ജിഷയോടും കുടുംബത്തോടും നീതി കാണിക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞില്ല.

പട്ടാപ്പകല്‍ നടന്ന ഈ അരുംകൊലയെ ഒരു ആത്മഹത്യയായി ചിത്രീകരിക്കാനും തെളിവുകള്‍ തേയ്ച്ചുമായ്ച്ചു കളയാനുമാണ് അധികാരികള്‍ തുടക്കം മുതല്‍ ശ്രമിച്ചത്. റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ പോസ്റ്റുമാര്‍ട്ടം നടത്തുക, ജഡം ദഹിപ്പിച്ചു കളയുക, പെണ്‍കുട്ടിയുടെ അമ്മയ്ക്ക് മനോരോഗമായിരുന്നെന്നും, നിരന്തരം വഴക്കും ബഹളവും ആ വീട്ടില്‍ നിന്നും ഉണ്ടാകുമായിരുന്നുവെന്നുമുള്ള നുണപ്രചരണം നടത്തുക മുതലായ കാര്യങ്ങളാണ് ഉണ്ടായത്. തെളിവു നശിപ്പിക്കാനുള്ള ഗൂഡാലോചന എന്നു തന്നെ പറയേണ്ട ഇത്തരം കാര്യങ്ങള്‍ ചെയ്ത ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ജിഷയുടെ കൊലപാതകികളെ കണ്ടുപിടിക്കാന്‍ ഞങ്ങള്‍ ഗവണ്‍മെന്റിനോട് ശക്തമായി ആവശ്യപ്പെടുന്നു.

പെരുമ്പാവൂരില്‍ അതിക്രൂരമായ ബലാത്സംഗത്തിനും കൊലപാതകത്തിനും വിധേയയായ ജിഷ എന്ന ദളിത് പെണ്‍കുട്ടിയുടെ ഘാതകരെ പിടികൂടാന്‍ ഭരണാധികാരികള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. കേരളം മുഴുവന്‍ തിളച്ചുമറിയുന്ന പ്രതിഷേധങ്ങള്‍ക്കിടയിലും കുറ്റവാളികള്‍ക്ക് സൈ്വരവിഹാരം നടത്താന്‍ കഴിയുന്നത് നിയമസംവിധാനത്തിന്റെ പരിപൂര്‍ണ്ണമായ തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്.
കേരളത്തിലെ റോഡ്-തോട്-പുറമ്പോക്കുകളില്‍ കേവലം അരസെന്റോ ഒരു സെന്റോ ഭൂമിയില്‍, ഒറ്റമുറിയുള്ള വീടുകളില്‍ കഴിയുന്ന ആയിരക്കണത്തിന് കുടുംബങ്ങളില്‍ ഉള്‍പ്പെട്ട ഒരു പെണ്‍കുട്ടിയായിരുന്നു അവള്‍. അവളോടും കുടുംബത്തോടും നീതി കാണിക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞില്ല. പട്ടാപ്പകല്‍ നടന്ന ഈ അരുംകൊലയെ ഒരു ആത്മഹത്യയായി ചിത്രീകരിക്കാനും തെളിവുകള്‍ തേയ്ച്ചുമായ്ച്ചു കളയാനുമാണ് അധികാരികള്‍ തുടക്കം മുതല്‍ ശ്രമിച്ചത്. റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ പോസ്റ്റുമാര്‍ട്ടം നടത്തുക, ജഡം ദഹിപ്പിച്ചു കളയുക, പെണ്‍കുട്ടിയുടെ അമ്മയ്ക്ക് മനോരോഗമായിരുന്നെന്നും, നിരന്തരം വഴക്കും ബഹളവും ആ വീട്ടില്‍ നിന്നും ഉണ്ടാകുമായിരുന്നുവെന്നുമുള്ള നുണപ്രചരണം നടത്തുക മുതലായ കാര്യങ്ങളാണ് ഉണ്ടായത്. തെളിവു നശിപ്പിക്കാനുള്ള ഗൂഡാലോചന എന്നു തന്നെ പറയേണ്ട ഇത്തരം കാര്യങ്ങള്‍ ചെയ്ത ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ജിഷയുടെ കൊലപാതകികളെ കണ്ടുപിടിക്കാന്‍ ഞങ്ങള്‍ ഗവണ്‍മെന്റിനോട് ശക്തമായി ആവശ്യപ്പെടുന്നു.

ദലിത് പെണ്‍കൂട്ടത്തിന് വേണ്ടി:

1. സതി അങ്കമാലി
2. ധന്യാ രാമന്‍
3. ധന്യ എം.ഡി
4. സുനിത ഓതറ
5. ചിഞ്ചു അശ്വതി
6. റിജ ബാബു
7. ഉഷ നടുവട്ടം
8. സന്ധ്യ പ്രസാദ്

06-05-2016

Top