്തീര്‍ന്നിരുന്നു. ദലിതര്‍ ഫലത്തില്‍ ഉപരോധത്തിലായി. അക്രമാസക്തമായ ഒരു സന്ദര്‍ഭത്തില്‍ വങ്കര്‍വാസിലെ ഒരു മുസ്ലിം കുടുംബത്തെ അവര്‍ കത്തിച്ചുകൊല്ലുകയുണ്ടായി. പൊ ലീസ് ദലിതരെ അറസ്റ്റ് ചെയ്തു. അതില്‍ ഭൂരിപക്ഷവും സര്‍ക്കാര്‍ ഉദ്യോഗ സ്ഥരായിരുന്നു. അവിടെ ദലിതരുടെ രക്ഷകരായി വി.എച്ച്.പി പ്രവേശിച്ചു. ജയി ലില്‍ ഉച്ചയൂണു നല്‍കിയും നിയമപോരാട്ടം നടത്താനായി വക്കീലന്മാരെ വച്ചും വി. എച്ച്.പി അവരെ സഹായിച്ചു. എന്നാല്‍ ഈ കുഴപ്പത്തിന്റെയെല്ലാം കാരണമായ മതില്‍ പൊളിക്കാന്‍ എന്തുകൊണ്ടാണ് അവര്‍ തയ്യാറാകാഞ്ഞതെന്ന് ആരും വി.എച്ച്. പിക്കാരോടു ചോദിച്ചില്ല.
അഹമ്മദാബാദിലെ ദലിത് ജനസംഖ്യ 7 ലക്ഷമാണ് , അതായത് 17 ശതമാനം. 1998ല്‍ സ്കൂള്‍ ഒഫ് പ്ലാനിങ് നടത്തിയ ഒരു സര്‍വേ ദലിതരുടെയിടയിലെ ദാരിദ്ര്യ ത്തിന്റെ നിലവാരം പ്രതിഫലിപ്പിക്കുന്നുണ്ട്.
അഹമ്മദാബാദിലെ,ദാരിദ്ര്യരേഖയ്ക്കു കീഴിലുള്ള പട്ടികജാതി കുടുംബങ്ങളുടെ എണ്ണം 42,476 ആണ്.
ഒരു കുടുംബത്തില്‍ അഞ്ചുപേരുണ്ടെന്നു കരുതുകയാണെങ്കില്‍ 2,12,380 ദലിതര്‍ ദാരിദ്ര്യരേഖയ്ക്കു കീഴിലാണു താമസിക്കുന്നത്.അതായത് അഹമ്മദാബാദിലെ ദലിത് ജനസംഖ്യയുടെ 30 ശതമാനവും കടുത്ത ദാരിദ്ര്യത്തിലാണു കഴിയുന്നതെന്നര്‍ഥം.1999-2000 ല്‍ ഗുജറാത്തിലെ ബിപിഎല്‍ കുടുംബങ്ങളുടെ ശതമാനം 14.07 ആണ്.അതായത് ശരാശരി ഗുജറാത്തികളുമായി താരതമ്യം ചെയ്യുമ്പോള്‍ ദലിതരുടെയിടയിലെ ദാരിദ്ര്യം ഇരട്ടിയാണെന്ന്.
അഹമ്മദാബാദ് പോലുള്ള ഒരു സാമ്പത്തിക തലസ്ഥാനത്തിലെ കണക്കുകളാ ണിവ.
“പിന്നോക്ക ജാതിക്കാര്‍ ( ബീ സീകള്‍ ) ഭരണ സംവിധാനത്തിലെയും രാഷ്ട്രീയത്തിലെയും എല്ലാ സ്ഥാനങ്ങളും പിടിച്ചെടുക്കുന്ന ഒരു കാലം വരും. പ്രസിഡന്റ് ബീസീ, പ്രധാനമന്ത്രി ബീസീ, ബാങ്ക് ജീവനക്കാര്‍ ബീസീ, പട്ടാളം ബീ സീ, എല്ലായിടത്തും ബീസീകള്‍ . അവരുടെ ഭരണത്തിന്‍കീഴില്‍ വരും രണശൂരന്മാരായ ക്ഷത്രിയരും ബ്രാഹ്മണരും ബുദ്ധിശാലികളായ ജൈനന്മാരും. ഇത് ഒരാള്‍ക്കും ഗുണം ചെയ്യില്ല. ഈ ഫീല്‍ഡിലേക്ക് യോഗ്യരായ ബീസീകളാരും തന്നെയില്ല. ഈ ഫീല്‍ഡിനുവേണ്ട പാരമ്പര്യസിദ്ധമായ പാടവമോ ധിഷണയോ ബീസീകള്‍ക്കില്ല. വിദ്യാഭ്യാസം പോര. അവരെ വളര്‍ത്തിക്കൊണ്ടുവരാനുള്ള വഴി ഇതല്ല. സാംസ്കാരിക വിദഗ്ധര്‍ പ്രഖ്യാപിക്കുന്നത് അവര്‍ഉയര്‍ത്തപ്പെടേണ്ടവരാ ണെന്നും അവരുടെ മൌലികമായ പരമ്പരാഗത തൊഴിലുകള്‍ തിരിച്ചുകൊണ്ടുവരേണ്ടതുണ്ടെന്നുമാണ്. ഹരിജനങ്ങള്‍ക്ക് നെയ്ത്തു പണിയും ഗിരിജനങ്ങള്‍ക്കു നിബിഡ വനവും കൊടുക്കണം. ആരെയെങ്കിലും ജഗ്ജീവന്‍ റാം മന്ത്രിയെപ്പോലാക്കലോ പൊതു കിണറുകളിലേക്കു പ്രവേശനം നേടിയെടുക്കലോ ഗുണമൊന്നും ചെയ്യില്ല. അതെല്ലാം ഓബീസീകളെ പ്രകോപിപ്പിക്കാനുള്ള തന്ത്രം മാത്രമാണ്.”
ദാരിദ്ര്യത്തിന്റെ സ്ഥിതിവിവരക്കണക്കുകളോ സ്ഥിതിവിരക്കണക്കിന്റെ ദാരിദ്ര്യമോ?
ഒരൊറ്റ ഉദാഹരണം കൊണ്ട് സ്കൂള്‍ ഓഫ് പ്ലാനിങ്ങിന്റെ ഈ സര്‍വേ എത്രത്തോളം വിശ്വസനീയമാണെന്ന് അളക്കാവുന്നതാണ്. കാലുപുര്‍ പ്രദേശത്ത് ദാരിദ്ര്യ രേഖക്കു കീഴില്‍ താമസിക്കുന്ന ഒരൊറ്റ ദലിത് കുടുംബത്തെപ്പറ്റിയാണു സര്‍വേ പരാ മര്‍ശിക്കുന്നത്. ഞങ്ങളുടെ സര്‍വേ പ്രകാരം 20ല്‍പ്പരം ബിപിഎല്‍ കുടുംബങ്ങള്‍ ഈ പ്രദേശത്തു താമസിക്കുന്നുണ്ട്. സാമൂഹിക ശാക്തീകരണ വകുപ്പ് ഗാന്ധിനഗറില്‍ സംഘടിപ്പിച്ച ഒരു യോഗത്തില്‍ ഇവിടെ ഒരേയൊരു ബിപിഎല്‍ കുടുംബം മാത്രമേ യുള്ളൂവെങ്കില്‍ എന്തുകൊണ്ടാണ് അവരെ ദാരിദ്യരേഖയ്ക്കു മുകളിലേക്ക് ഉയ ര്‍ത്താന്‍ സര്‍ക്കാരിനു സാധിക്കാത്തതെന്നു ഞാന്‍ മന്ത്രിയോടു ചോദിക്കയുണ്ടായി.
റൂറല്‍ ഡെവലപ്മെന്റ് കമീഷണര്‍ പ്രസിദ്ധീകരിച്ച, എസ് സി ബിപിഎല്‍ കുടുംബങ്ങളുടെ മറ്റൊരു ലിസ്റ്റ് ഉണ്ട്. അതു സംസ്ഥാനത്തെ മുഴുവന്‍ ഉള്‍ക്കൊ ള്ളുന്നതാണ്.
1981 മുതലുള്ള അധികാര രാഷ്ട്രീയം
ഗുജറാത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ 1981 എന്ന വര്‍ഷം വളരെയധികം പ്രധാനപ്പെട്ടതാണ്. വന്‍തോതിലുള്ള ദലിത്-വിരുദ്ധ , സംവരണ വിരുദ്ധ കലാപങ്ങള്‍ ഉണ്ടായ വര്‍ഷമാണത്. സംസ്ഥാന ഭരണസംവിധാനത്തിലും നീതിന്യായ വ്യവസ്ഥയി ലും വിദ്യാഭ്യാസ രംഗത്തും സമ്പൂര്‍ണ നിയന്ത്രണം ഉണ്ടായിരുന്ന ജാതിഹിന്ദുക്കള്‍ തുടങ്ങിയ ആ കലാപത്തില്‍ ഏഴു ദലിതരാണു ക്രൂരമായി കൊലചെയ്യപ്പെട്ടത്. 2000 വര്‍ഷം പഴക്കമുള്ള വര്‍ണവ്യവസ്ഥയാണ് മേല്‍പ്പറഞ്ഞ, സമ്പൂര്‍ണ നിയന്ത്രണം മേല്‍ജാതിക്കാര്‍ക്കു നല്‍കിയത്. അഹമ്മദാബാദിലെമ്പാടും നിരവധി സ്ഥലങ്ങളിലും ഡെട്രോജ്, ഉത്തര്‍ സാന്ദ പോലുള്ള ഗ്രാമങ്ങളിലും ദലിത് വീടുകള്‍ നശിപ്പിക്കപ്പെടു കയും അഗ്നിക്കിരയാക്കിപ്പെടുകയും ചെയ്തു.
ജാതിഹിന്ദുക്കള്‍ നടത്തിയ അക്രമങ്ങള്‍ക്കു തിരിച്ചടിയായി ദലിതര്‍ അടുത്ത വര്‍ഷത്തെ ഹോളി ബഹിഷ്കരിച്ചു. ദലിത് പാന്തേഴ്സ് മുന്‍കൈയെടുത്തു സംഘ ടിപ്പിച്ച സമ്മേളനങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കയുണ്ടായി. ദലിത രുടെയും മുസ്ലിങ്ങളുടെയും ഇടയിലുണ്ടായ ഈ സമ്മേളനങ്ങളിലെ ജനപങ്കാളിത്തം കണ്ട് സംഘ് പരിവാര്‍ അമ്പരന്നു. ദലിതരുടെയും ആദിവാസികളുടെയും ഓബീസീകളുടെയും പിന്തുണ നേടാനായി സംഘ് പരിവാറും ശംഭു മഹാരാജിനെപ്പോലുള്ള സന്ന്യാസിമാരും മുസ്ലിങ്ങളെ ലക്ഷ്യം വയ്ക്കാന്‍ തുടങ്ങി. തുടര്‍ച്ചയായ വര്‍ഗീയ സംഘട്ടനങ്ങളായിരുന്നു ഫലം.
നഗരത്തില്‍ ജാതിഹിന്ദുക്കള്‍ക്കു മുന്‍തൂക്കമുണ്ടായിരുന്ന പ്രദേശങ്ങള്‍ മുസ്ലിങ്ങളുടെ വാസസ്ഥലമായിത്തീര്‍ന്നിരുന്നു. തുടര്‍ച്ചയായ വര്‍ഗീയ സംഘട്ടനങ്ങള്‍ മൂലം മുസ്ലിങ്ങള്‍
നഗരപ്രദേശങ്ങളിലേക്കു മാറിത്താമസിക്കാന്‍ നിര്‍ബന്ധിതരായി. ആത്യന്തികമായി ദലിതരാണ് ആ പ്രക്രിയയുടെ ഇരകളായിത്തീര്‍ന്നത്. കഴിഞ്ഞ 25 കൊല്ലത്തിനിടയിലായി ഇരുപതില്‍പ്പരം ദലിത് ഗെറ്റോകളാണ് മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളില്‍ നിന്നു വിട്ടുപോയത്.
1981 നുശേഷം ജനിച്ച ദലിതര്‍ക്ക് നഗരത്തില്‍ നിലനിന്നിരുന്ന ദലിത്-മുസ്ലിം ഐക്യത്തിന്റെ ചരിത്രത്തെക്കുറിച്ച് അറിയാന്‍ പാടില്ലാത്തതിനാല്‍ അവരെ സംഘ് പരിവാറിനു പിടിച്ചെടുക്കാനായി. ഇതേ സംഗതി തന്നെയാണ് ദലിത് വിരുദ്ധ വികാരങ്ങളുമായി വളര്‍ന്നുവന്ന മുസ്ലിം യുവാക്കള്‍ക്കും സംഭവിച്ചത്.
ഹിന്ദുത്വത്തിന്റെ ഏജന്റുമാര്‍ -ഭൂതവും വര്‍ത്തമാനവും
1985ല്‍ 27 ശതമാനം സംവരണം ഓബീസീകള്‍ക്ക് അനുവദിച്ചപ്പോള്‍ സംവരണ വിരുദ്ധര്‍ ആഹ്വാനം ചെയ്ത ബന്ദില്‍ സംസ്ഥാനത്തെ ഹിന്ദു ക്ഷേത്രങ്ങള്‍വരെ അട ച്ചിടുകയുണ്ടായി. 1981 മുതല്‍ 1985വരെ പാണ്ഡുരംഗ് അഠാവലേയെപ്പോലുള്ള മത നേതാക്കള്‍ രബരി, വാഘരി, ഠാക്കോര്‍, ഖര്‍വ, മച്ചിമര്‍ മുതലായ ഓബീസീ ജാതികളെ ഹിന്ദുത്വ ആശയഗതിയിലേക്കു പ്രലോഭിപ്പിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. “ഒരാ ള്‍ക്ക് ഇഷ്ടമുള്ള ഏതു ബിസിനസും ചെയ്യാമെന്ന ചിന്ത അഭികാമ്യമല്ല” എന്ന് പാണ്ഡുരംഗ് എപ്പോഴും പറയാറുണ്ടായിരുന്നു.(സംസ്കൃതി ചിന്തന്‍ പേ. 147)
കഴിഞ്ഞ കൊല്ലം 2005ല്‍ കശാപ്പുശാലകള്‍ക്കെതിരെ സുപ്രീം കോടതിയില്‍ ജൈന സന്ന്യാസിയായ ചന്ദ്രശേഖര്‍ വിജയ്ജി ഒരു റിട്ട് പെറ്റീഷന്‍ നല്‍കിയിരുന്നു. തന്റെ പിന്നോക്കവിരുദ്ധ കാമ്പെയ്നിന്റെ ഭാഗമായി ചന്ദ്രശേഖര്‍ പറഞ്ഞു:
“പിന്നോക്ക ജാതിക്കാര്‍ ( ബീസീകള്‍ ) ഭരണ സംവിധാനത്തിലെയും രാഷ്ട്രീയത്തിലെയും എല്ലാ സ്ഥാനങ്ങളും പിടിച്ചെടുക്കുന്ന ഒരു കാലം വരും. പ്രസിഡന്റ് ബീസീ, പ്രധാനമന്ത്രി ബീസീ, ബാങ്ക് ജീവനക്കാര്‍ ബീസീ, പട്ടാളം ബീസീ, എല്ലായിടത്തും ബീസീകള്‍ . അവരുടെ ഭരണത്തിന്‍കീഴില്‍ വരും രണശൂരന്മാരായ ക്ഷത്രിയരും ബ്രാഹ്മണരും ബുദ്ധിശാലികളായ ജൈനന്മാരും. ……
ഇത് ഒരാള്‍ക്കും ഗുണം ചെയ്യില്ല. ഈ ഫീല്‍ഡിലേക്ക് യോഗ്യരായ ബീസീകളാരും തന്നെയില്ല. ഈ ഫീല്‍ഡിനുവേണ്ട പാരമ്പര്യസിദ്ധമായ പാടവമോ ധിഷണയോ ബീസീകള്‍ക്കില്ല. വിദ്യാഭ്യാസം പോര. അവരെ വളര്‍ത്തിക്കൊണ്ടുവരാനുള്ള വഴി ഇതല്ല. സാംസ്കാരിക വിദഗ്ധര്‍ പ്രഖ്യാപിക്കുന്നത് അവര്‍ ഉയര്‍ത്തപ്പെടേണ്ടവരാ ണെന്നും അവരുടെ മൌലികമായ പരമ്പരാഗത തൊഴിലുകള്‍ തിരിച്ചുകൊണ്ടുവരേണ്ടതുണ്ടെന്നുമാണ്. ഹരിജനങ്ങള്‍ക്ക് നെയ്ത്തു പണിയും ഗിരിജനങ്ങള്‍ക്കു നിബിഡ വനവും കൊടുക്കണം. ആരെയെങ്കിലും ജഗ്ജീവന്‍ റാം മന്ത്രിയെപ്പോലാക്കലോ പൊതു കിണറുകളിലേക്കു പ്രവേശനം നേടിയെടുക്കലോ ഗുണമൊന്നും ചെയ്യില്ല. അതെല്ലാം ഓബീസീകളെ പ്രകോപിപ്പിക്കാനുള്ള തന്ത്രം മാത്രമാണ്.”
ബീജേപ്പീയുടെ രാഷ്ട്രീയ ഉയിര്‍ത്തെഴുന്നേല്പില്‍ ഹിന്ദുത്വത്തിന്റെ ഏജന്റന്മാര്‍ വലിയ പങ്കാണു വഹിച്ചിട്ടുള്ളത്.
മുസ്ലിങ്ങളുടെ രാഷ്ട്രീയ നഷ്ടം: നേട്ടമുണ്ടാക്കിയതാര് ?
1981ല്‍ ഗുജറാത്ത് അസംബ്ലിയില്‍ 9 മുസ്ലിം എം എല്‍ എമാരുണ്ടായിരുന്നു.ആ ഒമ്പതുപേരില്‍ വെറും രണ്ടുപേര്‍ക്കേ ഇന്ന് അസംബ്ലിയിലെത്താന്‍ സാധിച്ചിട്ടുള്ളൂ. ഹിന്ദുത്വ ശക്തികളുടെ കഴിഞ്ഞ മുപ്പതു കൊല്ലത്തിനിടയിലെ പ്രവര്‍ത്തനത്തിന്റെ പരിണതഫലമാണ് ഇത്. മുസ്ലിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട അസംബ്ലി സീറ്റുകളെല്ലാം ഇന്നു സവര്‍ണ ഹിന്ദുക്കളുടെ നിയോജകമണ്ഡലങ്ങളാണ്. ഒമ്പതു സീറ്റുകളില്‍ ആറെണ്ണം ബീജേപ്പീക്കാര്‍ പിടിച്ചെടുത്തു. മുസ്ലിങ്ങള്‍ക്കു നഷ്ടപ്പെട്ട സീറ്റുകളൊന്നും ദലിതര്‍ക്കോ ആദിവാസികള്‍ക്കോ ഓബീസീകള്‍ക്കോ ലഭിച്ചിട്ടില്ല. മുസ്ലിങ്ങള്‍ക്കു സംഭ വിച്ച രാഷ്ട്രീയ നഷ്ടം സവര്‍ണ ഹിന്ദുക്കളുടെ, അതായത് ബ്രാഹ്മണരുടെയും ബനിയ കളുടെയും പട്ടേലുമാരുടെയും നേട്ടമായി മാറി. മുസ്ലിങ്ങളുടെ രാഷ്ട്രീയമായ നഷ്ടം ഒരുവിധത്തിലും ദലിതര്‍ക്കോ ആദിവാസികള്‍ക്കോ ഓബീസീകള്‍ക്കോ നേട്ടമായില്ല.
സവര്‍ണ ഹിന്ദുക്കള്‍ക്കു സദ്യയുണ്ണലും പിന്നോക്ക ഹിന്ദുക്കള്‍ക്കു യുദ്ധം ചെയ്യലും എന്നതാണു ഹിന്ദുത്വ പ്രസ്ഥാനത്തിന്റെ അര്‍ഥം തന്നെ. അഹമ്മദാബാ ദിലെ 2002 കലാപത്തിനുശേഷം നടന്ന 2945 അറസ്റ്റുകളില്‍ 797 പേര്‍ ഓബീസീകളും 747 പേര്‍ ദലിതരും 19 പട്ടേലുമാരും 2 ബനിയകളും 2 ബ്രാഹ്മണരുമായിരുന്നുവെന്നു നേരത്തെ പറഞ്ഞു.
ഇന്‍ഡ്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ജഹാങ്ഗിര്‍ബാദ് മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ടും ആക്ഷന്‍ എയ്ഡ് ഇന്‍ഡ്യയും അടുത്തകാലത്തു നടത്തിയ പഠനത്തില്‍ കാണുന്നത് രാജ്യമെങ്ങും ദലിതരെയും ആദിവാസികളെയും പോലെ പാര്‍ശ്വവത്കരിക്കപ്പെട്ട വരാണു മുസ്ലിങ്ങളും എന്നാണ്. ഇന്‍ഡ്യയിലെമ്പാടും മുസ്ലിങ്ങള്‍ പാര്‍ശ്വവത്കൃ തരാണെങ്കിലും ന്യൂനപക്ഷ പ്രീണനത്തിന്റെ പേരില്‍ സര്‍ക്കാരിനെ ലജ്ജയില്ലാതെ കുറ്റപ്പെടുത്തുകയാണു ഹിന്ദുത്വത്തിന്റെ ഏജന്റന്മാര്‍ .
-സ്വതന്ത്ര വിവര്‍ത്തനം: സുദേഷ് എം രഘു