ഹോസ്റ്റലകത്തെ ദലിത് പെണ്‍ജീവിതങ്ങള്‍
ഉന്നത വിദ്യാഭ്യാസരംഗത്ത് ഇടപെടുന്ന ദലിത് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന മാനസിക സംഘര്‍ഷങ്ങളും വിവേചനങ്ങളും വളരെയധികമാണ്. സംവരണം, മെറിറ്റ് എന്നീ വിഷയങ്ങളെക്കുറിച്ചുള്ള സമൂഹത്തിന്റെ അജ്ഞതയും ജാതീയധിഷ്ഠിതമായ പൗരബോധവുമാണ് ഇതിനു പിന്നിലെ കാരണം. സംവരണം= മെറിറ്റില്ലായ്മ എന്ന സമവാക്യം സമൂഹത്തില്‍ രൂഢമൂലമാണ്. എല്ലാവര്‍ക്കും സാമൂഹികവും സാമ്പത്തികവുമായ തുല്യപദവിയിലേക്ക് എത്താനുള്ള (Equality of opportunity) വഴിയാണ് സംവരണം. ചിന്താശേഷി, ബുദ്ധിവൈഭവം തുടങ്ങിയവ ജീവിതസാഹചര്യങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. കാലാകാലങ്ങളായി സാമൂഹികവും സാമ്പത്തികവുമായ മൂലധനം നിഷേധിക്കപ്പെട്ട ഒരു വിഭാഗത്തിനെങ്ങനെ ഉയര്‍ന്ന മെറിറ്റ് നേടാനാകും? ഇന്ത്യന്‍ സാമൂഹികാവസ്ഥയില്‍ സംവരണം അര്‍ഹതപ്പെട്ടവരില്‍ ആനുപാതികമായി മാറ്റം ഉണ്ടാക്കാത്തതിന് പ്രധാന കാരണം സംവരണവിരുദ്ധ വിഭാഗമാണ് അത് കൈകാര്യ കര്‍തൃത്വം വഹിക്കുന്നത് എന്നതുകൊണ്ടാണ്.
ഹോസ്റ്റല്‍ ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍, അയവിറക്കലുകള്‍, സംവാദങ്ങള്‍ തുടങ്ങിയവ മലയാള സിനിമ, സാഹിത്യം ഉള്‍പ്പെടെയുള്ള വ്യവഹാരങ്ങളുടെ സജീവഘടകമാണ്. വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളില്‍നിന്നുള്ള ആളുകള്‍ കൂട്ടുചേരുന്നതിന്റെയും കൊടുക്കല്‍ വാങ്ങലുകളുടെയും ഇടങ്ങളായും രാഷ്ട്രീയം, കഥ, കവിത തുടങ്ങിയ വിഷയങ്ങളുടെ ചര്‍ച്ചാവേദികളായും ഹോസ്റ്റലുകള്‍ പലപ്പോഴും മാറാറുണ്ട്.
- സ്വന്തമായൊരു മുറി: അംബേദ്കര്‍ മുതല്‍ രോഹിത് വെമുല വരെ
വായിക്കാനും എഴുതാനും സ്വതന്ത്രമായി ചിന്തിക്കുവാനും ഒരു മുറി വളരെ പ്രധാനമാണ്. വെര്‍ജീനിയ വൂള്‍ഫിന്റെ A room of ones own-എന്ന നിരീക്ഷണം പ്രസക്തമാകുന്നത് ഇന്ത്യന്‍ സാഹചര്യത്തില്‍ ദലിത് വിദ്യാര്‍ത്ഥികളുടെ കാര്യത്തിലാണ്. വീട്ടില്‍ സ്വന്തമായി മുറി, ടേബിള്‍, ഇലക്ട്രിക് ലൈറ്റ് തുടങ്ങിയ അടിസ്ഥാന പഠനസൗകര്യങ്ങള്‍ പല ദലിത് വിദ്യാര്‍ത്ഥികളുടെയും വീടുകളില്‍ ഉണ്ടാവാറില്ല. ഇത്തരം പഠന സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകുകയാണ്
ഏഴ് ദശകങ്ങള്‍ക്കു മുമ്പ് അംബേദ്കര്‍ നേരിട്ട അതേ തിരസ്‌കരണം പുതിയ രീതിയില്‍ ദലിത് വിദ്യാര്‍ത്ഥികള്‍ വര്‍ത്തമാനകാലത്ത് നേരിടേണ്ടിവരുന്നു. ഹൈദരാബാദ് സര്‍വ്വകലാശാലയിലെ രോഹിത് വെമുല എന്ന ദലിതനായ ഗവേഷക വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയിലേക്കു നയിച്ച സംഭവം വിരല്‍ചൂണ്ടുന്നത് ഇത്തരമൊരു സാഹചര്യത്തിലേക്കാണ്. അക്കാദമിക്
അടുത്തിടയ്ക്ക് കേരളത്തില്‍ നിന്നുള്ള ദലിത് നേഴ്‌സിങ് വിദ്യാര്‍ത്ഥിനിയായ
- പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളും ജാതിയധിഷ്ഠിത ബ്യൂറോക്രസിയും
സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു തങ്ങളുടെ വിദ്യാഭ്യാസ പുരോഗതി നേടുന്നതിനുവേണ്ടി ഇന്ത്യന്‍ ഭരണഘടനയിലെ 46-ാം വകുപ്പുപ്രകാരം നിര്‍മ്മിക്കപ്പെട്ടിട്ടുള്ള സ്ഥാപനങ്ങളാണ് പ്രീമെട്രിക്, പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകള്‍. ദലിത് ആദിവാസി വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത് എന്ന ഒരു പൊതുധാരണയുണ്ട്. എന്നാല്‍, ഒ.ബി.സി., ഒ.ഇ.സി. വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ആറു സീറ്റുകളും ജനറല്‍ വിഭാഗത്തിനായി രണ്ടു
ബ്യൂറോക്രസിയുടെ അടിസ്ഥാന പ്രവര്‍ത്തനതത്ത്വം യുക്തിപരവും നിയമപരവുമായ പ്രമാണങ്ങളെ ആധാരമാക്കിയാണ് (legal rationality) എന്ന് മാക്‌സ് വെബ്ബറിനെപ്പോലുള്ള ചിന്തകര്‍ പറയുന്നു. ബ്യൂറോക്രസിയെ സമീപിക്കുന്ന ജനങ്ങളുടെ സാമൂഹിക സാമ്പത്തിക ചുറ്റുപാടുകള്‍ വിലയിരുത്തേണ്ട ആവശ്യം ഉദ്യോഗസ്ഥര്‍ക്കില്ല. ജനങ്ങള്‍ക്ക് അവര്‍ക്കു നിയമസധുതയുള്ള ആവശ്യങ്ങള്‍
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ബിരുദാനന്തര പഠനത്തിനു പ്രവേശനം നേടിയ ബിനേഷിന് വകുപ്പുതല മേധാവികളുടെ അനാസ്ഥമൂലം, സാമ്പത്തിക സഹായത്തിനായി താന്‍ സമര്‍പ്പിച്ച അപേക്ഷ ഭരണസിരാകേന്ദ്രത്തില്‍ കുടുങ്ങിക്കിടന്നത് ഒന്നര വര്‍ഷമാണ്. സാമ്പത്തിക സഹായത്തിനുള്ള അപേക്ഷയുമായി ചെല്ലുമ്പോള്‍ മുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രശ്‌നമാരംഭിക്കും. പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലോ (കഴിഞ്ഞാലോ) എന്ന ആത്മാര്‍ത്ഥമായ പേടിയണ് അവര്‍ ആദ്യം പ്രകടിപ്പിക്കുക. ഇപ്പോള്‍
കോട്ടയം ഗവ.പോളിടെക്‌നിക്കിലെ ഒന്നാം വര്‍ഷക്കാരായ ദലിത് വിദ്യാര്‍ത്ഥികളെ സഹവിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ച് റാഗിങ്ങിനിരയാക്കിയതാണ് ഏറ്റവും പുതിയ വാര്‍ത്ത.
- അഭിമുഖങ്ങള്‍ ചോദ്യം ചെയ്യപ്പെടലുകള്‍
ഒരു ദലിത് വിദ്യാര്‍ത്ഥിനി എന്ന നിലയില്‍ എന്റെ അനുഭവവും ഇതില്‍ നിന്നും അധികം വ്യത്യസ്തമല്ല. പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളില്‍ അഡ്മിഷന്‍ നേടുന്ന വിദ്യാര്‍ത്ഥികളെ പ്രവേശിക്കുന്നത് ജില്ലാ പട്ടികജാതി വികസനവകുപ്പ് ഓഫീസില്‍വച്ചു നടത്തുന്ന ഒരു ഇന്റര്‍വ്യൂവിലൂടെയാണ്. പുതിയ അധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍ വീണ്ടും ഇന്റര്‍വ്യൂ നടത്തുകയും വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത്. ഇത്തരം അവസരങ്ങളില്‍ അഭിമുഖമെന്ന പേരില്‍ അരങ്ങേറുന്ന പരിപാടി തികച്ചും അപഹാസ്യമാണ്. നാലഞ്ചുപേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് കുട്ടികളെ ചോദ്യം ചെയ്യുന്നത്. ഗവണ്‍മെന്റ് കോളേജിലെ ബിരുദവിദ്യാര്‍ത്ഥിനിയായ ഞാന്‍ അഭിമുഖീകരിച്ചതില്‍ ഏറ്റവും മാന്യമായ ചോദ്യം, നിന്റെ നാട്ടില്‍ വേറേ കോളേജ് ഇല്ലാഞ്ഞിട്ടാണോ ഇവിടെ ചേര്‍ന്നത് എന്നാണ്. അഭിമുഖത്തില്‍ ഇത്തരം ഒരു ചോദ്യത്തിന് ഒരു പ്രസക്തിയുമില്ലാത്ത
പൊതുവേ ഗവണ്‍മെന്റ് കോളേജുകളില്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ വിമുഖത കാണിക്കുന്ന സാഹചര്യമാണിന്നുള്ളത്. കൂടാതെ ഗവണ്‍മെന്റ് കോളേജുകളിലെ കേരളത്തിലെ ഉന്നത ജാതിമത വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ഏകദേശം കയ്യൊഴിഞ്ഞതായി കാണാം. ഈ സാഹചര്യത്തില്‍ ഗവണ്‍മെന്റ്‌കോളേജില്‍ പഠിക്കാന്‍ തീരുമാനിച്ച വിദ്യാര്‍ത്ഥിയോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നതിനു പിന്നിലെ മാനസികാവസ്ഥ വ്യക്തമാണ്. ഇതു നിങ്ങളുടെ അവകാശമാണ് എന്നൊരു ധാരണയൊക്കെ നിങ്ങള്‍ക്കുണ്ട്. എന്നാലിത് ഗവണ്‍മെന്റ് ചെയ്യുന്ന ഒരു സേവനമാണ് (ഔദാര്യം), സംവണമുള്ളതുകൊണ്ട് നിങ്ങള്‍ക്കെല്ലാം എളുപ്പമല്ലേ, ഇവിടെനിന്നും പറഞ്ഞു വിട്ടാലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ. എത്ര രൂപയ്ക്ക് ഫോണ്‍ റീച്ചാര്‍ജ്ജ് ചെയ്യും. ആരെയൊക്കെ വിളിക്കും. എത്രനേരം
എവിടെ പഠിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം മറ്റെല്ലാവരെയുംപോലെതന്നെ ദലിത് വിദ്യാര്‍ത്ഥികള്‍ക്കുണ്ട്. കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലാഞ്ഞില്ലല്ലോ പലരുടെയും മക്കള്‍ ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി സ്ഥാപനങ്ങളില്‍ പഠിക്കുന്നത്. ദലിത് വിദ്യാര്‍ത്ഥികള്‍ക്കുമേലുള്ള ബ്യൂറോക്രസിയുടെ ഇത്തരം പോലീസിങ് നയം തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടണം. ഉദ്യോഗസ്ഥവൃന്ദം സര്‍വ്വാധിപരോ ജനങ്ങള്‍ അടിമകളോ അല്ല.
ഹോസ്റ്റലുകള്‍ക്കുള്ളില്‍ പെണ്‍കുട്ടികളുടെ മേലുള്ള സദാചാരബോധത്തിലൂന്നിയ നിയന്ത്രണങ്ങളുടെ അളവ് വളരെ കൂടുതലാണ്. സാന്മാര്‍ഗ്ഗിക അസാന്മാര്‍ഗ്ഗിക ദ്വന്ദങ്ങള്‍ക്കിടയില്‍ സ്ത്രീകളുടെ നിലനില്‍പ്പ് പലപ്പോഴും വെല്ലുവിളി നിറഞ്ഞതാകുന്നു (അപ്പോള്‍ പിന്നെ ദലിത് സ്ത്രീകളുടെ അവസ്ഥ പ്രത്യേകം പറയേണ്ടതില്ലല്ലോ). ദലിത് സ്ത്രീ മോശക്കാരിയാണെന്ന സാമൂഹിക മുന്‍വിധി പ്രബലമാണ്. സമൂഹത്തിന്റെ കണ്ണാടിയെന്നു വിശേഷിപ്പിക്കാവുന്ന സാഹിത്യ-സിനിമാ വ്യവഹാരങ്ങളിലെ ദലിത് സ്ത്രീ
പല ലേഡീസ് ഹോസ്റ്റലുകളിലും സമയപരിധി ആറുമണിയായാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. പെണ്‍കുട്ടികളെ സംബന്ധിച്ച് ഇത് സമയത്തില്‍നിന്നും സ്ഥലത്തില്‍നിന്നും പുറത്താക്കല്‍ ആണ്. (വിശാലമായ അര്‍ത്ഥത്തില്‍ ഈ പുറന്തള്ളല്‍ പൂര്‍ണമായും ഒഴിവാക്കപ്പെടേണ്ടതാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍ നിന്നുകൊണ്ട് സമയപരിധിക്കു നല്‍കുന്ന അധികപ്രാധാന്യത്തിലെ സ്ത്രീവിരുദ്ധതയെ അഭിസംബോധന ചെയ്യാനാണ് ഞാന്‍ ശ്രമിക്കുന്നത്.)
കാമ്പസ്സിനുള്ളില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥിനി എന്ന നിലയ്ക്ക് പലപ്പോഴും ആറുമണിയോടുകൂടിയാണ് ഹോസ്റ്റലില്‍ എത്തിച്ചേരാന്‍ കഴിയുക. സമയപരിധി ആറുമണിക്കാണ് നിശ്ചയിച്ചിട്ടുള്ളത് എങ്കില്‍ക്കൂടി നാലുമണിക്ക് കോളേജ് വിട്ടാല്‍ നാലരയ്ക്ക് ഹോസ്റ്റലില്‍ പ്രവേശിക്കണമെന്ന നിബന്ധനയാണ് ഇവിടെ നില്‍ക്കുന്നത്. വ്യക്തമായ
ചരിത്രപരമായി സ്ത്രീയുടെ പിന്നോക്കാവസ്ഥ എന്നത് സമയത്തില്‍നിന്നും സ്ഥലത്തില്‍ നിന്നുമുള്ള ക്രമബദ്ധമായ പുറത്താക്കലിന്റെ ഫലമാണ്. പെണ്‍കുട്ടികള്‍ നേരിടുന്ന ഇത്തരം മോറല്‍ പോലീസിങ്ങിനെയും അധീശത്വത്തെയും അവര്‍ ന്യായീകരിക്കുന്നത് പെണ്‍കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തല്‍ എന്ന നിലയിലാണ്. സമൂഹത്തില്‍ സ്ത്രീ സുരക്ഷിതയല്ലാത്തതിനു കാരണം അവളെ വ്യക്തിയെന്ന നിലയില്‍ പരിഗണിക്കുകയോ അഭിപ്രായങ്ങളെ മാനിക്കുകയോ ചെയ്യാത്ത ഇത്തരം വ്യവസ്ഥിതിതന്നെയാണെന്ന് നാമോര്‍ക്കണം.
- അറിവിന്റെ തടഞ്ഞുവെക്കല്‍
പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളില്‍ കുട്ടികളുടെ ഭാഗത്തുനിന്നും ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങള്‍, അവ വ്യക്തമായ പ്രാധാന്യത്തോടുകൂടി ഉള്ളതണെങ്കില്‍ക്കൂടിയും പലപ്പോഴും പരിഗണിക്കപ്പെടാറില്ല. പല പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളിലും
മാത്രമല്ല ഒരു കുട്ടിക്ക് ഒരു സമയം ഒരു പുസ്തകം മാത്രമാണ് എടുക്കാന്‍ അനുവദിച്ചിട്ടുള്ളത്. കുറച്ചു കുട്ടികള്‍ മാത്രം പുസ്തകം ആവശ്യപ്പെടുന്ന ഹോസ്റ്റല്‍ ലൈബ്രറിയില്‍ ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ അഭിലഷണീയമല്ല. ഒരു സമയം ഒരു പുസ്തകം മാത്രമേ എടുക്കാന്‍ കഴിയൂ എന്നത് നിരവധിയായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന നിലപാടാണ്. ഉദാഹരണമായി റഫറന്‍സിനായി പുസ്തകങ്ങള്‍ എടുക്കേണ്ടിവരുന്നു. ഇത് ഗൗരവകരമായ പ്രശ്‌നംതന്നെയാണ്. ഇവിടെ ലൈബ്രറിയില്‍നിന്നും പുസ്തകങ്ങളില്‍നിന്നുമുള്ള അന്യവല്‍ക്കരണമാണ് നടത്തപ്പെടുന്നത്. നിങ്ങള്‍ക്ക് വെറുതേ ഇത്രയെല്ലാം കിട്ടുന്നില്ലേ, ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത് എന്നുള്ള മനോഭാവമാണ് ഇത്തരം നിലപാടെടുക്കാന്‍ അധികാരികളെ പ്രേരിപ്പിക്കുന്നത്.
- ആത്മാഭിമാനവും അന്തസ്സും
ചെറുപ്പംമുതലേ കുട്ടികളില്‍ വിധേയത്വവും അടിമ മനോഭാവവും വളര്‍ത്തിക്കൊണ്ടുവന്ന്, നിലനില്‍ക്കുന്ന സ്ഥാപിത താത്പര്യങ്ങള്‍ക്കെതിരേയുള്ള പ്രതികരണശേഷിയെ നുള്ളിക്കളയാനുള്ള ശ്രമങ്ങളാണ് ഒരര്‍ത്ഥത്തില്‍ പ്രീമെട്രിക്, പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളിലൂടെ ചെയ്യപ്പെടുന്നത്. പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളില്‍ എന്നതുപോലെ ജനറല്‍ ഹോസ്റ്റലുകളിലും ദലിത് വിദ്യാര്‍ത്ഥികള്‍ ഈയവസ്ഥ നേരിടുന്നു. ഇവിടെ ഇവര്‍ നേരിടുന്ന പ്രധാന വെല്ലുവിളി സമയത്തിന് ബില്ലുകള്‍ വകുപ്പുതല ഓഫീസുകളില്‍ സമര്‍പ്പിക്കാതിരിക്കുന്നതാണ്. ഇത്തരത്തില്‍ മെസ് അടച്ചിടുകയും ജനറല്‍ വിദ്യാര്‍ത്ഥികള്‍ (അധികാരികളും) ദലിത് വിദ്യാര്‍ത്ഥികളെ കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. ഞങ്ങളുടെ പൈസകൊണ്ടാണ് നിങ്ങള്‍ ഭക്ഷണം
ഉന്നത വിദ്യാഭ്യാസരംഗത്ത് ഇടപെടുന്ന ദലിത് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന മാനസിക സംഘര്‍ഷങ്ങളും വിവേചനങ്ങളും വളരെയധികമാണ്. സംവരണം, മെറിറ്റ് എന്നീ വിഷയങ്ങളെക്കുറിച്ചുള്ള സമൂഹത്തിന്റെ അജ്ഞതയും ജാതീയധിഷ്ഠിതമായ പൗരബോധവുമാണ് ഇതിനു പിന്നിലെ കാരണം. സംവരണം= മെറിറ്റില്ലായ്മ എന്ന സമവാക്യം സമൂഹത്തില്‍ രൂഢമൂലമാണ്. എല്ലാവര്‍ക്കും സാമൂഹികവും സാമ്പത്തികവുമായ തുല്യപദവിയിലേക്ക് എത്താനുള്ള (Equality of opportunity) വഴിയാണ് സംവരണം. ചിന്താശേഷി, ബുദ്ധിവൈഭവം തുടങ്ങിയവ ജീവിതസാഹചര്യങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. കാലാകാലങ്ങളായി
പ്രീമെട്രിക്, പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളില്‍ ജനാധിപത്യ ലിംഗസമത്വ മൂല്യങ്ങളിലധിഷ്ഠിതമായ നടത്തിപ്പ് അനിവാര്യമാണ്. ഹോസ്റ്റലുകളുടെ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതില്‍ക്കൂടിയും പൊതുസമൂഹത്തിന്റെ ശക്തമായ ഇടപെടലില്‍ക്കൂടിയും മാത്രമേ ജനാധിപത്യപരമായ ഇടമാക്കി ഹോസ്റ്റലുകളെ മാറ്റാന്‍ കഴിയുകയുള്ളൂ. ദലിത്, സ്ത്രീ എന്നീ അവസ്ഥകള്‍ ചേരുമ്പോള്‍ ഉണ്ടാകുന്ന ദുരനുഭവം വരുംതലമുറ നേരിടാതിരിക്കുന്നതിന് സമത്വസുന്ദരമായ ലോകം സ്വപ്നം കാണുന്നവര്‍ എന്ന നിലയ്ക്ക് നാമോരോരുത്തരും ബാധ്യസ്ഥരാണ്.
_______________________________
(നാട്ടകം ഗവണ്‍മെന്റ് കോളേജ് ബിരുദ വിദ്യാര്‍ത്ഥിയാണ് ലേഖിക)