ദളിത് രാഷ്ട്രീയം അതിരുകള്‍ ഭേദിക്കുമ്പോള്‍ രോഹിത് വേമൂലയുടെ ആത്മഹത്യക്കുറിപ്പിലേക്ക് ഒരു പുനര്‍ സന്ദര്‍ശനം

ഇടതു ലിബറലുകള്‍ ഇപ്പോഴത്തെ രാഷ്ട്രീയാധികാരത്തിന്റെ ഫാസിസ്റ്റ് പ്രവണതകളെ വിശാലമായി മതേതര ജനാധിപത്യ ഭരണകൂടത്തിലെ ഒരപവാദം മാത്രമായി കണക്കാക്കുമ്പോള്‍ ദളിതുകള്‍ (മറ്റ് പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളും) അതിനെ ഹിന്ദു വ്യവസ്ഥയുടെ (അതിന്റെ പ്രത്യയശാസ്ത്രപരമായ നിറം ഏതു തന്നെയായാലും) സ്വാഭാവിക ദുര്‍ഭരണമായിതന്നെ തിരിച്ചറിയുകയും അനുഭവിക്കുകയം ചെയ്യുന്നു എന്നതാണ് ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം. ആ നിലക്കു നോക്കിയാല്‍, ദളിതുകള്‍ക്കും മറ്റ് പാര്‍ശ്വവത്കൃത ജനവിഭാഗങ്ങള്‍ക്കും ഇടതു ലിബറല്‍ ബുദ്ധിജീവികളേക്കാള്‍ ആഴമുള്ളതും വ്യത്യസ്തവുമായ ധാരണകളുണ്ടെന്ന് സമ്മതിക്കേണ്ടിവരും. ഇടതു ലിബറലുകളുടെ പ്രയോജന വാദം (Pragmatism) ദളിത് രാഷ്ട്രീയത്തിന്റെ ഘടനയെ തിരിച്ചറിയുന്നതില്‍ അവരെ പരാജയപ്പെടുത്തി.

ഈയിടെ ഹൈദ്രാബാദ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് നമുക്കെല്ലാമറിയാം. വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ മുതല്‍ രോഹിത് വേമുലയുടെ കൊലപാതകം എന്നു തന്നെ വിളിക്കേണ്ട ആത്മഹത്യവരെ. പ്രസിദ്ധമായ ആ ആത്മഹത്യാക്കുറിപ്പ്, രോഹിതിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് നടന്നുവരുന്ന പ്രക്ഷോഭം-ഇവയെല്ലാം ദളിത് രാഷ്ട്രീയം അതിരുകള്‍ അതിലംഘിക്കുന്നതിന്റെ ഉദാഹരണങ്ങളാണ്. എന്നാല്‍ അതിന്റെ ആഴവും ശേഷിയും തിരിച്ചറിയുന്നതിനു പകരം ജാത്യാധിഷ്ഠിത പ്രതിരോധവും വര്‍ഗ്ഗാധിഷ്ഠിത രാഷ്ട്രീയവും തമ്മിലുള്ളസഹകരണ സാധ്യതയെ ചുറ്റിപ്പറ്റിയാണ് മാധ്യമങ്ങളില്‍ നടക്കുന്ന ഇടതു ലിബറല്‍ സംവാദങ്ങള്‍. അത്തരം ഒരു സഹകരണത്തെയാണ് വലതു മൗലികവാദത്തിന്റെ കടന്നാക്രമത്തിനു ബദലായി ഈ ആശയത്തിന്റെ വക്താക്കള്‍ ഉയര്‍ത്തിക്കാട്ടുന്നത്.
ഇടതു ലിബറലുകള്‍ ഇപ്പോഴത്തെ രാഷ്ട്രീയാധികാരത്തിന്റെ ഫാസിസ്റ്റ് പ്രവണതകളെ വിശാലമായി മതേതര ജനാധിപത്യ ഭരണകൂടത്തിലെ ഒരപവാദം മാത്രമായി കണക്കാക്കുമ്പോള്‍ ദളിതുകള്‍ (മറ്റ് പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളും) അതിനെ ഹിന്ദു വ്യവസ്ഥയുടെ (അതിന്റെ പ്രത്യയശാസ്ത്രപരമായ നിറം ഏതു തന്നെയായാലും) സ്വാഭാവിക ദുര്‍ഭരണമായിതന്നെ തിരിച്ചറിയുകയും അനുഭവിക്കുകയം ചെയ്യുന്നു എന്നതാണ് ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം. ആ നിലക്കു നോക്കിയാല്‍, ദളിതുകള്‍ക്കും മറ്റ് പാര്‍ശ്വവത്കൃത ജനവിഭാഗങ്ങള്‍ക്കും ഇടതു ലിബറല്‍ ബുദ്ധിജീവികളേക്കാള്‍ ആഴമുള്ളതും വ്യത്യസ്തവുമായ ധാരണകളുണ്ടെന്ന് സമ്മതിക്കേണ്ടിവരും. ഇടതു ലിബറലുകളുടെ പ്രയോജന വാദം (Pragmatism) ദളിത് രാഷ്ട്രീയത്തിന്റെ ഘടനയെ തിരിച്ചറിയുന്നതില്‍ അവരെ പരാജയപ്പെടുത്തി.
ദളിത് രാഷ്ട്രീയത്തെ നിര്‍വ്വചിക്കുന്നതില്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ക്കിടയില്‍- അത് ഇടതുപക്ഷമോ വലതുപക്ഷമോ മധ്യപക്ഷമോ ആകട്ടെ-ഒരു നിശബ്ദ പൊതുസമ്മതിയുണ്ടെന്നു തോന്നുന്നു. ചില സര്‍വ്വമ്മത കാര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനുള്ള മെക്കാനിസം മാത്രമാണ് ദളിത് രാഷ്ട്രീയം എന്ന പ്രാഥമിക ധാരണയാണ് ഈ പാര്‍ട്ടികളെ യോജിപ്പിക്കുന്നത്.
ഉദാഹരണത്തിന്, മിക്കവാറും മുഖ്യധാര പാര്‍ട്ടികളെല്ലാം സംവരണത്തെ അനുകൂലിക്കുന്നു എന്നും അംബേദ്കറെ ഉയര്‍ന്ന രാഷ്ട്രീയ നേതാവായി ബഹുമാനിക്കുന്നു എന്നും വീണ്ടം വീണ്ടും ആണയിട്ടു പറയുന്നവരാണ്. നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥയില്‍ പ്രാതിനിധ്യം ലഭിക്കാനുള്ള മത്സരമായി രാഷ്ട്രീയത്തെ ചുരുക്കുകയാണ് അത്തരം നിലപാടുകള്‍. രാഷ്ട്രീയത്തെ മുഖ്യമായും ഒരു പോലീസ് ശാസനമായി സങ്കല്പിക്കുന്നതിന്റെ ഒരു ഉപോല്പന്നമാണ് ഈ തെറ്റിദ്ധാരണ. ഈ ധാരണപ്രകാരം, തത്വചിന്തകനായ ജാക്വസ് റാന്‍ഡിയര്‍ ചൂണ്ടിക്കാണിക്കുന്നതുപോല, ആരും കൂടുതല്‍ സംസാരിക്കേണ്ടതില്ലാത്ത ഒരു ക്രമം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍ അധികാരത്തിന്റെ സ്വാഭാവിക പങ്കാളികള്‍ അതിന്റെ മെക്കാനിസത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ പോലീസ് ശാസനത്തിനും യഥാര്‍ത്ഥമായ ജനാധിപത്യ തത്വങ്ങള്‍ക്കും ഇടയിലുള്ള വിടവ് നികത്താന്‍ ഇത്തരം പ്രയോഗങ്ങള്‍ കൊണ്ട് കഴിയില്ല എന്നതിന് ചരിത്രപരമായ തെളിവുകളും അനുഭവങ്ങളും നമുക്കുണ്ട്. യഥാര്‍ത്ഥത്തില്‍ അവ പരസ്പര വിരുദ്ധം തന്നെയാണ്.
കൂടാതെ നൈതികവും തത്വചിന്താപരവുമായി ഉന്നയിക്കപ്പെട്ട ഒരു നിര്‍ദ്ദേശമായിരുന്നു അംബേദ്കര്‍ക്ക് സംവരണം. പോലീസ് രാഷ്ട്രീയമാകട്ടെ, ഇതില്‍ നിന്നും വ്യത്യസ്തമായി സംവരണത്തെ വെറും നടപടി ക്രമത്തിന്റെ പ്രശ്‌നമായി തരംതാഴ്ത്തുകയാണ് ചെയ്യുന്നത്. അങ്ങനെ അത് ദളിത് രാഷ്ട്രീയത്തെ ഗുണഭോക്തൃ രാഷ്ട്രീയമായി മുദ്ര കുത്തുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ ജനകീയ മത്സരത്തിന്റെ മണ്ഡലത്തില്‍ നിന്നും സംവരണത്തിന്റെ പ്രശ്‌നം, ജുഡീഷ്യറിയുടെ പരിമിത മണ്ഡലത്തിലേക്ക് മാറ്റപ്പെടുകയാണ് ചെയ്യുന്നത്. ഭരണഘടനാപരമായ ഈ അവകാശങ്ങള്‍ നീതിപൂര്‍വ്വമായി നടപ്പാക്കപ്പെടുന്നുണ്ടോ എന്നതിലേക്ക് മാത്രമായി രാഷ്ട്രീയം ചുരുക്കപ്പെടുകയും ചെയ്തു. ഈ അവകാശങ്ങളുടെ ശ്രദ്ധാപൂര്‍വ്വമായ നിഷേധത്തിലൂടെ (സ്ഥിരമായ നീട്ടിവയ്ക്കലിലൂടെയും)ഈ പോലീസ് രാഷ്ട്രീയം ദളിത് രാഷ്ട്രീയത്തിന്റെ ഏക ഉദ്ദേശ്യമായി ‘സംവരണ നടപ്പാക്കലിനെ’ ഉയര്‍ത്തിക്കാട്ടുകയും അതിനെ സങ്കുചിത താല്പര്യത്തിന്റെ (താല്ക്കാലിക ഭൗതീക ലാഭത്തിന്റേയും) രാഷ്ട്രീയമായി ചാപ്പയടിക്കുകയും ചെയ്യുന്നു.
ഈ പശ്ചാത്തലത്തില്‍, രോഹിത് വേമുലയുടെ ആത്മഹത്യാക്കുറിപ്പിലേക്ക് ഒരു പുനഃസന്ദര്‍ശനം നടത്തുന്നത് നന്നായിരിക്കും. ഈയൊരു കുറിപ്പില്ലായിരുന്നുവെങ്കില്‍, മറ്റേത് വിദ്യാര്‍ത്ഥി ആത്മഹത്യയേയും പോലെ ഇതും അവഗണിക്കപ്പെടുമായിരുന്നു. ഈ കുറിപ്പ് ലിബറല്‍ രാഷ്ട്രീയത്തിന്റെ ഭാഷാ വിനോദങ്ങളെ തുളച്ചു കടക്കുന്നുണ്ട്. രോഹിത് ഈ ലിബറല്‍ ചട്ടക്കൂടുകളെ പ്രവചനാത്മകമായ തീഷ്ണതയോടെ അടയാളപ്പെടുത്തുന്നത് ഇങ്ങനെ പറഞ്ഞു കൊണ്ടാണ്: ”മനുഷ്യന്റെ മൂല്യമെന്നത് അയാളുടെ താല്‍ക്കാലിക സ്വത്വത്തിലേക്കോ സമീപ സാധ്യതയിലേക്കോ ചുരുങ്ങിയിരിക്കും; എല്ലാ മേഖലകളിലും-പഠനത്തില്‍, തെരുവുകളില്‍, രാഷ്ട്രീയത്തില്‍ ജീവിതത്തിലും മരണത്തിലും.” മൂല്യ ശോഷണത്തിന് ലിബറല്‍ ബുദ്ധിജീവികളെ ചരിത്രത്തിലെ വിപ്ലവശക്തികളുടെ ഏക പ്രതിനിധികളായി രൂപപ്പെടുത്തുന്നതില്‍ മുഖ്യ സ്ഥാനമുണ്ട്. ദളിത് ജീവിതങ്ങളുടെ മൂല്യ ശോഷണത്തിനും അത് വഴിവെക്കുന്നു. ഈ ബുദ്ധിജീവികളുടെ രക്ഷാകര്‍തൃമനോഭാവം, ദളിത് ജീവിതങ്ങളെ ജഡ ശരീരങ്ങളാക്കി ചുരുക്കുകയും ഇവരുടെ ഔദാര്യം കൊണ്ട് രക്ഷിക്കപ്പെടാന്‍ കാത്തിരിക്കുന്നവരാക്കി മാറ്റുകയും ചെയ്തു. രോഹിതിന്റെ കുറിപ്പ് അയാളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഈ ജഡത്വത്തെ ചെറുത്തുകൊണ്ട് ഈ പോലീസ് വ്യവസ്ഥയെ മറികടക്കുന്നു. നക്ഷത്രധൂളികളാല്‍ നിര്‍മ്മിക്കപ്പെട്ട സുന്ദര വസ്തുവായി മനുഷ്യനെ വിശേഷിപ്പിക്കപ്പെടുന്നതിലൂടെ സര്‍വ്വദേശീയ മാനവികതയുടെ പരമമായ ബോധത്തെ അത് തോറ്റിയുണര്‍ത്തുന്നു.
തന്റെ ആത്മഹത്യയ്ക്കു മറ്റാരും ഉത്തരവാദികളല്ലെന്ന് ഔപചാരികമായി രോഹിത് പ്രസ്താവിക്കുന്നുണ്ട്. ”ആരും വാക്കുകളാലോ പ്രവൃത്തികളാലോ എന്നെ ഇതിന് പ്രേരിപ്പിച്ചിട്ടില്ല. ഇതെന്റെ തീരുമാനമാണ്. ഇതിന് ഞാന്‍ മാത്രമാണ് ഉത്തരവാദി. ഞാന്‍ പോയതിനു ശേഷം എന്റെ സുഹൃത്തുക്കളെയോ ശത്രുക്കളെയോ ഇതിന്റെ പേരില്‍ ബുദ്ധിമുട്ടിക്കാതിരിക്കുക”. മരണത്തിന് മറ്റാരു ഉത്തരവാദികളല്ല എന്നു പറയുന്നതിലൂടെ ആ ഉത്തരവാദിത്വത്തെ എല്ലാവര്‍ക്കുമായി വീതിച്ചു കൊടുക്കുകയാണയാള്‍ ചെയ്തത്. ഈ പുനര്‍വിതറണം അല്ലെങ്കില്‍ ആരുടേയെങ്കിലും പേരെടുത്തു പറയാനുള്ള വിമുഖത ആ പ്രവൃത്തിയുടെ വിശുദ്ധിയെ വീണ്ടെടുക്കലാണ്.

_____________________________________
‘സംവാദാത്മകമായ സമവായം’ മാത്രമാണ് ന്യായമായ രാഷ്ട്രീയ പ്രവര്‍ത്തനമെന്ന ഇടതുലിബറല്‍ പ്രചാരണത്തെ ഈ പുതിയ രാഷ്ട്രീയം നിരാകരിക്കുന്നു. ഏതാണ്ടെല്ല ഇടതു രാഷ്ട്രീയ പ്രവര്‍ത്തനവും പോലെ തന്ത്രപരമായി ആസൂത്രണം ചെയ്യപ്പെട്ട, സൂക്ഷ്മമായ ആസൂത്രണം ചെയ്യപ്പെട്ട, സൂക്ഷ്മമായി മേല്‍നോട്ടം നടത്തപ്പെടുന്ന ദല്‍ഹിയിലെ പ്രതിഷേധങ്ങള്‍ ഈ രീതിക്കുദാഹരണമാണ്. പുതിയ സംഘങ്ങളുടെ സമരങ്ങളിലും സൂക്ഷ്മമായ ആസൂത്രണത്തിന്റെ അംശങ്ങളുണ്ട്. എന്നാല്‍ സ്വയംഭൂവായ മാനുഷിക പ്രതികരണങ്ങളുടെ പ്രാധാന്യത്തെ നിലനിര്‍ത്തുന്ന ഇവരുടെ രീതിയെ അംഗീകരിക്കുക എന്നത് രാഷ്ട്രീയമായി പ്രധാനമാണ്.
_____________________________________ 

അതിലൂടെ പുതിയൊരു വിമര്‍ശനാത്മക സത്താവിജ്ഞാനീയം (Critical Ontology) സൃഷ്ടിക്കുകയാണദ്ദേഹം. അതുപോലെ ശത്രുക്കളേയും, മിത്രങ്ങളേയും ഒരുമിച്ച് പറയുന്നതിലൂടെ, ജാതി പ്രശ്‌നത്തില്‍ അവര്‍ തമ്മിലുള്ള രാഷ്ട്രീയ വേര്‍തിരിവില്ലായ്മയെ തുറന്നു കാട്ടുന്നു. ഇന്ത്യന്‍ ഇടതുപക്ഷം (ലിബറലോ അല്ലാത്തതോ) രോഹിതിന്റെ മരണശേഷം ജാതിയുടെ ദുഃഖകരമായ യാതാര്‍ത്ഥ്യത്തിലേക്ക് ഉണര്‍ന്നിട്ടുണ്ടെങ്കില്‍ പ്രേത രാഷ്ട്രീയത്തിന്റെ ഭൂതാവേശ ശക്തിയുമായിട്ടാണതിനെ ബന്ധിപ്പിക്കേണ്ടത്. വര്‍ഗമെന്ന മാന്ത്രിക വടികൊണ്ട് ഭൂതങ്ങളെയെല്ലാം ഒഴിപ്പിച്ചു കഴിഞ്ഞുവെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷത്തിന്റെ ഘടനാപരമായ അജ്ഞതയെ ആവേശിപ്പിക്കുന്ന പ്രേതബാധയായി രോഹിതിന്റെ കുറിപ്പ് പ്രവര്‍ത്തിക്കുന്നു.

അതേസമയം ചിലര്‍ക്ക് ജീവിതം തന്നെ ഒരു ശാപമാണ്. എന്റെ ജനനം മാരകമായ അത്യാഹിതമാണ്. എന്റെ ബാല്യകാല ഏകാന്തതയില്‍ നിന്നും എനിക്കൊരിക്കലും രക്ഷപെടാന്‍ കഴിയില്ല. എന്റെ ഭൂതകാലത്തിലെ അംഗീകരിക്കപ്പെടാത്ത കുട്ടി…..രോഹിതിന്റെ ഈ പ്രസ്താവന ദളിതരുടെ പ്രത്യേകമായ ചരിത്രപരമായ സ്ഥാനത്തെ അടയാളപ്പെടുത്തുന്നു. ബ്രാഹ്മണാധിപത്യ വ്യവസ്ഥയുടേയും രാഷ്ട്രത്തിന്റേയും പരിധിക്കുള്ളില്‍ ദളിതുകളെ പൊറുപ്പിക്കുന്നതിന്റെ അസാധ്യതയെ അത് കൃത്യമായി സ്ഥാനപ്പെടുത്തുന്നു. വലിയ വിമോചന ലക്ഷ്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന ദളിത് രാഷ്ട്രീയം യാഥാര്‍ത്ഥത്തില്‍ ഈ അംഗീകരിക്കപ്പെടാത്ത കുട്ടിയാണ്. മുഖ്യധാരാ രാഷ്ട്രീയത്തിന്റെ പോലീസ് ഭരണ വ്യവസ്ഥയ്ക്ക് ഒഴിയാബാധ ആകാനിരിക്കുന്നത് ഈ ലക്ഷ്യമായിരിക്കും.
ഇതോടൊപ്പം, രാഷ്ട്രീയത്തെ ശാരീരികം മാത്രമായി ചുരുക്കുന്നതിനെ രോഹിത് പ്രതിരോധിക്കുന്നുണ്ട്. മനുഷ്യനെ മനസ്സായി കാണാനാവശ്യപ്പെടുന്ന അയാളുടെ ചിന്തയുടെ പ്രവചനാത്മകമായ തീവ്രത ഭാഷയെ ആന്തരികമായി രക്തസ്‌നാനമാക്കുന്നു. ലോകത്തിനും ഭാഷയ്ക്കും ആന്തരികമായ ഒരു അവ്യവസ്ഥയുണ്ടെന്നും അത് ചിന്തയുടെ ഡോഗ്മാറ്റിക് മാതൃകയെ അട്ടിമറിക്കുകയും പകരം ഉപകരണവാദ യുക്തിയെ വെല്ലുവിളിക്കുന്ന പുതിയൊരു രാഷ്ട്രീയത്തെ സൃഷ്ടിക്കുകയും ചെയ്യുന്നു എന്ന് അയാളുടെ വാക്കുകള്‍ ദൃഷ്ടാന്തീകരിക്കുന്നു.
ഹൈദ്രാബാദില്‍ ഉരുത്തിരിഞ്ഞു വന്ന സംഭവങ്ങള്‍ ദളിത് രാഷ്ട്രീയത്തെക്കുറിച്ച് മാത്രമല്ല രാഷ്ട്രീയത്തിന്റെ തന്നെ ഭാവിയെക്കുറിച്ച് ഒരു പുനര്‍ചിന്തനം നടത്തുന്നതില്‍ നിര്‍ണായകമാണ്. അംബേദ്കറുടെ സംവരണ കാഴ്ചപ്പാടുകളിലൊന്ന് അത് ഒരു പുതിയ ജൈവ ബുദ്ധിജീവി വര്‍ഗ്ഗത്തെ സൃഷ്ടിക്കുന്നതിന്റെ അടിത്തറയാകും എന്നതാണ്. ഹൈദ്രബാദില്‍ നടന്ന സംഭവങ്ങള്‍ അതിന്റെ സമകാലിക ദൃഷ്ടാന്തമാണ്.ഒരു വശത്ത്, അവ ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരമായിരിക്കുമ്പോള്‍ തന്നെ അതിനെ സാമ്പ്രദായിക സമരമാക്കാനുള്ള എല്ലാ ശ്രമങ്ങളേയും അത് നിരാകരിക്കുന്നുമുണ്ട്.
ഈ സന്ദര്‍ഭത്തില്‍ ഹൈദ്രാബാദിലെ സര്‍വ്വകലാശാലകളിലെ ദളിത്-ന്യൂനപക്ഷ രാഷ്ട്രീയ ചരിത്രത്തെ പരിശോധിക്കുന്നത് ഈ പുതിയ രീതിയിലുള്ള രാഷ്ട്രീയ ചിന്തയുടേയും പ്രവര്‍ത്തനത്തിന്റേയും വംശപരമ്പരയിലേക്ക് ഒരു പുനഃസന്ദര്‍ശനം നടത്തുവാന്‍ സഹായിക്കും. എച്ച്.സി.യുവിലെ അംബേദ്ക്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ എന്ന വിദ്യാര്‍ത്ഥി സംഘടന അംബേദ്കറുടെ പേരുപയോഗിക്കുന്നത് സമുദായ നായകനെന്ന നിലക്കല്ല, ഏറ്റവും മികച്ച ഒരുമാനവിക വാദി എന്ന നിലയ്ക്കാണ്. അംബേദ്ക്കറെ ഒരു രാഷ്ട്രീയ തത്വചിന്തകനെന്ന നിലയില്‍ അംഗീകരിക്കുന്നതിനെതിരെ പതിറ്റാണ്ടുകളായി ഇടതു ബുദ്ധിജീവികളെടുക്കുന്ന നിലപാടിന്റെ വെളിച്ചത്തിലാണ് ഇത് പ്രസക്തമാകുന്നത്. പകരം അദ്ദേഹത്തെ ഒരു പ്രായോഗിക രാഷ്ട്രീയ നേതാവ് (അതിന്റെ ദാര്‍ശനികാര്‍ത്ഥത്തിലല്ല)എന്ന് വില കുറച്ചു കാണുകയാണവര്‍ ചെയ്തത്. എന്നാല്‍ മനുഷ്യരാശിയെ മുഴുവന്‍ മുന്നോട്ടു നയിക്കാന്‍ കഴിയുന്ന ആദര്‍ശങ്ങളുടെ ഉടമയായ ഒരു രാഷ്ട്രീയ തത്വചിന്തകന്‍ എന്ന നിലക്കുള്ള അംബേദ്കറുടെ ഒരു പുനരാവിഷ്‌കാരമാണ് എ. എസ്. എ. ഈ സംഘടനയുയര്‍ത്തിയ പ്രതിസംസ്‌കാരത്തിന് പലതരത്തിലുള്ള അടിച്ചമര്‍ത്തലുകളെ കുറിച്ച് സംസാരിക്കാന്‍ കഴിയുന്നതും വ്യത്യസ്ത രാഷ്ട്രീയ സംസ്‌കാരങ്ങളേയും ഭാഷകളേയും ഒരുമിപ്പിക്കാന്‍ കഴിയുന്നതും, അതുകൊണ്ടാണ്. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ യുണൈറ്റഡ് ദളിത് സ്റ്റുഡന്‍സ് ഫോറ(ഡഉടഎ)വുമായി താരതമ്യം ചെയ് താല്‍ അത് വ്യക്തമാകും. അത് ഒരു സമ്മര്‍ദ്ദസംഘമായാണത് പ്രവര്‍ത്തിക്കുന്നത്. അടഅ യ്ക്കും അതിന്റെ രാഷ്ട്രീയത്തിനും അവരെ അപേക്ഷിച്ച് വലിയ സാന്നിദ്ധ്യമുണ്ട്. അത് സ്വയം ഒരു രാഷ്ട്രീയ പ്രസ്ഥാനമായിരിക്കുന്നതിനോടൊപ്പം ഒരു പൗരാവകാശ സംഘടന കൂടിയാണ്.
‘സംവാദാത്മകമായ സമവായം’ മാത്രമാണ് ന്യായമായ രാഷ്ട്രീയ പ്രവര്‍ത്തനമെന്ന ഇടതുലിബറല്‍ പ്രചാരണത്തെ ഈ പുതിയ രാഷ്ട്രീയം നിരാകരിക്കുന്നു. ഏതാണ്ടെല്ല ഇടതു രാഷ്ട്രീയ പ്രവര്‍ത്തനവും പോലെ തന്ത്രപരമായി ആസൂത്രണം ചെയ്യപ്പെട്ട, സൂക്ഷ്മമായ ആസൂത്രണം ചെയ്യപ്പെട്ട, സൂക്ഷ്മമായി മേല്‍നോട്ടം നടത്തപ്പെടുന്ന ദല്‍ഹിയിലെ പ്രതിഷേധങ്ങള്‍ ഈ രീതിക്കുദാഹരണമാണ്. പുതിയ സംഘങ്ങളുടെ സമരങ്ങളിലും സൂക്ഷ്മമായ ആസൂത്രണത്തിന്റെ അംശങ്ങളുണ്ട്. എന്നാല്‍ സ്വയംഭൂവായ മാനുഷിക പ്രതികരണങ്ങളുടെ പ്രാധാന്യത്തെ നിലനിര്‍ത്തുന്ന ഇവരുടെ രീതിയെ അംഗീകരിക്കുക എന്നത് രാഷ്ട്രീയമായി പ്രധാനമാണ്.
ഉയര്‍ന്നു വരുന്ന രാഷ്ട്രീയ ഭൂമികയില്‍ ഹിംസ-അഹിംസ, നാട്യം-ജീവിതം, യാഥാര്‍ത്ഥം-പ്രതീതി, വിരസമായത് നാടകീയമായത് എന്നിങ്ങനെയുള്ള ദ്വന്ദാത്മക യുക്തികള്‍ സംയോജന-ക്ഷമതയാര്‍ജ്ജിക്കുന്നുണ്ട്. ഇവയെല്ലാം നിശിതമായ വ്യത്യസ്തതകളെ അടിസ്ഥാനമാക്കിയിട്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഒരു പുതിയ സത്താ നവിജ്ഞാനീയം (Critical Ontology) കൊണ്ടുവരുന്നു.
________________________

Top