രോഹിത് വെമൂല : ജാതി അക്രമങ്ങളുടെ ചരിത്രപാഠങ്ങള്‍

സര്‍വ്വകലാശാലകള്‍ ഉള്‍പ്പെടെയുള്ള ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളിലെ ജാതീയപരവും മതപരവുമായ വിവേചനം രോഹിത് വെമൂലയില്‍ ആരംഭിച്ചതോ അവസാനിച്ചതോ അല്ല. ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളില്‍ പാര്‍ശ്വവത്കൃതസമൂഹങ്ങളുടെ പങ്കാളിത്തക്കുറവ് അവരില്‍നിന്നുള്ള വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും പങ്കാളിത്വത്തിലും പ്രകടമാണ്. ഉന്നതവിദ്യാഭ്യാസമേഖലകളില്‍ ദലിത്-ആദിവാസി സമൂഹങ്ങളുടെ സാന്നിധ്യം വളരെ കുറവാണ്. ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ അറിവിന്റെയും അധികാരത്തിന്റെയും മേഖലകളില്‍ പങ്കാളിത്തത്തിനായി ശ്രമിച്ചപ്പോഴോക്കെ അതിനെ സംഘടിതമായി തടയുന്ന കടുത്ത അസഹിഷ്ണുതയാണ് വരേണ്യ ബ്രാഹ്മണിക് കാഴ്ചപ്പാടുള്ളവരും സവര്‍ണ്ണമൂല്യബോധം പിന്‍പറ്റുന്നവരും പുലര്‍ത്തിപ്പോന്നിട്ടുണ്ട്. നവോത്ഥാന പ്രസ്ഥാനങ്ങളുടെയും ദേശീയസമരങ്ങളുടെയും പശ്ചാത്തലത്തില്‍ കീഴാള സമൂഹങ്ങളുടെയും മത ന്യൂനപക്ഷങ്ങളുടേയും തുല്യതയ്ക്കും സാമൂഹ്യനീതിയ്ക്കുമായ മുന്നേറ്റങ്ങള്‍ വികസിച്ചു വന്നു. സമൂഹത്തെ ജനാധിപത്യവല്‍ക്കരിക്കുന്നതിനും മതേതരമാക്കുവാനുളള ശ്രമങ്ങള്‍ രൂപപ്പെട്ടതും സാമൂഹികനീതിക്കുവേണ്ടിയുളള കീഴാള സമൂഹങ്ങളുടെ സംഘടിതസമരങ്ങളുടെ ഭാഗമായിട്ടുകൂടിയാണ്.

ഹൈദരാബാദ് സര്‍വ്വകലാശാലയിലെ രോഹിത് വെമൂല എന്ന ഗവേഷക വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയിലേക്ക് നയിച്ച സംഭവം ഇന്ത്യന്‍ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ജാതിവിവേചനം ഉന്നതമായ അക്കാദമിക് കേന്ദ്രങ്ങളില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന വസ്തുത നമ്മെ ബോധ്യപ്പെടുത്തുന്നു. വ്യവസ്ഥാപിതവും സംഘടിതവുമായ രൂപത്തില്‍ ദളിത് – ആദിവാസി വിഭാഗങ്ങളോടും പാര്‍ശ്വവല്‍കൃത സമൂഹങ്ങളോടും അനുവര്‍ത്തിക്കുന്ന ജാതിവിവേചനത്തിന്റെ നിഷ്ഠൂരമായ സംഭവമാണ് ഇത് വെളിപ്പെടുത്തുന്നത്. പാര്‍ശ്വവല്‍കൃത സമൂഹത്തില്‍ ജനിച്ചതുതന്നെ അവരുടെ മരണത്തിനു കാരണമാകുന്നുവെങ്കില്‍ നമ്മുടെ സാമൂഹ്യവ്യവസ്ഥിതിയെ നാം ഗൗരവമായി പരിശോധിക്കേണ്ടതിന്റെയും പുനഃസംഘടിപ്പിക്കേണ്ടതിന്റെയും ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടൂന്നത്. നമ്മുടെ രാഷ്ട്രത്തില്‍ ഒരു പ്രത്യേക ജനവിഭാഗം തങ്ങളുടെ സാമൂഹ്യവും മതപരവുമായ സ്വത്വത്തിന്റെ പേരില്‍ വേട്ടയാടപ്പെടുകയും വംശഹത്യക്കിരയാവുകയും ചെയ്യപ്പെടുന്നുവെങ്കില്‍ നാം വളര്‍ത്തിയെടുത്ത മതേതരജനാധിപത്യ റിപ്പബ്ലിക്കിന്റെ നിലനില്‍പ്പുതന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ജനാധിപത്യവും മതേതരത്വവും അവസരസമത്വവും ഉറപ്പുവരുത്തുന്ന നമ്മുടെ ഭരണഘടന നിലവില്‍ വന്നതിന്റെ വാര്‍ഷികം ആഘോഷിക്കുകയും ഭരണഘടനാശില്പികളുടെ സംഭാവനകളെ നാം ആദരിക്കുന്ന അവസരത്തിലുമാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് എന്നത് വളരെ ഉത്കണ്ഠയുണ്ടാക്കുന്ന കാര്യങ്ങളാണ്. സാമൂഹ്യ നീതിയ്ക്കായുള്ള മുന്നേറ്റങ്ങള്‍ രാജ്യത്ത് ത്വരിതപ്പെടുന്ന ഒരു പശ്ചാത്തലത്തിലാണ് ദലിത് – ആദിവാസി സമൂഹങ്ങളിലെ വിദ്യാസമ്പന്നരായ യുവതീയുവാക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നതിനും ജ്ഞാനോല്പാദനപ്രക്രിയയില്‍ ഇടപെടുന്നതിനും ജാതിവിവേചനവും സാമൂഹ്യവിലക്കുകളും ഏര്‍പ്പെടുത്തുന്നു എന്നത് അറിവിലേക്കും അധികാരത്തിലേക്കുമുള്ള അവരുടെ ശ്രമങ്ങളെ തടയുന്ന പ്രവര്‍ത്തികൂടിയാണ്.
സര്‍വ്വകലാശാലകള്‍ ഉള്‍പ്പെടെയുള്ള ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളിലെ ജാതീയപരവും മതപരവുമായ വിവേചനം രോഹിത് വെമൂലയില്‍ ആരംഭിച്ചതോ അവസാനിച്ചതോ അല്ല. ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളില്‍ പാര്‍ശ്വവത്കൃതസമൂഹങ്ങളുടെ പങ്കാളിത്തക്കുറവ് അവരില്‍നിന്നുള്ള വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും പങ്കാളിത്വത്തിലും പ്രകടമാണ്. ഉന്നതവിദ്യാഭ്യാസമേഖലകളില്‍ ദലിത്-ആദിവാസി സമൂഹങ്ങളുടെ സാന്നിധ്യം വളരെ കുറവാണ്.

_________________________________
പൊതുമണ്ഡലത്തില്‍, വിദ്യാഭ്യാസസ്ഥാപനങ്ങളിലുള്‍പ്പെടെ പ്രത്യക്ഷമായോ പരോക്ഷമായോ ജാതിവിവേചനത്തിന്റെയും മുസ്ലിം വിരുദ്ധതയുടെയും രൂപത്തില്‍ പ്രവര്‍ത്തികുകയും പാര്‍ശ്വവല്‍കൃതസമൂഹത്തിന്റെ അറിവിന്റെയും അധികാരത്തിന്റെയും മേഖലകളിലേക്കുളള പ്രവേശനത്തെ തടഞ്ഞുകൊണ്ടും ഇവര്‍ ജാതിശക്തികളായി മാറിയിരിക്കുന്നു. ഈ ജാതിശക്തികളുടെ ഇരയാണ് രോഹിത് വെമൂലയെപ്പോലുളള ദളിത് യുവാക്കള്‍. സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തെ സര്‍വ്വകലാശാല പോലുളള ജ്ഞാനോല്‍പാദന മണ്ഡലത്തില്‍ രാഷ്ട്രീയമായി ഉന്നയിച്ചുകൊണ്ടാണ് രോഹിതിനെയും കൂട്ടുകാരെയും ദേശവിരുദ്ധരായി ഈ വരേണ്യശക്തികള്‍ ചിത്രീകരിച്ചത്. ഭരണകൂടാധികാരത്തിന്റെ പിന്‍ബലത്തില്‍ കാമ്പസില്‍നിന്നും അവരെ പുറത്താക്കിയതും ഈ ജാതിശക്തികള്‍ ഫാഷിസമായി വളര്‍ന്നുവികസിച്ചതുകൊണ്ടാണ്. ഇത് രോഹിതിന്റെ രക്തസാക്ഷിത്വത്തിലേക്ക് നയിച്ചു. ജാതിശക്തികള്‍ ഫാഷിസ്റ്റ് ആശയത്തെ നേരിട്ടോ അല്ലാതെയോ പിന്തുണയ്ക്കുന്നവരും ഭരണകൂടാധികാരം ഫാഷിസ്റ്റ് രൂപത്തില്‍ പ്രയോഗിക്കുന്നവരുമാണ്. ഇവിടെ ഭരണകൂടാധികാരവും സര്‍ക്കാരിന്റെ നയവും ഫാഷിസം തന്നെയായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ബഹുസ്വരതയുടെ അടിസ്ഥാനത്തിലുളള മതേതരമൂല്യങ്ങളും ജനാധിപത്യകാഴ്ചപ്പാടും സക്രിയമായി നാം മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. 

_________________________________ 

ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ അറിവിന്റെയും അധികാരത്തിന്റെയും മേഖലകളില്‍ പങ്കാളിത്തത്തിനായി ശ്രമിച്ചപ്പോഴോക്കെ അതിനെ സംഘടിതമായി തടയുന്ന കടുത്ത അസഹിഷ്ണുതയാണ് വരേണ്യ ബ്രാഹ്മണിക് കാഴ്ചപ്പാടുള്ളവരും സവര്‍ണ്ണമൂല്യബോധം പിന്‍പറ്റുന്നവരും പുലര്‍ത്തിപ്പോന്നിട്ടുണ്ട്. നവോത്ഥാന പ്രസ്ഥാനങ്ങളുടെയും ദേശീയസമരങ്ങളുടെയും പശ്ചാത്തലത്തില്‍ കീഴാള സമൂഹങ്ങളുടെയും മത ന്യൂനപക്ഷങ്ങളുടേയും തുല്യതയ്ക്കും സാമൂഹ്യനീതിയ്ക്കുമായ മുന്നേറ്റങ്ങള്‍ വികസിച്ചു വന്നു.

സമൂഹത്തെ ജനാധിപത്യവല്‍ക്കരിക്കുന്നതിനും മതേതരമാക്കുവാനുളള ശ്രമങ്ങള്‍ രൂപപ്പെട്ടതും സാമൂഹികനീതിക്കുവേണ്ടിയുളള കീഴാള സമൂഹങ്ങളുടെ സംഘടിതസമരങ്ങളുടെ ഭാഗമായിട്ടുകൂടിയാണ്. ജാതി-മത-വര്‍ണ്ണ വിവേചനത്തെ നിഷേധിക്കുന്നവരും ഒരു ബഹുസ്വരസമൂഹത്തിന്റെ നിലനില്പ് സാധ്യമാക്കുന്നതുമായതും വൈവിധ്യങ്ങളെയും ബഹുസാംസ്‌കാരികതകളെയും ഉള്‍കൊളളുന്നതുമായ ഒരു പൊതുസമൂഹം രൂപം കൊണ്ടതും ഒട്ടനവധി ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ഇടപെടലുകളിലൂടെയാണ്. ജനാധിപത്യ പാരമ്പര്യത്തെയും മതേതരമൂല്യങ്ങളെയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് നമ്മുടെ ബഹുസ്വരസമൂഹം നിലനില്‍ക്കുന്നത്. ബ്രാഹ്മണിക് വരേണ്യത സവര്‍ണ്ണമൂല്യബോധവും ജാതിവിവേചനത്തിലും അന്യമതവിദ്വേഷത്തിലുമാണ് സ്ഥാനപ്പെട്ടിരിക്കുന്നത്. ആയതിനാല്‍ അതിന് ജനാധിപത്യപരമാകുവാനോ മതേതരമാകാനോ കഴിയില്ല. ഈ വരേണ്യപാരമ്പര്യത്തെയും ബ്രാഹ്മണിക് വരേണ്യതയിലും വിശ്വസിക്കുന്നവരാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസമേഖലകള്‍ നിയന്ത്രിക്കുന്നതും ആധിപത്യം നേടിയിരിക്കുന്നതും. ഇവര്‍ ദളിത്-ആദിവാസി ന്യൂനപക്ഷസമൂഹങ്ങളെ ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളില്‍ നിന്ന് പുറന്തളളുന്നതിനും അവരുടെ പ്രവേശനത്തെ തടയുന്നതിനുമുളള ശ്രമങ്ങള്‍ ചരിത്രത്തിലെമ്പാടും നിലനിര്‍ത്തിയിട്ടുണ്ട്. സംവരണ വിരുദ്ധകലാപങ്ങളായും മെറിറ്റിന്റെ വക്താക്കളായും അവര്‍ എക്കാലത്തും രംഗത്തുവന്നിട്ടുണ്ട്. സാമൂഹിക നീതിക്കായുളള കീഴാളരുടെയും ന്യൂനപക്ഷങ്ങളുടെയും മുന്നേറ്റങ്ങളെ ജാതിമുന്നേറ്റങ്ങളായും സ്വത്വരാഷ്ട്രീയമായും ഇക്കൂട്ടര്‍ ചിത്രീകരിക്കുന്നു.
ബ്രാഹ്മണിക് വരേണ്യസംസ്‌ക്കാരം ജാതി വിവേചനത്തിന്റെയും അന്യമതവിരോധത്തിന്റെയും അടിത്തറയിലാണ് ചരിത്രപരമായി വികസിച്ചുവന്നിട്ടുളളത്. കീഴാള സമൂഹങ്ങളോട് സംഘടിതമായ വെറുപ്പും വിദ്വേഷവും നിലനിര്‍ത്തുന്നവരും അവരെ അപരവും അന്യവുമായി ചിത്രീകരിക്കുന്ന സാഹിത്യ- സാംസ്‌കാരിക രൂപങ്ങളിലൂടെയാണ് സവര്‍ണ്ണമൂല്യവ്യവസ്ഥയും ബ്രാഹ്മണിക് വരേണ്യതയും പ്രത്യയശാസ്ത്രമായി സമൂഹത്തില്‍ ആധിപത്യം നേടിയത്. വ്യത്യസ്ത കാലഘട്ടങ്ങളില്‍ ഭരണകൂടത്തിന്റെ സംരക്ഷണത്തിലും അധികാരത്തിന്റെ അടിച്ചമര്‍ത്തല്‍ രൂപങ്ങളിലൂടെയുമാണ് അത് പാര്‍ശ്വവല്‍കൃതരെ നിശബ്ദരാക്കി നിലനിര്‍ത്തിയത്. ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യസമരത്തില്‍ ഈ പ്രത്യയശാസ്ത്രം പ്രതിലോമപരമായി ബ്രീട്ടിഷനുകൂലമായി പ്രവര്‍ത്തിക്കുകയും കൊളോണിയലിസത്തിന്റെ തണലില്‍ വിഭവാധികാരവും സാംസ്‌കാരിക കുത്തകയും നേടിയെടുക്കുകയും സ്വാതന്ത്രാനന്തര ഇന്ത്യയില്‍ ജ്ഞാനമേഖലകള്‍ കുത്തകയാക്കുകയും ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അധീശത്വ അധികാരം നേടിയെടുക്കുകയും ചെയ്തു. വര്‍ത്തമാന ഇന്ത്യയില്‍ ലിബറല്‍ ബുദ്ധിജീവികള്‍ ഇക്കൂട്ടര്‍ക്ക് കിഴടങ്ങുകയോ പിന്‍വാങ്ങുകയോ ചെയ്തതിന്റെ പശ്ചാതലത്തില്‍ ഈ വരേണ്യതയെ പ്രതിരോധിക്കുന്നതിന് നമ്മുടെ ബൗദ്ധികമണ്ഡലം ശുഷ്‌കമായിരിക്കുന്നു. സവര്‍ണ്ണ ബ്രാഹ്മണവരേണ്യത ആശയസംഹിതയായി നിലനിര്‍ത്തിയ ഈ ബുദ്ധിജീവിവര്‍ഗ്ഗം മണ്ഡല്‍ വിരുദ്ധകലാപങ്ങളില്‍ സംവരണവിരുദ്ധരുടെ പക്ഷത്ത് അണിനിരക്കുകയും ബാബറിമസ്ജിദിന്റെ തകര്‍ച്ചയില്‍ തങ്ങളുടെ വരേണ്യതയെ നിലനിര്‍ത്തി നിശബ്ദത പാലിക്കുകയും ചെയ്തു. ഈ പശ്ചാതലത്തില്‍കൂടിയാണ് വലതുപക്ഷ ഹിന്ദുത്വം ബാബറിമസ്ജിദ് തകര്‍ത്തുകൊണ്ട് മുസ്ലീം വിരുദ്ധ കലാപങ്ങളിലൂടെ വിശാലഹിന്ദുനിര്‍മ്മിതി സാധിച്ചെടുത്തുകൊണ്ട് സിവില്‍ സമൂഹത്തില്‍ ഫാഷിസമായി വളര്‍ന്നുവന്നത്. ഇന്ത്യയുടെ ദേശീയ ശത്രുക്കള്‍ ന്യൂനപക്ഷമതസമൂഹങ്ങളും മുസ്ലീങ്ങളുമാണെന്ന വ്യാജപ്രചരണത്തിലൂടെയും സംഘടിതമായ മുസ്ലിം വിരുദ്ധകലാപങ്ങളിലൂടെയും ഫാഷിസം അതിന്റെ പ്രത്യയശാസ്ത്രവും പ്രയോഗവും ഹിന്ദു പെതുസമൂഹത്തില്‍ സ്ഥാപിച്ചെടുത്തു. കീഴാള ദളിത് ആദിവാസി സമൂഹങ്ങളെ ഹിന്ദുവല്‍ക്കരിക്കുന്നതിനും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിത്തറ വികസിപ്പിക്കുന്നതിനും മുസ്ലീം വിരുദ്ധതയെ ഹിന്ദുത്വ ഫാഷിസം സമര്‍ത്ഥമായി ഉപയോഗിച്ചു. വിദ്യാഭ്യാസമേഖലയെ കാവിവല്‍ക്കരിച്ചും ചരിത്രത്തെ മിത്തുകളും കെട്ടുകഥകളും കൊണ്ട് തിരുത്തിയെഴുതിയുമാണ് നമ്മുടെ മതേതര പാരമ്പര്യത്തെയും ബഹുസ്വരജനാധിപത്യ സങ്കല്പത്തെയും അട്ടിമറിക്കുന്നത്. ഇന്ത്യന്‍ ഫാഷിസത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറ ബ്രാഹ്മണിക് വരേണ്യതയും സവര്‍ണ്ണമൂല്യബോധവുമാണ്.

___________________________________
ജാതിശക്തികള്‍ ഫാഷിസ്റ്റ് ആശയത്തെ നേരിട്ടോ അല്ലാതെയോ പിന്തുണയ്ക്കുന്നവരും ഭരണകൂടാധികാരം ഫാഷിസ്റ്റ് രൂപത്തില്‍ പ്രയോഗിക്കുന്നവരുമാണ്. ഇവിടെ ഭരണകൂടാധികാരവും സര്‍ക്കാരിന്റെ നയവും ഫാഷിസം തന്നെയായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ബഹുസ്വരതയുടെ അടിസ്ഥാനത്തിലുളള മതേതരമൂല്യങ്ങളും ജനാധിപത്യകാഴ്ചപ്പാടും സക്രിയമായി നാം മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. പാര്‍ശ്വവല്‍കൃതസമൂഹങ്ങളുടെ സാമൂഹ്യനീതിക്കായുളള മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന, ലിംഗസമത്വത്തെ ലക്ഷ്യം വെയ്ക്കുന്ന, ജാതിവിവേചനത്തിനും അന്യമത വിദ്വേഷത്തിനുമെതിരായ വിശാല സെക്യുലര്‍ കാഴ്ചപ്പാട് നമ്മുടെ രാഷ്ട്രീയ നൈതീകതയുടെ ഭാഗമായിരിക്കണം. നമ്മുടെ ബൗദ്ധികമണ്ഡലത്തില്‍ തീവ്രമായും മ്യദുവായും ഫാഷിസം അതിന്റെ ആധിപത്യം സാധിച്ചുകൊണ്ടിരുന്ന ഈ സാഹചര്യത്തില്‍ കേരളത്തിന്റെ ബൗദ്ധികമണ്ഡലത്തില്‍ സക്രിയമായ മതേതരകാഴ്ചപ്പാട് വളര്‍ത്തിയെടുത്തു കൊണ്ട് മാത്രമേ നമ്മുക്ക് ഫാഷിസത്തെ ചെറുക്കാന്‍ കഴിയൂ.
___________________________________ 

ജാതിവിവേചനത്തിലൂടെയും സ്ത്രീപുരുഷതുല്യതയ്‌ക്കെതിരായും ബ്രാഹ്മണിക് പുരുഷാധിപത്യ അധികാരമായും മുസ്ലീം വിരുദ്ധതയോടെയും സാംസ്‌കാരിക ദേശീയതയിലൂന്നുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രമായും രാഷ്ട്രീയാധീകാരം നേടിയിരിക്കുന്നു. പൊതുമണ്ഡലത്തിലും രാഷ്ട്രീയമേഖലയിലും ഇത് ഫാഷിസ്റ്റ് ശക്തിയായി മാറിക്കഴിഞ്ഞു.

പൊതുമണ്ഡലത്തില്‍, വിദ്യാഭ്യാസസ്ഥാപനങ്ങളിലുള്‍പ്പെടെ പ്രത്യക്ഷമായോ പരോക്ഷമായോ ജാതിവിവേചനത്തിന്റെയും മുസ്ലിം വിരുദ്ധതയുടെയും രൂപത്തില്‍ പ്രവര്‍ത്തികുകയും പാര്‍ശ്വവല്‍കൃതസമൂഹത്തിന്റെ അറിവിന്റെയും അധികാരത്തിന്റെയും മേഖലകളിലേക്കുളള പ്രവേശനത്തെ തടഞ്ഞുകൊണ്ടും ഇവര്‍ ജാതിശക്തികളായി മാറിയിരിക്കുന്നു. ഈ ജാതിശക്തികളുടെ ഇരയാണ് രോഹിത് വെമൂലയെപ്പോലുളള ദളിത് യുവാക്കള്‍. സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തെ സര്‍വ്വകലാശാല പോലുളള ജ്ഞാനോല്‍പാദനമണ്ഡലത്തില്‍ രാഷ്ട്രീയമായി ഉന്നയിച്ചുകൊണ്ടാണ് രോഹിതിനെയും കൂട്ടുകാരെയും ദേശവിരുദ്ധരായി ഈ വരേണ്യശക്തികള്‍ ചിത്രീകരിച്ചത്. ഭരണകൂടാധികാരത്തിന്റെ പിന്‍ബലത്തില്‍ കാമ്പസില്‍നിന്നും അവരെ പുറത്താക്കിയതും ഈ ജാതിശക്തികള്‍ ഫാഷിസമായി വളര്‍ന്നുവികസിച്ചതുകൊണ്ടാണ്. ഇത് രോഹിതിന്റെ രക്തസാക്ഷിത്വത്തിലേക്ക് നയിച്ചു. ജാതിശക്തികള്‍ ഫാഷിസ്റ്റ് ആശയത്തെ നേരിട്ടോ അല്ലാതെയോ പിന്തുണയ്ക്കുന്നവരും ഭരണകൂടാധികാരം ഫാഷിസ്റ്റ് രൂപത്തില്‍ പ്രയോഗിക്കുന്നവരുമാണ്. ഇവിടെ ഭരണകൂടാധികാരവും സര്‍ക്കാരിന്റെ നയവും ഫാഷിസം തന്നെയായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ബഹുസ്വരതയുടെ അടിസ്ഥാനത്തിലുളള മതേതരമൂല്യങ്ങളും ജനാധിപത്യകാഴ്ചപ്പാടും സക്രിയമായി നാം മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. പാര്‍ശ്വവല്‍കൃതസമൂഹങ്ങളുടെ സാമൂഹ്യനീതിക്കായുളള മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന, ലിംഗസമത്വത്തെ ലക്ഷ്യം വെയ്ക്കുന്ന, ജാതിവിവേചനത്തിനും അന്യമത വിദ്വേഷത്തിനുമെതിരായ വിശാല സെക്യുലര്‍ കാഴ്ചപ്പാട് നമ്മുടെ രാഷ്ട്രീയ നൈതീകതയുടെ ഭാഗമായിരിക്കണം. നമ്മുടെ ബൗദ്ധികമണ്ഡലത്തില്‍ തീവ്രമായും മ്യദുവായും ഫാഷിസം അതിന്റെ ആധിപത്യം സാധിച്ചുകൊണ്ടിരുന്ന ഈ സാഹചര്യത്തില്‍ കേരളത്തിന്റെ ബൗദ്ധികമണ്ഡലത്തില്‍ സക്രിയമായ മതേതരകാഴ്ചപ്പാട് വളര്‍ത്തിയെടുത്തു കൊണ്ട് മാത്രമേ നമ്മുക്ക് ഫാഷിസത്തെ ചെറുക്കാന്‍ കഴിയൂ.
_____________________________
(കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചരിത്രവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍).

Top